Kerala

തിരുവനന്തപുരം : കേരളത്തിന്റെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. 102 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.

ആധുനിക കേരളത്തിന്റെ ചരിത്രവുമായി വേര്‍പെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്നു ഗൗരിയമ്മയുടെ ജീവിതം. അസാമാന്യ ധീരതയും ത്യാഗസന്നദ്ധതയും പ്രതിബദ്ധതയും സേവനോമുഖതയും ചേര്‍ന്ന ജീവിതമായി ഗൗരിയമ്മയുടേത്.

1957ല്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ അധികാരത്തില്‍ വന്ന ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായിരുന്നു. 1957, 1960 കേരള നിയമസഭകളില്‍ ചേര്‍ത്തലയില്‍ നിന്നും 1965 മുതല്‍ 1977 വരെയും 1980 മുതല്‍ 2006 വരെയും അരൂരില്‍ നിന്നും നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുമ്പോഴാണ് കെ ആർ ഗൗരിയമ്മ കമ്യുണിസ്റ്റ് പാർടിയിൽ ചേരുന്നത്. മികച്ച വാഗ്മിയും സംഘാടകയുമായ അവർക്ക് അംഗത്വം നൽകിയതാകട്ടെ പി കൃഷ്ണപിള്ള. ഇ എം എസ്, എ കെ ജി, നായനാർ, വി എസ് തുടങ്ങിയ നേതാക്കൾക്കൊപ്പം പാർടി കെട്ടിപ്പടുക്കുന്നതിൽ ഗൗരിയമ്മയും വലിയ പങ്കുവഹിച്ചു.1957ൽ ഇഎംഎസിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറിയപ്പോൾ റവന്യൂ വകുപ്പ് ഏൽപിച്ചു. കേരള ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കുന്നതിന് ചുക്കാൻ പിടിക്കാനുള്ള നിയോഗവും അവർക്കായി.

ആദ്യ മന്ത്രിസഭയിൽ അംഗമായ ഗൗരിയമ്മ സത്യപ്രതിജ്ഞചെയ്ത് മന്ത്രിക്കസേരയിൽ ഇരുന്നപ്പോഴുണ്ടായ അനുഭവം എഴുതി: “”57 ഏപ്രിൽ അഞ്ചിന് ഞങ്ങൾ അധികാരമേറ്റു. അതൊരു ലോക സംഭവമായിരുന്നു. സ്വാതന്ത്ര്യം കിട്ടിയ പത്താം കൊല്ലം അധികാരമേറ്റ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് എന്തെന്ത് പ്രശ്നങ്ങളായിരുന്നു?. ഭരണ പരിചയമില്ലാത്ത എനിക്ക് ആദ്യമൊക്കെ ഫയൽ നോക്കാൻ അറിയില്ല. സാങ്കേതികത്വത്തെക്കാൾ, അതിൽ നരകിക്കുന്ന മനുഷ്യരുടെ ദുരിതമാണല്ലോ പ്രധാനം. ആ ദുരിതവും വേദനയും കഷ്ടപ്പാടും എന്തെന്നറിയുകയും പരിഹാരം തേടാനുള്ള തീവ്രസമരത്തിൽ പങ്കെടുക്കുകയും ചെയ്ത എനിക്ക്, പിന്നെ ഫയൽ പഠിക്കാൻ പ്രയാസം തോന്നിയില്ല. അപ്പോഴും കൃഷിക്കാരുടെ പ്രശ്നങ്ങൾ ഒരു വിചാരമായി, വികാരമായി അലട്ടി. കർഷകസംഘം നേതാക്കളായ ഇ ഗോപാലകൃഷ്ണമേനോൻ, പന്തളം പി ആർ മാധവൻപിള്ള, സി എച്ച് കണാരൻ എന്നിവരുമായും പാർടി നേതൃത്വവുമായും ചർച്ചചെയ്തു. ഡിപ്പാർട്‌മെന്റുമായി ആലോചിച്ചു. അതിന്റെയൊക്കെ ഫലമായി ഒരാശയം രൂപംപൂണ്ടു. അത് വാക്കുകളായി, വകുപ്പുകളായി, നിയമരേഖയായി സമ്പൂർണമാക്കിയപ്പോഴേക്കും ഏപ്രിൽ പത്ത്‌. 11ന് ഓർഡിനൻസ്‌. കാർഷിക പരിഷ്കരണ നിയമങ്ങൾക്ക്തറക്കല്ലിട്ടത് അന്നാണ്. രാജവാഴ്ചക്കും ജന്മിത്വത്തിനും ഏൽപിച്ച പ്രഹരമായിരുന്നു ഒഴിപ്പിക്കൽ നിരോധന ഓർഡിനൻസ്. എന്റെ ജീവിതത്തിലെ അനുസ്മരണീയ ദിനം”.

1967, 80, 87 വർഷങ്ങളിലെ മന്ത്രിസഭകളിലും ഗൗരിയമ്മ അംഗമായി. മന്ത്രിയെന്ന നിലയിൽ പ്രവർത്തനം ഏറെ ശ്ലാഘിക്കപ്പെട്ടു. ആദ്യകാല പാർടി പ്രവർത്തകരിൽ മുൻനിരയിലുണ്ടായ അവർ 1994ൽ സിപിഐഎമ്മിൽനിന്ന് പുറത്തായി. തുടർന്ന്‌ ജെ എസ് എസ് രൂപീകരിച്ച യുഡിഎഫിൽ ചേർന്നു. അവസാനം യുഡിഎഫുമായി സ്വരചേർച്ചയില്ലാതായി. ആ മുന്നണി വിട്ടു.

പ്രശസ്ത മലയാള തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് അന്തരിച്ചു. കോട്ടയത്തെ വീട്ടിലെ കുളിമുറിയില്‍ കുഴഞ്ഞുവീണായിരുന്നു മരണം.
ഒടുവിലായി, ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പവര്‍ സ്റ്റാറിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം.

ഒളിയമ്പുകള്‍, ഇന്ദ്രജാലം, കോട്ടയം കുഞ്ഞച്ചന്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, മനു അങ്കിള്‍, സംഘം, വഴിയോരക്കാഴ്ചകള്‍, ന്യൂഡല്‍ഹി, സായം സന്ധ്യ, ഭൂമിയിലെ രാജാക്കന്‍മാര്‍, രാജാവിന്റെ മകന്‍, ശ്യാമ, നിറക്കൂട്ട്, ഈറന്‍ സന്ധ്യ, തസ്‌കരവീരന്‍, വജ്രം, ഫാന്റം, എഫ്‌ഐആര്‍, ഗാന്ധര്‍വം, ആകാശദൂത്, കിഴക്കന്‍ പത്രോസ് തുടങ്ങി നിരവധി മെഗാഹിറ്റുകള്‍ക്ക് തൂലിക ചലിപ്പിച്ച തിരക്കഥാകൃത്താണ് ഡെന്നീസ് ജോസഫ്.

1985ല്‍ ജേസി സംവിധാനം ചെയ്ത ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതിയാണ് ഡെന്നീസ് ജോസഫ് ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ ആദ്യമായി സംവിധായകനായി. അഗ്രജന്‍, തുടര്‍ക്കഥ, അപ്പു, അഥര്‍വ്വം, മനു അങ്കിള്‍ തുടങ്ങി അഞ്ചു സിനിമകളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്.

കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എം എന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായാണ് ജനനം. ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളെജില്‍ നിന്നും ബിരുദവും നേടി. പിന്നീട് ഫാര്‍മസിയില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ താമസിക്കുന്ന ഉപഭോക്താവിന് സ്വയം മീറ്റര്‍ റീഡിങ് രേഖപ്പെടുത്താനുള്ള സംവിധാനവുമായി കെഎസ്‌ഇബി. എസ്‌എംഎസ് വഴി കെഎസ്‌ഇബി അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഉപയോക്താവിന്റെ വിവരങ്ങളടങ്ങിയ പേജില്‍ എത്തും. ഇവിടെ റീഡിങ് രേഖപ്പെടുത്തേണ്ട കോളങ്ങളും മറ്റ് വിവരങ്ങള്‍ക്കായുള്ള സ്ഥലവും കാണാം. ഇന്നു മുതലാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ഇതിനായി‍ പ്രത്യേക ആപ് ഡൗണ്‍ ലോഡ് ചെയ്യേണ്ടതില്ല. ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജിലെത്തിയാല്‍ തൊട്ടു മുമ്പത്തെ റീഡിങ് സ്ക്രീനില്‍ കാണാനാകും. ഇതിന‌ടുത്തുള്ള കോളത്തിലാണ് മീറ്ററിലെ നിലവിലെ റീഡിങ് രേഖപ്പെടുത്തേണ്ടത്. മീറ്റര്‍ ഫോട്ടോ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മീറ്ററിലെ റീഡിങ് നേരിട്ട് ഫോട്ടോ എടുക്കാം. മീറ്റര്‍ റീഡിങ് പൂര്‍ത്തിയായെന്നു കണ്‍ഫേം മീറ്റര്‍ റീഡിങ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ സെ‍ല്‍ഫ് മീറ്റര്‍ റീഡിങ് പൂര്‍ത്തിയാകും. അതതു പ്രദേശത്തെ കെഎസ്‌ഇബി മീറ്റര്‍ റീഡറുടെ ഫോണ്‍ നമ്പറും ആ പേജില്‍ ലഭ്യമായിരിക്കും.
ഉപഭോക്താവു രേഖപ്പെടുത്തിയ റീഡിങ്ങും ഫോട്ടോയിലെ റീഡിങ്ങും പരിശോധിച്ച ശേഷം മീറ്റര്‍ റീഡര്‍മാര്‍ അടയ്ക്കേണ്ട തുക ഉപഭോക്താവിനെ എസ്‌എംഎസിലൂടെ അറിയിക്കും. കെഎസ്‌ഇബിയില്‍ മൊബൈല്‍ നമ്പർ രജിസ്റ്റര്‍ ചെയ്യാത്തവർക്കും ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്കും മീറ്റര്‍ റീഡിങ് സ്വയം ചെയ്യാന്‍ കഴിയില്ല. ഇത്തരം സാഹചര്യങ്ങളില്‍ റീഡര്‍മാര്‍ നേരിട്ടു വന്നു വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടി വരും.

അയല്‍ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്‌സിജന്‍ നല്‍കാനാവില്ലെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. സംസ്ഥാനത്ത് ഓക്‌സിജന്‍ ശേഖരത്തില്‍ കുറവുണ്ടായതും രോഗികളുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുള്ളതും കണക്കിലെടുത്താണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന 219 ടണ്‍ ഓക്‌സിജന്‍ സംസ്ഥാനത്ത് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചു.

കരുതല്‍ ശേഖരമായ 450 ടണില്‍ ഇനി ശേഷിക്കുന്നത് 86 ടണ്‍ മാത്രമാണ്. മെയ് 15ഒടെ കേരളത്തില്‍ കൊവിഡ് രോഗികള്‍ ആറു ലക്ഷത്തിലെത്തിയേക്കുമെന്ന വിദഗ്ധരുടെ പഠനങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്തിന് ചില ഇളവുകള്‍ നല്‍കണമെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

 

സംസ്ഥാനത്ത് നാല്പത്തഞ്ചിനു താഴെ പ്രായമുളളവരുടെ വാക്സിനേഷന്‍ ഉടന്‍ ആരംഭിക്കും.

വാക്സീന്‍ പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സംസ്ഥാനത്തിനായി സര്‍ക്കാര്‍ വാങ്ങിയ മൂന്നരലക്ഷം ഡോസ് വാക്സീന്‍ ഇന്ന് എറണാകുളത്തെത്തും.

ആദ്യഘട്ടത്തില്‍ രോഗികള്‍ക്കും സമൂഹവുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും വാക്സിന്‍ വിതരണം ചെയ്യും.

സീറം ഇന്‍സ്ററിറ്റ്യൂട്ടില്‍ നിന്ന് വാങ്ങിയ കോവിഷീല്‍ഡ് വാക്സീന്റെ മൂന്നര ലക്ഷം ഡോസാണ് ഇന്നുച്ചയ്ക്ക് 12 മണിയോടെ കൊച്ചി വിമാനത്താവളത്തിലെത്തുന്നത്.

തുടര്‍ന്ന് മററ് ജില്ലകളിലേയ്ക്ക് വിതരണം ചെയ്യും. 18 നും നാല്പത്തിനാലിനും ഇടയില്‍ പ്രായമുളളവരുടെ കുത്തിവയ്പിന് ഈ വാക്സീന്‍ ഉപയോഗിക്കും.

സ്ഥാ​​​നാ​​​ർ​​​ഥിനി​​​ർ​​​ണ​​​യ​​​ത്തി​​​ലെ ത​​​ർ​​​ക്ക​​​ത്തെത്തുട​​​ർ​​​ന്ന് പാ​​​ർ​​​ട്ടി​​​യെ പി​​​ള​​​ർ​​​ത്തി മാ​​​ണി സി.​​​കാ​​​പ്പ​​​ൻ പാ​​​ലാ​​​യി​​​ൽ യു​​​ഡി​​​എ​​​ഫ് ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ച്ചു വി​​​ജ​​​യി​​​ച്ച​​​​​​ശേ​​​ഷ​​​വും എ​​​ൻ​​​സി​​​പി​​​യി​​​ലെ പ്ര​​​തി​​​സ​​​ന്ധി അ​​​വ​​​സാ​​​നി​​​ക്കു​​​ന്നി​​​ല്ല. ചി​​​ല മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ​​​ക്ക് ഇ​​​പ്പോ​​​ഴും മാ​​​ണി സി.​​​ കാ​​​പ്പ​​​നോ​​​ടാ​​​ണ് അ​​​ടു​​​പ്പം എ​​​ന്ന​​​താ​​​ണ് അ​​​ലോ​​​സ​​​ര​​​ത്തി​​​ന് ഇ​​​ട​​​യാ​​​ക്കു​​​ന്ന​​​ത്. ഇ​​​തേ​​​ത്തുട​​​ർ​​​ന്നാ​​​ണ് എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​വും സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​പീ​​​താം​​​ബ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ഭാ​​​ഗ​​​വും തു​​​റ​​​ന്ന പോ​​​രി​​​ലേ​​​ക്കെ​​​ത്തി​​​യ​​​ത്.

പാ​​​ലാ​​​യി​​​ൽ മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ നേ​​​ടി​​​യ വി​​​ജ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ഇ​​​ട​​​തു​​​മു​​​ന്ന​​​ണി ആ​​​ത്മ​​​പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന​​​ നി​​​ല​​​യി​​​ൽ ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്ക് തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്. പാ​​​ർ​​​ട്ടി​​​യി​​​ൽ​​​നി​​​ന്ന് വി​​​ട്ടു​​​പോ​​​യ മാ​​​ണി സി.​​​കാ​​​പ്പ​​​നു​​​വേ​​​ണ്ടി ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ ന​​​ട​​​ത്തി​​​യ നീ​​​ക്കം പാ​​​ർ​​​ട്ടിവി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് പര​​​സ്യ​​​പ്ര​​​സ്താ​​​വ​​​ന​​​യി​​​റ​​​ക്കി​​​യാ​​​ണ് എ​​​ൻ​​​സി​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി റ​​​സാ​​​ക്ക് മൗ​​​ല​​​വി ഇ​​​തി​​​നെ പ്ര​​​തി​​​രോ​​​ധി​​​ച്ച​​​ത്. ഇ​​​തോ​​​ടെ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​തി​​​രേ പ​​​ര​​​സ്യപ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​ക്കെ​​​തി‌​​​രേ കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ൻ. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​കെ.​​​ രാ​​​ജ​​​ൻ, മ​​​റ്റൊ​​​രു ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​ൻ പു​​​ത്ത​​​ൻ പു​​​ര​​​യ്ക്ക​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​രും ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​നെ​​​തി​​​രേ അ​​​ണി​​​നി​​​ര​​​ന്നി​​​ട്ടു​​​ണ്ട്.

എ​​​ൻ​​​സി​​​പി​​​യു​​​ടെ ഏ​​​ക മ​​​ന്ത്രി എ.​​​കെ.​​​ശ​​​ശീ​​​ന്ദ്ര​​​ൻ പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ശ്ന​​​ത്തി​​​ൽ ഇ​​​ട​​​പെ​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​ക​​​ളെ വ​​​രു​​​തി​​​യി​​​ലാ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ്. അ​​​തേ​​​സ​​​മ​​​യം പു​​​തി​​​യ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ആ​​​രാ​​​കും എ​​​ൻ​​​സി​​​പി മ​​​ന്ത്രി​​​യെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചും തീ​​​രു​​​മാ​​​ന​​​മാ​​​യി​​​ട്ടി​​​ല്ല. എ​​​ല​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ച എ.​​​കെ.​​​ ശ​​​ശീ​​​ന്ദ്ര​​​നും കു​​​ട്ട​​​നാ​​​ടി​​​ൽ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ച തോ​​​മ​​​സ് കെ.​​​ തോ​​​മ​​​സു​​​മാ​​​ണ് പാ​​​ർ​​​ട്ടി​​​യു​​​ടെ ര​​​ണ്ട് എം​​​എ​​​ൽ​​​എ​​​മാ​​​ർ. മ​​​ന്ത്രി​​​പ​​​ദ​​​വി​​​ക്കു​​​ള്ള അ​​​വ​​​കാ​​​ശ​​​വാ​​​ദം തോ​​​മ​​​സ് കെ.​​​തോ​​​മ​​​സ് ഇ​​​തി​​​ന​​​കം ഉ​​​ന്ന​​​യി​​​ച്ചു ക​​​ഴി​​​ഞ്ഞു. അ​​​ന്ത​​​രി​​​ച്ച തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ സ​​​ഹോ​​​ദ​​​ര​​​നാ​​​ണ് തോ​​​മ​​​സ് കെ.​​​തോ​​​മ​​​സ്.

പാ​​​ർ​​​ട്ടി​​​യി​​​ലെ സീ​​​നി​​​യോ​​​റി​​​റ്റി​​​യും മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ലു​​​ള്ള അ​​​നു​​​ഭ​​​വ​​​പ​​​രി​​​ച​​​യ​​​വു​​​മാ​​​ണ് ശ​​​ശീ​​​ന്ദ്ര​​​ന്‍റെ തു​​​രു​​​പ്പു​​​ചീ​​​ട്ട്. പാ​​​ർ​​​ട്ടി​​​യെ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ ഉ​​​റ​​​പ്പി​​​ച്ചു​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​ൽ നേ​​​തൃ​​​പ​​​ര​​​മാ​​​യ പ​​​ങ്ക് വ​​​ഹി​​​ച്ച​​​നി​​​ല​​​യി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ൽ​​​നി​​​ന്നു​​​ള്ള പി​​​ന്തു​​​ണ​​​യും ശ​​​ശീ​​​ന്ദ്ര​​​ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.

പാ​​​ർ​​​ട്ടി​​​വി​​​ട്ട് പു​​​റ​​​ത്തു​​​പോ​​​യെ​​​ങ്കി​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പുഫ​​​ലം പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​നു തൊ​​​ട്ട​​​ടു​​​ത്ത ദി​​​വ​​​സം മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ മും​​​ബൈ​​​യി​​​ലെ​​​ത്തി എ​​​ൻ​​​സി​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ്പ​​​വാ​​​റി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​താ​​​ണ് മ​​​റ്റൊ​​​രു കൗ​​​തു​​​ക​​​ക​​​ര​​​മാ​​​യ നീ​​​ക്കം.

പ​​​വാ​​​റി​​​ന്‍റെ മ​​​ക​​​ളും എ​​​ൻ​​​സി​​​പി പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി നേ​​​താ​​​വു​​​മാ​​​യ സു​​​പ്രി​​​യ സു​​​ലേ​​​യോടൊ​​​പ്പ​​​മു​​​ള്ള ചി​​​ത്രം പു​​​റ​​​ത്തു​​​വി​​​ടു​​​ക​​​യും ചെ​​​യ്തു. സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ടി.​​​പി.​​​ പീ​​​താം​​​ബ​​​ര​​​ന്‍റെ ആ​​​ശീ​​​ർ​​​വാ​​​ദ​​​ത്തോ​​​ടെ​​​യാ​​​ണ് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ന്ന​​​തെ​​​ന്നാ​​​ണ് എ​​​തി​​​ർ​​​ചേ​​​രി​​​യി​​​ലു​​​ള്ള​​​വ​​​രു​​​ടെ വാ​​​ദം. മാ​​​ണി സി.​​​ കാ​​​പ്പ​​​ൻ എ​​​ൻ​​​സി​​​പി​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ചെ​​​ത്തു​​​മെ​​​ന്നും ദേ​​​ശീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ പി​​​ന്തു​​​ണ​​​യോ​​​ടെ മ​​​ന്ത്രി​​​സ്ഥാ​​​നം നേ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും ഇ​​​വ​​​ർ ഭ​​​യ​​​പ്പെ​​​ടു​​​ന്നു.

 

ഒ​ന്നേ​കാ​ൽ വ​യ​സു​ള്ള കു​ഞ്ഞ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. ആ​ല കോ​ണ​ത്തേ​ത്ത് രാ​ജേ​ഷ് – ശി​ല്പ ദ​മ്പ​തി​ക​ളു​ടെ ഇ​ര​ട്ട പെ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ളാ​യ അ​രു​ണി​മ (ഒ​ന്നേ​കാ​ൽ വ​യ​സ്‌) ആണ് പനിയെത്തുടർന്നു ശ​നി​യാ​ഴ്ച രാ​വി​ലെ മ​ര​ിച്ചത്. പി​ന്നീ​ട് ന​ട​ത്തി​യ സ്രവ പ​രി​ശോ​ധ​ന​യി​ലാ​ണു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

അ​മ്മ ശി​ല്പ​യു​ടെ ചെ​റി​യ​നാ​ട്ടെ വീ​ട്ടി​ൽവ​ച്ചാ​ണ് അ​രു​ണി​മ ചി​കി​ത്സ​യി​ലാ​യ​ത്. ഇ​ര​ട്ട സ​ഹോ​ദ​രി അ​ന​ഘ മ​താ​പി​താ​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലു​ണ്ട്. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ്ര​വ പ​രി​ശോ​ധ​ന ഇ​ന്ന് ന​ട​ത്തും.കുട്ടിയുടെ സം​സ്കാ​രം ചെ​റി​യ​നാ​ട് പൊ​തുശ്മ​ശാ​ന​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്തി.

ഇന്ന് രാവിലെ ആശുപത്രിയിൽ ഡ്യൂട്ടിക്ക് വരികയായിരുന്ന നഴ്സിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് മരണമടഞ്ഞത്. അനു തോമസിൻെറ ഭർത്താവ് വിദേശത്താണ്. മകൻ എലൻ.

നെട്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് രാവിലെ ജോലിക്ക് വരികയായിരുന്നു. മാടവന ജംഗ്ഷനിൽ വച്ച് സിഗ്നൽ  ലഭിച്ചതിനെത്തുടർന്ന് സ്കൂട്ടർ മുന്നോട്ടെടുത്തപ്പോൾ അതിവേഗത്തിൽ വരികയായിരുന്ന ലോറിഇടിച്ചിടുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

അനു തോമസിൻെറ വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കൊവിഡ് ചികിത്സയ്ക്ക് ചെലവായ നാലരലക്ഷം രൂപ പൂര്‍ണ്ണമായി അടയ്ക്കാത്തതിന്റെ പേരില്‍ മൃതദേഹം തടഞ്ഞുവെച്ച് കട്ടാക്കടയിലെ സ്വകാര്യ ആശുപത്രി, സംഭവത്തില്‍ ആശുപത്രിക്ക് ജില്ലാ കളക്ടര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. രണ്ടു ദിവസത്തിനകം തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്.

കോവിഡ് ചികിത്സയ്ക്കിടെ മരിച്ച കരമന കൊല്ലവിളാകത്തുവീട്ടില്‍ എം.ഷാജഹാന്റെ മൃതദേഹമാണ് വിട്ടുകൊടുക്കണമെങ്കില്‍ ബന്ധുക്കള്‍ 4,44,808 രൂപയുടെ ബില്ല് പൂര്‍ണമായി അടയ്ക്കണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചത്.ബന്ധപ്പെട്ട അധികൃതര്‍ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിട്ടും ആശുപത്രിയുടെ ഉത്തരവാദപ്പെട്ടവര്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല.

മരണപ്പെട്ടയാളുടെ ചികിത്സച്ചെലവുകള്‍ സംബന്ധിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ബന്ധുക്കള്‍ക്ക് അധികൃതര്‍ കൃത്യമായ ധാരണ നല്‍കിയിരുന്നില്ലെന്നും ഇതിനിടെ ആരോപണം ഉയര്‍ന്നു. മൃതദേഹം വിട്ടുകൊടുക്കാന്‍ രണ്ടുദിവസം വൈകിയതിനെത്തുടര്‍ന്ന് കൗണ്‍സിലര്‍ കരമന അജിത്ത് അടക്കമുള്ള പൊതുപ്രവര്‍ത്തകര്‍ ഇടപെട്ടു. തുടര്‍ന്ന് ഷാജഹാന്റെ സഹോദരന്‍ നിസാര്‍ ഡിഎംഒക്കു പരാതി നല്‍കിയതോടെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായത്. ശേഷമാണ് ആശുപത്രിക്ക് നോട്ടീസ് അയച്ചത്.

 

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സെക്രട്ടറിയായി കോട്ടയം സ്വദേശിനി. പാലായ്ക്ക് സമീപം പൂവരണി സ്വദേശിനിയായ അനു ജോര്‍ജ് ഐഎഎസ് ആണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റത്.

അനു ജോര്‍ജടക്കമുള്ള നാല് സെക്രട്ടറിമാരേയും പുതിയ ചീഫ് സെക്രട്ടറിയേയും ചുമതലയേറ്റ ആദ്യ ദിവസം തന്നെ സ്റ്റാലിന്‍ നിയോഗിച്ചു. നിലവിലെ ചീഫ് സെക്രട്ടറി രാജീവ് രഞ്ജനെ മാറ്റി വിഇറൈ അന്‍ബുവിനെയാണ് നിയമിച്ചിരിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലയാണ് അനുജോര്‍ജിന്. 2003 ബാച്ച് തമിഴ്‌നാട് കേഡര്‍ ഉദ്യോഗസ്ഥയായ അനുജോര്‍ജ് പ്രവര്‍ത്തനമികവിന് പേരുകേട്ട ഉദ്യോഗസ്ഥയാണ്.

ഇന്‍ഡസ്ട്രീസ് കമ്മിഷണര്‍, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്‌സ് ഡയറക്ടര്‍ പദവികള്‍ വഹിച്ചുവരവെയാണ് പുതിയ ചുമതല. അരിയലൂര്‍ ജില്ലാകളക്ടറായും സംസ്ഥാന പ്രോട്ടോകോള്‍ ജോയന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയ അനു, ജെഎന്‍യുവില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ല്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസ് ലഭിച്ചു. തുടര്‍ന്ന് 2003ല്‍ ഇരുപത്തിയഞ്ചാം റാങ്കോടെയാണ് ഐഎഎസ് നേടിയത്. ഐടി ഉദ്യോഗസ്ഥനായ തോമസ് ജോസഫാണ് ഭര്‍ത്താവ്.

RECENT POSTS
Copyright © . All rights reserved