മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ അവതാരികയിട്ടാണ് രഞ്ജിനി ഏറെ പ്രശസ്‌തി നേടിയത്. ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ്, അമൃത ടി വി ഫിലിം അവാർഡ്‌സ്, ഏഷ്യാവിഷൻ അവാർഡ്‌സ്, ഫ്‌ളവേഴ്‌സ് ടി വി അവാർഡ്‌സ്, ജയ്‌ഹിന്ദ് ഫിലിം അവാർഡ്‌സ്, SIIMA തുടങ്ങി നിരവധി അവാർഡ് നൈറ്റുകൾക്കും രഞ്ജിനി അവതാരികയായിട്ടുണ്ട്. 2000ത്തിലെ ഫെമിന മിസ് കേരളയായ രഞ്ജിനി ബിഗ് ബോസ് മലയാളത്തിലും പങ്കെടുത്തിരുന്നു. എൻട്രി, മേരാ നാം ഷാജി തുടങ്ങിയ ചിത്രങ്ങളിലും രഞ്ജിനി അഭിനയിച്ചിട്ടുണ്ട്.
യാത്രകളും സാഹസികതയും ഇഷ്ടപ്പെടുന്ന രഞ്ജിനി പങ്ക് വെച്ചിരിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുന്നത്. വെള്ളച്ചാട്ടത്തിലേക്ക് എടുത്ത് ചാടുന്ന രഞ്ജിനിയെയാണ് വീഡിയോയിൽ പ്രേക്ഷകർക്ക് കാണുവാൻ സാധിക്കുന്നത്. ഇത്തരം സാഹസികതകൾ വളരെയധികം മിസ് ചെയ്യുന്നുവെന്നാണ് രഞ്ജിനി കുറിച്ചിട്ടുള്ളത്.
പട്‌ന: ബിഹാറില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ എന്‍.ഡി.എ സഖ്യം നേരിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തി. ഇരുപത് മണിക്കൂറോളം നീണ്ട വോട്ടെണ്ണലിനൊടുവില്‍ 243 അംഗ സഭയില്‍ 125 സീറ്റുകള്‍ നേടിയാണ് ജെ.ഡി.യു, ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യം ഭരണത്തുടര്‍ച്ച നേടിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത് 122 സീറ്റുകളാണ്.
അവസാന ഘട്ടംവരെ സസ്‌പെന്‍സ് നിറഞ്ഞ വോട്ടെണ്ണലിനൊടുവില്‍ മഹാസഖ്യത്തിന് 110 സീറ്റുകള്‍ നേടാനെ സാധിച്ചുള്ളു. 75 സീറ്റുകള്‍ നേടി ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. സംസ്ഥാനത്തുടനീളം മുന്നേറ്റമുണ്ടാക്കി ബി.ജെ.പി 74 സീറ്റ് നേടിയപ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യു 43 സീറ്റുകളില്‍ ഒതുങ്ങി.
തീര്‍ത്തും നിറംമങ്ങി കോണ്‍ഗ്രസ് 19 സീറ്റുകളില്‍ ഒതുങ്ങിയതാണ് മഹാസഖ്യത്തിന് തിരിച്ചടിയായത്. അതേസമയം ഇടതുപാര്‍ട്ടികള്‍ പ്രതീക്ഷിച്ചതിലും മികച്ച മുന്നേറ്റമുണ്ടാക്കി. 29 സീറ്റുകളില്‍ മത്സരിച്ച ഇടത് പാര്‍ട്ടികള്‍ 16 ഇടത്തും ജയിച്ചു. എന്‍.ഡി.എ മുന്നണി വിട്ട് ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പി ഒറ്റ സീറ്റില്‍ ഒതുങ്ങി. അസദുദ്ദീന്‍ ഒവൈസിയുടെ എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകള്‍ പിടിച്ചെടുത്തു. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് സീറ്റുകള്‍ വീതം നേടി.
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച വോട്ടെണ്ണല്‍ ബുധനാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അവസാനിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മഹാസഖ്യമായിരുന്നു മുന്നേറിയത്. രണ്ടുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍.ഡി.എ. മുന്നിലെത്തി. വൈകീട്ട് ഏഴോടെ ഇരുമുന്നണികളും തമ്മില്‍ നേരിയ സീറ്റുകളുടെ വ്യത്യാസമായി മാറി. രാത്രി വൈകിയും നേരിയ ലീഡ് നിലനിര്‍ത്തിയ എന്‍.ഡി.എ എക്‌സിറ്റ് പോള്‍ ഫലങ്ങളെ നിഷ്പ്രഭമാക്കി ഭരണത്തുടര്‍ച്ച ഉറപ്പിക്കുകയായിരുന്നു.
എ.ഐ.എം.ഐ.എം. നേതാവ് അസദുദ്ദീന്‍ ഒവൈസിയും ആര്‍.എല്‍.എസ്.പി. നേതാവ് ഉപേന്ദ്ര കുശ്വാഹയും നേതൃത്വം നല്‍കിയ വിശാല ജനാധിപത്യ മതേതര സഖ്യവും പപ്പു യാദവിന്റെ നേതൃത്വത്തിലുള്ള സഖ്യവും മഹാസഖ്യത്തിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയേകി. കേന്ദ്രത്തില്‍ എന്‍.ഡി.എ.യ്‌ക്കൊപ്പമുള്ള ചിരാഗ് പാസ്വാന്റെ എല്‍.ജെ.പി. നിതീഷിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. ചിരാഗിന് നേട്ടമുണ്ടായില്ലെങ്കിലും ബി.ജെ.പി.ക്ക് കോട്ടമുണ്ടാക്കാതെ ജെ.ഡി.യു.വിന്റെ സീറ്റുകള്‍ കുറയ്ക്കാന്‍ എല്‍ജെ.പി.യ്ക്കായി.
ഭരണത്തുടര്‍ച്ച ഉറപ്പായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ബിഹാറിലെ വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചു. അതേസമയം തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്ന് ആരോപിച്ച് ആര്‍ജെഡി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തിരഞ്ഞെടുപ്പ് ഓഫീസര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ആര്‍ജെഡി ആരോപിക്കുന്നു.
നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് മരിച്ച രഹ്നയുടെ പിതാവ് ആരോപിക്കുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു.
ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് ഇന്നലെ വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് കുട്ടികള്‍ക്ക് വിഷം കൊടുത്ത ശേഷം രഹ്ന തൂങ്ങി മരിച്ച നിലയിലായിരുന്നു.
ആത്മഹത്യ ചെയ്ത സമയത്ത് ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അയല്‍ക്കാര്‍ വീട്ടില്‍ ചെല്ലുമ്പോള്‍ ഒരു കുട്ടിക്ക് ജീവനുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കും മുന്‍പ് മരിക്കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.
ഉറക്കത്തിനിടെ കഴുത്തില്‍ അമ്മയുടെ തലമുടി കുരുങ്ങി ശ്വാസംമുട്ടിയ കുഞ്ഞിന് അത്ഭുത രക്ഷപ്പെടല്‍. ദുബായിയില്‍ താമസിക്കുന്ന തിരൂര്‍ സ്വദേശികളുടെ ഒരു വയസുകാരി മകളാണ് അപകടത്തില്‍പ്പെട്ടത്. ഒടുവില്‍ മുടി മുറിച്ചാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ദുബായ് അല്‍ബദായിലെ വില്ലയിലാണ് എഴുത്തുകാരന്‍ കൂടിയായ അസീസും ഭാര്യ ഷെഹിയും കുഞ്ഞുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. ഇരുവരുടെയും നടുവിലായാണ് കുട്ടിയെ കിടത്തിയിരുന്നത്.
എതിരെ കിടന്ന ഷെഹി തിരിയാന്‍ ശ്രമിച്ചപ്പോഴെല്ലാം കുഞ്ഞു കരഞ്ഞു. ഇതോടെയാണ് ഇവര്‍ എഴുന്നേറ്റതും മുടി കുടുങ്ങി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുടിയുടെ കുരുക്ക് അഴിക്കാന്‍ ശ്രമിക്കുന്തോറും കുരുക്ക് മുറുകി. ഒടുവില്‍ മുടി മുറിച്ച് കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.
ആദായ നികുതി വകുപ്പിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും നിര്‍ദ്ദേശ പ്രകാരം ബിഷപ്പ് കെ.പി. യോഹന്നാന്റെയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടുകളില്‍ ചിലത് മരവിപ്പിച്ചു. യോഹന്നാന്റെ നേതൃത്വത്തിലുള്ള ബിലീവേഴ്സ് ചര്‍ച്ച് ഇന്ത്യയിലേക്ക് കടത്തിയത് ആറായിരം കോടി രൂപയാണ്.
സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് വിപുലമായ അന്വേഷണത്തിനൊരുങ്ങുകയാണ്. ഈ തുക ഏതൊക്കെ തരത്തിലാണ് ചെലവിട്ടിരുക്കന്നതെന്ന് കണ്ടെത്തുകയാണ് പ്രധാനം. യോഹന്നാന്റെയും ചര്‍ച്ചിന്റെയും പ്രധാന അക്കൗണ്ടുകളെല്ലാം ഉടന്‍ മരവിപ്പിക്കും. നാല് ദിവസം നീണ്ട റെയ്ഡില്‍ ലഭിച്ച രേഖകള്‍ വിശദമായി വിശകലനം ചെയ്യാനാണ് തീരുമാനം.
വിദേശനാണ്യ വിനിമയ, നിയന്ത്രണച്ചട്ടങ്ങള്‍ പരിപൂര്‍ണ്ണമായും ലംഘിച്ചാണ് കെ.പി. യോഹന്നാന്‍ പ്രവര്‍ത്തിച്ചതെന്നാണ് സൂചന. ആ സാഹചര്യത്തില്‍ ഈ വകുപ്പുകള്‍ പ്രകാരം ബിഷപ്പിനെതിരെ കേസെടുക്കും. ബിലീവേഴ്സ് ചര്‍ച്ചിന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയാണ് കുഴല്‍പ്പണയിടപാടുകള്‍ വഴി പണം ഇന്ത്യയിലേക്ക് കടത്തിയത്.
അതേസമയം പണം ചെലവഴിച്ചതിന്റെ കൃത്യമായ രേഖകള്‍ പലതും ചര്‍ച്ച് അധകൃതര്‍ ഒളിപ്പിച്ചിരിക്കുകയാണെന്നും ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റും കരുതുന്നു. ഇന്ത്യയുടെ സുവിശേഷവ ത്കരണത്തിനു വേണ്ടിയെന്നു പറഞ്ഞ് യുഎസിലെയും കാനഡയിലെയും ക്രിസ്ത്യന്‍ സ്ഥാപങ്ങളില്‍ നിന്നും സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ പണം നല്‍കുന്ന ട്രസ്റ്റുകളില്‍ നിന്നുമാണ് യോഹന്നാന് പണം ലഭിച്ചിട്ടുള്ളത്.
ഇങ്ങനെ കടത്തിയ പണമെല്ലാം യോഹന്നാനും ബന്ധുക്കളും ചേര്‍ന്നു രൂപീകരിച്ചിരുന്ന ട്രസ്റ്റുകളാണ് കൈകാര്യം ചെയ്തിരുന്നത്. നാലു ദിവസത്തെ റെയ്ഡില്‍ പിടിച്ചെടുത്ത 13.5 കോടി രൂപയില്‍ നല്ലൊരും പങ്കും ഭൂഗര്‍ഭ അറകളിലാണ് സൂക്ഷിച്ചിരുന്നുതെന്നാണ് റിപ്പോര്‍ട്ടുകള്‍. ദല്‍ഹിയിലെ ആരാധനാ കേന്ദ്രത്തില്‍ നിന്നാണ് നാലു കോടി പിടിച്ചത്.
ഏറ്റവും നീളമുള്ള മുടിയുള്ള കൗമാരക്കാരി എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ഇന്ത്യക്കാരിക്ക്. ഗുജറാത്ത് സ്വദേശിനിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. 18 വയസുള്ള നീലാന്‍ഷി പട്ടേല്‍ ആണ് ആ പെൺകുട്ടി നീലാൻഷിയുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോ ആണ് പ്രചരിക്കുന്നത്.
റെക്കോര്‍ഡുകളുടെ കഥ യുട്യൂബ് ചാനലിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പങ്കുവയ്ക്കുന്നുണ്ട്. ഇക്കൂട്ടത്തിലാണ് നിലാന്‍ഷിയുടെ മുടിയുടെ കഥയും.
ആറാമത്തെ വയസ്സിലാണ് അവസാനമായി നീലാന്‍ഷിയുടെ മുടി വെട്ടിയത്. വിചാരിച്ചതു പോലെയുള്ള ഹെയര്‍കട്ട് അല്ല ലഭിച്ചതെന്നും അതുകൊണ്ട് ഇനി മുടി മുറിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു. അമ്മ ഉണ്ടാക്കുന്ന എണ്ണയാണ് നിലാൻഷിയുടെ മുടിയുടെ രഹസ്യം.
2018 നവംബറിലാണ് നിലാന്ഡഷി റെക്കോർഡ് സ്വന്തമാക്കിയത്. അന്ന് 170.5 സെന്റിമീറ്റര്‍ ആയിരുന്നു മുടിയുടെ നീളം. 2019 സെപ്റ്റംബറില്‍ 190 സെന്റിമീറ്റര്‍ ആയി അത് ഉയര്‍ന്നു. 2020ല്‍ ആ റെക്കോര്‍ഡ് 200 സെന്റിമീറ്റര്‍ ആയി ഉയര്‍ത്തി. 2020 ഓഗസ്റ്റില്‍ 18 വയസ്സായതിനാല്‍ ഏറ്റവും നീളന്‍ മുടിയള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡില്‍ നിലാന്‍ഷിക്ക് തുടരാനാകില്ലെങ്കിലും ഏക്കാലത്തേയും നീളന്‍ മുടിയുള്ള കൗമാരക്കാരി എന്ന റെക്കോര്‍ഡ് നിലാന്‍ഷിയുടെ പേരിലാണ്.
പ്രീ–വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെയുണ്ടായ അപകടത്തിൽ യുവാവും യുവതിയും മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. തലക്കാട് ഭാഗത്തുള്ള കാവേരി നദിയിലാണ് ചന്ദ്രു(28), ശശികല(20) എന്നിവർ ഇറങ്ങിയത്. ചെറുവള്ളത്തിലായിരുന്നു സംഘം ചിത്രീകരണം നടത്തിയത്.
വള്ളത്തില്‍ കയറിയ യുവാവും യുവതിയും ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. വെള്ളത്തിലാഴ്ന്ന് പോയ ഇരുവരുടെയും മൃതദേഹം ഫയർഫോഴ്സെത്തിയാണ് മുങ്ങിയെടുത്തത്. നവംബർ 22നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
മൈസൂരിൽ നിന്നും ബന്ധുക്കൾക്കൊപ്പമാണ് ഇരുവരുമെത്തിയത്. തലക്കാടുള്ള റിസോർട്ടിലെത്തി ബോട്ട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ റിസോർട്ടിലെ അതിഥികൾക്കാ മാത്രമേ നൽകൂ എന്ന് അറിയിച്ചതോടെയാണ് ഇവർ ചെറുവള്ളത്തിൽ നദിയിലിറങ്ങിയത്. ഇത് അപകടത്തിൽ കലാശിക്കുകയായിരുന്നു.
പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ പിന്തള്ളി എന്‍ഡിഎ മുന്നണിക്ക് മുന്നേറ്റം.നിലവിലെ ലീഡ് നിലയനുസരിച്ച് കേവല ഭൂരിപക്ഷത്തിന് വേണ്ട 122 എന്ന മാന്ത്രിക സംഖ്യ പിന്നിട്ടുണ്ട് എന്‍ഡിഎ. എന്നാൽ 20-25 ശതമാനം വോട്ടുകള്‍ മാത്രമേ എണ്ണിയിട്ടുള്ളുവെന്നാണ് റിപ്പോർട്ട്. മുന്നണിയില്‍ ജെഡിയുവിനെ പിന്തള്ളി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നത്. 77 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 47 സീറ്റുകളിലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു മുന്നേറുന്നത്.
എക്‌സിറ്റ്‌പോളുകള്‍ അധികാരത്തിലേറുമെന്ന് പ്രവചിച്ച മഹാസഖ്യം നൂറിന് മുകളില്‍ സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. 66 സീറ്റുകളിലാണ് ആര്‍ജെഡിക്ക് ലീഡുള്ളത്.
അതേ സമയം കോവിഡ് സുരക്ഷാ നടപടികള്‍ കാരണം വോട്ടെണ്ണല്‍ മന്ദഗതിയിലാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. നിലവിലെ ലീഡ് നിലയനുസരിച്ച് ആഹ്ലാദം പ്രകടനം ആരംഭിച്ച പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും അകലം പാലിക്കേണ്ടതുള്ളതിനാല്‍ ടേബിളുകളുടെ എണ്ണം കുറവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 20-25 ശതമാനം വോട്ടുകള്‍ മാത്രമേ ഇതുവരെ എണ്ണി തീര്‍ന്നിട്ടുള്ളുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. നേരിയ ലീഡുകള്‍ മാത്രമാണ് പല സീറ്റുകളിലുമുള്ളത്. അതുകൊണ്ട് തന്നെ നിലവിലെ ലീഡ് നിലയില്‍ വലിയ മാറ്റങ്ങളുണ്ടായേക്കാം. നഗരമേഖലകളിലെ ഫലങ്ങളാണ് കൂടുതലും വന്നിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ നിന്ന് വളരെ മന്ദഗതിയിലാണ് ഫലം പുറത്ത് വരുന്നത്. ആര്‍ജെഡിക്ക് വലിയ വേരോട്ടമുണ്ട് ഇവിടങ്ങളില്‍.
വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ വ്യക്തമായ ലീഡുയര്‍ത്താന്‍ മഹാസഖ്യത്തിനായെങ്കിലും രണ്ടാം ഘട്ടത്തില്‍ പിന്നോട്ടുപോയി. എന്‍ഡിഎ ബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് മത്സരിച്ച ചിരാഗ് പാസ്വാന്റെ എല്‍ജെപി രണ്ടിടങ്ങളില്‍ ലീഡ് ചെയ്യുന്നുണ്ട്.
എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുന്‍തൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷ ബാക്കിയാണ്.
55 കേന്ദ്രങ്ങളില്‍ 414 ഹാളുകള്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാര്‍ മിലിട്ടറി പോലീസ്, ബിഹാര്‍ പോലീസ് എന്നിവരാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കും പ്രശ്നസാധ്യതാ പ്രദേശങ്ങള്‍ക്കും വലയം തീര്‍ത്തിരിക്കുന്നത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറില്‍ വിന്യസിച്ചിട്ടുണ്ട്.
ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രം.
ഇന്ദോർ: കാമുകനെ വിവാഹം കഴിപ്പിച്ച് തരണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി. ഏറേനേരം പരസ്യബോർഡിന് മുകളിലിരുന്ന പെൺകുട്ടിയെ ഒടുവിൽ കാമുകനെ കൊണ്ട് ഫോണിൽ വിളിപ്പിച്ച് പോലീസ് താഴെയിറക്കി. മധ്യപ്രദേശിലെ പ്രദേശിപുരയിലാണ് കഴിഞ്ഞദിവസം നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ഇഷ്ടപ്പെട്ടയാളെ വിവാഹം കഴിപ്പിച്ച് തരണമെന്നായിരുന്നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ആവശ്യം. എന്നാൽ കാമുകനുമായുള്ള ബന്ധത്തിൽ മാതാവ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതേതുടർന്നാണ് പെൺകുട്ടി പരസ്യബോർഡിന് മുകളിൽ കയറി ഭീഷണിമുഴക്കിയത്.
കൂറ്റൻ പരസ്യബോർഡിന് മുകളിൽ കയറി മൊബൈൽ ഫോണിൽ നോക്കിയിരിക്കുന്ന പെൺകുട്ടിയെ കണ്ട് നാട്ടുകാർ റോഡിൽ തടിച്ചുകൂടി. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പെൺകുട്ടിയെ അനുനയിപ്പിച്ച് താഴെയിറക്കാൻ ശ്രമിച്ചെങ്കിലും തന്റെ ആവശ്യത്തിൽ പെൺകുട്ടി ഉറച്ചുനിന്നു. ഇതോടെയാണ് പെൺകുട്ടിയുടെ കാമുകനെ പോലീസ് ഫോണിൽ വിളിച്ചത്. പെൺകുട്ടിയുമായി ഫോണിൽ സംസാരിച്ച കാമുകൻ നിർബന്ധിച്ചതോടെ പെൺകുട്ടി പരസ്യബോർഡിന് മുകളിൽനിന്നും താഴെ ഇറങ്ങുകയായിരുന്നു.
സഹോദരീപുത്രി,, അമേരിക്കയുടെ ആദ്യ വനിതാ വൈസ് പ്രസിഡന്‍റായി വിജയമുറപ്പിച്ചതിന്‍റെ സന്തോഷത്തിലാണ് കമല ഹാരിസ് ബാലു അങ്കിള്‍ എന്ന് വിളിക്കുന്ന അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമേരിക്കയുടെ ഭാവി, ജോ ബൈഡന്‍റെയും കമലയുടെയും സുരക്ഷിതകരങ്ങളിലാണെന്ന് ബാലചന്ദ്രന്‍ പറഞ്ഞു. സത്യപ്രതിജ്ഞ കാണാന്‍ കമലയുടെ അമ്മാവനും മറ്റ് കുടുംബാംഗങ്ങളും അടുത്തമാസം യു.എസിലേക്ക് തിരിക്കും.
കമല ഹാരിസ് അമ്മ ശ്യാമളയെപ്പോലെ കരുത്തുറ്റ വനിതയാണെന്ന് അമ്മാവന്‍ ഗോപാലന്‍ ബാലചന്ദ്രന്‍. അമ്മയെപ്പോലെ കമലയുടെ നേട്ടങ്ങളും ചരിത്രത്തില്‍ ഇടംനേടുന്നു. അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് പദവിയിലെത്തുന്ന ആദ്യ വനിതയും ഏഷ്യന്‍ വംശജയുമാണ് കമല. ജോ ബൈഡനും കമലയും ജയിക്കുമെന്ന കാര്യം ഉറപ്പായിരുന്നു. രണ്ടുദിവസം മുന്‍പ് കമലയുമായി സംസാരിച്ചപ്പോഴും ഇക്കാര്യം പറഞ്ഞു.
ട്രംപിന്‍റെ ഭരണം ദുരന്തമായിരുന്നു. അമേരിക്ക ഇപ്പോള്‍ സുരക്ഷിതകരങ്ങളിലാണെന്നും ബാലചന്ദ്രന്‍ പറഞ്ഞു. 2017ല്‍ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യുമ്പോഴാണ് കമലയെ ഒടുവില്‍ കണ്ടത്. വൈസ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാന്‍ താനും സഹോദരിയും കുടുംബാംഗങ്ങളുെമല്ലാം അടുത്തമാസം യു.എസിലേക്ക് പോകും. 2021 ജനുവരി 20ന് ആണ് സത്യപ്രതിജ്ഞ. ബാലചന്ദ്രന്‍റെ മകള്‍ മേരിലാന്‍ഡ് സര്‍വകലാശാലയില്‍ പ്രഫസറാണ്.