കോട്ടയം: ബൈക്ക് ഓടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് യുവാക്കൾക്കു ക്രൂരമർദനം. ചങ്ങനാശേരി-ആലപ്പുഴ റോഡിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം.
മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ തൗഫാൻ, റഫീഖ് എന്നിവർക്കാണു മർദ്ദനമേറ്റത്. ആലപ്പുഴയിലേക്കു ബൈക്കിൽ പോവുകയായിരുന്നു യുവാക്കൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ച്, പിന്നാലെയെത്തിയ സംഘം വഴിയിൽ തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു. മർദ്ദനമേറ്റ തൗഫാന്റെ കേൾവിക്കു തകരാർ സംഭവിച്ചു.
ഭയം മൂലമാണു സംഭവം ഇതുവരെ പുറത്തുപറയാതിരുന്നതെന്നും ദൃശ്യങ്ങൾ ലഭ്യമായതോടെ പോലീസിൽ പരാതി നൽകുമെന്നും മർദനമേറ്റ യുവാക്കൾ പറഞ്ഞു.
പോലീസ് സേനയ്ക്കുമേൽ ഉയരുന്ന വിമർശനങ്ങളുടെ കാർമേഘങ്ങൾ ഉരുണ്ടുകൂടി നിൽക്കുന്നു. കുറ്റപ്പെടുത്തലുകൾ നാലുവശത്തുനിന്നും വന്ന് നിറയുമ്പോൾ സേനയിലെ കൂടുതൽ ശതമാനം ഉദ്യോഗസ്ഥരുടെയും ആത്മാർഥതയും ജോലിയോടുള്ള സമർപ്പണവും മനപ്പൂർവം വിസ്മരിക്കുകയാണ് എല്ലാവരും. എന്നും വെല്ലുവിളികളും അപകട സാധ്യതകളും നിറഞ്ഞ ജോലിസാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരാണ് പോലീസ് ഉദ്യോഗസ്ഥർ. ഇതിന് ഉത്തമ ഉദാഹരണമായി മാറുകയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത പുതിയ വീഡിയോ.
മഴ കനത്തതോടെ മൂന്നു ദിവസമായി പുറംലോകവുമായി ബന്ധപ്പെടാനാവാതെ എറണാകുളം, കോതമംഗലം മേഖലയിലെ മണികണ്ഠൻ ചാൽ, കല്ലേലിമേട് പ്രദേശങ്ങളും ആദിവാസി ഉൗരുകളും ഒറ്റപ്പെട്ട നിലയിലായിരുന്നു. വിവാഹപാർട്ടികൾ അടക്കം നൂറുകണക്കിനാളുകൾ ഇവിടെ കുടുങ്ങിപ്പോയിരുന്നു. നേര്യമംഗലത്ത് ഞായറാഴ്ച കല്യാണത്തിനു പോകേണ്ട വധു അടക്കമുള്ളവർ വിഷമത്തിലായി.
ആദിവാസി കോളനിയിലെ ഡോ. വിജിയുടെ വിവാഹമായിരുന്നു. ഇരുകരകളിലും കുടുങ്ങിക്കിടന്നവരെ രക്ഷിക്കാനെത്തിയ പൊലീസ് ജീപ്പിൽ രണ്ടും കൽപ്പിച്ച് സാഹസികമായാണു മറുകര എത്തിച്ചത്. വിവാഹ പാർട്ടിയേയും അത്യാവശ്യമായി ചപ്പാത്തു കടക്കേണ്ടവരെയും കൊണ്ട് പോലീസ് വാഹനം സാഹസികമായി മലവെള്ളം കുത്തിയൊലിക്കുന്ന ചപ്പാത്ത് മറികടക്കുകയായിരുന്നു.
രക്ഷാപ്രവർത്തനത്തിനെത്തിയ കുട്ടന്പുഴ എസ്ഐ ശ്രീകുമാർ, പ്രദീപ്, വനിതാ പോലീസ് രാജി അടക്കമുള്ള പൊലീസുകാരും മറുകര കടക്കാനാകാതെ മണിക്കൂറുകൾ കുടുങ്ങി. ഈ വിഷമ ഘട്ടത്തിൽ ഇവിടെയുണ്ടായിരുന്ന പോലീസുദ്യോഗസ്ഥരിലൊരാളും കുട്ടാമ്പുഴ സ്വദേശിയുമായ അഭിലാഷ് കുത്തിയൊലിച്ചു വരുന്ന പുഴയുടെ നടുവിലെ പാലത്തിൽ കൂടി ജീപ്പ് പായിക്കുകയായിരുന്നു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ഈ വിഷമഘട്ടം കൈകാര്യം ചെയ്ത അഭിലാഷിന് സോഷ്യൽമീഡിയയിൽ നിന്നും അഭിനന്ദന പ്രവാഹമാണ്. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലാണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ അപടകത്തില്‍ മരിച്ച ഒരാളുടെ കൂടി മൃതദേഹം ലഭിച്ചു. കരിഞ്ചോല ഹസന്റെ ഭാര്യ ആസിയയുടെ മൃതദേഹമാണ് ലഭിച്ചത്. ഇതോടെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി. ഇനിയും കണ്ടെത്താനുള്ള ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. കരിഞ്ചോല മലയടിവാരത്ത് താമസക്കാരായിരുന്ന ഹസന്റെ കുടുംബത്തിലെ 9 പേരാണ് ദുരന്തത്തില്‍ മരിച്ചത്.
ഹസന്റെയും രണ്ട് പെണ്‍മക്കളുടേയും മരുമകളുടേയും രണ്ട് പേരക്കുട്ടികളുടേയും മൃതദേഹം നേരത്തെ ലഭിച്ചിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകളാണ് ഒലിച്ചുപോയത്. കരിഞ്ചോല അബ്ദുറഹിമാന്‍ (60), മകന്‍ ജാഫര്‍ (35), ജാഫറിന്റെ മകന്‍ മുഹമ്മദ് ജാസിം (5), കരിഞ്ചോല അബ്ദുള്‍ സലീമിന്റെ മക്കളായ ദില്‍ന ഷെറിന്‍ (9), മുഹമ്മദ് ഷഹബാസ് (3), കരിഞ്ചോല ഹസന്‍ (65), മകള്‍ ജന്നത്ത് (17) എന്നിവരുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച തന്നെ കണ്ടെടുത്തിരുന്നു.
കാണാതായ നസ്‌റത്തിന്റെ ഒരു വയസുള്ള മകള്‍ റിഫ ഫാത്തിമ മറിയത്തിന്റെ മൃതദേഹം വെള്ളിയാഴ്ചയും റിംഷ ഷെറിന്‍, മാതാവ് നുസ്രത്ത്, ഷംന, മകള്‍ നിയ ഫാത്തിമ എന്നിവരുടെ മൃതദേഹങ്ങള്‍ ശനിയാഴ്ചയും കണ്ടെത്തിയിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ ഒരു സംഘം കൂടി സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ലഫ്: ഗവര്‍ണരെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്കെതിരെയും, ജനക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐ എ എസുകാരുടെ സമരം ലഫ്: ഗവര്‍ണറുടെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയപ്പെട്ടു എന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധര്‍മ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി സംസ്ഥാന സമിതി തിങ്കളാഴ്ച്ച, ജൂണ്‍ 18ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തുന്നു. രാവിലെ 11 മണിക്ക് തിരുവനന്തപുരം മ്യൂസിയം സ്‌ക്വയറില്‍ നിന്നും ആരംഭിക്കുന്ന മാര്‍ച്ചാണ് രാജ്ഭവനില്‍ എത്തിച്ചേരുന്നത്. പ്രസ്തുത മാര്‍ച്ചില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും കൂടാതെ മറ്റു സാംസ്‌കാരിക നേതാക്കളും പങ്കെടുക്കുന്നു.
ഡല്‍ഹിയിലെ അരവിന്ദ് കെജരിവാള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പിയും ലഫ്: ഗവര്‍ണറെ കരുവാക്കി നടത്തുന്ന അട്ടിമറി ശ്രമങ്ങള്‍ക്കെതിരെയും, ജനക്ഷേമത്തിനായി ഡല്‍ഹി സര്‍ക്കാര്‍ നിര്‍മ്മിച്ച നിയമങ്ങളും, ബില്ലുകളും പ്രതികാരബുദ്ധിയോടെ തടഞ്ഞുവെക്കപ്പെടുന്ന ദുഷ്ടലാക്കിനെതിരെയും, അത്യധികം ഹീനമായ ജനാധിപത്യവിരുദ്ധതക്കെതിരെയും,ഐഎ എസുകാരുടെ സമരം ലഫ്: ഗവര്‍ണരെ പിന്തുണയോടുകൂടി ആണ് എന്നും അതുവഴി ജനങ്ങള്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തടയപ്പെട്ടു എന്നും എല്ലാവര്‍ക്കും ബോധ്യപ്പെട്ടിരിക്കുന്നു.
സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിഅരവിന്ദ് കെജരിവാള്‍ നേതൃത്വം കൊടുത്ത് നടത്തി വരുന്ന ധര്‍മ്മസമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ആം ആദ്മി പാര്‍ട്ടി എറണാകുളത്ത് ഗാന്ധി സക്വയറില്‍ നിന്ന് മേനകയിലേക്ക് പ്രകടനം നടത്തി. സമാപന യോഗം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ ശ്രീ. സി.ആര്‍. നീലകണ്ഠന്‍ ഉല്‍ഘാടനം ചെയ്തു, എറണാകുളം പാര്‍ലിമെന്റ് മണ്ടലം നിരീക്ഷകന്‍ ഷക്കീര്‍ അലി, ജോണ്‍ ജേക്കബ്, വിനോദ് കുമാര്‍ ടി.ആര്‍, വിന്‍സന്റ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
പ്രണയവും പ്രണയസാഫല്യ തീരം അണയും മുൻപ് കൊല്ലപ്പെട്ട കെവിന്റെ വധു നീനു വീണ്ടും ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോൾ അവരുടെ പ്രണയത്തിൽ ആരുമറിയാത്ത ചില കഥകളുണ്ട്. കേരളത്തിലെ പ്രമുഖ സ്ത്രീ പക്ഷ മാസികയ്ക്കു നൽകിയ അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ
“രണ്ടുവർഷം മുമ്പാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്, കോട്ടയം ബസ്റ്റാൻഡിൽ വച്ച്. എന്റെ കൂട്ടുകാരിയുമായി റിലേഷനുണ്ടായിരുന്ന ആൺകുട്ടി കാണാൻ വന്നപ്പോൾ കൂടെ വന്നത് ചേട്ടനായിരുന്നു. പിന്നീട് കൂട്ടുകാരന്റെ കാര്യം പറയാൻ വേണ്ടി വിളിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ‘ഇഷ്ടമാണോ’ എന്നു ചോദിച്ചു. എന്റെ കഥയൊക്കെ കേൾക്കുമ്പോൾ ഇഷ്ടമാകുമോ എന്നായിരുന്നു പേടി. പ്രണയിക്കാനുള്ള ചുറ്റുപാടല്ല എന്റേതെന്നു പറഞ്ഞപ്പോൾ നേരിൽ കാണാനായി മാന്നാനം പള്ളിയിലേക്ക് വരാമോ എന്നു ചോദിച്ചു. അവിടെ വച്ച് എന്റെ കഥ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ എന്റെ കൈയിൽ മുറുക്കെ പിടിച്ചിട്ട്, ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ..’ എന്ന് ചേട്ടൻ പറഞ്ഞു. അതു കേട്ടപ്പോൾ കെവിൻ ചേട്ടനോടൊപ്പം ജീവിക്കണമെന്ന് എനിക്കും തോന്നി. അന്നുതന്നെ കുടമാളൂർ പള്ളിയിലും അതിരമ്പുഴ പള്ളിയിലും പോയി പ്രാർഥിച്ചു. എന്റെ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ലെന്ന് അന്നേ അറിയാമായിരുന്നു.
കെവിൻ ചേട്ടന്റെ അച്ഛന്റെ പെങ്ങളുടെ മകനാണ് അനീഷേട്ടൻ. അനീഷേട്ടന്റെ അച്ഛൻ നേരത്തേ മരിച്ചിരുന്നു. ഇക്കഴിഞ്ഞ ഡിസംബറിൽ പെട്ടെന്നൊരു ദിവസം അമ്മയും മരിച്ചു. പെങ്ങന്മാരെ വിവാഹം ചെയ്തയച്ചതിനാൽ ആ വീട്ടിൽ അനീഷേട്ടൻ തനിച്ചായി. ഗൾഫിൽ നിന്നു നാട്ടിൽ വന്ന കെവിൻ ചേട്ടനോട് വിഷമമൊക്കെ പറഞ്ഞ് അനീഷേട്ടൻ കരഞ്ഞു. അതോടെ ചേട്ടൻ അവിടെ നിന്നു ജോലിക്കു പോകാൻ തുടങ്ങി. അനീഷേട്ടന് കണ്ണിനു സുഖമില്ലാത്തതാണ്. എങ്ങോട്ടെങ്കിലും പോണമെങ്കിൽ കെവിൻ ചേട്ടനാണ് കൊണ്ടുപോയിരുന്നതൊക്കെ.
അന്നു രാത്രി എന്റെ വീട്ടുകാർ ആക്രമിക്കാൻ വന്നപ്പോൾ കെവിൻ ചേട്ടൻ ഓടി രക്ഷപെടാതിരുന്നതും അനീഷേട്ടനെ ഓർത്താകും. അനീഷേട്ടന്റെ പെങ്ങന്മാരുമായി ഞാൻ നേരത്തേ സംസാരിച്ചിട്ടുണ്ട്. മരിക്കുന്നതിനു മുമ്പത്തെ ഞായറാഴ്ച കെവിൻ ചേട്ടനും അനീഷേട്ടനും പെങ്ങന്മാരും കൂടി ആലപ്പുഴയിലേക്ക് ടൂർ പോയി. തിരയടിച്ചെത്തുന്ന മണൽപരപ്പിൽ ‘കെവിൻ + നീനു’ എന്ന് എഴുതിവച്ചു. തിരയടിച്ചു മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്. പക്ഷേ, ഒരാഴ്ച പോലും പിന്നീട് ഏട്ടനെ എനിക്കു കിട്ടിയില്ല. എന്നെ ഹോസ്റ്റലിലാക്കിയ ദിവസം കഴുത്ത് ഒഴിഞ്ഞു കിടക്കുന്നത് കണ്ട് അടുത്തുള്ള ഫാൻസി ഷോപ്പിൽ നിന്ന് ഒരു മാല വാങ്ങി ഇട്ടുതന്നു. ആ മാല ഞാൻ ഊരിമാറ്റില്ല. ‘മിസ് കോൾ ചെയ്താൽ മതി, വിളിക്കാം’ എന്നു എപ്പോഴും കെവിൻ ചേട്ടൻ പറയുമായിരുന്നു. ഇപ്പോൾ എത്ര മിസ് കോൾ ചെയ്തിട്ടും ചേട്ടന്റെ കാൾ എനിക്കു വരുന്നില്ല…”- നീനു തേങ്ങലോടെ പറയുന്നു.
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദ്ദിച്ചുവെന്ന പരാതി ഉയര്‍ന്നിരുന്നു. പോലീസുകാരെക്കൊണ്ട് എഡിജിപി ദാസ്യവേല ചെയ്യിക്കുന്നുവെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ ബറ്റാലിയന്‍ ചുമതലയില്‍നിന്ന് നീക്കിയത്. എഡിജിപി അനന്തകൃഷ്ണനാണ് ബറ്റാലിയന്റെ പുതിയ ചുമതല.
പോലീസ് സേനയ്ക്ക് പുറത്ത് എവിടെയെങ്കിലും അദ്ദേഹത്തെ നിയമിക്കാന്‍ ഒരുങ്ങുന്നതെന്നാണ് ലഭ്യമായ വിവരം. സായുധ സേനകളില്‍ ജീവനക്കാരെ ദാസ്യവേല അടക്കമുള്ളവയ്ക്ക് നിര്‍ബന്ധിക്കാന്‍ അവസരം നിലനില്‍ക്കുന്ന സാഹചര്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സേനയ്ക്ക് പുറത്തു നിയമനം നല്‍കാന്‍ ആലോചിക്കുന്നത്. പോലീസ് ആസ്ഥാനത്ത് റിപ്പോര്‍ട്ടുചെയ്യാനുള്ള നിര്‍ദ്ദേശമാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
പോലീസ് ഡ്രൈവര്‍ ഗവാസ്‌കര്‍ക്ക് മര്‍ദ്ദനമേറ്റത് അടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകൂവെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, അതിനു മുമ്പുതന്നെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചു.
സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തെക്കന്‍ മേഖലാ എഡിജിപിയെ വിളിച്ചുവരുത്തി അദ്ദേഹം സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരായുകയും ചെയ്തിരുന്നു. മര്‍ദ്ദനമേറ്റ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയതിന് പിന്നാലെയാണ് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യക്തമാക്കിയത്. പോലീസ് അസോസിയേഷനും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
വിശേഷ പരിഗണന വേണ്ട മകളുമായി യാത്ര ചെയ്യാനാവില്ലെന്നു പറഞ്ഞ് മലയാളി ദമ്പതികളെ വിമാനത്തിൽ അപമാനിച്ചു. സിംഗപ്പൂർ എയർലൈൻസിന്റെ കീഴിലുള്ള സ്കൂട്ട് എയർലൈനിലാണു ദമ്പതികളെയും കുഞ്ഞിനെയും അപമാനിച്ചത്. അഞ്ചു വയസ്സുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരിൽനിന്നു ഫുക്കറ്റിലേക്കുള്ള വിമാനത്തിൽ കയറിയപ്പോഴാണു മലയാളി ദിവ്യ ജോർജിനെയും ഭർത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തിൽ അധിക്ഷേപിച്ചത്.
ദിവ്യ ജോർജ് സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പിലൂടെയാണു വിവരം പുറംലോകം അറിഞ്ഞത്. അഞ്ചു വയസ്സുണ്ടെങ്കിലും ഇവരുടെ മകൾക്ക് 8.5 കിലോ മാത്രമേ ഭാരമുള്ളൂ. ‘രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനമാണിത്. ഞങ്ങളുടെ കുഞ്ഞുമായി യാത്ര ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്താൽ ഒരു മണിക്കൂറിലേറെയായി വിമാനം വൈകുകയാണ്. മോളുമായി യാത്ര ചെയ്യാനാവില്ലെന്നും പുറത്തിറങ്ങണമെന്നുമാണു ജീവനക്കാർ ആവശ്യപ്പെടുന്നത്’– ദിവ്യയുടെ പോസ്റ്റിൽ പറയുന്നു.
സമൂഹമാധ്യമത്തിൽനിന്നു പിന്തുണ തേടി, കുഞ്ഞിനെ മടിയിൽ വച്ച് ഭർത്താവ് വിമാന ജീവനക്കാരോടു സംസാരിക്കുന്നതിന്റെ വിഡിയോയും പുറത്തുവിട്ടു. എന്നാൽ ക്യാപ്റ്റൻ ഒട്ടും മനസ്സലിവു കാണിച്ചില്ല. അഞ്ചു വർഷത്തിനിടെ മകളുമായി 67 ആകാശയാത്രകൾ നടത്തിയിട്ടുണ്ട്. വിമാന ജീവനക്കാർ ആദ്യം ചെറിയ ആശങ്കകൾ പങ്കുവയ്ക്കാറുണ്ടെങ്കിലും കുഞ്ഞിനെ കണ്ടാൽ കാര്യം മനസ്സിലാക്കാറുണ്ട്. എന്നാൽ ഇത്തരമൊരു സംഭവം ജീവിതത്തിലാദ്യമാണെന്നു ദിവ്യ പറഞ്ഞു.
ഗ്രൗണ്ട് സ്റ്റാഫിനോടു കുഞ്ഞിന്റെ കാര്യം സംസാരിച്ചിരുന്നു. മകൾക്കു ടിക്കറ്റ് എടുക്കാറുണ്ടെങ്കിലും മടിയിലാണ് ഇരുത്താറുള്ളത്. മോൾക്കു ഒറ്റയ്ക്ക് ഇരിക്കാനാവാത്തതിനാൽ കുഞ്ഞുങ്ങൾക്കുള്ള സീറ്റുബെൽറ്റ് അനുവദിക്കാറുണ്ട്. ഗ്രൗണ്ട് സ്റ്റാഫിനോടു ബേബി ബെൽറ്റിന്റെ കാര്യം പറഞ്ഞിരുന്നതാണ്. ക്യാപ്റ്റനെ ഇക്കാര്യം അറിയിക്കാമെന്നു പറഞ്ഞിരുന്നതുമാണ്. അകത്തു കയറിയപ്പോൾ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്ലൈറ്റ് അറ്റൻഡന്റ് ബേബി ബെൽറ്റ് അനുവദിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റൻ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങൾ കടന്നുപോയത്.
ഇത്രയും പറഞ്ഞതു ചിലതു വ്യക്തമാക്കാനാണ്. എനിക്കെതിരെ ട്രോളുകൾ വന്നുതുടങ്ങിയിരിക്കുന്നു. സ്വന്തമായി സീറ്റുബെൽറ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്നു വിമാന ക്യാപ്റ്റൻ പറയുമ്പോൾ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. എന്നാലും വിമാനയാത്ര നിർത്താൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ സമൂഹമാധ്യമത്തിൽ വ്യക്തമാക്കി. ആദ്യമായി കുഞ്ഞിനെ പ്രത്യേകം സീറ്റിലിരുത്തി ആകാശയാത്ര നടത്തേണ്ടി വന്നു. തലയിലും കാലിലും അമ്മയും അച്ഛനും പിടിച്ചിരുന്നു. ഫുക്കറ്റിലേക്കുള്ള അവധിക്കാല യാത്ര, ദുഃസ്വപ്നം പോലെയായെന്നു ദിവ്യ പറഞ്ഞു. സംഭവത്തിൽ സ്കൂട്ട് എയർലൈനിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
മുന്‍ കുവൈത്ത് അംബാസഡറും എഴുത്തുകാരനുമായ ബിഎംസി നായര്‍(മോഹന ചന്ദ്രന്‍-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടില്‍ രാവിലെ 10.30 ഓടെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു. ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവര്‍ മക്കളാണ്. ഞായറാഴ്ചയാണ് സംസ്‌കാരം. സ്ത്രീ കേന്ദ്രകഥാപാത്രമായ നോവലുകളിലൊന്നായ കലികയുടെ രചയിതാവാണ്. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.1941 മെയ് 20ന് ആലുവയിലാണ് ജനനം. ആദ്യകാല വിദ്യാഭ്യാസം ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ നിന്ന് പൂര്‍ത്തിയാക്കി.
എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉന്നത പഠനം. 1962ല്‍ ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1965ല്‍ ഐ.എഫ്.എസില്‍ ചേര്‍ന്നു.അന്താരാഷ്ട്രീയ കമ്മീഷന്റെ ഹനോയ് ശാഖയുടെ ചെയര്‍മാന്‍, ബര്‍ളിനില്‍ കൗണ്‍സില്‍ ജനറല്‍, മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡര്‍ എന്നീ പ്രമുഖ പദവികള്‍ വഹിച്ചിട്ടുണ്ട്.
2001ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച് ചെന്നൈയില്‍ സ്ഥിരതാമസമാക്കി. സുന്ദരി, ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, പന്തയക്കുതിര, കാപ്പിരി, ഗന്ധകം, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണേഖ തുടങ്ങിയവയാണ് പ്രമുഖ നോവലുകള്‍.
തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പോലീസുകാരനെതിരെയും കേസെടുത്തു. എഡിജിപിയുടെ മകള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പോലീസുകാരന്‍ കൈക്കു കയറി പിടിച്ചെന്നാരോപിച്ചാണ് എ.ഡി.ജി.പി.യുടെ മകള്‍ വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യം പോലീസുകാരന്റെ പരാതിയില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അവര്‍ മൊഴി നല്‍കുകയും ആശുപത്രിയില്‍ എത്തുകയും ചെയ്തത്.
ബറ്റാലിയന്‍ എ.ഡി.ജി.പി. സുധേഷ് കുമാറിന്റെ ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കറാണ് മ്യൂസിയം പോലീസില്‍ പരാതി നല്‍കിയിട്ടുള്ളത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് പോലീസുകാരന്റെ പരാതി ഇങ്ങനെയാണ്. എ.ഡി.ജി.പി.യുടെ ഭാര്യയെയും മകളെയും രാവിലെ നടക്കാനായി ഔദ്യോഗിക വാഹനത്തില്‍ കനകക്കുന്നില്‍ കൊണ്ടുവന്നുവിട്ടു. തിരിച്ചു പോകുമ്പോള്‍ വാഹനത്തിലിരുന്ന മകള്‍ തന്നെ ചീത്ത വിളിച്ചു. ഇത് തുടര്‍ന്നാല്‍ വണ്ടി മുന്നോട്ടെടുക്കാനാവില്ലെന്നു പറഞ്ഞ് വണ്ടിനിര്‍ത്തി. പ്രകോപിതയായ പെണ്‍കുട്ടി വണ്ടിയില്‍നിന്ന് ഇറങ്ങി വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഔദ്യോഗിക വാഹനമാണ് ഇതെന്നും വിട്ടുതരാന്‍ കഴിയില്ലെന്നും പറഞ്ഞു. തുടര്‍ന്ന് ഒാേട്ടാറിക്ഷയില്‍ പൊയ്ക്കൊള്ളാമെന്ന് പറഞ്ഞ് എ.ഡി.ജി.പി.യുടെ മകള്‍ പോയി. എന്നാല്‍ വീണ്ടും വാഹനത്തിനടുത്തേക്ക് തിരിച്ചെത്തി മറന്നുവച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഇത് ഉപയോഗിച്ച് തന്റെ കഴുത്തിലും മുതുകിലും ഇടിക്കുകയുമായിരുന്നു.
ഇടിയില്‍ ഗവാസ്‌കറുടെ കഴുത്തിന് താഴെ ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ പലതവണയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ച് എ.ഡി.ജി.പി.യോട് പരാതിപ്പെട്ടിരുന്നതായും പോലീസുകാരന്‍ പറയുന്നു.