India

നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിൽ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അക്കൗണ്ടിൽ 100 കോടി രൂപ എത്തിയെന്ന് ആരോപണവുമായി പാർട്ടി നേതാവ്.

നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കേന്ദ്രനേതൃത്വം നൽകിയ ഫണ്ട് കെ. സുരേന്ദ്രൻ തട്ടിയെടുത്തെന്ന് സി ജയകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളിൽ നിർത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാർഥികളിലൂടെ 50 കോടിയും ബി ക്ലാസ് സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയിൽ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഫെയ്സ്ബുക്ക് കുറിപ്പ്

നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മൂന്നാം നാള് ആണെന്ന് തോന്നുന്നു സുരേന്ദ്രൻ എന്നെ കാണാൻ വീട്ടിൽ വന്നത്. കോന്നി ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രന് വേണ്ടി പരിശ്രമിച്ചതിന്റെ നന്ദിസൂചകമായിട്ടാണെന്ന് തോന്നി കോന്നി സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. സുരേട്ടൻ മത്സരിക്കുന്നില്ലേ ??
മുതിർന്നനേതാക്കൾ ഇവിടെ മത്സരിക്കും എന്നൊക്കെയാണ് വിചാരിച്ചത് എന്ന് ഞാൻ പറഞ്ഞപ്പോൾ ജയകൃഷ്ണന്റെ തീരുമാനം എന്താണ് എന്ന മറുപടിയാണ് അധ്യക്ഷൻ കേട്ടറിഞ്ഞത്.
പാർട്ടിക്ക് വേണ്ടി പഞ്ചായത്ത് പരിധിക്കപ്പുറം മത്സരിച്ച പരിചയം കൊണ്ട് ‘മത്സരിക്കാം’ എന്ന ഉത്തരം നൽകി..എ ക്ലാസ് മണ്ഡലം ആയത് കൊണ്ട് ഫണ്ടിങ്ങിന്റെ കാര്യത്തിൽ ഒരു കുറവും ഉണ്ടാകില്ലെന്ന് കരുതിക്കൂടിയാണ് സമ്മതം മൂളിയത്.

എന്റെ നോമിനിയായി ജയകൃഷ്ണന്റെ പേര് നിര്‌ദേശിക്കുമെന്നും തികച്ചും എന്നോടുള്ള വ്യക്തിപരമായ താല്പര്യം കൊണ്ടാണ് സ്ഥാനാർഥിപട്ടികയിൽ ഉൾക്കൊള്ളിക്കാൻ പോകുന്നതെന്നും പറഞ്ഞിട്ട് പോയ സുരേന്ദ്രൻ 2 ദിവസം കഴിഞ്ഞു വിളിച്ചിട്ട് പ്രചാരണത്തിന് പാർട്ടി നൽകുന്ന ഫണ്ടിനെക്കുറിച്ചു പറയുന്നു. തുക കേട്ട് ഞാൻ ഞെട്ടി. എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രനേതൃത്വം നൽകുന്ന തുകയുടെ 6ൽ ഒന്ന് മാത്രമാണ് സുരേന്ദ്രൻ ഓഫർ ചെയ്തിരിക്കുന്നത്..ബാക്കി തുകയോ എന്ന് ചോദിച്ചപ്പോൾ തല്ക്കാലം ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നും ഫണ്ട് വരുമെന്നും എന്തേലും കൂടെ തരാൻ ശ്രമിക്കാം ഞാനുമുണ്ട് പ്രചാരണത്തിന് എന്നുമുള്ള മറുപടിയും…..കാര്യം വ്യക്തമായി…2 ദിവസം ഇരുന്ന് ആലോചിചിട്ടാണ് കടം വരുത്തിവെച്ച് മത്സരിക്കണോ എന്നുള്ള കാര്യത്തിൽ ‘വേണ്ട’ എന്ന തീരുമാനത്തിലേക്കെത്തിചേർന്നത്.അത് സുരേന്ദ്രനെ വിളിച്ചു പറയുകയും ചെയ്തു /എതാനും ദിവസങ്ങൾ കഴിഞ്ഞു ബിജെപി സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു.

പല മണ്ഡലങ്ങളിലും അപ്രതീക്ഷിതസ്ഥാനാർഥികൾ എന്റെ ജില്ലയായ പത്തനംതിട്ടയിൽ പെടുന്ന എ ക്ലാസ് മണ്ഡലങ്ങളായ അടൂർ.തിരുവല്ല.ആറന്മുള. (പറയാൻ സീറ്റുകൾ ഒരുപാടുണ്ട് ) പലയിടത്തെയും സ്ഥാനാർഥികളെ കുറിച്ച് കേട്ട് കേൾവി പോലുമില്ല.വാർഡ് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്തവർ ബിജെപിയുടെ 40% അസംബ്ലിസീറ്റുകളിൽ മത്സരിക്കുന്നു..ഇതാണ് ഇതിന്റെ പിന്നാമ്പുറകഥകളിലേക്ക് എന്നെ എത്തിച്ചത്… ഒരു എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് 3കോടി മുതൽ 5 കോടി വരെയാണ്.ഈ ക്യാറ്റഗറിയിൽ ഉള്ള നാല്പതോളം മണ്ഡലങ്ങൾ ഉണ്ട്.പിന്നീടുള്ള 59 മണ്ഡലങ്ങൾ ബി ക്യാറ്റഗറിയിൽ ഉൾപ്പെടുന്നതാണ് 2 കോടി മുതൽ 4 കോടി വരെയാണ് ഈ മണ്ഡലങ്ങൾക്ക് നീക്കി വച്ചിരിക്കുന്നത്. സി ക്യാറ്റഗറിയിൽ വരുന്ന 41 സീറ്റിൽ 1-2 കോടിയും.ഘടകകക്ഷികളുടെ സീറ്റുകളും ഇതിൽ ഉൾപെടും.സുരേന്ദ്രൻ മുതിർന്നനേതാക്കളെ പലരെയും തഴഞ്ഞുകൊണ്ട് തന്റെ ഇഷ്ടക്കാർക്കും മറ്റും സീറ്റുകൾ വാരിക്കോരി കൊടുത്തതോടെ എനിക്ക് കാര്യം വ്യക്തമായി ഫിഫ്റ്റി ഫിഫ്റ്റി വീതിച്ചെടുക്കുക. ഒരു എ ക്ലാസ് മണ്ഡലത്തിന് അനുവദിച്ച 4 കോടി കോടിയിൽ നിന്ന് 2 കോടി കിട്ടിയാൽ എന്താ കൈയ്ക്കുമോ?? മുതിർന്നനേതാക്കളോടും മറ്റും വിലപേശാൻ പറ്റില്ല അടുപ്പക്കാരോട് മൂന്നിൽ രണ്ടോ.ഫിഫ്റ്റിഫിഫ്റ്റി യോ ഒക്കെ ആയി കാശ് വീതിച്ചെടുക്കാം..എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളിൽ നിർത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാർഥികളിലൂടെ 50 കോടിയും ബി ക്ലാസ് .സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയിൽ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്..ചുരുക്കത്തിൽ ഈ ഇലക്ഷൻ കഴിഞ്ഞപ്പോൾ ബിജെപിയുടെ അകൗണ്ട് കേരളത്തിൽ പൂട്ടിയെങ്കിലും കെ സുരേന്ദ്രന്റെ അകൗണ്ടിൽ 100 കോടി രൂപ ബാലൻസ് ആയി കിടപ്പുണ്ട്,. കോന്നിയിലെ കണക്ക് ഈ നൂറ് കോടിക്കിടയിൽ മുക്കിക്കളയരുത് കേട്ടോ ഒടുവിൽ.സംസ്ഥാനഅധ്യക്ഷൻ തന്നെ മത്സരിച്ച കോന്നിയിൽ അമിത് ഷാ അനുവദിച്ച 5 കോടിയും അപ്പാടെ നമ്മുടെ അധ്യക്ഷൻ വിഴുങ്ങി.

ബിജെപിയുടെ മുഴുവൻ ഇലക്ഷൻഫണ്ടും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന ഒരേയൊരു സീറ്റെയുള്ളു അത് മഞ്ചേശ്വരം ആണ് ( തൃശൂർ.നേമം ഒഴിച്ച് ) അതിന്റെ പ്രയോജനം അവിടെ ഉണ്ടായി 2019 നെ അപേക്ഷിച്ചു 10000 വോട്ട് അവിടെ ബിജെപിക്ക് വർധിച്ചു അതെ സമയം പോസ്റ്റർ പോലും വേണ്ടത്ര ഒട്ടിക്കാതെ ഇലക്ഷൻ ഫണ്ട് മൊത്തമായി വിഴുങ്ങിയ കോന്നിയിൽ 20000 വോട്ട് 2019നെ അപേക്ഷിച്ചു കുറയുകയും ചെയ്തു. എ ക്ലാസ് ക്യാറ്റഗറിയിൽ പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതെ തങ്ങളുടെ നോമിനികളെ സ്ഥാനാർഥികൾ ആക്കുവാൻ ആകുന്നത് പയറ്റിസുരേന്ദ്രനും മുരളീധരനും, ശോഭ സ്ഥാനാർഥി ആയാൽ വീതം വെപ്പ് നടക്കില്ലെന്ന് അധ്യക്ഷന് അറിയാമായിരുന്നു.ശോഭയോടുള്ള വ്യക്തിവിരോധം ഒന്നുമല്ലായിരുന്നു അതിന് കാരണം.രണ്ടു രണ്ടരകോടി രൂപ വഴുതിപോകുമല്ലോ എന്നുള്ള ഭയം മലപ്പുറം ലോക്‌സഭാഉപതെരഞ്ഞെടുപ്പിന്റെ കണക്ക് ഞാനിതിൽ ചേർത്തിട്ടില്ലെന്ന് വിനയപുരസ്സരം അറിയിക്കുന്നു..

സോഷ്യൽമീഡിയയിലടക്കം വലിയ ചർച്ചയായ കോവിഡ് വാക്‌സിനായ കോവിഷീൽഡ് ഒരു ഡോസ് എടുത്താൽ മതിയെന്ന് കേന്ദ്രസർക്കാർ അറിയിച്ചെന്ന വാർത്തകൾ വ്യാജമെന്ന് തെളിഞ്ഞു. കോവിഡ് വാക്‌സിനുകൾ ഒരു ഡോസ് മാത്രം എടുക്കുന്ന കാര്യം പരിഗണനയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വാർത്താക്കുറിപ്പിൽ അറിയിച്ചത്. വാക്‌സിന്റെ രണ്ട് ഡോസും എല്ലാവരും സ്വീകരിക്കണമെന്നും വാക്‌സിൻ പ്രോട്ടോകോളിൽ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം രണ്ട് ഡോസും വ്യത്യസ്ത വാക്‌സിനുകൾ എടുക്കുന്നതിനേയും ആരോഗ്യമന്ത്രാലയം തള്ളി. വ്യത്യസ്ത കൊവിഡ് വാക്‌സിനുകൾ തമ്മിൽ ഇടകലർത്തില്ല. വ്യത്യസ്ത കൊവിഡ് വാക്‌സിനുകൾ ഇടകലർത്തിയാൽ ഫലപ്രദമാണോ എന്നതിനെ കുറിച്ച് പഠനങ്ങൾ നടക്കുന്നതേയുള്ളൂ. ഗുണപ്രദമായേക്കാമെങ്കിലും പാർശ്വഫലങ്ങളുടെ സാധ്യത തള്ളിക്കളയാനാകില്ലെന്നും ശാസ്ത്രീയമായ തെളിവുകൾ ലഭിക്കുന്നതുവരെ ഇടകലർത്തുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടുപോകില്ലെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

നേരത്തെ കൊവിഷീൽഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്നും കൊവാക്‌സിനും കൊവിഷീൽഡും രണ്ട് ഡോസ് തന്നെ നൽകുമെന്നും കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവനും നീതി ആയോഗ് അംഗവുമായ വികെ പോൾ പറഞ്ഞു.

അതേസമയം, ഒറ്റഡോസ് വാക്‌സിനായാണ് തുടക്കത്തിൽ കൊവിഷീൽഡ് തയ്യാറാക്കിയത്. ഫലപ്രാപ്തി കൂട്ടാൻ പിന്നീട് രണ്ട് ഡോസ് ആക്കുകയായിരുന്നു. രണ്ട് ഡോസ് വാക്‌സിൻ എടുത്താലും കോവിഡിനെ 100 ശതമാനവും പ്രതിരോധിക്കാനാകില്ലെന്ന വിലയിരുത്തലിനെ തുടർന്ന് ബൂസ്റ്റർ ഡോസ് കൂടി ലഭ്യമാക്കുന്നതിനെ സംബന്ധിച്ച് പഠനം നടക്കുകയാണ്.

ഓക്‌സ്‌ഫോഡ് സർവകലാശാല വികസിപ്പിച്ച കൊവിഷീൽഡിന്റെ അതേ സാങ്കേതികവിദ്യയാണ് ഒറ്റ ഡോസ് വാക്‌സിനുകളായ ജോൺസൺ ആൻഡ് ജോൺസണും സ്പുട്‌നിക് ലൈറ്റും പിന്തുടരുന്നത്.

ദേ​വി​കു​ളം എം​എ​ൽ​എ എ. ​രാ​ജ ബു​ധ​നാ​ഴ്ച വീ​ണ്ടും സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ എ​ട്ട​ര​യ്ക്കു സ്പീ​ക്ക​റു​ടെ ചേം​ബ​റി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ. ആ​ദ്യ ത​വ​ണ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​തി​ലെ അ​പ​കാ​ത മൂ​ല​മാ​ണ് വീ​ണ്ടും ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്.

രാ​ജ​യു​ടെ ആ​ദ്യ സ​ത്യ​പ്ര​തി​ജ്ഞ​യി​ൽ‌ സ​ഗൗ​ര​വ​മെ​ന്നോ ദൈ​വ​നാ​മ​ത്തി​ലെ​ന്നോ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​മി​ഴി​ലാ​യി​രു​ന്നു രാ​ജ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. നി​യ​മ​വ​കു​പ്പ് ത​ര്‍​ജി​മ ചെ​യ്ത​പ്പോ​ഴു​ണ്ടാ​യ പി​ഴ​വാ​ണ് ഇ​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നേ​ര​ത്തെ ഹാ​ജ​രാ​കാ​തി​രു​ന്ന മ​ന്ത്രി വി.​അ​ബ്ദു​റ​ഹ്‌​മാ​ന്‍ അ​ട​ക്കം മ​റ്റു മൂ​ന്ന് എം​എ​ല്‍​എ​മാ​രും എം​ബി രാ​ജേ​ഷി​ന് മു​മ്പാ​കെ ബു​ധ​നാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

അഞ്ചു മാസം പ്രായം ഉള്ള കുട്ടിയുടെ ശരീരവുമായിട്ട് സർക്കാർ ഹോസ്പിറ്റലിന് മുന്നിൽ ആ പിതാവിന്റെ വിലാപം.രണ്ടു മണിക്കൂർ ആയിട്ടും ഒരു ഡോക്റ്റർ പോലും എന്റെ കുട്ടിയെ നോക്കിയില്ല എന്നോട് ക്ഷമിക്കാനാണ് എല്ലാവരും പറഞ്ഞത്.അവൾ പോയി ഞാൻ ഇനി എന്ത് ക്ഷമിക്കാനാണ് നോക്കി നിൽക്കുന്നവരോടായി ആ പിതാവ് ചോദിച്ചു.ഉത്തർ പ്രദേശിലാണ് ഈ സംഭവം.കട്ടിലിൽ നിന്നും താഴെ വീണ കുട്ടിയുമായി ഹോസ്പിറ്റലിൽ എത്തുകയായിരുന്നു ആ മാതാ പിതാക്കൾ.എന്നാൽ ഡോക്ടർമാർ ഒന്നും ആ കുട്ടിയെ പരിശോധിക്കാൻ തയ്യാറായില്ല എന്നാണ് ഈ പിതാവ് പറയുന്നത്.

എല്ലാവരും കോവിഡിനെ കുറിച്ചാണ് പറയുന്നത്.കോവിഡ് ബാധിക്കും എന്ന് ഭയന്നു കൊണ്ട് കുട്ടിയെ പരിശോധിക്കാൻ പോലും അദ്ദേഹം പറഞ്ഞു.നൂർ കിടക്ക ഉള്ള കോവിഡ് ആശുപത്രി ഈ സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ പ്രവർത്തിക്കുന്നുണ്ട്.അതെ സമയം കുട്ടിയെ ഹോസ്പിറ്റലിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു എന്നാണ് ചീഫ് മെഡിക്കൽ ഓഫീസർ ചൗഹാൻ പറയുന്നത്.ടെറസിൽ നിന്നും വീണത് ആണെന്നാണ് പറഞ്ഞത്.അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്ന ഡോക്റ്ററും മെഡിക്കൽ ജീവനക്കാരും കുട്ടിയെ പരിശോധിച്ചത്ത് ആണെന്ന് ചൗഹാൻ പറഞ്ഞു.ശരിയായ സമയത്തു ചികിത്സ കിട്ടിയിരുന്നു എങ്കിൽ കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു എന്ന് പിതാവ് പറഞ്ഞു.കോവിഡ് ഭയന്ന് കുട്ടിയെ രക്ഷിക്കാൻ ഡോക്ടമാർ തയ്യാർ ആവാത്തത് ആണ് കുട്ടിയുടെ മരണ കാരണം എന്നും അദ്ദേഹം കരഞ്ഞു കൊണ്ട് പറഞ്ഞു.

കൊവിഡ് മഹാമാരിക്കിടയിലും പുതിയ അധ്യാന വര്‍ഷത്തെ വരവേല്‍ക്കുകയാണ് കുരുന്നുകള്‍. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ കുരുന്നുകള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ രമേശ് പിഷാരടി. തന്റെ ആദ്യത്തെ ചോറ് പാത്രം പങ്കുവെച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്.

കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍, ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നുവെന്ന് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്)
.കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ …ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.

കൊല്ലം ജില്ലയിലെ കുണ്ടറയിൽ തെരഞ്ഞെടുപ്പു ദിവസം ഇഎംസിസി പ്രസിഡന്റ് ഷിജു എം വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയ കേസിൽ നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിജു എം വർഗീസിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായി അരൂരിൽ പ്രിയങ്ക മത്സരിച്ചിരുന്നു.

വാഗ്ദാനങ്ങൾ നൽകി വിവാദ ദല്ലാൾ നന്ദകുമാറാണു മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ പാർട്ടി തനിക്ക് നൽകിയെന്നാണ് പ്രിയങ്കയുടെ മൊഴി. ഷിജു എം വർഗീസിനെ അടുത്തറിയില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളതെന്നും പ്രിയങ്ക പറയുന്നു. ഏഴ് ലക്ഷം രൂപയാണ് പ്രചരണത്തിനായി ചെലവഴിക്കാനായതെന്നും 1.5 ലക്ഷം ആദ്യഘട്ടത്തിൽ നൽകിയെന്നും ഇവരുടെ മൊഴിയിലുണ്ട്.

പ്രിയങ്കയുടെ മാനേജർ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇരുവരെയും ചാത്തന്നൂർ എസിപി ഓഫിസിൽ വിളിച്ചു വരുത്തി എസിപി വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.

പ്രളയം കുട്ടനാടിന്റെ കൂടപ്പിറപ്പാണ്. ഇപ്പോൾ വേനൽ കാലത്തു പോലും വേലിയേറ്റം മൂലം കുട്ടനാടിന്റെ ചില ഇടങ്ങൾ പലപ്പോളും വെള്ളത്തിലാണ്. നൂറ്റാണ്ടിന്റെ വലിയ പ്രളയ ജലം ഇറങ്ങിപോയതിൽ പിന്നെ അതിന്റെ ദുരിത കയത്തിലിൽ നിന്നും ഇതുവരെ കുട്ടനാടൻ ജനത കരകയറിയിട്ടില്ല, അതോടൊപ്പം കൊറോണയും. കാലങ്ങളായി നാടിൻറെ ഈ ദുരിതത്തിന് കാരണക്കാരായി അവിടെ വസിക്കുന്ന ജനങ്ങൾക്കും ചെറിയ പങ്ക് ഉണ്ട്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തങ്ങളും നീരൊഴുക്കു തടയുന്ന നിലയിലുള്ള കനാൽ നികത്തലുകളും അതിൽ പെടും.

എങ്കിലും നാൾക്ക് നാൾ കൂടിവരുന്ന ഈ തീരാദുരിത കയത്തിലും നിന്നും ഒരു ജനതയുടെ മോചനവും സംരക്ഷണവും ആവിശ്യമാണ്. മാറി മാറിവന്ന സർക്കാരുകൾ കുട്ടനാട് പാക്കേജ് എന്ന പേരിൽ നടത്തിയ പ്രദർശനങ്ങൾ മതിയാകില്ല. അതിനു വിശദമായ പഠനങ്ങൾ നടത്തി വേണ്ട നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥർ ആണ്. കക്ഷി രാഷ്ട്രീയം മറന്നു ജാതിമത ബേദമന്യേ കുട്ടനാടൻ ജനത സേവ് കുട്ടനാട് എന്ന പേരിൽ ക്യാമ്പയ്ൻ തുടങ്ങിയിരിക്കുന്നു. മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തിരിക്കുവാണ്‌.

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നടപടി ആവശ്യപ്പെട്ടു  ഉയരുന്ന സേവ ക്യാമ്പയിൻ ഭാഗമായിട്ട് വിഷയത്തിൽ രാഷ്ട്രീയം കടത്താതെ അഭിപ്രായം രേഖപ്പെടുത്തി കോൺഗ്രസ്സ് നേതാവും കുട്ടനാട്ടുകാരനുമായ അനിൽ ബോസ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്.

ജനിച്ച മണ്ണും സൗഹൃദങ്ങളും വളർന്ന നാടും വിട്ടു, കുട്ടനാടൻ ജനത കിഴക്കൻ മേഖലയിലേക്ക് പലായനം തുടങ്ങി…….

മഴയെത്തും മുൻപേ കുട്ടനാടിൻറെ രക്ഷക്കായി നടപടി വേണമെന്നും ഒന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുധാര ഉയരണമെന്നും ഫേസ്ബുക്കിലൂടെ കുട്ടനാട് പൈതൃക കേന്ദ്രം ചെയർമാൻകൂടിയായ കോൺഗ്രസ് വക്താവ് അനിൽ ബോസ് അഭ്യർത്ഥിച്ചു.

ജനകീയ മുന്നേറ്റത്തിന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ നേതൃത്വം നൽകണമെന്നും വ്യക്തമായ പ്ലാനും പദ്ധതിയും സമയക്കുറവു നിശ്ചയിക്കണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു.

സേവ് കുട്ടനാട് എന്ന ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിലൂടെ കുട്ടനാട്ടിലെ വ്യത്യസ്ത മേഖലയിലെ ആളുകൾ സജീവമാക്കി രംഗത്തുവരികയും കൂടി ചെയ്തതോടെ കുട്ടനാട് കണ്ണീർ നീർ പരിഹരിച്ചേ മതിയാകൂ എന്ന പൊതു ചിന്ത ഉയർന്നു വന്നു.ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താൽപര്യം എന്തേ കുട്ടനാടൻ വിഷയത്തിൽ ഉണ്ടായില്ല എന്ന ചോദ്യമുയർത്തി , നാട് രക്ഷയ്ക്ക് എന്താണ് നിലപാട് ? വ്യക്തമാക്കണം മറുപടിയായി ലക്ഷദ്വീപ് രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് മറുപടിയുമായി രംഗത്ത് വന്നു. രാഷ്ട്രീയ വിശ്വാസികൾ രാഷ്ട്രീയപാർട്ടികളുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന തെറ്റില്ലെന്നും കുട്ടനാട് വിഷയത്തിൽ രാഷ്ട്രീയ നോക്കേണ്ടെന്നും കുട്ടനാടൻ പ്ലാനും പദ്ധതിയും സമയക്രമവും സാമ്പത്തിക ഉറവിടം ആണുള്ളത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മറുപടിയുമായി എംഎൽഎ തന്നെ നേരിട്ടെത്തി. പദ്ധതിയും പ്ലാനും തൻറെ പക്കലുണ്ടെന്ന് എംഎൽഎയും മറുപടി പറഞ്ഞു.ഉണ്ടെങ്കിൽ ആ പദ്ധതി കുട്ടനാടൻ ജനതയെ അറിയിക്കണമെന്നും നടപ്പിലാക്കാൻ കഴിയുന്നത് എന്ന് ബോധ്യമായാൽ കക്ഷിരാഷ്ട്രീയത്തിനതീതമായി കുട്ടനാടൻ ജനതയും രാഷ്ട്രീയം മറന്നു താനും പിന്തുണയ്ക്കുമെന്ന് അനിൽ ബോസ് നിലപാടെടുത്തു

എംഎൽഎ തന്നെ നയിക്കട്ടെ കുട്ടനാടൻ ജനത കൂട്ടായി മുന്നോട്ടു പോകും.കുട്ട നാടിൻറെ രക്ഷ കേരളത്തിലെ സുരക്ഷയാണ്.വാദപ്രതിവാദങ്ങൾ ഉണ്ടെങ്കിലും കുട്ട നാടിൻറെ പൊതു വികസനത്തിന് പുതിയൊരു ധാര ഉയർന്നുവരികയാണ്.ഇനി വേണ്ടത് എംപിയും ത്രിതല പഞ്ചായത്ത് അംഗങ്ങളും എംഎൽഎയും പൊതുസമൂഹവും പ്രശ്നപരിഹാരം വരെ യോജിച്ച പോരാടുക എന്നുള്ളതാണ് ചെയ്യേണ്ടത്

സോഷ്യൽ മീഡിയ ക്യാമ്പയിൻ സജീവമായതോടെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു തുടങ്ങി.മുഖ്യമന്ത്രിയുടെ യുടെ ഫേസ്ബുക്ക് പോസ്റ്റുകൾ കീഴെയും സേവ് കുട്ടനാട് ക്യാമ്പയിൻ ശക്തമാകുകയാണ്.

ബിജോ തോമസ് അടവിച്ചിറ

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണ​ക്കേ​സി​ൽ പ്ര​തി​ക​ളാ​യ ആ​റ് പോ​ലീ​സു​കാ​രെ പി​രി​ച്ചു​വി​ടാ​ൻ തീ​രു​മാ​നം. പ്ര​തി​ക​ളാ​യ എ​സ്ഐ സാ​ബു, എ​എ​സ്ഐ റോ​യ്, ഡ്രൈ​വ​ർ നി​യാ​സ്, സി​പി​ഒ ജി​തി​ൻ, റെ​ജി​മോ​ൻ, ഹോം​ഗാ​ർ​ഡ് ജെ​യിം​സ് എ​ന്നി​വ​രെ​യാ​ണ് പി​രി​ച്ചു​വി​ടു​ക. ഇ​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നും നി​ർ​ദേ​ശം ന​ൽ​കി.

പോ​ലീ​സു​കാ​രെ സ​ർ​വീ​സി​ൽ നി​ന്നു പി​രി​ച്ചു​വി​ടാ​ൻ ഡി​ജി​പി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യും സ​ർ​ക്കാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട അ​ഞ്ച് പോ​ലീ​സു​കാ​ർ​ക്കെ​തി​രേ വ​കു​പ്പു​ത​ല ന​ട​പ​ടി​യും സ്വീ​ക​രി​ക്കും. ജ​സ്റ്റീ​സ് നാ​രാ​യ​ണ​കു​റു​പ്പ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

2019ലാ​ണ് രാ​ജ്കു​മാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ക്രൂ​ര​മ​ർ​ദ​ന​മേ​റ്റ് കൊ​ല്ല​പ്പെ​ട്ട​ത്. രാ​ജ്കു​മാ​റി​ന്‍റെ ബ​ന്ധു​ക്ക​ൾ​ക്കും ഇ​ര​ക​ൾ​ക്കു​മാ​യി 45 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നും തീ​രു​മാ​ന​മാ​യി. കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

നാട്ടില്‍ അവധിക്കെത്തിയ പ്രവാസി മലയാളി ചെളിയില്‍ വീണു മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി സുനു ജോര്‍ജ് (34) ആണു പാടത്തെ ചെളിയില്‍ വീണു മരിച്ചത്. നാട്ടില്‍ അവധിക്കെത്തി 20 നാള്‍ പിന്നിടുമ്പോഴാണ് അപ്രതീക്ഷിത വിയോഗം. സുനു ജോര്‍ജ് റാസല്‍ഖൈമയില്‍ ഡ്രൈവറാണ്. 20 ദിവസം മുന്‍പ് നാട്ടിലെത്തിയ സുനു ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം, ഭാര്യ വീടായ ആലപ്പുഴയിലെ ചെന്നിത്തലയിലേയ്ക്ക് എത്തിയിരുന്നു.

ഇവിടെ വെച്ചാണ് അപകടമുണ്ടായത്. രാത്രി എട്ടരയോടെയാണ് സുനു പാടത്തെ ചെളിയിലേയ്ക്ക് കൂപ്പുകുത്തി വീണത്. പരിചിതമല്ലാത്ത വയല്‍വരമ്പിലൂടെ നടന്നുപോകുമ്പോള്‍ കാലുതെന്നി പാടത്തു വീഴുകയും ചളിയില്‍ താഴ്ന്നു പോവുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ഈ സമയം, ശക്തമായ മഴയും ഉണ്ടായിരുന്നു. ഇതോടെ സുനുവിന് രക്ഷപ്പെടാനുള്ള സാധ്യതകള്‍ മങ്ങുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും, സുനു വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചു പോയവരാണു മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. റാസല്‍ഖൈമയില്‍ അടക്കം യുഎഇയില്‍ ഒരുപാട് സൗഹൃദങ്ങള്‍ ഉള്ള വ്യക്തിയാണ് സുനു ജോര്‍ജ്. ഭാര്യ: ഷേര്‍ലി. മകന്‍: ഏദന്‍(8).

വിവാഹ ചടങ്ങിനിടെ വധുവിന്റെ അനുജത്തിക്ക് താലി ചാര്‍ത്തിയ വരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് നടകീയ സംഭവ വികാസങ്ങള്‍ അരങ്ങേറിയത്. മനോജ് കുമാര്‍ ആണ് വധുവിന്റെ അനുയത്തിയെ വിവാഹം കഴിച്ചത്.

സുരഭി എന്ന പെണ്‍കുട്ടിയായിരുന്നു വധു. വിവാഹ ചടങ്ങുകള്‍ നടക്കുന്ന വേളയില്‍ സുരഭി കുഴഞ്ഞു വീണ് മരിച്ചതോടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്. വിവാഹ ചടങ്ങുകളുടെ പൂര്‍ത്തീകരണമെന്ന നിലയ്ക്ക് അഗ്‌നിയെ വലംവയ്ക്കുമ്പോഴായിരുന്നു സുരഭി കുഴഞ്ഞു വീണത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തി. എന്നാല്‍ സുരഭി മരണത്തിന് കീഴടങ്ങിയിരുന്നു.

മരണത്തിന് ഇടയായത് ഹൃദയാഘാതമാണെന്ന് കണ്ടെത്തി. ഇതോടെ പാതിവഴിക്ക് വിവാഹം നിലയ്ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സുരഭിയുടെ അനുജത്തിയെ വധുവായി തീരുമാനിച്ചതും ശേഷം വിവാഹം നടത്തിയതും. അനുജത്തി നിഷയെ വിവാഹം കഴിക്കാന്‍ ഇരുവീട്ടുകാരും സമ്മതം മൂളിയതോടെ മരിച്ച സുരഭിയുടെ മൃതദേഹം മുറിക്കുള്ളില്‍ സൂക്ഷിച്ച് നിഷയുമായുള്ള വിവാഹം നടത്തിയത്. തുടര്‍ന്ന് വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷമാണ് സുരഭിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.

RECENT POSTS
Copyright © . All rights reserved