ഈ ജൻമം ദൈവം തരുന്ന അമൂല്യമായ വരദാനം ആണ്. നിസാര പ്രശ്നങ്ങളുടെ പേരിൽ ആ വിളക്കിലെ തിരി സ്വയം തല്ലിക്കെടുത്തരുത്. പ്രതിസന്ധികൾ ചെറുതോ വലുതോ ആകട്ടെ, ധീരമായി നേരിടുക, മറികടക്കുക. ദൗർഭാഗ്യവശാൽ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടി വരികയാണ്. റെയിൽ പാളത്തിൽ ചിതറിത്തെറിക്കുന്ന മനുഷ്യശരീരങ്ങളുെട എണ്ണം കൂടി വരുന്നു. ലോക്കോ പൈലറ്റായ അബ്ദുൾ റാസിക് കുളങ്ങര പങ്കുവച്ച അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാണ്. വേൾഡ് മലയാളി സർക്കിൾ എന്ന ഫെയ്സ്ബുക് പേജിലൂടെയാണ് റാസിക് അനുഭവം പങ്കുവച്ചിരിക്കുന്നത്
വേൾഡ് മലയാളി സർക്കിൾ പങ്കുവച്ച കുറിപ്പ് വായിക്കാം;
ലോകോ പൈലറ്റാണ്, നമ്മുടെ കോഴിക്കോടാണ്, വാസ്കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാടിനടുത്താണ്, തച്ചോളി ഒതേനൻ നീന്തി കടന്ന കോരപ്പുഴയുടെ തീരത്താണ്, എന്നോടൊപ്പം എന്റെ ചില ഓർമ്മകളേയും പരിചയപ്പെടുത്തട്ടെ. ജീവന്റെ വിലയുള്ള യാത്ര. നല്ല തണുപ്പുള്ള ദിവസം രാവിലെ എഴുന്നേറ്റ് ബാംഗ്ലൂരിലെ തണുത്ത വെള്ളത്തിൽ കുളിക്കുക എന്നാലോചിക്കുമ്പോൾ തന്നെ കുളിര് കോരിയിടും ‘ബാംഗ്ലൂരിൽ നിന്ന് രാവിലെ പുറപ്പെടാനുള്ള ലാൽബാഗ് എക്സ്പ്രസിനെ ചലിപ്പിക്കാനുള്ള തയാറെടുപ്പിനായി കുളിച്ച് യൂണിഫോം ധരിച്ച് തൂവെള്ള ഇഡ്ലിയും കഴിച്ച് ബാഗുമെടുത്ത് വണ്ടിയിൽ കയറി.
ബാംഗ്ലൂരിന്റെ മഞ്ഞും മലകളും കടന്ന് ജോലാർപേട്ടയും പിന്നിട്ട് വണ്ടി കാട്പാടി റെയിൽവെ സ്റ്റേഷനിൽ ‘ അവിടെ നിന്ന് ഞങ്ങളുടെ കൂടെ ഒരു ഓഫീസർ കൂടി കാബിനിൽ കയറി ‘വണ്ടി മുകുന്ദരായപുരം സ്റ്റേഷനിൽ കൂടി കടന്ന് പോയപ്പോൾ ഏകദേശം സാധാരണ ഓടുന്ന വേഗത 110 km/H ൽ നിന്ന് 30 km/H ലേക്ക് മാറിയിരുന്നു. നേരത്തെ അറിയിപ്പ് ലഭിച്ച പ്രകാരം വർക്ക് നടക്കുന്ന സ്ഥലം ആയത് കൊണ്ടായിരുന്നു അത്
വർക്ക് സ്പോട്ടും കടന്ന് വണ്ടി അതിന്റെ വേഗത വർദ്ധിപ്പിച്ച് കൊണ്ട് മുന്നോട്ട് പോവുമ്പോൾ അങ്ങ് ദൂരെ ഒരു നിഴൽ പോലെ ഒരാൾ ട്രാക്കിലൂടെ നടന്ന് വരുന്നത് കണ്ടു. ഏകദേശം വേഗത 70 km/h ആയി കാണും. ഞങ്ങൾ ഏതായാലും പതിവ് പോലെ ഹോൺ ഉച്ചത്തിൽ അടിക്കാൻ തുടങ്ങി നടന്ന് വരുന്ന ആൾ പതുക്കെ ഞങ്ങളെ ലക്ഷ്യമാക്കി ഓടുന്നത് പോലെ തോന്നി പിറകെ റെയിൽവേ ഗേറ്റിൽ നിന്നും ഒരാൾ കൊടിയും പിടിച്ച് ഓടുന്നതും കാണാം. ട്രാക്കിലൂടെ ഓടുന്നത് ഒരു സ്ത്രീയാണെന്ന് അപ്പോഴേക്കും മനസ്സിലായിരുന്നു.
പന്തികേട് മനസ്സിലായപ്പോൾ എമർജൻസി ബ്രേക്കിലേക്ക് കൈ ചലിപ്പിച്ചു. വണ്ടി അവളോട് അടുത്ത് കൊണ്ടിരിക്കുന്നു. ഞങ്ങൾക്ക് ചെയ്യാവുന്ന രണ്ട് കാര്യങ്ങൾ ഭംഗിയായി നിർവ്വഹിച്ചു എന്ന് മനസ്സിലാക്കി എന്തും പ്രതീക്ഷിച്ച് കാത്തിരുന്നു. വണ്ടി സ്പീഡ് കുറയുന്നുണ്ടെങ്കിലും അവളെയും കടന്ന് പോവും എന്ന് മനസ്സിലാക്കിയ ഞങ്ങളുടെ കൂടെയുള്ള ഓഫീസർ കാണാതിരിക്കാൻ മുഖം തിരിച്ച് ഭിത്തിയിലമർത്തി നിന്നു
മുന്നോട്ട് നോക്കി തന്നെ നിന്ന ഞങ്ങൾ കണ്ടത് മറ്റൊരു കാര്യമായിരുന്നു. അവൾ അവളുടെ കയ്യിൽ സാരിയാൽ പൊതിഞ്ഞ് മറച്ച് വച്ചിരുന്ന വെള്ള തുണിയോട് കൂടി പുതപ്പിച്ച് ഒരു ചോര കുഞ്ഞിനെ ട്രാക്കിലേക്ക് എടുത്ത് വയ്ക്കുകയാണ്. ദൈവത്തിന്റെ ഉൾവിളിയോ എന്തോ അവൾ പ്രതീക്ഷിച്ച വേഗതയില്ലാതിരുന്ന വണ്ടി അവൾ നിൽക്കുന്ന ഇടം കടന്ന് പോവാതെ നിൽക്കും എന്ന് മനസ്സിൽ തോന്നിയ അവൾ കുഞ്ഞിനെ ട്രാക്കിൽ നിന്ന് തിരിച്ചെടുത്ത് ഓടുന്നു. യഥാർത്ഥത്തിൽ അവൾ അവിടെ തന്നെ നിൽക്കുകയായിരുന്നെങ്കിൽ അവളെയും ആ കുട്ടിയേയും കടന്ന് പോയേനെ.
അവൾ നിന്നിടത്ത് നിന്ന് ഏകദേശം 100 മീറ്റർ കടന്നാണ് വണ്ടി നിന്നത്. എഞ്ചിനിടയിൽ നിന്നും കോച്ചിനടിയിൽ നിന്നും രണ്ട് ശവശരീരങ്ങൾ പെറുക്കിയെടുക്കേണ്ടി വരുന്ന കാര്യം മനസ്സിൽ കടന്നുവന്ന ഞാൻ അവർ താല്കാലികമായി രക്ഷപ്പെട്ടു എന്ന് മനസ്സിലാക്കി നെടുവീർപ്പിട്ടു. വണ്ടി നിന്നപ്പോൾ മുഖം ഉയർത്തി ഓഫീസർ ചോദിച്ചു,’എന്തായി?’ തല്കാലം രക്ഷപ്പെട്ടു സർ ഇതായിരുന്നു എന്റെ മറുപടി. പിറകെ ഓടി വന്ന ഗേറ്റ് കീപ്പർ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു
അതിൽ നിന്ന് ഒരു കാര്യം മനസ്സിലായി അവൾ രാവിലെ മുതൽ സാഹചര്യം ഒത്ത് വന്നാൽ മരിക്കാനായി നിൽക്കുകയാണ്. ഞങ്ങൾ ഞങ്ങളുടെ യാത്ര തുടർന്നു മരണപ്പെട്ടാലും രക്ഷപ്പെട്ടാലും നിസ്സംഗഭാവത്തിൽ ജോലി തുടരേണ്ടത് തന്നെ. അവളും കുഞ്ഞും ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല. എങ്കിലും ഏകദേശം 15 വർഷങ്ങൾക്ക് മുൻപേയുള്ള ചില ഓർമ്മകൾ മരിക്കാതെ കിടക്കുന്നു
ചിയ്യാരം കൊച്ചുത്രേസ്യ വധം കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കേസുകൾ ശാസ്ത്രീയമായി അന്വേഷിച്ചു മികവു തെളിയിച്ച ഡിവൈഎസ്പി എ. രാമചന്ദ്രൻ വിരമിച്ചു. 25 വർഷത്തെ സർവീസിന് അലങ്കാരമായി 81 തവണ ഗുഡ് സർവീസ് എൻട്രിയും പ്രശസ്തി പത്രങ്ങളും ലഭിച്ചിട്ടുണ്ട്. ബെസ്റ്റ് ഡിറ്റക്ടീവ് അംഗീകാരവും ലഭിച്ചു. തൃശൂരിലെ ജ്വല്ലറി ഉടമയിൽ നിന്ന് 7 കിലോ സ്വർണം കവർച്ച ചെയ്യാൻ ലക്ഷ്യമിട്ട് ആലുവയിൽ നിന്നെത്തിയ സംഘത്തെ രാമചന്ദ്രൻ കുടുക്കിയത് ഒല്ലൂരിൽ സിഐ ആയിരുന്ന കാലത്താണ്.
മണ്ണുത്തി മുളയത്ത് ആന്ധ്രപ്രദേശ് സ്വദേശിയായ ബാലൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ തെളിവുകളൊന്നും ശേഷിച്ചിരുന്നില്ല. ശാസ്ത്രീയ അന്വേഷണത്തിലൂടെ പ്രതിയെ ദിവസങ്ങൾക്കുള്ളിൽ കണ്ടെത്താനായി. കുപ്രസിദ്ധ മോഷ്ടാവ് മണിച്ചിത്രത്താഴ് രാജേന്ദ്രനെ പിടികൂടിയതിലൂടെ 40 കവർച്ചാക്കേസുകളിൽ തുമ്പുണ്ടാക്കാനായി. വെസ്റ്റ് സിഐ ആയിരിക്കെയായിരുന്നു ചിയ്യാരം കൊച്ചുത്രേസ്യ തിരോധാനക്കേസ് ഉണ്ടായത്.
കൊച്ചുത്രേസ്യയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ മറവുചെയ്തതായി രാമചന്ദ്രനും സംഘവും കണ്ടെത്തി. പ്രതികൾക്കു ജീവപര്യന്തം തടവു ലഭിച്ചു. കോൺഗ്രസ് നേതാവ് മധുവിന്റെ കൊലപാതകവും അന്വേഷിച്ചു തെളിയിച്ചു. വിജിലൻസ് ഡിവൈഎസ്പിയായിരിക്കെ കൈക്കൂലിക്കേസുകളിൽ ആരോഗ്യ സർവകലാശാല റജിസ്ട്രാർ, ഇരിങ്ങാലക്കുട ജോയിന്റ് ആർടിഒ, വെറ്ററിനറി ഡോക്ടർ തുടങ്ങിയവരെ അറസ്റ്റ് ചെയ്യാനായി. തൃശൂർ അയ്യന്തോൾ പുതൂർക്കരയിലാണു രാമചന്ദ്രന്റെ താമസം. ഭാര്യ: സ്മിത. മകൻ: സൂരജ്.
എന്‍ഡിഎയിൽ ചേരാൻ സി.കെ. ജാനു പണം ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തൽ. ഇതുസംബന്ധിച്ച് ശബ്ദരേഖ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട്ട് പുറത്തുവിട്ടു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോൺ സംഭാഷണം വാട്സ്ആപ്പിലൂടെ നേരത്തെ പുറത്തായിരുന്നു.
സി.കെ.ജാനുവിന് പത്ത് ലക്ഷം രൂപ കെ. സുരേന്ദ്രന് നല്‍കിയെന്നാണ് പ്രസീതയുടെ വെളിപ്പെടുത്തൽ. 10 കോടി രൂപയും പാര്‍ട്ടിക്ക് അഞ്ച് നിയമസഭ സീറ്റും കേന്ദ്രമന്ത്രി സ്ഥാനവുമാണ് സി.കെ. ജാനു ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. കോട്ടയത്ത് നടന്ന ചര്‍ച്ചയില്‍ സി.കെ. ജാനുവിന്റെ ആവശ്യം കെ.സുരേന്ദ്രന് അംഗീകരിച്ചിരുന്നില്ല. പിന്നീടാണ് സാമ്പത്തിക ബുദ്ധിമുട്ട് പറഞ്ഞ് 10 ലക്ഷം രൂപ ആവശ്യപ്പെട്ടതെന്നും പ്രസീത പറഞ്ഞു. വിജയ് യാത്രയുടെ സമാപനത്തിന് മുന്നോടിയായി മാർച്ച് ആറിന് തിരുവനന്തപുരത്ത് വച്ചാണ് കെ.സുരേന്ദ്രൻ ജാനുവിന് പണം നൽകിയത്. അമിത് ഷായുടെ പരിപാടി ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത്. പണം കിട്ടിയതോടെയാണ് അമിത് ഷാ പങ്കെടുത്ത പരിപാടിക്ക് ജാനു എത്തിയത്. സുരേന്ദ്രൻ ജാനുവിന് പണം കൊടുത്തത് തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനല്ലെന്നും വ്യക്തിപരമായാണ് നൽകിയതെന്നും ഇവർ കുറ്റപ്പെടുത്തുന്നു. തലപോയാലും താമര ചിഹ്നത്തിൽ മത്സരിക്കില്ലെന്ന് പറഞ്ഞ ജാനു പണത്തിന് വേണ്ടിയാണ് വാക്കു മാറ്റിയതെന്നും പ്രസീത ആരോപിക്കുന്നു. ബത്തേരിയിൽ മാത്രം ഒന്നേമുക്കാൽ കോടി രൂപ തെരഞ്ഞെടുപ്പിനെന്ന് പറഞ്ഞ് ഒഴുക്കിയെന്നാണ് വിവരം. പാർട്ടി പ്രവർത്തനത്തിന് ആകെ കിട്ടിയത് ഒരു ലക്ഷം രൂപയാണെന്നും പ്രസീത പറഞ്ഞു. മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയാണ് പാർവതി. സ്വതന്ത്രമായ നിലപാടുകളും വ്യവസ്ഥിതിയെ ചോദ്യം ചെയ്യാൻ ഭയമില്ലാത്തതുമെല്ലാം പാർവതിയെ ശ്രദ്ധേയയാക്കുന്ന കാര്യങ്ങളാണ്. ഇപ്പോഴിതാ, അഭിനയം കൊണ്ട് തന്നെ അത്ഭുതപ്പെടുത്തിയ, ഒപ്പം അഭിനയിക്കാൻ താനേറെ ഇഷ്ടപ്പെടുന്ന താരത്തെ കുറിച്ച് പാർവതി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കൂടെ അഭിനയിക്കാൻ ആഗഹമുള്ള നടൻമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരം നസറുദ്ദീൻ ഷാ ആണെന്ന് പാർവതി പറയുന്നു. അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് തനിക്ക് വലിയൊരു അനുഭവമായിരിക്കുമെന്ന് പാർവതി കൂട്ടിച്ചേർക്കുന്നു. ‘‘അദ്ദേഹത്തിന്റെ കൂടെ ഒരു സീനിൽ അഭിനയിച്ചാൽത്തന്നെ അത് വലിയ അനുഭവമായിരിക്കും. അത് ഒരു സിനിമാസ്കൂളിൽ പോവുന്നതിന് തുല്യമായിരിക്കും. അദ്ദേഹം ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങളാണ് സിനിമയിൽ ഞാൻ ചെയ്യാനാഗ്രഹിക്കുന്ന പല കാര്യങ്ങളെയും നിർണയിച്ചത്. ഒപ്പം അഭിനയിക്കുന്നത് ഒരു മികച്ച അഭിനേതാവാണെങ്കിൽ നല്ലത്. അത് ആസ്വദിച്ച് ജോലി ചെയ്യണമെന്നും പക്ഷേ, ഒപ്പം സീനിലുള്ളത് ഒരു മോശം അഭിനേതാവാണെന്നത് നിങ്ങൾക്ക് മോശമായി ചെയ്യാനുള്ള ഒഴികഴിവല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത് വായിച്ചിരുന്നു. ഈ വാക്കുകൾ പിൽക്കാലത്ത് എനിക്ക് എത്രയോ പ്രയോജനമായിട്ടുണ്ട്. അതേപോല ശ്രീവിദ്യയമ്മയ്ക്കൊപ്പം അഭിനയിക്കാനും കൊതിതോന്നിയിരുന്നു. അവർ നേരത്തേ പോയി എന്നത് എന്നിൽ നഷ്ടബോധം ഉണ്ടാക്കുന്ന കാര്യമാണ്,’’ അഭിമുഖത്തിനിടെയാണ് ഇഷ്ടതാരത്തെ കുറിച്ച് പാർവതി വാചാലയായത്. ‘ആർക്കറിയാം’ എന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി റിലീസിനെത്തിയ പാർവതി ചിത്രം. ബിജു മേനോൻ, പാർവതി, ഷറഫുദ്ദീൻ എന്നിവരുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന അഭിനയമായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ഏറെ നിരൂപക പ്രശംസ നേടിയ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തുവരികയാണ് ഇപ്പോൾ. മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിക്കുന്ന ‘പുഴു’ ആണ് അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു പാർവതി ചിത്രം. നവാഗതയായ രത്തീന സർഷാദ് ആണ് ചിത്രത്തിന്റെ സംവിധായിക. മമ്മൂട്ടിയ്ക്ക് ഒപ്പം പാർവതി ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. ഹർഷാദ്, ഷറഹു, സുഹാസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കേരളത്തിൽ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയെങ്കിലും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ അക്കൗണ്ടിൽ 100 കോടി രൂപ എത്തിയെന്ന് ആരോപണവുമായി പാർട്ടി നേതാവ്. നിയമസഭാ തിരഞ്ഞെടുപ്പിനായി ബിജെപി കേന്ദ്രനേതൃത്വം നൽകിയ ഫണ്ട് കെ. സുരേന്ദ്രൻ തട്ടിയെടുത്തെന്ന് സി ജയകൃഷ്ണൻ ഫെയ്സ്ബുക്കിൽ കുറിച്ചു. എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളിൽ നിർത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാർഥികളിലൂടെ 50 കോടിയും ബി ക്ലാസ് സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയിൽ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ഫെയ്സ്ബുക്ക് കുറിപ്പ് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു മൂന്നാം നാള് ആണെന്ന് തോന്നുന്നു സുരേന്ദ്രൻ എന്നെ കാണാൻ വീട്ടിൽ വന്നത്. കോന്നി ഉപതെരഞ്ഞെടുപ്പിൽ സുരേന്ദ്രന് വേണ്ടി പരിശ്രമിച്ചതിന്റെ നന്ദിസൂചകമായിട്ടാണെന്ന് തോന്നി കോന്നി സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടോ എന്ന് ചോദിച്ചു. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം. സുരേട്ടൻ മത്സരിക്കുന്നില്ലേ ?? എന്റെ നോമിനിയായി ജയകൃഷ്ണന്റെ പേര് നിര്‍ദേശിക്കുമെന്നും തികച്ചും എന്നോടുള്ള വ്യക്തിപരമായ താല്പര്യം കൊണ്ടാണ് സ്ഥാനാർഥിപട്ടികയിൽ ഉൾക്കൊള്ളിക്കാൻ പോകുന്നതെന്നും പറഞ്ഞിട്ട് പോയ സുരേന്ദ്രൻ 2 ദിവസം കഴിഞ്ഞു വിളിച്ചിട്ട് പ്രചാരണത്തിന് പാർട്ടി നൽകുന്ന ഫണ്ടിനെക്കുറിച്ചു പറയുന്നു. തുക കേട്ട് ഞാൻ ഞെട്ടി. എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രനേതൃത്വം നൽകുന്ന തുകയുടെ 6ൽ ഒന്ന് മാത്രമാണ് സുരേന്ദ്രൻ ഓഫർ ചെയ്തിരിക്കുന്നത്..ബാക്കി തുകയോ എന്ന് ചോദിച്ചപ്പോൾ തല്ക്കാലം ഇത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്നും ഫണ്ട് വരുമെന്നും എന്തേലും കൂടെ തരാൻ ശ്രമിക്കാം ഞാനുമുണ്ട് പ്രചാരണത്തിന് എന്നുമുള്ള മറുപടിയും…..കാര്യം വ്യക്തമായി…2 ദിവസം ഇരുന്ന് ആലോചിചിട്ടാണ് കടം വരുത്തിവെച്ച് മത്സരിക്കണോ എന്നുള്ള കാര്യത്തിൽ ‘വേണ്ട’ എന്ന തീരുമാനത്തിലേക്കെത്തിചേർന്നത്.അത് സുരേന്ദ്രനെ വിളിച്ചു പറയുകയും ചെയ്തു /എതാനും ദിവസങ്ങൾ കഴിഞ്ഞു ബിജെപി സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു. പല മണ്ഡലങ്ങളിലും അപ്രതീക്ഷിതസ്ഥാനാർഥികൾ എന്റെ ജില്ലയായ പത്തനംതിട്ടയിൽ പെടുന്ന എ ക്ലാസ് മണ്ഡലങ്ങളായ അടൂർ.തിരുവല്ല.ആറന്മുള. (പറയാൻ സീറ്റുകൾ ഒരുപാടുണ്ട് ) പലയിടത്തെയും സ്ഥാനാർഥികളെ കുറിച്ച് കേട്ട് കേൾവി പോലുമില്ല.വാർഡ് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്തവർ ബിജെപിയുടെ 40% അസംബ്ലിസീറ്റുകളിൽ മത്സരിക്കുന്നു..ഇതാണ് ഇതിന്റെ പിന്നാമ്പുറകഥകളിലേക്ക് എന്നെ എത്തിച്ചത്… ഒരു എ ക്ലാസ് മണ്ഡലത്തിന് കേന്ദ്രത്തിൽ നിന്ന് കിട്ടുന്നത് 3കോടി മുതൽ 5 കോടി വരെയാണ്.ഈ ക്യാറ്റഗറിയിൽ ഉള്ള നാല്പതോളം മണ്ഡലങ്ങൾ ഉണ്ട്.പിന്നീടുള്ള 59 മണ്ഡലങ്ങൾ ബി ക്യാറ്റഗറിയിൽ ഉൾപ്പെടുന്നതാണ് 2 കോടി മുതൽ 4 കോടി വരെയാണ് ഈ മണ്ഡലങ്ങൾക്ക് നീക്കി വച്ചിരിക്കുന്നത്. സി ക്യാറ്റഗറിയിൽ വരുന്ന 41 സീറ്റിൽ 1-2 കോടിയും.ഘടകകക്ഷികളുടെ സീറ്റുകളും ഇതിൽ ഉൾപെടും.സുരേന്ദ്രൻ മുതിർന്നനേതാക്കളെ പലരെയും തഴഞ്ഞുകൊണ്ട് തന്റെ ഇഷ്ടക്കാർക്കും മറ്റും സീറ്റുകൾ വാരിക്കോരി കൊടുത്തതോടെ എനിക്ക് കാര്യം വ്യക്തമായി ഫിഫ്റ്റി ഫിഫ്റ്റി വീതിച്ചെടുക്കുക. ഒരു എ ക്ലാസ് മണ്ഡലത്തിന് അനുവദിച്ച 4 കോടി കോടിയിൽ നിന്ന് 2 കോടി കിട്ടിയാൽ എന്താ കൈയ്ക്കുമോ?? മുതിർന്നനേതാക്കളോടും മറ്റും വിലപേശാൻ പറ്റില്ല അടുപ്പക്കാരോട് മൂന്നിൽ രണ്ടോ.ഫിഫ്റ്റിഫിഫ്റ്റി യോ ഒക്കെ ആയി കാശ് വീതിച്ചെടുക്കാം..എ ക്ലാസ് മണ്ഡലങ്ങളായ 25 സീറ്റുകളിൽ നിർത്തിയ സുരേന്ദ്രന്റെ അടുപ്പക്കാരായ സ്ഥാനാർഥികളിലൂടെ 50 കോടിയും ബി ക്ലാസ് .സി ക്ലാസ് മണ്ഡലങ്ങളായ ബാക്കി സീറ്റുകളിലൂടെ 50 കോടിയിൽ പരം രൂപയും സുരേന്ദ്രന് ലഭിച്ചിട്ടുണ്ട്..ചുരുക്കത്തിൽ ഈ ഇലക്ഷൻ കഴിഞ്ഞപ്പോൾ ബിജെപിയുടെ അകൗണ്ട് കേരളത്തിൽ പൂട്ടിയെങ്കിലും കെ സുരേന്ദ്രന്റെ അകൗണ്ടിൽ 100 കോടി രൂപ ബാലൻസ് ആയി കിടപ്പുണ്ട്,. കോന്നിയിലെ കണക്ക് ഈ നൂറ് കോടിക്കിടയിൽ മുക്കിക്കളയരുത് കേട്ടോ ഒടുവിൽ.സംസ്ഥാനഅധ്യക്ഷൻ തന്നെ മത്സരിച്ച കോന്നിയിൽ അമിത് ഷാ അനുവദിച്ച 5 കോടിയും അപ്പാടെ നമ്മുടെ അധ്യക്ഷൻ വിഴുങ്ങി. ബിജെപിയുടെ മുഴുവൻ ഇലക്ഷൻഫണ്ടും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്ന ഒരേയൊരു സീറ്റെയുള്ളു അത് മഞ്ചേശ്വരം ആണ് ( തൃശൂർ.നേമം ഒഴിച്ച് ) അതിന്റെ പ്രയോജനം അവിടെ ഉണ്ടായി 2019 നെ അപേക്ഷിച്ചു 10000 വോട്ട് അവിടെ ബിജെപിക്ക് വർധിച്ചു അതെ സമയം പോസ്റ്റർ പോലും വേണ്ടത്ര ഒട്ടിക്കാതെ ഇലക്ഷൻ ഫണ്ട് മൊത്തമായി വിഴുങ്ങിയ കോന്നിയിൽ 20000 വോട്ട് 2019നെ അപേക്ഷിച്ചു കുറയുകയും ചെയ്തു. എ ക്ലാസ് ക്യാറ്റഗറിയിൽ പെടുന്ന കഴക്കൂട്ടം മണ്ഡലത്തിൽ ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാതെ തങ്ങളുടെ നോമിനികളെ സ്ഥാനാർഥികൾ ആക്കുവാൻ ആകുന്നത് പയറ്റിസുരേന്ദ്രനും മുരളീധരനും, ശോഭ സ്ഥാനാർഥി ആയാൽ വീതം വെപ്പ് നടക്കില്ലെന്ന് അധ്യക്ഷന്‍ അറിയാമായിരുന്നു.ശോഭയോടുള്ള വ്യക്തിവിരോധം ഒന്നുമല്ലായിരുന്നു അതിന് കാരണം.രണ്ടു രണ്ടരകോടി രൂപ വഴുതിപോകുമല്ലോ എന്നുള്ള ഭയം മലപ്പുറം ലോക്സഭാഉപതെരഞ്ഞെടുപ്പിന്റെ കണക്ക് ഞാനിതിൽ ചേർത്തിട്ടില്ലെന്ന് വിനയപുരസ്സരം അറിയിക്കുന്നു.. ദേവികുളം എംഎൽഎ എ. രാജ ബുധനാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. രാവിലെ എട്ടരയ്ക്കു സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. ആദ്യ തവണ സത്യപ്രതിജ്ഞ ചെയ്തതിലെ അപകാത മൂലമാണ് വീണ്ടും ചെയ്യേണ്ടിവരുന്നത്. രാജയുടെ ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ ഉണ്ടായിരുന്നില്ല. തമിഴിലായിരുന്നു രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമവകുപ്പ് തര്‍ജിമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഹാജരാകാതിരുന്ന മന്ത്രി വി.അബ്ദുറഹ്മാന് അടക്കം മറ്റു മൂന്ന് എംഎല്‍എമാരും എംബി രാജേഷിന് മുമ്പാകെ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. കൊവിഡ് മഹാമാരിക്കിടയിലും പുതിയ അധ്യാന വര്‍ഷത്തെ വരവേല്‍ക്കുകയാണ് കുരുന്നുകള്‍. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ കുരുന്നുകള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന് രമേശ് പിഷാരടി. തന്റെ ആദ്യത്തെ ചോറ് പാത്രം പങ്കുവെച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്. കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള് പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍, ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള് നേരുന്നുവെന്ന് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്) കൊല്ലം ജില്ലയിലെ കുണ്ടറയിൽ തെരഞ്ഞെടുപ്പു ദിവസം ഇഎംസിസി പ്രസിഡന്റ് ഷിജു എം വർഗീസിന്റെ വാഹനത്തിനു നേരെ പെട്രോൾ ബോംബാക്രമണ നാടകം നടത്തിയ കേസിൽ നടി പ്രിയങ്കയെ അന്വേഷണസംഘം ചോദ്യം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഷിജു എം വർഗീസിന്റെ പാർട്ടിയായ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി സ്ഥാനാർത്ഥിയായി അരൂരിൽ പ്രിയങ്ക മത്സരിച്ചിരുന്നു. വാഗ്ദാനങ്ങൾ നൽകി വിവാദ ദല്ലാൾ നന്ദകുമാറാണു മത്സരിക്കാൻ പ്രേരിപ്പിച്ചതെന്നു പ്രിയങ്ക പോലീസിന് മൊഴി നൽകിയിട്ടുണ്ട്. പ്രചാരണത്തിനായി ഹെലികോപ്റ്റർ, ചെലവിനായി ഒരു കോടിയിലേറെ രൂപ, എങ്ങനെയും വിജയിപ്പിച്ച് എംഎൽഎയാക്കും തുടങ്ങിയ വാഗ്ദാനങ്ങൾ പാർട്ടി തനിക്ക് നൽകിയെന്നാണ് പ്രിയങ്കയുടെ മൊഴി. ഷിജു എം വർഗീസിനെ അടുത്തറിയില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പാർട്ടി കമ്മിറ്റികളിൽ കണ്ടുള്ള പരിചയമാണുള്ളതെന്നും പ്രിയങ്ക പറയുന്നു. ഏഴ് ലക്ഷം രൂപയാണ് പ്രചരണത്തിനായി ചെലവഴിക്കാനായതെന്നും 1.5 ലക്ഷം ആദ്യഘട്ടത്തിൽ നൽകിയെന്നും ഇവരുടെ മൊഴിയിലുണ്ട്. പ്രിയങ്കയുടെ മാനേജർ താഹീറിനെയും അന്വേഷണസംഘം ചോദ്യം ചെയ്തു. ഇരുവരെയും ചാത്തന്നൂർ എസിപി ഓഫിസിൽ വിളിച്ചു വരുത്തി എസിപി വൈ നിസാമുദ്ദീന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. പ്രളയം കുട്ടനാടിന്റെ കൂടപ്പിറപ്പാണ്. ഇപ്പോൾ വേനൽ കാലത്തു പോലും വേലിയേറ്റം മൂലം കുട്ടനാടിന്റെ ചില ഇടങ്ങൾ പലപ്പോളും വെള്ളത്തിലാണ്. നൂറ്റാണ്ടിന്റെ വലിയ പ്രളയ ജലം ഇറങ്ങിപോയതിൽ പിന്നെ അതിന്റെ ദുരിത കയത്തിലിൽ നിന്നും ഇതുവരെ കുട്ടനാടൻ ജനത കരകയറിയിട്ടില്ല, അതോടൊപ്പം കൊറോണയും. കാലങ്ങളായി നാടിൻറെ ഈ ദുരിതത്തിന് കാരണക്കാരായി അവിടെ വസിക്കുന്ന ജനങ്ങൾക്കും ചെറിയ പങ്ക് ഉണ്ട്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തങ്ങളും നീരൊഴുക്കു തടയുന്ന നിലയിലുള്ള കനാൽ നികത്തലുകളും അതിൽ പെടും. എങ്കിലും നാൾക്ക് നാൾ കൂടിവരുന്ന ഈ തീരാദുരിത കയത്തിലും നിന്നും ഒരു ജനതയുടെ മോചനവും സംരക്ഷണവും ആവിശ്യമാണ്. മാറി മാറിവന്ന സർക്കാരുകൾ കുട്ടനാട് പാക്കേജ് എന്ന പേരിൽ നടത്തിയ പ്രദർശനങ്ങൾ മതിയാകില്ല. അതിനു വിശദമായ പഠനങ്ങൾ നടത്തി വേണ്ട നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥർ ആണ്. കക്ഷി രാഷ്ട്രീയം മറന്നു ജാതിമത ബേദമന്യേ കുട്ടനാടൻ ജനത സേവ് കുട്ടനാട് എന്ന പേരിൽ ക്യാമ്പയ്ൻ തുടങ്ങിയിരിക്കുന്നു. മാധ്യമങ്ങളും ഈ വിഷയം ഏറ്റെടുത്തിരിക്കുവാണ്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി കർശന നടപടി ആവശ്യപ്പെട്ടു ഉയരുന്ന സേവ ക്യാമ്പയിൻ ഭാഗമായിട്ട് വിഷയത്തിൽ രാഷ്ട്രീയം കടത്താതെ അഭിപ്രായം രേഖപ്പെടുത്തി കോൺഗ്രസ്സ് നേതാവും കുട്ടനാട്ടുകാരനുമായ അനിൽ ബോസ് പരസ്യമായി രംഗത്ത് വന്നിരിക്കുന്നത്. ജനിച്ച മണ്ണും സൗഹൃദങ്ങളും വളർന്ന നാടും വിട്ടു, കുട്ടനാടൻ ജനത കിഴക്കൻ മേഖലയിലേക്ക് പലായനം തുടങ്ങി……. മഴയെത്തും മുൻപേ കുട്ടനാടിൻറെ രക്ഷക്കായി നടപടി വേണമെന്നും ഒന്നും കക്ഷിരാഷ്ട്രീയത്തിനതീതമായി പൊതുധാര ഉയരണമെന്നും ഫേസ്ബുക്കിലൂടെ കുട്ടനാട് പൈതൃക കേന്ദ്രം ചെയർമാൻകൂടിയായ കോൺഗ്രസ് വക്താവ് അനിൽ ബോസ് അഭ്യർത്ഥിച്ചു. ജനകീയ മുന്നേറ്റത്തിന് തിരഞ്ഞെടുക്കപ്പെട്ട എംഎൽഎ നേതൃത്വം നൽകണമെന്നും വ്യക്തമായ പ്ലാനും പദ്ധതിയും സമയക്കുറവു നിശ്ചയിക്കണമെന്നും അനിൽ ബോസ് ആവശ്യപ്പെട്ടു. സേവ് കുട്ടനാട് എന്ന ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിലൂടെ കുട്ടനാട്ടിലെ വ്യത്യസ്ത മേഖലയിലെ ആളുകൾ സജീവമാക്കി രംഗത്തുവരികയും കൂടി ചെയ്തതോടെ കുട്ടനാട് കണ്ണീർ നീർ പരിഹരിച്ചേ മതിയാകൂ എന്ന പൊതു ചിന്ത ഉയർന്നു വന്നു.ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം പറയാൻ കാണിച്ച താൽപര്യം എന്തേ കുട്ടനാടൻ വിഷയത്തിൽ ഉണ്ടായില്ല എന്ന ചോദ്യമുയർത്തി , നാട് രക്ഷയ്ക്ക് എന്താണ് നിലപാട് ? വ്യക്തമാക്കണം മറുപടിയായി ലക്ഷദ്വീപ് രാഷ്ട്രീയ ഉത്തരവാദിത്വമാണെന്ന് മറുപടിയുമായി രംഗത്ത് വന്നു. രാഷ്ട്രീയ വിശ്വാസികൾ രാഷ്ട്രീയപാർട്ടികളുടെ ഉത്തരവാദിത്വം നിർവ്വഹിക്കുന്ന തെറ്റില്ലെന്നും കുട്ടനാട് വിഷയത്തിൽ രാഷ്ട്രീയ നോക്കേണ്ടെന്നും കുട്ടനാടൻ പ്ലാനും പദ്ധതിയും സമയക്രമവും സാമ്പത്തിക ഉറവിടം ആണുള്ളത് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മറുപടിയുമായി എംഎൽഎ തന്നെ നേരിട്ടെത്തി. പദ്ധതിയും പ്ലാനും തൻറെ പക്കലുണ്ടെന്ന് എംഎൽഎയും മറുപടി പറഞ്ഞു.ഉണ്ടെങ്കിൽ ആ പദ്ധതി കുട്ടനാടൻ ജനതയെ അറിയിക്കണമെന്നും നടപ്പിലാക്കാൻ കഴിയുന്നത് എന്ന് ബോധ്യമായാൽ കക്ഷിരാഷ്ട്രീയത്തിനതീതമായി കുട്ടനാടൻ ജനതയും രാഷ്ട്രീയം മറന്നു താനും പിന്തുണയ്ക്കുമെന്ന് അനിൽ ബോസ് നിലപാടെടുത്തു എംഎൽഎ തന്നെ നയിക്കട്ടെ കുട്ടനാടൻ ജനത കൂട്ടായി മുന്നോട്ടു പോകും.കുട്ട നാടിൻറെ രക്ഷ കേരളത്തിലെ സുരക്ഷയാണ്.വാദപ്രതിവാദങ്ങൾ ഉണ്ടെങ്കിലും കുട്ട നാടിൻറെ പൊതു വികസനത്തിന് പുതിയൊരു ധാര ഉയർന്നുവരികയാണ്.ഇനി വേണ്ടത് എംപിയും ത്രിതല പഞ്ചായത്ത് അംഗങ്ങളും എംഎൽഎയും പൊതുസമൂഹവും പ്രശ്നപരിഹാരം വരെ യോജിച്ച പോരാടുക എന്നുള്ളതാണ് ചെയ്യേണ്ടത് സോഷ്യൽ മീഡിയ ക്യാമ്പയിൻ സജീവമായതോടെ കേരളത്തിലെ എല്ലാ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു തുടങ്ങി.മുഖ്യമന്ത്രിയുടെ യുടെ ഫേസ്ബുക്ക് പോസ്റ്റുകൾ കീഴെയും സേവ് കുട്ടനാട് ക്യാമ്പയിൻ ശക്തമാകുകയാണ്. ബിജോ തോമസ് അടവിച്ചിറ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം. പ്രതികളായ എസ്ഐ സാബു, എഎസ്ഐ റോയ്, ഡ്രൈവർ നിയാസ്, സിപിഒ ജിതിൻ, റെജിമോൻ, ഹോംഗാർഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. ഇവരെ പ്രോസിക്യൂട്ട് ചെയ്യാനും നിർദേശം നൽകി. പോലീസുകാരെ സർവീസിൽ നിന്നു പിരിച്ചുവിടാൻ ഡിജിപിക്ക് നിർദേശം നൽകിയതായും സർക്കാർ നിയമസഭയിൽ അറിയിച്ചു. കേസിൽ ഉൾപ്പെട്ട അഞ്ച് പോലീസുകാർക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. ജസ്റ്റീസ് നാരായണകുറുപ്പ് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2019ലാണ് രാജ്കുമാർ പോലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ് കൊല്ലപ്പെട്ടത്. രാജ്കുമാറിന്റെ ബന്ധുക്കൾക്കും ഇരകൾക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും തീരുമാനമായി. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടർമാർക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സർക്കാർ വ്യക്തമാക്കി. RECENT POSTS
|