എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വിഎസ് ഗോപുവിന്റെ ഭാര്യ എസ്എസ് ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയിൽ ഡെപ്യൂട്ടി മാനേജരായിരുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അടുക്കളയോടു ചേർന്ന ഭാഗത്ത് തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. ഉടൻതന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചു വർഷം മുൻപാണ് ശ്രീജയും ഗോപുവും വിവാഹിതരാവുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്.
ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയിരുന്നതായാണ് പോലീസിനു നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് വർക്ക് ഏരിയയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
തിങ്കളാഴ്ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുൻപ് കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
മുംബൈയില്‍ മലയാളി യുവതി മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാലാ സ്വദേശിയും മുൻ മാധ്യമപ്രവർത്തകയുമായ രേഷ്മാ മാത്യുവാണ് ആറുവയസുകാരൻ മകനൊപ്പം ജീവനൊടുക്കിയത്. അയൽവാസിയുടെ ബുദ്ധിമുട്ട് സഹിക്കാൻ വയ്യാതെയാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന രേഷ്മയുടെ കുറിപ്പും പൊലീസ് കണ്ടെടുത്തു.
മുംബൈ ചാന്ദിവ്ലിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. രേഷ്മയുടെ ഭർത്താവ് മേയ് മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണു മരിച്ച നിലയിലാണ് തിങ്കളാഴ്ച ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കിരണിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.
കേസിലെ കണ്ടെത്തലുകള്‍ അനുസരിച്ച് കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് വകുപ്പുതല നടപടികളിലും മാറ്റമുണ്ടാകും. അതിനിടെ, വിസ്മയയുടെ മരണത്തിന്റെ അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. ഐജി ഹര്‍ഷിത നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഡയറി ഫാം അടച്ചു പൂട്ടിയതും ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫ് ഒഴിവാക്കിയതുമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ലക്ഷദ്വീപ് സ്വദേശി അജ്മൽ അഹമദ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവുകൾ സ്റ്റേ ചെയ്തത്.
ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും ആവശ്യമായ കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനം സ്വീകരിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
തീരുമാനങ്ങൾക്ക് പിന്നിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് ദുരുദേശങ്ങളുണ്ടായിരുന്നെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സ്‌കൂൾ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് നീക്കം ചെയ്തതിന് പിന്നിലും രാഷ്ട്രീയ നീക്കമുണ്ടെന്നും ഹർജിയിൽ പറയുന്നു.
എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതു വരെ തുടർനടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. ഇപ്പോൾ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.
വിസ്മയയുടെ ദുരൂഹ മരണത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.
വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങൾ പഴയതാണെന്നുമാണ് ഇയാളുടെ മൊഴി. മുമ്പ് മർദിച്ചതിന്റെ പാടുകളാണ് വിസ്മയ അയച്ച ചിത്രങ്ങളിലുള്ളത്. തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽപോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺകുമാർ പോലീസിനോട് പറഞ്ഞു.
വഴക്കിട്ട ശേഷം ശുചിമുറിയിൽ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്.
അതേസമയം, കേസിൽ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മർദിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺകുമാർ പോലീസിൽ കീഴടങ്ങിയത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയുടെ വിയോഗം കെട്ടടങ്ങും മുന്‍പേയാണ് സമാന രീതിയില്‍ മറ്റൊരു മരണം കൂടി കേരളത്തെ ഞെട്ടിക്കുന്നത്.
അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് നാടിനെ നടുക്കിയ സംഭവം. കട്ടച്ചല്‍ക്കുഴിയിലെ വാടകവീട്ടിലായിരുന്നു ഭര്‍ത്താവ് സുരേഷും അര്‍ച്ചനയും താമസിച്ചിരുന്നത്. ഏറെ നാളായി സുരേഷും അര്‍ച്ചനയുമായി വഴക്കുണ്ടായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.
അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സുരേഷിന്റെ വീട്ടുകാര്‍ തങ്ങളോട് സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ സുരേഷും അര്‍ച്ചനയും അര്‍ച്ചനയുടെ വീട്ടില്‍വന്ന് മടങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് തീകൊളുത്തി മരിച്ച നിലയില്‍ അചര്‍ച്ചനയെ കണ്ടെത്തിയത്.
അര്‍ച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. അര്‍ച്ചനയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടായിരുന്നു. സുരേഷിന്റെ അച്ഛന്‍ അര്‍ച്ചനയുടെ അച്ഛനോട് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. വസ്തു വാങ്ങാനാണ് ഇതെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. പിന്നീട് പണം ആവശ്യപ്പെട്ടില്ല.
എന്നാല്‍ ഇടയ്ക്കിടയ്ക്ക് അര്‍ച്ചനയും സുരേഷും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. വഴക്കിന്റെ കാരണം തങ്ങളോട് അര്‍ച്ചന പറയാറുണ്ടായിരുന്നില്ലെന്നും എല്ലാം മനസ്സിലൊതുക്കുകയായിരുന്നു എന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ്.
വിസ്മയയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ത്രിവിക്രമൻ നായരും സഹോദരൻ വിജിത്തും രംഗത്ത്. വിസ്മയയെ ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്. അവളെ മർദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടെന്നും പിതാവ് ആരോപിച്ചു. വിസ്മയയുടെ സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ത്രിവിക്രമൻ പറയുന്നത്. നാല് ദിവസം മുമ്പ് അവന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മർദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോൾ നിന്റെ അമ്മ അടിച്ച പോലെ കണ്ടാൽ മതിയെന്നാണ് പ്രതികരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞെന്നും ത്രിവിക്രമൻ നായർ പറയുന്നു.
ഭർതൃഗൃഹത്തിൽ വെച്ച് ആത്മഹത്യ ചെയ്തതല്ലെന്ന് ആവർത്തിക്കുകയാണ് പിതാവ് ത്രിവിക്രമൻ നായർ. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. എല്ലാം സഹിക്കും നല്ല മനക്കരുത്തുണ്ട്. അതുകൊണ്ടാണ് തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നതെന്നും ത്രിവിക്രമൻ വിങ്ങിപൊട്ടികൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഫാദേഴ്‌സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസറിയിക്കാൻ തുനിഞ്ഞതാണ് കിരണും വിസ്മയയും തമ്മിലുള്ള അവസാന തർക്കത്തിന് കാരണം. തന്നെ വിളിക്കാൻ ഫോണെടുത്തപ്പോൾ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. തുടർന്ന് മർദിക്കുകയും ചെയ്തു. സിം പോലും പൊട്ടിച്ചെറിഞ്ഞുവെന്നും ത്രിവിക്രമൻ പറഞ്ഞു.
‘ഞാൻ കൊടുത്ത വണ്ടി വിറ്റ് പണം നൽകുക എന്നതായിരുന്നു അവന്റെ വലിയ ആവശ്യം. കൊടുത്ത കാറിന് മൈലേജില്ല. കൊള്ളത്തില്ല. ആ വണ്ടി എനിക്ക് വേണ്ട, വേറെ വേണം എന്ന് പറഞ്ഞു. ഞാൻ സിസി ഇട്ട് എടുത്ത വണ്ടിയായതിനാൽ ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് അത് വിറ്റ് പണം നൽകാൻ സാധിക്കാഞ്ഞത്. മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിലുള്ള ശിക്ഷ അവന് കിട്ടണം’ ത്രിവിക്രമൻ പറഞ്ഞു.’
വിസ്മയയുടെ മൃതദേഹത്തിൽ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകൾ ഉള്ളതിനാൽ ഇതൊരു കൊലപാതകമാണെന്ന് ഞങ്ങൾക്ക് നല്ല സംശയമുണ്ട്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവൻ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തിൽ രക്തമില്ല. എന്നാൽ തുടയിൽ രക്തവുമുണ്ട്. നിരന്തരമായി മർദിക്കാറുണ്ടായിരുന്നുവെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. അവളെ മർദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടെന്നും പിതാവ് ആരോപിച്ചു.
ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്. സുഹൃത്ത് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ത്രിവിക്രമൻ പറയുന്നത്. നാല് ദിവസം മുമ്പ് അവന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മർദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോൾ നിന്റെ അമ്മ അടിച്ച പോലെ കണ്ടാൽ മതിയെന്നാണ് പ്രതികരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞെന്നും ത്രിവിക്രമൻ നായർ പറയുന്നു.
മകൾ വീട്ടിലായിരുന്ന സമയത്ത് തർക്കം തീർക്കുന്നതിന് ഫെബ്രുവരി 25ന് ഒരു ചർച്ച വെച്ചതായിരുന്നു. ഇതിനിടെയാണ് 20ാം തിയതി പരീക്ഷ കഴിഞ്ഞ ശേഷം അവളെ അവൻ വിളിച്ചുകൊണ്ട് പോയത്. ചർച്ചയിൽ അവനെ വേണ്ടെന്ന് തീരുമാനമെടുക്കുമെന്ന് അവൾക്കറിയാം. അതുകൊണ്ടാണ് അവൻ വിളിച്ചപ്പോൾ അവൾ പോയത്. പിന്നീട് ഞാൻ വിളിച്ചിട്ടില്ല. അമ്മയെ ഫോണിൽ വിളിക്കാറുണ്ട്. അവൻ ജോലിക്ക് പോകുന്ന സമയത്താകും ഈ വിളി.
‘ഒരു പേപ്പറും കൂടി എഴുതിയെടുക്കാനുണ്ട്. എന്നാൽ അതെഴുതാൻ അവൻ വിട്ടിരുന്നില്ല. തലേ ദിവസം അമ്മയെ വിളിച്ച് 1000 രൂപ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതുന്നതിന് വേണ്ടിയാണെന്നാണ് പറഞ്ഞത്’ വിസ്മയയുടെ പിതാവ് പറഞ്ഞു. എല്ലാം സഹിക്കും നല്ല മനക്കരുത്തുണ്ട്. അതുകൊണ്ടാണ് തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നതെന്നും ത്രിവിക്രമൻ വിങ്ങിപൊട്ടികൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.
ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്താണ് സംഭവം. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തൂങ്ങിയനിലയില്‍ വിഷ്ണുവിന്റെ അമ്മയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിളിച്ച് വരുത്തിയ ശേഷം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഓച്ചിറ വലിയകുളങ്ങര സ്വദേശിനിയായ സുചിത്രയും ഉത്തരഖണ്ഡില്‍ സൈനികനായ വിഷ്ണുവും മാര്‍ച്ച് 21നാണ് വിവാഹിതരായത്. സംഭവസമയത്ത് ഭര്‍തൃമാതാവും പിതാവുമാണ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുകെയിലെ രോഗപ്രതിരോധത്തെ മുഴുവൻ താറുമാറാക്കി ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നത് മാറ്റി വെയ്ക്കേണ്ട സാഹചര്യത്തിന് കാരണമായ ഡെല്‍റ്റ വേരിയന്റിൻെറ സാന്നിധ്യം കേരളത്തിലും. അപ്പർ കുട്ടനാടിൻെറ ഭാഗമായ പത്തനംതിട്ട ജില്ലയിലെ കടപ്ര പഞ്ചായത്തില്‍ കോവിഡ് 19 ന്റെ പുതിയ വകഭേദമായ ഡെല്‍റ്റ പ്ലസ് കണ്ടെത്തി. രോഗവ്യാപന ശേഷി കൂടുതലുള്ള ഈ വകഭേദം നിയന്ത്രിക്കുന്നതിനായി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
സംസ്ഥാനത്ത് ആദ്യമായി പത്തനംതിട്ട കടപ്രയില്‍ ഒരു കേസും പാലക്കാട് രണ്ട് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കടപ്ര പഞ്ചായത്തിലെ 14-ാം വാര്‍ഡിലെ നാല് വയസുള്ള ആണ്‍കുട്ടിയിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്. കുട്ടി ഉള്‍പ്പെട്ട വാര്‍ഡ് ലാര്‍ജ് കമ്മ്യൂണിറ്റി ക്ലസ്റ്റര്‍ ഏരിയയാണ്.
മെയ് മാസം 24 നാണ് കുട്ടി കോവിഡ് പോസിറ്റീവായത്. ഇപ്പോൾ കുട്ടി കോവിഡ് നെഗറ്റീവാണ്. കുട്ടിയുടെ സ്രവത്തിന്റെ ജനിതക (ജീനോമിക്) പഠനത്തിലാണ് പുതിയ വേരിയന്റായ ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.
പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാ അത്ത് പള്ളിയിൽ ഇന്ന് വൈകീട്ട് സംസ്കാരം നടക്കും. ഭാര്യ- ആമിന, മക്കൾ- തുഷാര, പ്രസൂന.
മുന്നൂറിലേറെ ചിത്രങ്ങളിലായി 1200 ലേറെ പാട്ടെഴുതി. നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങൾ രചിച്ചു. 1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചിനീയറിങ്ങ് ഡിപ്ലോമയും തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇ-യും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായിരുന്നു. 1972 -ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ പിന്നീട് മലയാള സിനിമയിലെ ശ്രദ്ധേയമായ ചിത്രങ്ങൾക്കുവേണ്ടി ഗാനങ്ങൾ രചിച്ചു.
മലയാളസിനിമയില്‍ ഇരുപതുവര്‍ഷത്തിലേറെ നിറഞ്ഞുനിന്ന ഗാനരചിതാവാണ് പൂവച്ചല്‍ ഖാദര്‍. പലഗാനങ്ങളും ചിത്രങ്ങളെക്കാള്‍ ജനപ്രിയമായി.. എഴുപത്– എണ്‍പത് കാലഘട്ടങ്ങളില്‍ പൂവച്ചല്‍ ഖാദറിന്റെ പാട്ടില്ലാത്ത ചിത്രങ്ങള്‍ അപൂര്‍വമായിരുന്നു.
അജ്ഞാതവാസം കഴിഞ്ഞെത്തിയ മഴവില്ലുതന്നെയായിരുന്നു പൂവച്ചല്‍ ഖാദര്‍. കുട്ടിക്കാലത്തെ തുടങ്ങിയ സാഹിത്യവാസനയുടെ ചലച്ചിത്രയാത്ര അവിടെ തുടങ്ങി. പീറ്റര്‍–റൂബന്‍ ടീം ഈണമിട്ട ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായി. 1972 -ൽ കവിതഎന്ന ചിത്രത്തിൽ കവിതകൾ എഴുതിയാണു സിനിയിലെത്തിയത്. ഗാനരചന നിർവ്വഹിച്ച ആദ്യചിത്രമാണ് കാറ്റുവിതച്ചവൻ. എന്നാല്‍ ആദ്യം പുറത്തിറയങ്ങിയത് ചുഴി എന്ന ചിത്രമാണ്. സംഗീതം നിര്‍വഹിച്ചതാകട്ടെ എം.എസ്. ബാബുരാജ്
1948 ലെ ക്രിസ്മസ് ദിനത്തില്‍ ജനിച്ച ഖാദര്‍ പൂവച്ചല്‍ എന്ന ഗ്രാമത്തെ പ്രശസ്തിയുടെ നെറുകയില്‍ പടിപടിയായെത്തിക്കുകയായിരുന്നു ആര്യനാട് സര്‍ക്കര്‍ ഹൈസ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം എഞ്ചിനീയറിങില്‍ ഉപരിപഠനം. ജലസേചന വകുപ്പിൽ ഉദ്യോഗസ്ഥനായി പ്രവേശിച്ചു. ആ സമയത്തു തന്നെ കവിതകൾ കൈയെഴുത്തു മാസികകളിലും ആനുകാലികങ്ങളിലും പ്രസിദ്ധീകരിച്ചു. നാടകങ്ങൾക്കു വേണ്ടിയും, ആകാശവാണിക്കു വേണ്ടിയും ഗാനങ്ങൾ രചിച്ചു.
ആദ്യകാലത്തുതന്നെ ഹിറ്റ്പാട്ടുകളുടെ രചയിതാവായി അദ്ദേഹം പ്രേംനസീറിനുവേണ്ടിയായിരുന്നു ഈ ഗാനം കെ.വി. മഹാദേവന്‍, എ.ടി ഉമ്മര്‍, എം.എസ്. വിശ്വനാഥന്‍ ,കെ. രാഘവന്‍, ജി. ദേവരാജന്‍, എം.ജി. രാധാകൃഷ്ണന്‍ തുടങ്ങിയ പ്രമുഖ സംഗീതകാരന്മാര്‍ക്കുവേണ്ടി അദ്ദേഹം പാട്ടെഴുതി. എഴുപതുകളുടെ ഒടുക്കവും എണ്‍പതുകളുടെ തുടക്കവും ഗാനരചന പൂവച്ചല്‍ ഖാദര്‍ എന്ന എഴുതിക്കാണിക്കാത്ത ചിത്രങ്ങളുണ്ടായില്ലെന്നുതന്നെ പറയാം. ഭക്തിഗാനങ്ങളിലും കാണാം ആ കയ്യൊപ്പ് യേശുദാസ്, ജയച്ചന്ദ്രന്‍, എസ്. ജാനകി, വാണി ജയറാം എന്നിവരൊക്കെ അദ്ദേഹത്തിന്റെ വരികളുടെ ഭംഗി ആസ്വദിച്ചുപാടി. പ്രണായാര്‍ദ്രമായിരുന്നു അദ്ദേഹത്തന്റെ ഗാനങ്ങളെറെയും ശ്യാം, കെ. ജെ. ജോയ്, രവീന്ദ്രന്‍ ,ജോണ്‍സണ്‍ തുടങ്ങിയവരെല്ലാം ആ വരികളുടെ സംഗീതം തിരിച്ചറിഞ്ഞവരാണ് ഒരുവര്‍ഷം തന്നെ ഡസനിലേറെ ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടെഴുതി സിനിമമാറി, നായകന്‍മാര്‍ മാറി. ഗാനരചിതാവ് മാറാത്ത എണ്‍പതുക.ള്‍ ഇളരാജ പകര്‍ന്ന ഈണത്തിന് പൂവച്ചല്‍ ഖാദറിന്റെ നല്‍കി വരികള്‍ ഇങ്ങന കഥാഗാനങ്ങളും അദ്ദേഹം ഒരുക്കി. അക്കാലത്തെ കല്യാണ വീഡിയോകളിലെ സ്ഥിരംഗാനമായിരുന്നു ഇത്. ജോണ്‍സന്റെ മിക്ക ഹിറ്റുകളുടെയും വരികള്‍ പൂവച്ചല്‍ തന്നെയായിരുന്നു
എല്ലാത്തരംസിനിമകളും സന്ദര്‍ഭങ്ങളും അദ്ദേഹത്തിന് എളുപ്പം വഴങ്ങി. ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, ഓള്‍ കേരള മാപ്പിള സംഗീത അക്കാദമിയുടെ പി ഭാസ്കരന്‍ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ശ്യാമുമൊന്നിച്ച് അദ്ദേഹമൊരുക്കിയ പൂമാനം ഇന്നും സൂപ്പര്‍ ഹിറ്റാണ് താളവട്ടം എന്ന സിനിമയുടെ വിജയത്തിന് പിന്നില്‍ പൂവച്ചലിന്റെ ഗാനങ്ങളുമുണ്ട് അടുത്തകാലത്തെ ബാന്‍ഡ് സംഘങ്ങള്‍പോലും പാടുന്നതാണ് പൂവച്ചലും ജോണ്‍സണും ചേര്‍ന്നൊരുക്കിയ ഈ ഗാനം. കളിവീണ, പാടുവാന്‍ പഠിക്കുവാന്‍ എന്നീ കവിതാ സമാഹാരങ്ങള്‍ പുറത്തിറക്കി. 365 സിനികള്‍ക്കായി അദ്ദേഹം 1041 പാട്ടുകള്‍ എഴുതി. ആയിരംനാവാല്‍ പറഞ്ഞാലും തീരില്ല പൂവച്ചര്‍ ഖാദറിന്റെ പാട്ടുവിശേഷം. മറക്കില്ലൊരിക്കലും കവി മനസിലലിഞ്ഞപാട്ടുകള്‍