കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവുമായി 19 വയസ്സുകാരി പിടിയില്‍. 1.884 കിലോ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിനി ഷഹലയാണ് പിടിയിലായത്. ഇവരെ വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.സ്വര്‍ണം മിശ്രിത രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്. അഭ്യന്തര വിപണിയില്‍ ഒരു കോടി രൂപ വില വരും സ്വര്‍ണ്ണത്തിന്.
ഇന്നലെ രാത്രി 10.20 മണിക്ക് ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലാണ് യുവതി കാലികറ്റ് എയര്‍പോര്‍ട്ടിലിറങ്ങിയത്. കസ്റ്റംസ് പരിശോധനക്ക് ശേഷം 11 മണിക്ക് വിമാനത്താവളത്തിന് പുറത്തിറങ്ങിയ യുവതിയെ, മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിന് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവതിയെ മണിക്കൂറുകളോളം പൊലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും ആത്മ ധൈര്യം വിടാതെ യുവതി അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ടിരുന്നു. താന്‍ ഗോള്‍ഡ് ക്യാരിയറാണെന്നോ തന്റെ പക്കല്‍ സ്വര്‍ണ്ണമുണ്ടെന്നോ സമ്മതിക്കാന്‍ യുവതി തയ്യാറായില്ല.
തുടര്‍ന്ന് യുവതിയെ ലഗ്ഗേജ് ബോക്‌സുകള്‍ ഓപ്പണ്‍ ചെയ്തു വിശദമായി പരിശോധിച്ചിട്ടും സ്വര്‍ണം കണ്ടെത്താനായില്ല. ശേഷം യുവതിയുടെ ദേഹപരിശോധനയിലാണ് അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ദക്തമായി തുന്നിച്ചേര്‍ത്ത് ഒളിപ്പിച്ച രീതിയില്‍ മൂന്ന് പാക്കറ്റുകള്‍ കണ്ടെത്താനായത്. യുവതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണകടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
തിരുവനന്തപുരത്ത് കടലിൽ കാണാതായ മൂന്ന് പേരെയും ഇനിയും കണ്ടെത്താനായില്ല. ഇവർക്കായുള്ള തെരച്ചിൽ കഴിഞ്ഞ ദിവസം രാത്രിയായതോടെ നിർത്തിവെച്ചിരുന്നു. ശേഷം, ഇന്ന് രാവിലെ തെരച്ചിൽ പുനഃരാരംഭിച്ചു. കോസ്റ്റ് ഗാർഡിന്റെ സഹായത്തോടെയാണ് തെരച്ചിൽ നടത്തി വരുന്നത്. ശക്തമായ തിരയും അടിയൊഴുക്കുമാണ് കഴിഞ്ഞ ദിവസത്തെ രക്ഷാപ്രവർത്തനത്തിന് തടസമായത്.
തിരയിൽപ്പെട്ട ഒരാളുടെ മൃതദേഹം ഇന്നലെ ലഭിച്ചിരുന്നു. പുത്തൻതോപ്പിൽ രണ്ടുപേരെയും അഞ്ചുതെങ്ങ് മാമ്പള്ളിയിൽ ഒരാളെയുമാണ് കാണാതായത്. ശ്രേയസ് (16), സാജിദ് (19) എന്നിവരേയാണ് പുത്തൻതോപ്പിൽ നിന്ന് കാണാതായത്. മാമ്പള്ളി സ്വദേശി സാജൻ ആന്റണി (34) യേയാണ് അഞ്ചുതെങ്ങിൽ നിന്ന് കാണാതായത്.
തുമ്പയിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽപ്പെട്ട് കാണാതായ ആറാട്ടുവഴി സ്വദേശി ഫ്രാങ്കോയുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെത്തിയത്. ക്രിസ്മസ് ആഘോഷിക്കാനെത്തി ബീച്ചിൽ കുളിക്കാനിറങ്ങിയവരാണ് ശക്തമായ തിരമാലയിൽപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഞായറാഴ്ച കടൽ പ്രക്ഷുബ്ദമായിരുന്നു. ഒപ്പം തന്നെ അടിയൊഴുക്കും ഉണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നു.
മലയാളിയായ പതിനേഴുകാരി തമിഴ്‌നാട്ടില്‍ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. കുടുംബ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയപ്പോഴായിരുന്നു അപകടം.
തമിഴ്‌നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തില്‍ വെച്ചാണ് അപകടമുണ്ടായത്. പതിനേഴുകാരി കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ബന്ധുക്കള്‍ ഉടന്‍ തന്നെ അനുവിനെ രക്ഷപ്പെടുത്തി.
എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കേും മരണം സംഭവിച്ചിരുന്നു. നാട്ടിലെത്തിച്ച അനുപ്രിയയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാളെ മാനന്തവാടി അമലോത്ഭവ ദേവാലയ സെമിത്തേരിയില്‍ സംസ്‌കരിക്കും. പിതാവ്: പ്രജി, മാതാവ്: സിന്ധു, ഏക സഹോദരന്‍ ഷെയിന്‍ ബേസില്‍
കോഴിക്കോട് വടകരയിലെ വ്യാപാരിയുടെ മരണം കൊലപാതകം. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പ്രാഥമിക പോസ്റ്റ്മോട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി.മുഖത്തും കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ കൊലപാതക ശ്രമത്തിനിടയിലെ പിടിവലി മൂലമെന്ന് പൊലീസ്. വിശദമായ റിപ്പോര്‍ട്ട് രണ്ടുദിവസത്തിനകം ലഭിക്കും. ഇന്ന് രാവിലെയാണ് 62–കാരനായ രാജനെ പലചരക്ക് കടക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാത്രിയിലാണ് രാജനെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വടകര പഴയ സ്റ്റാൻഡിന് സമീപം പലചരക്ക് കട നടത്തിയിരുന്ന അടക്കാതെരു സ്വദേശി രാജനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. രാത്രിയിൽ രാജനൊപ്പം മറ്റൊരാൾ കൂടി കടയിൽ ഉണ്ടായിരുന്നതായി സമീപത്ത് കട നടത്തുന്ന അശോകൻ പറഞ്ഞു.
രാത്രി പതിനൊന്ന് മണി കഴിഞ്ഞിട്ടും രാജൻ കടയടച്ച് വീട്ടിലെത്താതായതോടെയണ് ബന്ധുക്കൾ ഇയാളെ അന്വേഷിച്ച് കടയിൽ എത്തിയത്. ഈ സമയത്ത് കടക്കുള്ളിൽ മരിച്ച നിലയിലായിരുന്നു രാജൻ. രാജന്റെ മുഖത്ത് മർദ്ദനമേറ്റ പാട് ഉണ്ടായിരുന്നു. കടക്കുള്ളിൽ മല്പിടുത്തം നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഫാനും കസേരയും മറിഞ്ഞ് കിടക്കുന്ന നിലയിലായിരുന്നു. സമീപത്തു നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തിട്ടുണ്ട്. രാജന്റെ മൂന്ന് പവനോളം വരുന്ന സ്വർണ മാലയും മോതിരവും ബൈക്കും നഷ്ടപ്പെട്ടിട്ടുണ്ട്. രാത്രി ഒമ്പത് മണിക്ക് ശേഷം കടയിൽ മറ്റൊരാളെ കണ്ടിരുന്നതായി ദൃക്‌സാക്ഷി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അതിനിടെ, രാജൻ രാത്രി ഒമ്പത് മണിക് ശേഷം ബൈക്കിൽ കടയലേക്ക് വരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തു വന്നു. ദൃശ്യങ്ങളിൽ രാജനൊപ്പം മറ്റൊരാൾ കൂടി ബൈക്കിലുണ്ട്. സംഭവത്തെ കുറിച്ച് ഊർജിതമായ അന്വേഷണം നടക്കുന്നതായി വടകര ഡി വൈ എസ് പി പറഞ്ഞു.മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവ. എല്ലാ പാര്‍ട്ടികളെയും ഒരുപോലെയാണ് സഭ കാണുന്നത്. ഒന്നിനോട് മാത്രം വിവേചനം കാണിക്കേണ്ട ആവശ്യമില്ല. പിണറായി വിജയനെന്നോ ഉമ്മന്‍ ചാണ്ടിയെന്നോ നരേന്ദ്ര മോദിയെന്നോ സഭയ്ക്ക് വ്യത്യാസമില്ല. ബിജെപിയുമായി ബന്ധമുണ്ടാക്കുന്നതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും അദ്ദേഹംപറഞ്ഞു.
ഞങ്ങള്‍ ഇന്ത്യന്‍ ക്രിസ്ത്യാനികളാണ്. ഇന്ത്യയോടാണ് ഞങ്ങളുടെ സ്‌നേഹം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങളില്‍ ഇന്ത്യയെയാണ് പിന്തുണയ്ക്കുന്നത്. ഞങ്ങള്‍ എന്നും ഇന്ത്യയോടൊപ്പമാന്നെും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ക്ലിമ്മിസ് കാതോലിക്കാ ബാവ വ്യക്തമാക്കി. നമ്മുടെയെല്ലാം പൂര്‍വികര്‍ ഹിന്ദുക്കളാണ് എന്നുള്ളത് ഒരു ചരിത്ര വസ്തുതയാണ്. ഇവിടെയുള്ളത് ഇന്ത്യന്‍ ക്രിസ്ത്യാനികളാണ്, 2000 വര്‍ഷമായി ഇവിടെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ് എല്ലാവരുമെന്നും അദേഹം അഭിമുഖത്തില്‍ പറഞ്ഞു.
സഭ മുന്‍പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് സ്വീകരിച്ചിരുന്ന പോലെയുള്ള അകലം ബിജെപിയോടും പാലിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരെയും അകറ്റി നിര്‍ത്തുന്നില്ല. ജനസംഘത്തിന് രണ്ട് എംപിമാര്‍ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. ഇന്ന് അവരാണ് രാജ്യം ഭരിക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടത് ആവശ്യമാണെന്നും അദേഹം വ്യക്തമാക്കി.
കേരളത്തില്‍ യുഡിഎഫിനെ പോലെ തന്നെ എല്‍ഡിഎഫ് സര്‍ക്കാരും സഭയുടെ ആവശ്യങ്ങള്‍ തുറന്ന മനസോടെ കേള്‍ക്കാറുണ്ട്. മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാനുള്ള ഇടം ഇപ്പോഴും സഭയ്ക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനങ്ങള്‍ എടുക്കാന്‍ ഇച്ഛാശക്തിയുള്ള നേതാവാണെന്നും ക്ലിമ്മിസ് ബാവ വ്യക്തമാക്കി.
വ്യാപാരിയെ ദുരൂഹ സാഹചര്യത്തില്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. അടക്കാത്തെരു പുതിയാപ്പ സ്വദേശി പലവ്യഞ്ജന കട നടത്തുന്ന രാജനാണ് മരിച്ചത്. അറുപത്തിരണ്ടുവയസ്സായിരുന്നു.
അതേസമയം, രാജന്‍ ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവന്റെ സ്വര്‍ണാഭരണങ്ങളും കടയിലുണ്ടായിരുന്ന പണവും കാണാതായിട്ടുണ്ട്. സമീപത്ത് ഒഴിഞ്ഞ മദ്യകുപ്പികളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
മോഷണത്തിനിടെയുള്ള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. പതിവ് സമയം കഴിഞ്ഞിട്ടും രാജന്‍ വീട്ടിലെത്താതിരുന്നതോടെ വീട്ടുകാര്‍ തിരഞ്ഞ് കടയില്‍ എത്തിയതായിരുന്നു. അപ്പോഴാണ് നിലത്ത് അബോധാവസ്ഥയില്‍ വീണ് കിടക്കുന്നത് കണ്ടത്.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഇയാളുടെ ബൈക്കും കാണാതായി. മൃതദേഹം വടകര ഗവ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ്.
നടനും അവതാരകനുമായ ഗോവിന്ദൻകുട്ടിക്കെതിരെ പീഡന പരാതി. എറണാകുളം സ്വദേശിയും മോഡലുമായ പെൺകുട്ടിയാണ് പരാതി നൽകിയത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഗോവിന്ദൻകുട്ടിക്കെതിരെ പോലീസ് കേസെടുത്തു. വിവാഹ വാഗ്ദാനം നൽകി നിരവധി തവണ ഗോവിന്ദൻകുട്ടി പെൺകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.
എറണാകുളത്തെ വാടക വീട്ടിൽവെച്ചും, സുഹൃത്തിന്റെ വില്ലയിൽ എത്തിച്ചും പീഡിപ്പിച്ചതിന് പുറമെ എറണാകുളം നഗരമധ്യത്തിൽ കാറിൽവെച്ചും പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസമാണ് പെൺകുട്ടി പോലീസിൽ പരാതി നൽകിയത്.
യുട്യൂബ് ചാനലിന് വേണ്ടി ടോക്ക് ഷോ ചെയ്യുന്നതിനിനിടയിലാണ് ഗോവിന്ദൻകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം സ്ഥാപിച്ച പ്രതി വിവാഹ വാഗ്ദാനം നൽകി ലൈംഗീക പീഡനത്തിന് ഇരയാക്കുകയായിരുന്നു. എന്നാൽ വിവാഹത്തെ കുറിച്ച് സംസാരിച്ചപ്പോൾ പ്രതി മർദ്ധിച്ചെന്നും പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കൈരളി ചാനലിലെ സ്റ്റുഡൻസ് ഒൺലി എന്ന പരിപാടിയിലൂടെ ഗോവിന്ദൻകുട്ടി ശ്രദ്ധ നേടിയത്. നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
ബ്രിട്ടനില്‍ വീട്ടിനുള്ളില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലം സ്വദേശിയായ വിജിന്‍ ആണ് ഡിസംബര്‍ 28 ന് ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനം നടത്തും.
കൊട്ടാരക്കര കിഴക്കേത്തെരുവ് ഇരുങ്ങൂര്‍ നീലാംവിളയില്‍ വി വി നിവാസില്‍ ഗീവര്‍ഗീസിന്റെയും ജെസിയുടെയും മകനാണ് വിജിന്‍. ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ എംഎസ്സി എന്‍ജിനിയറിങ്ങ് മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്.
ബ്രിട്ടനിലെ ലിവര്‍പൂളിനടുത്ത് വിരാല്‍ ബെര്‍ക്കന്‍ഹെഡ് റോക്ക് ഫെറിയിലാണു വീടിനുള്ളില്‍ മരിച്ച നിലയില്‍ വിജിനെ കണ്ടെത്തിയത്. ഡിസംബര്‍ 2 ന് രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്. വിജിന്റെ വിയോഗം മലയാളികളായ സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നൊമ്പരമായി.
വിജിന്റെ മരണശേഷമാണ് ചെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയില്‍ വിജിന്റെ കോഴ്‌സിന്റെ പരീക്ഷാഫലം പുറത്തുവന്നത്. മികച്ച വിജയമായിരുന്നു വിജിന്‍ കൈവരിച്ചത്. തന്റെ പരീക്ഷാഫലം അറിയാനുള്ള വിധി പോലും വിജിന് ഉണ്ടായില്ല.
പാലാ എംഎൽഎ മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം വള്ളിച്ചിറ തൊട്ടപ്പള്ളിൽ രാഹുൽ വാഹനാപകടത്തിൽ മ .രിച്ചു .24 കാരനായ രാഹുൽ ജോബി സഞ്ചരിച്ച വാഹനത്തിൽ രാത്രി പന്ത്രണ്ടരയ്ക്ക് ഏറ്റുമാനൂരിൽ മറ്റൊരു വാഹനം വന്ന് ഇടിക്കുകയായിരുന്നു .
ഇടിയുടെ ആഘാതത്തിൽ ആണ് രാഹുൽ മ .രണപ്പെട്ടത്. രാത്രി 12:30 ന് ഏറ്റുമാനൂരിൽ രാഹുൽ സഞ്ചരിക്കുന്ന വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബന്ധുവിന് കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകും ,
വഴി ഏറ്റുമാനൂർ ബൈപാസിൽ വച്ചാണ് അപകടമുണ്ടായത്. രാഹുൽ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. രാഹുൽ സഞ്ചരിച്ച കാർ തെന്നി തെറിച്ച് അതുവഴി വന്ന പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു .കാറിൻറെ പിൻസീറ്റിൽ ആണ് രാഹുൽ ഇരുന്നത് .ആ ഭാഗത്താണ് വണ്ടി ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ അപ്പോൾ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കുപറ്റി .
ഏറ്റുമാനൂർ വെച്ച് ആണ് രാഹുലിന് അപകടം ഉണ്ടായത് . കൂടെയുണ്ടായിരുന്ന ബന്ധു പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ ബന്ധുവിന്റെ കോട്ടയത്തെ വീട്ടിൽ നിന്നും സാധനങ്ങൾ എടുക്കാൻ പോകുന്ന വഴി ഏറ്റുമാനൂരിൽ ബൈപാസിൽ വെച്ചാണ് അപകടമുണ്ടായത്. രാഹുലിന്റെ കാറിലേക്ക് മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു .രാഹുൽ സഞ്ചരിച്ച കാർ തെറിച്ച് അതുവഴി ചരക്ക് കയറ്റിവന്ന പിക്കപ്പ് വണ്ടിയുമായി ഇടിക്കുകയും കാറിന്റെ പിൻസീറ്റിൽ ഇരുന്ന രാഹുലിനു കൂടുതൽ പരിക്ക് പറ്റുകയുമായിരുന്നു .
ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഒപ്പമുണ്ടായിരുന്നവർക്കും പരിക്ക് പറ്റിയിരുന്നു .ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഹുൽ സഞ്ചരിച്ച കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു .ഇടിയുടെ ആഘാതത്തിൽ രാഹുൽ സഞ്ചരിച്ച കാർ അതുവഴി പോയ പിക്കപ്പ് വാനിലിടിച്ച് രാഹുലിന് ഗുരുതരമായി പരിക്ക് പറ്റി.മാണി സി കാപ്പന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ആണ് രാഹുൽ ബോബി .സംഭവം നടന്നത് രാത്രി 12:30 ആണ് .
തിരുപ്പിറവിയുടെ ഓര്‍മ്മപുതുക്കി ഇന്ന് ക്രിസ്മസ്. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം ലോകം മുഴുവന്‍ പകര്‍ന്നു നല്‍കിയ ദൈവപുത്രന്റെ പിറവി ദിനം ആഘോഷമാക്കുകയാണ് വിശ്വാസികള്‍.ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശവുമായി പിറന്നു വീണ വലിയ ഇടയന്റെ ഓര്‍മ്മ പുതുക്കുകയാണ് ലോകം.
തിരുപ്പിറവി ശുശ്രൂഷകള്‍ക്കായി ലോകമെമ്പാടും ആയിരക്കണക്കിന് വിശ്വാസികള്‍ ദേവാലയങ്ങളില്‍ ഒത്തുചേര്‍ന്നു. ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാന അടക്കമുള്ള പ്രാര്‍ത്ഥനാ ശുശ്രൂക്ഷകള്‍ നടന്നു. വിവിധ ക്രൈസ്തവ സഭാ തലവന്‍മാർ ദേവാലയങ്ങളില്‍ പ്രാർത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.
നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച് പ്രാർത്ഥനയോടെയാണ് വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തുകൂടിയത്. ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു. പട്ടം സെന്റ് തോമസ് കതീഡ്രലിൽ നടന്ന ശുശ്രൂഷാ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. തീ ഉഴലിച്ച ശുശ്രൂഷയിലും പാതിരാ കുർബാനയിലും നിരവധി പേർ പങ്കാളികളായി.
തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് പള്ളിയിൽ കര്‍ദിനാൾ ക്ലീമ്മിസ് കാതോലിക ബാവ പ്രാര്‍ത്ഥനകൾക്ക് നേതൃത്വം നൽകി. പാളയം സെന്‍റ് ജോസഫ്സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് തോമസ്.ജെ.നെറ്റോയുടെ മുഖ്യ കാര്‍മ്മികത്വത്തിൽ രാത്രി 11.30ന് പാതിരാ കുര്‍ബാന നടന്നു.
താമരശേരി മേരിമാതാ കത്തീഡ്രലിൽ താമരശേരി രൂപത ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിൽ തിരുക്കർമ്മങ്ങൾ നടന്നു. സീറോമലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസ് പള്ളിയിൽ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് തിരുക്കർമ്മങ്ങൾക്ക് നടന്നത്.ശേഷം അൾത്താരയിലെ ഉണ്ണിയേശുവിന്റെ രൂപം പുൽക്കൂട്ടിൽ എത്തിച്ചു.