India

ഒരു കാലത്ത് ഹാസ്യ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് മലയാള ചലച്ചിത്ര മേഖലയെ കയ്യിലെടുത്ത താരമാണ് ജഗതി ശ്രീകുമാർ.ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരെ നിരന്തരം ചിരിപ്പിക്കാൻ കഴിവുള്ള ജഗതിക്ക് പകരം വയിക്കാൻ മറ്റൊരു കലാകാരൻ മലയാളത്തിൽ ഉണ്ടാവില്ല. ഒരു പ്രാവശ്യം കണ്ടാൽ പിന്നെ വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ചിത്രങ്ങളാണ് താരത്തിന്റേത്. മലയാളത്തിലെ പ്രമുഖ ഹാസ്യനടനായ ജഗതി ചട്ടമ്പി കല്യാണി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവന്നത്. യോദ്ധ, മീശ മാധവൻ, സി ഐ ഡി മൂസ, ശ്രീകൃഷ്ണ പുരത്തെ നക്ഷത്രതിളക്കം, കിലുക്കം, അങ്ങനെ ജഗതി അഭിനയിച്ച ചിത്രങ്ങൾ ഏറെയാണ്. 2012 ൽ നടന്ന ഒരു വാഹനപകടത്തിൽ ഗുരുതരമായി പരിക്കേറ്റ താരം പിന്നീട് അഭിനയത്തിലേക്ക് തിരിച്ചുവന്നിട്ടില്ല.

ഇപ്പോഴിതാ ജഗതിയുടെ മകൾ പാർവതിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാർവതിയാണ് ജഗതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ചിത്രത്തിന് നല്ല കമെന്റുകളും നെഗറ്റീവ് കമെന്റുകളും വരാറുണ്ട്. താൻ പപ്പയുമൊത്തുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുമ്പോൾ കമന്റും ലൈക്കും കിട്ടാൻ വേണ്ടിയാണെന്ന് ആളുകൾ പറയുന്നുവെന്ന് പാർവതി പറയുന്നു. ഒരിക്കൽ ഒരു ഓണത്തിന് തന്റെ അമ്മ അച്ഛന് വാരിക്കൊടുക്കുന്ന വീഡിയോ കണ്ടിട്ട് ആ തള്ളയ്ക്ക് ഇഷ്ടമില്ലാഞ്ഞിട്ടു വായിലേക്ക് കുത്തിക്കേറ്റുന്നു എന്നായിരുന്നു കമെന്റ് വന്നത്. തന്റെ അമ്മ ആദ്യമായല്ല വാരിക്കൊടുക്കുന്നതാണ്. അച്ഛൻ നല്ല രീതിയിൽ ഉള്ളപ്പോഴും ഇങ്ങനെ ചെയ്യാറുണ്ട്. അതൊരു സ്നേഹമാണ്. ഈ നെഗറ്റീവ് കമന്റ്‌ വായിച്ചപ്പോൾ അമ്മയ്ക്ക് സങ്കടം വന്നുവെന്ന് പാർവതി പറയുന്നു.

അച്ഛൻ മുൻപും സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത ആളാണ്. ഇപ്പോൾ അച്ഛന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്യുന്നത് താനാണെന്ന് പാർവതി പറയുന്നു. അച്ഛന്റെ ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് ലൈക്‌ കിട്ടാൻ വേണ്ടിയല്ല. അദ്ദേഹം ഒരു കലാകാരനാണ്. അതുകൊണ്ട് അദ്ദേഹത്തെകുറിച്ച് അറിയാൻ പബ്ലിക്കിന് അവകാശമുണ്ട്. പബ്ലിക്‌ ആണ് കലാകാരൻമാരെ കൊണ്ടുവരുന്നത്. അല്ലാതെ അവർ തനിയെ വളരുന്നതല്ല. നാളെ ഇദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അത് ചോദിക്കാനുള്ള അവകാശം പബ്ലിക്കിനുണ്ടെന്ന് പാർവതി പറയുന്നു.

മുണ്ടക്കയത്ത് വിവാഹ ദിവസം പ്രതിശ്രുത വധു കുഴഞ്ഞ് വീണ് മരിച്ചു. ഗാന്ധിനഗർ ഏലപ്പാറ സ്വദേശിനി സ്നേഹ കൃഷ്ണൻ (21) ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സ്നേഹ കൃഷ്ണയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏലപ്പാറ സ്വദേശി ശരത് കുമാറുമായി സ്നേഹ കൃഷ്ണ പ്രണയത്തിലായിരുന്നു. ഇരുവരുടെയും രജിസ്റ്റർ വിവാഹം ശനിയാഴ്ച നടത്താനിരിക്കെയാണ് സ്നേഹ കൃഷ്ണ കുഴഞ്ഞ് വീണ് മരിച്ചത്.

അതേസമയം ശരത് കുമാറും, സ്നേഹ കൃഷ്ണയും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു ഇരുവരും. അപേക്ഷയുടെ കാലാവധി ശനിയാഴ്ച അവസാനിരിക്കെയാണ് ഇരുവരും വിവാഹത്തിനായുള്ള തയ്യാറെടുപ്പ് നടത്തിയത്. ഇതിനിടയിൽ സ്നേഹ കൃഷ്ണയ്ക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഏലപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് ആരോഗ്യനില ഗുരുതരമായതോടെ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നിർദേശം ലഭിക്കുകയായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലച്ചോറിനുള്ളിൽ ഗുരുതര രോഗം ബന്ധിച്ചതായാണ് മരണകാരണമെന്നാണ് വിവരം.

കാപ്പാ കേസ് പ്രതിയെ നടുറോഡില്‍ കുത്തികൊന്നു. പോത്ത് റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി.
കുന്നിക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും 100 മീറ്റര്‍ അകലെ മാത്രം, പുനലൂര്‍ കുന്നിക്കോട്-പട്ടാഴി റോഡിലാണ് സംഭവം.

ഇറച്ചിക്കട ലേലവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. റിയാസിന്‍റെ ശരീരത്തില്‍ പത്തോളം കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തുമ്പോഴേക്ക് മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടംബത്തിന് കെെമാറും.

ഹവാല ഇടപാടിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചെന്ന പേരിൽ ജൂവലറി ഗ്രൂപ്പ് ഉടമയായ ജോയ് ആലുക്കാസിന്റെ 305.84 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തൃശ്ശൂരിലെ വീടും ഹെഡ് ഓഫീസിലുമടക്കംനടന്ന റെയ്ഡിനുശേഷമാണ് നടപടി. ഉടമയായ ജോയ് ആലുക്കാസിനെ കൊച്ചി ഇ.ഡി. ഓഫീസിൽ വിളിച്ചുവരുത്തിയിരുന്നു.

അഞ്ചുവർഷംമുൻപ് ആദായനികുതി വകുപ്പാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ് ഹവാല ഇടപാട് നടത്തിയെന്ന് സംശയിക്കാവുന്ന രീതിയിലുള്ള രേഖകൾ കണ്ടെടുത്തത്. പലപ്പോഴായി ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിലേക്ക് ഇന്ത്യയിൽനിന്ന് ഹവാലയായി പണം നിക്ഷേപിച്ചെന്നായിരുന്നു കണ്ടെത്തൽ.

പൂർണമായും ജോയ് ആലുക്കാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ജൂവലറി. ഈ വിവരം അന്നുതന്നെ ഇ.ഡി. ഉന്നതോദ്യോഗസ്ഥർക്ക് ഔദ്യോഗികമായി കൈമാറിയിരുന്നു. ആദായനികുതിവകുപ്പിന്റെ ഈ കേസിൽനിന്നാണ് ജോയ് ആലുക്കാസിനെതിരേയുള്ള ഇ.ഡി.യുടെ കേസിന്റെ തുടക്കം.

ഹവാല ഇടപാടിൽ ഗ്രൂപ്പിന്റെ പങ്ക്‌ വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി. പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

നിയമവിരുദ്ധമായി കടത്തിയ പണത്തിന്റെ പ്രയോജനം ലഭിച്ചത് ദുബായിലെ ജൂവലറി കമ്പനിയുടെ ഉടമയായ ജോയ് ആലുക്കാസ് വർഗീസിനാണ്. അതിനാൽ അദ്ദേഹത്തിനെതിരേ ഫെമ നിയമപ്രകാരം കേസെടുത്തെന്നും ഇ.ഡി. വ്യക്തമാക്കി. തുടർന്നായിരുന്നു കണ്ടുകെട്ടൽ.

തൃശ്ശൂർ ശോഭാസിറ്റിയിലെ ഭൂമിയും കെട്ടിടങ്ങളുമുൾപ്പെടെ 81.54 കോടി രൂപ വിലമതിക്കുന്ന 33 വസ്തുക്കൾ, 91.22 ലക്ഷം രൂപയുടെ ബാങ്ക് അക്കൗണ്ടുകൾ, 5.58 കോടിരൂപയുടെ സ്ഥിരനിക്ഷേപങ്ങൾ, ജോയ് ആലുക്കാസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 217.81 കോടി രൂപയുടെ ഓഹരികൾ എന്നിവയാണ് കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നത്.

പൂര്‍വ്വ വിദ്യാര്‍ഥിയുടെ കൊടുംക്രൂരതയില്‍ കോളേജ് പ്രിന്‍സിപ്പാളിന് ദാരുണാന്ത്യം. പ്രിന്‍സിപ്പളിനോടുള്ള വൈരാഗ്യത്തില്‍ കോളേജിലെത്തിയ പൂര്‍വ്വ വിദ്യാര്‍ഥി പെട്രോള്‍ ഒഴിച്ച് പ്രിന്‍സിപ്പാളിനെ തീകൊളുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇന്‍ഡോറിലെ ബിഎം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ വിമുക്ത ശര്‍മ (54) ആണ് കൊല്ലപ്പെട്ടത്. 80 ശതമാനവും പൊള്ളലേറ്റ വിമുക്ത സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്.

പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് ശ്രീവാസ്തവ (24)യാണ് അക്രമത്തിന് പിന്നില്‍. മാര്‍ക്ക് ഷീറ്റ് നല്‍കാത്തതിലുള്ള വൈരാഗ്യത്താലാണ് പ്രിന്‍സിപ്പളിന്റെ കൊലപാതകത്തിന് കാരണമെന്നാണ് പിടിയിലായ പ്രതി (24) പോലീസിനോട് പറഞ്ഞത്.

ഇക്കഴിഞ്ഞ ദിവസമാണ് കോളേജില്‍ കയറി വന്ന അശുതോഷ് പ്രിന്‍സിപ്പളിനെ പ്രെട്രോളൊഴിച്ച് തീകൊളുത്തിയത്. ചികിത്സയിലിക്കെ ശനിയാഴ്ചയാണ്പ്രിന്‍സിപ്പള്‍ വിമുക്ത ശര്‍മ മരണത്തിന് കീഴടങ്ങിയത്. മാര്‍ക്ക് ഷീറ്റ് വൈകിയതിന്റെ പേരിലാണ് പൂര്‍വ വിദ്യാര്‍ഥിയായ അശുതോഷ് പ്രിന്‍സിപ്പളിനോട് ക്രൂരത കാട്ടിയത്.

ഈ മാസം ഇരുപതാം തിയതിയാണ് അശുതോഷ് കോളേജിലെത്തി ജീവനക്കാരുടെ മുന്നില്‍ വെച്ച് വിമുക്ത വര്‍മ്മയെ പെട്രോളൊഴിച്ച് സിഗരറ്റ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്. അശുതോഷിനും പൊള്ളലേറ്റിരുന്നു. ഓടിക്കൂടിയ ജീവനക്കാര്‍ വിമുക്ത ശര്‍മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായി പൊള്ളലേറ്റിരുന്നു. ആളികത്തിയ തീ അണച്ച ശേഷം ജീവനക്കാര്‍ ഉടന്‍ തന്നെ പ്രിന്‍സിപ്പളിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റ വിമുക്ത നാല് ദിവസത്തെ ചികിത്സയ്‌ക്കൊടുവില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.

പ്രിന്‍സിപ്പളിനെ തീകൊളുത്തുന്നതിനിടെ അശുതോഷിനും 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പിടിക്കെട്ട ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 2022 ല്‍ ഫലം വന്ന ഏഴ്, എട്ട് സെമസ്റ്ററുകളുടെ മാര്‍ക്ക് ലിസ്റ്റ് നല്‍കാത്തതാണ് ആക്രമണത്തിന്റെ കാരണമെന്നാണ് അശുതോഷ് പോലീസിനോട് പറഞ്ഞത്.

പലതവണ ആവശ്യപ്പെട്ടിട്ടും കോളേജില്‍ നിന്ന് മാര്‍ക്ക് ലിസ്റ്റ് കിട്ടിയില്ലെന്നും അതുകൊണ്ടാണ് കോളേജിലെത്തിയതെന്നും അശുതോഷ് പറഞ്ഞു. പ്രിന്‍സിപ്പല്‍ വീട്ടിലേക്ക് മടങ്ങാനിറങ്ങിയപ്പോള്‍ കാത്തുനിന്നാണ് ആക്രമണം നടത്തിയത്. അശുതോഷിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

വ്യത്യസ്തമായ രീതിയില്‍ റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് മൂന്ന് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കി മലയാളിയുവാവ്. 23 കാരനായ കലവൂര്‍ മിഥുനത്തില്‍ മിഥുന്‍രാജാണ് വ്യത്യസ്തമായി റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയത്.

തലകീഴായി കിടന്ന് 33 മിനിറ്റില്‍ 153 തവണ ത്രികോണാകൃതിയിലുള്ള ക്യൂബ് ക്രമപ്പെടുത്തിയും വട്ടത്തില്‍ സൈക്കിള്‍ ചവിട്ടി ഒന്നര മണിക്കൂര്‍ക്കൊണ്ട് 250 തവണ റുബിക്‌സ് ക്യൂബ് ക്രമപ്പെടുത്തിയുമാണ് മിഥുന്‍ ഗിന്നസ് ബുക്കില്‍ ഇരട്ടനേട്ടം കൈവരിച്ചത്. കൂടാതെ 2019ല്‍ തലകീഴായി കിടന്ന് 26 മിനിറ്റില്‍ 51 തവണ റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്തും മിഥുന്‍ ഗിന്നസ് ബുക്കില്‍ ഇടം നേടി.

പത്താം ക്ലാസ് മുതല്‍ റുബിക്‌സ് ക്യൂബുമായി ചങ്ങാത്തത്തിലായ മിഥുന്‍ ഒരു ദിവസം തന്നെയാണ് തലകീഴായി കിടന്നും സൈക്കിള്‍ ചവിട്ടിയും ക്യൂബ് ക്രമപ്പെടുത്തി ഗിന്നസ് അംഗീകാരത്തിനായി അധികൃതര്‍ക്ക് അയച്ചു നല്‍കിയത്. കഴിഞ്ഞ ദിവസം രണ്ടു നേട്ടങ്ങളും മിഥുനെ തേടിയെത്തിയതും ഒരുമിച്ചായിരുന്നു. ആദ്യത്തെ റെക്കോര്‍ഡ് ലഭിച്ച് 3 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത റെക്കോര്‍ഡിനായുള്ള ശ്രമങ്ങള്‍ യുവാവ് ആരംഭിച്ചത്.

ബിരുദം പൂര്‍ത്തിയാക്കിയ മിഥുന് നിലവില്‍ സ്വന്തമായി ഒരു ഇ കൊമേഴ്‌സ്യല്‍ പ്ലാറ്റ്‌ഫോമുണ്ട്. ഓര്‍ഡര്‍ ചെയ്താല്‍ ഉടനടി സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ക്വിക്ക് ഡെലിവറി ഓണ്‍ലൈന്‍ ഷോപ്പിങ് ബിസിനസ് ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് മിഥുന്‍.

യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലാണ് സംഭവം. പയ്യോളി തിക്കോടി കല്ലകത്ത് കടപ്പുറത്തിന് സമീപം കോട്ടവളപ്പില്‍ ഷംസീറിന്റെ ഭാര്യ തലശ്ശേരി സ്വദേശിനി ഹസ്‌ന ആണ് മരിച്ചത്.

മുപ്പത്തിനാല് വയസ്സായിരുന്നു. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മക്കളും വീട്ടിലില്ലാത്ത സമയത്താണ് സംഭവമുണ്ടായത്. യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

പുറത്തുപോയ ഭര്‍ത്താവ് തിരിച്ചെത്തി വിളിച്ചെങ്കിലും അനക്കമുണ്ടായിരുന്നില്ല. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പുറക് വശത്തെ വാതില്‍ പൊളിച്ച് അകത്തുകടന്നപ്പോഴാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടത്.ഏഴ് വര്‍ഷമായി വടകര സ്വദേശിയായ ഷംസീറും തലശ്ശേരി സ്വദേശിനിയായ ഹസ്‌നയും തിക്കോടിയിലാണ് താമസം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍ : ഹനാന്‍, ഫാത്തിമ .

ഹൈദരാബാദിൽ കാമുകിയുടെ മുൻകാമുകനെ യുവാവ് കഴുത്തു ഞരിച്ച് കൊലപ്പെടുത്തി യുവാവ്. പെൺകുട്ടിക്ക് മെസ്സേജ് അയച്ചെന്നും ഫോൺ വിളിച്ചെന്നും ആരോപിച്ചായിരുന്നു യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തിയത്. മൃതദേഹത്തിൽ നിന്നും തലയും വിരലുകളും മറ്റ് സ്വകാര്യ ഭാഗങ്ങളും പ്രതി അറുത്തുമാറ്റിയാതായി പോലീസ് അറിയിച്ചു.

ഹൈദരാബാദ് സ്വദേശിയായ നവീൻ ആണ് കൊല്ലപ്പെട്ടത്. പ്രതി കൃഷ്ണ പോലീസിന് മുന്നിൽ കീഴടങ്ങി. നവീനും കൃഷ്ണയും ദിൽസുഖ്‌നഗറിലെ ഒരു കോളജിൽ ഒന്നിച്ചു പഠിച്ചവരാണ്. ഇരുവരും ഒരു പെൺകുട്ടിയെ പ്രണയിച്ചിരുന്നു. ഇവർ പഠിച്ച അതേ കോളജിലാണ് പെൺകുട്ടിയും പഠിച്ചത്. എന്നാൽ നവീൻ ആദ്യം പ്രണയം തുറന്നു പറയുകയും പെൺകുട്ടിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തു. രണ്ട് വർഷത്തിന് ശേഷം ഇരുവരും വേർപിരിഞ്ഞു.

പിന്നീട് കൃഷ്ണ പ്രണയാഭ്യർത്ഥന നടത്തുകയും പെൺകുട്ടിയുമായി പ്രണയത്തിലാവുകയും ചെയ്തു. ബന്ധം വേർപെടുത്തിയിട്ടും നവീൻ പെൺകുട്ടിക്ക് മെസേജും കോളുകളും ചെയ്യുന്നത് കൃഷ്ണയെ പ്രകോപിപ്പിച്ചു. ഫെബ്രുവരി 17ന് അബ്ദുള്ളപൂരിൽ മദ്യപിക്കുന്നതിനിടെ നവീനും കൃഷ്ണയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് കൃഷ്ണ നവീനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപ്പെടുത്തിയ ശേഷം ശിരഛേദം ചെയ്യുകയും രഹസ്യഭാഗങ്ങളും ഹൃദയവും മുറിച്ചുമാറ്റുകയും ചെയ്തു. നവീന്റെ അറുത്തുമാറ്റിയ ശരീരത്തിന്റെ ചിത്രങ്ങൾ കൃഷ്ണ തന്റെ കാമുകിക്ക് വാട്സ്ആപ്പിൽ അയച്ചു നൽകി. പിന്നാലെ വിവരം പെൺകുട്ടി പോലീസിനെ അറിയിച്ചു. പിന്നീട് ഒളിവിൽ പോയ കൃഷ്ണ ഫെബ്രുവരി 24 ന് പൊലീസിന് മുന്നിൽ കീഴടങ്ങി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.

പുളിംകുന്ന് വലിയ പള്ളിയിൽ 61 വർഷം ദൈവാലയ ശുശ്രൂഷിയായിരുന്ന (പുരയ്‌ക്കൽ പി.റ്റി. തോമസ്) 85 അപ്പച്ചായൻ അന്തരിച്ചു. മൃതസംസ്കാരം ഭവനത്തെ ശിശ്രുഷകൾക്ക് ശേഷം നാളെ -ഞായർ – വൈകുന്നേരം 3 മണിക്ക് പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.


വിടവാങ്ങിയത് ഒരു പതിറ്റാണ്ടുകാലം ദുഃഖവെള്ളി ആചാരണദിനം പുളിംകുന്ന് വലിയ പള്ളിയിൽ അങ്കണത്തെ ഭക്തിയുടെ നിര്‍വൃതിയില്‍ ലയിപ്പിച്ച ശബ്ദത്തിന് ഉടമ. ഒരു പള്ളിയിലെ കപ്യാർക്ക് എത്രത്തോളം പ്രശസ്തനാവാൻ കഴിയും എന്നതിന്റെ സീമകൾ തിരുത്തി എഴുതിയ അതുല്യ പ്രതിഭ. മരണാനന്തര ചടങ്ങിന്റെ, ഓശാന ഞായറിന്റെ, ദുഃഖ വെള്ളിയുടെ, വേസ്പരയുടെ ഒക്കെ പ്രാർത്ഥനകൾ അത്ര ഭാവത്തോടെ ചെല്ലാൻ കഴിവുള്ള ഒരു ദൈവാലയശുശ്രൂഷി വേറെ എവിടെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. എന്റെയും ബാല്യത്തിന്റെ, കൗമാരത്തിന്റെ, യൗവനത്തിന്റെ ഒക്കെ അനിഷേധ്യ സാന്നിധ്യം ആയിരുന്നു.

ബിജോ തോമസ് അടവിച്ചിറ

 

മല്ലപ്പള്ളിയിൽ ബൈക്കിൽ ചാരി നിന്നതിന് പ്ലസ്‌ടു വിദ്യാർത്ഥികളെ കുത്തി പരിക്കേൽപ്പിച്ചു. ബിഎസ്എൻഎൽ ജീവനക്കാരനായ തിരുവല്ല സ്വദേശി അഭിലാഷ് (38) ആണ് ആക്രമണം നടത്തിയത്. ട്യൂഷൻ കഴിഞ്ഞ് മടങ്ങുകയായിരുന്നു വൈശാഖ്,എൽബിൻ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ ഇരുവരെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിദ്യാർത്ഥികൾ അഭിലാഷിന്റെ ബൈക്കിൽ ചാരി നിന്നതാണ് പ്രകോപനത്തിന് കാരണമായത്. അഭിലാഷ് വിദ്യാർത്ഥികളെ ചോദ്യം ചെയ്യുകയും വിദ്യാർത്ഥികളുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. തുടർന്ന് ഓഫീസിലേക്ക് പോയ അഭിലാഷ് കൈയിൽ പേന കത്തിയുമായി തിരിച്ച് വരികയും നിന്റെയൊക്കെ അച്ഛൻ വാങ്ങി തന്നതാണോടാ എന്ന് ചോദിച്ച് വിദ്യാർത്ഥികളെ ആക്രമിക്കുകയുമായിരുന്നു. വൈശാഖിന്റെ നെഞ്ചിലും അഭിലാഷിന്റെ വയറിലുമാണ് കുത്തേറ്റത്.

RECENT POSTS
Copyright © . All rights reserved