ജയസൂര്യയെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ‘ഈശോ’ എന്ന സിനിമയ്‌ക്കെതിരെ ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജ് രംഗത്ത്. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ടെന്നും സിനിമ പുറത്തിറങ്ങിയാല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തെ അപമാനിക്കണമെന്ന് കരുതി ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാര്‍ ഉണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളെ ശ്രദ്ധിച്ചാല്‍ അറിയാം. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികള്‍ ആയിരിക്കും. അവന്റെ കഴുത്തില്‍ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. ഇതു സംബന്ധിച്ച് കുറച്ചു നാളുകളായി തനിക്ക് പരാതികള്‍ കിട്ടുന്നുണ്ടായിരുന്നു.
എംഎല്‍എ അല്ലാത്തതിനാല്‍ ധാരാളം സമയം കിട്ടുന്നുണ്ട്. അതിനാല്‍ താനിപ്പോള്‍ സിനിമകള്‍ കാണാന്‍ തുടങ്ങിയിരിക്കുകയാണെന്ന് പി.സി ജോര്‍ജ് പറഞ്ഞു. സാംസ്‌കാരിക മൂല്യങ്ങള്‍ക്ക് വലിയ വില കല്‍പിക്കുന്ന സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിന് വേണ്ടി ചെയ്യാന്‍ കഴിയുന്ന എല്ലാ നന്മകളും സഭ ചെയ്യുന്നു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാര്‍ക്ക് വളം വയ്ക്കുന്നത്.
‘നാദിര്‍ഷയെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യന്‍ സമൂഹത്തെ മാത്രമല്ല, അതിപ്പോള്‍ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും വിടില്ല. ഞാനൊരു പൊതു പ്രവര്‍ത്തകനാണ്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാന്‍ പോകൂ. ഈ പേരില്‍ സിനിമ ഇറക്കാമെന്ന് നാദിര്‍ഷ വിചാരിക്കേണ്ട. ഒരു തിയറ്ററിലും ഈ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ല. ഇതിനെതിരെ കേരളം മുഴുവന്‍ ഞാന്‍ ഇറങ്ങും’- പി.സി ജോര്‍ജ് പറഞ്ഞു.
മതവികാരം വ്രണപ്പെടുത്തുന്ന സിനിമയ്‌ക്കെതിരെ നിരവധി ക്രിസ്ത്യന്‍ സംഘടനകളും വൈദികരും രംഗത്ത് വന്നിട്ടുണ്ട്. നാദിര്‍ഷ ചെയ്യുന്ന സിനിമകളുടെ നിര്‍മ്മാതാക്കള്‍ വെറും ബിനാമികള്‍ മാത്രമാണെന്നും സാമ്പത്തിക സ്രോതസിനെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നുമുള്ള ആവശ്യം ശക്തിപ്പെടുകയാണ്.
നാദിര്‍ഷ ‘ഈശോ’ എന്ന ചിത്രത്തിന്റെ പേര് മാറ്റാന്‍ തയ്യാറാണെന്ന് സംവിധായകന്‍ വിനയന്‍. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം വിനയന്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ഈശോയുടെ പോസ്റ്റര്‍ പങ്കുവെച്ചതിന് പിന്നാലെ തനിക്ക് വന്ന ഫോണ്‍ കോളുകളും മെസേജും നാദിര്‍ഷയുമായി പങ്കുവെച്ചു. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കൂടേ നാദിര്‍ഷാ എന്ന തന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ട് ഉറപ്പു തരുന്നു പേരു മാറ്റാം എന്ന് നാദിര്‍ഷ പറഞ്ഞതായി വിനയന്‍ കുറിച്ചു.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ രാക്ഷസരാജാവ് എന്ന സിനിമയുടെ പേര് ആദ്യം രാക്ഷസരാമന്‍ എന്നായിരുന്നുവെന്നും ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റിയതെന്നും വിനയന്‍ ഇതിനൊപ്പം പങ്കുവച്ചു.
വിനയന്റെ കുറിപ്പ്:
വിവാദങ്ങള്‍ ഒഴിവാക്കുക….. നാദിര്‍ഷാ ‘ഈശോ’ എന്ന പേരു മാറ്റാന്‍ തയ്യാറാണ്… ‘ഈശോ’ എന്ന പേര് പുതിയ സിനിമയക്ക് ഇട്ടപ്പോള്‍ അത് ആരെ എങ്കിലും വേദനിപ്പിച്ചിട്ടുണ്ടങ്കില്‍ നാദിര്‍ഷയ്ക്ക് ആ പേര് മാറ്റാന്‍ കഴിയില്ലേ? ഇന്നു രാവിലെ ശ്രീ നാദിര്‍ഷയോട് ഫോണ്‍ ചെയ്ത് ഞാനിങ്ങനെ ചോദിച്ചിരുന്നു….. ആ ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്നലെ ഷെയര്‍ ചെയ്തതിനു ശേഷം എനിക്കു വന്ന മെസ്സേജുകളുടെയും ഫോണ്‍ കോളുകളുടെയും ഉള്ളടക്കം നാദിര്‍ഷയുമായി ഞാന്‍ പങ്കുവച്ചു..
2001-ല്‍ ഇതു പോലെ എനിക്കുണ്ടായ ഒരനുഭവം ഞാന്‍ പറയുകയുണ്ടായി.. അന്ന് ശ്രീ മമ്മൂട്ടി നായകനായി അഭിനയിച്ച ‘രാക്ഷസരാജാവ്’ എന്ന ചിത്രത്തിന്റെ പേര് ‘രാക്ഷസരാമന്‍’ എന്നാണ് ആദ്യം ഇട്ടിരുന്നത്.. പുറമേ രാക്ഷസനേ പോലെ തോന്നുമെങ്കിലും അടുത്തറിയുമ്പോള്‍ ശ്രീരാമനേപ്പോലെ നന്‍മയുള്ളവനായ രാമനാഥന്‍ എന്നു പേരുള്ള ഒരു നായകന്റെ കഥയായതു കൊണ്ടാണ് രാക്ഷസരാമന്‍ എന്ന പേരു ഞാന്‍ ഇട്ടത്..
പക്ഷേ പ്രത്യക്ഷത്തില്‍ രാക്ഷസരാമന്‍ എന്നു കേള്‍ക്കുമ്പോള്‍ ശ്രീരാമ ഭക്തര്‍ക്കു വിഷമം തോന്നുന്നു എന്ന ചിലരുടെ വാദം അംഗീകരിച്ചു കൊണ്ടാണ് അന്നാ പേരു മാറ്റാന്‍ ഞങ്ങള്‍ തയ്യാറായത്… സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അവന്റെ അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേല്‍പ്പിച്ച് കൈയ്യടി നേടേണ്ട കാര്യം സിനിമക്കാര്‍ക്കുണ്ടന്നു ഞാന്‍ കരുതുന്നില്ല… അല്ലാതെ തന്നെ ധാരാളം വിഷയങ്ങള്‍ അധസ്ഥിതന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍േറതുമായി വേണമെങ്കില്‍ പറയാന്‍ ഉണ്ടല്ലോ?…
ഇതിലൊന്നും സ്പര്‍ശിക്കാതെ തന്നെയും സിനിമാക്കഥകള്‍ ഇന്റര്‍സ്റ്റിംഗ് ആക്കാം.. ആരെയെങ്കിലും ഈശോ എന്ന പേരു വേദനിപ്പിക്കുന്നെങ്കില്‍ അതു മാറ്റിക്കുടേ നാദിര്‍ഷാ എന്ന എന്റെ ചോദ്യത്തിന് സാറിന്റെ ഈ വാക്കുകള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ഞാനാ ഉറപ്പു തരുന്നു… പേരു മാറ്റാം.. എന്നു പറഞ്ഞ പ്രിയ സഹോദരന്‍ നാദിര്‍ഷായോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല… പുതിയ പേരിനായി നമുക്കു കാത്തിരിക്കാം.. പ്രശ്‌നങ്ങള്‍ എല്ലാം ഇവിടെ തീരട്ടെ…
ആരെ എങ്കിലും പേടിച്ചിട്ടോ നിലപാടുകള്‍ എല്ലാം മാറ്റിവച്ചിട്ടോ ഒന്നുമല്ല ഇങ്ങനെ ഒരഭിപ്രായത്തോടു യോജിച്ചത്.. ഒരു പേരിട്ടതിന്റെ പേരില്‍ ഒരു കലാകാരനെ വളഞ്ഞിട്ട് ആക്രമിക്കുന്നതു കണ്ടതു കൊണ്ടാണ് ആ പേരു മാറ്റുന്നതു കൊണ്ട് സിനിമയ്കു കുഴപ്പമില്ലങ്കില്‍ മാറ്റിക്കുടെ എന്നു ചോദിച്ചത്… നിലപാടുകളുടെ പേരില്‍ ഒരുത്തനേം ഭയക്കാതെ നിവര്‍ന്നു നിന്ന് സുപ്രീം കോടതി വരെ പോയി കേസു പറഞ്ഞ് ലക്ഷക്കണക്കിനു രൂപ ഇവിടുത്തെ വമ്പന്‍മാര്‍ക്കും സംഘടനകള്‍ക്കും ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് ഞാന്‍ … ഈ വിഷയം അതുപോലല്ല.., എന്നെ ബാധിക്കുന്നതുമല്ല..
കൊച്ചിയിൽ സ്വകാര്യ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കൊച്ചിയിൽ കുടുംബത്തോടൊപ്പം താമസമാക്കിയ ചാലക്കുടി സ്വദേശി ഐറിൻ(18) ആണ് മരിച്ചത്.ഫ്‌ളാറ്റിലെ ടെറസില്‍ നിന്നും കാര്‍പാര്‍ക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സഹോദരന് ഒപ്പം ഫ്ളാറ്റിന് മുകളിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ടെറസിൽ നിന്ന് മൂന്നാം നിലയിലെ ഒരു ഷീറ്റിലേക്ക് വീഴുകയും അവിടെ നിന്ന് താഴേക്ക് പതിക്കുകയുമായിരുന്നു.
ചിറ്റൂർ റോഡിലെ ശാന്തി തോട്ടക്കാട് എസ്റ്റേറ്റ് ഫ്ളാറ്റിനു മുകളിൽനിന്ന് വീണാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾ ചാലക്കുടി സ്വദേശികളാണ്.
കോവിഡ് മൂലം തീയേറ്ററുകള്‍ തുറക്കാന്‍ സാധിക്കാത്ത പശ്ചാത്തലത്തില്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഹൊറര്‍, ത്രില്ലര്‍ സിനിമകളുടെ ആധിക്യമുണ്ടാവുന്നത് ആവര്‍ത്തന വിരസത നല്‍കുന്നുവെന്ന് സംവിധായകന്‍ ഷാഫി. തനിക്കും ഇത്തരം സിനിമകള്‍ ഇഷ്ടമാണെന്നും പക്ഷേ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഈ കാലത്ത് ആശ്വാസം നല്‍കാന്‍ കോമഡി ചിത്രങ്ങള്‍ സാധിക്കുമെന്നും അദ്ദേഹം ക്ലബ്ബ് എഫ്എമ്മുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ പക്കല്‍ തിരക്കഥയും അഭിനേതാക്കളുമുണ്ട്. ആരെങ്കിലും സമീപിച്ചാല്‍ ചെയ്യാം. പക്ഷേ ഒടിടിയില്‍ കോമഡി പടങ്ങള്‍ ഹിറ്റാകുമോ എന്നറിയില്ല. പക്ഷേ ടെലിവിഷനില്‍ വിജയിക്കും. ഷെര്‍ലക് ടോംസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ ടിവിയില്‍ ഒരുപാട് തവണ സംപ്രേഷണം ചെയ്തുവെന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു
ദിലീപിനെ നായകനാക്കി 2015 ല്‍ റാഫിയുടെ തിരക്കഥയില്‍ ഒരുക്കിയ ടു കണ്‍ട്രീസിന്റെ രണ്ടാംഭാഗം ആലോചനയിലുണ്ടെന്നും ഷാഫി പറയുന്നു.
”ത്രി കണ്‍ട്രീസ് ആലോചനയിലുണ്ട്. ഒരു കഥാതന്തു ലഭിച്ചിട്ടുണ്ട്. ദിലീപിനോടും റാഫി ഇക്കയോടും സംസാരിച്ചിട്ടുണ്ട്. ”- ഷാഫി കൂട്ടിച്ചേര്‍ത്തു.
പത്തനംതിട്ട: മലാലയ്ക്ക് ആശംസയുമായി റാന്നി എം.എൽ എ പ്രമോദ് നാരായണൻ എത്തി. അദ്ദേഹത്തിൻ്റെ മുമ്പിലും സ്ഫുടതയോടെ കേരളത്തിലെ 140 എംഎൽഎമാരുടെ പേരുകൾ നൊടിയിടയിൽ പറഞ്ഞു. പത്തനംതിട്ട ഗസ്റ്റ് ഹൗസിൽ യു.ആർ.എഫ് ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി.ഇടിക്കുളയുടെ സാന്നിദ്ധ്യത്തിൽ മാധ്യമ പ്രവർത്തകരുടെ മുമ്പിൽ വിസ്മയകരമായ നിലയിൽ ഉള്ള പ്രകടനം കാഴ്ചവെച്ചതോടെ യു.ആർ.എഫ് ദേശിയ റിക്കോർഡിലേക്കുള്ള നടപടികൾ പൂർത്തിയായി. യുആർഎഫ് – സിഇഒ സൗദീപ് ചാറ്റർജി(കൽക്കട്ട), ഇൻ്റർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് എന്നിവർ ചേർന്ന് റിക്കാർഡ് പ്രഖ്യാപനം നടത്തും.
അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളായ മലാല ലില്ലി ഏബ്രഹാം (5) കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പാക്കിസ്ഥാനിലെ മലാലയുടെ ആരാധകയായ ശേബ ഗർഭിണിയായിരിക്കെ ജനിക്കുന്നത് പെൺകുട്ടിയാണെങ്കിൽ ‘മലാല ‘യെന്ന് പേരിടുമെന്ന് ഇരുവരും ഉറപ്പിച്ചിരുന്നു. മൂന്നര വയസ്സ് മുതൽ മലാല ബുദ്ധിവൈഭവം പ്രകടമാക്കി തുടങ്ങി.
ലിജോ വായിച്ച ബൈബിളിലെ 23-ാം സങ്കീർത്തനം മകൾ കാണാതെ പറഞ്ഞപ്പോഴാണ് മാതാപിതാക്കൾ മകളുടെ കഴിവ് തിരിച്ചറിഞ്ഞത്. ബൈബിളിലെ ഉൽപത്തി മുതൽ വെളിപ്പാടു വരെയുള്ള അറുപത്താറ് പുസ്തകങ്ങളും ക്രമമായി ഇംഗ്ലീഷിലും മലയാളത്തിലുമായി കാണാതെ പറയും. കൂടാതെ രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങ ളുടെയും സംസ്ഥാനത്തെ 14 ജില്ലകളുടെയും പേരുകൾ ഇവൾക്ക് മന:പാഠമാണ്. 25 ദിവസം മുൻപാണ് 140എംഎൽഎമാരുടെയും പേരുകൾ മകളുടെ ഉള്ളിൽ നിറയ്ക്കണമെന്ന് മൗണ്ട് സിയോൻ മെഡിക്കൽ കോളജിലെ പിആർഒ ആയ ലിജോ തീരുമാനിച്ചത്.195 രാജ്യങ്ങളുടെയും പേരുകൾ , ഇന്ത്യയിലെ പ്രസിഡന്റ്മാർ, പ്രധാനമന്ത്രിമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ , ഗവർണ്ണർ എന്നിവരുടെ പേരുകൾ മലാല പഠിച്ചു തുടങ്ങിയിട്ടുണ്ട്.
മരിച്ച നിലയിൽ മീനച്ചിലാറ്റിൽ യുവതിയെ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ഭർത്താവും ബന്ധുക്കളും. അരീപ്പറമ്പ് സ്വദേശിയായ സൗമ്യ എസ്.നായർ ബന്ധുക്കളിൽ നിന്നടക്കം 15 ലക്ഷത്തോളം രൂപ സമാഹരിച്ചിരുന്നുവെന്നും ഈ പണം എവിടെ പോയെന്ന് അന്വേഷിക്കണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച രാത്രിയാണ് സൗമ്യയെ കിടങ്ങൂർ കട്ടച്ചിറ പമ്പ് ഹൗസിന് സമീപം മീനച്ചിലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് തന്നെ സ്കൂട്ടറും ബാഗും ഉണ്ടായിരുന്നു. ഏറ്റുമാനൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലായിരുന്നു സൗമ്യയ്ക്ക് ജോലി. സാമ്പത്തിക ബാധ്യതയുണ്ടെന്നും മരണത്തിൽ മറ്റാർക്കും ഉത്തരവാദിത്തമില്ലെന്നുമാണ് ബാഗിൽ നിന്ന് കിട്ടിയ ആത്മഹത്യ കുറിപ്പിലുള്ളത്.
എന്നാൽ സൗമ്യയുട മരണത്തിൽ ദുരൂഹത ആരോപിക്കുകയാണ് ഭർത്താവ് സുമേഷും ബന്ധുക്കളും. മരിക്കാൻ തക്കവണ്ണം സാമ്പത്തിക ബാധ്യത സൗമ്യയ്ക്കുള്ളതായി അറിയില്ലെന്നും മുൻ സഹപ്രവർത്തകരായ എബിന്റേയും മനുവിന്റേയും പങ്കിൽ സംശയം ഉണ്ടെന്നുമാണ് ബന്ധുക്കളുടെ ആരോപണം. വലിയ കടബാധ്യത തീർക്കാൻ ഉണ്ടെന്ന് പറഞ്ഞാണ് സൗമ്യ ബന്ധുക്കളിൽ നിന്ന് പണം സമാഹരിച്ചത്.
നാലുലക്ഷം രൂപ ധനമിടപാട് സ്ഥാപനത്തിൽ നിന്ന് വായ്പയും എടുത്തിരുന്നു. എന്നാൽ കടബാധ്യത തീർത്തിട്ടില്ല. സൗമ്യയുടെ ഭർത്താവ് സുമേഷിന് അടുത്തിടെ ഭാഗ്യക്കുറി സമ്മാനമായി 50 ലക്ഷത്തോളം രൂപ കിട്ടിയിരുന്നു. ഇതോടെ കുടുംബത്തിന് സാമ്പത്തിക ഭദ്രതയും കൈവന്നിരുന്നു. എന്നിട്ടും സൗമ്യക്ക് ഇത്ര വലിയ ബാധ്യത എങ്ങനെ വന്നു എന്നതാണ് കുടുംബാംഗങ്ങളെ കുഴപ്പിക്കുന്നത്.
സൗമ്യയുടെ ഫോൺ വിളികൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകുമെന്നാണ് പോലീസിൻ്റെ വിശ്വാസം. എന്നാൽ മരണത്തിലെ ദുരൂഹതയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുബം.
കോതമംഗലം ഡെന്റൽ കോളജിലെ ഹൗസ് സർജൻ പി.വി.മാനസയുടെ കൊലപാതകം സംബന്ധിച്ച പ്രാഥമിക മൊഴികളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും തമ്മിൽ വ്യത്യാസം. മാനസയുടെ കൊലപാതകവും കൊലയാളിയുടെ ആത്മഹത്യയും നടന്ന ദിവസം അടച്ചിട്ട മുറിക്കുള്ളിൽ നിന്നു 3 വെടിയൊച്ച കേട്ടതായാണു സാക്ഷി മൊഴികൾ.
മാനസയുടെ ശരീരത്തിൽ വെടിയുണ്ടയേറ്റ 3 മുറിവുകളും കണ്ടെത്തിയിരുന്നു. ഇതിൽ ഒരു മുറിവ് ചെവിയുടെ താഴെ പിൻഭാഗത്തായിരുന്നു. ഇതിലൂടെ കടന്ന വെടിയുണ്ട ശരീരം തുളച്ചു പുറത്തുവന്നതായി റിപ്പോർട്ടുണ്ടായിരുന്നു. നെഞ്ചിനും ഉദരത്തിനും ഇടയിലായിരുന്നു അടുത്ത മുറിവ്. ആദ്യ രണ്ടു വെടിയുണ്ടകളും മാനസയ്ക്ക് ഏറ്റതിന്റെ തെളിവായിരുന്നു ഇവ. അടുത്ത വെടിയൊച്ച കേട്ടതു കൊലയാളി രഖിൽ തലയിലേക്കു സ്വയം വെടിയുതിർത്തതാണെന്നും കരുതപ്പെട്ടിരുന്നു.
കേസിലെ നിർണായക തൊണ്ടിമുതലായ കൈത്തോക്കിന്റെ പരിശോധനയിൽ 4 വെടിയുണ്ട ഉതിർത്തതായി കാണപ്പെട്ടു. അപ്പോൾ 3 വെടിയൊച്ച മാത്രമാണു പുറത്തു കേട്ടതെന്ന സംശയം ബാക്കിയായി. ഇതിനിടയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ അതുവരെയുള്ള നിഗമനങ്ങൾ മാറി.
ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്ക് ചരിത്ര നേട്ടം.വെങ്കല മെഡലിനായി ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ജെറമിയെ ആണ് ഇന്ത്യ തോൽപ്പിച്ചത്. നാളിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ വിജയം. ജയത്തോടെ ഇന്ത്യ 41 വർഷങ്ങൾക്ക് ശേഷം ഹോക്കിയിൽ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്.
മത്സരത്തിൽ മോശം പ്രകടനത്തോടെ ആരംഭിച്ച ഇന്ത്യ വമ്പൻ തിരിച്ചുവരവ് നടത്തിയേയ്ന് വിജയം സ്വന്തമാക്കിയത്. ഒരു ഘട്ടത്തിൽ 1 -3 എന്ന നിലയിലായിരുന്നു ഇന്ത്യ വമ്പൻ പ്രകടനവും വൻമതിൽ ശ്രീജേഷിൻറെ മികവിലുമാണ് 5-4 എന്ന സ്കോറിന് വിജയം സ്വന്തമാക്കിയത്.
തിമൂറിലൂടെ ജര്‍മനി ആദ്യ ക്വാര്‍ട്ടറില്‍ ലീഡ് സ്വന്തമാക്കി എന്നാൽ സിമ്രന്‍ജീത് ഇന്ത്യയെ ഒപ്പമെത്തിച്ചു. രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ ആയിരുന്നു ഇൻഡയുടെ സമനില ഗോൾ. പിന്നീട് ജർമനി അധോഅത്യം നേടുകയും വില്ലെന്‍ ജര്‍മനിക്ക് രണ്ടാം ഗോൾ സമ്മാനിക്കുകയും ചെയ്തു. തൊട്ട് പിന്നാലെ മൂന്നാം ഗോൾ ഫര്‍ക്കിലൂടെ ജര്‍മനി നേടി. ഇതോടെ 1-3 എന്ന സ്‌കോറിൽ തകർന്ന ഇന്ത്യ വമ്പൻ തിരിച്ചുവരവ് ആണ് നടത്തിയത്.
ടോക്യോ ഒളിമ്പിക്സ് പുരുഷ ഹോക്കിയിൽ വെങ്കലം നേടി ഇന്ത്യ. പതിറ്റാണ്ടുകൾ നീണ്ടു നിന്ന കാത്തിരിപ്പിന് ഒടുവിലാണ് ഇന്ത്യ ഹോക്കിയിൽ മെഡൽ നേടുന്നത്. വെങ്കലം നേടി ഇന്ത്യ ചരിത്രം എഴുതി. 5-4 ആണ് സ്കോർ
ഒന്നിനെതിരെ മൂന്ന് ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്. ഇന്ത്യയ്ക്ക് വേണ്ടി സിമ്രൻജിത് സിംഗ്, ഹാർദിക് സിംഗ്, ഹർമൻപ്രീത്, രൂപീന്ദർ സിംഗ് എന്നിവരാണ് ഗോളുകൾ നേടിയത്.
അറ്റാക്കിംഗിൽ ശ്രദ്ധയൂന്നിയാണ് ഇരുടീമുകളും കളിക്കുന്നത്. കളി തുടങ്ങുമ്പോൾ ജർമനി ഒരു ഗോളിന് മുന്നിലായിരുന്നു. തിമൂർ ഒറൂസാണ് ജർമനിക്ക് വേണ്ടി ഗോൾ നേടിയത്. ഇതിന് പിന്നാലെ ഇന്ത്യയുടെ സിമ്രൻജിത്ത് ഗോൾ നേടി. തുടർന്ന് 24-ാം മിനിറ്റിലും 25-ാം മിനിറ്റിലും നിക്ലാസ് വെലനും, ബെനെഡിക്ടും സ്കോർ ചെയ്തു. 28-ാം മിനിറ്റിൽ ഹർദിക് സിംഗ് ഗോൾ അടിച്ച് സ്കോർ 3-1 ൽ നിന്ന് 3-2 ലേക്ക് ഉയർത്തി. പിന്നീട് ഹർമൻപ്രീത് ഗോൾ വല കുലുക്കി സ്കോർ 3-3 ൽ എത്തിച്ചു. പിന്നീടുള്ള രണ്ട് ഗോളുകൾ പിറന്നത് മൂന്നാം ക്വാർട്ടറിലാണ്.
ജർമനിയുടെ 12 രണ്ട് പെനാൽറ്റി കോർണറുകളിൽ പതിനൊന്നും പി.ആർ ശ്രീജേഷും ഡിഫൻഡർമാരും ചേർന്ന് സേവ് ചെയ്തിരുന്നു.
ഗോമാതാനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് കര്‍ണാടകയിലെ മന്ത്രി. യഡിയൂരപ്പ രാജിവെച്ചതിനു പിന്നാലെ നിലവിൽ വന്ന പുതിയ മന്ത്രിസഭയിലെ മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഇതിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാന്‍ ഗോമാതാ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കർഷകരുടെ പേരിലും തങ്ങള്‍ ആരാധിക്കുന്ന ദൈവങ്ങളുടെ പേരിലും എം.എല്‍.എ മാര്‍ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.
മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അവഗണിക്കപ്പെട്ടവരിൽ ഏറെയും യെഡിയൂരപ്പ പക്ഷക്കാരാണ്. എംഎൽഎമാർ രാജിഭീഷണി ഉയർത്തിയത് നേതൃത്വത്തിന് വന്‍ സമ്മര്‍ദമായിട്ടുണ്ട്. മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി നിരവധി എം എൽ എമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഒരു എംഎൽഎ രാജിഭീഷണിയും മുഴക്കിയിട്ടുണ്ട്. തർക്കപരിഹാരം അസാധ്യമായതോടെ ഉപമുഖ്യമന്ത്രിമാരില്ലാതെയാണ് പുതിയ മന്ത്രിസഭ അധികാരമേറ്റത്.
കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാണ് മോഹന്‍ലാല്‍. മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളും ഇത് തുറന്നു പറഞ്ഞിട്ടുണ്ട്. മോഹന്‍ലാലിനെ കുറിച്ച് കൊറിയോഗ്രാഫര്‍ പ്രസന്ന മാസ്റ്റര്‍ പറഞ്ഞ വാക്കുകളാണ് വൈറല്‍ ആകുന്നത്. കാക്കക്കുയില്‍ എന്ന ചിത്രത്തിലെ അലാരെ ഗോവിന്ദ ഗാനം ഷൂട്ട് ചെയ്തപ്പോഴുണ്ടായ സംഭവമാണ് പ്രസന്ന മാസ്റ്റര്‍ ഡി ഫോര്‍ ഡാന്‍സ് വേദിയില്‍ പങ്കുവെച്ചത്.
മോഹന്‍ലാലിന് സുഖമില്ലാത്ത സമയത്തയാണ് അലാരെ ഗോവിന്ദ എന്ന ഗാനത്തിന് താരം ചുവട് വെച്ചത് എന്ന് പ്രസന്ന പറയുന്നു. ലാലേട്ടനോടൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണ് കാക്കക്കുയില്‍. അതില്‍ അലാരെ ഗോവിന്ദ പാട്ട് ഷൂട്ട് ചെയ്യുകയാണ്. ഹൈദരാബാദിലായിരുന്നു ലൊക്കേഷന്‍. നല്ല വെയിലായിരുന്നു.
ലാലേട്ടന് തീരെ സുഖമില്ലായിരുന്നു. ജലദോഷം, പനി, നല്ല ശരീര വേദനയും ഉണ്ടായിരുന്നു. ഗോവിന്ദ ഗാനം ആണെങ്കില്‍ നല്ല എനര്‍ജി വേണ്ട ഒരു ഹെവി സോംഗ് ആണ്. അത്രയും ക്ഷീണം ഉണ്ടായിട്ടും ലാലേട്ടന്‍ പെര്‍ഫോം ചെയ്തു. ഓരോ ഷോട്ട് കഴിയുമ്പോഴും അദ്ദേഹം വന്ന് പറയും, ‘മോനേ എന്റെ ശാരീരികസ്വാസ്ഥ്യം ഒന്നും നോക്കണ്ട, നിനക്ക് ഒക്കെ അല്ലെങ്കില്‍ പറയണം. നമുക്ക് ഒന്നുകൂടി ചെയ്യാമെന്ന്.’
അതായിരുന്നു അദ്ദേഹത്തിന്റെ ഡെഡിക്കേഷന്‍ എന്നാണ് പ്രസന്ന മാസ്റ്റര്‍ പറയുന്നത്. പ്രിയദര്‍ശന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 2001ല്‍ ആണ് റിലീസ് ചെയ്തത്. മുകേഷ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, സുകുമാരി, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്.