Kerala

ശാ​സ്താം​കോ​ട്ട ശാ​സ്താം​ന​ട​യി​ൽ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വി​സ്മ​യ​യെ​ക്കു​റി​ച്ചു​ള്ള സ​ഹ​പാ​ഠി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. വാ​ല​ന്‍റൈ​ൻ​സ് ഡേ​യ്ക്ക് കോ​ള​ജി​ൽ ന​ട​ന്ന ലൗ ​ലെ​റ്റ​ർ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് വി​സ്മ​യ ത​മാ​ശ​യ്ക്ക് എ​ഴു​തി​യ ലൗ ​ലെ​റ്റ​റി​ന്‍റെ ക​ഥ​യാ​ണ് കൂ​ട്ടു​കാ​രി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഇ​ഷ്ട ന​ട​നാ​യ കാ​ളി​ദാ​സ് ജ​യ​റാ​മി​നാ​യി​രു​ന്നു വി​സ്മ​യ ക​ത്തെ​ഴു​തി​യ​ത്.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ര​ണ്ട് വ​ർ​ഷം മു​ന്നേ​യു​ള്ള Valentines day കോ​ളേ​ജി​ൽ love letter competition ന​ട​ക്കു​വാ , അ​ന്ന​വ​ളും എ​ഴു​തി ഒ​രു love letter ,ഒ​രു ത​മാ​ശ​ക്ക്…..,അ​വ​ളു​ടെ favorite actor കാ​ളി​ദാ​സ് ജ​യ​റാ​മി​ന്, എ​ന്നി​ട്ട് എ​ന്നോ​ട് പ​റ​ഞ്ഞു അ​രു​ണി​മ നീ​യി​ത് fbil പോ​സ്റ്റ് ഇ​ട്…​എ​ന്നി​ട്ട് എ​ല്ലാ​രോ​ടും share ചെ​യ്യാ​ൻ പ​റ​യ്,അ​ങ്ങ​നെ എ​ല്ലാ​രും share ചെ​യു​ന്നു…. post viral ആ​വു​ന്നു….., കാ​ളി ഇ​ത് കാ​ണു​ന്നു…. എ​ന്നെ call ചെ​യു​ന്നു….., ഞ​ങ്ങ​ൾ സെ​ൽ​ഫി എ​ടു​ക്കു​ന്നു….😇

അ​വ​ളു​ടെ ഓ​രോ വ​ട്ട് ആ​ഗ്ര​ഹ​ങ്ങ​ൾ, അ​ന്ന് ഞാ​നാ love letter facebookil post ചെ​യ്തു. ആ​രും share ചെ​യ്തി​ല്ല. കു​റെ നേ​രം ആ​യി​ട്ടും ആ​രും share ചെ​യ്യു​ന്നി​ല്ല​ന്ന് മ​ന​സി​ലാ​യ​പ്പോ post മൂ​ഞ്ചി​യ​ല്ലെ​ന്ന് പ​റ​ഞ്ഞു അ​വ​ൾ കു​റെ ചി​രി​ച്ചു….

ഇ​ന്നി​പ്പോ ന​വ​മാ​ധ്യ​മ​ങ്ങ​ൾ മു​ഴു​വ​ൻ അ​വ​ളെ പ​റ്റി എ​ഴു​തു​വാ…​അ​വ​ളു​ടെ നു​ണ​ക്കു​ഴി ചി​രി പോ​സ്റ്റ് ചെ​യ്യു​വാ…. അ​വ​ൾ ആ​ഗ്ര​ഹി​ച്ച പോ​ലെ Viral ആ​യി. ക​ഴി​ഞ്ഞ 6 വ​ർ​ഷം ആ​യ് കൂ​ടെ പ​ഠി​ക്കു​ന്ന​വ​ളാ അ​വ​ളെ ഞ​ങ്ങ​ൾ​ക്ക് അ​റി​യാം. അ​വ​ൾ ആ​ത്മ​ഹ​ത്യ ചെ​യ്യി​ല്ല ഇ​നി​യി​പ്പോ ചെ​യ്തി​ട്ടു​ണ്ടേ​ൽ ത​ന്നെ അ​ത്ര​മാ​ത്രം ന​ര​ക​യാ​ത​ന അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടാ​വും. ഇ​തി​നു പി​ന്നി​ൽ ഉ​ള്ള​വ​രെ​ല്ലാം നി​യ​മ​ത്തി​നു മു​ന്നി​ൽ വ​ര​ണം ശി​ക്ഷി​ക്ക​പെ​ട​ണം 🙏 🙏 🙏 🙏.

ഹൃദയം പകുത്തു നൽകിയ വ്യക്തിയിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും വിസ്മയയുടെ മനസിൽ പ്രതീക്ഷകളുടെ പുതുനാമ്പുകൾ ഉണ്ടായിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ച വിഡിയോകളും ചിത്രങ്ങളും അതിനു തെളിവായിരുന്നു. ഫെയ്സ്ബുക്കിലെ വിസ്മയയുടെ അവസാന പോസ്റ്റും ഇപ്പോൾ സൈബർ ഇടത്ത് ചർച്ചയാവുകയാണ്. കാറിനുള്ളിൽ നിന്നെടുത്ത വിഡിയോയാണ് വിസ്മയ പേജിൽ അവസാനമായി പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് കിരൺകുമാറിനെ ഈ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.

അച്ഛനെയും അമ്മയെയും ചേർത്ത്പിടിച്ച് സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന വിസ്മയയുടെ ചിത്രങ്ങളാണ് ആ വീട് നിറയെ. പുഞ്ചിരിയോടെയല്ലാതെ വിസ്മയയെ കണ്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. നൃത്തത്തിലും സ്പോർട്സിലും പഠനത്തിലും മിടുക്കിയായ പെൺകുട്ടി ഇന്ന് നാടിന്റെയാകെ കണ്ണീരാണ്. ഡോക്ടറാവണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിസ്മയ ജീവിതം അവസാനിപ്പിച്ചത്.

അച്ഛനാണ് വിസ്മയയുടെ പഠനച്ചിലവെല്ലാം നോക്കിയിരുന്നത്. മരിക്കുന്നതിന് തലേദിവസവും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞത്, ഭർത്താവ് പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നാണ്. ഫീസ് അടയ്ക്കാൻ പണം വേണമെന്നും അവൾ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടിൽ ഇടാമെന്ന് അമ്മ ഉറപ്പുനൽകിയിരുന്നു.കിരൺ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാൻ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു.

കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മർദനമേറ്റിരുന്നു.അച്ഛൻ പൊതുപ്രവർത്തകനായതിനാൽ നാട്ടിൽ എല്ലാവരോടും നന്നായി ഇടപെട്ടിരുന്നു വിസ്മയ. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അവളെ വേദനിപ്പിക്കാനായി കിരൺ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നുവെന്നും വിസ്മയയുടെ അമ്മ പറയുന്നു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ.ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാർത്ഥികളിൽ നില ഉറപ്പിച്ച മത്സരാർത്ഥിയുമായിരുന്നു വീണ നായർ.ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി. ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് വീണ നായർ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തത് വൻ വിവാദമായിരുന്നു.വിവാഹസമയത്ത് ധാരാളം ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന വീണയുടെ ചിത്രം മുൻനിർത്തി അവഹേളിക്കുന്ന കമന്റുകൾ വന്നതിനുപിന്നാലെയാണ് പോസ്റ്റ് മുക്കിയത്.

ഇപ്പോളിതാ അതിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം. വാക്കുകൾ,

വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വർണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വർണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാട്.

എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വിഎസ് ഗോപുവിന്റെ ഭാര്യ എസ്എസ് ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയിൽ ഡെപ്യൂട്ടി മാനേജരായിരുന്നു.

ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അടുക്കളയോടു ചേർന്ന ഭാഗത്ത് തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. ഉടൻതന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചു വർഷം മുൻപാണ് ശ്രീജയും ​ഗോപുവും വിവാഹിതരാവുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്.

ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയിരുന്നതായാണ് പോലീസിനു നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് വർക്ക് ഏരിയയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

തിങ്കളാഴ്ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുൻപ്‌ കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

മുംബൈയില്‍ മലയാളി യുവതി മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാലാ സ്വദേശിയും മുൻ മാധ്യമപ്രവർത്തകയുമായ രേഷ്മാ മാത്യുവാണ് ആറുവയസുകാരൻ മകനൊപ്പം ജീവനൊടുക്കിയത്. അയൽവാസിയുടെ ബുദ്ധിമുട്ട് സഹിക്കാൻ വയ്യാതെയാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന രേഷ്മയുടെ കുറിപ്പും പൊലീസ് കണ്ടെടുത്തു.

മുംബൈ ചാന്ദിവ്​ലിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. രേഷ്മയുടെ ഭർത്താവ് മേയ് മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണു മരിച്ച നിലയിലാണ് തിങ്കളാഴ്ച ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.

വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കിരണിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.

കേസിലെ കണ്ടെത്തലുകള്‍ അനുസരിച്ച് കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് വകുപ്പുതല നടപടികളിലും മാറ്റമുണ്ടാകും. അതിനിടെ, വിസ്മയയുടെ മരണത്തിന്റെ അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. ഐജി ഹര്‍ഷിത നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.

വിസ്മയയുടെ ദുരൂഹ മരണത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കിരൺ കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരേ ഗാർഹിക പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റം ചുമത്തുമെന്ന് പോലീസ് പറഞ്ഞു. വിസ്മയയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് മറ്റു വകുപ്പുകൾ ചുമത്തുന്നത് പരിശോധിക്കുമെന്നും പോലീസ് പറഞ്ഞു.

വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങൾ പഴയതാണെന്നുമാണ് ഇയാളുടെ മൊഴി. മുമ്പ് മർദിച്ചതിന്റെ പാടുകളാണ് വിസ്മയ അയച്ച ചിത്രങ്ങളിലുള്ളത്. തിങ്കളാഴ്ച പുലർച്ചെ വിസ്മയയുമായി വഴക്കിട്ടിരുന്നു. വഴക്കിന് ശേഷം വീട്ടിൽപോകണമെന്ന് വിസ്മയ പറഞ്ഞു. പിന്നീട് മാതാപിതാക്കൾ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. ഇതിനുശേഷമാണ് വിസ്മയ ജീവനൊടുക്കിയതെന്നും കിരൺകുമാർ പോലീസിനോട് പറഞ്ഞു.

വഴക്കിട്ട ശേഷം ശുചിമുറിയിൽ പോയ വിസ്മയ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. 20 മിനിറ്റ് കഴിഞ്ഞിട്ടും ഭാര്യ പുറത്തുവരാതിരുന്നതിനാൽ വാതിൽ ചവിട്ടിത്തുറന്നെന്നും അപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടതെന്നും കിരൺ മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, കേസിൽ കിരണിന്റെ ബന്ധുക്കളെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നേരത്തെ കിരണിന്റെ അമ്മ വിസ്മയയെ മർദിച്ചതായി വിസ്മയയുടെ മാതാപിതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് കിരൺകുമാർ പോലീസിൽ കീഴടങ്ങിയത്. തുടർന്ന് മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം ചൊവ്വാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ ഭര്‍ത്താവിന്റെ വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന(24)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലം ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയുടെ വിയോഗം കെട്ടടങ്ങും മുന്‍പേയാണ് സമാന രീതിയില്‍ മറ്റൊരു മരണം കൂടി കേരളത്തെ ഞെട്ടിക്കുന്നത്.

അര്‍ച്ചനയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്നോടെയാണ് നാടിനെ നടുക്കിയ സംഭവം. കട്ടച്ചല്‍ക്കുഴിയിലെ വാടകവീട്ടിലായിരുന്നു ഭര്‍ത്താവ് സുരേഷും അര്‍ച്ചനയും താമസിച്ചിരുന്നത്. ഏറെ നാളായി സുരേഷും അര്‍ച്ചനയുമായി വഴക്കുണ്ടായിരുന്നെന്നും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് പീഡിപ്പിച്ചിരുന്നെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.

അര്‍ച്ചനയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സുരേഷിന്റെ വീട്ടുകാര്‍ തങ്ങളോട് സത്രീധനം ആവശ്യപ്പെട്ടിരുന്നെന്ന് അര്‍ച്ചനയുടെ ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ സുരേഷും അര്‍ച്ചനയും അര്‍ച്ചനയുടെ വീട്ടില്‍വന്ന് മടങ്ങിപ്പോയിരുന്നു. അതിനു ശേഷമാണ് തീകൊളുത്തി മരിച്ച നിലയില്‍ അചര്‍ച്ചനയെ കണ്ടെത്തിയത്.

അര്‍ച്ചനയെ സമീപത്തെ വീട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. അവിടെവെച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. അര്‍ച്ചനയും ഭര്‍ത്താവും തമ്മില്‍ ഇടയ്ക്കിടയ്ക്ക് പ്രശ്നങ്ങളുണ്ടാകാറുണ്ടായിരുന്നു. സുരേഷിന്റെ അച്ഛന്‍ അര്‍ച്ചനയുടെ അച്ഛനോട് മൂന്നുലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായി വിവരമുണ്ട്. വസ്തു വാങ്ങാനാണ് ഇതെന്ന് പറഞ്ഞായിരുന്നു പണം ആവശ്യപ്പെട്ടത്. പിന്നീട് പണം ആവശ്യപ്പെട്ടില്ല.

എന്നാല്‍ ഇടയ്ക്കിടയ്ക്ക് അര്‍ച്ചനയും സുരേഷും തമ്മില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു. വഴക്കിന്റെ കാരണം തങ്ങളോട് അര്‍ച്ചന പറയാറുണ്ടായിരുന്നില്ലെന്നും എല്ലാം മനസ്സിലൊതുക്കുകയായിരുന്നു എന്നും അര്‍ച്ചനയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ് സുരേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്ത് വരികയാണ്.

വിസ്മയയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ത്രിവിക്രമൻ നായരും സഹോദരൻ വിജിത്തും രംഗത്ത്. വിസ്മയയെ ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്. അവളെ മർദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടെന്നും പിതാവ് ആരോപിച്ചു. വിസ്മയയുടെ സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ത്രിവിക്രമൻ പറയുന്നത്. നാല് ദിവസം മുമ്പ് അവന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മർദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോൾ നിന്റെ അമ്മ അടിച്ച പോലെ കണ്ടാൽ മതിയെന്നാണ് പ്രതികരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞെന്നും ത്രിവിക്രമൻ നായർ പറയുന്നു.

ഭർതൃഗൃഹത്തിൽ വെച്ച് ആത്മഹത്യ ചെയ്തതല്ലെന്ന് ആവർത്തിക്കുകയാണ് പിതാവ് ത്രിവിക്രമൻ നായർ. എല്ലാം സഹിച്ചവളാണ് തന്റെ മകളെന്നും ആത്മഹത്യ ചെയ്യാനുള്ള ഒരു സാധ്യതയുമില്ലെന്നും മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു. എല്ലാം സഹിക്കും നല്ല മനക്കരുത്തുണ്ട്. അതുകൊണ്ടാണ് തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നതെന്നും ത്രിവിക്രമൻ വിങ്ങിപൊട്ടികൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഫാദേഴ്‌സ് ഡേയുടെ അന്ന് ഫോണെടുത്ത് തന്നെ ആശംസറിയിക്കാൻ തുനിഞ്ഞതാണ് കിരണും വിസ്മയയും തമ്മിലുള്ള അവസാന തർക്കത്തിന് കാരണം. തന്നെ വിളിക്കാൻ ഫോണെടുത്തപ്പോൾ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. തുടർന്ന് മർദിക്കുകയും ചെയ്തു. സിം പോലും പൊട്ടിച്ചെറിഞ്ഞുവെന്നും ത്രിവിക്രമൻ പറഞ്ഞു.

‘ഞാൻ കൊടുത്ത വണ്ടി വിറ്റ് പണം നൽകുക എന്നതായിരുന്നു അവന്റെ വലിയ ആവശ്യം. കൊടുത്ത കാറിന് മൈലേജില്ല. കൊള്ളത്തില്ല. ആ വണ്ടി എനിക്ക് വേണ്ട, വേറെ വേണം എന്ന് പറഞ്ഞു. ഞാൻ സിസി ഇട്ട് എടുത്ത വണ്ടിയായതിനാൽ ഇപ്പോൾ വിൽക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അതുകൊണ്ടാണ് അത് വിറ്റ് പണം നൽകാൻ സാധിക്കാഞ്ഞത്. മറ്റുള്ളവർക്ക് പ്രയോജനകരമാകുന്ന രീതിയിലുള്ള ശിക്ഷ അവന് കിട്ടണം’ ത്രിവിക്രമൻ പറഞ്ഞു.’

വിസ്മയയുടെ മൃതദേഹത്തിൽ നെറ്റിയിലും കഴുത്തിന്റെ മറ്റുഭാഗങ്ങളിലുമുളള പാടുകൾ ഉള്ളതിനാൽ ഇതൊരു കൊലപാതകമാണെന്ന് ഞങ്ങൾക്ക് നല്ല സംശയമുണ്ട്. കൈയിലെ ഞരമ്പ് മരിച്ചതിന് ശേഷം മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകളുമുണ്ട്. അവൻ ചെയ്തതാകാമെന്നാണ് കരുതുന്നത്. ഇട്ട വസ്ത്രത്തിൽ രക്തമില്ല. എന്നാൽ തുടയിൽ രക്തവുമുണ്ട്. നിരന്തരമായി മർദിക്കാറുണ്ടായിരുന്നുവെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം. അവളെ മർദിക്കുന്നതിന് കിരണിന്റെ വീട്ടുകാരുടെ പിന്തുണയുമുണ്ടെന്നും പിതാവ് ആരോപിച്ചു.

ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്. സുഹൃത്ത് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് ത്രിവിക്രമൻ പറയുന്നത്. നാല് ദിവസം മുമ്പ് അവന്റെ അമ്മ വിസ്മയയെ അടിച്ചിട്ടുണ്ടെന്ന് അവളുടെ കൂട്ടുകാരി ഇന്നലെ അറിയിച്ചു. അമ്മ മർദിച്ച കാര്യം കിരണിനോട് പറഞ്ഞപ്പോൾ നിന്റെ അമ്മ അടിച്ച പോലെ കണ്ടാൽ മതിയെന്നാണ് പ്രതികരിച്ചതെന്ന് കൂട്ടുകാരി പറഞ്ഞെന്നും ത്രിവിക്രമൻ നായർ പറയുന്നു.

മകൾ വീട്ടിലായിരുന്ന സമയത്ത് തർക്കം തീർക്കുന്നതിന് ഫെബ്രുവരി 25ന് ഒരു ചർച്ച വെച്ചതായിരുന്നു. ഇതിനിടെയാണ് 20ാം തിയതി പരീക്ഷ കഴിഞ്ഞ ശേഷം അവളെ അവൻ വിളിച്ചുകൊണ്ട് പോയത്. ചർച്ചയിൽ അവനെ വേണ്ടെന്ന് തീരുമാനമെടുക്കുമെന്ന് അവൾക്കറിയാം. അതുകൊണ്ടാണ് അവൻ വിളിച്ചപ്പോൾ അവൾ പോയത്. പിന്നീട് ഞാൻ വിളിച്ചിട്ടില്ല. അമ്മയെ ഫോണിൽ വിളിക്കാറുണ്ട്. അവൻ ജോലിക്ക് പോകുന്ന സമയത്താകും ഈ വിളി.

‘ഒരു പേപ്പറും കൂടി എഴുതിയെടുക്കാനുണ്ട്. എന്നാൽ അതെഴുതാൻ അവൻ വിട്ടിരുന്നില്ല. തലേ ദിവസം അമ്മയെ വിളിച്ച് 1000 രൂപ ആവശ്യപ്പെട്ടിരുന്നു. പരീക്ഷ എഴുതുന്നതിന് വേണ്ടിയാണെന്നാണ് പറഞ്ഞത്’ വിസ്മയയുടെ പിതാവ് പറഞ്ഞു. എല്ലാം സഹിക്കും നല്ല മനക്കരുത്തുണ്ട്. അതുകൊണ്ടാണ് തന്റെ കുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുന്നതെന്നും ത്രിവിക്രമൻ വിങ്ങിപൊട്ടികൊണ്ട് മാധ്യമങ്ങളോട് പ്രതികരിച്ചു.

ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ വള്ളിക്കുന്നത്താണ് സംഭവം. ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവിന്റെ ഭാര്യ സുചിത്രയാണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ചൊവ്വാഴ്ച രാവിലെ 11.30ഓടെയാണ് സുചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തൂങ്ങിയനിലയില്‍ വിഷ്ണുവിന്റെ അമ്മയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിളിച്ച് വരുത്തിയ ശേഷം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഓച്ചിറ വലിയകുളങ്ങര സ്വദേശിനിയായ സുചിത്രയും ഉത്തരഖണ്ഡില്‍ സൈനികനായ വിഷ്ണുവും മാര്‍ച്ച് 21നാണ് വിവാഹിതരായത്. സംഭവസമയത്ത് ഭര്‍തൃമാതാവും പിതാവുമാണ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Copyright © . All rights reserved