Kerala

കരിപ്പൂരില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരെ കാറുപയോഗിച്ച് ഇടിച്ചിട്ട ശേഷം രക്ഷപെട്ട പ്രതിക്കായി അന്വേഷണം. കൊണ്ടോട്ടി സ്വദേശിയായ റിയാസ് ആണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയാണ് റിയാസ്.

ഇന്നലെയാണ് കേസില്‍ പ്രതിയായ റിയാസ് സ്വര്‍ണം കടത്താനുള്ള ആളെ പിക്ക് ചെയ്യാനായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. ഈ വിവരം ലഭിച്ചെത്തിയ പൊലീസ് റിയാസിനെ കസ്റ്റഡിയിലെടുക്കുമെന്ന് വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസ് നല്‍കിയ വിവരമനുസരിച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ റിയാസിനായി കാത്തുനിന്നു.

ഇതോടെയാണ് റിയാസ് കസ്റ്റംസ് ഉദ്യോഗസ്ഥരെ തന്റെ കാറുപയോഗിച്ച് ഇടിച്ചുതെറിപ്പിച്ച് രക്ഷപെട്ടത്. സംഭവത്തിന് ശേഷം വെള്ള കാറിന്റെ പെയിന്റ് മാറ്റി ചാരനിറം ആക്കുകയും ചെയ്തു ഇയാള്‍. ഉദ്യോഗസ്ഥര്‍ മുഖേന സ്വര്‍ണം സംസ്ഥാനത്തേക്ക് കടത്തുന്ന മുഖ്യകണ്ണിയാണ് റിയാസ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

സുഹൃത്തിനെക്കൊണ്ട് റെയില്‍വേ ട്രാക്കില്‍ നിന്നും ഫോട്ടോ എടുപ്പിക്കുന്നിതിനിടെ യുവാവ് ട്രെയിന്‍ ഇടിച്ച് മരിച്ചു. മുളന്തുരുത്തി ചെങ്ങോലപ്പാടം റെയില്വേ ഗേറ്റിനു സമീപത്തായിരുന്നു അപകടം. വൈക്കം തെക്കേനട കണ്ണാട്ട് കൃഷ്ണന്റെയും സുലോചനയുടെയും മകന്‍ അജിത്ത് ആണ് മരിച്ചത്.

ഇരുപത്തിയാറ് വയസ്സായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം. സുഹൃത്തിനൊപ്പം സമീപത്തെ വര്‍ക്ക് ഷോപ്പില്‍ വാഹനം നന്നാക്കാന്‍ എത്തിയതായിരുന്നു അജിത്ത്. അതിനിടെ സുഹൃത്തിന്റെ സഹായത്തോടെ ട്രെയിന്‍ വരുന്ന സമയം ഫോട്ടോ എടുപ്പിക്കാന്‍ റെയില്‍വേട്രാക്കില്‍ കയറി.

ട്രാക്കില്‍ നില്‍ക്കുന്ന ചിത്രത്തിനു പിന്നില്‍ ട്രെയിന്‍ കൂടി ഉള്‍പ്പെടുത്തി വരുന്ന രീതിയില്‍ ഫോട്ടോ എടുക്കാനായിരുന്നു അജിത്ത് ഉദ്ദേശിച്ചത്. എന്നാല്‍ അജിത്തിന്റെ കണക്കുകൂട്ടലുകളെല്ലാം ട്രെയിന്‍ തെറ്റിച്ചു. ഫോട്ടോയെടുത്ത് അജിത്ത് ട്രാക്കില്‍ നിന്ന് മാറുന്നതിന് മുമ്പേ വേഗത്തില്‍ എത്തിയ ട്രെയിന്‍ ഇടിച്ചു.

ഗുരുതരമായി പരിക്കേറ്റ അജിത്തിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗീതുവാണ് സഹോദരി

ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയായ സീരിയല്‍ നടി അശ്വതി ബാബുവും ഭര്‍ത്താവും അറസ്റ്റില്‍. അമ്മയെയും മകനെയും വീടുകയറി ആക്രമിച്ചെന്നന പാരിതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കല്‍ പോലീസാണ് അശ്വതിയെയും ഭര്‍ത്താവ് നൗഫലിനെയും അറസ്റ്റ് ചെയ്തത്. സൗമ്പത്തിക ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്നാണ് നായരമ്പലം സ്വദേശി കിഷോറിനെയും അമ്മയെയും ഇവര്‍ വീട് കയറി ആക്രമിച്ചുവെന്നാണ് കേസ്.

ലഹരിക്കേസില്‍ ഉള്‍പ്പെടെ പ്രതിയാണ് അശ്വതി. ലഹരി ഉപയോഗിച്ചിരുന്നുവെന്നും അത് ഉപേക്ഷിക്കുന്നതിനായി ചികിത്സ തേടിയിരുന്നെന്നും അശ്വതി പറഞ്ഞിരുന്നു. ഏതാനും ദിവസം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ഭവനഭേദനം, പൊതുസ്ഥലത്ത് അസഭ്യം പറയല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. അശ്വതിയെയും ഭര്‍ത്താവിനെയും ശിനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

നരബലിക്കേസില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ സ്ഥലം കുഴിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹം തിരഞ്ഞെ കണ്ടെത്തുവാന്‍ പ്രത്യേകം പരിശീലനം ലഭിച്ച നായകളാണ് പരിശോധന നടത്തുന്നത്. പോലീസ് കാട് വെട്ടിത്തെളിച്ചാണ് പരിശോധന നടത്തുന്നത്. തിരുമ്മല്‍ കേന്ദ്രത്തിന്റെ വടക്കുഭാഗത്ത് കുഴിയെടുക്കുന്നതിനായി പോലീസ് മാര്‍ക്ക് ചെയ്തിട്ടുണ്ട്. ഇവിടേക്ക് ഭഗവല്‍ സിങ്ങിനെയും ഷാഫിയെയും എത്തിച്ചു. വീടിനുള്ളില്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നുണ്ട്.

നരബലിക്ക് കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടെന്ന സംശയം ചോദ്യം ചെയ്യലിനിടയില്‍ പോലീസിനുണ്ടായി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് കൂടുതല്‍ പരിശോധന നടത്തുന്നത്. വീടിന്റെ പലഭാഗത്തും മഞ്ഞള്‍ നട്ടിട്ടുണ്ട്. സാധാരണ മഞ്ഞള്‍ കൃഷി ചെയ്യുന്ന രീതിയിലല്ല ഇത്. പല സ്ഥലത്തും കുറച്ച് കുറച്ചായി നട്ടിരിക്കുന്നു. ഇവിടെ മൃതദേഹം കുഴിച്ചിട്ടുട്ടുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.

മൂന്ന് പ്രതികളെയും മൂന്ന് വാഹനത്തിലാണ് എത്തിച്ചത്. സ്ഥലത്ത് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കുവാന്‍ പോലാസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. പ്രതികളെ എത്തിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. വീടിന്റെ മുന്‍വശത്ത് നിന്നാണ് പത്മയുടെ മൃതദേഹം ലഭിച്ചത് ഇവിടെ മഞ്ഞള്‍ കൃഷി ചെയ്തിരുന്നു. വീടിന്റെ പിന്‍വശത്താണ് റോസ്ലിയുടെ മൃതദേഹം ലഭിച്ചത്. നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ച സ്ഥലത്താണ് നായ നിന്നത്. ഇവിടെ പരിശോധിക്കുവാന്‍ പോലീസ് മാര്‍ക്ക് ചെയ്തു.

വീട്ടില്‍ പോലീസ് പരിശോധന നടത്തുന്നതിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ സംശയം തോന്നിയ ആറിടങ്ങള്‍ പോലീസ് മാര്‍ക്ക് ചെയ്തിരിക്കുകയാണ്.ഇത് തെളിഞ്ഞാൽ മൊത്തം നരബലികൾ 8 ആയി മാറും. ഇതോടെ ലോക ചരിത്രത്തിൽ പോലും സമാനതകൾ ഇല്ലാത്ത മനുഷ്യ മാംസം ഭക്ഷിക്കലിനും നര ബലിയുടേയും തെളിവുകൾ ആയിരിക്കാം ഒരു പക്ഷേ കിട്ടുക.മൃതദേഹങ്ങളും, അവ മറവു ചെയ്ത സ്ഥലങ്ങളും കണ്ടെത്തുന്നതിൽ പരിശീലനം ലഭിച്ച പോലീസ് നായകളാണ് മായയും മര്‍ഫിയെയും. മായയും മിയയും കള്ളം പറഞ്ഞില്ലേൽ ഇലന്തൂരില്‍ നരബലി നടന്ന ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ കൊലപാതക പരമ്പര തന്നെ നടന്നിരിക്കുന്നു എന്നാണു സംശയിക്കേണ്ടിയിരിക്കുന്നത്.

40 അടിയില്‍ കുഴിച്ചിട്ടാലും മണത്തറിയുവാന്‍ ഈ നായകള്‍ക്ക് സാധിക്കും. 95 ശതമാനം വരെ വ്യക്തമായി മൃതദേഹങ്ങള്‍ കണ്ടെത്തുവാന്‍ ഇവയ്ക്ക് കഴിയുമെമെന്നതും ശ്രദ്ധേയമാണ്. നായകൾ സ്ഥിരീകരിച്ച സ്ഥലങ്ങളാണ് ആറിടങ്ങളിൽ ഇപ്പോൾ മാർക്ക് ചെയ്തിരിക്കുന്നത് എന്നത് കൊലപാതക പരമ്പര തന്നെ ഇലന്തൂരില്‍ നരബലി നടന്ന വീട്ടിൽ നടന്നിരിക്കുന്നു എന്നതിന്റെ സൂചനകാളാണ് നൽകിയിരിക്കുന്നത്. കൂടുതൽ കൊലകൾ നടന്നതായി നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനക്കു ശേഷം പോലീസും സംശയിക്കുകയാണ്.

അതേസമയം നായ മണംപിടിച്ചെത്തിയ മരത്തിന്റെ ചുവട്ടിലും പോലീസ് പരിശോധന നടത്തുന്നുണ്ട്. വീട്ടുവളപ്പില്‍ പലഭാഗത്തും മഞ്ഞള്‍ കൃഷിയുണ്ട്. എന്നാല്‍ സാധാരണ മഞ്ഞള്‍ നടുന്ന രീതിയിലല്ല കൃഷി. ഓരോ ഭാഗത്തും കുറച്ച് കുറച്ചായിട്ടാണ് കൃഷി. ഈ സ്ഥലങ്ങളില്‍ മൃതദേഹം കുഴിച്ചിട്ടിട്ടുണ്ടോ എന്നാണ് പോലീസിന് സംശയം. കൂടാതെ പ്രതികളില്‍ നിന്നും ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. വീടിനുള്ളില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തുന്നുണ്ട്.

വീടിന്റെ കിഴക്ക് ഭാഗത്ത് നിന്ന് പരിശോധനയിൽ ഒരു അസ്ഥി കഷ്ണം ലഭിച്ചു. ഇത് മനുഷ്യന്റേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. റോസ്ലിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപമാണ് അസ്ഥി കഷ്ണം കണ്ടെത്തിയത്. ശനിയാഴ്ച ലഭിച്ച അസ്ഥിക്കഷണം ഫോറന്‍സിക് സംഘം പരിശോധിക്കും. രണ്ട് മണിയോടെയാണ് പോലീസ് സംഘം പ്രതികളെ ഇലന്തൂരില്‍ എത്തിച്ചത്. സ്ഥലത്ത് വലിയ പോലീസ് സംഘമാണ് സുരക്ഷ ഒരുക്കുന്നത്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഇരകളായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിക്കുകയാണ്.

ഇലന്തൂരിലെ നരബലി ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിച്ചതായി പോലീസിന് സംശയം. പോലീസ് ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിനാണ് ഒരുങ്ങുന്നത്. സൈബര്‍ കുറ്റാന്വേഷകരുടെ സഹരണത്തോടെ ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പോലീസ് പരിശോധന നടത്തുന്നുണ്ട്. ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന റെഡ് റൂമുകളിലാണ് പോലീസ് പരിശോധന നടത്തുക.

എലന്തഹൂർ നരബാലികേസിലെ മുഖ്യപ്രതി ഷാഫിയെക്കുറിച്ച സുപ്രധാന വിവരങ്ങൾ പുറത്ത്. ഇരട്ട നരബലി കേസിലെ ഒന്നാം പ്രതി ഷാഫി ഒരു പോസ്റ്റ്മോര്‍ട്ടം വിദഗ്ധന്‍റെ സഹായി ആയി ജോലി ചെയ്തിട്ടുണ്ടെന്ന് പൊലീസിന് വിവരം. മധ്യ കേരളത്തിലെ ഒരു ഡോക്ടറുടെ പോസ്റ്റ് മോര്‍ട്ടം സഹായി ആയി ഷാഫി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തിട്ടുണ്ടെന്നാണ് മനസ്സിലായത്. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. മുഹമ്മദ് ഷാഫി സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായി ജോലി ചെയ്തിട്ടുണ്ടെന്നാണ് പറയുന്നത്.

പോസ്റ്റ്മോർട്ടം വിദഗ്ധന്‍റെ സഹായിയായി ഷാഫി പ്രവർത്തിച്ച പരിചയമാണ് മനുഷ്യ ശരീരം വെട്ടിമുറിക്കുന്നതിലും ക്രൂരത കാട്ടുന്നതിലും ഇയാൾക്ക് പ്രചോദനമായതെന്ന് സംശയിക്കുന്നുണ്ട്. മധ്യകേരളത്തിലെ സർക്കാർ ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരനായപ്പോഴാണ് പോസ്റ്റ്മോർട്ടം മുറിയിലും മുഹമ്മദ് ഷാഫി പ്രവർത്തിച്ചത്. ഇത് സംബന്ധിച്ച കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തുകയാണ്.

നരബലി ചെയ്ത് കുഴിച്ചുമൂടിയ പത്മയുടെ മൃതദേഹം കഷണങ്ങളാക്കിയ രീതി സംശയത്തിനിടയാക്കിയിരുന്നു. ഇത് കണ്ടാണ് ഫോറൻസിക് വിദഗ്ധർ ആദ്യം സംശയം ഉന്നയിച്ചത്. വെട്ടുകത്തിയും കറിക്കത്തിയുമാണ് മൃതദേഹം 56 കഷണങ്ങളാക്കാൻ ഉപയോഗിച്ചതെങ്കിലും വിദഗ്ധമായാണ് ഇക്കാര്യം ചെയ്തിട്ടുള്ളത്. ഫോറൻസിക് വിദഗ്ധരുടെ അറിയിപ്പ് പ്രകാരം, പൊലീസ് വിശദമായ അന്വേഷണം നടത്തി. പൊലീസ് പരിശോധനയിൽ മുഹമ്മദ് ഷാഫി ഇറച്ചിക്കടയിലും പോസ്റ്റ്മോർട്ടം നടത്താറുള്ള ഡോക്ടർറുടെ സഹായിയായും താൽക്കാലിക ജോലി ചെയ്തതായി കണ്ടെത്തി. മധ്യകേരളത്തിലെ ഒരു സർക്കാർ ആശുപത്രിയിൽ ഇക്കാര്യം പൊലീസ് പരിശോധിക്കുകയാണ്.

ലൈംഗികവൃത്തിക്കായി വന്നാൽ 15000 രൂപ വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ചാണ് ഷാഫി എറണാകുളത്തുനിന്ന് പത്മയെ ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുപോയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ളത്. ദമ്പതികളുടെ വീട്ടിലെ കിടപ്പുമുറിയിൽവെച്ച് പത്മ പണം ആവശ്യപ്പെട്ടതോടെ തർക്കമുണ്ടാവുകയും തുടർന്ന് പ്രതികൾ പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തുമുറുക്കി പത്മയെ ശ്വാസംമുട്ടിച്ചു ബോധം കെടുത്തുകയുമായിരുന്നു. തുടർന്ന് പത്മയെ മറ്റൊരു മുറിയിൽ കിടത്തിയശേഷം ഷാഫി അവരുടെ രഹസ്യഭാഗത്ത് കത്തി കയറ്റുകയും കഴുത്തറുത്തുകൊലപ്പെടുത്തുകയുമായിരുന്നു. മൂന്നുപ്രതികളും കൂടി ശരീരഭാഗങ്ങൾ അറുത്തെടുത്ത് 56 കഷണങ്ങളാക്കി ബക്കറ്റിലാക്കിയശേഷം തെളിവുനശിപ്പിക്കാൻ നേരത്തെ എടുത്തുവെച്ച കുഴിയിൽ നിക്ഷേപിക്കുകയായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഭഗവൽ സിങ്ങിന്റെ വീടിന്റെ തെക്കുവശത്തുള്ള പറമ്പിലായിരുന്നു ഹീനമായ നരബലിക്കു ശേഷം പത്മയുടെ മൃതദേഹം വെട്ടിമുറിച്ച് കുഴിച്ചിട്ടിരുന്നത്. ഷാഫിയാണ് ഈ സ്ഥലം കാണിച്ചു കൊടുത്തത്. ആദ്യം പത്മത്തിന്റെ കയ്യാണ് ആദ്യം ലഭിച്ചത്. പിന്നീട് നെഞ്ചിന്റെ ഭാഗവും ലഭിച്ചു. മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ടിരുന്നത്. രണ്ടാമത്തെ മകനെ വിവാഹം കഴിപ്പിക്കണമെന്ന മോഹം യാഥാർഥ്യമാകും മുൻപേ പത്മയുടെ ജീവിതം നരബലിയായി ഒടുങ്ങി, 56 കഷണങ്ങളായി വെട്ടിമുറിക്കപ്പെട്ടു. ഐശ്വര്യത്തിനും സമ്പദ്സമൃദ്ധിക്കും വേണ്ടി ഷാഫിയുടെ നിർദ്ദേശപ്രകാരമായിരുന്നു ലൈലയും ഭഗവൽ സിങ്ങും ചേർന്ന് ഈ ക്രൂരകൃത്യം നടപ്പാക്കിയത്.

അതേസമയം, നരബലിക്കേസുമായി ബന്ധപ്പെട്ട് പ്രതികളെ ഇലന്തൂരില്‍ തെളിവെടുപ്പിനായി എത്തിച്ചു. സംഘത്തോടൊപ്പം മര്‍ഫി, മായ എന്നീ പൊലീസ് നായ്ക്കളും ഉണ്ട്. ചോദ്യം ചെയ്യലില്‍ ഷാഫി ഒന്നും സമ്മതിക്കുന്നില്ല. ഇയാള്‍ക്ക് ശ്രീദേവി എന്ന പേരില്‍ മാത്രമല്ല മറ്റ് വ്യാജ ഫേസ്ബുക്ക് ഐഡികളുമുണ്ട്. ഇവ കണ്ടെത്തി ചാറ്റുകള്‍ വീണ്ടെടുത്താല്‍ മാത്രമേ സമാനമായ ക്രൂരകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ. സംസ്ഥാനത്ത് മാത്രമല്ല മറ്റു ഇടങ്ങളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇയാള്‍ക്ക് പിന്നില്‍ സഹായികളോ അല്ലെങ്കില്‍ മറ്റൊരു റാക്കറ്റുകളോ ഉണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്.

ഇരട്ട നരബലി നടന്ന ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ റോസ്‌ലി, പത്മ എന്നിവരെക്കൂടാതെ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഭഗവല്‍ സിങ്ങിനെയും ലൈലയെയും ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ച മറുപടികളാണ് പൊലീസിന് ഈ സംശയം ബലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണത്തിന് തയ്യാറായിട്ടില്ല.

മാമ്പഴ മോഷണക്കേസിൽ പ്രതിയായ പൊലീസുകാരനെ അനുകരിച്ച് ഫാൻ‌സീഡ്രസ് മത്സരത്തിൽ കയ്യടി നേടി എൽകെജി വിദ്യാർഥി. ആനക്കല്ല് സെൻറ് ആന്റണീസ് പബ്ലിക് സ്കൂളിലെ ഫാൻസി ഡ്രസ് മത്സരത്തിലെ നിബ്രാസ് റഹ്മാൻ എന്ന വിദ്യാർഥിയുടെ വേഷമാണ് വൈറലായത്. പൊലീസ് വേഷത്തിലെത്തിയ നിബ്രാസ് സ്റ്റേജിൽ വെച്ചേക്കുന്ന പെട്ടിയിൽ നിന്ന് മാമ്പഴം ചുറ്റും നോക്കിയ ശേഷം എടുത്തുകൊണ്ടു പോകുന്നതാണ് വീഡിയോയിൽ. നിരവധിയാളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്.

സംസ്ഥാനത്തെ പൊലീസ് സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയ മോഷണം നടന്ന് പതിനഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയായ പൊലീസുകാരനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഞ്ഞിരപ്പള്ളി ടൗണിലെ സ്വകാര്യ ആശുപത്രിയുടെ സമീപത്തെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച സിവിൽ പൊലീസ് ഓഫീസറായ പി വി ഷിഹാബ് ഒളിവിലാണ്. കടയ്ക്ക് മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങളാണ് ഉദ്യോഗസ്ഥനെ കുടുക്കിയത്.

ഔദ്യോഗിക വേഷത്തിലെ ഷിഹാബിന്റെ ദൃശ്യങ്ങൾ സോഷ്യൽ‌ മീഡയയിൽ വൈറലായിരുന്നു. സംഭവത്തിന് പിന്നാലെ ഷിഹാബ് ഒളിവിലാണ്. പ്രതിയായ പൊലീസുകാരൻ ഷിഹാബിൻറെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.കഴിഞ്ഞ മാസം മുപ്പതിനാണ് ഇടുക്കി എആർ ക്യാമ്പിലെ പൊലീസുകാരനായ പി.വി.ഷിഹാബ് കാഞ്ഞിരപ്പളളിയിലെ പഴക്കടയിൽ നിന്ന് മാമ്പഴം മോഷ്ടിച്ചത്.

വില്‍പ്പനയ്ക്കായി ഇറക്കി വച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് മോഷ്ടിച്ചത്. ഷിഹാബ് വണ്ടി നിർത്തിയ ശേഷം മാമ്പഴം മോഷ്ടിച്ച് സ്‌കൂട്ടറിന്റെ സീറ്റിനടിയിലുള്ള സ്റ്റോറേജിലാക്കി കടന്നു കളയുകയായിരുന്നു.

ഇലന്തൂരില്‍ ഇരട്ടനരബലി നടന്ന വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിയാന്‍ പരിശോധന. വീട്ടുപറമ്പ് കുഴിച്ച് പരിശോധന നടത്തും. ജെസിബി ഉപയോഗിച്ച് പുരയിടം കുഴിച്ചാകും പരിശോധന നടത്തുക. മൃതദേഹങ്ങള്‍ മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന നായകളെയും പരിശോധനയുടെ ഭാഗമാക്കും. പ്രതികളെയും ഇന്ന് ഇവിടെയെത്തിച്ച് തെളിവെടുപ്പ് നടത്തും.

പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിക്ക് ഇരയാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം. ഇതിനായി പുരയിടത്തില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് തീരുമാനം. ഷാഫിയും ഭഗവല്‍സിംഗും ലൈലയും ചേര്‍ന്ന് മറ്റാരെയെങ്കിലും നരബലിക്ക് ഇരയാക്കിയിട്ടുണ്ടെങ്കില്‍ അവരുടെ മൃതദേഹങ്ങളും ഈ വീട്ടുവളപ്പില്‍ തന്നെ കുഴിച്ചിട്ടിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യല്‍ തുടരുകയാണ്.

കൊലപാതകങ്ങള്‍ക്ക് മുമ്പ് ഷാഫി കേരളമാകെ സഞ്ചരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഷാഫി ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിച്ചോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. ഷാഫിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

ഇലന്തൂരിലെ ഇരട്ട നരബലി ദൃശ്യങ്ങള്‍ ഡാര്‍ക് വെബിലുണ്ടോയെന്ന് പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സൈബര്‍ കുറ്റാന്വേഷകരുടെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പരിശോധന നടത്തുന്നത്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി.

ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന ‘റെഡ് റൂമു’കളില്‍ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും കാണാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഇലന്തൂര്‍ നരബലിയുടെ ദൃശ്യങ്ങളും വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

കോഴിക്കോട് കൊടുവള്ളിയിൽ അമ്മയോടിച്ച കാർ ഇടിച്ചു മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറിന്റെയും നെല്ലാംകണ്ടി സ്വദേശിനി ലുബ്ന ഫെബിന്നിന്റെയും മകൾ മറിയം നസീർ ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറിയം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്ന ഓടിച്ച കാർ ഇടിക്കുകയായിരുന്നു.

കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല, മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

കേരളത്തെ നടുക്കിയ നരബലി നടന്ന സ്ഥലം കാണാൻ കൂട്ടത്തോടെ ആളുകള്‍ ഇലന്തൂരിലേക്ക് എത്തുന്നു. മിക്കപ്പോഴും വിജനമായിരുന്ന ഇലന്തൂർ ഗ്രാമത്തിലെ ചെറുനാട്ടുവഴികളിലെല്ലാം കഴിഞ്ഞ നാലു ദിവസമായി നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. പല നാടുകളിൽ നിന്ന് പല തരക്കാരായ പല പ്രായക്കാരായ ആളുകളാണ് ഇലന്തൂരിലെ ഇരട്ടക്കൊല നടന്ന വീട് കാണാൻ ഒരു വിനോദ യാത്ര പോലെ എത്തുന്നത്.

വരുന്നവരെല്ലാം അപൂർവ കൊലപാതകം നടന്ന വീടിന്റെ ചിത്രമൊക്കെ പകർത്തി സെൽഫിയുമെടുത്താണ് മടങ്ങുന്നത്. കൈക്കുഞ്ഞുങ്ങളുമായെത്തുന്ന അമ്മമാർ മുതൽ കോളജ് വിദ്യാർഥികൾ വരെയാണ് ആൾക്കൂട്ടത്തിലുള്ളത്. പൊലീസ് നിയന്ത്രണം മറികടക്കാൻ അയൽ വീടിന്‍റെ മതിലുവരെ ചാടിക്കടക്കും ചിലരുമുണ്ട് കൂട്ടത്തില്‍. ജീവിതത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവത്തെ കുറിച്ച് അറിയുന്നതും കേള്‍ക്കുന്നതും.

അതുകൊണ്ടാണ് 60 ഓളം കിലോമീറ്ററുകള്‍ താണ്ടി ഭാര്യയുമായി ഇലന്തൂരില്‍ എത്തിയതെന്നാണ് മുണ്ടക്കയം സ്വദേശി പ്രതികരിച്ചത്. കേരളം മുഴുവന്‍ ഞെട്ടിയ ലോകം മുഴുവന്‍ അറിഞ്ഞ ഒരു സംഭവം നടന്ന സ്ഥലം കാണാനുള്ള കൗതുകം കൊണ്ടാണ് എത്തിയതെന്ന് ഒരു കോട്ടയം സ്വദേശിയും പറയുന്നു. കുപ്രസിദ്ധമായ ഒരു കൊലപാതകത്തിന്‍റെ പേരിൽ മാത്രം അറിയപ്പെടേണ്ട സ്ഥലമേ അല്ല ഇലന്തൂർ. മഹാത്മാ ഗാന്ധിയുടെ കേരള സന്ദർശനത്തിൽ ഇടം നേടിയ ഗ്രാമമാണ് ഇത്. ഒപ്പം മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്‍റെ ജന്മനാടും ഇതേ ഇലന്തൂരാണ്.

അതേസമയം, ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ചോദ്യം ചെയ്യൽ. മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കൊല്ലപ്പെട്ട പത്മയുടെ സ്വർണം പണയം വച്ച സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തി ഇന്ന് തെളിവെടുക്കും. പത്മയുടെ 39 ഗ്രാം സ്വർണം പണയം വച്ച് ഷാഫി ഒരു ലക്ഷത്തി പതിനായിരം രൂപ തട്ടിയെടുത്തിരുന്നു.

രണ്ടാം പ്രതി ലൈല, മൂന്നാം പ്രതി ഭഗവൽ സിംഗ് എന്നിവരുടെ തെളിവെടുപ്പിന്‍റെ കാര്യത്തിൽ അന്വേഷണ സംഘം ഇന്ന് തീരുമാനം എടുക്കും. ചോദ്യം ചെയ്യലിന്‍റെ പുരോഗതിയ്ക്കാകും തെളിവെടുപ്പെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു. കൂടുതൽ സ്ത്രീകളെ ഷാഫി ഇരകളാക്കിയിരുന്നോ എന്നും അന്വേഷണ സംഘം തേടുന്നുണ്ട്.

സോഷ്യൽ മീഡിയ വിവിധ പ്രതികാരങ്ങളുമായി മലയാളികൾക്ക് സുപരിചിതയാണ് അഡ്വ സംഗീതാ ലക്ഷ്മണ. കേരള ഹൈക്കോടതിയിലാണ് ഇവർ പ്രാക്ടീസ് ചെയ്യുന്നത് എന്നാണ് ഇവർ ഇവരുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പറയുന്നത്. ധാരാളം വിഷയങ്ങളിൽ ഇവർ ക്രിയാത്മകമായ ഇടപെടലുകൾ നടത്താറുണ്ട്. ദിലീപ് വിഷയത്തിൽ അദ്ദേഹത്തെ അനുകൂലിച്ചുകൊണ്ട് എത്തിയ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ് ഇവർ. അതുകൊണ്ടുതന്നെ ഇവരോട് മലയാളികൾക്ക് എപ്പോഴും ഒരു പ്രത്യേക ബഹുമാനം ഉണ്ടായിരിക്കും.

ഇപ്പോൾ എൽദോസ് കുന്നപ്പള്ളി വിഷയത്തിൽ ഇവർ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഫേസ്ബുക്ക് വഴിയാണ് ഇവർ പ്രതികരണം അറിയിച്ചിരിക്കുന്നത്. വളരെ ഹാസ്യം നിറഞ്ഞ ഒരു ഫേസ്ബുക്ക് പോസ്റ്റ് ആണ് ഇവർ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് പെട്ടെന്ന് തന്നെ വൈറലായി മാറുകയും ചെയ്തു. കൃത്യമായ നിരീക്ഷണമാണ് മാഡം നടത്തിയിരിക്കുന്നത് എന്നാണ് ഇവരോട് മലയാളികൾ പറയുന്നത്. അതേസമയം ഇവർ പറഞ്ഞത് എല്ലാം തന്നെ പിന്നീട് സത്യമായ ചരിത്രമാണ് ഉള്ളത് എന്നാണ് മലയാളികൾ ഇപ്പോൾ മറ്റുള്ളവരെ ഓർമ്മിപ്പിക്കുന്നത്.

കുറച്ചു ദിവസങ്ങൾക്കു മുൻപ് ആയിരുന്നു എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് പീഡന പരാതി വന്നത്. എല്ലാവരും ആദ്യം കരുതിയത് ഭരണപക്ഷത്തിരിക്കുന്ന പാർട്ടിയുടെ നാടകം ആയിരിക്കും ഇത് എന്നാണ്. ഒരു പ്രമുഖ വനിതയെ ഉപയോഗിച്ചുകൊണ്ട് നാട്ടിലുള്ള കോൺഗ്രസ് പ്രവർത്തകർക്ക് എതിരെ എല്ലാം ബലാത്സംഗ പരാതി നൽകിപ്പിച്ച ചരിത്രമാണല്ലോ അവർക്കുള്ളത്. അതിൻറെ ഭാഗമായിരിക്കും ഇത് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.

അതേസമയം ഇദ്ദേഹത്തെ തള്ളിപ്പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് കെപിസിസി പ്രസിഡൻറ് കേ സുധാകരൻ. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇയാളെ സംരക്ഷിക്കില്ല എന്നാണ് സുധാകരൻ നൽകിയിരിക്കുന്ന ഉറപ്പ്. അതിനുവേണ്ടി കോൺഗ്രസ് അന്വേഷണ കമ്മീഷനെ ഒന്നും പ്രഖ്യാപിക്കില്ല എന്നും സുധാകരൻ പറയുന്നു. അതേസമയം വി ഡി സതീശനും സമാനമായ നിലപാട് എടുത്തുകൊണ്ട് രംഗത്തെത്തി. എന്തായാലും അഭിഭാഷക സംഗീതാ ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം:

എൽദോസ് കുന്നപ്പിള്ളിയെ കാണാനില്ലെന്ന് വ്യാകുലപ്പെടുന്നവര് ഇതൊന്ന് ഓർമ്മിച്ചെടുക്കുക. അന്ന് ഞാൻ ആക്കി പറഞ്ഞത് ജോസ് തെറ്റയിൽ MLA യെ കുറിച്ചായിരുന്നു. ആ കേസ് പിന്നീട് ഹൈക്കോടതി ഒടിച്ചുമടക്കി തുത്തുവാരി ചുരുട്ടിയെടുത്ത് ദൂരെയെറിഞ്ഞു. അതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാരിക്ക് അവിടുന്ന് കാല് മടക്കി തൊഴി കിട്ടിയില്ലെന്നേ ഉള്ളു.

തെറ്റയിൽ മാറി ഇന്നിപ്പോൾ കുന്നപ്പിള്ളി വന്നു. അത്രേ ഒള്ളു ന്ന്.
ഫീലിംഗ്: ആക്ച്വലി, ഇവന്റെയൊക്കെ വീട്ടിലിരിക്കുന്നവള്മാര് കെട്ടിയോന്മാരെ നന്നായി സുഖിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ ഇവനൊക്കെ പുറത്ത് പോയിയുണ്ടാക്കുന്നവളുമാരുടെ ചാരിത്ര്യപ്രസംഗം കേൾക്കേണ്ടതായ ഗതികേട് നാടിനും നാട്ടുകാർക്കും ഉണ്ടാവുമോ? കോടതികളുടെയും പോലീസിന്റെയും വിലപ്പെട്ട സമയം സത്യസന്ധതയുള്ള, ശരിയുള്ള പീഢനകേസുകൾക്ക് വേണ്ടി ചിലവഴിക്കരുതോ? ജസ്റ്റ് ആസ്കിംങേ ….!

 

RECENT POSTS
Copyright © . All rights reserved