Kerala

ജയറാമിന്റെ മകൻ നടൻ കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലില്‍ തടഞ്ഞുവച്ചു.ബില്ല് അടക്കാത്തതിനേ തുടർന്ന് ഇവരെ ഹോട്ടൽ വിട്ട് പോകുന്നതിൽ നിന്നും അധികൃതർ തടയുകയായിരുന്നു.സിനിമാ നിര്‍മാണ കമ്പനി ബില്‍ തുക നല്‍കാത്തതിനെ തുടര്‍ന്നാണിത്

എന്നാൽ കമ്പിനി ബില്ല് തന്നില്ലെങ്കിൽ സൗകര്യങ്ങൾ ഉപയോഗിച്ചവർ തന്നാലും മതി എന്നായിരുന്നു ഹോട്ടലധികൃതരുടെ നിലപാട്. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും, റസ്റ്ററന്റ് ബില്ലും നല്‍കാത്തതിനെ തുടര്‍ന്നാണ് താരങ്ങള്‍ അടക്കമുള്ളവരെ തടഞ്ഞത്. തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. മൂന്നാര്‍ പൊലീസെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നിര്‍മാണ കമ്പനി പണം അടച്ചു. ഇതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.

ലിജോ ജോസ് പെല്ലിശേരി ചിത്രം ‘ചുരുളി’ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ നിന്നും അടിയന്തിരമായി പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ് നുസൂര്‍. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നാണ് നുസൂര്‍ പറയുന്നു. സോണി ലൈവിലാണ് ചുരുളി റിലീസായത്.

എന്‍.എസ് നുസൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ദയവു ചെയ്ത് അസഭ്യം കേള്‍ക്കാന്‍ ആഗ്രഹമില്ലാത്ത ആളുകള്‍ ഈ വീഡിയോ കാണരുത്… ചിലര്‍ ഇതിനെ ആവിഷ്‌കാരസ്വാതന്ത്ര്യം എന്ന് പറയും… പക്ഷെ ഇത്രയേറെ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമോ എന്ന നിങ്ങളുടെ അഭിപ്രായം അറിയണം… ഞങ്ങള്‍ ഇതിനെ ശുദ്ധ തെമ്മാടിത്തരം എന്ന് പറയും..

‘ബിരിയാണി’ സിനിമക്കും അഭിപ്രായം പറഞ്ഞവരാണല്ലോ നമ്മള്‍… സെന്‍സര്‍ ബോര്‍ഡ് എന്തടിസ്ഥാനത്തിലാണ് ഇതിന് അംഗീകാരം നല്‍കിയത് എന്ന് മനസിലാകുന്നില്ല… വിവാദമുണ്ടാക്കി മാര്‍ക്കറ്റ് പിടിക്കുന്ന കാലമാണെന്ന് അറിയാം.. അതിന് സെന്‍സര്‍ ബോര്‍ഡംഗങ്ങള്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ?

എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമകളാണെങ്കില്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ വരുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്ന് ഈ സിനിമ പഠിപ്പിക്കുകയാണ്.. കാരണം സാംസ്‌കാരിക കേരളത്തിലെ കുരുന്നുകളുടെ കൈകളിലെല്ലാം ഇപ്പോള്‍ മൊബൈലുകളാണെന്ന് ഓര്‍ക്കണം….

 

മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ നമ്പർ 18 ഹോട്ടലിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന സംശയത്തിൽ പോലീസ്. യുവതികളിൽ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയോ എന്ന് പരിശോധിക്കണമെന്നും പോലീസിന്റെ റിമാന്റ് റിപ്പോർട്ടിൽ പറയുന്നു.

അപകടം നടന്ന ദിവസം ഹോട്ടലിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് 50-ഓളം പേർ ഒത്തുചേരുകയും രാത്രി ഏറെവൈകിയും മദ്യസൽക്കാരം നടത്തുകയും ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലിലെ രഹസ്യ ഇടപാടുകൾ ഒളിപ്പിക്കാനാകും ഡിവിആർ നശിപ്പിച്ചതെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റോയി ഉൾപ്പെടെയുള്ളവർ മരിച്ച യുവതികളുമായി ഹോട്ടലിൽ കൂടിക്കാഴ്ച നടത്തിയതായും അവരുമായി സൗഹൃദം സ്ഥാപിക്കാൻ ശ്രമിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇവരുടെ ദൃശ്യങ്ങൾ ഹോട്ടലിൽ പലയിടങ്ങളിലായി സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടാകും. ഈ സാഹചര്യത്തിലാകും ദുരുദേശ്യപരമായി ദൃശ്യങ്ങൾ മാറ്റുന്ന സാഹചര്യമുണ്ടായതെന്നാണ് കരുതുന്നത്. ഹോട്ടലിൽ ആസൂത്രിതമായ ചില കാര്യങ്ങൾ ഹോട്ടലിൽ നടന്നിട്ടുണ്ടോയെന്ന കാര്യത്തിൽ കൃത്യമായ പരിശോധന വേണമെന്നും കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കർഷക സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം ഭരിക്കുന്ന എൻഡിഎ സർക്കാർ മൂന്ന് പുതിയ കാർഷിക നിയമങ്ങളും പിൻവലിച്ചിരിക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഈ ജനകീയ സമരത്തെ പ്രതിപക്ഷ പാർട്ടികള്ഡ നോക്കിക്കാണുന്നത്.

ഐതിഹാസികമായ കർഷക സമരം രചിച്ചിരിക്കുന്നത് സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രശംസിച്ചു. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേർന്ന് ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപ്കഷ നേതാവ് വിഡി സതീശനും ഉൾപ്പടെ കേരളത്തിലെ ഭരണ-പ്രതിപക്ഷ നേതാക്കൾ ഒരേ മനസോടെയാണ് കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ചിരിക്കുന്നത്.

പ്രധാന പ്രതികരണങ്ങളിലൂടെ:

ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.– മുഖ്യമന്ത്രി പിണറായി വിജയൻ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ ചെറുത്തു നിൽപ്പിനു മുന്നിൽ ഭരണകൂടത്തിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു. കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നുവെന്ന് രണ്ട് പ്രധാന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ പടിവാതിലിൽ എത്തി നിൽക്കുമ്പോൾ തിരിച്ചറിഞ്ഞതിനപ്പുറം കർഷകരോടോ രാജ്യത്തോടോ മോദി സർക്കാരിനോ സംഘപരിവാറിനോ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെന്ന് കരുതുക വയ്യ. അത്രക്ക് ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ് കേന്ദ്രം ഭരിക്കുന്ന സർക്കാർ. അംഗബലത്തിന്റെ ശക്തിയിൽ എന്തും ചെയ്യാൻ മടിക്കാത്തവരെയാണ് ഒരു വർഷമായി പൊരുതുന്ന കർഷകർ പരാജയപ്പെടുത്തിയത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. സാധാരണക്കാരന്റെ അസാധാരണ ഇച്ഛാശക്തിയുടെ വിളംബരമാണ്. നിസ്വരുടെ ത്യാഗത്തിന്റെ തിളക്കമാണ്.
തണുപ്പും വെയിലും മഴയും സഹിച്ച്, ക്രൂരമായ ആക്രമണങ്ങളെ നേരിട്ട് അനേകായിരങ്ങൾ തെരുവിൽ പ്രതിഷേധിച്ച ഈ മാസങ്ങളെ എങ്ങനെ മറക്കാനാകും. പാടത്ത് പണിയെടുക്കുന്നവരുടെ കരുത്ത് ഇന്ത്യ ഒന്നുകൂടി തിരിച്ചറിയുകയായിരുന്നു. മണ്ണിൽ കാലുറച്ചു നിൽക്കുന്നവരുടെ ബോധ്യങ്ങളുടെ ഉറപ്പ് എത്ര വലുതാണെന്ന് അവർ പഠിപ്പിച്ചു. ഈ സമരത്തിന്റെ തുടക്കം മുതൽ കോൺഗ്രസ് കർഷകർക്കൊപ്പം നിന്നു. മൂന്ന് കരിനിയമങ്ങളും പിൻവലിച്ചേ മതിയാകൂ എന്ന് ശക്തമായി, നിരന്തരമായി പറഞ്ഞ ഒരു ജനനേതാവെ ഇന്ത്യയിലുള്ളൂ – രാഹുൽ ഗാന്ധി. സമരമുഖത്തേക്ക് വീണ്ടും വീണ്ടും രാഹുലും പ്രിയങ്കയും കടന്നു ചെന്നു. സമരത്തിന് വിട്ടുവീഴ്ചയില്ലാത്ത പിന്തുണ നൽകി. ജീവൻ ബലി കഴിച്ചവരുടെ കുടുംബങ്ങളെ നേരിൽ കണ്ടു. അവരെ തടയാൻ, തല്ലാൻ, തിരിച്ചോടിക്കാൻ, അപമാനിക്കാൻ എന്തൊരു വ്യഗ്രതയായിരുന്നു യോഗി – മോദി കൂട്ടുകെട്ടിന്.
നീതിയും സത്യവും ഏതു കഠിന പരീക്ഷണങ്ങൾക്കൊടുവിലും ജയിക്കും. ജാലിയൻവാലാ ബാഗിന്റെ സമരരക്തമുള്ളവരെ ലഖിപൂരിൽ വണ്ടി കേറ്റി കൊല്ലാൻ ഇറങ്ങി തിരിച്ചവർക്ക് ചരിത്രത്തിന്റെ ഗതിവേഗങ്ങളോ പൊള്ളുന്ന പാഠങ്ങളോ തിരിയില്ല. മതാത്മകതയുടെ ഇരുളകങ്ങളിൽ രാഷ്ട്രീയത്തെ എന്നും തളക്കാമെന്ന മൗഢ്യവും അവസാനിച്ചു. പാടത്തും പണിശാലയിലും കലാലയത്തിലും തെരുവിലും മനുഷ്യപക്ഷമായ രാഷ്ട്രീയം ഉജ്ജ്വലമായി തിരികെയെത്തും. അവരുടെ ഇൻക്വിലാബുകളിൽ, ജയ് കിസാൻ വിളികളിൽ രാജ്യത്തിന്റെ അന്തരംഗം മിടിച്ചുണരും. ചെറുത്തു നിൽപ്പുകൾ എത്ര ആശാവഹമാണ്, സമര പോരാട്ടങ്ങൾ എത്ര ജീവദായകമാണ് , രക്തസാക്ഷിത്വങ്ങൾ എത്ര ഉജ്ജ്വല പ്രകാശമാണെന്ന് ഇന്ത്യയിലെ കർഷകർ തെളിയിച്ചിരിക്കുന്നു. ഇന്നിന്റെയും നാളെയുടെയും പോരാട്ടങ്ങൾ മണ്ണിലുറച്ചു നിന്നുള്ളവയും അടിസ്ഥാന അവകാശങ്ങൾക്കു വേണ്ടിയുള്ളവയുമാണ്. ഗാന്ധിജിയുടെ വഴിയാണ് അത്. ഉറച്ച ബോധ്യങ്ങൾക്കായുള്ള , നിലനിൽപ്പിനായുള്ള ജനാധിപത്യത്തിനായുള്ള സത്യാന്വേഷണ പരീക്ഷണങ്ങൾ പഠിപ്പിച്ചു തന്ന കർഷക പോരാളികൾക്ക് അഭിവാദനങ്ങൾ. അന്നം മാത്രമല്ല, നിങ്ങൾ തന്നത് ആത്മാഭിമാനം കൂടിയാണ്, നന്ദി.
തോളോടുതോൾ ചേർന്ന് പോരാടാൻ ഓരോ കോൺഗ്രസുകാരനും കോൺഗ്രസുകാരിയും നിങ്ങൾക്കൊപ്പം ഉണ്ടാകും – എന്നും എവിടെയും.– പ്രതിപക്ഷ നേതാവ് വിഡി സതീശൻ

ഇന്ത്യൻ കർഷകന്റെ സമര വീര്യത്തിനു മുന്നിൽ കേന്ദ്ര ഗവൺമെന്റ് മുട്ടുമടക്കിയിരിക്കുന്നു.
സർക്കാരിന്റെ അധികാരഗർവ്വിനെയും കോർപ്പറേറ്റുകളുടെ നിക്ഷിപ്ത താൽപര്യങ്ങളെയും ചെറുത്തുതോൽപ്പിക്കാൻ കർഷകന്റെ സഹനസമരത്തിന് സാധിച്ചിരിക്കുന്നു.
ഒരു വർഷമായി കർഷകർ നടത്തി വരുന്ന സമരത്തിന്റെ വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശാസൂചികയാണ്.

സമരത്തിന്റെ ആദ്യഘട്ടം മുതൽ അതിന്റെ ഭാഗമാവുകയും, ഡൽഹിയിൽ ഉൾപ്പെടെ ക്യാമ്പ് ചെയ്ത് മഹാ പ്രക്ഷോഭത്തിൽ പങ്കെടുക്കുകയും ചെയ്ത ഒരു കർഷക പ്രവർത്തകൻ എന്ന നിലയിൽ അങ്ങേയറ്റം അഭിമാനത്തോടെ ഈ വിജയത്തെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ നിന്നും സമരഭടന്മാർ ബസ് മാർഗ്ഗം ഡൽഹിയിലേക്ക് പോയതും, കർഷകസംഘം സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ സത്യാഗ്രഹത്തിന്റെ നേതൃനിരയുടെ ഭാഗമായതുമെല്ലാം ആവേശകരമായ അനുഭവങ്ങളായിരുന്നു. ഡൽഹിയിലെ സമരത്തിന്റെ തുടർച്ചയായി കേരളത്തിലെമ്പാടും കർഷക സംഘത്തിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ സമരങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നു.
ഈ വിജയം രാജ്യത്തെ പൊരുതുന്ന മനുഷ്യരുടെ വിജയമാണ്. ജനങ്ങളുടെ ഐക്യത്തിനും നിശ്ചയദാർഢ്യത്തിനും മുന്നിൽ ജനവിരുദ്ധ ഗവൺമെന്റുകൾക്ക് പിടിച്ചുനിൽക്കാനാകില്ല എന്ന സന്ദേശമാണ് ഈ സമരവിജയം വിളംബരം ചെയ്യുന്നത്.
സമര ഭടന്മാർക്ക് അഭിവാദ്യങ്ങൾ. –ധനമന്ത്രി കെഎൻ ബാലഗോപാൽ

ഒരു വർഷത്തോളം നീണ്ടുനിന്ന കർഷക സമരം വിജയിച്ചത് ആവേശകരമാണ്.
2020 നവംബർ 26ന് ആരംഭിച്ച ഈ സമരത്തിനിടയിൽ നിരവധി ചർച്ചകൾ നടന്നിരുന്നെങ്കിലും കർഷകർ ഉന്നയിച്ച പ്രധാന ആവശ്യമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക എന്ന കാര്യത്തിൽ നിഷേധാത്‌മക നിലപാടായിരുന്നു കേന്ദ്രസർക്കാർ പുലർത്തിയിരുന്നത്. ഇന്ന് രാവിലെയാണ് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്ന നിലപാട് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. 650ലധികം കർഷകർ രക്തസാക്ഷികളായ ഈ പ്രക്ഷോഭത്തിന് പിന്തുണ നൽകിക്കൊണ്ട് കേരളം പ്രമേയം പാസാക്കിയിരുന്നു. എല്ലായ്പ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന നിലപാട് എൽഡിഎഫ് സർക്കാരും നിയമസഭയും കൈക്കൊണ്ടു. യശസ്സുയർത്തിപ്പിടിച്ചുകൊണ്ട് ഈ പോരാട്ടം അവസാനിപ്പിക്കാനായതിൽ കർഷകർക്ക് അഭിമാനിക്കാം. എല്ലാ ഏകാധിപത്യ പ്രവണതയും അവസാനിക്കുന്നത് ജനതയുടെ ഇച്ഛാശക്തിയിലും സമർപ്പണത്തിലും തന്നെയായിരിക്കുമെന്ന് ഈ പ്രക്ഷോഭ വിജയം ഊട്ടിയുറപ്പിക്കുന്നു. -വ്യവസായ വകുപ്പ് പി രാജീവ്‌

 

 

കാന്‍സര്‍ ചികിത്സയ്ക്കായി ലഭിച്ച പണം മുഴുവന്‍ ഭര്‍ത്താവും വീട്ടുകാരും കൈയ്യടക്കി. പണം തീര്‍ന്നപ്പോള്‍ തന്നെ അവര്‍ക്ക് വേണ്ടാതായി. ഇന്ന് ആ വീട്ടില്‍ നിന്നും താന്‍ മകനെയും കൂട്ടി ഇറങ്ങി. പലരുടെയും ജീവിതം തകര്‍ത്തു കളയുന്ന രോഗമാണ് കാന്‍സര്‍. എന്നാല്‍ ഈ സമയം ഒപ്പം നില്‍ക്കുന്നവര്‍ തള്ളി പറയുകയും ഉപേക്ഷിക്കുകയും ചെയ്യുന്നത് അതിലും വലിയ തീരാ നോവാണ്. ഇപ്പോള്‍ ബിജ്മയും ഇത്തരത്തില്‍ ഒരു അനുഭവമാണ് പറയുന്നത്.

ബിജ്മ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്, ചത്ത ശരീരം ഉള്ള എന്റെ കൂടെ ജീവിക്കാന്‍ എന്റെ ഭര്‍ത്താവിന് താല്പര്യമില്ലപോലും. അത് കൊണ്ട് ഇനി അദ്ദേഹം ത്യാഗം ചെയ്യിക്കേണ്ട കാര്യം ഇല്ലല്ലോ. അദ്ദേഹത്തിന്റെ സ്വപ്ന ജീവിതത്തിലെ കട്ടുറുമ്പുളാണ് ഞാനും മോനും. കൂടെപോയ കാലം തൊട്ട് ഒരുപാട് സഹിച്ചു സമൂഹത്തിന്റെ മുമ്പില്‍ പരിഹാസ കഥാപാത്രം ആവണ്ട കരുതി ഇത്രകാലം ആരോടും ഒന്നും പറയാതെ നിന്നു പറഞ്ഞിട്ടെന്തിനാ പരിഹാസങ്ങളും കുറ്റപെടുത്തലുകളും കേള്‍ക്കാനല്ലേ എന്റെ തന്നിഷ്ട്ട പ്രകാരം പോയതല്ലേ ആരോട് പറയാന്‍ കുറെ ഒറ്റക്കിരുന്നു കരയും എല്ലാം ശെരിയാകും എന്ന പ്രേതീക്ഷയില്‍.

എന്തൊക്കെ കാണിച്ചാലും പിന്നെയും അടിഞ്ഞു ചെല്ലും ഒരു വിലയും ഇല്ലാതെ അടിയും തൊഴിയും കൊള്ളാന്‍. ഇനിയും അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നാല്‍ ഒന്നില്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ചെയ്യും ഇല്ലെങ്കില്‍ എന്നെ എന്തെങ്കിലും ചെയ്യും ഇത്രയും കാലം എന്റെ മകനെ ഓര്‍ത്തിട്ട ഞാന്‍ സഹിച്ചു നിന്നെ എന്റെ എടുത്ത് ചാട്ടം കൊണ്ട് ജീവിതം നശിപ്പിക്കേണ്ട കരുതി. കൊണ്ടെടുത്തോളം മതിയായി എനിക്ക് ഇനി വയ്യാ എന്റെ ശരീരത്തിന് അതിനുള്ള കെല്‍പില്ല എനിക്ക് എന്റെ മോനെ വളര്‍ത്താന്‍ ഉള്ളതാണ്.7 മാസം ആയി വീട്ടില്‍നിന്നും ഇറങ്ങി പോന്നിട്ട് അവിടെ ഒരു പട്ടിയെ പോലെ കിടന്നിട്ടാ എനിക്ക് ഒരു വിലയും ഇല്ലാത്തത്.

അദേഹത്തിന്റെ അമ്മയുടെയും പെങ്ങളുടെയും ആട്ടത്തിനനുസരിച് ആടുന്ന പാവ ആ പാവയുടെ key അവരുടെ കൈയില്‍ നിന്നും നഷ്ട്ടം ആയപ്പോള്‍ അവര്‍ എനിക്കെതിരായി അതുവരെ ആങ്ങളക്ക് ഇല്ലാത്ത മകനില്ലാത്ത കുറ്റങ്ങള്‍ പറഞ്ഞു നടന്നവര്‍ അദ്ദേഹം നല്ല ആളും ഞാന്‍ മാനസികാരോഗിയും ആയി. ഇങ്ങനെ അഭിനയിച്ചു നടക്കുമ്പോള്‍ സമൂഹം അറിയണം കരുതി അതില്‍ എനിക്ക് എന്തൊക്കെ പഴിചാരല്‍ കേള്‍ക്കേണ്ടി വന്നാലും അത് നേരിടാന്‍ എന്റെ മനസിനെ ഞാന്‍ പാകപ്പെടുത്തി. എന്താ ഇത്രകാലം പറയാതെ ഇപ്പൊ പറയുന്നേ എന്ന് ചോദിക്കും വിശ്വാസം ആയിരുന്നു അതിലുപരി എനിക്ക് ഇഷ്ട്ടമായിരുന്നു ആാാ ഇഷ്ട്ടം കൊണ്ടുതന്നെ ആണ് ഇറങ്ങി പോയതും പക്ഷെ ആ വിശ്വാസവും ഇഷ്ട്ടവും എല്ലാം നഷ്ട്ടപെട്ടു ഇനി അത് ഒരിക്കലും തിരികെ വരുകയുമില്ല. ഇത്ര കാലം ശവത്തിനു തുല്ല്യമായി കണ്ട ആളുടെ കൂടെ ഇനി ജീവിക്കണ്ടകാര്യം ഇല്ലല്ലോ.

കൂടെവരാന്‍ വിളിച്ചിരുന്നു സ്‌നേഹം കൊണ്ടല്ല എന്നറിയാം സമൂഹത്തിന്റെ മുനപില്‍ മുഖം രക്ഷിക്കാനാണ് ബിജ്മ ധനേഷ് എന്ന identity നഷ്ട്ടപെട്ടു പോകില്ലേ വാനോളം പൊക്കിയ ആളുകള്‍ തന്നെ തറയില്‍ ഇടില്ലേ അത് ഭയന്നിട്ട അല്ലാതെ എന്നോട് ഉള്ള സ്‌നേഹം കൊണ്ടല്ല. ഫേസ്ബുക്കില്‍ വാക്കുകള്‍ കൊണ്ട് അമ്മാനം ആടുന്ന ധനേഷും real life ല്‍ വേറെ ഒരു ധനേഷും. എന്റെ രോഗത്തിന്റെ പേരും പറഞ്ഞു ഓരോ പെണ്ണുങ്ങളോട് chat ചെയ്യാ അവരെ ഫോണ്‍ ചെയ്തിരിക്ക, ഇതാണ് full time അത് ചോദ്യം ചെയ്താല്‍ അടിച്ചക്കാ ചവിട്ടാ നല്ലപോലെ ഉപദ്രവിക്കും.

കാന്‍സര്‍ ആണെന്ന് അറിഞ്ഞ ദിവസം ഇത്രയും ഞങ്ങള്‍ നോക്കിയില്ലേ ഇനി അവളുടെ family നോക്കട്ടെ എന്നായിരുന്നു socialmedia നിന്നും cash വരാന്‍ തുടങ്ങിയതില്‍ പിന്നെയാണ് സ്വഭാവം തന്നെ മാറാന്‍ തുടങ്ങി എന്റെ family ഒരാളെ അടുപ്പിക്കാതെ ആയി അച്ഛനെയും അമ്മയെയും പച്ച തെറി വിളിച്ചു പറഞ്ഞു അവരെയും അകറ്റി അനിയത്തിയെയും, അവളുടെ delivery കഴിഞ്ഞു കുട്ടിയെ കാണാന്‍ പോലും എന്നെ സമ്മതിച്ചില്ല … ഞാന്‍ മാത്രമേ നോക്കാറുള്ളു അവളുടെ family ഒന്നും തിരിഞ്ഞു നോക്കാറില്ലെന്നു എല്ലാവരോടും പറഞ്ഞു നടക്കുവായിരുന്നു അദ്ദേഹം പറയുന്നതും ചെയ്യുന്നതും സഹിച്ചു കണ്ടില്ലെന്നും കെട്ടില്ലെന്നും വച്ചു കൂടെ നടക്കാനെ ആ ട്രീറ്റ്‌മെന്റ് സമയത്ത് എനിക്ക് കഴിഞ്ഞുള്ളു പിന്നീട് Treatment നു ലഭിച്ച cash തീര്‍ന്നപ്പോള്‍ എന്നെ വേണ്ടാതായി അത് വരെ താങ്ങിക്കൊണ്ട് നടന്നു. ട്രീറ്റ്‌മെന്റ് സമയത്ത് പോലും മാനസികമായും ശാരീരികമായും പീഡനങ്ങള്‍ ഞാന്‍ ഒരുപാട് സഹിച്ചിട്ടുണ്ട് പക്ഷെ എവിടെയോ അദ്ദേഹത്തോടുള്ള അമിതമായ സ്‌നേഹം ആരോടും പറയാന്‍ സമ്മതിച്ചില്ല ഓരോ പ്രശ്‌നം ഉണ്ടാകുമ്പോള്‍ സഹിച്ചും ക്ഷമിച്ചും നിന്നു.

അദ്ദേഹത്തിന്റെ ഭാര്യാ സങ്കല്പത്തിലുള്ള ഒരാളല്ല ഞാന്‍ എന്ന് പലവട്ടം പഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇഷ്ട്ടങ്ങള്‍ക്കും അനിഷ്ട്ടങ്ങള്‍ക്കും ഒത്തു പോകുന്ന ഒരു ആളെ കണ്ടു പിടിച്ചു ജീവിക്കട്ടെ.ഞാന്‍ രോഗത്തില്‍ നിന്നും രക്ഷപെട്ടു വരുമെന്ന് ഒരിക്കലും അദ്ദേഹം കരുതിയില്ല. പ്രതീക്ഷ നഷ്ട്ട പെട്ടപോലെ ആണ് പലരോടും പറയാറ് അത്തരം ഒരുപാട് chating ഞാന്‍ അദേഹത്തിന്റെ ഫോണില്‍ കണ്ടിട്ടുണ്ട്. ഞാന്‍ ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്നും ഒരിക്കലും മാറാത്ത type ഒരു കാന്‍സര്‍ ആണ് എനിക്കെന്നും ഒക്കെ. ഇതെല്ലാം അനുഭവിച്ചു depression stage ല്‍ എത്തിയിരുന്നു ഞാന്‍. എന്റെ അമ്മയെ വിളിച്ചു ഡോക്ടറെ കാണിക്കാന്‍ പറഞ്ഞു അദ്ദേഹം കൊണ്ടുപോവില്ല പോലും അത് അദ്ദേഹത്തിന്റെ തലയില്‍ ആകുമെന്ന്.

Treatment നു 27 ലക്ഷം രൂപ ലഭിച്ചിരുന്നു അതില്‍ കുറച്ചു മാത്രം cash എന്റെ treatment നു ചിലവായിട്ടുള്ളു പിന്നെ കുറെ cash അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ക്കായി ദൂര്‍ത് അടിച്ചു ബാക്കി cash വീട് എടുത്തു. 50000 രൂപ എങ്കിലും accound ല്‍ ബാക്കി വെക്കാന്‍ പറഞ്ഞിട്ട് അതും കേട്ടില്ല.അദേഹത്തിന്റെ അമ്മയുടെ പേരില്‍ ആണ് വീട് ഈ cash ഒന്നിനും എന്റെ കൈയില്‍ ഒരു തെളിവും ഇല്ല എന്നെ ഒരു വിഡ്ഢി ആക്കി നല്ലരീതിക്ക് കളിച്ചു.ഞാന്‍ case കൊടുത്താല്‍ അദ്ദേഹത്തിന്റെ പേരില്‍ വീട് ആണെങ്കില്‍ അത് നഷ്ട്ടപെടുമെന്നറിഞ്ഞു നല്ലപോലെ അറിഞ്ഞു കളിക്കുന്ന ഒരു കളിക്കാരന്‍ ആണ്. എല്ലാം വലിച്ചെടുത്തു കഴിഞ്ഞപ്പോള്‍ ഒരു കറിവേപ്പില പോലെ ആക്കി വീട്ടില്‍ നിന്നും പുറത്താക്ക ..Treatment കഴിഞ്ഞു വീട്ടില്‍ ഇരിക്കുന്ന സമയം ഒരു വേലക്കാരിപോലെ ആയിരുന്നു വീട്ടിലുള്ള ജോലി എല്ലാം ചെയ്യും അദേഹത്തിന്റെ അമ്മയും പെങ്ങളും എല്ലാം ജോലിക്ക് പോകും പെങ്ങളെ കുട്ടിയെ നോക്കണം അതിനു 3000 രൂപയും മാസം തരും പിന്നെ കുട്ടിയെ നല്ലപോലെ നോക്കുന്നില്ലെന്നു പറഞ്ഞു അമ്മയുടെ പെങ്ങളുടെയും വക മാനസിക പീഡനം.. അതിന്റ പുറമെ മദ്യപിച്ചു വന്നു അദ്ദേഹത്തിന്റെ വക അടിയും ചവിട്ടും വേറെ.

ട്രീറ്റ്‌മെന്റ് ന്റെ സമയത്ത് എന്റെ ഒരു ഫ്രണ്ട് എനിക്ക് ഒരു chain തന്നിരുന്നു പിന്നെ വീട് പണിയുടെ time ല്‍ അച്ഛന്റെ സഹോദരിമാര്‍ 50000 രൂപയും തന്നിരുന്നു ഇത് രണ്ടും ഞാന്‍ അദ്ദേഹത്തിന്റെ അമ്മയുടെ കൈയില്‍ ആണ് ഏല്പിച്ചത് ആ cash ഉം chain ഉം താരമെന്ന വാക്കാല്‍ എന്റെ അമ്മയെ വിളിച്ചു വരുത്തി അദ്ദേഹത്തിന്റെ അമ്മയും പെങ്ങളും ഇനി ഒന്നും ഇല്ല പറയാന്‍ ബാക്കി അമ്മയെ മാനസികമായി വിഷമിപ്പിച്ചു വിട്ടു.ഞാന്‍ case കൊണ്ടുത്തു എന്ന് അവര്‍ അറിഞ്ഞപ്പോള്‍ കള്ള കഥ ഉണ്ടാക്കാ എന്റെ അമ്മ രണ്ടാമതും വന്നു അവര്‍ക്ക് എതിരെ case കൊടുക്കും എന്നു ഭീഷണി പെടുത്തി cash ഉം chain ഉം വാങ്ങി കൊണ്ട് പോയി പോലും … ഞാനും അനിയത്തിയും അമ്മയും കൂടെ അദ്ദേഹത്തിന്റെ മാമ്മിയുടെ അടുത്ത് ഒരു കുറി ചേര്‍ന്നിരുന്നു എനിക്ക് കിട്ടുന്ന പെന്‍ഷന്‍ പൈസയും പിന്നെ അദ്ദേഹത്തിന്റെ സഹോദരി മകളെ നോക്കുന്നതിനു തരുന്ന cash എല്ലാം കൂടെ 65000 ആയിട്ടുണ്ടായിരുന്നു അതും അവര് പറ്റിച്ചു. ട്രീറ്റ്‌മെന്റ് ന്റെ cash എല്ലാം എടുത്ത് എന്നാല്‍ ഇതെങ്കിലും തിരിച്ചു തരാ അതും തരില്ല ഇങ്ങനെ ഉപദ്രവിക്ക വച്ച എന്താ ചെയ്യാ ധനേഷ് ഏട്ടന്റെയും ഫാമിലിയും മുമ്പില്‍ പിടിച്ചു നില്‍ക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല എന്നെ ഇങ്ങനെ torcher ചെയ്തിട്ട് എന്താ അവര്‍ക്ക് നേട്ടം അറിയില്ല… 6 വര്‍ഷം അദ്ദേഹത്തിന്റെയും ഫാമിലിയുടെയും കൂടെ ജീവിച്ചു ഇനി എനിക്ക് വയ്യ ഒരു പാവയെ പോലെ ആടാന്‍… എനിക്ക് എവിടെന്നിന്നും നീതി ലഭിച്ചല്ലെങ്കില്‍ എന്റെ മരണം കൊണ്ടെങ്കിലും ഞാന്‍ അദ്ദേഹത്തെയും ഫാമിലിയെ കൊണ്ട് ഉത്തരം പറയിക്കും.

മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണിത് പറയുന്നത്. ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് അപേക്ഷയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്.

മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് സംശയം.

പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പോലീസ് പറയുന്നു. റോയിയുടെ താത്‌പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം.

മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ തേവര കണ്ണങ്ങാട്ട് പാലത്തിനടിയിൽ കായലിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തും. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാകും ഇത്. ഇതിനായി ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞു എന്നത് പോലീസിനെ പറ്റിക്കാൻ പറഞ്ഞതാണോ എന്നും സംശയമുണ്ട്.

ഹോട്ടലിലെ ഒന്നാം നില, രണ്ടാം നില, പാർക്കിങ് ഏരിയ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് റോയിയും സംഘവും മാറ്റിയത്. ഇവിടെ അസ്വാഭാവികമായി എന്തോ നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അഴിക്കുന്നതിനുള്ള രീതി ടെക്നീഷ്യൻ വാട്‌സാപ്പ് വഴി അയച്ചുനൽകി. ഇതുപ്രകാരം ഹോട്ടലിലെ ജോലിക്കാർ ഡി.വി.ആറിൽനിന്ന് ഹാർഡ് ഡിസ്ക് അഴിച്ചുമാറ്റി പകരം കാലിയായ ഹാർഡ് ഡിസ്ക് സ്ഥാപിക്കുകയായിരുന്നു. അഴിച്ചെടുത്ത ഹാർഡ് ഡിസ്ക് ഹോട്ടലുടമയുടെ നിർദേശപ്രകാരം പിന്നീട് കായലിൽ വലിച്ചെറിഞ്ഞെന്നാണ് മൊഴി.

ഒക്ടോബർ 13-ാം തീയതി ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽ വമ്പൻ ഡി.ജെ. പാർട്ടി നടന്നതായി വിവരം. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിലായിരുന്നു പാർട്ടി. സംഘാടകർ ഇതിന്റെ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രമുഖർക്ക് അയച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇതിലേക്ക് അന്വേഷണം നടത്താനോ നടപടിയെടുക്കാനോ പോലീസ് തുനിഞ്ഞില്ല.

ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ നടത്തിയ പാർട്ടിയിൽ സിനിമ, ഫാഷൻ രംഗത്തെ പ്രമുഖർ എത്തി. ദുബായിൽനിന്ന് പാർട്ടിക്കായി മയക്കുമരുന്ന് എത്തിക്കുന്നതായും രഹസ്യ വിവരമുണ്ട്.

മുമ്പ് നടന്ന പാർട്ടികളെ കുറിച്ച് എക്‌സൈസ് അന്വേഷിക്കുന്നുണ്ടെങ്കിലും പോലീസ് ഇത്തരം വിപുലമായ അന്വേഷണത്തിന് തയ്യാറല്ല. അപകടവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനാണ് ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള നിർദേശം.

നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കെത്തിയവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ജീവനക്കാരെ ചോദ്യം ചെയ്താൽ ഒക്ടോബർ 13-ന് പാർട്ടി നടത്തിയവരെ കുറിച്ചും പങ്കെടുത്തവരെ കുറിച്ചും വിവരം ലഭിക്കുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.

ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം​കൊ​ണ്ട് ലോകം ചുറ്റിയ ഹോ​ട്ട​ലു​ട​മ വി​ജ​യ​ൻ (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നായിരുന്നു അ​ന്ത്യം. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​റി​ൽ ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി വി​ജ​യ​ൻ ശ്രീ​ബാ​ലാ​ജി എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

16 വർഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. ജപ്പാനിലേക്ക് അടുത്ത യാത്ര നടത്താനിരിക്കെയായിരുന്നു അപ്രതീക്ഷിതമായ വിജയന്റെ മരണം. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും.

ചെ​റു​പ്പം മു​ത​ൽ യാ​ത്രാ​ക​മ്പ​മു​ണ്ടാ​യി​രു​ന്ന വി​ജ​യ​ൻ പി​താ​വി​നൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മാ​യി​രു​ന്നു. കോ​വി​ഡി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ എ​ല്ലാ വ​ർ​ഷ​വും കു​റ​ഞ്ഞ​ത് ര​ണ്ടു രാ​ജ്യ​ങ്ങ​ളെ​ങ്കി​ലും സ​ന്ദ​ർ​ശി​ക്കു​ക പ​തി​വാ​യി​രു​ന്നു.

26 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ൽ ഏ​റ്റ​വും മ​നോ​ഹ​രം ന്യൂ​സി​ല​ൻ​ഡും സ്വി​റ്റ്‌​സ​ർ​ല​ൻ​ഡു​മാ​ണെ​ന്ന് വി​ജ​യ​ൻ നി​സം​ശ​യം പ​റ​യു​മാ​യി​രു​ന്നു. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് ശിശു സംരക്ഷണ സമിതിക്ക് സിഡബ്ല്യുസിയുടെ നിർദ്ദേശം. ഇന്നലെ രാത്രിയാണ് ഉത്തരവ് ഇറങ്ങിയത്. നിലവിൽ ആന്ധ്രായിലെ ദമ്പതിമാർക്കൊപ്പമാണ് കുഞ്ഞ്. കുടുംബ കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്.

കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി. ഇന്ന് 11 മണിക്ക് ശിശു സംരക്ഷണ സമിതിക്ക് മുമ്പിലെത്താൻ അനുപമയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഉത്തരവിൽ വലിയ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. എന്നാൽ സമരം പിൻവലിക്കില്ലെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കുന്നവരെ സമരം തുടരുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നാണ് മൊഴി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഷൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകൾ കേട്ടില്ല. അഭ്യർത്ഥന കണക്കാക്കാതെ യാത്ര തുടർന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വിളിച്ച ഡ്രൈവറോട് ആശുപത്രിയിൽ തുടരാൻ റോയ് നിർദ്ദേശിച്ചെന്നും മൊഴിയിൽ വ്യക്തമാകുന്നു.

സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്താണെന്നും റോയ് പറയുന്നു. നവംബർ ഒന്നിനാണ് ഹാർഡ് ഡിസ്ക് മാറ്റിയത്. അതേസമയം നമ്പർ 18 ഹോട്ടലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി. അതിനിടെ ഇ.സിജിയിൽ വ്യതിയാനം കാണിച്ചതിനെ തുടർന്ന് പ്രതി റോയ് വയലാറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഡലുകൾ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത്. ഇവരെ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ യാത്രികന്‍ അന്തരിച്ചു. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പികെ അബ്ദുള്‍ റഊഫ്(71) ആണ് മരിച്ചത്. സൗദി ദമാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജരായിരുന്നു.

നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യം എത്തിയ ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു റഊഫ്. വിമാനത്തില്‍ നിന്ന് ആദ്യമിറങ്ങിയ റഊഫിനെ അന്നത്തെ സിയാല്‍ എംഡി വി.ജെ കുര്യന്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്.

ആലുവ ഐക്കരക്കുടി തോപ്പില്‍ അസ്മാ ബീവിയാണ് ഭാര്യ. മക്കള്‍ : റഫ്‌ന(ദുബായ്), ഹാത്തിബ് മുഹമ്മദ്(സൗദി), ഹിബ(ദുബായ്), മരുമക്കള്‍ : ഷാജഹാന്‍(ദുബായ്), റൈസ(സൗദി), അസ്‌ലം(ദുബായ്)

RECENT POSTS
Copyright © . All rights reserved