സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം. ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു .
പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.
കുടുംബാംഗങ്ങളോടൊപ്പം അവധിയാഘോഷിച്ച്, പൂർത്തിയാക്കിയ കോഴ്സിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി അബുദാബിയിലേക്കു തിരികെ പോകാൻ കൊല്ലം ക്ലാപ്പനയിലെ വീട്ടിൽ ഇന്നലെ എത്തുമെന്ന് കുടുംബാംഗങ്ങളെ മുൻപേ അറിയിച്ചതാണ്. ഞായറാഴ്ച അവധിയെടുത്ത് അച്ഛനമ്മമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം കഴിഞ്ഞ്, തിങ്കളാഴ്ച ചേച്ചിയെയും കുടുംബത്തെയും കണ്ട് ജോലിക്കു പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു സൗമ്യയും. എല്ലാം തകിടം മറിഞ്ഞത് ഏതാനും നിമിഷങ്ങൾ കൊണ്ട്.
ഇന്നലെ രാവിലെ ക്ലാപ്പനയിലെ ഭർതൃവീട്ടിൽ എത്തിയ രമ്യയും കുടുംബവും അവിടെനിന്നാണ് സൗമ്യയുടെ വള്ളികുന്നത്തെ വീട്ടിലേക്കു വന്നത്. സൗമ്യയ്ക്ക് അപകടം സംഭവിച്ചു എന്നാണ് രമ്യയോടു സൂചിപ്പിച്ചിരുന്നത്. രമ്യയുടെ ഭർത്താവിനെ വിവരങ്ങൾ അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ രമ്യയെ അറിയിക്കാതിരിക്കാൻ മൊബൈൽ ഫോണും മറ്റു വാർത്താ മാധ്യമങ്ങളും അകറ്റിനിർത്തുകയും ചെയ്തു. പക്ഷേ, വീടിനു മുറ്റത്തെ പന്തലും ആൾക്കൂട്ടവും കണ്ടപ്പോൾ തന്നെ രമ്യ കാര്യം മനസ്സിലാക്കി. അമ്മ ഇന്ദിരയെക്കണ്ടതോടെ ഇരുവരും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. ഇതെല്ലാം സങ്കടം നിറഞ്ഞ കണ്ണുകളോടെ കണ്ടുനിൽക്കാനേ അച്ഛൻ പുഷ്പാകരനും ബന്ധുക്കൾക്കും കഴിഞ്ഞുള്ളൂ.
രമ്യയും ഭർത്താവും വർഷങ്ങളായി അബുദാബിയിലാണ്. ജനറൽ നഴ്സിങ് കോഴ്സ് പാസായി, ജോലിക്കായി മലേഷ്യയിൽ പോയി. അവിടെനിന്നു മടങ്ങിയെത്തിയായിരുന്നു വിവാഹം. ഓഗസ്റ്റിൽ അബുദാബിയിലെ ആശുപത്രിയിൽ ജോലിക്കു ചേരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി ബെംഗളൂരുവിലെ സ്ഥാപനത്തിൽ നിന്നു പോസ്റ്റ് ബിഎസ്‌സി കോഴ്സ് സർട്ടിഫിക്കറ്റ് വാങ്ങാനും കൂടിയായിരുന്നു നാട്ടിലേക്കുള്ള രമ്യയുടെ യാത്ര.
വളർന്നാലും പിളർന്നാലും ഇന്നലെ കേരള കോൺഗ്രസുകാർ ഇതുവരെ ചവിട്ടിയിട്ട് പൊക്കിയെടുത്ത് നിലത്തിടിച്ചത് ഒരു പാവം സൈക്കിളിനെയാണ്. കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഒാഫിസിലാണ് സംഭവം. പി.ജെ ജോസഫിനെതിരായി മുദ്രാവാക്യം വിളിച്ചെത്തിയ ജോസ് കെ. മാണി അനുകൂല പ്രവർത്തകരാണ് ആവേശം സൈക്കിളിനോട് തീർത്തത്. സൈക്കിൾ തല്ലിത്തകർത്ത ശേഷം സമീപത്തെ പോസ്റ്റിൽ അണികൾ കെട്ടിത്തൂക്കി. പി.ജെ ജോസഫ് നേതൃത്വം നൽകിയിരുന്ന കേരള കോൺഗ്രസിന്റെ ചിഹ്നം സൈക്കിളായിരുന്നു എന്നതാണ് ഇൗ പ്രതിഷേധത്തിന് കാരണം.
അതേസമയം ജോസ് കെ മാണിയെ കേരള കോൺഗ്രസ് എം. ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ജോസഫ് വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്റ്റേ. അതേസമയം ചെയർമാനെ തിരഞ്ഞെടുത്തതിന് എതിരെയുള്ള നടപടി തീരുമാനിക്കാൻ ജോസഫ് വിഭാഗം തിരുവനന്തപുരത്ത് യോഗം ചേരുകയാണ്. രണ്ടു തട്ടിലായെങ്കിലും നിയമസഭയിൽ ഇരുകൂട്ടരും ഇന്ന് ഒരുമിച്ചു നിന്നു.
ചട്ടം ലംഘിച്ചാണ് ചെയർമാനെ തിരഞ്ഞെടുത്തതെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫൻ ,മനോഹർ നടുവിലേടത്ത് എന്നിവർ നൽകിയ ഹർജിയിലാണ് തിരഞ്ഞെടുപ്പ് സ്റ്റേ ചെയ്തത്. ചെയർമാൻ എന്ന ഔദ്യോഗിക നാമ മോ ചെയർമാന്റ ഓഫീസോ ഉപയോഗിക്കാൻ പാടില്ല. ചെയർമാനെ തിരഞ്ഞെടുത്തതായി കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകുന്നതിലും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കോടതി വിധിയെ നിയമപരമായി നേരിടുമെന്ന് ജോസ് കെ മാണി വിഭാഗം പറഞ്ഞു.
ഏകപക്ഷീയമായി ചെയർമാനെ തിരഞ്ഞെടുത്തുവെന്ന് ആരോപിച്ച് ജോസ് കെ മാണി വിഭാഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ജോസഫ് പക്ഷത്തിന്റെ തീരുമാനം. ഇക്കാര്യത്തിൽ നിയമോപദേശം തേടും .ചെയർമാനെ തിരഞ്ഞെടുത്തതായി കാണിച്ച് ജോസ് കെ മാണി വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് ഇന്നലെത്തന്നെ കത്ത് നൽകിയിരുന്നു.
രണ്ടുവഴിക്കായെങ്കിലും സമവായത്തിന് ഇനിയും സമയമുണ്ടെന്ന നിലപാടിലാണ് ജോസ് െക മാണിവിഭാഗം. അതുകൊണ്ടാണ് നിയമസഭയില് ഇന്ന് പ്രത്യേക ബ്ലോക്കായി ഇരിക്കാനോ പി.ജെ ജോസഫിനെ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെടുകയോ ചെയ്യാതിരുന്നത്. ശൂന്യവേളയിൽ പി.ജെ ജോസഫിനൊപ്പം റോഷി അഗസ്റ്റിനും എൻ ജയരാജും ഇറങ്ങിപ്പോകുകയും ചെയ്തു
വാഹനങ്ങള്‍ പരിശോധിക്കാന്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ചില വണ്ടികള്‍ക്ക് ഇളവു നല്‍കാറുണ്ട്. വണ്ടിയില്‍ ചെറിയ കുട്ടികളെ കണ്ടാല്‍ തടയാറില്ല. കുടുംബയാത്രയെ ശല്യപ്പെടുത്തേണ്ടെന്നു കരുതിയാണ് ഇത്തരം ഇളവുകള്‍ നല്‍കാറുള്ളത്. കഞ്ചാവ് കടത്തുമ്പോള്‍ പൊലീസിന്‍റേയും എക്സൈസിന്റേയും കണ്ണില്‍പ്പെടാതെ എങ്ങനെ കടത്താമെന്നാണ് ഇത്തരം സംഘങ്ങള്‍ ആലോചിക്കുക. അങ്ങനെ, ഉദ്യോഗസ്ഥരെ കബളിപ്പിക്കാന്‍ ചാവക്കാട്ടെ വീട്ടമ്മ കണ്ടെത്തിയ വഴി മക്കളെ കൂടെയിരുത്തി കാറില്‍ യാത്ര ചെയ്യുക. പതിനേഴു വയസുള്ള മൂത്ത മകനോടും പതിനൊന്നു വയസുള്ള പെണ്‍കുട്ടിയോടും കോയമ്പത്തൂരില്‍ ബിസിനസ് യാത്രയ്ക്കു പോകുകയാണെന്ന് ധരിപ്പിച്ചു. ഇലക്ട്രോണിക്സ്, തുണി കച്ചവടത്തിനാണ് യാത്രയെന്ന് വിശ്വസിപ്പിച്ചു.
ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ കോയമ്പത്തൂരില്‍ പോകും. കാര്‍ വാടകയ്ക്കെടുത്താണ് യാത്ര. കോയമ്പത്തൂരില്‍ നിന്ന് ചാവക്കാട്ട് വരെയുള്ള യാത്രയ്ക്കിടെ പലപ്പോഴും പൊലീസ് കൈകാണിക്കാറുണ്ട്. കാറിനുള്ളില്‍ മക്കളെ കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍തന്നെ വണ്ടി വിട്ടോളാന്‍ പറയും. ഒറ്റത്തവണ കാറില്‍ കൊണ്ടുവരുന്നത് പത്തു കിലോ കഞ്ചാവാണ്. ആഴ്ചയില്‍ ഇരുപതു കിലോ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്നു. ഒരു ലക്ഷം രൂപ വരെ ലാഭം കിട്ടും ആഴ്ചയില്‍. ഈ ലാഭം മോഹിച്ചാണ് സുനീറ കഞ്ചാവ് കടത്താന്‍ ഇറങ്ങിതിരിച്ചത്. ആദ്യ രണ്ടു വിവാഹങ്ങള്‍ വേര്‍പിരിഞ്ഞ ശേഷം മൂന്നാമതൊരാള്‍ക്കൊപ്പമാണ് താമസം. കോഴിക്കോട്ടുകാരനാണ് മൂന്നാം ഭര്‍ത്താവ്. ചാവക്കാട് തൊട്ടാപ്പിലാണ് വാടകയ്ക്കു താമസം. മൂന്നു മാസം കൂടുമ്പോള്‍ വാടക വീട് മാറികൊണ്ടിരിക്കും.
ദമ്പതികള്‍ കുടുംബസമേതം യാത്ര ചെയ്ത് കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരം കിട്ടിയത് ഗുരുവായൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.ബാബുവിനായിരുന്നു. വീട് കണ്ടുപിടിച്ച് നിരീക്ഷണത്തിലാക്കി. ഇതിനിടെ എക്സൈസിന്റെ കണ്ണുവെട്ടിച്ച് ഇവര്‍ കോയമ്പത്തൂരിലേക്ക് പോയി. തിരിച്ചുവന്ന ഉടനെ, ഭര്‍ത്താവ് കാറുമായി സ്ഥലംവിട്ടു. എക്സൈസ് സംഘം വീട്ടില്‍ എത്തിയപ്പോള്‍ കിട്ടിയത് അഞ്ചു കിലോ കഞ്ചാവ്. മക്കളെ സുനീറയുടെ അമ്മയെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. കഞ്ചാവ് കടത്തിന്‍റെ വിവരങ്ങള്‍ സുനീറ ഓരോന്നായി എക്സൈസിന് മുമ്പില്‍ വെളിപ്പെടുത്തി. പെട്ടെന്നു കാശുണ്ടാക്കാനുള്ള കുറുക്കുവഴിയായി മൂന്നാം ഭര്‍ത്താവ് കണ്ടുപിടിച്ചതായിരുന്നു കഞ്ചാവ് കടത്ത്. സുനീറയേയും മക്കളേയും കൂടെക്കൂട്ടി കാറില്‍ കഞ്ചാവ് കടത്തി വന്‍തുക കൈക്കലാക്കി. കേസില്‍ കോഴിക്കോട്ടുക്കാരനെ കൂടി എക്സൈസ് പ്രതി ചേര്‍ത്തേക്കും.
തൊടുപുഴ∙ ജോസ്. കെ മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ കേസിലാണു സ്റ്റേ. ജോസ്. കെ മാണി ചെയർമാന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതും കോടതി സ്റ്റേ ചെയ്തു.
ചെയർമാൻ എന്ന ഔദ്യോഗിക നാമം ഉപയോഗിക്കുന്നതിനും, ചെയർമാന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതിനും ജോസ് കെ. മാണിക്കു കോടതി വിലക്ക് ഏർപ്പെടുത്തി. ചെയർമാൻ ആണെന്നു പറഞ്ഞു തിരഞ്ഞെടുപ്പു കമ്മിഷനു കത്തയയ്ക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോൺഗ്രസിന്റെ (എം) പുതിയ ചെയര്‍മാനായി കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ജോസ് കെ മാണിയെ തിരഞ്ഞെടുത്തത്.
ചെയർമാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം ആരോപിച്ചിരുന്നു. ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പൂഞ്ഞാറില്‍ തെക്കേക്കര പഞ്ചായത്ത് ഭരണം പി.സി ജോര്‍ജിന്റെ ജനപക്ഷത്തിന് നഷ്ടമായി. ഇടതുപക്ഷം കൊണ്ടു വന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് (എം) അംഗങ്ങള്‍ പിന്തുണയ്ക്കുകയായിരുന്നു.
വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയുന്നതിന് വേണ്ടിയാണ് സി.പി.ഐ,എം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതെന്നാണ് യു.ഡി.എഫ് നിലപാട്. 14 അംഗ ഭരണസമിതിയില്‍ ഇടതുമുന്നണി – 5, കോണ്‍ഗ്രസ് – 2, കേരള കോണ്‍ഗ്രസ്- 1, ജനപക്ഷം – 6 എന്നിങ്ങനെയായിരുന്നു കക്ഷിനില. ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന വോട്ടെടുപ്പില്‍ എട്ടംഗങ്ങളും പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തു.ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ഏപ്രിലിലാണ് പി.സി ജോര്‍ജിന്റെ ജനപക്ഷം എന്‍.ഡി.എയില്‍ ചേര്‍ന്നത്.
കലാകായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് തെളിയിച്ച പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മറ്റു കലാകായിക പ്രതിഭകൾക്കും തുടർച്ചയായി കഴിഞ്ഞ ആറു വര്ഷങ്ങളായി പി സി ജോർജ് എംഎൽഎ നൽകിവരുന്ന എംഎൽഎ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു. അവാർഡ് ദാനച്ചടങ്ങിലേക്ക് മുഖ്യ അതിഥിയായി വിളിച്ച ആസിഫ് അലിയുടെ അഭാവം ചടങ്ങിൽ നിഴലിച്ചു.
സൗദിയിലെ കിഴക്കൻ പ്രവിശ്യാ നഗരമായ ജുബൈലിൽ മലയാളിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി എ.എസ്.സജീർ പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. സജീറിന്റെ സാംസങ് എസ് 6 എഡ്ജ് പ്ലസ് മൊബൈൽ ആണ് പൊട്ടിത്തെറിച്ചത്. മൊബൈല്‍ അമിതമായി ചൂടാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ അല്‍പ്പം അകലേയ്ക്ക് മാറ്റി വച്ചതിനാല്‍ വന്‍ അപകടം ഒഴിവായതായി അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ജോലി കഴിഞ്ഞ് താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ഫോണ്‍ അസാധാരണമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇന്റർനെറ്റ് ഓണ്‍ ആയതിനാല്‍ ആകും ചൂടാകുന്നതെന്ന് കരുതി ഉടന്‍ നെറ്റ് ഓഫ് ചെയ്തു. എന്നാൽ വീണ്ടും ചൂട് കൂടുന്നതായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു വച്ചു. കൈയിൽ പിടിക്കാനുള്ള പേടി കാരണം സാധനങ്ങൾ വാങ്ങാന്‍ കയറിയ കടയിലെ ടേബിളില്‍ വയ്ക്കുകയായിരുന്നു.
അല്‍പ സമയത്തിനകം ഫോണ്‍ പുകയുകയും തീപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ഇത് കണ്ട ഉടനെ ഫോൺ കടയില്‍ നിന്ന് പുറത്തേയ്ക്ക് എറിയുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ മൊബൈൽ ഫോൺ ഒന്നു രണ്ടു തവണ നിലത്ത് വീണതായ് ഷജീർ പറയുന്നു. എല്ലാം നേരിട്ട് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായി. ഉറങ്ങുന്ന സമയത്തോ വാഹനത്തിലോ ആയിരുന്നെങ്കിൽ വൻ അപകടം സംഭവിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ നഗരമായ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ പ്രൊജക്ട് എൻജീയനറാണ് സജീർ.
അജാസില്‍ നിന്നും സൗമ്യ കൊടിയ ഉപദ്രവങ്ങള്‍ നേരിട്ടിരുന്നുവെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. വീട്ടിലെത്തിപ്പോഴും അജാസ് ക്രൂരമായി സൗമ്യയെ മര്‍ദ്ദിച്ചിട്ടുണ്ട്. ഒരിക്കല്‍ സൗമ്യയുടെ ശരീരത്തില്‍ പെട്രോള്‍ ഒഴിച്ചിട്ടുള്ള അജാസ് മറ്റൊരു സന്ദര്‍ഭത്തില്‍ ഷൂ കൊണ്ട് നടുവില്‍ അടിച്ചിട്ടുണ്ടെന്നും അമ്മ പറയുന്നു. ഇക്കാര്യങ്ങള്‍ സൗമ്യ തന്നെയാണ് തന്നോട് പറഞ്ഞിട്ടുള്ളതെന്നാണ് ഇന്ദിര പറയുന്നത്. ഇക്കാര്യങ്ങളൊക്കെ അറിഞ്ഞതിനു പിന്നാലെ താന്‍ അജാസിനെ ഫോണില്‍ വിളിക്കുകയും മകളെ ഇനി വിളിക്കരുതെന്നും ഭര്‍ത്താവും കുട്ടികളുമായി കുടുംബവുമായി കഴിയുന്ന സൗമ്യയെ ഉപദ്രവിക്കരുതെന്നും അഭ്യര്‍ത്ഥിച്ചിരുന്നതായും ഇന്ദിര പറയുന്നുണ്ട്.
അതേസമയം അൻപതു ശതമാനം പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. അജാസ് ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ലെന്നും സംസാരിക്കാന്‍ സാധിക്കുന്നില്ലെന്നും ചികിത്സയ്ക്കു നേതൃത്വം നല്കുന്ന സര്‍ജറി വിഭാഗം അസോ. പ്രഫസര്‍ ഡോ. അനില്‍കുമാര്‍ പറഞ്ഞു. അജാസിനെ സന്ദര്‍ശിക്കാന്‍ എത്തിയ രണ്ടു സുഹൃത്തളോട് അജാസ് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
സൗമ്യയുടെ മേല്‍ അധികാരഭാവത്തോടെയാണ് അജാസ് പെരുമാറിയിരുന്നതെന്നാണ് ഇന്ദിര പറയുന്നത്. ഡ്യൂട്ടി സമയത്ത് പോലും താന്‍ പറയുന്നതനുസരിച്ച് ഫോണ്‍ ഓഫ് ചെയ്ത് വയ്ക്കണമെന്നായിരുന്നു അജാസിന്റെ നിര്‍ദേശം. ഇത് അനുസരിക്കാത്തതിനു സൗമ്യയെ ഭീഷണിപ്പെടുത്തും. ഇത്തരം ബുദ്ധിമുട്ടുകള്‍ കൂടിയതോടെ അജാസിന്റെ നമ്പർ സൗമ്യ ബ്ലോക് ചെയ്തു. അതോടെ മറ്റു നമ്പറുകളിൽ നിന്നും വിളിക്കാന്‍ തുടങ്ങി. ഡ്യൂട്ടിക്ക് പോകാന്‍ രാവിലെ ഫോണില്‍ വിളിച്ച് എഴുന്നേല്‍പ്പിച്ചില്ലെന്നു പറഞ്ഞു വരെ സൗമ്യയെ അജാസ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
സൗമ്യയും അജാസും തമ്മില്‍ മറ്റൊരു രീതിയിലുള്ള അടുപ്പവും ഉണ്ടായിരുന്നില്ലെന്നാണ് അമ്മ ഇന്ദിര പറയുന്നത്. പരസ്പരം അറിയാവുന്നവരായിരുന്നു. ഒരിക്കല്‍ സൗമ്യ അജാസിന്റെ കൈയില്‍ നിന്നം ഒന്നരലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും അത് തിരിച്ചു കൊടുക്കാന്‍ എറണാകുളത്ത് താനും മകള്‍ക്കൊപ്പം പോയിരുന്നതാണെന്നും അന്ന് അജാസ് പണം വാങ്ങാന്‍ കൂട്ടാക്കിയില്ലെന്നും ഇന്ദിര പറയുന്നു. താന്‍ സൗമ്യയെ ഉപദ്രവിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ് വാങ്ങാത്തതെന്നായിരുന്നു അജാസ് പറഞ്ഞത്. അന്ന് തന്നെയും സൗമ്യയേയും എറണാകുളത്തു നിന്നും വീടുവരെ കൊണ്ടു വിട്ടതും അജാസ് ആയിരുന്നുവെന്ന് ഇന്ദിര പറയുന്നു.
ഈ പണം പിന്നീട് സൗമ്യ അജാസിന്റെ അകൗണ്ടില്‍ ഇട്ടുകൊടുത്തുവെങ്കിലും അജാസ് അത് തിരിച്ച് സൗമ്യയുടെ അകൗണ്ടിലേക്ക് തന്നെ ഇട്ടുകൊടുക്കുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു അജാസിന്റെ നിര്‍ബന്ധം. അജാസില്‍ നിന്നും പണം വാങ്ങിയതുമായി ബന്ധപ്പെട്ട് സൗമ്യയും ഭര്‍ത്താവ് സജീവനും തമ്മില്‍ തര്‍ക്കം ഉണ്ടായിട്ടുണ്ടെന്നും ഇന്ദിര പറയുന്നു. ഈ പ്രശ്‌നം കുടുംബങ്ങള്‍ ഇടപെട്ട് പരിഹരിക്കാനും ശ്രമം നടന്നിരുന്നു. തനിക്ക് മൂന്നു മക്കള്‍ ഉണ്ടെന്നും ഉപദ്രവിക്കരുതെന്നും സൗമ്യ അജാസിനോട് അപേക്ഷിച്ചിരുന്നുവെങ്കിലും , സജീവ് ഇല്ലാതാകുമ്പോൾ നീ ഒറ്റയ്ക്കാണെന്നു പറയുമല്ലോ എന്നായിരുന്നു അജാസിന്റെ ഭീഷണി.
ഇപ്പോള്‍ എറണാകുളം നോര്‍ത്ത് എസ് ഐ ആയി ജോലി നോക്കുന്ന രാജന്‍ ബാബു വളികുന്നം സ്‌റ്റേഷനിലെ എസ് ഐ ആയിരിക്കുന്ന സമയത്ത് അജാസില്‍ നിന്നും സൗമ്യ നേരിടുന്ന ഉപദ്രവങ്ങള്‍ അദ്ദേഹത്തോട് താന്‍ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നതാണെന്ന് ഇന്ദിര പറയുന്നു. ഒരു പരാതിയായി എഴുതിതരാന്‍ എസ് ഐ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും കൂടി ഇന്ദിര മാധ്യമങ്ങളോട് പ്രതകരിക്കുമ്ബോള്‍ പറയുന്നുണ്ട്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസായിരിക്കുമെന്ന സൗമ്യ പറഞ്ഞിരുന്നതായും ഇക്കാര്യം പൊലീസിനോട് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മകന്‍ വെളിപ്പെടുത്തിയിരുന്നു.
‘പണത്തിന്റെ കാര്യമാണ് അയാള്‍ പറഞ്ഞത്.’ ഫോണില്‍തന്നെ വിളിക്കരുതെന്ന് സൗമ്യ പറയുന്നത് കേട്ടിരുതെന്നുമാണ് മകന്‍ പറഞ്ഞത്. ശനിയാഴ്ച്ച വൈകിട്ടാണ് സിവില്‍ പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യയെ പൊലീസ് ഉദ്യോഗസ്ഥനായ അജാസ് വണ്ടിയിടിച്ച് വീഴ്ത്തി കുത്തുകയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയും ചെയ്തത്. സൗമ്യയുടെ ഭര്‍ത്താവ് സജീവ് ഇന്ന് ലിബിയയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
വനിതാ സിവിൽ പൊലീസ് ഓഫിസർ സൗമ്യയെ കൊലപ്പെടുത്താൻ അജാസ് വള്ളികുന്നത്ത് എത്തിയത് എറണാകുളം എളമക്കര സ്വദേശി രതീഷിന്റെ കാറിൽ. ഈ കാർ ഉപയോഗിച്ചാണ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. എന്നാൽ, അജാസിനെ വ്യക്തിപരമായി അറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണു കാർ നൽകിയതെന്നും രതീഷ് പറഞ്ഞു.
രതീഷിന്റെ പേരിൽ വാങ്ങിയ കാർ ബന്ധു ശ്യാം ആണ് ഉപയോഗിക്കുന്നത്. ‘കഴിഞ്ഞ പെരുന്നാളിന് ശ്യാമിന്റെ സുഹൃത്ത് ആലുവ സ്വദേശി ജാസറിന് ഉപയോഗിക്കാൻ കാർ നൽകിയിരുന്നു. കാർ എങ്ങനെ അജാസിന്റെ കൈവശം എത്തിയെന്ന് അറിയില്ല–’ രതീഷ് പറഞ്ഞു. എളമക്കര പൊലീസ് ശ്യാമിന്റെ മൊഴിയെടുത്തു. അതിൽ പറയുന്നത് ഇപ്രകാരം: ശ്യാം കാർ ഒരു സുഹൃത്തിനു നൽകി.
ഒരു ബന്ധുവിനെ എയർപോർട്ടിൽ നിന്നു കൂട്ടിക്കൊണ്ടുവരാനെന്നു പറഞ്ഞ് ഈ സുഹൃത്തിൽ നിന്ന് അജാസിന്റെ ഒരു ബന്ധു കാർ വാങ്ങി. അജാസ് ഇയാളുടെ കൈയിൽ നിന്നാണു കാർ സംഘടിപ്പിച്ചത്. ഒരു ബന്ധുവിന് തിരുവനന്തപുരത്ത് പിഎസ്‍സി പരീക്ഷയ്ക്കു പോകാനാണ് കാർ എന്നാണ് അജാസ് ഇയാളോടു പറഞ്ഞത്. ഇന്നു മൊഴിയെടുപ്പിന് ഹാജരാകണമെന്ന് അന്വേഷണ സംഘം രതീഷിനെയും ശ്യാമിനെയും അറിയിച്ചിട്ടുണ്ട്.
അജാസ് മറ്റൊരാളുടെ കാറുമായി കൊലപാതകം നടത്താനെത്തിയതു സൗമ്യയുടെ ശ്രദ്ധ തിരിക്കാനെന്നു സൂചന. അജാസിന്റെ കയ്യിൽ നിന്നു വാങ്ങിയ പണം നൽകാൻ എറണാകുളത്തു പോയ സൗമ്യയെ സ്വന്തം കാറിലാണ് അയാൾ തിരികെ ഓച്ചിറയിലെത്തിച്ചത്. തന്റെ കാർ കണ്ടാൽ സൗമ്യയ്ക്കു പെട്ടെന്നു തിരിച്ചറിയാമെന്ന സാധ്യത കണക്കിലെടുത്താണു മറ്റൊരാളുടെ കാർ വാങ്ങി യതെന്നു പൊലീസ് പറഞ്ഞു.
സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി.
15 വൈകിട്ടായിരുന്നു നാടിനെ നടുക്കിയ ദുരന്തം നടന്നത്. കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) സ്കൂട്ടറിൽ കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻ.എ.അജാസ് (33) ആണു പ്രതി. 50% പൊള്ളലേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കേസിൽ സൗമ്യയുടെ മകന്റെയും അമ്മയുടെയും നിർണായക മൊഴികളും പുറത്തു വന്നിരുന്നു. ഒരു വർഷമായി അജാസിൽ നിന്നു സൗമ്യ ആക്രമണം ഭയപ്പെട്ടിരുന്നതായി അമ്മ ഇന്ദിര പറഞ്ഞു. മുൻപും മകൾക്ക് നേരെ ആക്രമണം ഉണ്ടായിരുന്നു. ഇക്കാര്യം വള്ളികുന്നം എസ് ഐയെ അറിയിച്ചിരുന്നു. അമ്മ കൊല്ലപ്പെട്ടാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും പൊലീസിന് മൊഴി നൽകി. സൗമ്യയുടെ പോസ്റ്റുമൊർട്ടം നടപടികൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അന്തിമ ഘട്ടത്തിൽ ആണ്.
വിവാഹം കഴിക്കണം എന്ന അജാസിന്റെ നിരന്തരമായ ആവശ്യം നിഷേധിച്ചതാണ് സൗമ്യയെ കൊലപ്പെടുത്താൻ കാരണമെന്നാണ് കുടുംബം നൽകുന്ന മൊഴി. ഭർത്താവും മൂന്നു കുട്ടികളും ഉള്ള സൗമ്യ മറ്റൊരു വിവാഹത്തിന് ഒരുക്കമായിരുന്നില്ല. കടമായി വാങ്ങിയ ഒന്നര ലക്ഷം രൂപ തിരികെ നൽകി സൗഹൃദം പൂർണമായും ഉപേക്ഷിക്കാൻ ആണ് സൗമ്യ തീരുമാനിച്ചത്. രണ്ടാഴ്ച മൂമ്പ് സൗമ്യയും അമ്മയും കൊച്ചിയിൽ പോയി അജാസിന് പണം നൽകി. പക്ഷെ വാങ്ങാൻ പ്രതി കൂട്ടാക്കിയില്ല. ഇരുവരെയും അജസാണ് കാറിൽ വള്ളികുന്നത്തെ വീട്ടിൽ തിരികെ എത്തിച്ചത്. ഈ സമയങ്ങളിൽ എല്ലാം നിരന്തരം ഭീഷണിപെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി അമ്മ പറഞ്ഞു.
അമ്മയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അജാസ് ആയിരിക്കും ഉത്തരവാദി എന്ന് പറഞ്ഞിരുന്നതായി മകനും മൊഴി നൽകി . സൗമ്യയുടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും അജാസിൽനിന്നു ഭീഷണി ഉണ്ടായിരുന്നു. ശല്യം സഹിക്കാതെ വന്നതോടെ സൗമ്യ ഫോൺ ബ്ലോക്ക് ചെയ്തു. മറ്റു നമ്പരിൽ നിന്ന് വിളിച്ച് വീണ്ടും ഭീഷണിപ്പെടുത്തി. എന്നാൽ ഭീഷണി ഉള്ള കാര്യം പോലിസിൽ അറിയിച്ചിരുന്നില്ല എന്ന് വള്ളികുന്നം എസ് ഐ പറഞ്ഞു
സിറ്റി അസി. പൊലീസ് കമ്മിഷണർ പി.എസ്. സുരേഷുമായി ബുധനാഴ്ച രാത്രിയിൽ വയർലെസിലൂടെയുണ്ടായ വാക്കുതർക്കം മാത്രമല്ല നാടുവിടാൻ പ്രേരിപ്പിച്ചതെന്നു സിറ്റി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫിസറായിരുന്ന ഇൻസ്പെക്ടർ വി.എസ്. നവാസ്. ശനിയാഴ്ച തിരിച്ചെത്തിയ ശേഷം സിറ്റി ഡപ്യൂട്ടി കമ്മിഷണർ ജി. പൂങ്കുഴലിക്കു നൽകിയ മൊഴിയിലാണ് ഇക്കാര്യം പറയുന്നത്.
വ്യാഴാഴ്ച പുലർച്ചെ കാണാതായ നവാസിനെ ശനിയാഴ്ച പുലർച്ചെ തമിഴ്നാട്ടിലെ കരൂരിൽ നിന്നാണു കണ്ടെത്തിയത്. നവാസിനെ കാണാതായത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സെൻട്രൽ സ്റ്റേഷനിൽ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തിപരമായ കാര്യങ്ങൾക്കു വേണ്ടി ഇടപെടുന്നതും ഇതു പൊലീസ് ഉദ്യോഗസ്ഥരിൽ സൃഷ്ടിക്കുന്ന മാനസിക സമ്മർദവുമൊക്കെ വിശദമായി നവാസിന്റെ മൊഴിയിലുണ്ടെന്നാണു വിവരം.
കൃത്യനിർവഹണത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും എന്നാൽ, നാടുവിട്ടതു സംബന്ധിച്ചുണ്ടായ പ്രശ്നങ്ങളുടെ ഉത്തരവാദിത്തം ഏൽക്കുന്നതായും നവാസ് പറഞ്ഞതായും സൂചനയുണ്ട്. ബുധനാഴ്ച രാത്രി എസിപിയുമായി ഉണ്ടായ തർക്കത്തെയും യാത്രയെയും പറ്റി നവാസ് വിശദമായി മൊഴി നൽകിയിട്ടുണ്ട്.
സിറ്റി പൊലീസ് കമ്മിഷണർ വിജയ് എസ്. സാഖറെയെ ഇന്നു കാണാൻ നവാസിനു നിർദേശം നൽകിയിട്ടുണ്ട്. മട്ടാഞ്ചേരി എസ്എച്ച്ഒ ആയി നേരത്തെ സ്ഥലംമാറ്റം ലഭിച്ച നവാസിനെ എവിടെ നിയോഗിക്കണമെന്നത് ഇതിനു ശേഷമേ തീരുമാനിക്കൂ. പൊലീസ‌് ആസ്ഥാനത്തു നിന്നുള്ള ഉത്തരവു പ്രകാരമായിരിക്കും തുടർനടപടിയെന്നു സിറ്റി കമ്മിഷണർ വിജയ് എസ്. സാഖറെ പറഞ്ഞു.
നവാസിനെ കാണാതായതും അതിലേക്കു നയിച്ച കാരണങ്ങളെയും സംബന്ധിച്ചുള്ള അന്വേഷണം തുടരുകയാണെന്നും എസിപി പി.എസ്. സുരേഷിൽ നിന്നു മൊഴിയെടുക്കുമെന്നും ഡിസിപി ജി. പൂങ്കുഴലി പറഞ്ഞു. മട്ടാഞ്ചേരി അസി. കമ്മിഷണറായി പി.എസ്. സുരേഷ് ഇന്നു ചുമതലയേൽക്കുമെന്നാണു വിവരം.സുരേഷിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായിട്ടില്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്.