നാരകക്കാനത്ത് വീട്ടമ്മയെ തീകൊളുത്തി കൊന്ന കേസിലെ പ്രതി പിടിയില്‍. കുമ്പിടിയമാക്കല്‍ ചിന്നമ്മ ആന്റണിയുടെ മരണത്തില്‍ അയല്‍വാസിയായ വെട്ടിയാങ്കല്‍ തോമസ് വര്‍ഗീസ്(സജി) ആണ് അറസ്റ്റിലായത്. മോഷണശ്രമം തടഞ്ഞപ്പോള്‍ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. വെട്ടു കത്തിയുടെ പുറകു വശം കൊണ്ട് തലക്ക് അടിച്ചുവീഴ്ത്തി. അതിന് ശേഷം വാക്കത്തി കൊണ്ട് വെട്ടി. ചിന്നമ്മയെ ജീവനോടെയാണ് പ്രതി കത്തിച്ചു കൊലപ്പെടുത്തിയത്.
ഇയാള്‍ വീട്ടില്‍ നിന്നും മോഷ്ടിച്ച വളയും മാലയും പണയം വച്ചിരുന്നു. കമ്പത്ത് നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. കുമ്പിടിയാമ്മാക്കല്‍ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ ആന്റണി (66) യെ ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയാണ് അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മുറികളില്‍ പലയിടങ്ങളിലും രക്തകറകള്‍ കണ്ടെത്തിയതും തീ പടര്‍ന്ന് വീടിനോ വസ്തുവകകള്‍ക്കോ നാശം സംഭവിക്കാതിരുന്നതും ആസൂത്രിതമായ കൊലപാതകത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് പോലീസ് സംശയിച്ചിരുന്നു.
സംഭവദിവസം തന്നെ വീടിനുള്ളില്‍ രക്തത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നതിനാല്‍ കൊലപാതക സാധ്യ കണക്കിലെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. സംഭവസമയം ചിന്നമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കൊച്ചുമകളാണ് ചിന്നമ്മയെ അടുക്കളയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ആദ്യം കണ്ടെത്തിയത്.
ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. തലയോട്ടിയും കാലുകളുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിച്ചത്. കത്തിക്കരിഞ്ഞ മൃതദേഹത്തിന് സമീപം പാചക വാതക സലിണ്ടര്‍ മറിഞ്ഞ് കിടക്കുകയായിരുന്നു. സിലിണ്ടറിന്റെ ഹോസ് ഊരിയ നിലയിലായിരുന്നു. തീ പിടിച്ച് മറ്റ് വസ്തുക്കളൊന്നും കത്തിയതായി കണ്ടില്ല. തറയിലും, ഭിത്തിയിലും അങ്ങിങ്ങായി രക്തക്കറകള്‍ കണ്ടെത്തിയിരുന്നു.
നിർത്തിയിട്ടിരുന്ന ട്രെയിൻ എൻജിൻ മോഷ്ടിച്ചു. ബിഹാറിലെ ബെഗുസാരായ് ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന മോഷണം നടന്നത്. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എൻജിൻ പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ ഘട്ടം ഘട്ടമായി കടത്തിയതെന്ന് പോലീസ് പറയുന്നു. ഗർഹാര യാർഡിൽ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുവന്ന ഡീസൽ എൻജിനാണ് മോഷണം പോയത്.
അതേസമയം, മോഷ്ടിച്ച എൻജിൻ ഭാഗങ്ങൾ മുസഫർപുരിനടുത്തുള്ള പ്രഭാത് നഗർ ഏരിയയിൽ നിന്ന് പിന്നീട് കണ്ടെത്തി. സംഭവത്തിൽ മൂന്നുപേരെ പോലീസ് പിടികൂടിയതായി മുസഫർപുർ റെയിൽവേ സംരക്ഷണ സേന ഇൻസ്പെക്ടർ പി.എസ്. ദുബെ പറഞ്ഞു. എൻജിൻ യാർഡിലേക്ക് മോഷ്ടാക്കൾ ഒരു തുരങ്കം നിർമിച്ച്, അതുവഴിയാണ് മോഷണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികളെ ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രെയിൻ എൻജിൻ ഭാഗങ്ങൾ മുഴുവനായി പ്രഭാത് നഗറിലെ ആക്രി ഗോഡൗണിൽനിന്ന് കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ചാക്കുകളിലായി നിറച്ചുവെച്ച നിലയിലായിരുന്നു എൻജിൻ ഭാഗങ്ങൾ കണ്ടെടുത്തത്. ചക്രങ്ങൾ, എൻജിൻ ഭാഗങ്ങൾ, റെയിൽവേ ഭാഗങ്ങൾ എന്നിവയാണ് ചാക്കിൽ ഉണ്ടായിരുന്നത്. ഇപ്പൊൾ ആക്രി ഗോഡൗണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
തന്നെ ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന സോളര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍ ഡ്രൈവര്‍ വിനുവിനെതിരെയാണ് സരിതയുടെ പരാതി. നാലുമാസത്തെ പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
രാസവസ്തുക്കള്‍ ഉള്ളില്‍ ചെന്നതിനെ തുടര്‍ന്ന് കീമോ തെറോപ്പിക്ക് വിധേയയായതായും മുടി പൂര്‍ണമായി നഷ്ടമായതായും സരിത പറയുന്നു. ഇടതു കണ്ണിന്റെ കാഴ്ച കുറഞ്ഞു. പിന്നീട് ചികില്‍സയിലൂടെയാണ് സ്ഥിതി മെച്ചപ്പെട്ടത്. ഇടതു കാലിന്റെ സ്പര്‍ശന ശേഷി നഷ്ടപ്പെട്ടു. ഇപ്പോള്‍ വെല്ലൂരിലും തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണെന്നും സരിത പറഞ്ഞു.
രോഗം ബാധിച്ചതിനെത്തുടര്‍ന്ന് ചികില്‍സ തേടിയപ്പോഴാണ് വിവരം പുറത്തറിഞ്ഞതെന്ന് സരിത പറഞ്ഞു. രക്തത്തില്‍ അമിത അളവില്‍ ആഴ്സനിക്, മെര്‍ക്കുറി, ലെഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. 2018 മുതല്‍ കൊലപാതകശ്രമം ആരംഭിച്ചതായി സരിത പറയുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടപ്പോള്‍ വിഷ വസ്തുവിന്റെ സാന്നിധ്യം സംശയിച്ചിരുന്നു.
എന്നാല്‍, ആരാണെന്ന് തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ പരാതി നല്‍കിയില്ല. 2022 ജനുവരി 3ന് യാത്രയ്ക്കിടെ കരമനയിലെ ഒരു ജൂസ് കടയില്‍ വച്ചാണ് വിനു കുമാറാണ് രാസവസ്തു കലര്‍ത്തിയതെന്നു മനസിലായത്. ജൂസ് കുടിക്കാതെ കളഞ്ഞു.
കുടിച്ച ഗ്ലാസ് എവിടെയെന്നു ചോദിച്ച് വിനു കുമാര്‍ ബഹളമുണ്ടാക്കിയപ്പോള്‍ പിറ്റേന്നു മുതല്‍ ജോലിക്കു വരേണ്ടെന്ന് വിനു കുമാറിനോട് പറഞ്ഞുവെന്നും സരിത വെളിപ്പെടുത്തി. ഡോക്ടര്‍മാരുടെ അഭിപ്രായവും മെഡിക്കല്‍ റിസള്‍ട്ടും കിട്ടിയശേഷമാണ് സരിത ക്രൈംബ്രാഞ്ചിനെ സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണ്.
നടന് ബാലയുടെ മലയാളത്തിലേക്കുള്ള തിരിച്ചുവരവാണ് ഷഫീഖിന്റെ സന്തോഷം എന്ന ചിത്രം. റിയല്‍ ലൈഫില്‍ ബാലയെ സോഷ്യല്‍ മീഡിയയിലെ താരമാക്കിയ ഡയലോഗുകള്‍ അടക്കം പ്രയോഗിച്ചു കൊണ്ടുള്ള കോമഡി വേഷത്തിലാണ് ബാല എത്തിയിരിക്കുന്നത്. ഇന്നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഉണ്ണി മുകന്ദന് ആണ് ചിത്രത്തിലെ നായകന്.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരെ കാണവെ ബാല തന്റെ മകളെക്കുറിച്ച് സംസാരിച്ചിരുന്നു. തന്നെ പറ്റിച്ചെന്നാണ് താരം പറയുന്നത്. മകള്‍ ഇന്ന് കൂടെയുണ്ടാകുമെന്ന് കരുതിയിരന്നുവെന്നും എന്നാല്‍ ചില ഫ്രോഡുകള്‍ തന്നെ പറ്റിച്ചെന്നാണ് ബാല പറഞ്ഞത്. ആരാണെന്ന് ചോദിച്ചപ്പോള്‍ ഗോപി മഞ്ജൂരിയന് എന്നായിരുന്നു ബാലയുടെ പ്രതികരണം.
എന്റെ കമ്മിറ്റ്മെന്റ് ദൈവത്തോട് മാത്രമാണ്. മനുഷ്യരോടല്ല. ഞാന്‍ ഇന്ന് ആയിരം കുട്ടികളെ പഠിപ്പിക്കുന്നുണ്ട്. സ്പോര്‍ട്സ് താരങ്ങളെ സ്പോണ്സര് ചെയ്യുന്നുണ്ട്. ആശുപത്രി ചികിത്സ നോക്കുന്നത്. ഞാനും മനുഷ്യനല്ലേ, എന്റെ മകളെ കാണണം എന്ന് എനിക്കുമുണ്ടാകില്ലേ? ഇത്രയും നാള് എന്നെ പറ്റിച്ചു ഫ്രോഡുകള്‍. ഇപ്പഴെങ്കിലും നിങ്ങള്‍ തിരിച്ചറിയണം, പ്രേക്ഷകര്‍ തിരിച്ചറിയണം. എനിക്ക് നൂറ് പേരുടെ പിന്തുണ വേണ്ട. ഒരാള്‍ തിരിച്ചറിഞ്ഞാല്‍ മതിയെന്നാണ് ബാല പറയുന്നത്.
എന്റെ മകള്‍ നന്നായി ജീവിക്കണം, അച്ഛനെന്ന നിലയില്‍ വേറെ ആഗ്രഹമൊന്നുമില്ല. അതില്‍ തെറ്റില്ലല്ലോ. ഇന്ന് എന്റെ സിനിമ വിജയിച്ചു. എലിസബത്ത് ഇവിടെയുണ്ട്. ഞാനും എലിസബത്തും ഇവിടെയുണ്ട്. ഞങ്ങള്‍ രണ്ടു പേരും ആഗ്രഹിച്ചതാണ്. അത് അവളുടെ മനസിന്റെ വലിപ്പമാണ്, എന്റെ മകളെ സ്വീകരിക്കുക എന്നതെന്നും ബാല പറയുന്നു.
നൂറ് ശതമാനം ചതിച്ചതാണ്. സംശയമില്ല. എന്റെ മകള്‍ അവിടെയാണ് ജീവിക്കുന്നത്. അതിനാലാണ് ഞാന്‍ വായടച്ചിരിക്കുന്നത്. പക്ഷെ എല്ലാത്തിനും ഒരു പരിധിയുണ്ട്. എന്റെ പടം വിജയിച്ചു. ഇന്റര്‍വ്യു എടുത്തിട്ട് നിങ്ങള്‍ പോകും. എലിസബത്ത് ഡ്യൂട്ടിയ്ക്ക് പോകും. രാത്രി എനിക്ക് ഉറക്കം വരില്ല. കാരണം എന്റെ മകള്‍ക്കും ഉറക്കം വരില്ല. അച്ഛന് എവിടെ അച്ഛന് എവിടെ എന്നാകും ചിന്തിക്കുകയെന്നാണ് ബാല പറയുന്നത്.
പടം വിജയിച്ചല്ലോ, ബാലയുടെ മകള്‍ അല്ലേ എന്ന് ടീച്ചര്‍ ചോദിക്കും, കൂടെയിരിക്കുന്ന കൂട്ടുകാര്‍ ചോദിക്കും, നാട്ടുകാര്‍ ചോദിക്കും, അയല്‍വാസികള്‍ ചോദിക്കും. എന്ത് ഉത്തരം പറയും അവള്? ഇതാണ് റിയാലിറ്റി. തട്ടിപ്പുകാരെ വിശ്വസിക്കരുത്. എറണാകുളത്ത് വലിയ തെറ്റ് സംഭവിച്ചു കൊണ്ടിരിക്കുന്നു. പോലീസില്‍ നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ഇറങ്ങും. അവരെ പിടിക്കും. നമ്മള്‍ക്ക് നോക്കാം എന്നും ബാല അഭിപ്രായപ്പെടുന്നു.
ഞാനിത് നേരത്തെ പറഞ്ഞു. ആരും ശ്രദ്ധിച്ചില്ല. റോഡിലൊരു ഇടിയുണ്ടായാല്‍ നോക്കാന്‍ ആളുണ്ടാകും. നാല് പേര്‍ക്ക് നന്മ ചെയ്യൂ, ആരും നോക്കാനില്ല. ചതിക്കുന്നത് അവരുടെ ഗുണമാണെങ്കില്‍ രക്ഷിക്കുന്നത് എന്റെ ഗുണമാണ്. എന്റെ അച്ഛന് പഠിപ്പിച്ചത് അതാണ്. എന്നെ ചതിക്കുന്നവനേയും രക്ഷപ്പെടുത്തണം എന്നാണ് അച്ഛന് പഠിപ്പിച്ചതെന്നും ബാല പറയുന്നു.
എന്നെ ഉപദ്രവിക്കുന്നത് നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ ഉപദ്രവിച്ചോളൂ, പക്ഷെ ഞാന്‍ സ്നേഹിക്കുന്നവരെ ഉപദ്രവിക്കരുത്. അവരെ വിട്ടേക്കണം. എന്തും സ്വീകരിക്കാന്‍ ഞാന്‍ റെഡിയാണ്. ഞാന്‍ താങ്ങും. മരണം വരെ കണ്ട മനുഷ്യനാണ് ഞാന്‍. ഞാന്‍ താങ്ങും. പക്ഷെ എല്ലാവരും അങ്ങനെയല്ലെന്നും ബാല കൂട്ടിച്ചേര്‍ക്കുന്നുണ്ട്.നേരത്തെ സിനിമയുടെ റിലീസിന് പിന്നാലെയായിരുന്നു ബാല പ്രതികരിച്ചത്.
ബാലയുടെ പ്രസ്താവന ചര്‍ച്ചകളില്‍ നിറയുന്നതിനിടെ അമൃത തന്റെ കുടുംബ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മകള്‍ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രമായിരുന്നു അമൃത പങ്കുവച്ചത്. ഈ ചിത്രം അമൃത ബാലയ്ക്കുള്ള മറുപടിയായിട്ടാണ് നല്‍കിയതെന്നാണ് സോഷ്യല്‍ മീഡിയ വിലയിരുത്തുന്നത്. പിന്നാലെ നിരവധി പേര് കമന്റുകൡലൂടെ ബാലയുടെ പ്രസ്താവന ചൂണ്ടിക്കാണിച്ചെത്തുകയായിരുന്നു. ഇതിലൊരു കമന്റിനാണ് അമൃത മറുപടി നല്‍കിയിരിക്കുന്നത്.
എന്തുകൊണ്ടാണ് ഇന്ന് പാപ്പുവിനെ അവളുടെ അച്ഛന്റെ കൂടെ വിടാതിരുന്നത്? എന്നായിരുന്നു കമന്റ്. ഇതിന് മറുപടിയുമായി ആദ്യം എത്തിയത് അമൃതയുടെ സഹോദരിയായ അഭിരാമിയായിരുന്നു. ഞങ്ങള്‍ പാപ്പുവിനോട് ചോദിച്ചിരുന്നു. പക്ഷെ അവള്‍ക്ക് താല്പര്യമില്ലായിരുന്നു. പാപ്പു തന്നെയാണ് അവളുടെ അച്ഛനോട് ഫോണിലൂടെ അക്കാര്യം നേരിട്ട് പറഞ്ഞത് എന്നായിരുന്നു അഭിരാമിയുടെ മറുപടി. പിന്നാലെ അമൃതയും മറുപടിയുമായി എത്തി.
നിങ്ങളുടെ ആത്മാര്‍ത്ഥമായ കരുതല്‍ ഞാന്‍ മനസിലാക്കുന്നു. നിങ്ങളുടെ അറിവിലേക്കായി പറയാം, വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വിഷയത്തില്‍ കോടതി തീരുമാനം എടുത്തിട്ടുണ്ട്. ഞാന്‍ നിയമം അനുസരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതില്‍ കൂടുതലോ കുറവോ ഇല്ല. മാധ്യമങ്ങള്‍ക്കും ഡ്രാമകള്‍ക്കും പിന്നാലെ പോകരുത്. പിന്നെ, ഇത് പാപ്പുവിന്റെ തീരുമാനമാണ്. അവള് സന്തോഷത്തോടെയിരിക്കട്ടെ. ആ കുഞ്ഞിനെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിടണ്ട. വിനീതമായ അഭ്യര്‍ത്ഥനയാണ്, എന്നായിരുന്നു അമൃതയുടെ മറുപടി.
പിന്നാലെ ഈ മറുപടി പങ്കുവച്ചു കൊണ്ട് അമൃത സോഷ്യല്‍ മീഡിയയിലൂടെ മാധ്യമങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. തന്റെ മകളെ അനാവശ്യ വാര്‍ത്തകളിലേക്ക് വലിച്ചിടരുതെന്നാണ് അമൃതയുടെ അഭ്യര്‍ത്ഥന.
മാധ്യമങ്ങളോട് വിനീതമായൊരു അഭ്യര്‍ത്ഥന. മാധ്യമശ്രദ്ധ കിട്ടാന്‍ പാപ്പുവിനെ അനാവശ്യമായി വാര്‍ത്തകളിലേക്ക് വലിച്ചിടരുത്. അവളൊരു കുഞ്ഞ് കുട്ടിയാണ്. തന്റെ ജീവിതം സന്തോഷത്തോടെ ആസ്വദിക്കുകയാണ്. വാര്‍ത്തകളിലും ഫീഡുകളിലും അഭിമുഖങ്ങളിലും അനാവശ്യമായി അവളുടെ പേര് പറഞ്ഞ് അവളെ വേദനിപ്പിക്കരുത്. അവള്‍ക്ക് പഠിത്തത്തിലും മറ്റും ശ്രദ്ധിക്കാനുണ്ട്. ഒരു അമ്മയുടെ വിനീതമായ അപേക്ഷയാണെന്നാണ് അമൃത പറഞ്ഞത്.
ഇതിനിടെ അമൃതയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളും ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. പിന്നോട്ട് പോകാനുള്ള ഓപ്ഷന് ജീവിതത്തില്‍ ഇല്ല. അതുകൊണ്ട് പാസ്റ്റിലെ തെറ്റുകളില്‍ നിന്നും പഠിച്ചുകൊണ്ട് മുന്നോട്ടു തന്നെ നീങ്ങുക എന്ന താന്‍ തന്നെ മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകളാണ് അമൃത പങ്കുവച്ചിരിക്കുന്നത്. മറ്റൊരു സ്റ്റോറിയില്‍ ഒരു റിലേഷന്‍ഷിപ്പിനെ തകര്‍ക്കുന്ന കാര്യം എന്താണെന്ന ചോദ്യത്തിന് ഷെഫാലി വര്‍മ നല്കുന്ന മറുപടിയും ്അമൃത പങ്കുവച്ചിട്ടുണ്ട്.
അനാദരവ്. അത് ആരംഭിക്കുന്നത് ചെറിയ തമാശകളില്‍ നിന്നുമാണ്. നമ്മള്‍ക്കത് മനസിലാക്കാനാകില്ല. ഓ അവള് പണ്ടേ അങ്ങനാണ് എന്നൊക്കെ പറഞ്ഞാണ് തുടങ്ങുക എന്നായിരുന്നു ഷെഫാലിയുടെ, അമൃത പങ്കുവച്ച, വാക്കുകള്‍.
അപൂർവ്വരോഗം ബാധിച്ച് മരണത്തോട് മല്ലടിച്ച പാകിസ്താൻ ബാലന് മലയാള മണ്ണിൽ പുനർജന്മം. ലോകത്ത് തന്നെ മറ്റൊരു ചികിത്സയ്ക്കും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബാലൻ ഇന്ന് കേരളത്തിൽ നടത്തിയ ചികിത്സയുടെ ഫലമായി പൂർണ്ണ ആരോഗ്യവാനായത്. കോഴിക്കോട് ആസ്റ്റർ മെഡിസിറ്റിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെയാണ് രണ്ട് വയസുകാരന്റെ ജീവൻ തിരിച്ചുപിടിച്ചത്.
പിറന്നുവീണ് രണ്ട് കൊല്ലം തികയും മുൻപേ നിരവധി ചികിത്സയിലൂടെയാണ് സെയ്ഫ് എന്ന കുട്ടി കടന്നുപോയത്. സിവിയർ കമ്പൈൻഡ് ഇമ്മ്യുണോ ഡെഫിഷൻസി എന്ന അസുഖം ബാധിച്ചാൽ രക്ഷപെടാൻ സാധ്യത കുറവാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെ കുടുംബവും നിരാശയിലായി. ഒടുവിലാണ് എല്ലാ പ്രതീക്ഷകളും അർപ്പിച്ച് കേരളത്തിലേയ്ക്ക് എത്തിയത്.
അതിർത്തി തർക്കങ്ങൾക്ക് അപ്പുറത്തേക്ക് വൈദ്യശാസ്ത്രം മനുഷ്യബന്ധങ്ങളെ യോജിപ്പിക്കുന്നതിനുള്ള ഉദാഹരണമാണിതെന്ന് കുഞ്ഞിനെ ചികിത്സിച്ച മിംസ് ആശുപത്രി പറയുന്നു. പൂർണ്ണമായും സൗജന്യമായാണ് ചികിത്സ നടത്തിയത്. മകനെ മജ്ജ മാറ്റി വെക്കലിലൂടെ അസുഖം മാറാൻ സഹായിച്ച അതിർത്തി കടന്നെത്തിയ രക്ഷാകരങ്ങൾക്ക് നന്ദി പറയുകയാണ് ഇപ്പോൾ കുടുംബം. മാസങ്ങള്‍ നീണ്ട ആശുപത്രി വാസമവസാനിപ്പിച്ച് ആരോഗ്യവാനായി നാട്ടിലേക്ക് മടങ്ങാനൊരുങ്ങുകയാണ് സെയ്ഫും കുടുംബവും.
ഭർത്താവിന്റെ വീട്ടിലെ ആചാരത്തെ കുറിച്ച് നടി നിത്യദാസ്. ഒരു ടെലിവിഷൻ ഷോയിലാണ് ഇക്കാര്യം പറഞ്ഞത്. വിവാഹം കഴിഞ്ഞ് നേരെ പോയത് ഭർത്താവിന്റെ വീട്ടിലേക്കാണെന്നും അവിടെയുളള ആചാരങ്ങളും ഭക്ഷണ രീതിയുമായി പൊരുത്തപ്പെടാൻ അൽപം സമയമെടുത്തെന്നും നടി പറഞ്ഞു. ജമ്മു സ്വദേശി അരവിന്ദ് സിങാണ് നിത്യദാസിന്റെ ഭർത്താവ്.
അവിടത്തെ ഭക്ഷണ രീതി എനിക്ക് തീരെ പറ്റില്ലായിരുന്നു. അതുകൊണ്ട് അവരെ കേരളത്തിലെ രീതി ശീലിപ്പിച്ചെടുത്തു. ഗോമൂത്രം കൂടിക്കുന്നത് അവരുടെ ആചാര രീതിയാണ്. ഭർത്താവിന്റെ സഹോദരന്റെ വിവാഹ ചടങ്ങിനിടയിൽ തീർഥം പോലെ എന്തോ കൈയിൽ തന്നു. തീർഥമാണെന്ന് കരുതി ഞാൻ അത് കുടിക്കുകയും ബാക്കി തലയിലേക്ക് ഉഴിഞ്ഞു. ഇത് മകൾക്കും നൽകി. എന്നാൽ അതിൽ ഉപ്പ് രസമുണ്ടെന്ന് അവൾ പറഞ്ഞിരുന്നു.
പിന്നീട് അവര്‍ പച്ച നിറത്തിലുള്ള ഒരു സാധനം തന്നു. അത് എല്ലാവരും മുഖത്ത് തേക്കുന്നുണ്ട്, ഞങ്ങളും തേച്ചു. പിന്നീടാണ് അറിഞ്ഞത് ആദ്യം തന്നത് ഗോമൂത്രവും രണ്ടാമത് തന്നത് ചാണകവും ആണെന്ന്- നിത്യ ദാസ് പറഞ്ഞു.
എന്നാൽ ഞങ്ങൾക്ക് നൽകിയ ചാണകത്തിന് മണം ഒന്നും ഉണ്ടായിരുന്നില്ല. എന്തെങ്കിലും ചേര്‍ത്തത് കൊണ്ടാകും. ഇതിന് ശേഷം ഇത്തരം ചടങ്ങുകളില്‍ നിന്നെല്ലാം ഞാന്‍ മാറി നില്ക്കും താരം കൂട്ടിച്ചേർത്തു.ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യദാസ് സിനിമയിൽ എത്തിയത്. വെള്ളിത്തിരയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു വിവാഹം.
ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ലെന്നും ഫുട്ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ലെന്നും സമസ്ത. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഖുത്വബാ ഖത്തീബുമാര്‍ക്ക് കൈമാറിയ സന്ദേശത്തില്‍ ജംഇയ്യത്തുല്‍ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു.
ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫുട്ബോള്‍ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്പര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ താല്പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല. സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാല്പന്തിനോടുള്ള സ്നേഹമല്ല, മറിച്ച് മനസ്സില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള തന്റെ ഫുട്ബോള്‍ ഹീറോയോടുള്ള വീരാരാധനയുടെ ബഹിര്‍സ്ഫുരണം മാത്രമാണ്. സ്നേഹവും കളിതാല്‍പര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ വളരെ അപകടമാണ്.
കളിയെ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയിലെ ആദ്യമായി അധിനിവേശം നടത്തിയ ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമികവിരുദ്ധരാജ്യങ്ങളേയും അന്ധമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ലെന്നും നാസര്‍ ഫൈസി കൂടത്തായി സന്ദേശത്തില്‍ പറഞ്ഞു.
ബാലതാരമായി മലയാള സിനിമയിലെത്തിയ ജോമോൾ ജയറാം നായകനായ സ്നേഹത്തിലൂടെ നായികാവേഷങ്ങളിലേക്ക് കാലെടുത്ത് വെക്കുന്നത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടെ മികച്ച നടിയായി. നിറം, ദീപസ്തംഭം മഹാശ്ചര്യം, മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൗസ്, ചിത്രശലഭം എന്നീ ചിത്രങ്ങളിലൂടെയാണ് ജോമോൾ മലയാളികൾക്കു പ്രിയങ്കരിയായി മാറിയത്. വാഹശേഷം സിനിമകളിൽ സജീവമല്ലാതായെങ്കിലും ടെലിവിഷൻ സീരിയലുകളിലൂടെ നടി മിനിസ്ക്രീനിൽ സജ്ജീവമാണ്. 2002 ലാണ് ജോമോൾ വിവാഹം കഴിക്കുന്നത്. ചന്ദ്രശേഖര പിള്ള ആണ് ജോമോളുടെ ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും രണ്ട് മക്കളുമുണ്ട്.
ഇപ്പോളിതാ തന്റെ നല്ല ഗുണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജോമോൾ, ഗോസിപ്പുകൾക്ക് ഒന്നും അധികം കാത് കൊടുക്കാത്ത ആളാണ് താൻ. മാത്രമല്ല, തന്നോട് ആരെങ്കിലും ഒരു രഹസ്യം പറഞ്ഞാൽ, അതൊരിക്കലും മൂന്നാമതൊരാൾ അറിയില്ല. ഭർത്താവിനോട് ആണെങ്കിലും പറയില്ല. അത്രയധികം വാക്കിന് വില കൊടുക്കുന്ന ആളാണ് താൻ. മറ്റൊരു കാര്യം ക്ഷമയാണ്. നല്ല രീതിയിൽ ക്ഷമ ഉള്ള ആളാണ് ഞാൻ. ആ ക്ഷമ നഷ്ടപ്പെട്ടാൽ കുറച്ച് നേരം സയലന്റ് ആയിരിയ്ക്കും. അത് കഴിഞ്ഞാൽ പൊട്ടിത്തെറിക്കും. എന്നാൽ ചില സന്ദർഭങ്ങളിൽ ക്ഷമിച്ച് നിൽക്കാനും സയലന്റ് ആയിരിക്കാനും പറ്റില്ല, ഒറ്റയടിയ്ക്ക് പൊട്ടിത്തെറിച്ചേക്കും. അങ്ങനെ ഒരു സംഭവം ലുലുമാളിൽ വച്ച് ഉണ്ടായിട്ടുണ്ട്
ഭർത്താവിനും മക്കൾക്കും അമ്മയ്ക്കും ഒപ്പം ലുലുമാളിൽ സിനിമ കാണാൻ പോയതായിരുന്നു ഞാൻ. മുന്നിലൂടെ വന്ന മൂന്ന് പേരിൽ ഒരുത്തൻ എന്നെ അനാവശ്യമായി ഒന്ന് തട്ടിയിട്ട് അങ്ങ് പോയി. അപ്പോൾ എനിക്ക് എന്താണ് തോന്നിയത് എന്ന് എനിക്ക് അറിയില്ല, ഞാൻ തന്നെയാണോ പ്രതികരിച്ചത് എന്നും അറിയില്ല, തട്ടിയിട്ട് പോയ ആളുടെ മുന്നിൽ പോയി നിന്ന് ഞാൻ അലറി. ഒറ്റ സെക്കന്റ് ലുലുമാളിന്റെ രണ്ട് ഫ്ളോർ സയലന്റ് ആയി.
അയാൾ മനപൂർവ്വം തെറ്റ് ചെയ്തത് ആയിരുന്നില്ല എങ്കിൽ ഒരിക്കലും എന്നോട് ക്ഷമ പറയില്ലായിരുന്നു. എന്താണ് കാണിച്ചത് എന്ന് ചോദിച്ചപ്പോൾ, സോറി മാഡം ഇനി ചെയ്യില്ല എന്ന് പറഞ്ഞ് അയാൾ കൈ കൂപ്പി. ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല. അങ്ങനെ ഒരു പൊതു സ്ഥലത്ത് വച്ച് ഞാൻ ഒച്ച വച്ചപ്പോൾ എന്റെ മക്കളും ഒന്ന് ഞെട്ടി
അയ്യപ്പനും കോശിയിലെ ‘കളക്കാത്ത സന്ദന’ എന്ന ഗാനത്തിലൂടെയാണ് അട്ടപ്പാടി നക്കുപതി ഊരിലെ നഞ്ചിയമ്മ ഇന്ത്യയിലെ മികച്ച ഗായികയായത്. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി രാജ്യത്തിന്റെ ഒന്നടങ്കം അഭിനന്ദവും ഏറ്റുവാങ്ങി.
എന്നാല്‍ ഏറെക്കാലമായി അടച്ചുറപ്പില്ലാത്ത ഒരു വീട്ടിലാണ് നഞ്ചിയമ്മ താമസിച്ചിരുന്നത്. തനിക്ക് ലഭിച്ച അവാര്‍ഡുകള്‍ പോലും സൂക്ഷിക്കാന്‍ ഇടമില്ലാതെ വീട്ടില്‍ കൂട്ടിയിട്ടിരിക്കുന്ന നഞ്ചിയമ്മയുടെ ദയനീയ അവസ്ഥ കണ്ടറിഞ്ഞ ഫിലോകാലിയ സന്നദ്ധസംഘടനയാണ് നഞ്ചിയമ്മയ്ക്ക് സ്വപ്നഭവനം പണിതുനല്കിയിരിക്കുകയാണ്. മൂന്ന് മാസം മുന്‍പ് തറക്കല്ലിട്ട വീടിന്റെ പണി പൂര്‍ത്തിയായി കഴിഞ്ഞ ദിവസം നഞ്ചിയമ്മ താമസമായി.
പുറംലോകവുമായി ബന്ധങ്ങള്‍ ഒന്നുമില്ലാതെ പ്രാരാബ്ധങ്ങളുമായി ഒതുങ്ങിജീവിച്ച നഞ്ചിയമ്മയ്ക്ക് തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍ സ്വപ്നംപോലും കാണാന്‍ കഴിയുന്നതായിരുന്നില്ല. ഇന്നവരെ ആളുകള്‍ തിരിച്ചറിയുന്നു, സ്വീകരണങ്ങള്‍ നല്കുന്നു. അടുത്തിടെ അവര്‍ ആദ്യമായി വിമാനത്തില്‍ കയറിയതും വിദേശയാത്ര നടത്തിയതുമൊക്കെ വാര്‍ത്തയായിരുന്നു.
മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ബാല, നടന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് ബാല അമൃത സുരേഷുമുള്ള ബന്ധം വേർപെടുത്തിയ ശേഷം വിവാഹം കഴിച്ചത്. ഇവർക്കിടയിലും എന്തോ പ്രശ്നമുണ്ടെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹമോചനത്തിന്റെ വാർത്ത പ്രചരിച്ചുവെങ്കിലും ഇതിലൊന്നും താരം പ്രതികരിച്ചിരുന്നില്ല.
എന്നാൽ ഇപ്പോഴിത വളരെ നാളുകൾക്ക് ശേഷം ഭാര്യ എലിസബത്തിനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ബാല.എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന തലക്കെട്ടോടെയാണ് ഭാര്യ തിരിച്ച് വന്ന സന്തോഷം ബാല പ്രകടിപ്പിരിക്കുന്നത്. ബാലയുടെ കൂളിങ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ബാല പങ്കുവെച്ച വിഡിയോ നിമിഷങ്ങൾക്കകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
പ്രശസ്ത തെന്നിന്ത്യൻ ചലച്ചിത്ര നടനാണ് ബാല. ‘അൻപ്’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം ‘ബിഗ് ബി’ എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.
2010 ഓഗസ്റ്റ് 27-ന് അദ്ദേഹം ഐഡിയ സ്റ്റാർ സിംഗർ-ഫെയിം മലയാളി ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചു. അവർക്ക് സെപ്തംബർ 2012-ൽ ജനിച്ച അവന്തിക എന്ന ഒരു മകളുണ്ട്. മൂന്നുവർഷം വേറിട്ട് താമസിച്ച ശേഷം 2019 ൽ ദമ്പതികൾ വിവാഹമോചനം നേടി.അഭിനയലോകത്ത് സജീവമായിരുന്നെങ്കിലും വിവാഹ മോചനത്തിന് ശേഷമാണ് താരം സോഷ്യൽ മീഡിയയിലെ വാർത്തായായി മാറിയത്.