India

ഇന്ത്യയിലെ പെൺകുട്ടികളുടെ വിവാഹ പ്രായം 21 വയസ്സാക്കി ഉയർത്തുന്നതിനുള്ള ബിൽ കൊണ്ട് വരാൻ കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ എത്തിയിരുന്നു. ചില ഇ തു പാർട്ടികൾ ഈ നീക്കത്തിന് എതിരെ രംഗത്ത് എത്തിയിരുന്നു.

അകതേ സമയം പുരോഗമന പ്രസ്ഥാനമായ ഇടതു പക്ഷം ഇതിനെ എതിർക്കുന്നതിനെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപികയും പൊതുപ്രവർത്തകയുമായ ബെറ്റിമോൾ മാത്യു. കഴിഞ്ഞ ദിവസങ്ങളിൽ വിപ്ലവം യൂണിഫോമിൽ പൂത്തപ്പോൾ ഇന്നത്തെ വിപ്ലവം വിവാഹ പ്രായത്തിലാണ് കത്തിക്കയറുന്നതെന്നും ഏതായലും ഇത് കണ്ടിരിക്കാൻ നല്ല രസമാണെന്നും ബെറ്റിമോൾ മാത്യു തന്റെ ഫേസ്ബുക്കിൽ കുറിച്ചു.

ഫെമിനിസ്റ്റ്കളുടെ വീക്ഷണത്തിൽ വിവാഹം, കുടുംബം തുടങ്ങിയവ സാമ്പത്തിക സ്ഥാപനങ്ങളും സ്ത്രീവിരുദ്ധതയുടെ ഉപാധികളുമാണ്. അത് കേവലം സ്ത്രീയെ ഒരു വസ്തുവായി കാണാനും കൈമാറ്റം ചെയ്യാനുമുള്ള ഒരു പരിപാടിയാണ്. ഇതുവഴി സ്വത്ത് തന്റെതെന്ന് ഉറപ്പുള്ള കുട്ടികളിലേക്ക് തന്നെ എത്തിക്കുക എന്നതാണ് ഏക ലക്ഷ്യം.

പുരുഷന്റെതായ ഒരു ലോകക്രമത്തിൽ അവന്റെ ഭാവി തലമുറയെ ലഭ്യമാക്കാനുള്ള ഉപാധിയായിട്ടാണ് ഇത് നിലവിൽ വന്നത്. ഇതിൽ ആചാരങ്ങളും വിശ്വാസങ്ങളും ഉൾപ്പെടുത്തി മതം അതിന്റെ അധികാരം ഉറപ്പിക്കാനും വിശ്വാസികളെ നില നിർത്താനും നിലക്കു നിർത്താനും ഇടപെടലുകൾ നടത്തുന്ന സാഹചര്യത്തിലാണ് സ്റ്റേറ്റ് ഇതിൽ പൊതു നിയമങ്ങൾ കൊണ്ട് വരുന്നത്.

അല്ലങ്കിൽ ഇണയെ തിരഞ്ഞെടുക്കുന്നതും കുടുംബ സംവിധാനവുമൊക്കെ ഓരോ വ്യക്തികളുടേയും സ്വകാര്യ തിരഞ്ഞെടുപ്പ് ആകേണ്ടതാണെന്നും ബെറ്റിമോൾ മാത്യു പറയുന്നു. കമ്യൂണിസ്റ്റ് കാരുടെ കാഴ്ചപ്പാടിൽ കമ്യൂൺ ലൈഫാണ് മാതൃകാപരം അല്ലാതെ അവിടെ കുടുംബം ഒരു അനിവാര്യതയല്ല. ഏതായലും നിയമ നിർമ്മാണത്തിലുള്ള സോ കോൾഡ് ഫെമിനിസ്റ്റുകളുടെ രോദനം ഏറെ രസകരമാണെന്ന് ബെറ്റിമോൾ മാത്യു പറയുന്നു.

ഒരു ഫെമിനിസ്റ്റിന്റെ അഭിപ്രായത്തിൽ 13 വയസു മുതൽ ലൈംഗിക ബന്ധത്തിനുള്ള ശേഷി ലഭിക്കുന്ന പെൺകുട്ടികൾ 21 വയസു വരെ കാത്തിരിക്കണമെന്നും, വിവാഹപൂർവ്വ ലൈംഗിക ജീവിതത്തിനു നമ്മുടെ ദുഷിച്ച സമൂഹത്തിൽ സാധ്യത ഇല്ലന്നുമാണ് അഭിപ്രായപ്പെടുന്നത്. ഇപ്പോൾ ഉയർത്തിയിരിക്കുന്നത് പോക്സോ കേ സിലെ പ്രായപരിധിയല്ല മറിച്ച് വിവാഹത്തിനുള്ള പ്രായപരിധിയാണ്.

പലരും ആവേശം കയറി അതു പോലും മറന്നിരിക്കുകയാണ്. പ്രായപൂർത്തിയായ സ്ത്രീ പുരുഷന്മാർക്കു ഉഭയ സമ്മത പ്രകാരമുള്ള ലൈം ഗി ക ത കുറ്റകൃത്യമല്ലന്നു മാത്രമല്ല ലിവിംഗ് ടുഗതറും അനുവദിച്ചിട്ടുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. പുരോഗമന പരമായ നിലപാടുകളുടെ തുടർച്ചയിട്ടാണ് വിവാഹ പ്രായം ആണിനൊപ്പം പെണ്ണിനും 21 വയസ്സാക്കിയ നിയമ നിർമാണത്തെ നമ്മൾ കാണേണ്ടത്.

അല്ലാതെ ഈ നിയമം അനുസരിച്ച് ലൈം ഗി ക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രായമല്ല 21 ആക്കിയിരിക്കുന്നത്. വിവാഹത്തെ കേവലം ലൈം ഗി ക ബന്ധത്തിനുള്ള ലൈസൻസായി മാത്രം കാണുന്ന ഫെമിനിസ്റ്റുകളെ വിളിക്കേണ്ടത് എന്താണെണെന്ന് ബെറ്റിമോൾ മാത്യു ചോദിക്കുന്നു. പുരോഗമന വാദികളായ മഹിളകളുടെ സ്ത്രീ പക്ഷ വീക്ഷണത്തിന്റെ വിശാലത ഇപ്പോൾ വെളിവാക്കപ്പെടുന്നുണ്ടെന്ന് ബെറ്റിമോൾ മാത്യു കുറ്റപ്പെടുത്തി.

ഒരു അധ്യാപിക എന്ന നിലയിൽ പതിനെട്ടിൽ കെട്ടി പഠനം മുടങ്ങുന്ന നിരവധി കുട്ടികളെ കാണുന്നത്‌കൊണ്ട് തനിക്ക് ഈ നിയമ നിർമ്മാണത്തോട് യോജിപ്പാണ്. വിവാഹത്തിന്റെ പ്രായത്തിലെങ്കിലും ആണിനും പെണ്ണിനും തുല്യത നൽകിയ നിയമ നിർമ്മാണത്തെ ബെറ്റിമോൾ മാത്യു അഭിനന്ദിക്കുകയും ചെയ്തു.

പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയെ കോളേജ് മുറ്റത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിലെ ഏകപ്രതിയായ അഭിഷേക് ദിവസങ്ങൾ കൊണ്ട് ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയെതെന്ന് കുറ്റപത്രത്തിൽ പറയുന്നു. പാലാ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.

ഒക്‌ടോബർ ഒന്നിനായിരുന്നു കേരളത്തെ നടുക്കി കൊണ്ട് പാലാ സെന്റ് തോമസ് കോളേജിൽ പരീക്ഷ എഴുതാനെത്തിയ തലയോലപ്പറമ്പ് സ്വദേശിനി കളപ്പുരക്കൽ വീട്ടിൽ നിധിന മോൾ(22) ദാരുണമായി കൊല്ലപ്പെട്ടത്. സഹപാഠിയും വൈക്കം സ്വദേശിയായ അഭിഷേക് പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

പേപ്പർകട്ടർ ഉപയോഗിച്ചാണ് അഭിഷേക് കൊല നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഫുഡ് ടെക്നോളജി വിദ്യാർത്ഥികളായിരുന്നു ഇരുവരും. പരീക്ഷയെഴുതാനെത്തിയതായിരുന്നു അഭിഷേകും നിധിനയും.

പെൺകുട്ടി മുൻ കാമുകനുമായി അടുത്തെന്ന സംശയമാണ് കൊല ചെയ്യുന്നതിന് അഭിഷേകിനെ പ്രേരിപ്പിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. പ്രതി കൊലചെയ്യുന്നതിന് ഒരാഴ്ച മുമ്പ് തന്നെ വെബ്സൈറ്റ് നോക്കി എങ്ങനെ കൊല ചെയ്യാമെന്ന് മനസ്സിലാക്കി. ചെന്നൈയിൽ റിപ്പോർട്ട് ചെയ്ത പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ ഒരു കൊലപാതക വീഡിയോ അഭിഷേക് നിരവധി തവണ കണ്ടുവെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു.

കൊലപാതകത്തിനായി പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡും ഇയാൾ വാങ്ങിയെന്ന് കുറ്റപത്രത്തിൽ പറഞ്ഞു. ഇരുവരും രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെന്നും അടുത്തിടെ അകൽച്ച കാണിച്ചത് വൈരാഗ്യത്തിന് കാരണമായെന്നുമായിരുന്നു അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി. കേസിൽ 80 സാക്ഷികളാണ് ഉളളത്. ഫോറൻസിക് റിപ്പോർട്ടുകളുടെ രേഖകൾ അടക്കം 48 രേഖകളും പോലീസ് കുറ്റപത്രത്തോടൊപ്പം സമർപ്പിച്ചു.

വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി. ശരിയാവില്ലെന്ന് മനസിലായി തന്നെയാണ് പിരിയുന്നതെന്നും ഒരുമിച്ച് എടുത്ത തീരുമാനമാണെന്നും വൈക്കം വിജയലക്ഷ്മി പറഞ്ഞു. മിമിക്രി കലാകാരനായ അനൂപും വിജയലക്ഷ്മിയും തമ്മിലുള്ള വിവാഹം 2018 ഒക്ടോബര്‍ 22നായിരുന്നു.

ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹ മോചനത്തെ കുറിച്ചും പാട്ട് ജീവിതത്തെ കുറിച്ചും വൈക്കം വിജയലക്ഷ്മി മനസ് തുറന്നത്. താന്‍ തന്നെയാണ് വിവാഹ മോചനത്തിന് മുന്‍ കൈയെടുത്തതെന്നും ഒരുമിച്ചുള്ള ജീവിതം അസഹനീയമായപ്പോഴാണ് ഇങ്ങനൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും വിജയലക്ഷ്മി വ്യക്തമാക്കി.

വിജയലക്ഷ്മിയുടെ വാക്കുകള്‍;

‘ഭീഷണികളും ദേഷ്യപ്പെട്ടുള്ള സംസാരവുമായിരുന്നു. ആ സംസാരം കേട്ട് എന്റെ മനസിന് എപ്പോഴും വിഷമമായിരുന്നു. പാടാനൊന്നും പറ്റുന്നുണ്ടായിരുന്നില്ല, സംഗീതം തന്നെയാണ് നല്ലത്. ഇങ്ങനെ മനസ് വിഷമിപ്പിക്കുന്ന ആളുടെ കൂടെ ജീവിക്കുന്നതിലും നല്ലത് എന്റെ സംഗീതമാണ് എന്ന് മനസിലാക്കി ആ തീരുമാനമെടുക്കുകയായിരുന്നു. ആരും പ്രേരിപ്പിച്ചതല്ല. അച്ഛനും അമ്മയ്ക്കുമൊപ്പം സംഗീതവുമായി മുന്നേറിക്കോളൂ, ഞാനൊരു തടസമാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഞങ്ങള്‍ തന്നെ തീരുമാനിച്ചതായതിനാല്‍ എനിക്ക് സങ്കടമില്ല. സംഗീതത്തിലൂടെയാണ് സങ്കടങ്ങള്‍ മറക്കുന്നത്.

ആറാമത്തെ വയസില്‍ ദാസേട്ടന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത ജീവിതം ആരംഭിച്ചത്. അദ്ദേഹമാണ് എന്റെ മാനസഗുരു. എം ജയചന്ദ്രന്‍ സാറാണ് ആദ്യം മിമിക്രി ചെയ്യിപ്പിച്ചത്. സാറിനെ അനുകരിക്കുമായിരുന്നു. ഇവിടെ എന്റെയൊരു മാമനുണ്ട് അദ്ദേഹം മിമിക്രി ചെയ്യാറുണ്ട്. മിമിക്രി ചെയ്യുന്നതുമായി ബന്ധപ്പെട്ട് കുറേ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ഇത്രേം വലിയ ഗായികയല്ലേ… അങ്ങനെ ചെയ്യരുത് എന്നൊക്കെ പറയാറുണ്ട് ചിലര്‍. അങ്ങനെ പറയുന്നവരുടെ മുന്നില്‍ കുറച്ചൂടെ ചെയ്യും.

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായേക്കാവുന്ന ദിലീപിന്റെ ഫോണ്‍ സംഭാഷണം പുറത്ത്. കേസില്‍ പ്രതിയായ ദിലീപ്, അദ്ദേഹത്തിന്റെ സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവര്‍ 2017 നവംബര്‍ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയില്‍ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേതും മറ്റ് ചിലരെ രക്ഷിക്കാന്‍ ശ്രമിച്ചെന്നും തുറന്നുപറയുന്നതാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ തന്റെ ഫോണില്‍ റെക്കോര്‍ഡ് ചെയ്ത സംഭാഷണങ്ങളാണ് ഇവയെന്ന് അവകാശപ്പെടുന്നു.

ദിലീപിനെതിരെ നവംബര്‍ 25 ന് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ബാലചന്ദ്രകുമാര്‍ ഈ ശബ്ദരേഖകള്‍ തെളിവായി ഹാജരാക്കിയിട്ടുണ്ട്. കേസില്‍ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു.

‘ഞാന്‍ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാന്‍ ശിക്ഷിക്കപ്പെട്ടു’, തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദീലീപ് ഇക്കാര്യം പറയുന്നത്.

ഇതെല്ലാം മറച്ചുവയ്ക്കാന്‍ പള്‍സര്‍ സുനിക്ക് ഒന്നരക്കോടി രൂപ വരെ നല്‍കാന്‍ താന്‍ സന്നദ്ധനായിരുന്നു എന്ന് ദിലീപ് വെളിപ്പെടുത്തുന്നു. ‘ഒന്നരക്കോടി രൂപ പുഷ്പം പോലെ ഞാന്‍ അവന് കൊടുക്കുമായിരുന്നു’ എന്ന് ദിലീപ് പറയുമ്പോള്‍ ഇടയ്ക്ക് കയറി സംസാരിക്കുന്ന ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപ് ക്രൈം ചെയ്തിട്ടുണ്ടെന്ന് പറയുന്നു.

മറ്റൊരു ശബ്ദരേഖയില്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടിഎന്‍ സുരാജ് പള്‍സര്‍ സുനിയുടെ പേര് എടുത്തു പറഞ്ഞുകൊണ്ട് കുറ്റപ്പെടുത്തുന്നുണ്ട്.

‘കൈയ്യില്‍ അഞ്ചിന്റെ പൈസ ദിലീപിന്റെ ചെലവില്‍ ഇല്ലാതെ ദിലീപിന്റെ ചെലവില്‍ വീടിന്റെ ടെറസിലും റോഡുവക്കിലും കിടന്നവനാണ്. എത്ര സ്ഥലങ്ങളുണ്ട് ഏതൊക്കെ സ്ഥാപനങ്ങളുണ്ട്. അവന് എവിടെയെങ്കിലും വന്ന് പൈസ മേടിച്ചിട്ട് പൊയ്ക്കൂടായിരുന്നോ’ എന്നാണ് സംഭാഷണത്തില്‍ പറയുന്നത്. ഇതിനിടെ ‘ദിലീപ് ക്രൈംചെയ്താല്‍ കണ്ടുപിടിക്കാന്‍ പാടാണെന്ന്’ ആത്മവിശ്വാസത്തോടെ ദിലീപ് പറയുന്ന മറ്റൊരു ഓഡിയോയും പുറത്തുവന്നിട്ടുണ്ട്.

കേസില്‍ 84 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം മോചിതനായി വീട്ടിലെത്തിയതിന്റെ അടുത്ത ദിവസങ്ങളില്‍ നടത്തിയ സംഭാഷണങ്ങളാണ് ഇവ എന്നാണ് ശബ്ദരേഖകള്‍ പുറത്തുവിട്ട ബാലചന്ദ്രകുമാര്‍ അവകാശപ്പെടുന്നത്. ഈ സംഭാഷണങ്ങള്‍ക്ക് താന്‍ സാക്ഷിയായിരുന്നു എന്നും ബാലചന്ദ്രകുമാര്‍ പറയുന്നു.

അതേസമയം, കഴിഞ്ഞയാഴ്ച കേസില്‍ തന്നെ കുറ്റവിമുക്തനാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതില്‍ സമര്‍പ്പിച്ച ഹര്‍ജി ദിലീപ് പിന്‍വലിച്ചിരുന്നു. കേസിലെ വിചാരണ പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഹര്‍ജി പിന്‍വലിച്ചത്. കേസില്‍ നിന്ന് കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ താന്‍ ഇരയാണെന്നും ക്വട്ടേഷന്‍ സംഘം തന്നെ കുടുക്കിയതാണെന്നുമാണ് ദിലീപ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഏറെ ചർച്ചയായ പ്രണയബന്ധം തകർന്നു. സുസ്മിതയും കാമുകൻ റോഹ്‌മാൻ ഷോവലും വേർപിരിഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫാഷൻ മോഡലാണ് റോഹ്‌മാൻ. സുസ്മിത ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ വേർപിരിഞ്ഞ വിവരം പങ്കുവച്ചത്.

‘സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. എന്നാൽ ആ ബന്ധം അവസാനിച്ചു. സ്നേഹം നിലനിൽക്കുന്നു.’.. റോഹ്‌മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.

സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെൺകുട്ടികൾക്കും ഒപ്പമായിരുന്നു റോഹ്‌മാൻ വർഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. റെനിയും അലിഷയുമാണ് സുസ്മിതയുടെ മക്കൾ. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010ലും.

2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്‌മാനും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്‌മാന്. ഇരുവരുടേയും പ്രായത്തെ വെല്ലുന്ന പ്രണയത്തിനും ഏറെ ആരാധകരും വിമർശകരുമുണ്ടായിരുന്നു.

നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ അടുത്തബന്ധമെന്ന് ദിലീപിന്റെ മുൻസുഹൃത്ത് ബാലചന്ദ്രകുമാർ. പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും സംവിധായകൻ കൂടിയായ ബാലചന്ദ്രകുമാർ പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.

ഇത്ര വൈകിയുള്ള വെളിപ്പെടുത്തൽ കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ദിലീപിനത് ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ.

2014 ൽ കഥപറയാനെത്തിയ കാലം തൊട്ട് ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും താൻ ദിലീപുമായി സൗഹൃദത്തിലായ സമയത്താണ് അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിന്റെ വിവാഹമോചനക്കേസ് നടന്നിരുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു.

പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നെന്നാണ് സംവിധായകന്റെ നിർണായക വെളിപ്പെടുത്തൽ. ദിലീപിന്റെ വീടിന്റെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നെന്നും അന്ന് വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങാൻ പോകുമ്പോഴാണ് അയാളെ പരിചയപ്പൈട്ടത്. ദിലീപിന്റെ സഹോദരൻ അനൂപും താനും പൾസർ സുനിയും ചേർന്നാണ് ഒരു കാറിൽ പോയത്.

കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയ്യിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനൂപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു. കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.’- ബാലചന്ദ്രകുമാർ പറയുന്നു.

‘പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു. പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു’- സംവിധായകൻ ആരോപിക്കുന്നു.

ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

‘പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ദിലീപിനെ കണ്ടത്.പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു.’

‘ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.’- അദ്ദേഹം ആരോപിക്കുന്നു.

ഇക്കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാട്ടി ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

എറണാകുളം കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമം. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ കുന്നത്തുനാട് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം ഉണ്ടായത്. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നിട്ടില്ല. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നിട്ടില്ല.

വിനാശകരമായ കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുക്കാനുള്ള ഇടമായി ഗംഗ മാറിയിരുന്നു എന്ന് വെളിപ്പെടുത്തൽ. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പുസ്തകത്തിൽ ആണ് ഇക്കാര്യം പറയുന്നത്.

Ganga: Reimagining, Rejuvenating, Reconnecting (ഗംഗ: പുനർരൂപകൽപ്പന, പുനരുജ്ജീവിപ്പിക്കൽ, പുനഃസ്ഥാപിക്കൽ) എന്ന തലക്കെട്ടിലുള്ള പുസ്തകം രചിച്ചത് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്ടർ ജനറലും നമാമി ഗംഗയുടെ തലവനുമായ രാജീവ് രഞ്ജൻ മിശ്രയും എൻഎംസിജിയിൽ പ്രവർത്തിച്ച ഐഡിഎഎസ് ഓഫീസർ പുസ്‌കൽ ഉപാധ്യായുമാണ്.

1987-ബാച്ച് തെലങ്കാന-കേഡർ ഐഎഎസ് ഓഫീസറാണ് രാജീവ് രഞ്ജൻ മിശ്ര, രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷത്തിലേറെയായി എൻഎംസിജിയിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മിശ്ര 2021 ഡിസംബർ 31-ന് വിരമിക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് വ്യാഴാഴ്ച പുസ്തകം പ്രകാശനം ചെയ്തു.

ഗംഗയിൽ മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ചുള്ള വിവരണം ഈ പുസ്തകം നൽകുന്നു,
“Floating Corpses: A River Defiled” (പൊങ്ങിക്കിടക്കുന്ന ശവങ്ങൾ: മലിനമായ നദി) എന്ന തലക്കെട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നദിയെ “സംരക്ഷിക്കാൻ” ഉള്ള അഞ്ച് വർഷത്തെ തീവ്രമായ പ്രവർത്തനങ്ങൾ കോവിഡ് രണ്ടാം തരംഗം വന്ന് ദിവസങ്ങൾക്കുള്ളിൽ വെറുതെ ആയെന്നും പുസ്തകത്തിൽ പറയുന്നു.

കോവിഡ് മഹാമാരിയെ തുടർന്ന് മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും, ജില്ലാ ഭരണകൂടങ്ങൾ പ്രതിസന്ധിയിലാവുകയും യുപിയിലെയും ബിഹാറിലെയും ശ്മശാനങ്ങളുടെ പ്രവർത്തന പരിധിക്കപ്പുറം മൃതദേഹങ്ങൾ എത്തുകയും ചെയ്തതോടെ, ഗംഗ മൃതദേഹങ്ങൾ എളുപ്പത്തിൽ തള്ളാനുള്ള ഇടമായി മാറി എന്ന് പുസ്തകത്തിൽ പറയുന്നു.

300-ൽ കൂടുതൽ മൃതദേഹങ്ങൾ നദിയിൽ തള്ളിയിട്ടില്ലെന്ന് പ്രസ്താവിക്കാൻ ജില്ലകൾ നൽകിയ ഡാറ്റയെ ആണ് പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. എന്നാൽ 1,000-ലധികം മൃതദേഹങ്ങൾ ഒഴുക്കി എന്നാണ് റിപ്പോർട്ടുകൾ.

രണ്ടാം തരംഗം ഉയർന്ന മെയ് ആദ്യം ഗുരുഗ്രാം ആസ്ഥാനമായുള്ള മേദാന്ത എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ബാധക്ക് ശേഷം താൻ സുഖം പ്രാപിച്ചു കൊണ്ടിരുന്നപ്പോഴാണ് അവകാശികൾ ഇല്ലാത്തതും പകുതി കത്തിയതും വീർത്തതുമായ ശവശരീരങ്ങൾ ഗംഗയിൽ പൊങ്ങിക്കിടക്കുന്നതിനെ കുറിച്ച് താൻ കേൾക്കുന്നത് എന്ന് പുസ്തകത്തിൽ മിശ്ര പറയുന്നു.

“ടെലിവിഷൻ ചാനലുകൾ, മാഗസിനുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ സൈറ്റുകൾ എന്നിവ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന വാർത്തകളും ഭീകരമായ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ആഘാതകരവും ഹൃദയഭേദകവുമായ ഒരു അനുഭവമായിരുന്നു. എൻ‌എം‌സി‌ജിയുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ, ഗംഗയുടെ ആരോഗ്യത്തിന്റെ സംരക്ഷകനാകുക, അതിന്റെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കുക, അതിന്റെ പുരാതനമായ ശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പാക്കുക, വർഷങ്ങളോളം അവഗണന നേരിട്ട അതിന്റെ പോഷകനദികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് എന്റെ ജോലി.” മിശ്ര പുസ്തകത്തിൽ പറയുന്നു.

മെയ് 11 ന് മിശ്രയുടെ കീഴിലുള്ള എൻഎംസിജി എല്ലാ 59 ജില്ലാ ഗംഗ കമ്മിറ്റികളോടും മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും “നടപടി സ്വീകരിച്ച റിപ്പോർട്ട്” സമർപ്പിക്കുന്നതിനും “ആവശ്യമായ നടപടി” സ്വീകരിക്കാൻ ആവശ്യപ്പെട്ടു.

ഗംഗയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മോശം കോവിഡ് പ്രതിരോധ പ്രവർത്തനം എടുത്തുകാട്ടുന്നതാണ് പുസ്തകം. “ശവസംസ്‌കാര സേവനങ്ങളുടെ മോശം മാനേജ്‌മെന്റ്, സാഹചര്യം മുതലെടുത്ത് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് പകരം നദിയിലേക്ക് വലിച്ചെറിയുന്നത്, മാധ്യമങ്ങളിൽ നിന്നുള്ള പ്രതികൂല പ്രചാരണം തുടങ്ങിയവയെല്ലാം ഞങ്ങളുടെ അസ്വസ്ഥതയും നിസ്സഹായതയും വർദ്ധിപ്പിച്ചു,” പുസ്തകത്തിൽ പറയുന്നു.

മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടനായി മാറിയ താരമാണ് ഹരീഷ് പേരടി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോകുല്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ മീറ്റീങ്ങിന് പോയപ്പോള്‍ ഗോകുലിനെ കണ്ടുവെന്നും ഒപ്പം നിന്ന് ചിത്രം എടുത്തുവെന്നും താരം പറയുന്നു.

 

പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം,സുന്ദരം എന്നാണ് ഗോകുലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്. ഇത്തരത്തില്‍ മകനെ വളര്‍ത്തിയ സുരേഷ് ഗോപിക്ക് സല്യൂട്ടും അടിക്കുന്നുണ്ട് ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റ്:

ഗോകുല്‍ സുരേഷ് ഗോപി.അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്.ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു.പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .

രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം.അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍.ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..

 

 

പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാൻ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവരാണിവർ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കേസിലുൾപ്പെട്ട മുഴുവൻ പേരും. പാലക്കാട് ഡിവിഷണൽ സെക്രട്ടറിയാണ് വണ്ടൂർ സ്വദേശി ഇബ്രാഹിം.

അതിനിടെ കൊലപാതകത്തിന് ആയുധങ്ങൾ തയ്യാറാക്കി നൽകിയ ഒരാൾ കൂടി പൊലീസ് പിടിയിലായി. മുതലമട കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്.

RECENT POSTS
Copyright © . All rights reserved