അൻസി കബീർ അഞ്ജന ഷാജൻ എന്നീ മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട് ചർച്ചയായ പേരാണ് നമ്പർ 18 ഹോട്ടലും ഉടമ റോയി വയലാട്ടിലും. മോഡലുകളുടെത് വെറുമൊരു അപകട മരണമല്ല എന്നും ആസൂത്രിതമായി അവരെ ഇല്ലാതാക്കിയതാണെന്നും ഉറപ്പിക്കുന്ന പല തെളിവുകളും ഉയർന്നു വന്നിരുന്നു. അപകടം നടക്കുന്ന ദിവസം കൊച്ചിയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 എന്ന ഹോട്ടലിൽ നിന്നും അർദ്ധ രാത്രി പാർട്ടി കഴിഞ്ഞ് പോകുന്ന വഴിക്കാണ് മോഡലുകളുടെ മരണത്തിനിടയാക്കിയ മരണം നടക്കുന്നത്.
എന്നാൽ സാധാരണ ഒരു അപകടട മരണം എന്ന് വിധിയെഴുതിയ ആ അപകടം പിനീട് മോഡലുകളുടെ കാറിനെ പിന്തുടർന്നെത്തിയ ഓഡി കാറിലേക്കും അത് വഴി റോയി വയലറ്റിലേക്കുമെല്ലാം നീങ്ങുകയായിരുന്നു .മോഡലുകൾ മരണപ്പെടുന്ന ദിവസം റോയി ഇവരെ തന്റെ കാറിൽ പിന്തുടർന്നിരുന്നു . കൂടാതെ മോഡലുകൾ ഉണ്ടായിരുന്ന സമയത്തെ ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങളും ഇയാൾ നശിപ്പിച്ചിരുന്നു . ഇവയെല്ലാം ഈ അപകടത്തിൽ ഇയാളുടെ പങ്ക് വ്യക്തമാക്കുന്നതാണ് എങ്കിലും ഈ കേസിൽ ഇയാളെ ശിക്ഷിക്കാനോ കേസ് തെളിയിക്കാനോ പൊലീസിന് കഴിഞ്ഞിരുന്നില്ല .
എന്നാൽ ഇതിനു പിന്നാലെ റോയി എന്ന വമ്ബന്റെ പല ഇടപാടുകളും പുറത്ത് വന്നിരുന്നു .
റോയിക്കെതിരെ കഴിഞ്ഞ ഇടെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുന്നത് .
മിസ് സൗത്ത് ഇന്ത്യയും 2019 ലെ മിസ് കേരളയുമായ അന്‍സി കബീറും(25) 2019 ലെ മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും(26) സൈജു കാറില്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്ന് അപകടത്തില്‍ മരിച്ച സംഭവത്തിന് ഏഴു ദിവസം മുമ്ബാണ് ഇവര്‍ കൊച്ചിയിലേയ്ക്കു കൊണ്ടുവന്ന് തന്നെ ദുരുപയോഗം ചെയ്തതെന്ന് ഇരയായ യുവതി വെളിപ്പെടുത്തി.
കോഴിക്കോട് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് ഇവര്‍ തങ്ങളുടെ ഇടപാടുകള്‍ക്ക മറപിടിക്കുന്നത് എന്നാണ് ആരോപണം. ഇവര്‍ ബിസിനസ് മീറ്റിന് എന്ന പേരിലാണ് താനുള്‍പ്പടെ അഞ്ചിലേറെ പെണ്‍കുട്ടികളെ കൊച്ചിയിലേയ്ക്കു കൂട്ടിക്കൊണ്ടു വന്നതെന്നുമാണ് ഇരയായ പെണ്‍കുട്ടി ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.
കുണ്ടന്നൂരുള്ള ആഡംബര ഹോട്ടലില്‍ താമസിപ്പിച്ച ശേഷം രാത്രി സൈജുവിന്റെ ആഡംബര കാറില്‍ രാത്രി നമ്ബര്‍ 18 ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. കോഴിക്കോട് അഞ്ജലി നടത്തുന്ന സ്ഥാപനത്തിലെ യുവതികളെ പലരെയും സ്ഥിരമായി കൊച്ചിയിലെത്തിച്ച് ലഹരിക്ക് അടിമയാക്കി ദുരുപയോഗം ചെയ്തിരുന്നു എന്ന ആരോപണം കൊച്ചിയിലെ ലഹരിപാര്‍ട്ടിയിലെ കൂടുതല്‍ കണ്ണികളിലേക്കും വിരല്‍ചൂണ്ടുന്നതാണ്. ഇതില്‍ പലരും ഇപ്പോള്‍ പരാതിയുമായി മുന്നോട്ടു വരികയും കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.
താൻ മാത്രമല്ല നിരവധി പെണ്‍കുട്ടികളെ ജോലിക്കെന്ന പേരില്‍ കൂടെ നിര്‍ത്തി ലഹരി നല്‍കി അവർ ദുരുപയോഗം ചെയ്യുന്നുണ്ട് എന്നും ഇവരുടെ സ്ഥാപനത്തില്‍ ജോലിക്കെടുത്ത് തന്നെയും ദുരുപയോഗം ചെയ്യാനായിരുന്നു ശ്രമം എന്നും ഇരയായ യുവതി പോലീസിനോട് പറഞ്ഞു .
റോയി വയലാട്ടിലിനു വേണ്ടി പെൺകുട്ടികളെ എത്തിക്കുന്നതും മറ്റും അഞ്ജലി വടക്കേപ്പുര എന്ന യുവതി ആണെന്നാണ് ഇപ്പോൾ പരാതിക്കാരിയായ യുവതിയുടെ വെളിപ്പെടുത്തൽ . സ്വയംസംരംഭക എന്നു വിശേഷിപ്പിച്ചു മാധ്യമങ്ങളില്‍ വന്‍ പരസ്യം നല്‍കിയാണ് അഞ്ജലി
പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. അശ്ലീല വിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തിയും ഇവർ പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ട്.
22 വയസ്സായോ അതിൽ താഴെയോ മാത്രം പ്രായം ഉള്ള പെൺകുട്ടികളെയാണ് ഇവർ ഇവിടെ കൊണ്ടുവന്നു ദുരുപയോഗം ചെയ്തിരുന്നത്. പരാതിക്കാരിയായ പെൺകുട്ടിയെ നമ്ബര്‍ 18 ഹോട്ടലില്‍ കൊണ്ട് ചെന്ന് മദ്യം കഴിക്കാൻ നിർബന്ധിച്ചു എന്നും കൂട്ടാക്കാതെ പുറത്തേക്ക് പോകാൻ ശ്രമിച്ചതോടെ ബലമായി തടഞ്ഞ് മുകളിലേക്ക് കൂട്ടിക്കൊണ്ട് പോയെന്നും അവർ പറഞ്ഞു . മുകളിലെ മുറിയിൽ ഉണ്ടായിരുന്ന പെൺകുട്ടികളോട് റോയി പരസ്യമായി ലൈംഗികമായി പെരുമാറി എന്നും കൂട്ടത്തിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ഒരാളുടെ കയ്യില്‍ പിടിച്ചു വലിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ചു എന്നും ആ കുട്ടി അവിടെ നിന്നു കരഞ്ഞ് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നും അവർ പറയുന്നു .
ഇടകിനെല്ലാം റോയിയുടെ വലം കൈയാണ് പ്രവർത്തിക്കുന്നത് അഞ്ജലി ആണ് എന്നാണ് ഇരയുടെ വെളിപ്പെടുത്തൽ .മോഡലുകളുടെ മരണം ഉണ്ടായതിനു പിന്നാലെ ഫോര്‍ട്ടു കൊച്ചി സ്റ്റേഷനില്‍ നിന്ന് അഞ്ജലിക്കു വിളി വന്നിരുന്നു. ഇത് അറിഞ്ഞതോടെയാണ് അഞ്ജലിയാണ് പ്രധാന പ്രതിയെന്നു മനസിലാകുന്നത്. ഇതോടെ സംഭവിച്ചതെല്ലാം കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറെ കണ്ട് അറിയിച്ചിരുന്നു എന്നും അതിജീവിതയായ പരാതിക്കാരി വ്യക്തമാക്കി .
അഞ്ജലിക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്ത് അവർ ലഹരി ഉപയോഗിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നുംഎന്നാൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നാണ് എന്നാണ് പറഞ്ഞത്അ എന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു . തന്റെ ‘അമ്മ മരണപ്പെട്ടത് ബിപി കുറഞ്ഞാണ് എന്നും തനിക്കും ബിപി കുറവാണ് എന്നുമാണ് അഞ്ജലി അന്ന് വിശ്വാസയോഗ്യമായ തന്നെ അവരോട് പറഞ്ഞിരുന്നത് . എന്നാൽ പിന്നീട് അഞ്ജലിക്കെതിരെ പരാതി കൊടുക്കുന്ന ഘട്ടത്തിൽ എക്സൈസുകാർ കാണിച്ചു തന്നപ്പോഴാണ് അവയെല്ലാം എംഡിഎംഎ പോലുള്ള ലഹരി മരുന്നാണ് എന്നു മനസിലാകുന്നത്. ഇവര്‍ നാര്‍കോട്ടിക് ലിസ്റ്റിലുള്ള വിവരം അറിഞ്ഞ് നേരിട്ടു തന്നെ ചോദിച്ചിരുന്നു. അത് സമ്മതിക്കുകയും ചെയ്തു. ഇതോടെ പേടിയായി ജോലിക്കു പോകാതിരിക്കുകയായിരുന്നു.
മോഡലുകള്‍ മരിച്ച സംഭവത്തിനു പിന്നാലെ അഞ്ജലി ഒളിവിൽ പോയിരുന്നു . ലഹരിക്കടത്തിനു പുറമേ പെണ്‍കുട്ടികളെ കടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ് പുറത്ത് വരുന്ന വാർത്തകൾ.ഇവരുടെ വലയിലായ പെണ്‍കുട്ടികള്‍ പലരും വീട്ടില്‍ പോലും പോകാന്‍ പോലും തയാറാകാതെ ലഹരിക്ക് അടിമയായി ഇവിടെ തന്നെ തുടരുന്നുണ്ട് . എന്നാൽ അവർക്കെതിരെ പരാതിയുമായി മുന്നോട്ട് വന്നതോടെ ഇപ്പോൾ പ്രതികളുടെ ഭാഗത്തു നിന്നു കടുത്ത ഭീഷണിയാണുള്ളതെന്നും അതിജീവിത പറഞ്ഞു.
തിരുവല്ല റെയിവേ സ്റ്റേഷനില്‍ ബന്ധുവിനെ യാത്രയാക്കാന്‍ എത്തിയ യുവതി ട്രെയിനില്‍ നിന്ന് വീണുമരിച്ചു(Death). ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുന്നന്താനം ചെങ്ങരൂര്‍ചിറ സ്വദേശി അനു ഓമനക്കുട്ടന്‍(32) ആണ് മരിച്ചത്. ശബരി എക്‌സ്പ്രസിന് അടിയില്‍പ്പെട്ടാണ് അനു മരിച്ചത്.
ബന്ധുവിനെ യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളില്‍ കയറിയിരുന്നു. തിരിച്ചിറങ്ങുമ്പോള്‍ ട്രെയിന്‍ നീങ്ങി തുടങ്ങി. ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെന്നി ട്രെയിനിന് അടിയില്‍പ്പെടുകയായിരുന്നു. ഭര്‍ത്താവ്: മിഥുന്‍.
കൊവിഡ് രോഗികളെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റേയും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേയും പരാമര്‍ശങ്ങളോട് പ്രതികരിക്കവേയാണ് സുരേന്ദ്രന്‍ മരണപ്പെട്ട കൊവിഡ് രോഗികളെ അപമാനിച്ച് സംസാരിച്ചത്.
കേരളത്തിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിലേറെയാണെന്നും എത്ര പേര്‍ ചത്തുവെന്നുമാണ് സുരേന്ദ്രന്‍ ചോദിച്ചത്.
‘കേരളത്തെ ആരും ആക്ഷേപിച്ചിട്ടില്ല. കേരളം അതിവേഗം ഭീകരവാദികളുടെ താവളമായി മാറുകയാണെന്ന് പറഞ്ഞത് മുന്‍മുഖ്യമന്ത്രി അച്യുതാനന്ദനാണ്. കേരളം ഇസ്‌ലാമിക് സ്റ്റേറ്റാകാന്‍ പോവുകയാണെന്ന് ആദ്യം പറഞ്ഞത് അച്യുതാനന്ദനാണ്.
വര്‍ഗീയ പ്രീണനം കാരണം കേരളത്തിന്റെ സാമുദായിക സന്തുലിതാവസ്ഥ തകരുകയാണെന്ന് എ.കെ. ആന്റണിയാണ് പറഞ്ഞത്. യോഗി പറയുമ്പോള്‍ മാത്രം എന്താണിത്ര കഴപ്പ്. പിണറായി വിജയനെ പറയുമ്പോള്‍ ആദ്യം പൊള്ളുന്നത് വി.ഡി സതീശനാണ്. പാര്‍ലമെന്റില്‍ കോണ്‍ഗ്രസിന്റെ എം.പിമാരാണ് യോഗിയുടെ പരാമര്‍ശം ചര്‍ച്ചയാക്കണമെന്ന് പറയുന്നത്.
പിണറായി വിജയന്റേത് നല്ല സര്‍ക്കാരാണോ. 50 ശതമാനം കടന്നു കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ആരും ഒന്നും മിണ്ടുന്നില്ല. 25 കോടി ജനങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ടി.പി.ആര്‍ 20 ശതമാനം കടന്നിട്ടില്ല. കേരളത്തിലെ പോസിറ്റിവിറ്റി നിരക്കിനെ കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല. എത്ര പേര്‍ ചത്തു. എത്ര പേരുടെ മരണം മറച്ചുവെച്ചു.
മാധ്യമങ്ങളും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരും ബഹളം വെച്ചപ്പോഴാണ് ആരോഗ്യമന്ത്രി പുതിയ കണക്കുമായി വന്നത്. കേരളത്തിലെ സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചു,’ കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവേ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, വോട്ടിങ്ങില്‍ പിഴവ് സംഭവിച്ചാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ ബംഗാളോ കേരളമോ ആയി മാറുമെന്നായിരുന്നു യു.പിയില്‍ ആദ്യഘട്ട പോളിങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി വോട്ടര്‍മാരോട് യോഗി പറഞ്ഞത്.
യോഗിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെയുള്ള ആളുകള്‍ രംഗത്തെത്തിയിരുന്നു.
യോഗി ആദിത്യനാഥ് ഭയക്കുന്നത് പോലെ യു.പി കേരളം പോലെയാവുകയാണെങ്കില്‍ അവിടെ ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആളുകള്‍ കൊല ചെയ്യപ്പെടില്ല എന്നും അത് തന്നെയായിരിക്കും യു.പിയിലെ ജനങ്ങളും ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗിക്ക് മറുപടി നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശ് കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്.പരാമര്‍ശത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നില്‍കി.
തിങ്കളാഴ്ച രാവിലെ തമിഴ്‌നാട്ടിലെ തിരുപ്പൂരിലെ മഴവെള്ളം ഒഴുകിപ്പോകുന്ന സ്‌യൂട്ട്‌കേസിനുള്ളിൽ നിന്ന് കണ്ടെടുത്ത അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
തിരുപ്പൂർ-ധാരാപുരം റോഡിൽ വെളിയങ്കാടിന് സമീപത്തെ മഴവെള്ളപ്പാച്ചിലിൽ സ്യൂട്ട്കേസ് കണ്ട വഴിയാത്രക്കാർ നല്ലൂർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്യൂട്ട്കേസ് കണ്ടെടുത്ത പോലീസ് അതിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കഴുത്തിൽ ശ്വാസം മുട്ടിച്ച പാടുകൾ കണ്ടെത്തി. യുവതി അതിഥി തൊഴിലാളിയായിരിക്കുമെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.സംഭവത്തിൽ നല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു.
സ്വാമി ശങ്കര ഗിരിഗി എന്ന പേരില്‍ പേരില്‍ കഴിയുന്ന സന്യാസി സുകുമാരക്കുറുപ്പ് ആണെന്ന് ചെറിയനാട് സ്വദേശിയും സുകുമാരക്കുറുപ്പിന്റെ ആയല്‍വാസി ആയ ജോണ്‍ കൂടി സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തയ്യാറെടുക്കുകയാണ് ക്രൈം ബ്രാഞ്ച്.
നേരത്തെ പത്തനംതിട്ട സ്വദേശി റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന അവകാശ വാദവുമായി രംഗത്ത് വന്നത്. സംശയം തോന്നിയതിനാല്‍ സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടിലെ ചില സുഹൃത്തുകളോടു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണ് കുറുപ്പിന്റെ അയല്‍വാസി ആയിരുന്ന ജോണിനെ ഈ സന്യാസിയുടെ ചിത്രം കാണിക്കുന്നത്.
2007ല്‍ ആണ് റെന്‍സി ഈ സന്യാസിയെ ആദ്യമായി കാണുന്നത്. അന്ന് റെന്‍സി അവിടെ ഒരു സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുക ആയിരുന്നു. ഈഡന്‍ സദാപുരം ആശ്രമത്തിലായിരുന്നു അന്ന് സ്വാമി ശങ്കര ഗിരിഗിരി താമസിച്ചിരുന്നത്. അറബി, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, തുടങ്ങിയ ഭാഷകള്‍ നന്നായി അറിയാം. താടി നീട്ടി വളര്‍ത്തിയ ഈ സന്യാസിയുടെ വേഷം കാവി മുണ്ടും ജൂബ്ബയും ആയിരുന്നു.
പിന്നീട് കുറുപ്പിന്‍റെ ചിത്രം മഠാധിപതിയെ കാണിച്ചപ്പോള്‍ മലയാളി ആയ സ്വാമിയെപ്പോലെ ഉണ്ടെന്നു പറയുക കൂടി ചെയ്തതോടെ ഈ വിവരം ആലപ്പുഴ പൊലീസിനെ ധരിപ്പിച്ചെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായില്ല.
കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ അടങ്ങിയ ഒരു വിഡിയോയില്‍ ഇതേ സന്യാസിയെ വീണ്ടു കണ്ടതോടെയാണ് റെന്‍സിം വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം റെന്‍സിമിന്റെ മൊഴി രേഖപ്പെടുത്തിയതും തുടര്‍ അന്വേഷണത്തിന് തയ്യാറെടുത്തതും.
സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള കപ്പൽ യാത്രയ്ക്കിടെ കോട്ടയം സ്വദേശിയെ കാണാതായ സംഭവത്തിൽ കപ്പൽ അധികൃതർ കൃത്യമായ വിവരങ്ങൾ നൽകാത്തതിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി വലിയിടത്തിറ വീട്ടിൽ പരേതനായ കുരുവിളയുടെയും കുഞ്ഞൂഞ്ഞമ്മയുടെയും മകൻ ജസ്റ്റിൻ കുരുവിള(30) യെയാണ് സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായത്.
സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു പോകുകയായിരുന്ന സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിൽ നിന്നുമാണ് ജെസ്റ്റിനെ കാണാതായത്. യുവാവിനെ കാണാതായ വിവരം കപ്പൽ കമ്പനി അധികൃതർ തന്നെയാണ് ബന്ധുക്കളെ അറിയിച്ചത്. ബുധനാഴ്ച്ച രാവിലെയാണ് ജെസ്റ്റിനെ കാണാതായതായി കപ്പൽ കമ്പനി അധികൃതർ ബന്ധുക്കളെ വിവരമറിയിച്ചത്. എന്നാൽ പിന്നീട് കൂടുതൽ വിവരങ്ങൾ ഒന്നും കപ്പൽ അധികൃതർ ബന്ധുക്കളുമായി പങ്കുവെയ്ക്കാത്തതാണ് ഇപ്പോൾ സംഭവത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നത്. അതേസമയം വ്യാഴാഴ്ചയോടെ ജസ്റ്റിനായുള്ള തിരച്ചിൽ അവസാനിപ്പിക്കുകയാണെന്ന കപ്പൽ അധികൃതരുടെ സന്ദേശം മാതാവിനെയും സഹോദരങ്ങളെയും ബന്ധുക്കളെയും തകർക്കുന്നതായിരുന്നു.
സംഭവത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന് കൊടിക്കുന്നിൽ സുരേഷ് എം പി കത്ത് നൽകുകയും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ പാർലമെന്റിൽ മന്ത്രിയുടെ ഓഫീസിൽ നേരിട്ട് കണ്ട് സഹായം അഭ്യർത്ഥിക്കുകയും ചെയ്തു. ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ 4 വർഷങ്ങളായി സ്ട്രീം അറ്റ്ലാന്റിക്ക് എന്ന കപ്പലിലാണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 31 നു ആണ് കപ്പൽ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കു യാത്ര തിരിച്ചത്. കപ്പലിലെ കുക്കായി ജോലി ചെയ്യുകയായിരുന്നു ജസ്റ്റിൻ. ഈ മാസം 23 നാണു കപ്പൽ അമേരിക്കയിൽ എത്തുക. യുവാവിനെ കാണാതായ വിവരം ലഭിച്ചതോടെ സഹോദരൻ സ്റ്റെഫിൻ ജനപ്രതിനിധികളെ വിവരമറിയിക്കുകയായിരുന്നു. ജസ്റ്റിൻ കുരുവിളയെ സംബന്ധിച്ച് അന്വേഷണം നടത്താൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ, സഹകരണ-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവർ അഭ്യർത്ഥിച്ചു.
ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളോട് ഫോണിൽ സംസാരിച്ചത്. പിന്നീട് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഫോൺ വിളിച്ചിട്ടുണ്ടായിരുന്നില്ല. തുടർന്ന് ബുധനാഴ്ച രാവിലെ കപ്പൽ കമ്പനി അധികൃതർ ജെസ്റ്റിനെ കാണാനില്ല എന്ന വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു. സഹോദരൻ ഷെഫിനെയാണ് കപ്പൽ അധികൃതർ ഇക്കാര്യം അറിയിച്ചത്. ജെസ്റ്റിനെ കാണാതായ സംഭവത്തിൽ സഹോദരൻ സ്റ്റെഫിൻ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുകയും സംഭവത്തിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയവുമായി ബന്ധപ്പെട്ടു ഉടൻ നടപടികൾ സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്.
എംഎൽഎ ജോബ് മൈക്കിൾ ജെസ്റ്റിന്റെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിക്കുകയും സർക്കാർ ഇടപെടലുകൾ സംബന്ധിച്ച് അറിയിക്കുകയും ചെയ്തു. വലിയിടത്തിറ വീട്ടിൽ ജസ്റ്റിന്റെ വിളിക്കായി കാത്തിരിക്കുകയാണ് സഹോദരങ്ങളായ ഷെഫിനും ഷിക്കയും. രണ്ടാഴ്ച മുൻപായിരുന്നു ഷെഫിന്റെ വിവാഹം.
വിവാഹത്തിൽ പങ്കെടുക്കാനായില്ലെങ്കിലും അടുത്ത മാസം എത്തുമെന്നാണ് ജസ്റ്റിൻ ബന്ധുക്കളെ അറിയിച്ചിരുന്നത്. വിവരമറിഞ്ഞതുമുതൽ പ്രാർത്ഥനയിലാണ് ജസ്റ്റിന്റെ മാതാവ്. മകന്റെ വരവും കാത്തിരിക്കുകയാണ് മാതാവ് കുഞ്ഞൂഞ്ഞമ്മ. സഹോദരനും കപ്പലിലെ ജോലിക്കാരനാണ്. സഹോദരി ഷിക്ക സൗദിയിൽ നേഴ്‌സായി ജോലി ചെയ്യുകയാണ്.
കോട്ടയത്ത് നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു മുൻ നഗരസഭാ കൗൺസിലറായ ഇരുചക്ര വാഹന ഷോറൂം ഉടമ മരിച്ചു. കോട്ടയം ചാലുകുന്ന് മണപ്പുറത്ത് ജോൺ മാത്യുവിന്റെ മകൻ ജവീൻ മാത്യു(52)ആണ് മരിച്ചത്.
മലേഷ്യയിലെ റെയിൻഫോറസ്റ്റ് ചാലഞ്ച്, റെയ്ഡ് ദി ഹിമാലയ, പോപ്പുലർ റാലി, റോയൽ എൻഫീൽഡ് ട്രിപ് സഞ്ചാരങ്ങൾ എന്നിവയിലെ സജീവ സാന്നിധ്യമായിരുന്നു. രാജ്യാന്തര ശ്രദ്ധ നേടിയ നിരവധി ബൈക്ക് രൂപമാറ്റങ്ങൾ ജവീൻ നിർവഹിച്ചിട്ടുണ്ട്. റോയൽ എൻഫീൽഡ് റൈഡർമാനിയയിൽ ഒന്നിലധികം തവണ ജവീന്റെ രൂപകൽപനകൾ സമ്മാനാർഹമായി. ഇന്ത്യയ്ക്ക് പുറത്തു നടത്തിയ ബൈക്ക് യാത്രകളിലൂടെയും ശ്രദ്ധേയനാണ്. ‘ജവീൻസ് റോയൽ എൻഫീൽഡ്’ ഉടമയായ ജവീന് മുന്‍പ് അപൂർവമായ വിന്റേജ് വാഹനങ്ങളുടെ ശേഖരവുമുണ്ടായിരുന്നു.
ഇന്നലെ രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ കോട്ടയം താലൂക്ക് ഓഫീസിന് സമീപം രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. ജവീൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ടു റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജവീൻ മാത്യുവിനെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം കോവിഡ് പരിശോധനയ്ക്കും പോസ്റ്റ്‌മോർട്ടം നടപടികൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. സി.എസ്.ഐ ഹോളി ട്രിനിറ്റി കത്തീഡ്രൽ അംഗവും മദ്ധ്യകേരള മഹായിടവക മുൻ കൗൺസിൽ അംഗവും കോട്ടയം നഗരസഭാ മുൻ കൗൺസിലറും സാമൂഹ്യ പ്രവർത്തകനുമായിരുന്നു ജവീൻ മാത്യു.
കേരളത്തിന് അകത്തും പുറത്തുമായി നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന വ്യക്തിയുമായിരുന്നു ജവീൻ. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അനു ജവീൻ ആണ് ഭാര്യ. സംസ്കാരം പിന്നീട്.
നെടുമങ്ങാട് സ്വദേശിനിയായ യുവതിയെ അമ്പലമുക്കിന് സമീപത്തെ ചെടിക്കടയില്‍ വെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി കൊടും കുറ്റവാളി. തമിഴ്‌നാട്ടില്‍ ഇരട്ടക്കൊലകേസില്‍ പ്രതിയായ രാജേന്ദ്രനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. 2014ല്‍ തമിഴ്‌നാട്ടില്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് രാജേന്ദ്രന്‍. കേസില്‍ വിചാരണ തുടങ്ങും മുന്‍പ് ഡിസംബറിലാണ് രാജേന്ദ്രന്‍ തിരുവനന്തപുരത്ത് എത്തിയത്.
പേരൂര്‍ക്കടയിലെ ഹോട്ടലില്‍ രാജേഷ് എന്ന പേരിലാണ് ഇയാള്‍ ജോലിക്കെത്തിയത്.
തമിഴ്‌നാട്ടിലെ റൗഡി ലിസ്റ്റിലുള്ളയാളാണ് രാജേന്ദ്രന്‍. മോഷണശ്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അമ്പലമുക്കിലെ ചെടിക്കടയിലെ ജീവനക്കാരിയായ വിനീതയെ കൊലപ്പെടുത്തിയതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തില്‍ ഇന്ന് പുലര്‍ച്ചെ തമിഴ്നാട്ടില്‍ നിന്നാണ് രാജേന്ദ്രനെ പിടികൂടിയത്. ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ അമ്പലമുക്കിലെ കടയ്ക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തിനു കുത്തേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.
തിരുവനന്തപുരം: അമ്പലമുക്കില്‍ ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിയില്‍ ജീവനക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയില്‍. കന്യാകുമാരി സ്വദേശിയായ രാജേഷ് ആണ് പിടിയിലായത്. പേരൂര്‍ക്കടയിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ് രാജേഷ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് ജീവനക്കാരി കൊല്ലപ്പെട്ടത്.
തമിഴ്‌നാട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് സൂചനയുണ്ട്. മോഷണത്തിന് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. ജോലിക്കിടെ അപകടം പറ്റിയെന്ന് കാണിക്കാന്‍ ശരീരത്തില്‍ സ്വയം മുറിവുണ്ടാക്കിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പ്രതിയേയും സുഹൃത്തുക്കളെയും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
കൊല്ലപ്പെട്ട യുവതി ധരിച്ചിരുന്ന സ്വര്‍ണമാല കാണാതായിരുന്നു. എന്നാല്‍ യുവതിയുടെ ബാഗിലും നഴ്‌സറി ഓഫീസിലുമുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിരുന്നില്ല. അതിനാല്‍ മോഷണം തന്നെയാണോ കൊലപാതകത്തിനു പിന്നിലെന്ന സംശയവും പോലീസിനുണ്ടായിരുന്നു. ഞായറാഴ്ച കോവിഡ് നിയന്ത്രണം നിലനിന്നിരുന്നതിനാല്‍ റോഡില്‍ തിരക്ക് കുറവായിരുന്നു. ഈ അവസരം മുതലാക്കിയാണ് പട്ടാപ്പകല്‍ അരുംകൊല നടത്തിയത്.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞത്. പ്രതി നഴ്‌സറിയുടെ ഭാഗത്തേക്ക് നടന്നുപോകുന്നതും 20 മിനിറ്റിനു ശേഷം തിരികെ പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഒരു ഓട്ടോയിലും സ്‌കൂട്ടറില്‍ ലിഫ്ട് ചോദിച്ച പോകുന്നതും സിസിടിവിയില്‍ പതിഞ്ഞിരുന്നു.
പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യവും രേഖാചിത്രവും കണ്ട ഓട്ടോ ഡ്രൈവറാണ് പ്രതിയെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്. തമിഴ് കലര്‍ന്ന മലയാളമാണ് പ്രതി സംസാരിച്ചതെന്നും ഓട്ടോ ഡ്രൈവര്‍ അറിയിച്ചിരുന്നു.
കുറിച്ചി സ്വദേശിയായ യുവാവിനെ സൗത്ത് ആഫ്രിക്കയിൽ നിന്നും അമേരിക്കയിലേയ്ക്കുള്ള യാത്രയ്ക്കിടെ കാണാതായതായി റിപ്പോർട്ട്. യുവാവിനെ കാണാനില്ലെന്നു കാട്ടി കമ്പനി അധികൃതരാണ് വിവരം ബന്ധുക്കളെ അറിയിച്ചത്. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം വലിയിടത്തറ വീട്ടിൽ ജസ്റ്റിൻ കുരുവിളയെ(30)കാണാനില്ലെന്നാണ് ബന്ധുക്കളെ കപ്പൽ അധികൃതർ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ഇന്നു രാവിലെ ചിങ്ങവനം പൊലീസിനു പരാതി നൽകുമെന്നു ബന്ധുക്കൾ അറിയിച്ചു.
നാലു വർഷം മുൻപാണ് ഹോട്ടൽ മാനേജ്‌മെന്റ് പഠിച്ച ജസ്റ്റിൻ സ്ട്രീം അറ്റ്‌ലാൻഡിക്ക് എന്ന കപ്പലിൽ അസിസ്റ്റന്റ് കുക്കായി ജോലിയ്ക്കു പ്രവേശിച്ചത്. കഴിഞ്ഞ 31 നാണ് സ്ട്രീം അറ്റ്‌ലാൻഡിക്ക് സൗത്ത് ആഫ്രിക്കയിലെ തീരത്തു നിന്നും യാത്ര പുറപ്പെട്ടത്. കപ്പൽ, ഫെബ്രുവരി 23 നാണ് അമേരിക്കൻ തീരത്ത് എത്തിച്ചേരുക. ഈ യാത്രയ്ക്കിടയിൽ ജസ്റ്റിനെ കാണാതായതായാണ് ബന്ധുക്കളെ ബുധനാഴ്ച രാവിലെ കപ്പൽ അധികൃതർ അരിയിച്ചത്. ജസ്റ്റിനെ സഹോദരനെ ആദ്യം ഫോണിൽ ബന്ധപ്പെട്ട് ആദ്യം വിവരം അറിയിച്ചു. ഇതിനു പിന്നാലെ, ഉച്ചയോടെ ഇ മെയിലും ലഭിച്ചു.
കഴിഞ്ഞ ഞായറാഴ്ചയാണ് ജസ്റ്റിൻ അവസാനമായി ബന്ധുക്കളെ വിളിച്ചത്. പിന്നീട്, തിങ്കളാഴ്ചയും ചൊവ്വാഴയും ജസ്റ്റിനെപ്പറ്റി വിവരമുണ്ടായിരുന്നില്ല. ബുധനാഴ്ച പുലർച്ചെ ഏഴു മണിയോടെയാണ് ജസ്റ്റിനെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. ജസ്റ്റിന്റെ തിരോധാനം സംബന്ധിച്ചു കൃത്യമായ വിവരം ലഭിക്കാൻ സംസ്ഥാന സർക്കാർ അടക്കം വിഷയത്തിൽ ഇടപെടണമെന്നാണ് ഇപ്പോൾ ആവശ്യം ഉയർന്നിരിക്കുന്നത്.