രാജ്യത്തെ ഞെട്ടിച്ച് വീണ്ടും പ്രണയകൊലപാതകം. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ട എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ യുവാവ് പട്ടാപ്പകല്‍ കുത്തിക്കൊന്നു. സ്വകാര്യ എന്‍ജിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ ബി.ടെക്ക് വിദ്യാര്‍ഥിനിയായ നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്.
കേസില്‍ പ്രതിയായ പി. ശശികൃഷ്ണ(22)യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ ഓട്ടോമൊബൈല്‍ ഷോപ്പിലാണ് ജോലിചെയ്തിരുന്നത്.
രമ്യശ്രീയും ശശികൃഷ്ണയും ആറു മാസം മുമ്പ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. അടുത്തിടെ യുവാവും പെണ്‍കുട്ടിയും തമ്മില്‍ ചില പ്രശ്നങ്ങളുണ്ടായി. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു യുവാവിന്റെ സംശയം. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ നേരത്തെ വഴക്കുണ്ടായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
അതേസമയം, എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് രമ്യശ്രീ ഇതുവരെ പരാതിപ്പെട്ടിരുന്നില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞു നിര്‍ത്തിയ പ്രതി കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആറു തവണ പെണ്‍കുട്ടിക്ക് കുത്തേറ്റതായാണ് റിപ്പോര്‍ട്ട്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരത്തിലെത്തുന്നതോടെ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ആക്രമിക്കപ്പെടുമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി. ചൈന-പാക്ക്-താലിബാന്‍ കൂട്ടുകെട്ട് ഇതിന് നേതൃത്വം നല്‍കുമെന്നും സുബ്രഹ്‌മണ്യ സ്വാമി ട്വീറ്റ് ചെയ്തു.
രാജ്യത്തെ ഭരണം പിടിച്ചെടുക്കാന്‍ പാക്കിസ്ഥാന്‍ താലിബാന് എല്ലാവിധ പിന്തുണകളും നല്‍കിയിരുന്നതായി അഫ്ഗാനിലെ താലിബാന്‍വിരുദ്ധ സംഘടനകള്‍ ആരോപിച്ചിരുന്നു. പാക്കിസ്ഥാനൊപ്പം തന്നെ ചൈനയും താലിബാനെ പിന്തുണയ്ക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അഫ്ഗാനിസ്ഥാന്‍ വീണ്ടെടുക്കാനായി സൈനിക നീക്കം നടത്തുന്നതിന് എല്ലാ താലിബാന്‍ വിരുദ്ധ ശക്തികള്‍ക്കും ഇന്ത്യ വാതില്‍ തുറന്നു നല്‍കണമെന്നാണ് സുബ്രഹ്‌മണ്യന്‍ സ്വാമി ഞായറാഴ്ച പറഞ്ഞത്.
Taliban the first year will have as leaders of Afghanistan govt those who are with feigned moderate views. In the meantime, the Provincial leaders will be the genuine brutal Taliban hard liners. After a year, Afghanistan secured, Taliban, Pakistan, and China will attack India.
— Subramanian Swamy (@Swamy39) August 16, 2021
തലപ്പാവിനെ കളിയാക്കിയ ബ്രിട്ടീഷുകാരനോട്, റോൾസ് റോയ്സ് വാങ്ങി പ്രതികാരം ചെയ്ത സർദാർജിയുടെ കഥ വർഷങ്ങൾക്ക് മുമ്പ് വൈറലായിരുന്നു. തെൻറ തലപ്പാവിെൻറ നിറത്തിനനുസരിച്ച് ആഴ്ച്ചയിൽ ഏഴ് ദിവത്തേക്ക് ഏഴ് റോൾസ് റോയ്സ് ആണ് അന്ന് സർദാർജി വാങ്ങിയത്. ബ്രിട്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ബിസിനസുകാരനായ റൂബൻ സിങ്ങായിരുന്നു റോൾസ് വാങ്ങിയതിെൻറ പേരിൽ വാർത്തകളിൽ നിറഞ്ഞത്. എന്നാൽ ഇൗ സംഭവത്തോടെ കോളടിച്ചത് റോൾസിനാണ്. പ്രതികാരത്തിനായാണ് കാർ വാങ്ങിയതെങ്കിലും സർദാർജി ഇതോടെ റോൾസിെൻറ വലിയ ആരാധകനായി. നിലവിലുള്ള ഏഴ് എണ്ണത്തിനുപുറമേ മറ്റ് ആറെണ്ണംകൂടി വാങ്ങാൻ റൂബൻ തീരുമാനിക്കുകയായിരുന്നു.
പുതുപുത്തൻ റോൾസ് എസ്.യു.വിയായ കള്ളിനൻ, ഏറ്റവും വിലകൂടിയ വകഭേദമായ ഫാൻറം എന്നിങ്ങനെ ആറ് റോൾസ് റോയ്സുകളെക്കൂടി പിന്നീട് റൂബൻ സ്വന്തമാക്കി. ഇതോടെ റൂബെൻറ പക്കലുള്ള റോൾസ് റോയ്സുകളുടെ മൂല്യം 130 കോടി രൂപയായിട്ടുണ്ട്. അവസാനത്തെ ഡെലിവറിക്ക് റോൾസ് റോയ്സിെൻറ സി.ഇ.ഒ നേരിട്ട് എത്തുകയായിരുന്നു. കാരണം റോൾസിെൻറ ഏറ്റവുംവലിയ കസ്റ്റമറായി അപ്പോഴേക്കും റൂബൻ മറിയിരുന്നു.
ബ്രിട്ടനിലെ ഒാൾ ഡേ പി.എ എന്ന കൺസൾട്ടൻസി സ്ഥാപനത്തിെൻറ ഉടമയും ബില്യനേയറുമാണ് റൂബൻ സിങ്. ഒരിക്കൽ ഒരു ബ്രിട്ടീഷ് വർണവെറിയൻ സിങ്ങിെൻറ തലപ്പാവിനെ കളിയാക്കുകയായിരുന്നു. അഭിമാനത്തിൽ മുറിവേറ്റ റൂബൻ, തെൻറ ട്വിറ്റർ അകൗണ്ടിലാണ് തലപ്പാവിെൻറ നിറത്തിലുള്ള റോൾസ് റോയ്സുകൾ വാങ്ങാനുള്ള തീരുമാനം അറിയിച്ചത്. ബ്രിട്ടീഷുകാരുടെ അഭിമാന സ്ഥാപനമായ റോൾസിലൂടെ തെൻറ പ്രതികാരം നിർവഹിക്കുകയായിരുന്നു അദ്ദേഹത്തിെൻറ ലക്ഷ്യം. ഇതോടൊപ്പം ദശലക്ഷങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളും റൂബൻ പ്രഖ്യാപിച്ചു. തലപ്പാവിെൻറ നിറമുള്ള റോൾസിനരികിൽ റൂബൻ നിൽക്കുന്ന ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു.
റൂബെൻറ കാർ കലക്ഷൻ റോൾസ് റോയ്സിൽ മാത്രം ഒതുങ്ങുന്നതല്ല. പോർഷെ 918 സ്പൈഡർ, ബുഗാട്ടി വെയ്‌റോൺ, പഗാനി ഹുവാര, ലംബോർഗിനി ഹുറാകാൻ, ഫെരാരി എഫ് 12 ബെർലിനെറ്റ ലിമിറ്റഡ് എഡിഷൻ എന്നീ ഒന്നാന്തരം സ്പോർട്സ് കാറുകളും റൂബെൻറ ഗ്യാരേജിലുണ്ട്. കാറുകൾക്ക് പുറമേ സ്വകാര്യ ജെറ്റ് വിമാനങ്ങളും ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.യുകെയിൽ സ്ഥിരതാമസമാക്കിയ റൂബൻ 20ആം വയസ്സിൽ ബിസിനസ് ആരംഭിച്ചു. 1995 -ൽ മിസ്സ് ആറ്റിറ്റ്യൂഡ് എന്ന പേരിൽ ഒരു വസ്ത്ര റീട്ടെയിൽ ശൃംഖല സ്ഥാപിച്ചു. പിന്നീടാണ് ഒാൾ ഡേ പി.എ സ്ഥാപിച്ചത്.
യുദ്ധഭൂമിയായ അഫ്ഗാനിസ്താനിലെ കാബൂളിലുള്ള ഇന്ത്യൻ എംബസിയിൽ കുടുങ്ങിക്കിടക്കുന്നത് 200ലേറെ ഇന്ത്യക്കാർ. വിേദശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരും പാരാമിലിട്ടറി സൈനികരും ഇതിൽ ഉൾപ്പെടുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ദരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇവരെ കൊണ്ടുവരാൻ ഇന്ത്യയിൽ നിന്നയച്ച വിമാനം കാബൂൾ വിമാനത്താവളത്തിൽ എത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് പ്രത്യേക വിമാനം കാബൂളിൽ ലാൻഡ് ചെയ്തത്. എന്നാൽ വിമാനം എപ്പോൾ മടങ്ങുമെന്നതിനെ സംബന്ധിച്ച് വ്യക്തതയില്ല.
എയർഫോഴ്സിന്റെ സി–17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് കാബൂളിൽ ലാൻഡ് ചെയ്തത്. താജിക്കിസ്താനിലാണ് വിമാനം ആദ്യമെത്തിയത്. കാബൂൾ വിമാനത്താവളത്തിലെ പ്രശ്നങ്ങളെ തുടർന്നാണ് വിമാനം താജിക്കിസ്താനിൽ ലാൻഡ് ചെയ്തത്. പിന്നീടാണ് വിമാനം കാബൂളിലേക്ക് പറന്നത്.
പക്ഷേ, സംഘർഷഭരിതമായ കാബൂൾ വിമാനത്താവളത്തിലേക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് ഇവരെ എങ്ങിനെ സുരക്ഷിതമായി എത്തിക്കുമെന്ന ആശങ്കയിലാണ് വിദേശകാര്യ മന്ത്രാലയം.
അഫ്ഗാൻ ഭരണം പിടിച്ചെടുത്ത താലിബാൻ കാബൂളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുങ്ങിക്കിടക്കുന്നവരിൽ 100ഓളം പേർ എംബസിയുടെ സുരക്ഷക്കായി നിയോഗിക്കപ്പെട്ട ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിലെ (ഐ.ടി.ബി.പി) സൈനികരാണ്. അഫ്ഗാനിൽ നിന്ന് രക്ഷപ്പെടാൻ ആയിരങ്ങൾ കുതിച്ചെത്തിയതോടെ കാബൂൾ വിമാനത്താവളവും വ്യോമപാതയും അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യക്കാരെ മടക്കി കൊണ്ടുവരുന്നത് സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയും വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥരുമായി ചർച്ച തുടരുകയാണ്.
അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. എന്നാൽ, അത് വിജയകരമായി നടപ്പാക്കുന്നത് ദുഷ്കരമായ സാഹചര്യമാണ് നിലവിൽ. ഇത് മറികടക്കാനുള്ള ശ്രമങ്ങൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ നേതൃത്വത്തില്‍ വിലയിരുത്തി വരികയാണ്. നിരവധി അഫ്ഗാന്‍ പൗരന്മാരും ഇന്ത്യയിലേക്ക് വരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതുസംബന്ധിച്ച കാര്യങ്ങളും ചർച്ചയിലാണ്. താലിബാൻ കാബൂളിലേക്ക് നീങ്ങിയപ്പോൾ തന്നെ സ്ഥിതിഗതികൾ വഷളാകാൻ കാത്തുനിൽക്കാതെ അവിടെയുള്ള ഇന്ത്യൻ ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാൻ നടപടിയെടുക്കാഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.
അഫ്ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ് അവിടെ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
അഫ്ഗാനിൽ കുടുങ്ങിയ സിഖുകാർ ഉൾപ്പെടെയുള്ള 200 പേരെ തിരികെയെത്തിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിലെ ഗുരുദ്വാര സന്ദർശിക്കാൻ പോയവരാണ് അവിടെ കുടുങ്ങിയിരിക്കുന്നത്. അഫ്ഗാനില്‍ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ എല്ലാ സഹായങ്ങള്‍ക്കും പഞ്ചാബ് സര്‍ക്കാര്‍ സന്നദ്ധമാണെന്നും അമരീന്ദര്‍ സിങ് പറഞ്ഞിരുന്നു.
സ്വാതന്ത്ര്യ ദിനത്തിൽ രാജ്യമെമ്പാടും വാർത്തകൾ കൊണ്ട് നിറയുകയാണ് എന്നാൽ ഇപ്പോൾ പുറത്തുവരുന്ന പുതിയ വാർത്തകൾ അനുസരിച്ച് എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിലെ ലണ്ടനിൽ മോദി വിരുദ്ധ ബാനറുമായി വ്യാപക പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്.
ലണ്ടനിലുള്ള കൂട്ടായ്മയായ സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പാണ് ഇത്തരത്തിൽ പ്രതിഷേധ പിന്നിലെ കറുത്ത കരങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. ലണ്ടനിലെ പ്രമുഖ പാലമായ വെസ്റ്റ് മിൻസ്റ്ററിലെ പാലത്തിലാണ് ഇത്തരത്തിൽ കൂറ്റൻ ബാനറുകൾ പൊങ്ങിയത്. റിസൈൻ മോദി അഥവാ മോദി രാജി വയ്ക്കുക എന്ന രീതിയിലുള്ള മുദ്രാവാക്യമാണ് ബാനറുകളിലും കാണാൻ കഴിയുന്നത്.
പ്രതിഷേധക്കാർ കൂറ്റൻ ബാനറുകളുമായി പ്രതിഷേധം ഉയർത്തുകയും ഇത്തരത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ മുൻപിൽ മെഴുകുതിരികൾ തെളിയിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ച് പ്രതികരിക്കുകയും ചെയ്തു. ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ പേരിൽ ഒരു അന്യരാജ്യത്ത് ഇത്തരത്തിൽ പ്രതിഷേധങ്ങൾ നടന്നുകൊണ്ടിരിക്കുന്നത് മൊത്തം ഇന്ത്യ മഹാരാജ്യത്തിലെ തന്നെ നാണക്കേടാണ്. മോദിയുടെ മുസ്ലിം വിരുദ്ധ നയങ്ങൾക്കെതിരെ ആണ് ഇത്തരത്തിൽ പ്രതിഷേധങ്ങൾ അലയടിക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. ഒരു തരത്തിൽ ഇത് ഇന്ത്യ ക്കെതിരെയുള്ള മറ്റ് രാജ്യങ്ങളുടെ അഥവാ മോദിയുടെ മുസ്ലിം നയങ്ങൾക്കെതിരെയുള്ള മറ്റു രാജ്യങ്ങളുടെ പ്രതിഷേധമാണ് കാണുന്നത്.
പ്രതിഷേധ സംഘം തന്നെ മോദിക്കെതിരെ യുള്ള ആരോപണങ്ങൾ കാരണം നിരത്തിയുള്ള വാർത്ത കുറിപ്പും പുറത്തിറക്കിയിരുന്നു. രാജ്യത്തെ മുസ്‌ലിംകൾക്കെതിരായ വംശഹത്യ എം ആൾക്കൂട്ട ആക്രമണങ്ങളും ദളിത് സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ ബലാൽസംഘ ശ്രമങ്ങളും കാർഷികമേഖലയിലെ കോർപ്പറേറ്റ് വൽക്കരണവും കാശ്മീരി നിലപാടുകളും മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്നതും ഇത്തരത്തിൽ ഒരുപാട് വിഷയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
എന്തായാലും ഈ പ്രതിഷേധം ഇപ്പോൾ തന്നെ ലോക രാജ്യങ്ങൾക്കും ലോക മാധ്യമങ്ങൾക്ക് വിളയില് ചർച്ചയായിട്ടുണ്ട് പലരും മോദിയുടെ ഇത്തരത്തിലുള്ള നിലപാടുകളെ പിന്തുണച്ചുകൊണ്ട് ഇതിനെതിരെ പ്രതിഷേധിച്ചു കൊണ്ടും രംഗത്തെത്തിയിട്ടുണ്ട്. രാജ്യം എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരത്തിൽ മറ്റൊരു രാജ്യത്ത് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം അലയടിക്കുന്നത് മൊത്തത്തിൽ നാടിനു തന്നെ ആപത്താണ് എന്നാണ് പ്രതിപക്ഷ ത്തിന്റെ അഭിപ്രായം
തിരുവനന്തപുരത്ത് സുഹൃത്തുക്കളെ തലയ്ക്കടിച്ച് കൊന്ന പ്രതി പോലീസില്‍ കീഴടങ്ങി. മാറനല്ലൂരിനടുത്ത് മൂലകോണത്ത് താമസിക്കുന്ന പക്രു എന്നു വിളിക്കുന്ന സന്തോഷും സജീഷുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന അരുണ്‍ രാജ് എന്നയാളാണ് ഇരുവരെയും കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. കൊലയ്ക്ക് ശേഷം പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സന്തോഷിന്റെ വീട്ടില്‍ വച്ചാണ് കൊലനടന്നത്. ക്രിമിനല്‍ പശ്ചാത്തലമുള്ള മൂന്ന് പേരും ഒരുമിച്ചിരുന്ന മദ്യപിച്ചെന്നും അതിനിടെയുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തിനിടെ ജാക്കി ലിവര്‍ കൊണ്ടാണ് അരുണ്‍ ഇരുവരുടെയും തലക്കടിച്ചത്. കൊല്ലപ്പെട്ട സന്തോഷും സജീഷും പാറമടയിലെ തൊഴിലാളികളും പ്രതി അരുണ്‍ രാജ് അലങ്കാര പണികള്‍ ചെയ്യുന്നയാളുമാണ്. കൊല്ലപ്പെട്ട സന്തോഷ് കൊലപാതക കേസില്‍ പ്രതിയാണ്. ഇരട്ടക്കൊലയ്ക്ക് ശേഷം അരുണ്‍ രാജ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു.
പിറന്നാൾ ദിനത്തിൽ യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുമിറ്റക്കോട് സ്വദേശി ശിവരാജിന്റെ ഭാര്യ കൃഷ്ണപ്രഭയെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെയാണ് സംഭവം നടന്നത്. കൃഷ്ണപ്രഭയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
മൂന്ന് വർഷം മുൻപാണ് കൃഷ്ണപ്രഭയും ശിവരാജ് ഉം തമ്മിലുള്ള വിവാഹം നടന്നത്. ഒന്നിച്ച് പഠിക്കുകയായിരുന്ന ഇരുവരും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് പോലീസ് സ്റ്റേഷനിൽ വെച്ച് കൃഷ്ണരാജിനൊപ്പം പോകുവാൻ കൃഷ്ണപ്രഭ തീരുമാനിക്കുകയായിരുന്നു. കൃഷ്ണരാജുമായുമുള്ള വിവാഹത്തിന് ശേഷം മകൾ വീട്ടിലേക്ക് വന്നിട്ടില്ലെന്നും കൃഷ്ണപ്രഭയുടെ മാതാപിതാക്കൾ പറയുന്നു.
മരിക്കുന്നതിന് മുൻപ് മകൾ ‘അമ്മ രാധയെ ഫോണിൽ വിളിച്ചതായും പ്രശ്നങ്ങൾ ഉണ്ടെന്നും എത്രയും പെട്ടെന്ന് വരണമെന്നും ആവിശ്യപെട്ടതായും ‘അമ്മ പറയുന്നു. എന്നാൽ വീട്ടിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും എറണാകുളത്ത് ജോലിയുടെ ആവിശ്യത്തിന് പോയ കൃഷ്ണപ്രഭ രാത്രി വൈകിയാണ് തിരിച്ചെത്തിയതെന്നും പിറ്റേദിവസം രാവിലെ എഴുന്നേറ്റപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നും കൃഷ്ണരാജിന്റെ ‘അമ്മ പറയുന്നു.
ബാംഗ്ലൂരിലുള്ള സഹോദരൻ എത്തിയതിന് ശേഷം മാത്രമേ പോസ്റ്റുമാർട്ടം നടപടികൾ ആരംഭിക്കാവു എന്ന് കൃഷ്ണപ്രഭയുടെ കുടുംബം ആവശ്യപ്പെട്ടു. അതിനാൽ മൃദദേഹം പട്ടാമ്പി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
എടത്വ: കഴിഞ്ഞ 9 പതിറ്റാണ്ടായി ജല കായിക മത്സര രംഗത്ത് ലോകമെങ്ങുമുള്ള കുട്ടനാടന്‍ ജലോത്സവ പ്രേമികള്‍ക്ക് ആവേശവും അതുല്യമായ പെരുമയും സമ്മാനിച്ച മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ ഇക്കുറി ആർപ്പുവിളികൾ ഇല്ല. കോവിഡിൻ്റെ പഞ്ചാത്തലത്തിൽ രണ്ടു വർഷമായി നെഹ്റു ട്രോഫി വള്ളംകളി മുടങ്ങിയതോടെ ജല രാജാക്കന്മാർ മാലിപ്പുരകളിൽ വിശ്രമിക്കുകയാണ്. ഒപ്പം മറ്റ് ചെറുവള്ളംകളികളും മുടങ്ങിയതോടെ ജലോത്സവ പ്രേമികൾ നിരാശരാണ്.
മാലിയില്‍ പുളിക്കത്ര തറവാട്ടില്‍ നിന്നും നാലാമത്തെ കളി വള്ളമായ ‘ഷോട്ട് പുളിക്കത്ര’ 2017 ജൂലൈ 27-ന് ആണ് നീരണിഞ്ഞത്. ഒരു നൂറ്റാണ്ടിനുള്ളില്‍ ഒരേ കുടുബത്തില്‍ നിന്നും തുടര്‍ച്ചയായി 4 തലമുറക്കാര്‍ 4 കളിവള്ളങ്ങള്‍ നിര്‍മിച്ച് യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റിക്കോർഡിൽ വള്ളംക്കളി പ്രേമികൾക്ക് ആവേശമായ എടത്വാ പാണ്ടങ്കേരി മാലിയിൽ പുളിക്കത്ര തറവാട് ഇടം പിടിച്ചിരുന്നു.

2017 നവംബർ 30 ന് ആണ് ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം യൂണിവേഴ്സൽ റിക്കോർഡ് ഫോറം അന്തരാഷ്ട്ര ജൂറി ചെയർമാൻ ഗിന്നസ് ഡോ.സുനിൽ ജോസഫ് , ഡോ.സൗദീപ് ചാറ്റർജി എന്നിവർ ചേർന്ന് നടത്തിയത്. ജലമേളകളിൽ ഇതിഹാസങ്ങൾ രചിച്ച പാരമ്പര്യമുള്ള മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ഏറ്റവും ഒടുവിലായി നീരണിഞ്ഞ വെപ്പ് വളളം ആണ് ഷോട്ട് പുളിക്കത്ര.രാഷ്ടീയ – സാസ്ക്കാരിക – സാമൂഹിക – സാമുദായിക നേതാക്കളും ജലോത്സവ പ്രേമികൾ ഉൾപ്പെടെ ആയിരക്കണക്കിന് ദേശ നിവാസികൾ പങ്കെടുത്ത നീരണിയൽ ചടങ്ങ് നാടിന് തന്നെ ഉത്സവഛായ പകർന്ന അനുഭൂതിയായിരുന്നു.
എടത്വാ വില്ലേജ് യൂണിയൻ രൂപികരണ ശേഷമുള്ള ആദ്യ പ്രസിഡന്റ് ആയിരുന്ന റിട്ടയേർഡ് കൃഷി ഇൻസ്പെക്ടർ മാലിയിൽ ചുമ്മാർ ജോർജ് പുളിക്കത്രയാണ് 1926 ൽ ആദ്യമായി എടത്വാ മാലിയിൽ പുളിക്കത്ര തറവാട്ടിൽ നിന്നും ‘പുളിക്കത്ര ‘ വള്ളം നീരണിയിക്കുന്നത്. 1952 ലെ നെഹ്റു ട്രോഫി ജലമേളയിൽ 1500 മീറ്റർ 4.4 മിനിട്ട് എന്ന റിക്കോർഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം സൃഷ്ടിച്ചതാണ് ആദ്യ കളിവള്ളമായ പുളിക്കത്ര. വള്ളംകളിയുടെ ആവേശം മുഴുവൻ നെഞ്ചിലേറ്റി ജല കായിക മത്സര രംഗത്ത് കുട്ടനാടൻ ജനതക്ക് അടക്കാനാവാത്ത ആവേശം സമ്മാനിച്ച ബാബു പുളിക്കത്ര 1960-ൽ നീറ്റിലിറക്കിയ ‘ഷോട്ട് 36 തവണ തിരുത്തപെടാനാവാത്ത വിധം 4 ഹാട്രിക് ഉൾപെടെ 16 തവണയോളം നെഹ്റു ട്രോഫി ജലമേളയിൽ വിജയം നേടിയിട്ടുണ്ട്.
2017 ലെ നെഹ്റു ട്രോഫി ജലമേളയിൽ പങ്കെടുത്ത 9 വെപ്പ് വള്ളങ്ങളിൽ 3 എണ്ണം ഒരേ കുടുബത്തിൽ നിന്നും നീരണിഞ്ഞ വളളങ്ങൾ ആണെന്നുള്ളതായിരുന്നു മറ്റൊരു പ്രത്യേകത. ഏറ്റവും പുതിയതായി നിർമ്മിച്ച ‘ഷോട്ട് പുളിക്കത്ര ‘ കളിവള്ളത്തിന് മുപ്പത്തിഅഞ്ചേ കാൽ കോൽ നീളവും 40 അംഗുലം വീതിയും ഉണ്ട്. 50 തുഴച്ചിൽക്കാരും 3 നിലക്കാരും 4 പങ്കായക്കാരും 3 ഒറ്റതുഴക്കാരും ഉൾപെടെ 60 പേർ ഉണ്ട്. സാബു നാരായണൻ ആചാരിയാണ് ശില്പി. നവതി നിറവിൽ തന്റെ പിതാവ് പുളിക്കത്ര ബാബുവിന്റെ സ്മരണക്കായി ആണ് നാലാമത്തെ വള്ളം 2017ൽ നിർമ്മിച്ചതെന്നും പുതുതലമുറയ്ക്ക് വള്ളംകളിയുടെ ആവേശം പകർന്നു നൽകുന്നതിനും ആണ് ആറുവയസുകാരനായ മകൻ ആദം പുളിക്കത്രയെ വള്ളത്തിന്റെ ക്യാപ്റ്റന്‍ ആക്കി മത്സരിപ്പിച്ചതെന്നും ജോർജ് ചുമ്മാർ മാലിയിൽ (ജോർജി) പുളിക്കത്ര പറഞ്ഞു.ഇംഗ്ലണ്ടിൽ ബിസിനസ് രംഗത്ത് നിലകൊള്ളുന്ന ജോർജ് ചുമ്മാർ മാലിയിൽ ,രജ്ഞന ജോർജ് എന്നീ ദമ്പതികളുടെ ഏകമകനാണ് ആദം പുളിക്കത്ര.ജോർജീന ജോർജ് ആണ് സഹോദരി. ജോർജിയുടെ മാതാവ് മോളി ജോണും സഹോദരിമാരും ഇന്ന് നിരാശയിലാണ്. പ്രായം തളർത്താത്ത ആവേശവുമായി തറവാട്ടിലെത്തുന്ന ട്രോഫികളിൽ സ്തോത്രഗീതം പാടി മുത്തമിടുന്ന പതിവ് ഇക്കുറിയും ഇല്ല. ആ നല്ല ദിനങ്ങൾക്കായി വീണ്ടും കാത്തിരിക്കുകയാണ് ആദമിൻ്റെ മുത്തശ്ശി മോളി ജോൺ.
കൊല്ലം ജില്ലയിൽ വാഹന അപകടത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ടു എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ മരിച്ചത്. എന്നാൽ ഈ വാർത്തയുടെ കീഴിൽ കേട്ടാലറയ്ക്കുന്ന ഭാഷയിൽ ആണ് മലയാളികൾ കമൻറ് ചെയ്യുന്നത്. മരണപ്പെട്ടത് ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ആണ് എന്നതാണ് ഇവരുടെ പ്രശ്നം. ഇരുവരും സുഹൃത്തുക്കളായിരുന്നു. എന്നാൽ സൗഹൃദത്തിന് പുറത്തേക്ക് ഇവർ തമ്മിൽ എന്താണ് ബന്ധം എന്നാണ് മലയാളികൾക്ക് അറിയേണ്ടത്. അത് അറിയാത്തതിൽ ഉള്ള ചൊറിച്ചിൽ ഇവർ ഇത്തരം വാർത്തകളുടെ താഴെ കരഞ്ഞു തീർക്കുകയാണ്.
പെൺകുട്ടിയെ ആക്ഷേപിക്കുക, പെൺകുട്ടിയുടെ വീട്ടുകാരെ ആക്ഷേപിക്കുക തുടങ്ങിയ പ്രവർത്തികൾ ഒക്കെ ഇവർ പതിവുപോലെ ചെയ്യുന്നുണ്ട്. എന്നാൽ ഇവരുടെ മരണകാരണം അമിത വേഗത്തിൽ വന്ന കാർ ഇവർ സഞ്ചരിച്ച ബൈക്കുമായി കൂട്ടിയിടിച്ചത് ആണ്. ഒരു വ്യക്തി പോലും കാറോടിച്ച വ്യക്തിക്കെതിരെ ഒരക്ഷരം മിണ്ടുന്നില്ല. അയാളുടെ അശ്രദ്ധയെക്കുറിച്ച് ഒരാളും ഒരു കമൻ്റും ചെയ്യുന്നില്ല. കാരണം അതൊന്നും മലയാളികളുടെ സദാചാര ബോധത്തെ ബാധിക്കുന്ന വിഷയമല്ലല്ലോ. ഒരുമിച്ച് പഠിക്കുന്ന കുറച്ച് സുഹൃത്തുക്കൾ വിനോദയാത്രയ്ക്ക് പോയതാണ് ഇവരുടെ പ്രധാന പ്രശ്നം.
ഇത് ആദ്യമായിട്ടല്ല മലയാളികൾ ഇത്തരത്തിൽ തനി സ്വഭാവം കാണിക്കുന്നത്. ഇത്തരത്തിലുള്ള എന്തു വാർത്ത വന്നാലും അതിന് താഴെ പോയി സദാചാരം കരഞ്ഞു മെഴുകുക എന്നത് മലയാളികളുടെ സ്ഥിരം സ്വഭാവമാണ്. ആദ്യമൊക്കെ കുഴിയിലേക്ക് കാലും നീട്ടിയിരിക്കുന്ന അമ്മാവന്മാരും അമ്മായിമാരും മാത്രമായിരുന്നു ഇത്തരം കമൻറുകൾ ചെയ്യാറുള്ളത്. ഇവറ്റകൾ അടുത്ത പ്രളയത്തിൽ ഒലിച്ചു പോകാൻ ഉള്ള വസ്തുക്കൾ ആയതുകൊണ്ട് ഇവറ്റകൾ പറയുന്നത് കാര്യമായി എടുക്കേണ്ട ആവശ്യമില്ല എന്നു കരുതാം. എന്നാൽ ഈ വാർത്തയുടെ താഴെ നോക്കിയാൽ 25 വയസ്സ് പോലും തികയാത്ത ആൺകുട്ടികളും പെൺകുട്ടികളും ധാരാളം സദാചാര കമൻറുകൾ ഇടുന്നുണ്ട്. ഇവറ്റകൾ ഒക്കെ ഈ ഭൂമിയിൽ ഒന്നും ഇല്ലാതായാൽ മാത്രമേ മനുഷ്യർക്ക് ഇവിടെ മനുഷ്യന്മാരെ പോലെ ജീവിക്കാൻ സാധിക്കുകയുള്ളൂ.
പച്ചക്കറിയിൽ കീടനാശിനി തളിച്ചു കൃമികളെ ഇല്ലാതാകുന്നത് പോലെ ഇത്തരം കമൻറുകൾ ഇടുന്ന ഞരമ്പ് രോഗികളെ കൂട്ടത്തോടെ നിർജീവം ആക്കാൻ എന്തെങ്കിലും ചെയ്യാതെ അടുത്തകാലത്തൊന്നും മനുഷ്യന്മാർക്ക് ഇവിടെ ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
വായിച്ചു കഴിഞ്ഞ നിങ്ങളിലെയും ചില സദാചാര ഗുണ്ടകളായ മനോരോഗികൾക്കായി ചില വാക്കുകൾ
ലോകത്ത് എല്ലായിടത്തും കൊറോണ എന്ന മഹാമാരി പടർന്നു പിടിച്ചു. മൂന്ന് ശതമാനം മുതൽ 15 ശതമാനംവരെ ആയിരുന്നു മിക്ക രാജ്യങ്ങളിലെയും മരണ നിരക്ക്. എന്നാൽ കേരളത്തിൽ മാത്രം മരണനിരക്ക് ഒരു ശതമാനത്തിൽ താഴെ മാത്രം ആയിരുന്നു. ഇത് എന്തുകൊണ്ടാണ് എന്ന് അറിയുമോ? കേരളത്തിലെ ആരോഗ്യ മേഖല മികച്ചത് ആയതുകൊണ്ടല്ല. കാലന് പോലും മലയാളികളെ വേണ്ടാത്തതു കൊണ്ടാണ്. മലയാളികളെ പരലോകത്തേയ്ക്ക് കെട്ടി എടുക്കുന്നതിലും നല്ലത് ഭൂമിയിൽ തന്നെ ഇതുപോലെ അഴിഞ്ഞു പുഴുത്തു ജീവിക്കാൻ വിടുന്നത് ആയിരിക്കും നല്ലത് എന്ന് കാലന് തോന്നിക്കാണണം.
മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം മലയാള സിനിമയില്‍ പ്രസിദ്ധമാണ്. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഗൗരവത്തിനും ശുണ്ഠിക്കുമൊപ്പം ചെറിയ കുറുമ്പുകളും മമ്മൂട്ടിക്കുണ്ട് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിന്റെ പ്രതികരണം.
ഗൗരവത്തിനും അല്‍പ്പം ശുണ്ഠിക്കുമൊപ്പം ചെറിയ ചെറിയ കുറുമ്പുകളും ഇച്ചാക്കയ്ക്കുണ്ട്. അത് താന്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുമുണ്ട്. ഉദാഹരണം പറയാം, നമുക്ക് അടുത്ത 16-ാം തീയതി മമ്മൂട്ടിയെ ഒരു കാര്യത്തിന് ആവശ്യമുണ്ട്. പതിനാറാം തീയതി ഒന്ന് വരുമോ എന്ന് ചോദിച്ചാല്‍ ആദ്യത്തെ ഉത്തരം എന്ന ‘ഇല്ല, അന്ന് പറ്റില്ല എന്നായിരിക്കും’.
അതുകൊണ്ട് ഒരിക്കലും 16-ാം തീയതിയാണ് നമ്മുടെ ആവശ്യം എന്ന് പറയരുത്. മറിച്ച് ആദ്യം 12-ാം തീയതിയോ 13-ാം തീയതിയോ ചോദിക്കുക. പറ്റില്ല എന്ന് പറയും. അപ്പോള്‍ 16-ാം തീയതി എന്ന് ചോദിക്കുക. അത് ഓക്കെയിരിക്കും. നമുക്ക് ആവശ്യമുള്ളതും അന്നു തന്നെയാണ്. ഇതിനെ സ്‌നേഹ കുറുമ്പ് എന്നാണ് താന്‍ വിളിക്കാറുള്ളത് എന്നും മോഹന്‍ലാല്‍ പറയുന്നു.
വെള്ളിത്തിരയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മമ്മൂട്ടിക്ക് ആശംസകളുമായും മോഹന്‍ലാല്‍ എത്തിയിരുന്നു. താരത്തിന് ഒപ്പമുള്ള ചിത്രം പങ്കുവച്ച്, എന്റെ സഹോദരന്‍ സിനിമാ മേഖലയില്‍ 50 മഹത്തായ വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു. 55 അവിസ്മരണീയമായ സിനിമകളില്‍ അദ്ദേഹത്തോടൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു ആശംസ.