ഇസ്രയേലില്‍ മരിച്ച ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ നോര്‍ക്ക റൂട്ട്‌സ് കൈമാറി.
ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രവാസി ഐ.ഡി. കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്‌സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് റോക്കറ്റാക്രമണത്തിലാണ് കൊല്ലപ്പെട്ടത്.
പ്രമുഖ പൊതുമേഖലാ ഇന്‍ഷുറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറര്‍സ് കമ്പനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ.ഹരികൃഷ്ണന്‍ നമ്പൂതിരി കെ. അറിയിച്ചു.
വക്രയില്‍ ബോട്ട് മുങ്ങി കടലില്‍ കുടുങ്ങിയ 3 പേരെ രക്ഷപ്പെടുത്തി മലയാളികള്‍. തീരത്തു നിന്ന് 12 കിലോമീറ്റര്‍ അകലെ അപകടത്തില്‍പ്പെട്ടവരെയാണ് മറ്റൊരു ബോട്ടിലെത്തിയ മലയാളികള്‍ രക്ഷപ്പെടുത്തിയത്.
2 ഈജിപ്തുകാരും ഒരു ജോര്‍ദാന്‍ സ്വദേശിയുമാണ് അപകടത്തില്‍പ്പെട്ടത്. ഉല്ലാസ ബോട്ടിലെത്തിയ ചെങ്ങന്നൂര്‍ സ്വദേശി സിജോ, സഹോദരന്‍ ജോണ്‍സി, ടൈറ്റസ്, കോഴിക്കോട് സ്വദേശി ഫാസില്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ലൈഫ് ജാക്കറ്റിട്ട് വെള്ളത്തില്‍ക്കിടന്ന് അവശനിലയിലായ അവരെ കയര്‍ എറിഞ്ഞുകൊടുത്ത് ബോട്ടിലേക്കു വലിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നു കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിച്ചു.
തിരുവനന്തപുരം മുടപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട അജിത്തിന്റെ പരിചയക്കാരടങ്ങുന്ന സംഘമാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നെന്ന് പൊലീസ് അറിയിച്ചു. ചിറയിന്‍കീഴിനടുത്ത് അരയാതുരുത്തിലുള്ള അജിത്തിനെ വെള്ളിയാഴ്ച രാവിലെയാണ് മുടപുരത്തെ വഴിയരുകില്‍ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ഒട്ടേറെ കേസുകളില്‍ പ്രതിയായ അജിത്തിന്റെ കൊലപാതകത്തിന് പിന്നിലും ക്രിമിനല്‍ സംഘങ്ങള്‍ തന്നെയെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.
കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള കിഴുവിലം കൊച്ചാലംമൂട് സ്വദേശികളായ അഭിജിത്ത്, സിനേഷ്, കല്ലുവാതുക്കലില്‍ താമസിക്കുന്ന സുധീഷ്, സ്നേഹന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരും കൊല്ലപ്പെട്ട അജിത്തും പരിചയക്കാരാണ്. പക്ഷെ അഭിജിത്തിനെ പലതവണ അജിത്ത് ഉപദ്രവിച്ചിട്ടുണ്ട്. പണവും ബൈക്കുമെല്ലാം തട്ടിയെടുത്തിട്ടുണ്ടെന്നും പറയുന്നു. ഇതിന്റെ വൈരാഗ്യത്താല്‍ അഭിജിത്താണ് അജിത്തിനെ ആക്രമിക്കാന്‍ തീരുമാനിച്ചത്. മറ്റ് പ്രതികളുടെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.
വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് കൊല നടന്നതെന്നാണ് കരുതുന്നത്. അന്ന് 8 മണിയോടെ അഭിജിത്ത്, അജിത്തിനെ സ്നേഹം നടിച്ച് വിളിച്ച് ബൈക്കില്‍ കയറ്റി കൊലനടന്ന സ്ഥലത്തേക്ക് കൊണ്ടുവരികയായിരുന്നു. മറ്റ് പ്രതികള്‍ കാത്തിരുന്ന ആളൊഴിഞ്ഞ പ്രദേശത്തെത്തിയ ശേഷം കൂട്ടം ചേര്‍ന്ന് വെട്ടിയും കുത്തിയും ആക്രമിച്ചു. അജിത്ത് പുഴയില്‍ ചാടി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തി മൃതദേഹം വഴിയരുകില്‍ ഉപേക്ഷിക്കുകയായിരുന്നു. തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെടുത്തു. ഇനി കുറഞ്ഞത് നാല് പേരെങ്കിലും പിടിയിലാകാനുണ്ടെന്ന് ചിറയിന്‍കീഴ് എസ്.എച്ച്.ഒ സി.ആര്‍.രാജേഷ്, എസ്.ഐ എ. നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലെ അന്വേഷണസംഘം അറിയിച്ചു.
ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ച ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മക്കളെ കനാലിലെറിഞ്ഞ് യുവാവ്. ഉത്തർപ്രദേശ് ബസേദി സ്വദേശിനിയായ ഡോളി (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് പപ്പുവിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൂന്നു മക്കളുമായി വീടു വിട്ടിറങ്ങിയ പപ്പു ഇവരെ സമീപത്തെ കനാലിലേക്ക് തള്ളിയിടുകയായിരുന്നു.
മക്കളായ സാനിയ (5), വൻഷ് (3), അർഷിത (18 മാസം) എന്നിവരെയാണ് സമീപത്തെ ഗംഗാ കനാലിലേക്കെറിഞ്ഞത്. സംഭവശേഷം കടന്നു കളഞ്ഞ പപ്പുവിനെ തൊട്ടടുത്ത ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസങ്ങളായി ഭാര്യ ഇയാളിൽ നിന്ന് ശാരീരികമായി അകലം പാലിക്കുകയായിരുന്നു. ഇതിൽ പപ്പു വളരെ ദേഷ്യത്തിലായിരുന്നു. ലൈംഗിക ബന്ധത്തിന് തയ്യാറായില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു. സംഭവം നടന്ന ദിവസവും പപ്പു ഇതേ ആവശ്യവുമായി ഡോളിയെ സമീപിച്ചു. എന്നാൽ അവർ വിസ്സമ്മതം അറിയച്ചതോടെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ തലയ്ക്കാണ് വെടിയേറ്റതെന്നാണ് പൊലീസ് പറയുന്നത്.
ഭാര്യ മരിച്ചതോടെ ഇനി മക്കളെ ആര് നോക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അവരെയും ഇല്ലാതാക്കാൻ തീരുമാനിച്ചത്. മക്കളുമായി കനാലിന് സമീപമെത്തിയ ശേഷം ഇവരെ തള്ളിയിടുകയായിരുന്നു. പപ്പുവിന്‍റെ ജ്യേഷ്ഠ ഭാര്യ ആയിരുന്ന ഡോളി, പത്ത് വർഷം മുമ്പ് ഇയാൾ മരിച്ചതോടെയാണ് പപ്പുവിനെ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകളുണ്ട്.
ഭാര്യയെ കൊലപ്പെടുത്തി മക്കളെ കനാലിലെറിഞ്ഞു എന്ന് പപ്പു തന്നെ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കുട്ടികളുടെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ലെന്നും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നുമാണ് പൊലീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.
സമാനമായ മറ്റൊരു സംഭവത്തിൽ ഭാര്യയോടുള്ള ദേഷ്യത്തിൽ ഒരു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ആൾ അറസ്റ്റിലായിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂർ സ്വദേശി ഭജൻ മേതബ് കവ്റേതി (40) ആണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയുമായി വഴക്കിട്ട ഭജൻ, പെട്ടെന്നുണ്ടായ ദേഷ്യത്തിൽ കുഞ്ഞിനെയെടുത്ത് മുറ്റത്ത് കിടന്നിരുന്ന ഒരു പാറക്കല്ലിൽ അടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ കുഞ്ഞ് മരിച്ചു.
രാജസ്ഥാനിലെ ഭരത്പുരില്‍ പട്ടാപ്പകല്‍ ഡോക്ടര്‍ ദമ്പതികളെ വെടിവച്ചുകൊന്നു. യുവതിയെയും കുഞ്ഞിനെയും ചുട്ടുകൊന്ന കേസില്‍ ജാമ്യത്തിലായിരുന്നു ദമ്പതികള്‍. കൊല്ലപ്പെട്ട യുവതിയുടെ സഹോദരനും ബന്ധുവാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഡോ.സുദീപ് ഗുപ്തയും ഭാര്യ ഡോ.സീമ ഗുപ്തയും യാത്ര ചെയ്യുകയായിരുന്ന കാര്‍ ബൈക്കിലെത്തിയ രണ്ടംഗസംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. വെള്ളഷര്‍ട്ട് ധരിച്ച് തുണികൊണ്ടു മുഖംമൂടിയ ആള്‍ കാറിന്റെ അടുത്തേക്ക് ചെന്ന് സംസാരിച്ചു. പിന്നാലെ അരയില്‍ നിന്ന് നാടന്‍തോക്ക് എടുത്ത് അഞ്ചുറൗണ്ട് വെടിയുതിര്‍ത്തു. ഡോക്ടര്‍ ദമ്പതികള്‍ തല്‍ക്ഷണം മരിച്ചു. തുടര്‍ന്ന് ബൈക്കില്‍ രക്ഷപ്പെട്ടു. അക്രമികളില്‍ ഒരാള്‍ മുഖംമൂടി ധരിച്ചിരുന്നില്ല.
നാടിനെ നടുക്കിയ കൊലയ്‍ക്ക് പിന്നില്‍ പ്രതികാരമാണെന്നാണ് പൊലീസ് പറയുന്നത്. 2019ല്‍ 25 വയസുള്ള ദീപ ഗുര്‍ജര്‍ എന്ന യുവതിയെയും ആറുവയസുള്ള മകനെയും വീടുനുള്ളില്‍ തീകൊളുത്തി കൊന്ന കേസില്‍ പ്രതികളാണ് ഡോക്ടര്‍ ദമ്പതികള്‍. കൊല്ലപ്പെട്ട ദീപ ഗുജ്ജറിന്റെ സഹോദരന്‍ അനുജ് ഗുജ്ജറിന്റെ ബന്ധു മഹേഷുമാണ് ദമ്പതികളെ വെടിവച്ചുകൊന്നതെന്ന് പൊലീസ് പറഞ്ഞു. ഡോക്ടര്‍ സുദീപും ദീപയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ഇത് തിരിച്ചറിഞ്ഞ് ഭാര്യ സീമ തന്റെ അമ്മയ്‍ക്കൊപ്പം ദീപയെയും മകനെയും ചുട്ടുകൊല്ലുകയായിരുന്നു. ഈ കേസില്‍ ഡോ. സുദീപും സീമയും അവരുടെ അമ്മയും അറസ്റ്റിലായിരുന്നു. അടുത്തകാലത്ത് ജാമ്യംലഭിച്ച് പുറത്തിറങ്ങിയത് മുതല്‍ ദീപയുടെ കുടുംബം പകരംവീട്ടാന്‍ ഒരുങ്ങിനില്‍ക്കുകയായിരുന്നു.
ബാലതാരമായും അവതാരകയായുമെല്ലാം മലയാളികളുടെ പ്രിയങ്കരിയായി മാറിയ ആളാണ് മീനാക്ഷി. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം. ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലുമെല്ലാം സ്ഥിരമായി ചിത്രങ്ങൾ പങ്കുവയ്ക്കാറുമുണ്ട് മീനാക്ഷി.
എന്നാൽ ഇന്ന് മീനാക്ഷി പങ്കുവച്ച ഒരു സാധാരണ ഫോട്ടോ വലിയ ചർച്ചയായിരിക്കുകയാണ്. കയ്യിൽ തന്റെ രണ്ട് ഷൂസും പിടിച്ച് നിൽക്കുന്ന ചിത്രമാണ് മീനാക്ഷി പങ്കുവച്ചത്. ഒപ്പം “ഷൂ ഷൂ,” എന്ന് കാപ്ഷനും നൽകിയിരിക്കുന്നു.
ചിത്രം പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ കമന്റുകളുടെ പെരുമഴയായിരുന്നു ആ പോസ്റ്റിന് താഴെ. ഷൂ എന്ന വാക്കിനും ചിത്രത്തിലെ ഷൂകൾക്കുമെല്ലാം വിവിധ രാഷ്ട്രീയ മാനങ്ങൾ നൽകിയായിരുന്നു കമന്റുകൾ.
ആരെയോക്കെയോ ട്രോളിക്കൊണ്ടുള്ള ചിത്രം എന്ന തരത്തിലും മറ്റും പോസ്റ്റിന് കീഴിൽ കമന്റുകൾ വന്നു. പോസ്റ്റിലെ ഈ അപ്രതീക്ഷിത കമന്റുകൾ കണ്ട മീനാക്ഷി ഒരു കമന്റിൽ ഒന്നും മനസ്സിലാവാതെ കണ്ണും തള്ളിനിൽക്കുന്ന രണ്ടു സ്മൈലികളും കമന്റ് ചെയ്തിട്ടുണ്ട്.
ട്രോളർമാരും ഈ പോസ്റ്റിനെ ആഘോഷമാക്കി. പോസ്റ്റിലെ കമന്റുകൾ കാണുന്ന മീനാക്ഷിയുടെ മനാസികാവസ്ഥ എന്താവുമെന്നുമൊക്കെ ചിന്തിച്ചുകൊണ്ടുള്ള ട്രോളുകളാണ് പ്രചരിക്കുന്നത്.
ഷൂവിന്റെ ചിത്രം ഇത്ര വലിയ പുകിലുണ്ടാക്കിയെങ്കിലും മീനാക്ഷി മുൻപ് പങ്കുവച്ച ചിത്രങ്ങളുടെയെല്ലാം കമന്റ് ബോക്സുകളിൽ അന്തരീക്ഷം ശാന്തമായിരുന്നു.
ബാലതാരമായെത്തിയ മീനാക്ഷി ഒരു ചിത്രത്തിൽ പ്രധാന കഥാപാത്രമായി സ്ക്രീനിലെത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ. ടി. പത്മനാഭന്റെ പ്രശസ്ത ചെറുകഥയായ ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’യുടെ ചലച്ചിത്ര രൂപത്തിലാണ് മീനാക്ഷി പ്രധാന കഥാപാത്രമായി എത്തുന്നത്.
‘പ്രകാശം പരത്തുന്ന പെൺകുട്ടി’യുടെ വേഷത്തിലുള്ള ഒരു ചിത്രം മീനാക്ഷി അടുത്തിടെ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു.
“ഇനി ‘പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി’ ആയാലോ എന്നാ… ഈ സങ്കട കാലത്ത് പ്രകാശം ഒന്ന് പരക്കെ പരന്നാ മതിയാരുന്നു,” എന്ന ക്യാപ്ഷനോടെയാണ് മീനാക്ഷി ചിത്രം അന്ന് പങ്കു വച്ചത്.
അഞ്ചു പുരുഷന്‍മാരും ഒരു സ്ത്രീയും ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്യുന്ന ക്രൂരമായ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അസം പൊലീസ്. വിഡിയോയില്‍ ചെറുപ്പക്കാര്‍ പെണ്‍കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങളുണ്ട്. അസാമിന്റെ വടക്കു കിഴക്കു ഭാഗത്താണു സംഭവം നടന്നതെന്നാണു സൂചന.
പെണ്‍കുട്ടിയുടെ മുഖത്ത് അടിക്കുന്ന യുവാക്കള്‍ വസ്ത്രങ്ങള്‍ ബലമായി ഊരിക്കളയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. അക്രമികളായ പുരുഷന്‍മാരെ വിഡിയോയില്‍ വ്യക്തമായി കാണാം. എന്നാല്‍, പ്രതികളും ഇരയും ആരാണെന്നോ എവിടെയാണു സംഭവം നടന്നതെന്നോ വിഡിയോയില്‍ സൂചനകളില്ല.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ എത്രയും പെട്ടെന്നു തന്നെ വിവരം അറിയിക്കണമെന്നഭ്യര്‍ഥിച്ച പൊലീസ് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ എത്രയും വേഗം കണ്ടെത്താന്‍ വേണ്ടിയാണ് പൊലീസ് ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്ന് ഡെല്‍ഹി പൊലീസ് സ്‌പെഷല്‍ കമിഷണറും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. നാഗാലാന്‍സില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി ജോധ്പുരില്‍ ജീവനൊടുക്കിയ സംഭവവുമായി വിഡിയോയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു. അത്തരമൊരു അഭ്യൂഹം നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു.
കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവും പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ട്. ജോധ്പൂരിലെ ആത്മഹത്യയുമായി ബന്ധപ്പെട്ടതല്ല വിഡിയോ എന്ന് അദ്ദേഹവും സ്ഥിരീകരിച്ചു. സംഭവത്തിന്റെ യാഥാര്‍ഥ്യം ഉടന്‍ വെളിച്ചത്തുകൊണ്ടുവരണമെന്ന് അദ്ദേഹവും പൊലീസിനോട് ആവശ്യപ്പെട്ടു. കേസിന്റെ മേല്‍നോട്ടവും മന്ത്രി നടത്തുന്നുണ്ട്.
These images are of 5 culprits who are seen brutally torturing & violating a young girl in a viral video.
The time or place of this incident is not clear.
Anyone with information regarding this crime or the criminals may please contact us. They will be rewarded handsomely. pic.twitter.com/ZnNjtK1jr6
— Assam Police (@assampolice) May 26, 2021
ഉറങ്ങിക്കിടന്ന ഭാര്യയെയും ആറ് വയസ്സുള്ള മകനേയും വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചെനക്കലങ്ങാടി ആയുർവേദ ആശുപത്രിക്ക് സമീപം താമസിക്കുന്ന വള്ളിക്കുന്ന് കൊടക്കാട് കൂട്ടുമൂച്ചി സ്വദേശി പാറോൽ പ്രിയേഷാ(43)ണ് അറസ്റ്റിലായത്. പ്രിയേഷും കുടുംബവും താമസിക്കുന്ന തേഞ്ഞിപ്പലം മാതാപ്പുഴ കൊളത്തോട് വീട്ടിൽ ഇന്നലെ പുലർച്ചെ 1.30ന് ശേഷമാണ് സംഭവം.
പെരുവള്ളൂർ കൂമണ്ണ പറച്ചിനപ്പുറയ പരേതനായ എടപ്പരുത്തി രാമൻകുട്ടിയുടെ മകൾ സിന്ധു (40)വാണ് വെട്ടേറ്റ് ഗുരുതരാവസ്ഥയിൽ ആയിരിക്കുന്നത്. മകൻ അഭിരാ(6)മിനം വെട്ടേറ്റിട്ടുണ്ട്. കിടന്നുറങ്ങുന്ന മുറിയിൽ വെച്ചു പ്രിയേഷ് സിന്ധുവിനെ ദേഹമാസകലം വെട്ടുകയായിരുന്നു. കൂടെ കിടക്കുകയായിരുന്ന മകൻ അഭിരാമിനെയും വെട്ടി പരിക്കേൽപ്പിച്ചു. പരിക്കേറ്റ അഭിരാം ഓടി പുറത്തിറങ്ങി അയൽവാസികളോട് വിവരം പറയുകയായിരുന്നു. ഇവരാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായി പരിക്കേറ്റ സിന്ധു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് പ്രശ്‌നത്തിന് കാരണമെന്നു തേഞ്ഞിപ്പലം പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രിയേഷിനെ കോടതിയിൽ ഹാജരാക്കി.
കോവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല ഇത്തവണ ഭക്തര്‍ വീടുകളിൽ നടത്തിയിരിക്കെ, കോർപറേഷൻ നഗരശുചീകരണത്തിന്റെ പേരില്‍ ലക്ഷങ്ങൾ തട്ടിയെന്ന വിവാദത്തിന് പിറകെ, പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങിയ ബില്ലുകൾ കൂടി വിവാദത്തിലേക്ക്. പൊങ്കാല ദിവസം ജീവനക്കാർക്ക് പൊറോട്ടയും ചിക്കനും വാങ്ങാനായി 35,500 രൂപ ചിലവാക്കിയതായി കാണിച്ച് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാനാണ് ശ്രമിച്ചത്.
50 കേസ് കുടിവെള്ളം വാങ്ങിയ വകയിൽ 5400 രൂപ, 95 കിലോ പഴം വാങ്ങിയ വകയിൽ 2660 രൂപ, ഉള്‍പ്പെടെ 43,560 രൂപയുടെ ബില്ലാണ് ആരോഗ്യ സ്ഥിരം സമിതില്‍ പാസാക്കി കൈപ്പറ്റാന്‍ ശ്രമിച്ചത്. സമിതിയിലെ ബിജെപി അംഗങ്ങള്‍ കണക്കിലെ അപാകത ചൂണ്ടിക്കാണിച്ചതോടെ ബില്ല് പാസാക്കാതെ മാറ്റിവെക്കേണ്ടി വന്നു. ബില് പാസാക്കി നൽകുന്നതിൽ യോഗത്തിൽ എതിർപ്പ് ശക്തമായതോടെ അന്വേഷണം നടത്തിയ ശേഷം ബില്ല് പാസാക്കിയാൽ മതിയെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ പി.ജമീലാ ശ്രീധരൻ നിർദേശിക്കുകയായിരുന്നു.
ആറ്റുകാൽ പൊങ്കാല കോവിഡിനെ തുടർന്ന് ഭക്തര്‍ വീടുകളിലാണ് പൊങ്കാല അർപ്പിച്ചത്. അതേസമയം, പൊങ്കാലക്കായി നഗരം വൃത്തിയാക്കാന്‍ എന്നപേരിൽ കോർപ്പറേഷൻ 21 ടിപ്പറുകൾ വാടകയ്‌ക്കെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിർദേശിച്ചിട്ടുള്ള അന്വേഷണം തൃപ്തികരമല്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ബി ജെ പി തീരുമാനിച്ചിരിക്കുന്നത്. വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനുള്ള ടെണ്ടർ നടപടിക്ക് പൊങ്കാലയ്‌ക്ക് അഞ്ചു ദിവസം മുമ്പ് കൗൺസിലിൽ ചർച്ചചെയ്യാതെ മേയർ മുൻകൂർ അനുമതി നൽകിയത് അഴിമതിയാ ണെന്നും ബിജെപി ദേശീയ സമിതി അംഗം അശോക് കുമാർ ആരോപിച്ചിട്ടുണ്ട്.
വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസ തടസം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് സിന്ധുവിനെ പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചാലക്കുടിയില്‍ താമസിക്കുന്ന സിന്ധു വൈദ്യപരിശോധനയുമായി ബന്ധപ്പെട്ടാണ് ഒരാഴ്ച മുമ്പ് പാലക്കാട് എത്തിയത്.രോഗം ഭേഗമായി രണ്ട് ദിവസം മുമ്പ് പാലക്കാട് താമസിക്കുന്ന സഹോദരി ഇന്ദുലേഖയുടെ വീട്ടിലേക്ക് മാറി.
ഇന്നലെ രാത്രി ശ്വാസ തടസം കൂടിയതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം സംസ്കാരം പാലക്കാട് നടത്തും.