ഭീഷണിപ്പെടുത്തി അശ്ലീല വെബ്‌സീരിസിൽ അഭിനിയിപ്പിച്ചെന്ന യുവാവിന്റെ പരാതിയിൽ സംവിധായിക ലക്ഷ്മി ദീപ്തയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി ദീപ്ത ശ്രമിച്ചെങ്കിലും ഹർജി കോടതി നേരത്തെ തള്ളിയിരുന്നു. തിരുവനന്തപുരം അരുവിക്കര പോലീസാണ് ലക്ഷ്മി ദീപ്തയെ അറസ്റ്റ് ചെയ്തത്.
യെസ്‌മ എന്ന ഒടിടി ഫ്ലാറ്റ് ഫോമിൽ റിലീസ് ചെയ്ത വെബ് സീരിസിൽ ഭീഷണിപ്പെടുത്തിയാണ് അഭിനയിപ്പിച്ചതെന്ന് യുവാവ് പോലീസിൽ പരാതി നൽകിയിരുന്നു. ഇത് കൂടാതെ ഇതേ വെബ്‌സീരിസിൽ അഭിനയിച്ച യുവതിയും പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ യുവാവ് ലക്ഷ്മി ദീപ്തയ്ക്കെതിരെയും യെസ്‌മയ്‌ക്കെതിരെയും പോലീസിൽ പരാതി നൽകിയത്.
അശ്ലീല ചിത്രമാണ് എന്ന് പറയാതെയാണ് അഭിനയിപ്പിച്ചതെന്നും സിനിമയുടെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തതിന് ശേഷമാണ് കരാറിൽ ഒപ്പ് വെപ്പിച്ചതെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു. പിന്നീടാണ് അശ്ലീല ചിത്രമാണെന്ന് മനസിലായതെന്നും തുടർന്ന് ഭീഷണിപ്പെടുത്തിയാണ് ചിത്രത്തിൽ അഭിനയിപ്പിച്ചെതെന്നും യുവാവിന്റെ പരാതിയിൽ പറയുന്നു.
അരുവിക്കരയിലെ ഫ്ലാറ്റിൽവെച്ചാണ് അശ്ലീല ചിത്രം ഷൂട്ട് ചെയ്തത്. അഭിനയിക്കില്ലെന്ന് പറഞ്ഞപ്പോൾ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം തരണമെന്ന് ആവശ്യപ്പെട്ടെന്നും യുവാവ് പറയുന്നു. അതേസമയം എല്ലാം പറഞ്ഞുറപ്പിച്ച ശേഷമാണ് യുവാവ് അഭിനയിച്ചതെന്നാണ് ലക്ഷ്മി ദീപ്തയുടെ വിശദീകരണം.
തിരുവനന്തപുരം മംഗലപുരത്തിന് വേദനയായി ആതിരയുടെ (25) മരണം. ഇന്നലെ ലണ്ടനില്‍ കാറിടിച്ച് മരിച്ച ആതിര മംഗലപുരം സ്വദേശിയാണ്. രണ്ടു മാസം മുന്‍പാണ് ഒരു വയസും രണ്ടുമാസവും മാത്രം പ്രായമുള്ള യാമിനിയെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ച് ആതിര ലണ്ടനിലേക്ക് തിരിച്ചത്.
ഇവരുടെ ബന്ധുക്കള്‍ പലരും ലണ്ടനിലുണ്ട്. അതുകൊണ്ട് തന്നെയാണ് ലണ്ടനില്‍ പഠിക്കാനായി ആതിര കൂടി യാത്ര തിരിച്ചത്. മസ്ക്കറ്റിലുള്ള രാഹുലാണ് ഭര്‍ത്താവ്. ഭര്‍തൃ സഹോദരിയും ലണ്ടനിലാണ്. ഇതെല്ലാം കോഴ്സ് ചെയ്യാന്‍ ആതിരയ്ക്ക് പ്രേരണയായി. പുതുജീവിതം തേടിയാണ് ആതിര ലണ്ടനിലേക്ക് യാത്രയായത്. പക്ഷെ യാത്ര മരണത്തിലേക്കാണ് യുവതിയെ നയിച്ചത്. തിങ്കളാഴ്ചയോടെ മൃതദേഹം ലണ്ടനില്‍ നിന്നു വീട്ടിലെത്തിക്കാനാണ് ബന്ധുക്കളുടെ ശ്രമം.
മംഗലപുരത്ത് സജീവമായിരുന്ന ആതിരയുടെ പെട്ടെന്നുള്ള മരണം നാട്ടില്‍ നടുക്കമാണ് ഉണ്ടാക്കിയത്. ആതിരയുടെ അച്ഛന്‍ അനില്‍കുമാര്‍ മുന്‍പ് ഗള്‍ഫിലായിരുന്നു. പിന്നെ നാട്ടില്‍ വന്നു കടയിട്ടു. പിന്നീട് കട ഒഴിവാക്കി. ഇപ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലിയ്ക്ക് പോവുകയാണ്. അമ്മ ലാലി വീട്ടമ്മയാണ്. ഒരു സഹോദരനുണ്ട്.
മരണമരണമറിഞ്ഞതോടെ മാതാപിതാക്കള്‍ തളര്‍ന്ന അവസ്ഥയിലാണ്. രണ്ടു മാസം മുന്‍പ് മാത്രം പോയ മകള്‍ ഇനി തിരികെ വരില്ലെന്നത് സഹിക്കാന്‍ വയ്യാത്ത വേദനയാണ് വീട്ടിലുണ്ടാക്കിയത്. ഒരു വയസുമാത്രം പ്രായമുള്ള യാമിനിയുടെ കാര്യമോര്‍ത്താണ് പലരും വേദനിക്കുന്നത്. ആതിരയുടെ അമ്മയാണ് യാമിനിയെ നോക്കുന്നത്.
ഭര്‍ത്താവായ രാഹുല്‍ മസ്ക്കറ്റില്‍ നിന്നും വീട്ടിലെത്തിയിട്ടുണ്ട്. രാഹുല്‍ കൂടി എത്തിയതോടെ വീട് സങ്കടക്കടലായി മാറി. ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളാണ് ബന്ധുക്കള്‍ തേടുന്നത്. കാരമൂടുള്ള ബിഷപ്പ് പെരേര ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിച്ചത്. തോന്നയ്ക്കല്‍ എജി കോളെജിലായിരുന്നു ഡിഗ്രിയ്ക്ക് പഠിച്ചത്.
ഡിഗ്രിയ്ക്ക് ശേഷം വിവാഹമായി. നാല് വര്‍ഷം മുന്‍പാണ് ആതിരയും രാഹുലും തമ്മിലുള്ള വിവാഹം നടക്കുന്നത്. ചിറയിന്‍കീഴ് സ്വദേശിയാണ് രാഹുല്‍. വീട്ടുകാര്‍ തമ്മിലുള്ള ആലോചനകള്‍ക്ക് ശേഷം നടന്ന വിവാഹമായിരുന്നു ഇത്. അതുകൊണ്ട് തന്നെ ബന്ധുക്കളെയും ഈ മരണം ഉലയ്ക്കുകയാണ്.
ഇന്ത്യന്‍ സമയം രാവിലെ എട്ടരയോടെയാണ് ലണ്ടനില്‍ കാറിടിച്ച് പരിക്കേറ്റ് ആതിര ഇന്നലെ മരിച്ചത്. ആതിര ഉൾപ്പെടെയുള്ളവർ ബസ് കാത്തുനിൽക്കുമ്പോൾ ബസ് സ്റ്റോപ്പിലേക്കു നിയന്ത്രണംവിട്ട കാർ ഇടിച്ചുകയറുകയായിരുന്നു. സംഭവസ്ഥലത്തു വച്ചുതന്നെ ആതിര മരിച്ചു. ഒരു ഫിലിപ്പിയന്‍ യുവതിയാണ് കാറോടിച്ചത് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം.
ആതിരയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുരേഷ് ഗോപിയും ഇടപെട്ടിട്ടുണ്ട്. കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആതിരയുടെ ലീഡ്സിലുള്ള കസിൽ ബ്രദറുമായും മലയാളി അസോസിയേഷൻ ഭാരവാഹികളുമായും ബന്ധപ്പെട്ടിട്ടുണ്ട്.
പ്രാരംഭ ഓഹരി വില്‍പ്പനയില്‍ നിന്നും പെട്ടന്നുള്ള പിന്മാറ്റത്തിന് പിന്നാലെ ജോയ് ആലൂക്കാസിന്റെ ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയിഡ്. തൃശൂരിലെ ഹെഡ് ഓഫീസുകളില്‍ അടക്കമാണ് പരിശോധന നടന്നത്. ഫെമ നിയമലംഘനവുമായി ബന്ധപ്പെട്ടായിരുന്നു ഇ ഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുളള ഇ ഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഹവാല ഇടപാടിനെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെന്ന് ഇഡി ഉദ്യോഗസ്ഥര്‍ ചില മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് വൈകിട്ടു വരെ നീണ്ടു. കേരളത്തില്‍ ജോയ് ആലുക്കാസിന്റെ തൃശൂരിലെ വീട്ടിലും റെയിഡ് നടത്തിയിരുന്നു. രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോയ് ആലുക്കാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിനെക്കുറിച്ച് സൂചനകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പിടിച്ചെടുത്ത രേഖകളും ഉപകരണങ്ങളും പരിശോധിച്ചതിനു ശേഷമായിരിക്കും തുടര്‍ നടപടികളിലേക്കു കടക്കുകയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇ ഡി ഉദ്യോഗസ്ഥര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് കമ്പനി തൃപ്തികരമായ മറുപടി നല്‍കിതായാണ് പുറത്തു വരുന്ന വിവരം.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഫോര്‍ബ്‌സ് മാഗസിന്‍ പുറത്തുവിട്ട ഇന്ത്യയിലെ ജ്വല്ലറി ഉടമകളുടെ അതിസമ്പന്ന പട്ടികയില്‍ ഒന്നാമത് ജോയ് ആലൂക്കാസ് എത്തിയിരുന്നു. 25,500 കോടി രൂപയാണ് ജോയ് ആലുക്കാസിന്റെ ആസ്തി.
സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലാണ് കമ്പനി ഐപിഒ പിന്‍വലിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം അറിയിപ്പ് വന്നത്. ഐപിഒ പിന്‍വലിക്കാനുള്ള പ്രത്യേക കാരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിരുന്നില്ല. സാമ്പത്തിക മാന്ദ്യ സാധ്യത പരിഗണിച്ച് ഐപിഒയില്‍ നിന്ന് പിന്‍വാങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് തളളിയിരുന്നു.
ഐപിഒയിലൂടെ ഏകദേശം 2300 കോടി രൂപ സമാഹരിക്കാനായിരുന്നു ആലുക്കാസിന്റെ പദ്ധതി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനിയുടെ മൊത്തം മൂല്യം 4.8 ബില്യണ്‍ ഡോളറായി ഉയരുമെന്നായിരുന്നു വിലയിരുത്തല്‍. രാജ്യത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍മാരില്‍ ഒന്നായ ജോയ് ആലുക്കാസിന് 68 നഗരങ്ങളില്‍ ഷോറൂമുകള്‍ ഉണ്ട്. 11 രാജ്യങ്ങളിലായി 130 ജൂവല്‍റി ഷോറൂമുകളാണ് കമ്പനിക്ക് കീഴിലുള്ളത്. എന്നാല്‍, ഇഡി റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാന്‍ ജോയ് ആലുക്കാസ് തയാറായിട്ടില്ല.
കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് നടന്ന വിളംബര ജാഥ തോമസ് ചാഴികാടൻ എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. എഴുപതുകളിലെ സിനിമ പ്രചാരണത്തിന്റെ ഗൃഹാതുര സ്മരണകളുണർത്തി അക്ഷര നഗരിയിൽ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ വിളംബര ജാഥ. മേളയിലൂടെ കോട്ടയം നഗരത്തിന് അന്താരാഷ്ട്ര പ്രശസ്തി ലഭിക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ സാമൂഹിക ബോധം വളർത്തിയെടുക്കുന്നതിന് ചലച്ചിത്ര മേളകൾ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സിനിമ നടൻ ധർമ്മജൻ ബോൾഗാട്ടിയുടെ അമ്മ മാധവി കുമാരൻ (83 ) അന്തരിച്ചു. വ്യാഴാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം.
ശ്വാസംമുട്ടല്‍ കലശലായതോടെ ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏറെ നാളായി ശ്വാസംമുട്ടലിന് ചികിത്സയിലായിരുന്നു.
നടിയും അടുത്ത സുഹൃത്തുമായ സുബി സുരേഷിന്റെ അകാല വിയോഗത്തിന്റെ ഞെട്ടലില്‍ നിന്നും മുക്തമാകുന്നതിന് മുന്നേയാണ് ധര്‍മ്മജന് അമ്മയെ കൂടി നഷ്ടമായിരിക്കുന്നത്.
സംസ്കാരം നാളെ ചേരാനല്ലൂർ ശ്മശാനത്തിൽ നടക്കും.
തൊടുപുഴ മലങ്കര ജലാശയത്തിലെ ദ്വീപിൽ കുട്ടവഞ്ചിയില്‍ കൊണ്ടുപോയി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. പ്രതിയെ അന്വേഷിക്കുന്നതിൻ്റെ ഭാഗമായി പൊലീസ് മലങ്കര ജലാശയത്തിലെ തുരുത്തില്‍ പരിശോധന നടത്തി. കേസിലെ പ്രതി മുട്ടം മാത്തപ്പാറ കോളനി താന്നിക്കാമറ്റത്തില്‍ ഉദയലാല്‍ ഘോഷിനായാണ് മുട്ടം പോലീസ് പരിശോധന നടത്തിയത്. ഇക്കഴിഞ്ഞ ജനുവരി 26നാണ് ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.
ഇടുക്കി സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സമീപ ജില്ലയിലെ ട്രൈബല്‍ ഹോസ്‌റ്റലില്‍ നിന്നാണ് പെൺകുട്ടി പഠിച്ചുകൊണ്ടിരിക്കുന്നത്. ഈ പെൺകുട്ടിയുടെ കുടുംബവുമായി പ്രതി ഉദയ ലാലിന് മുന്‍ പരിചയമുണ്ടായിരുന്നു. ജനുവരി 26ന് ഉച്ചയോടെ പെണ്‍കുട്ടിയും ബന്ധുക്കളും മലങ്കര ജലാശയം സന്ദര്‍ശിക്കുന്നതിനായി എത്തിയ സമയത്താണ് ഉദയലാൽ പെൺകുട്ടിയെ തുരുത്തിൽ എത്തിച്ച് പീഡിപ്പിച്ചത്.
പ്രതിക്ക് സ്വന്തമായി കുട്ടവഞ്ചിയുണ്ട്. ഇതിൽ രണ്ട് കുട്ട വഞ്ചികളിലായി പ്രതിയും പെണ്‍കുട്ടിയും മറ്റ് രണ്ടുകുട്ടികളും കൂടി ജലാശയത്തിന് സമീപത്തെ തുരുത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെ മറ്റ് രണ്ട് കുട്ടികളേയും പ്രതി തന്ത്രപൂര്‍വം തിരിച്ചയക്കുകയായിരുന്നു. ഇതിനുശേഷം പ്രതി പെൺകുട്ടിയുമായി തുരുത്തിലെ കുറ്റിക്കാട്ടിലേക്ക് പോയി. അവിടെ വച്ച് ലെെംഗിക പീഡനത്തിന് ഇരയാക്കുകയായരുന്നു എന്നാണ് വിവരം. ഭയന്നുപോയ പെണ്‍കുട്ടി ഈ വിവരം മറ്റാരോടും പറഞ്ഞിരുന്നില്ല.
എന്നാൽ അടുത്ത ദിവസം ഹോസ്‌റ്റലില്‍ എത്തിയ പെണ്‍കുട്ടിയുടെ സ്വഭാവത്തിലെ വ്യതിയാനങ്ങൾ ഹോസ്റ്റൽ അധികൃതർ ശ്രദ്ധിക്കുകയായിരുന്നു. തുടർന്ന് അവർ പെണകുട്ടിയെ കൗൺസിലിംഗിന് വധേയയാക്കി. ഈ സമയത്താണ് പീഡനവിവരം പുറത്തു വരുന്നത്. ഇതിനുപിന്നാലെ അവർ സമീപ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. കേസ് രജിസ്‌റ്റര്‍ ചെയ്‌ത ശേഷം പ്രതിയെ തിരക്കി പൊലീസ് മുട്ടം മാത്തപ്പാറയിലെത്തി. ഇതിനിടെ പൊലീസ് തന്നെ അന്വമഷിക്കുന്നുണ്ടെന്ന് മനസിലാക്കിയ പ്രതി ഒളിവില്‍ പോകുകയായിരുന്നു.
ഇതിനുപിന്നാലെ സംഭവം നടന്ന പ്രദേശം ഉൾപ്പെടുന്ന മുട്ടം പോലീസ് സ്റ്റേഷനിൽ കേസ് കെെമാറി. ഇതിൻ്റെ ഭാഗമായാണ് മുട്ടം പൊലീസ് പീഡനം നടന്ന സ്‌ഥലത്ത് പരിശോധന നടത്തിയത്. ജലാശയത്തിന് നടുവിലെ തുരുത്തിലെത്താന്‍ പോലീസ് തൊടുപുഴ അഗ്‌നിരക്ഷാ സേനയുടെ സഹായവും തേടിയിരുന്നു. ഇതിനായെത്തിച്ച ഡിങ്കിയിലാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ തുരുത്തിലേക്കെത്തിയത്. പെണ്‍കുട്ടിയെ തുരുത്തിലെത്തിച്ച പ്രതിയുടെ ഉടമസ്‌ഥതയിലുള്ള കുട്ട വഞ്ചിയും പോലീസ് കസ്‌റ്റഡിയില്‍ എടുത്തിട്ടുണ്ട്. അതേസമയം പ്രതിക്ക് രണ്ട് ഭാര്യമാരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവർ ഇരുവരും ജോലി ആവശ്യത്തിനായി വിദേശത്താണെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുടെ ഒളിവിടത്തെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സിവില്‍ സര്‍വീസ് പരിശീലന വേദിയില്‍ ജാതീയത പരാമര്‍ശവുമായി എഡിജിപി എസ് ശ്രീജിത്ത്. കേരളത്തിലെ പ്രബല സമുദായം നായന്‍മാരാണെന്നും മറ്റ് സമുദായങ്ങള്‍ അവരുടെ രീതികള്‍ പകര്‍ത്തുകയായിരുന്നുവെന്നുമാണ് ശ്രീജിത്ത് പറഞ്ഞു.
യുപിഎസ്സി കേരളയുടെ യൂ ട്യൂബ് പേജിലാണ് ഈ വിദ്വേഷ പരാമര്‍ശത്തിന്റെ വീഡിയോ പങ്കുവച്ചത്. പരിശീലന ക്ലാസിലുണ്ടായിരുന്ന മുസ്ലിം പെണ്‍കുട്ടിയോട് തറവാട്ടില്‍ ആരൊക്കെയുണ്ടെന്ന് ശ്രീജിത്ത് ചോദിക്കുന്നു. ആ കുട്ടി എല്ലാവരുമുണ്ടെന്ന് മറുപടിയും പറയുന്നു. എന്നാല്‍, ഫിദയ്ക്ക് എന്നാടോ തറവാട് വന്നത് എന്നായിരുന്നു ശ്രീജിത്ത് സദസിനോട് ചോദിക്കുന്നത്.
‘ഫിദ ഇസ്‌ലാം അല്ലേ, നിനക്കെവിടെയാടോ തറവാട്. ഈ തറവാട് എന്നത് നായര്‍ കണ്‍സപ്റ്റ് ആണ്. തറവാട് എന്ന വാക്ക് നായരുടെ വാക്കാണ്. ഇവിടെ ഉള്ള എല്ലാവരും ഇപ്പോള്‍ തറവാട് എന്ന് പറയും. മനസ്സിലായോ? നമ്പൂതിരിയാണ് ഡൊമിനന്റ് കാസ്റ്റ് എങ്കില്‍ നമ്മള്‍ ഇല്ലം അല്ലെങ്കില്‍ മന എന്ന് പറയും. ഇപ്പോള്‍ ആശാരിമാരും ഈഴവന്‍മാരും തറവാട് എന്ന് പറയും.
ഫിദ പറയുന്നു തറവാടെന്ന്. എടോ നിങ്ങള്‍ക്ക് ജാതിയില്ല എന്ന കാര്യം അറിയോ? പ്രവാചകന് ജാതിയുണ്ടായിരുന്നോ?’ ‘എന്നാല്‍ ഇവര്‍ ഇവിടെ എന്ത് ചെയ്യുന്നു. ഒരു പ്രത്യേക ജാതിയുടെ ഭാഷകള്‍ മാത്രം ഉപയോഗിക്കുന്നു. സംജ്ഞകള്‍ മാത്രം ഉപയോഗിക്കുന്നു. അതാണ് ഡൊമിനന്റ് കാസ്റ്റിന്റെ പ്രത്യേകത’. ഇതായിരുന്നു ശ്രീജിത് ഐപിഎസ് പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകളാണ് ഈ വീഡിയോയെ വിമര്‍ശിക്കുന്നത്.
എസ്എംഎ ബാധിതനായ ഒന്നരവയസ്സുകാരന്‍ നിര്‍വാണിന് കാരുണ്യ മനസ്സുകളുടെ സഹായ ഹസ്തം. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 18 കോടിയുടെ കനിവെത്തി. നിര്‍വാണിന് പിച്ച വച്ച് ഓടിച്ചാടി നടക്കാന്‍ ഇനി മരുന്ന് എത്തിയാല്‍ മതി. അവശ്യമായ തുക എത്തിയതോടെ അക്കൗണ്ട് ക്ലോസ് ചെയ്യുകയാണെന്ന് കുടുംബം അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് നിര്‍വാണിന് വേണ്ടിയുള്ള അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ സഹായമെത്തിയത്. നിര്‍വാണിന്റെ ചികിത്സക്കായി രൂപീകരിച്ച അക്കൗണ്ടിലേക്ക് 1.4 മില്യണ്‍ ഡോളര്‍ (ഏകദേശം 11.6 കോടി ഇന്ത്യന്‍ രൂപ) അജ്ഞാത വ്യക്തിയാണ് സംഭാവന ചെയ്തത്. മരുന്നിനുള്ള ഓര്‍ഡര്‍ നല്‍കുകയാണെന്നും അറിയിച്ചിരുന്നു. മരുന്ന് എത്തുമ്പോഴേക്കും ഒരു കോടി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ആ പ്രതീക്ഷ കനിവുള്ള മനസ്സുകള്‍ കൈവിട്ടില്ല.
പേരും വ്യക്തി വിവരങ്ങളും പങ്കുവയ്ക്കാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞാണ് ആ ഏറ്റവും വലിയ കാരുണ്യ മനസ്സ് നിര്‍വാണിനായി 11.6 കോടി നല്‍കിയത്. 17.3 കോടി രൂപ വില വരുന്ന സോള്‍ജെന്‍സ്മ മരുന്നാണ് കുഞ്ഞ് നിര്‍വാണിന് ആവശ്യം.
ജനുവരിയില്‍ മൂന്നാഴ്ച നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് നിര്‍വാണിന് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി സ്ഥിരീകരിച്ചത്. ജനിച്ച് പതിമൂന്ന് മാസം പിന്നിട്ടിട്ടും നിര്‍വാണിന് ഇരിക്കാനോ എഴുന്നേറ്റ് നില്‍ക്കാനോ സാധിച്ചിട്ടില്ല. കുഞ്ഞിന് രണ്ട് വയസ്സാകുന്നതിന് മുമ്പ് മരുന്ന് നല്‍കിയാല്‍ മാത്രമേ പ്രയോജനം ഉള്ളൂവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് കുടുംബം സുമനസ്സുകളുടെ സഹായം തേടിയത്.
യുവാക്കളുടെ ഇഷ്ട്ട താരമായി മാറിയ നടനാണ് ആസിഫ് അലി. കഥ തുടരുന്നു ആയിരുന്നു താരത്തിന്റ രണ്ടാമത്തെ ചിത്രം. ആസിഫ് അഭിനയിച്ച മിക്ക ചിത്രങ്ങളും ഏറെ പ്രേക്ഷക സ്വീകാര്യത നേടിയവയായിരുന്നു. അപൂർവ രാഗം എന്ന ചിത്രത്തിലെ വില്ലൻ വേഷത്തിന് നിരവധി അവാർഡുകൾ സ്വന്തമാക്കുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഇതു നമ്മുടെ കഥ, സാൾട്ട് ആൻഡ് പെപ്പർ, കെട്യോളാണെന്റെ മാലാഖ, കൂമൻ, കൊത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു.
ഇപ്പോഴിതാ കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും മമ്ത മോഹദാസും ഒരുമിക്കുന്ന ഏറ്റവും പുതിയ ചിത്രമായ മഹേഷും മാരുതിയും എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അനിഖ സുരേന്ദ്രനെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ വയറലാവുന്നു. മംമ്തയും ആസിഫും പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിൽ അവതാരിക അനിഖയുടെ ഒരു മെസ്സേജ് ഇരുവരെയും കാണിക്കുകയായിരുന്നു. കഥ തുടരുന്നു എന്ന ചിത്രത്തിൽ ഇരുവരുടെയും മകളായിട്ടായിരുന്നു അനിഖ അന്ന് അഭിനയിച്ചത്. നിങ്ങളുടെ രണ്ടാമത്തെ ചിത്രത്തെ കുറിച്ച് പറയുമ്പോൾ തന്നെ കുറിച്ചും എന്തെങ്കിലുമൊക്കെ പറയണം എന്നായിരുന്നു അനിഖയുടെ മെസ്സേജ്.
കഥ തുടരുന്നു എന്ന ചിത്രം തീയറ്ററിൽ കണ്ട് ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ തോന്നിയ അതേ കാര്യമായിരുന്നു തന്റെ സുഹൃത്ത് തന്നോട് ചോദിച്ചത്. ആ കൊച്ചിന് മാങ്ങ ചോദിക്കാൻ കണ്ട നേരം എന്ന്. ഇല്ലെങ്കിൽ താൻ ആ സിനിമയിൽ മൊത്തം ഉണ്ടായിരുന്നേനെ എന്ന് ആസിഫ് പറയുന്നു. ഇപ്പോഴും തന്റെ മകൾ ആ പാട്ട് കാണുമ്പോൾ അത് ആരാ ആ കുട്ടി എന്ന് ചോദിക്കും. താൻ അവളെ മടിയിലിരുത്തി കീബോർഡ് വായിച്ചുകൊടുക്കുമ്പോൾ അവളോട് പറഞ്ഞിട്ടുണ്ട് നീ വലുതാവുമ്പോൾ എന്റെ ഹീറോയിൻ ആയി അഭിനയിക്കുമെന്ന്. താൻ തമാശയ്ക്ക് പറഞ്ഞതാണ്. എന്നാൽ ഇപ്പോൾ കഥ കേൾക്കാൻ തുടങ്ങിയപ്പോൾ ഹീറോയിനായി അനിഖയെ ആൾക്കാർ സജസ്റ്റ് ചെയ്തു തുടങ്ങി എന്ന് താരം പറയുന്നു.
സുബി സുരേഷിന്റെ വിയോഗ വാർത്ത കേട്ട ഞെട്ടലിലാണ് സഹപ്രവർത്തകരും ബന്ധുക്കളും ആരാധകരുമെല്ലാം. ഇത്രപെട്ടന്നൊരു വേർപാട് സുബിക്ക് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സഹപ്രവർത്തകരും സുഹൃത്തുക്കളും പറയുന്നത്. തനതായ ഹാസ്യശൈലി കൊണ്ട് ശ്രദ്ധ നേടിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് ഇന്ന് രാവിലെയാണ് അന്തരിച്ചത്. കൊച്ചി രാജഗിരി ആശുപത്രിയിലായിരുന്നു അന്ത്യം
അടുത്തകാലത്തായി യൂട്യൂബില്‍ അടക്കം സജീവമായിരുന്നു സുബി. ഇതിനിടയിൽ നാല്പത്തൊന്നാം വയസിൽ സുബി വിവാഹിതയാകുന്നുവെന്ന വാർത്തയും പുറത്ത് വന്നിരുന്നു. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു വിവാഹ വാർത്ത സുബി സുരേഷ് പുറത്ത് വിട്ടത് .കലാഭവന്റെ ഷോ ഡയറക്ടറായ രാഹുൽ ആണ് തന്നെ വിവാഹം കഴിക്കാൻ പുറകെ നടക്കുന്നത് എന്നായിരുന്നു താരം പ്രതികരിച്ചത്. നേരത്തെ പരിചയമുണ്ടായിരുന്നു. കാനഡയില്‍ പോയപ്പോള്‍ എന്നോട് ഭയങ്കര ഇംപ്രഷന്‍ വന്നു പോയി.
വീട്ടിലൊക്കെ വന്നു സംസാരിച്ചിട്ടുണ്ട്. പക്ഷെ ഞാന്‍ കൈ കൊടുത്തിട്ടില്ലെന്നും താരം പറയുന്നു. അത് കേട്ട് നന്നായി എന്ന് അവതാരകന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ക്കൊരു കഷ്ടകാലം വരുമ്പോള്‍ സന്തോഷിക്കുകയാണോ? എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. എന്തിനാണ് വെറുതെ ജയന്തി ജനതയ്ക്ക് തലവെക്കുന്നതെന്ന് പിന്നീട് സുബി തമാശയായി പറയുന്നത്. അതേസമയം വരുന്നത് പോലെ വരട്ടെ. നോ എന്ന് പറഞ്ഞിട്ടില്ലെന്നാണ് രാഹുല്‍ പറഞ്ഞത്. ഫെബ്രുവരിയില്‍ നോക്കാം. ഫെബ്രുവരി 14 ന് പൂനെയില്‍ ഒരു പ്രോഗ്രാമുണ്ട്. അതാണ് ഡേറ്റ് പറഞ്ഞത്. ചുമ്മാ ജീവിതത്തിലൊരു രസമൊക്കെ വേണ്ടേ എന്നും രാഹുല്‍ പറയുന്നു. നല്ല വാര്‍ത്തയ്ക്കായി കാത്തിരിക്കുന്നുവെന്നും അവതാരകൻ പറഞ്ഞു. ഈ സന്തോഷ നാളുകൾക്കിടെയാണ് സുബിയുടെ വിയോഗ വാർത്തയും പുറത്ത് വന്നത്.
മുമ്പ് ജഗദീഷ് അവതരിപ്പിച്ചിരുന്ന പടം തരും പണം എന്ന ഷോയില്‍ വന്നപ്പോള്‍ ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ കാരണം നടി വെളിപ്പെടുത്തിയിരുന്നു. ഈ വയസ്സിനിടയില്‍ ഒരു പ്രണയവും തോന്നിയില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. വീട്ടുകാര്‍ക്ക് എല്ലാം അറിയാവുന്ന ആളുമാണ്. നല്ല ആളായിരുന്നു. അദ്ദേഹം ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്യുകയായിരുന്നു. എന്നാല്‍ അത് നല്ല രീതിയില്‍ പോകില്ല എന്ന് തോന്നിയപ്പോള്‍ പിരിയാം എന്ന് ഞങ്ങള്‍ ഒരുമിച്ച് എടുത്ത തീരുമാനം ആണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്നതിന്റെ ഒരു കാരണം ഒരുപക്ഷെ ഈ മൂശേട്ട സ്വഭാവം ആയിരിയ്ക്കും. പിന്നെ എനിക്ക് സന്തോഷവും സമാധാനവും വേണം. ഒരു അറേഞ്ച് മാരേജിനോട് എനിക്ക് താത്പര്യമില്ല.
പ്രണയിച്ച് തന്നെ കെട്ടണം എന്നാണ് ആഗ്രഹം. അതിന് പറ്റിയ ആളെ കിട്ടാത്തത് ഒരു വിഷയമാണ്. ആ സമയത്ത് കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗം ഞാന്‍ മാത്രമായിരുന്നു. അച്ഛന് സുഖമില്ല. അനിയന്‍ ചെറുപ്പമാണ്. എന്റെ വരുമാനം എല്ലാം കുടുംബത്തിന് വേണ്ടിയാണ് പോകുന്നത്. ആ സമയത്ത് അദ്ദേഹം എന്നോട് ചോദിച്ചു, ‘അമ്മ ചെറുപ്പം അല്ലേ, ഇനി അമ്മയ്ക്ക് എന്തെങ്കിലും പണിയ്ക്ക് പോയിക്കൂടെ എന്ന്’ അതിലൊരു സ്വാര്‍ത്ഥത എനിക്ക് തോന്നി. ആ ബന്ധം തുടരുന്നത് നല്ലതല്ല എന്ന ബോധവും അപ്പോള്‍ മുതലാണ് വന്നത്. വീടുമായുള്ള ബന്ധം നഷ്ടപ്പെടുത്താന്‍ എനിക്ക് കഴിയില്ല. ആ പ്രണയ ബന്ധത്തിന് ശേഷം പിന്നെ ഒന്ന് ഉണ്ടായിട്ടില്ല. അവസാനം അച്ഛനും അമ്മയും പറഞ്ഞു, എന്റെ വിവാഹമാണ് അവരുടെ ഏറ്റവും വലിയ സ്വപ്‌നം എന്ന്. ആര് ആയാലും കുഴപ്പമില്ല, നീ വിവാഹം ചെയ്ത് കണ്ടാല്‍ മതി എന്നാണ് പറഞ്ഞത്. പ്രണയിക്കാനുള്ള ലൈസന്‍സ് കിട്ടിയ ശേഷം എനിക്ക് ആ വികാരം ആരോടും തോന്നിയിട്ടുമില്ല എന്നായിരുന്നു സുബി പറഞ്ഞത്. എന്നാൽ ആ പ്രണയം രാഹുലിനോട് തോന്നിയപ്പോഴേക്കും സുബിയെ മരണം കവർന്നെടുത്തത് ആരെയും നൊമ്പരപ്പെടുത്തും.