India

ചിറയിന്‍കീഴ് പെരുങ്കുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് ചിലർ ചേർന്ന് മർദ്ദിച്ച മധ്യവയസ്‌കന്‍ മരിച്ചു. വേങ്ങോട് സ്വദേശി തുളസി എന്ന് വിളിക്കുന്ന ചന്ദ്രന്‍ (50 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചിറയിന്‍കീഴ് പെരുങ്കുഴിക്ക് സമീപത്തെ ഒരു വീട്ടില്‍ നിന്ന് പാത്രങ്ങള്‍ മോഷ്ടിച്ചു എന്ന് ആരോപിച്ച് ചിലര്‍ ചന്ദ്രനെ തടഞ്ഞുവെക്കുകയും കെട്ടിയിടുകയും ചെയ്തു. ഇവര്‍ പിന്നീട് പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസെത്തി ചന്ദ്രനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുമ്പോഴേക്കും ചന്ദ്രന്‍ അവശനിലയിലായിരുന്നു. പിന്നീട് പോലീസ് ചന്ദ്രനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെനിന്ന് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കുകയും ചെയ്തു. എന്നാല്‍ പരാതിക്കാര്‍ സ്റ്റേഷനിലെത്തി കേസ് വേണ്ട എന്ന് അറിയച്ചതിനെ തുടര്‍ന്ന് ചന്ദ്രനെ ബന്ധുക്കളെ വിളിച്ചറിയിച്ച് ജാമ്യവ്യവസ്ഥയില്‍ വിട്ടയച്ചു. ഇതിന് ശേഷം വേങ്ങോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് ചന്ദ്രന്‍ പോയത്.

അവിടെ വെച്ച് കലശലായ ശരീരവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനാല്‍ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. എന്നാല്‍ എത്രയും വേഗം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കണം എന്നായിരുന്നു പരിശോധിച്ച ഡോക്ടറുടെ നിര്‍ദ്ദേശം. എന്നാല്‍ അവിടുന്ന് ലഭിച്ച മരുന്നുമായി ചന്ദ്രന്‍ തിരികെ വീട്ടിലേക്ക് പോവുകയാണ് ചെയ്തത്. അടുത്തദിവസം ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതോടെ ബന്ധുക്കള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

തുടര്‍ന്ന് നടത്തിയ സ്‌കാനിങ്ങില്‍ കുടലിന് ക്ഷതമേറ്റതായും അണുബാധ ഉള്ളതായും കണ്ടെത്തി. അടിയന്തരമായി ശസ്ത്രക്രിയ നടത്തുകയും ഐസിയുവിലേക്ക് മാറ്റുകയും ചെയ്‌തെങ്കിലും ചന്ദ്രന്‍ കഴിഞ്ഞദിവസം മരണപ്പെടുകയായിരുന്നു. കടുത്ത മര്‍ദ്ദനം ഏറ്റതാകാം ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കാന്‍ കാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ചന്ദ്രന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ.

മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കി വീണ്ടും പോലീസ്. സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന് എത്തിയവര്‍ക്ക് മഞ്ഞ മാസ്‌കുകള്‍ നല്‍കി. ഇന്നലെയുിം മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത മാസ്‌ക് വിലക്കിയിരുന്നു, എന്നാല്‍ വിലക്ക് ഇല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം.

അതിനിടെ, ചങ്ങരംകുളത്ത് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കുന്നംകുളത്ത് നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കരുതല്‍ തടങ്കല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്താണ്.

കൊല്ലം അഞ്ചല്‍ തടികാട്ടില്‍ നിന്നും രണ്ടരവയസ്സുകാരനെ കാണാതായ സംഭവത്തില്‍ ദുരൂഹതയാരോപിച്ച്‌ പ്രദേശവാസികള്‍. വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയെ കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോപണം.’കുട്ടിയെ ആരോ കൊണ്ടുവെച്ചതാണ്. ഇന്നലെ പെരും മഴ പെയ്തിട്ടും കുട്ടി നനഞ്ഞിട്ടില്ല. മനപ്പൂര്‍വ്വം കൊണ്ടുവെച്ചതാണ്. കുട്ടിയെ കിട്ടിയതില്‍ സന്തോഷമുണ്ട്. എന്നാല്‍ കാണാതായ വാര്‍ത്ത മാധ്യമങ്ങളിലെല്ലാം വന്നതോടെ കുട്ടിയെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ്. മഴ പെയ്തപ്പോള്‍ കുട്ടി പേടിക്കില്ലേ. എന്നാല്‍ കുഞ്ഞ് ഹാപ്പിയാണ്. മഴ പെയ്തപ്പോള്‍ നനഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടി പൂര്‍ണ ആരോഗ്യവാനാണ്. ആരോ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടുവെച്ചതാണ് കുട്ടിയെ.’ പ്രദേശവാസികള്‍ പറയുന്നു.

വീടിന്റെ മുറ്റത്ത് നിന്നും കാണാതായ കുട്ടിയെ ആരെങ്കിലും തട്ടികൊണ്ടുപോയതാവാമെന്നും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ പുലര്‍ച്ചയോട് കൂടി തിരികെ കൊണ്ടുവെക്കുകയായിരുന്നുവെന്നാണ് ഇവരുടെ വാദം. ഇന്നലെ രാത്രി മുഴുവന്‍ ശക്തമായ മഴ പെയ്തിട്ടും കുട്ടി ഒട്ടും നനഞ്ഞില്ല എന്നതിലാണ് നാട്ടുകാര്‍ സംശയം ഉന്നയിക്കുന്നത്. കണ്ടെത്തുമ്ബോള്‍ കുഞ്ഞ് പൂര്‍ണ്ണ ആരോഗ്യവാനും സന്തോഷവാനുമായിരുന്നുവെന്നും ഇവര്‍ പറയുന്നു.അന്‍സാരി-ഫാത്തിമ ദമ്ബതികളുടെ മകന്‍ ഫര്‍ഹാനെയാണ് ഇന്നലെ വൈകുന്നേരത്തോടെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെയുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

12 മണിക്കൂര്‍ നേരത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് നേരത്തെ പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. രണ്ടാമതും നടത്തിയ പരിശോധനയില്‍ കുട്ടിയെ കണ്ടതില്‍ ദുരൂഹത സംശയിക്കുന്നത്. കുട്ടിയെ ആരെങ്കിലും കൊണ്ടിട്ടതാകാം എന്നാണ് കരുതുന്നത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കുട്ടിയെ കാണാതായത്. ബന്ധുക്കളും നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്‌സും പല സംഘങ്ങളായി തിരിഞ്ഞായിരുന്നു തിരച്ചില്‍.

തന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്തതോടെ ഷാജ് കിരണ്‍ ഓഡിയോയില്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമായില്ലെയെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. “സരിത്തിനെ പൊക്കുമെന്ന് ഷാജ് കിരണ്‍ പറഞ്ഞിരുന്നു, അത് പോലെ സംഭവിച്ചു. അഭിഭാഷകനെതിരെ കേസ് എടുക്കുമെന്നും പറഞ്ഞു, അതും ഇപ്പോള്‍ നടന്നു,” സ്വപ്ന പറഞ്ഞു.

“അഭിഭാഷകനെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എനിക്ക് ഒരു അഭിഭാഷകനെ പോലും ലഭിക്കാത്ത അവസ്ഥയാണ്. എപ്പോഴും എപ്പോഴും അഭിഭാഷകനെ മാറ്റാന്‍ എന്റെ കയ്യില്‍ പണമില്ല. എന്നെ ഉപദ്രവിക്കൂ. എന്റെ കൂടെയുള്ളവരെ ആക്രമിക്കാതിരിക്കുക. എന്നെ കൊലപ്പെടുത്തിയാല്‍ പ്രശ്നങ്ങള്‍ തീരില്ലെ,” സ്വപ്ന ചോദിച്ചു.

താന്‍ കൊടുത്ത മൊഴിയില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സത്യം പുറത്ത് വരേണ്ടതുണ്ടെന്നും സ്വപ്ന പറഞ്ഞു. തനിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുണ്ടെന്നും വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും പറഞ്ഞ് വിതുമ്പുന്നതിനിടെയാണ് സ്വപ്ന കുഴഞ്ഞു വീണത്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ കാരണം അടുത്ത രണ്ട് ദിവസം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തില്ലെന്ന് സ്വപ്ന രാവിലെ പറഞ്ഞിരുന്നു.

മതനിന്ദ നടത്തിയെന്ന കുറ്റം ചുമത്തി എറണാകുളം സെന്‍ട്രല്‍ പൊലീസാണ് സ്വപ്നയുടെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ അപകീര്‍ത്തിപ്പെടുത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് നടപടി. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

വില്ലന്‍ വേഷങ്ങളിലൂടെ ആദ്യ കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന ഭീമന്‍ രഘു പിന്നീട് കോമഡി വേഷങ്ങളിലും തിളങ്ങിയ താരമാണ്, ഒരിടയ്ക്ക് അദ്ദേഹം രാഷ്ട്രീയത്തിലേക്കും ചുവടുവെപ്പ് നടത്തിയിരുന്നു. ഇപ്പോഴിതാ, പത്തനപുരത്ത് മത്സരിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഭീമന്‍ രഘു ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്. തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് താന്‍ മത്സരത്തിനിറങ്ങിയതെന്നാണ് ഭീമന്‍ രഘു പറയുന്നത്.

തോല്‍ക്കുമെന്നുറപ്പിച്ച് തന്നെയാണ് പത്തനാപുരത്ത് മത്സരിക്കാന്‍ ഇറങ്ങിയത്. എല്‍.ഡി.എഫിന് വേണ്ടി ഗണേഷ് കുമാറും യു.ഡി.എഫിന് വേണ്ടി ജഗദീഷും എന്‍.ഡി.എയ്ക്ക് വേണ്ടി ഞാനുമായിരുന്നു മത്സരിച്ചത്. ഗണേഷ് കുമാറുമായി അവിടുത്തെ ബി.ജെ.പിക്കാര്‍ക്ക് വര്‍ഷങ്ങളായി ബന്ധമുണ്ടെന്ന് അവരുടെ നയം കണ്ടപ്പോള്‍ തന്നെ മനസ്സിലായി. ഗണേഷിനെ കണ്ടപ്പോള്‍ ഞാന്‍ ജയിക്കാനൊന്നും പോകുന്നില്ല, ചുമ്മാ നില്‍ക്കുവാന്നു പറഞ്ഞിരുന്നു. ബി.ജെ.പിക്കാര്‍ തന്നെ കാല് വാരി.

ഞാന്‍ സുരേഷ് ഗോപിയെ ഒക്കെ വിളിച്ച് നോക്കി. പക്ഷേ അങ്ങേര് ഭയങ്കര ബിസിയായിരുന്നു. ഞാന്‍ പിന്നെ വിളിക്കാനും പോയില്ല. ബിസി ആയിട്ടുള്ള ആള്‍ക്കാരെ വിളിക്കുന്നതെന്തിനാ? അതില്‍ വലിയ കാര്യമൊന്നുമില്ല. പിന്നെ ആന കരിമ്പിന്‍ കാട്ടില്‍ കയറിയത് പോലെ പത്തനാപുരം മുഴുവന്‍ ഞാന്‍ അങ്ങ് കേറുവായിരുന്നു. ജയിക്കില്ലാന്ന് 100 ശതമാനം ഉറപ്പായിരുന്നു.ഇനി ബി.ജെ.പിയിലേക്ക് പോവില്ല. പക്ഷേ വിട്ടിട്ടില്ല.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.

ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.

ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു കാണാതായ യുവതിയെ ഏനാമാക്കല്‍ കനോലി കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവ് പത്യാല ക്ഷേത്രത്തിന് സമീപം അന്തിക്കാട് വീട്ടില്‍ സുരേഷിന്റെയും രാജേശ്വരിയുടെയും മകള്‍ നിജിഷ(20)യാണ് മരിച്ചത്. വെങ്കിടങ്ങ് ശ്മശാനത്തിന് സമീപം ആരി വീട്ടില്‍ ഹരികൃഷ്ണന്റെ ഭാര്യയാണ്.

ഒരുവര്‍ഷംമുന്‍പാണ് നിജിഷയും ഹരികൃഷ്ണനും വിവാഹിതരായത്. ചൊവ്വാഴ്ച രാത്രിയില്‍ ഇരുവരും തമ്മില്‍ വഴക്ക് നടന്നതായി പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് നിജിഷയെ വീട്ടില്‍നിന്ന് കാണാതായത്. ഹരികൃഷ്ണനും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

പാവറട്ടി പോലീസും ഗുരുവായൂരില്‍നിന്നുള്ള അഗ്‌നിരക്ഷാസേനയും ജനപ്രതിനിധികളും ചേര്‍ന്ന് വീട്ടുമുറ്റത്തെയും സമീപത്തെയും കിണറുകളും കുളങ്ങളും പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. സമീപത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും ഫലമുണ്ടായില്ല. ഏനാമാക്കല്‍ റെഗുലേറ്ററിനടുത്തുള്ള നെഹ്‌റു പാര്‍ക്കിന് സമീപം കനാലില്‍ ബുധനാഴ്ച രാവിലെ പത്തോടെയാണ് പ്രദേശവാസികള്‍ മൃതദേഹം കണ്ടെത്തിയത്. പാവറട്ടി പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്ക്ക് കയറ്റിയത്.

ഹരികൃഷ്ണന്‍ ഡ്രൈവറാണ്. നിജിഷയുടെ അച്ഛന്റെ പരാതിയില്‍ പാവറട്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. ചാവക്കാട് തഹസില്‍ദാര്‍ എന്‍.ആര്‍. ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജാസന്‍, സയന്റിഫിക് ഓഫീസര്‍ മഹേഷ്, പാവറട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ബാങ്ക് വായ്പ മുടങ്ങിയതോടെ ആകെയുള്ള സമ്പാദ്യമായ വീട് ജപ്തി ചെയ്യുമെന്നറിഞ്ഞ് മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. മകന്റെ മരണത്തെ തുടർന്നുണ്ടായ വിഷമം താങ്ങാനാകാതെ മരണാനന്തര ചടങ്ങുകൾക്കിടെ അച്ഛൻ കുഴഞ്ഞുവീണും മരിച്ചു.

നെടുമങ്ങാട് വേങ്കവിള പഴകുറ്റി ശോഭനാലയത്തിൽ അരുൺ (29), അച്ഛൻ മുരളീധരൻനായർ (60) എന്നിവരാണ് തൊട്ടടുത്ത ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയത്. നെടുമങ്ങാട്ടെ സ്വകാര്യ ബാങ്കിൽ നിന്നും നാല് സെന്റ് ഭൂമി ഈട് നൽകി വായ്പ എടുത്തിരുന്നു. ഈ വായ്പ ഉപയോഗിച്ചാണ് വീടുവെച്ചത്.

പിന്നീട് ലോൺ തിരിച്ചടവ് മുടങ്ങുകയും ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടർന്ന് അരുൺ ജീവനൊടുക്കുകയുമായിരുന്നു. വീട് ജപ്തിചെയ്യുമെന്ന് ബാങ്കുകാർ അരുണിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഐഎസ്ആർഒയിലെ കരാർ ജീവനക്കാരനായിരുന്ന അരുണിന് കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്തു വരികയായിരുന്നു.

ബാങ്കിൽ വായ്പ അടയ്ക്കാൻ പോയ അരുണിനെ ബാങ്ക് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്. അന്നേദിവസം രാത്രിയിലാണ് അരുൺ തൂങ്ങിമരിച്ചത്. അരുണിന്റെ മരണാനന്തരച്ചടങ്ങുകൾ വീട്ടിൽ നടക്കുന്നതിനിടെ വ്യാഴാഴ്ച ഉച്ചയോടെ പിതാവ് മുരളീധരൻനായർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അതേസമയം, അരുൺ ജീവനൊടുക്കിയെന്നും ലോണടക്കാൻ സാവകാശം വേണമെന്നുമുള്ള വിവരം ബാങ്കുകാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. അരുണിന്റെ മരണശേഷവും ബാങ്കുകാർ വീട്ടിലെത്തി ജപ്തിഭീഷണി മുഴക്കിയിരുന്നെന്ന് ബന്ധുക്കൾ പറയുന്നു.

അരുണിന്റെ മാതാവ് ശോഭനകുമാരി ഇരുവൃക്കകൾക്കും രോഗം ബാധിച്ച് ചികിത്സയിലാണ്. ആഴ്ചയിൽ രണ്ട് ഡയാലിസിസ് വീതം നടത്തിയാണ് ശോഭന ചികിത്സ തുടരുന്നത്. മുരളീധരൻനായരും ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. ആര്യ, അഖിൽ എന്നിവർ അരുണിന്റെ സഹോദരങ്ങളാണ്.

ഇരുമ്പ് തോട്ടിയുപയോഗിച്ച് കരിക്ക് അടര്‍ത്തുന്നതിനിടയില്‍ 11 കെ.വി. ലൈനില്‍നിന്ന് വൈദ്യുതാഘാതമേറ്റ് അച്ഛനും മകനും മരിച്ചു. കോട്ടുകാല്‍ ഗ്രാമപ്പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ പുളിങ്കുടി ചൊവ്വരയിലെ സോമതീരം റോഡില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ജി.അപ്പുക്കുട്ടന്‍(66), മകന്‍ റിനില്‍(38) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9.30-ഓടെയായിരുന്നു അപകടം. ഹൃദ്രോഗിയായ ഭാര്യ സരസുവിനുവേണ്ടി കരിക്ക് അടര്‍ത്തുന്നതിനായിരുന്നു അപ്പുക്കുട്ടന്‍ തോട്ടിയുമായി വീടിനു മുമ്പിലുള്ള കെട്ടിടത്തിന്റെ മുകളിലെത്തിയത്.

തെങ്ങില്‍നിന്ന് കരിക്ക് വലിച്ചിടുന്നതിനിടയില്‍ വഴുതിവീണ തോട്ടിയുടെ ഹുക്ക് സമീപത്തെ 11 കെ.വി.ലൈനില്‍ ഉടക്കി. ഇത് വലിച്ചെടുക്കുന്നതിനിടെ അപ്പുക്കുട്ടന്‍ വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു.

ഈ സമയത്ത് കടയില്‍നിന്ന് അരിയും സാധനങ്ങളും വാങ്ങിവരുകയായിരുന്നു റിനില്‍. ടെറസിനു മുകളില്‍ നിന്ന് പുകയുയരുന്നതുകണ്ട് ഓടിയെത്തി അച്ഛനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവേ മകനും വൈദ്യുതാഘാതമേറ്റിട്ടുണ്ടാവുമെന്നാണ് പോലീസ് നിഗമനം. ടെറസിനു മുകളില്‍നിന്ന് പുകയും തീയും ഉയരുന്നതുകണ്ട് സമീപവാസിയായ യുവാവാണ് നാട്ടുകാരെ വിവരമറിയിക്കുന്നത്. വിഴിഞ്ഞത്തുനിന്ന് അജയ് ടി.കെ.യുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാസേനാംഗങ്ങളെത്തി. കോട്ടുകാല്‍ കെ.എസ്.ഇ.ബി. അധികൃതരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശി, എസ്.ഐ.മാരായ കെ.എല്‍.സമ്പത്ത്, ജി.വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി മൃതദേഹങ്ങള്‍ സ്ഥലത്തുനിന്ന് മാറ്റി.

ചൊവ്വരയിലെ ഗ്യാസ് ഏജന്‍സിയിലെ ഡ്രൈവറാണ് മരിച്ച റിനില്‍. സഹോദരന്‍ റെജി. സഹോദരി ജിജി. വിഴിഞ്ഞം പോലീസ് കേസെടുത്തു.

അച്ഛനും മകനും വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അയല്‍വാസിയായ ജിതിന്റെ സമയോചിതമായ ഇടപെടല്‍ കാരണമാണ് കൂടുതല്‍ അപകടം ഒഴിവായത്.

സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്നു തീയും പുകയുമുയരുന്നത് കണ്ടാണ് അയല്‍വാസിയായ ജിതിന്‍ സംഭവം ശ്രദ്ധിച്ചത്.

എന്തു സംഭവിച്ചതെന്നറിയാന്‍ എതിര്‍വശത്തുള്ള കെട്ടിടത്തിന് മുകളില്‍ കയറി നോക്കിയപ്പോഴാണ് രണ്ടുപേര്‍ തറയില്‍ കിടക്കുന്നത് കണ്ടത്.

അവരുടെ ശരീരത്തില്‍നിന്നു തീയും പുകയും ഉയര്‍ന്നതോടെ ആശങ്കയിലായ ജിതിന്‍ താഴെ ഇറങ്ങിയെത്തി അപകടം നടന്ന സ്ഥലമായ കെട്ടിടത്തിലെത്തി.

11.കെ.വി.വൈദ്യുതി ലൈനില്‍ തോട്ട ഉടക്കി നില്‍ക്കുന്നതും കണ്ടു. അപകടം മനസ്സിലാക്കിയ ജിതിന്‍ നാട്ടുകാരോട് മുകളിലേക്ക് കയറരുതെന്ന് പറഞ്ഞു. തുടര്‍ന്നാണ് അഗ്‌നിരക്ഷാസേനയെയും പോലീസിനെയും വിവരമറിയിച്ചതും വൈദ്യുതി ബന്ധം വിച്ഛേദിച്ചതും.

അഞ്ചലില്‍ നിന്ന് ഇന്നലെ വൈകിട്ട് കാണാതായ രണ്ടര വയസ്സുകാരനെ സുരക്ഷിതനായി തിരികെ കിട്ടി. വീട്ടില്‍ നിന്നും മുക്കാല്‍ കിലോമീറ്ററോളം അകലെയുള്ള റബര്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയെ രാവിലെ കണ്ടെത്തിയത്. രാവിലെ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളിയാണ് തോട്ടത്തില്‍ കുട്ടി ഇരിക്കുന്നത് കണ്ടത്. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്നലെ വൈകിട്ട് കുട്ടിയെ കാണാതായതോടെ അമ്മയാണ് പോലീസില്‍ പരാതി നല്‍കിയത്. രാത്രി മുഴുവന്‍ പോലീസ് കുട്ടിക്കായി തിരച്ചില്‍ നടത്തിയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ മഴ കനത്തതോടെ തിരച്ചില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു.

കുട്ടിയെ കാണാതായതില്‍ ദുരുഹതയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ആരോപിക്കുന്നു. എന്നാല്‍ കുട്ടി മുന്‍പും അമ്മയ്‌ക്കൊപ്പം റബര്‍ തോട്ടത്തില്‍ പോയിട്ടുണ്ടെന്നും ആ പരിചയത്തില്‍ പോയതാകാമെന്നുമാണ് പോലീസ് പറയുന്നത്.

ഒരു രാത്രി മുഴുവന്‍ ഒറ്റയ്ക്ക് റബര്‍ തോട്ടത്തില്‍ കഴിഞ്ഞിട്ടും കുട്ടി കരച്ചില്‍ കേള്‍ക്കാത്തതും കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ കുഴപ്പമില്ലാത്തതുമാണ് സംശയം സൃഷ്ടിക്കുന്നത്.

അഞ്ചല്‍ തടിക്കാട്ടില്‍ നിന്നാണ് ഇന്നലെ അന്‍സാരി-ഫാത്തിമ ദമ്പതികളുടെ മകള്‍ ഫര്‍ഹാനെ കാണാതായത്

വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ബെംഗളൂരുവില്‍ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പ്രതിയായ അഹമ്മദ് (36)ഒളിവിലാണ്.
മൂന്ന് കുട്ടികളുടെ മാതാവായ മുപ്പത്തിരണ്ടുകാരിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിവാഹമോചിതയാണ് ഇവര്‍. ആസിഡ് ആക്രമണത്തില്‍ യുവതിയുടെ വലതുകണ്ണിന് പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി അപകടനില തരണം ചെയ്തതായും കാഴ്ചശക്തി ഭാഗികമായി തിരികെ ലഭിച്ചതായും അടുത്ത് തന്നെ ആശുപത്രി വിടുമെന്നും സൗത്ത് ഡി.സി.പി. ഹരീഷ് പാണ്ഡെ അറിയിച്ചു.

സുഗന്ധദ്രവ്യ ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ സഹപ്രവര്‍ത്തകരായിരുന്നു യുവതിയും പ്രതിയുമെന്നും മൂന്ന് കൊല്ലത്തോളമായി ഇരുവര്‍ക്കും തമ്മില്‍ പരിചയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹമ്മദ് യുവതിയെ വിവാഹാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തുകയായിരുന്നുവെന്നും യുവതി ഇക്കാര്യം നിരസിച്ചതിനെ തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നത്.

RECENT POSTS
Copyright © . All rights reserved