കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തന്‍ ബംഗ്ലാവില്‍ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി അരുണിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു. അരുണിന്റെ മൊഴിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മൂന്നുദിവസം കൊണ്ടാണു കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അരുണ്‍ പറയുന്നു.
ആളുകള്‍ കുറവായ ഉച്ചസമയം തന്നെ കൊലപാതകം ചെയ്യാനുള്ള സമയമെന്ന് ഉറപ്പിച്ചാണ് വീട്ടിലേയ്ക്ക് കയറിയതെന്നും അരുണ്‍ മൊഴി നല്‍കി. ഓഗസ്റ്റ് 30ന് ആയിരുന്നു സൂര്യഗായത്രിയെ ഉഴപ്പാക്കോണത്തെ വീട്ടില്‍ വച്ച് അരുണ്‍ കുത്തിപരുക്കേല്‍പ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന സൂര്യഗായത്രി 31ന് പുലര്‍ച്ചെ മരിച്ചു.
അരുണിന്റെ വെളിപ്പെടുത്തല്‍;
കൊലപാതകം നടക്കുന്നതു വരെയുള്ള മൂന്നു ദിവസങ്ങളില്‍ തുടര്‍ച്ചയായി സൂര്യഗായത്രിയുടെ വീടിനു സമീപത്തെത്തി. ജംഗ്ഷനിലും സമീപത്തുള്ള വീടുകളിലും ആള്‍ക്കാര്‍ കുറവുള്ളതു പരിഗണിച്ചാണ് കൊലപാതകത്തിനു ഉച്ച സമയം തിരഞ്ഞെടുത്തത്. അടുക്കളയിലൂടെയാണ് വീടിന് അകത്തെത്തിയത്.
ആദ്യം വീട്ടുകാരെ ഭയപ്പെടുത്താനായി സൂര്യഗായത്രിയുടെ വികലാംഗയായ അമ്മയെ തല്ലി. അതിനുശേഷമാണു കയ്യില്‍ കരുതിയ ആയുധം ഉപയോഗിച്ച് സൂര്യഗായത്രിയെ കുത്തിയത്. 32 തവണ കുത്തി. മരണം ഉറപ്പിച്ചു മടങ്ങാന്‍ നേരം ശരീരം അനങ്ങിയപ്പോള്‍ വീണ്ടും ആഴത്തില്‍ കുത്തി മുറിവേല്‍പ്പിച്ചു. ഇതിനിടയില്‍ നിലവിളിച്ച പെണ്‍കുട്ടിയുടെ അച്ഛനേയും തല്ലിയശേഷം വീടുവിട്ട് ഓടിരക്ഷപ്പെട്ടു.
നേരത്തേ സ്‌നേഹബന്ധത്തിലായിരുന്ന സൂര്യഗായത്രി അതുപേക്ഷിച്ച് കൊല്ലം സ്വദേശിയെ വിവാഹം ചെയ്തു. ആ ബന്ധം വേര്‍പെടുത്തി വീട്ടിലെത്തിയ സൂര്യഗായത്രി എനിക്കു ബാധ്യതയായിത്തീരുമെന്നു കരുതിയായിരുന്നു കൊലപാതം നടത്തിയത്.
നടുറോഡിലേക്ക് ഓടുന്ന കാറില്‍ നിന്ന് യുവതിയുടെ മൃതദേഹം വലിച്ചെറിഞ്ഞു. അവിനാശി റോഡില്‍ ചിന്നിയപാളയം ചെക് പോസ്റ്റിന് സമീപമാണ് സംഭവം. മൃതദേഹം വലിച്ചെറിയുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ 5ന് ആണ് സംഭവം നടന്നത്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും കൂടുതല്‍ വ്യക്തത ലഭിച്ചില്ല. മൃദദേഹം ഏത് യുവതിയുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് യുവതിയുടെ മൃതദേഹം കോയമ്പത്തൂര്‍ മെഡികല്‍ കോളജ് ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
പുലര്‍ച്ചെ ആയതിനാല്‍ ഇരുട്ട് കാരണവും റോഡില്‍ അധികം വാഹനങ്ങളും ഇല്ലാത്തതിരുന്നതിനാല്‍ റോഡില്‍ കിടന്ന മൃതദേഹത്തില്‍ പിറകെ വന്ന വാഹനങ്ങള്‍ കയറി ഇറങ്ങുകയും ചെയ്തു. ആകെ അലങ്കോലമായിരുന്ന മൃതദേഹത്തില്‍ നിരവധി പാടുകള്‍ ഉള്ളതായി പോസ്റ്റ് മോര്‍ടെം റിപോര്‍ടില്‍ പറയുന്നു.
കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് കോയമ്പത്തൂര്‍ പൊലീസ്. കാര്‍ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമം തുടരുന്നു. 2 പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു.
കോട്ടയം ആർപ്പൂക്കര വില്ലൂന്നി ടിജി സിറിയക് വിരുത്തിപറമ്പിലിൻ്റെ ഭാര്യയും സബാസാലം വാറാ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സുമായ ആശാ റ്റി ജേക്കബ് (വയസ്സ് 42) നിര്യാതയായി. അർബുദ രോഗത്തെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്ചകളായി ചികിത്സയിൽ ആയിരുന്നു. മക്കൾ: ജോയൽ ജേക്കബ് റ്റിജി, ജ്യൂവൽ ട്രീസാ റ്റിജി ( യുണൈറ്റഡ് ഇൻ്റർനാഷണൽ സ്കൂൾ കുവൈറ്റ് വിദ്യാർത്ഥികൾ) മൃതസംസ്ക്കാരം ഇടവക ദേവാലയമായ വില്ലൂന്നി സെൻ്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടും.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നു. പരേത മുണ്ടക്കയം പ്രത്താനം തഴക്കൽ കുടുംബാഗമാണ്.എസ്. എം. സി. എ. അബ്ബാസിയ സെൻറ് മറിയം ത്രേസ്യ കുടുംബയൂണിറ്റ് അംഗമായ ആശയുടെ നിര്യാണത്തിൽ എസ്.എം.സി.എ കുവൈറ്റ് അഗാധമായ ദുഃഖം രേഖപ്പെടുത്തി
മമ്മൂട്ടി, ലാല്‍, രാജന്‍ പി. ദേവ് എന്നിവര്‍ വേഷമിട്ട തൊമ്മനും മക്കളും സിനിമ ബോക്‌സോഫീസില്‍ ഹിറ്റായിരുന്നു. സീരിയസ് കഥാപാത്രങ്ങള്‍ മാത്രം ചെയ്തിരുന്ന മമ്മൂട്ടിയുടെ മുഴുനീള കോമഡി കഥാപാത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു തൊമ്മനും മക്കളിലേത്. എന്നാല്‍ പൃഥ്വിരാജ് -ജയസൂര്യ-ലാല്‍ കോമ്പിനേഷനില്‍ ആയിരുന്നു സിനിമ ഒരുക്കാനിരുന്നത് എന്നാണ് തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം പറയുന്നത്.
തൊമ്മനും മക്കളും മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല എഴുതിയത്. പൃഥ്വിരാജ്-ജയസൂര്യ-ലാല്‍ കോമ്പിനേഷനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ പൃഥ്വിരാജിന് തമിഴില്‍ ഒരു പടം അതേ ഡേറ്റില്‍ വന്നു. ആ സമയത്ത് ലാല്‍ നിര്‍മ്മിക്കുന്ന ബ്ലാക്ക് എന്ന സിനിമയുടെ ഷൂട്ട് നടക്കുന്നുണ്ട്. ലാലേട്ടനാണ് മമ്മൂക്കയോട് കഥ പറഞ്ഞാലോ എന്ന് ചോദിക്കുന്നത്.
സ്‌ക്രിപ്റ്റില്‍ ആണെങ്കില്‍ അല്പം ലൗ ട്രാക്കൊക്കെയുണ്ട്. എന്നാലും മമ്മൂക്കയുടെ അടുത്ത് പോയി ഒന്നു കഥ പറയാമെന്നും ലൗ ട്രാക്കില്‍ കുറച്ചു മാറ്റം വരുത്തേണ്ടി വരുമെന്നും ലാല്‍ പറഞ്ഞു. എങ്കിലും മമ്മൂക്ക ചെയ്യുമോ എന്ന് സംശയം ഉണ്ടായിരുന്നു. അങ്ങനെ ബ്ലാക്കിന്റെ സെറ്റില്‍ പോയി. ഷൂട്ടിംഗ് കഴിയാറായിട്ടുണ്ട്. എന്താണ് വന്നതെന്ന് ചോദിച്ചപ്പോള്‍ ഒരു കഥ പറയാനുണ്ട്, പൃഥ്വിരാജാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞു.
എന്നാല്‍ കാറില്‍ കയറ്. വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞു. കഥ പറയാന്‍ വേണ്ടി താന്‍ മുന്നിലാണ് ഇരിക്കുന്നത്. ലാലേട്ടന്‍ പിറകിലും. മമ്മൂക്ക വണ്ടിയോടിക്കുകയാണ്. മമ്മൂക്ക കഥ കേട്ടു. ഇത് ഗംഭീര റോളല്ലേ ഇത് പൃഥ്വിരാജ് എങ്ങനെ ചെയ്യുമെന്ന് ചോദിച്ചു. അല്ല, രാജു ഇല്ല അവന് ഒരു തമിഴ് പടമുണ്ട്. മമ്മൂക്കയ്ക്ക് ചെയ്യാമോയെന്ന് ലാലേട്ടന്‍ ചോദിച്ചു. പിന്നെന്താ നമുക്ക് ചെയ്യാമെന്ന് പറഞ്ഞ് കമ്മിറ്റ് ചെയ്തതാണ് ആ പടം എന്നാണ് ബെന്നി പി. നായരമ്പലം പറയുന്നത്.
അസമിലെ ജോർഹട്ടിലെ ബ്രഹ്മപുത്ര നദിയിൽ രണ്ട് യാത്രാ ബോട്ടുകൾ കൂട്ടിയിടിച്ച് നിരവധി പേരെ കാണാതായി. ഗുവാഹത്തിയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള ജോർഹട്ടിലെ നിമതിഘട്ടിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിക്കുമ്പോൾ ഇരുബോട്ടുകളിലുമായി നൂറോളം യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.
ഒരു ബോട്ട് മജുലിയിൽ നിന്ന് (ബ്രഹ്മപുത്ര നദിയിലെ ഒരു നദി ദ്വീപ്) നിമതി ഘട്ടിലേക്ക് വരികയായിരുന്നു, മറ്റൊരു ബോട്ട് എതിർദിശയിലേക്ക് പോവുകയായിരുന്നു. സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
നെല്ലിക്കുഴി ഡെന്റല്‍ കോളേജ് ഹൗസ് സര്‍ജന്‍ വിദ്യാര്‍ഥി ഡോ. മാനസ കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയിലായി. മാനസയെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്ത കണ്ണൂര്‍ സ്വദേശി രാഖിലിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ആദിത്യന്‍ പ്രദീപ് (26) ആണ് അറസ്റ്റിലായത്.
കോടതിയില്‍ നിന്ന് കസ്റ്റഡിയില്‍ വാങ്ങി ആദിത്യനുമായി അന്വേഷണ സംഘം ചൊവ്വാഴ്ച തെളിവെടുപ്പിനായി ബിഹാറിലേക്ക് തിരിച്ചു. ആയുധ നിയമപ്രകാരമാണ് ആദിത്യനെ അറസ്റ്റ് ചെയ്തത്. രാഖില്‍ പിസ്റ്റള്‍ വാങ്ങാന്‍ ബിഹാറിലേക്ക് പോയപ്പോള്‍ ആദിത്യനും ഒപ്പം പോയിരുന്നതായി പോലീസ് പറഞ്ഞു.
രാഖിലിന്റെ കൂടെ പോയതല്ലാതെ പിസ്റ്റള്‍ വാങ്ങാനാണ് പോകുന്നതെന്ന വിവരമൊന്നും അറിയില്ലെന്നാണ് ആദിത്യന്‍ പോലീസിനോട് പറഞ്ഞത്. തോക്ക് നല്‍കിയ ബിഹാര്‍ പര്‍സന്തോ സ്വദേശി സോനുകുമാര്‍, മുന്‍ഗര്‍ സ്വദേശി മനീഷ്‌കുമാര്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
കേരളത്തിലെ സിസ്റ്റം ശരിയല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആതിഥ്യനാഥിന് മുന്നിൽ വെച്ച് പരാമർശം നടത്തി കിറ്റെക്‌സ് ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ്. ഇന്ത്യ അഹെഡ് ന്യൂസ് എന്ന ചാനലിലെ ചർച്ചയ്ക്കിടെയായിരുന്നു കേരളത്തെ ഇകഴ്ത്തി കൊണ്ടുള്ള സാബുവിന്റെ പരാമർശം.
കേരളത്തിലെ സർക്കാരിന്റെ പോളിസികൾ ശരിയല്ല. അനാവശ്യ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജനങ്ങൾ ബുദ്ധിമുട്ടിലാകുകയാണെന്ന് സാബു പറഞ്ഞു. കോവിഡിനെ നേരിടുന്നതിൽ കേരളത്തിലെ സംവിധാനങ്ങൾ മുഴുവൻ പരാജയപ്പെട്ടെന്നും സംസ്ഥാനത്തെ സിസ്റ്റം ശരിയല്ലെന്നും സാബു ജേക്കബ് ആരോപിച്ചു. ഭരണപ്രതിപക്ഷ കക്ഷികൾ ആത്മാർത്ഥയില്ലാതെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തെലങ്കാനയിൽ തനിക്ക് ലഭിച്ചത് ഊഷ്മളമായ സ്വീകരണമാണെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിലെ വ്യവസായിക നയങ്ങളെ വിമർശിച്ച സാബു ജേക്കബ് തെലങ്കാനയിലേക്ക് വ്യവസായം മാറ്റുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഉത്തർപ്രദേശിൽ നിക്ഷേപ താൽപ്പര്യവും സാബു യോഗിയെ അറിയിച്ചു. കിറ്റെക്‌സിനെ സ്വാഗതം ചെയ്യുന്നുവെന്ന് യോഗി ആതിഥ്യനാഥ് മറുപടിയും നൽകി.
കേരളത്തിൽ അനാവശ്യ പരിശോധനകൾ നടത്തുന്നുവെന്നാരോപിച്ചാണ് സാബു തെലങ്കാനയിലേക്ക് മാറിയത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയാണ് സാബു തെലങ്കാനയിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ചത്.
മധുരയില്‍ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നടുറോഡില്‍ നടന്ന് നായ. മധുരയിലെ ബിബികുളത്താണ് ഞെട്ടിക്കുന്ന കാഴ്ച നടന്നത്. ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ് ആദ്യം ഈ ദൃശ്യം കണ്ടത്.
ഉടനടി പോലീസില്‍ വിവരം അറിയിച്ചു. സംഭവ സ്ഥലത്തെത്തിയ പോലീസ് നായയെ ഓടിച്ച് കുഞ്ഞിന്റെ തല പെട്ടിയിലാക്കി ആശുപത്രിയിലേക്ക് മാറ്റി. ചെളി പുരണ്ട നിലയിലായിരുന്ന കുഞ്ഞിന്റെ തല. അതേസമയം കുട്ടിയുടെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. തല മാത്രം കടിച്ചെടുത്ത് ഒരു നായ തെരുവിലൂടെ നടക്കുന്നുണ്ടെന്നാണ് ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്റ്റേഷനില്‍ വിവരം ലഭിച്ചതെന്ന് തല്ലാകുളം പോലീസ് പറഞ്ഞു.
അതേസമയം സമീപത്തെ ഏതെങ്കിലും വീട്ടില്‍ നിന്ന് നായ കുഞ്ഞിനെ കടിച്ചെടുത്തതാകാന്‍ വഴിയില്ലെന്ന് പോലീസ് പറയുന്നു. ജനിച്ച ഉടന്‍ മാതാപിതാക്കള്‍ വഴിയോരത്ത് ഉപേക്ഷിച്ച കുട്ടിയെയാകും നായ കടിച്ചെടുത്തതെന്ന നിഗമനത്തിലാണ് പോലീസ്. അന്വേഷണം നടത്തി വരികയാണ്.
ഭാര്യയോടൊപ്പം കിടക്ക പങ്കിടാൻ 10,000 രൂപ വാഗ്ദാനം ചെയ്ത 80കാരനെ കൊലപ്പെടുത്തിയ കേസിൽ 33 കാരനെ അറസ്റ്റ് ചെയ്തു. നവി മുംബൈയിലാണ് സംഭവം. ശമകാന്ത് തുക്കാറാം നായിക് എന്നയാളാണ് കൊല്ലപ്പെട്ടത്. ഉൽവേയിൽ കടകളും ഫ്ലാറ്റുകളും പ്ലോട്ടുകളുമടക്കം നിരവധി വസ്തുക്കളും കോടികളുടെ ആസ്തിയുമുള്ളയാളാണ് നായിക്കെന്ന് എൻആർഐ തീരദേശ പോലീസ് സ്റ്റേഷനിലെ മുതിർന്ന പോലീസ് ഇൻസ്പെക്ടർ രവീന്ദ്ര പാട്ടീൽ വ്യക്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
33 വയസ്സുകാരനായ പ്രതിയുടെ കട പലപ്പോഴും നായിക് സന്ദർശിക്കാറുണ്ടായിരുന്നു. അങ്ങനെയൊരു അവസരത്തിൽ യുവാവിന്റെ ഭാര്യയുടെ കൂടെ കിടക്കാൻ 5000 രൂപ ഇയാൾ വാഗ്ദാനം ചെയ്തിരുന്നു. ഓഗസ്റ്റ് 29 ന് നായിക് 10,000 രൂപ വാഗ്ദാനം ചെയ്യുകയും ഭാര്യയെ ഗോഡൗണിലേക്ക് അയയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
നായിക്കിന്റെ ആവശ്യത്തിൽ പ്രകോപിതനായ പ്രതി അയാളെ തള്ളി താഴെയിട്ട് തലയിൽ ഇടിച്ചു. തുടർന്ന് കടയുടെ ഷട്ടർ താഴ്ത്തിയ ശേഷം നായിക്കിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം വാഷ് റൂമിൽ ഒളിപ്പിച്ചു.
ഓഗസ്റ്റ് 31 വരെ മൃതദേഹം ടോയ്‌ലറ്റിൽ സൂക്ഷിച്ചിരുന്നു. രാവിലെ 5 മണിക്ക് പ്രതി മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ബൈക്കിൽ കൊണ്ടുപോയി കുളത്തിൽ തള്ളുന്നത് സിസിടിവിയിൽ പതിഞ്ഞു. മരിച്ചയാളുടെ വസ്ത്രങ്ങളും മൊബൈൽ ഫോണും ചവറ്റുകുട്ടയിൽ വലിച്ചെറിഞ്ഞെന്ന് പ്രതി പറഞ്ഞെങ്കിലും അത് ഇതുവരെ കണ്ടെത്തിയിട്ടില്ല.
ഓഗസ്റ്റ് 29ന് നായിക്കിനെ കാണാതായ വിവരം പോലീസിൽ അറിയിക്കാൻ പ്രതി 80 വയസുകാരന്റെ മകനെ അനുഗമിച്ചിരുന്നു. ആഗസ്റ്റ് 29 ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് നായിക്കിന്റെ കുടുംബം പോലീസിനോട് പറഞ്ഞു. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സ്വത്തിനെ ചൊല്ലിയാണ് നായിക്കിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് ആദ്യം സംശയിച്ചെങ്കിലും സിസിടിവി ദൃശ്യങ്ങൾ കടയുടമയിലേക്ക് നയിക്കുകയായിരുന്നു.
പീരുമേട്: പ്രണയം നിരസിച്ച പെണ്‍കുട്ടിയുടെ മുടി മുറിച്ചുമാറ്റിയ സംഭവത്തിലെ പ്രതിയെ അറസ്റ്റുചെയ്തു. കരടിക്കുഴി എ.വി.ടി. തോട്ടത്തില്‍ സുനിലാണ്(23) പിടിയിലായത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സുനില്‍ പ്രണയാഭ്യര്‍ഥനയുമായി എത്തിയത്. പെണ്‍കുട്ടി നിരസിച്ചതോടെ തര്‍ക്കമായി.
തര്‍ക്കിച്ച് അടുത്തെത്തിയ സുനിലിനോട് കത്രികയെടുത്താണ് പെണ്‍കുട്ടി പ്രതിരോധിച്ചത്. കത്രിക പിടിച്ചുവാങ്ങിയശേഷം തലമുടി മുറിച്ചെടുക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പീരുമേട് സി.ഐ. എ.രജീഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. മുന്‍പും പലതവണ ഇയാള്‍ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു.