കരിപ്പൂർ വിമാനദുരന്തം സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ലഭിച്ചെന്ന് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. റിപ്പോർട്ട് ഉടൻ പരസ്യപ്പെടുത്തുമെന്ന് മന്ത്രി പ്രതികരിച്ചു. റിപ്പോർട്ടിലെ ശുപാർശകൾ കാലതാമസമില്ലാതെ നടപ്പാക്കുമെന്നും സിന്ധ്യ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ദുരന്തത്തിൽ 21 പേർ മരിക്കുകയും 96 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 73 പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.

കോവിഡ് വ്യാപനം രൂക്ഷമായതോടെ നാട്ടിലേക്ക് മടങ്ങിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് ടെർമിനലിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി റൺവേയുടെ കിഴക്കുഭാഗത്ത് നിന്ന് താഴേക്ക് പതിച്ചത്. 190 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.