വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന മഹാകാളികായാഗത്തിൽ പങ്കെടുക്കാൻ അഘോരി സന്ന്യാസി പ്രമുഖനെത്തി. ഇന്ന് കൂടുതൽ അഘോരി സന്ന്യാസിമാർ തിരുവനന്തപുരത്തെത്തും. അഘോരി സന്ന്യാസിമാർക്കിടയിലെ പ്രമുഖനും മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയാണ് വെള്ളിയാഴ്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
ഇയാൾ ഹിമാലയസാനുക്കളിൽ തപസ് ചെയ്യുന്ന സന്ന്യാസിയാണെന്ന് സംഘാടകർ പറഞ്ഞു. 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് ദക്ഷിണേന്ത്യയിലെത്തുന്നത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ മഹാകാല ഭൈരവ അഖാഡ ആചാര്യൻ കൈലാസപുരി സ്വാമിയെ ക്ഷേത്ര ട്രസ്റ്റി എം എസ് ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗതസംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമലൻ എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പിന്നീട് ആഘോഷമായാണ് യാഗം നടക്കുന്ന ക്ഷേത്രത്തിേലക്കു സന്ന്യാസിയെ കൊണ്ടുപോയത്. 16വരെയാണ് ക്ഷേത്രത്തിൽ മഹാകാശിയാഗം നടക്കുന്നത്.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും മറ്റ് മൃഗങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും നിഖില പറഞ്ഞു.
‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം.’
‘കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്.’ ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തില്‍ നിഖില പറഞ്ഞു.
നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജോ ആന്‍ഡ് ജോ. മാത്യു, നസ്ലെന്‍, നിഖില വിമല്‍, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സഹോദരങ്ങളായ ജോമോനും ജോമോളുമായാണ് മാത്യുവും നിഖിലയുമെത്തുന്നത്.
അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മകനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ലെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ധ്യാന്‍ പറഞ്ഞു. അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും താല്‍പര്യമില്ലാത്ത വ്യക്തിയാണ് ശ്രീനിവാസന്‍ എന്നതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
‘അച്ഛന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. സ്‌ട്രോക്ക് വന്നിരുന്നു. അതേ തുടര്‍ന്ന് ചെറിയ ബുദ്ധിമുട്ട് സംസാരിക്കാനടക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്.’
‘ഭയങ്കര പോസറ്റീവ് കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ല. ഞങ്ങള്‍ അച്ഛന്റെ വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്.’
‘ചിലപ്പോള്‍ തുപ്പാന്‍ ശ്രമിക്കും. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം അലോപ്പതി മരുന്ന് കഴിക്കാന്‍ തയ്യാറല്ല. ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്’ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ശ്രീനിവാസന്‍ പലപ്പോഴും ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിച്ചിട്ടുണ്ട്. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ടും അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോപ്പതി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിൽ കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ടിന്റുവിനെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തി സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുധീഷിന്റെ ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ച നിലയിലുമാണ്.
സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പോലീസ് പറയുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന സുധീഷ് വിദേശത്തു നിന്നു 2 മാസം മുൻപാണ് അവധിക്കെത്തിയത്. ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. യാത്രാ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും പോയിരുന്നു. തുടർന്ന് ഏകമകനെ സുധീഷിന്റെ സഹോദരൻ ഗീരിഷിന്റെ വീട്ടിലാക്കിയാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്.
ഇരുവരും രാത്രിയോടെ തിരിച്ച് വീട്ടിൽ എത്തിയെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ഗിരീഷിന്റെ വീട്ടിലേക്ക് മകനെ കൂട്ടാനായി തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. തുടർന്ന് സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്‌കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞിരുന്നു. തുടർന്ന് കുഞ്ഞമ്മിണി വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്.
പിന്നീട് വിവരമറിയിച്ച പ്രകാരം പോലീസ് എത്തിയാണ് വീടു തുറന്നതും ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തിയതും. ടിന്റുവിനെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൃതദേഹം മൂടിയ നിലയിലായിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടർത്തിയ ശേഷം കയറിൽ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ മധു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.
കോഴിക്കോട് ചേവായൂരിൽ കാസർകോട് സ്വദേശിനിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ വീട് റെയ്ഡ് ചെയ്ത് പോലീസ്. പരിശോധനയിൽ മയക്കുമരുന്നുകൾ കണ്ടെടുത്തിട്ടുണ്ട്. കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയാണ് കണ്ടെത്തിയത്.
ഷഹനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസ്വാഭാവിക മരണമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർഡിഒയുടെ സാന്നിധ്യത്തിലാണ് ഷഹനയുടെ പോസ്റ്റ്മോർട്ടം നടത്തുന്നത്.
ഷഹനയും ഭർത്താവ് സജാദും നിരന്തരം വഴക്കടിച്ചിരുന്നെന്ന് വീട്ടുടമ. ഇതേതുടർന്ന് പല തവണ വീടൊഴിഞ്ഞ് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വീടിന്റ ഉടമസ്ഥൻ ജസാർ പ്രതികരിച്ചു.
ഷഹനയെ രാവിലെയോടെയാണ് ജനലഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഷഹന മരിച്ചതറിഞ്ഞ് ഈ വീട്ടിലേക്ക് ആദ്യം എത്തിയത് ജസാറായിരുന്നു. കണ്ടെത്തിയിട്ടുണ്ടെന്നും ജാസറെത്തുമ്പോൾ ഷഹാന സജാദിന്റെ മടിയിൽ തലവെച്ച് കിടക്കുന്നതായാണ് കണ്ടത്. നാട്ടുകാരും ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
ഷഹനയുടെ മരണം കൊലപാതകമെന്ന് മാതാവും സഹോദരനും ആരോപിച്ചു. തൊട്ടുപിന്നാലെ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.സജാദ് ഷഹനയുമായി സിനിമയുടെ പ്രതിഫലത്തെച്ചൊല്ലി വഴക്കിട്ടിരുന്നെന്നും പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും എസിപി കെ സുദർശൻ പറഞ്ഞു.ഭർത്താവ് സജാദ് ഷഹനയെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും ഇന്ന് ഷഹനയുടെ ജന്മദിനമാണെന്നും ആത്മഹത്യ ചെയ്യില്ലെന്നും മാതാവും സഹോദരനും പറഞ്ഞു.
ഷഹനയുടെ മുറിയിലെ ജനൽ കമ്പിയിൽ പ്ലാസ്റ്റിക് കയർ കെട്ടിയ നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും പക്ഷെ ഇതുപയോഗിച്ച് ആത്മഹത്യ ചെയ്യാൻ പറ്റുമോയെന്നതിൽ സംശയമുണ്ട്. മുറിയിൽ നടത്തിയ പരിശോധനയിൽ എഡിഎംഎയും കഞ്ചാവും ഉൾപ്പടെയുള്ള പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയതായും ഉദ്യോഗസ്ഥർ പറഞ്ഞു.
സിനിമാനടിയും മോഡലുമായ ഷഹനയുടെ പിറന്നാൾ ദിനത്തിൽ വീട്ടുകാർ അറിഞ്ഞത് മരണവാർത്ത. ഇന്നലെ പുലർച്ചെ വീട്ടുകാർക്കു ലഭിച്ച ഫോൺകോൾ അവരുടെ എല്ലാമായ ഷഹനയെ കോഴിക്കോട് ചേവായൂരിനടുത്ത് പറമ്പയിലെ വാടകവീട്ടിൽ ജനലഴിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയെന്ന വിവരമാണ്.
ചെറുവത്തൂരിനടുത്ത് തിമിരി വലിയപൊയിലിലെ ഉച്ചിത്തിടിലിൽ ഷഹനയുടെ കുടുംബം താമസമാക്കിയിട്ട് മൂന്നു മാസമാകുന്നതേയുള്ളൂ. ഷഹനയുടെ ഉമ്മ ഉമൈബയും ചെറുവത്തൂരിലെ റിയൽ ഗ്രൂപ്പ് ജീവനക്കാരനായ ജ്യേഷ്ഠൻ ബിലാലും അനുജൻ കുട്ടമത്ത് ഹയർ സെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി നദീമും ഉമ്മയുടെ ഉമ്മയുമാണ് വലിയപൊയിലിലെ വീട്ടിൽ താമസിച്ചുവരുന്നത്. നേരത്തേ കാസർഗോഡ് ചട്ടഞ്ചാലിലായിരുന്നു ഇവരുടെ കുടുംബം.
16 മാസം മുമ്പാണ് കോഴിക്കോട്ടെ സജാദുമായി ഷഹനയുടെ നിക്കാഹ് നടന്നത്. ഒരു തവണ മാത്രമേ നാട്ടിലേക്ക് വന്നുള്ളൂ. എന്നാൽ വ്യാഴാഴ്ച രാത്രി സഹോദരൻ ബിലാലിനെ ഫോണിൽ ബന്ധപ്പെട്ട് വെള്ളിയാഴ്ച തന്റെ ഇരുപതാം പിറന്നാളിന് കുടുംബാംഗങ്ങളെ കൂട്ടി കോഴിക്കോട്ടെ വീട്ടിൽ എത്തണമെന്ന് ഷഹന ആവശ്യപ്പെട്ടിരുന്നു.
വീട്ടുകാർ വെള്ളിയാഴ്ച പോകാൻ തയാറെടുത്തതുമായിരുന്നു. താമസസ്ഥലത്തെക്കുറിച്ച് വിവരങ്ങളറിയാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. പുറപ്പെടും മുമ്പ് പുലർച്ചെ വീട്ടുകാരെ ഞെട്ടിച്ച ഫോൺ കോളെത്തുകയായിരുന്നു.
‘ലോക്ഡൗൺ’എന്ന തമിഴ് സിനിമയിൽ പ്രധാന വേഷം ചെയ്ത ഷഹന നിരവധി വാണിജ്യ സ്ഥാപനങ്ങളുടെ പരസ്യചിത്രങ്ങളിലും അഭിനയിച്ചു. മരണവാർത്ത അറിഞ്ഞയുടൻ ഉമ്മയും സഹോദരനും കോഴിക്കോട്ടേക്കു തിരിച്ചിരുന്നു.
സംഭവത്തിൽ ഷഹനയുടെ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവ് തന്നെ നിരന്തരം ഉപദ്രവിക്കുന്നുണ്ടെന്നും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും ഷഹന പറഞ്ഞതായി ഷഹനയുടെ മാതൃസഹോദരീപുത്രൻ ബി.കെ. അബ്ദുൾ റഹ്മാൻ ദീപികയോടു പറഞ്ഞു. അതുകൊണ്ടുതന്നെ ഷഹനയെ അപായപ്പെടുത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചു.
കുമാരമംഗലത്ത് അമ്മയുടെ സുഹൃത്തിന്റെ മർദനമേറ്റു കൊല്ലപ്പെട്ട ഏഴുവയസുകാരന്റെ പിതാവ് തിരുവനന്തപുരം നന്തൻകോട് സ്വദേശി ബിജുവിന്റെ മരണവും കൊലപാതകമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് ബിജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നു വ്യക്തമായത്. തൊടുപുഴയിൽ വർക്ക്ഷോപ്പ് നടത്തിയിരുന്ന യുവാവിന്റേത് സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും സംശയത്തെ തുടർന്നു ബന്ധുക്കൾ നൽകിയ പരാതിയിൽ ഇടുക്കി ക്രൈംബ്രാഞ്ച് അന്വേഷണം നടത്തി വരികയായിരുന്നു.
മകന്റെ മരണത്തിൽ സംശയമുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബിജുവിന്റെ പിതാവ് ബാബു മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. 2019 ഏപ്രിൽ ആറിനാണ് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തായ തിരുവനന്തപുരം നന്തൻകോട് കടവത്തൂർ കാസിൽ അരുണ്‍ ആനന്ദിന്റെ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഏഴുവയസുകാരൻ മരിച്ചത്. കുട്ടിയുടെ അച്ഛനായ ബിജു ഇതിന് ഒരുവർഷം മുമ്പു മരണമടഞ്ഞിരുന്നു. ഹൃദയാഘാതമെന്നായിരുന്നു നിഗമനം.
ബിജുവിന്റെ മരണത്തിനു പിന്നാലെ ബന്ധുവായ അരുണ്‍ ആനന്ദ് ബിജുവിന്റ ഭാര്യക്കൊപ്പം താമസം തുടങ്ങി. എന്നാൽ, കുട്ടിയുടെ മരണത്തോടെ ബിജുവിന്റെ മരണത്തിലും സംശയമുയർന്നു. ഇതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ബാബു പരാതി നൽകിയത്.
ക്രൈംബ്രാഞ്ച് ഇടുക്കി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി മൃതദേഹം പുറത്തെടുത്ത് റീപോസ്റ്റുമാർട്ടം നടത്തുകയായിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്തു വന്നതോടെയാണ് സ്വാഭാവിക മരണമെന്നു കരുതിയത് കൊലപാതകമാണെന്നു കണ്ടെത്തിയിരിക്കുന്നത്. കഴുത്തു ഞെരിച്ചാണ് കൊലനടത്തിയതെന്നും ആദ്യ പോസ്റ്റമോർട്ടത്തിൽ ചില പിഴവുകളുണ്ടായിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.
ഇതിനിടെ ബിജുവിന്റെ ഭാര്യയെയും ഇവരുടെ അമ്മയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ ക്രൈം ബ്രാഞ്ച് അനുമതി തേടി. ഭാര്യയുടെ നുണ പരിശോധനയ്ക്ക് കോടതി അനുമതി നൽകിയിട്ടുണ്ട്.
എന്നാൽ ഇവരുടെ അമ്മയെ നുണ പരിശോധന നടത്താനുള്ള അപേക്ഷ അംഗീകരിച്ചില്ല. ഇതിനെതിരേ ക്രൈംബ്രാഞ്ച് അപ്പീൽ നൽകിയിരിക്കുകയാണ്. ബിജുവിന്റെ മരണത്തിൽ അരുണ്‍ ആനന്ദിന് പങ്കുള്ളതായി തെളിവുകളൊന്നും ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അരുണ്‍ ആനന്ദിനെ കഴിഞ്ഞ ദിവസം പോക്സോ കേസിൽ മുട്ടം കോടതി 21 വർഷം തടവിനു ശിക്ഷിച്ചിരുന്നു.
പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോണ്‍സണ്‍ മാവുങ്കലിനെതിരെയുള്ള കേസില്‍ നടന്‍ മോഹന്‍ലാലിനെ ഇ ഡി ചോദ്യം ചെയ്യും. അടുത്തയാഴ്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി മേഖലാ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇ ഡി നോട്ടീസ.
പുരാവസ്തുതട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ എത്തിയിരുന്നതായി ഇഡിക്ക് മൊഴി ലഭിച്ചിരുന്നു. മോന്‍സണുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മറ്റൊരു നടനാണ് മോഹന്‍ലാലിനെ ഇവിടെ എത്തിച്ചതെന്നാണ് മൊഴി.
അതേസമയം മോന്‍സണ്‍ കേസില്‍ ഐ ജി ലക്ഷ്മണിന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഇ ഡി സംസ്ഥാന പോലീസ് മേധാവിക്ക് ബുധനാഴ്ച കത്ത് നല്‍കിയിരുന്നു.
ഗുരുവായൂര്‍: ഗുരുവായൂരില്‍ സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ നിന്ന് മൂന്ന് കിലോ സ്വര്‍ണം മോഷണം പോയി. കുരഞ്ഞിയൂര്‍ ബാലന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രിയാണ് മോഷണം നടന്നത്.
രാത്രി ഏഴരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് കവര്‍ച്ച നടന്നത് എന്നു കരുതുന്നു. ബാലനും ഭാര്യ രുഗ്മിണിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. ഇരുവരും സിനിമ കാണാനായി തൃശൂരിലേക്ക് പോയപ്പോഴായിരുന്നു മോഷണം.
വ്യാപാര സംബന്ധമായി വീട്ടില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറിനുള്ളിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഇത് തകര്‍ത്താണ് സ്വര്‍ണം മോഷ്ടിച്ചിരിക്കുന്നത്.
മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കാസർകോട് സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭർത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹനയുടെ മാതാവ് ആരോപിച്ചു.
സജാദും ഷഹാനയും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ഒന്നരവർഷമായി. ഇതിനിടയിൽ കുടുംബവുമായി നേരിട്ട് കാണാൻ പോലും പറ്റിയിരുന്നില്ല. കോഴിക്കോട് എത്തുമ്പോൾ സജാദിന്റെ സുഹൃത്തുക്കൾ പിന്തുടർന്ന് തിരിച്ചയക്കുകയായിരുന്നു. തൊട്ടടുത്തുള്ള വീട്ടുകാർ രാത്രി വിളിച്ചറിയിച്ചാണ് മകളുടെ മരണ വിവരം അറിഞ്ഞതെന്നും കുടുംബം പറയുന്നു.