Kerala

നടന്‍ ബാലു വര്‍ഗീസിന് നേരെ വന്ന ട്രോളിനോട് പ്രതികരിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളിലെ ചിത്രം ഉള്‍ക്കൊള്ളിച്ച ട്രോള്‍ പേജില്‍ വന്ന മീമിന് ആണ് ഒമര്‍ ലുലു മറുപടി കൊടുത്തിരിക്കുന്നത്.

”ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വില കളയാതെ, നല്ല സ്‌ക്രിപ്റ്റും കഥാപാത്രവും നോക്കി പടം ചെയ്താല്‍, ഭാവിയില്‍ മലയാള സിനിമയില്‍ നല്ലൊരു സ്ഥാനമുണ്ടാക്കാന്‍ കഴിവുള്ള നടന്‍” എന്നാണ് ചങ്ക്‌സ് സിനിമയെ അവഹേളിച്ചു കെണ്ടുള്ള ട്രോള്‍.

May be a meme of 4 people, beard and text that says “ദാ ഇത് പോലെ ഒന്നിനും കൊള്ളാത്ത പടങ്ങളിൽ അഭിനയിച്ച് വില കളയാതെ CINEMA MIXER CINEMA MIXER CINEMA MIXER CM CINEMA MIXER നല്ല സ്‌ക്രിപ്റ്റും കഥാപാത്രവും നോക്കി പടം ചെയ്‌താൽ ഭാവിയിൽ മലയാളസിനിമയിൽ നല്ലൊരു സ്ഥാനമുണ്ടാക്കാൻ കഴിവുള്ള നടൻ”

ഒമര്‍ ലുലുവിന്റെ മറുപടി കമന്റ്:

ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തിയേറ്ററില്‍ പരാജയപ്പെടുന്നു ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നില്‍ക്കണമെങ്കില്‍ കളക്ഷന്‍ വേണം എന്നാലേ ബാലന്‍സ് ചെയ്ത് പോവൂ.

റോള്‍ മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.

ഇടുക്കി മലങ്കര, കല്ലാർകുട്ടി, പഴശ്ശി, ഭൂതത്താൻകെട്ട് ഡാമുകൾ തുറന്നു. പെരിങ്ങൽകുത്ത് ഡാമിൻ്റെ സ്പിൽവേ ഷട്ടറുകളും തുറക്കും. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് സംസ്ഥാനത്തെ വിവിധ ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നത്.

ചാലക്കുടി, മീനച്ചിലാർ ,പെരിയാർ നദികളിലും ജലനിരപ്പുയർന്നു. ഇതിനിടെ ടൗട്ട ചുഴലിക്കാറ്റ് ഗോവൻ തീരത്തേക്ക് അടുക്കുന്നു. ഗോവൻ തീരത്ത് നിന്ന് 170 കിലോമീറ്റർ അകലെയാണ് ചുഴലിക്കാറ്റിൻ്റ സ്ഥാനം.

ബ്‌ളാക് ഫംഗസ് ബാധ കേരളത്തിലും റിപ്പോർട്ട് ചെയ്തു. ഏഴുപേരിൽ മ്യൂക്കോർമൈക്കോസിസ് റിപ്പോർട്ട് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രോഗം ബാധിച്ചവരിൽ മൂന്ന് പേ‌ർ തമിഴ്‌നാട്ടിൽ നിന്നെത്തിയതാണ്. നേരത്തെ മഹാരാഷ്ട്ര ഉൾപ്പടെയുള്ള ചില സംസ്ഥാനങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.

കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു കാരണമാകുന്നു.വായുവിലൊക്കെ കാണപ്പെടുന്ന മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണം.

ഈ രോഗം തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുന്നു. ബ്ലാക് ഫംഗസ് അന്ധതയ്ക്കും കാരണമാകാറുണ്ട്.കണ്ണുവേദന, മുഖത്തുണ്ടാകുന്ന വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

കേരളത്തില്‍ നാല് ജില്ലകളില്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂ‍ര്‍, മലപ്പുറം ജില്ലകളിലാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുക.

ജില്ലാ അതിര്‍ത്തികള്‍ അടച്ചിടും.
ബേക്കറിയും പലവ്യഞ്ജനക്കടകളും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും പ്രവര്‍ത്തിക്കുക. അതുമായി ബന്ധപ്പെട്ട പ്രത്യേക ഉത്തരവ് അതത് ജില്ലകളിലെ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രോ​ഗ നിയന്ത്രണത്തിനുള്ള ഏറ്റവും കര്‍ശന മാര്‍ഗ്ഗമാണ് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ ഒരൊറ്റ വഴി മാത്രമേ ഉണ്ടാവൂ. അനാവശ്യമായി പുറത്തിറങ്ങുന്നതടക്കം കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കര്‍ശന ശിക്ഷയുണ്ടാവും.
ഇത്തരം പ്രദേശങ്ങള്‍ വിവിധ സോണുകളായി തിരിച്ച്‌ ഉന്നത ഉദ്യോ​ഗസ്ഥരുടെ മേല്‍നോട്ടം ഉറപ്പാക്കും. ജിയോഫെന്‍സിം​ഗ്, ഡ്രോണ്‍ നിരീക്ഷണം നടത്തും. ക്വാറൻൈറൻ ലംഘിക്കുന്നവര്‍ക്കും അതിനെ സഹായിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാവും.
ഭക്ഷണമുണ്ടാക്കുന്നത് അടക്കമുള്ള നടപടികള്‍ക്ക് വാര്‍ഡ് തല സമിതി മേല്‍നോട്ടം വഹിക്കും. കമ്മ്യൂണിറ്റി കിച്ചനും ജനകീയ ഹോട്ടലുകളും ഇതിനായി ഉപയോഗിക്കും.
ഇതല്ലാതെ മറ്റു ഭക്ഷണവിതരണ സംവിധാനങ്ങളൊന്നും ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടാവില്ല. മരുന്ന് കടകളും പെട്രോള്‍ പമ്പുകളും പ്രവര്‍ത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ 10,000 പൊലീസുകാരെ നിയോ​ഗിച്ചിട്ടുണ്ട്.
പത്രവും പാലും രാവിലെ ആറ് മണിക്ക് മുന്‍പ് വീട്ടിലെത്തിക്കണം. വീട്ടുജോലിക്കാര്‍ക്കും ഹോം നഴ്സുമാര്‍ക്കും പ്ലംബര്‍മാര്‍ക്കും ഇലക്‌ട്രീഷ്യന്‍മാര്‍ക്കും പാസ് വാങ്ങി ജോലിക്ക് പോകാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതിയുണ്ട്.
ബേക്കറി, പലവ്യഞ്ജനക്കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കും.
നാല് ജില്ലകളിലും ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും.
ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യസര്‍വ്വീസുകള്‍ മാത്രമേ അനുവദിക്കൂ.
അകത്തേയ്ക്കും പുറത്തേയ്ക്കുമായി ഒരു റോഡ് നിലനിര്‍ത്തി ബാക്കി എല്ലാ റോഡുകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്ന് ഡ്രൈ ഡേ. കൊവിഡ് വ്യാപനത്തിനൊപ്പം കനത്ത മഴയും തുടർന്നാൽ പകർച്ചവ്യാധികൾ പടരാനുളള സാധ്യത കണക്കിലെടുത്താണ് ഡ്രൈ ഡേ ആചരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. വീടും പരിസരവും വൃത്തിയാക്കി വീടുകളിൽ തന്നെ ഡ്രൈ ഡേ ആചരിക്കാനാണ് നിർദ്ദേശം. മഴക്കാല പൂർവ്വ ശുചീകരണം വേഗത്തിലാക്കാനും മുഖ്യമന്ത്രി കൊവിഡ് അവലോകനയോഗത്തിൽ നിർദ്ദേശം നൽകിയിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

റബർ തോട്ടങ്ങളിൽ ചിരട്ടയിലും മറ്റും തങ്ങി നിൽക്കുന്ന വെള്ളം ഒഴിവാക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.വീടിന് സമീപത്തെ വെള്ളക്കെട്ടുകൾ അണുനാശിനി ഉപയോഗിച്ച് അണുവിമുക്കമാക്കണം. ഫോഗിങ്ങ് നടത്താൻ തദ്ദേശസ്ഥാപനങ്ങൾക്കും നിർദ്ദേശമുണ്ട്

സംസ്ഥാനത്തു ഏഴ് പേർക്ക് ബ്ലാക്ക് ഫംഗസ് കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. മൂന്ന് തമിഴ്‌നാട് സ്വദേശികളടക്കം ഏഴ് പേരിലാണ് ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

അതേസമയം, സംസ്ഥാനത്ത് നിലവിൽ ‘മ്യൂക്കോമൈകോസിസ്’ എന്ന ബ്ലാക്ക് ഫംഗസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ആന്റി ഫംഗൽ മരുന്നുകൾ ഉപയോഗിച്ച് ബ്ലാക്ക് ഫംഗസ് ബാധ ചികിത്സിച്ച് ഭേദപ്പെടുത്താൻ സാധിക്കും. സംസ്ഥാനത്തെ ചികിത്സാ പ്രോട്ടോക്കോളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.

വായുവിലുള്ള മ്യൂക്കോമൈസെറ്റിസ് എന്ന ഫംഗസ് ആണ് രോഗബാധയുണ്ടാക്കുന്നത്. വായു, മണ്ണ്, ഭക്ഷണം എന്നിവയിലൊക്കെ ഈ ഫംഗസ് ഉണ്ടാകാം. എന്നാൽ പൊതുവേ ഇത് മാരകമായ ഒന്നല്ല. കോവിഡ് ബാധിതർ, പ്രമേഹ രോഗികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങിയവരിൽ ഫംഗസ് ബാധയ്ക്ക് സാധ്യത കൂടുതലുണ്ട്. കോവിഡ് ബാധിതരിൽ ബ്ലാക്ക് ഫംഗസ് വലിയതോതിൽ കാണപ്പെടുന്നതായി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹി എയിംസിൽ മാത്രം 23 പേർക്ക് ഈ ഫംഗസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ലോക പ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോ തന്റെ കമന്റിന് മറുപടി നല്‍കിയ സംഭവത്തെ കുറിച്ച് നടി ശാലു കുര്യന്‍. പൗലോ കൊയ്‌ലോയുടെ മറുപടി തനിക്ക് നിധി കിട്ടിയ പ്രതീതിയാണ് തന്നത്. ഇന്‍ഡസ്ട്രിയിലെ പലര്‍ക്കും കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്ത് അഹങ്കരിച്ചതിനെ കുറിച്ചാണ് ശാലു ഇന്ത്യ ഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

താനും എല്ലാവരെയും പൗലോ കൊയ്ലോയുടെ വലിയൊരു ആരാധികയാണ്. അദ്ദേഹത്തിന്റെ ക്വോട്സ് വായിക്കുന്നതിലൂടെ ഒരു പോസിറ്റീവ് എനര്‍ജി കിട്ടി തുടങ്ങി. അങ്ങനെയാണ് പൗലോ കൊയ്‌ലോയുടെ പുസ്തകങ്ങള്‍ ശേഖരിച്ച് വായിക്കാന്‍ തുടങ്ങിയത് എന്ന് ശാലു പറയുന്നു.

ഒരു പുസ്തകത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ മാത്രം കിട്ടിയില്ല. അത് കമന്റ് ആയി അദ്ദേഹത്തിനോട് പറഞ്ഞു. ആ പുസ്തകം വായിക്കാന്‍ കാത്തിരിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് പറഞ്ഞത്. ഈ കമന്റിനാണ് പൗലോ കോയ്‌ലോ ശാലുവിന് മറുപടി നല്‍കിയത്.

”കമന്റിന് നന്ദി ശാലു കുര്യന്‍. ഞാന്‍ ഇന്ത്യന്‍ സിനിമയുടെ വലിയ ആരാധകനാണ്. ഈ ഒരു കഷ്ടകാലത്ത് എന്റെ പ്രാര്‍ത്ഥനയില്‍ ഇന്ത്യയും ഉണ്ട്. നമ്മളെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ” എന്നായിരുന്നു പൗലോ കൊയ്ലോയുടെ കമന്റ്.

ഒരു പുസ്തക പ്രേമി എന്ന നിലയില്‍ തനിക്ക് ഒരു നിധി കിട്ടിയ പ്രതീതിയായിരുന്നു അത്. ഇന്‍ഡസ്ട്രിയിലുള്ള ചില പുസ്തക പ്രേമികള്‍ക്ക് അദ്ദേഹത്തിന്റെ മറുപടി കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചു കൊടുത്തു. ‘എങ്ങിനെ കഴിയുന്ന ശാലു.. ഞങ്ങള്‍ക്ക് അസൂയ തോന്നുന്നു’ എന്നൊക്കെ അവര്‍ പറഞ്ഞപ്പോള്‍ താന്‍ അഹങ്കരിച്ചു പോയി എന്നും ശാലു പറഞ്ഞു.

 

 

View this post on Instagram

 

A post shared by ShaluKurian (@shalumelvin)

രാജ്യത്തെ ഏറ്റവും കൂടുതൽ ഓക്സിജൻ കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം എറണാകുളം ജില്ലയിലെ സജ്ജമാകുന്നു. എറണാകുളം ജില്ലയിലെ അമ്പലമുഗളിൽ സജ്ജമാകുന്നു ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്ന താത്ക്കാലിക കോവിഡ് ആശുപത്രിയിൽ 100 ഓക്സിജൻ ബെഡുകളാണ് ഉള്ളത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

കാറ്റഗറി സിയിൽ ഉൾപ്പെടുന്ന രോഗികളെയാണ് ഇവിടെ പ്രവേശിപ്പിക്കുന്നത്. അടുത്ത ഘട്ടമായി 5 ദിവസങ്ങൾക്കുള്ളിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം 500 ആയും, തുടർന്ന് 8 ദിവസങ്ങൾക്ക് ശേഷം 1500 ആയും ഉയർത്താൻ സാധിക്കും. 130 ഡോക്ടർമാർ, 240 നഴ്സുമാർ എന്നിവരുൾപ്പെടെ 480 പേരെ ഇവിടെ സേവനത്തിനായി വിന്യസിക്കും. നിലവിൽ നിർമ്മാണം പൂർത്തിയായെങ്കിലും നേവിയുടെ നേതൃത്വത്തിൽ സുരക്ഷാ പരിശോധനകൾ നടക്കുകയാണ്.

ജില്ലാ ഭരണകേന്ദ്രത്തിൻ്റെ നേതൃത്വത്തിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന ആശുപത്രിയ്ക്ക് ബി.പി.സി.എൽ ഓക്സിജൻ പ്ലാൻറിൽ നിന്നും നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. ഇതു വഴി ഓക്സിജൻ എത്തിക്കുന്നതിലുള്ള ഗതാഗത പ്രശ്നങ്ങളും ക്ഷാമവും ഒഴിവാക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിലെ ജനപങ്കാളിത്തം കുറയ്ക്കാന്‍ സിപിഎമ്മില്‍ ആലോചന. ട്രിപ്പിള്‍ ലോക് ഡൗണിനിടെ 750 പേരെ പങ്കെടുപ്പിച്ച് ആഘോഷമായി സത്യപ്രതിജ്ഞാചടങ്ങ് നടത്താനുള്ള നീക്കത്തിനെതിരെ വ്യാപക വിമര്‍ശനമുയരുന്ന സാഹചര്യത്തിലാണിത്. ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തശേഷം അന്തിമതീരുമാനമെടുക്കും.

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിര്‍ദ്ദേശിച്ചിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നത് കൊവിഡ് വ്യാപനത്തിന്‍റെ പല കാരണങ്ങളിൽ ഒന്നാണ്. ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിച്ചും അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആൾക്കൂട്ടം ഇല്ലാതെ വെർച്വലായി നടത്തണമെന്ന നിര്‍ദ്ദേശമാണ് ഐഎംഎ വാര്‍ത്താകുറിപ്പിലൂടെ മുന്നോട്ട് വച്ചത്.

സാമൂഹിക അകലം പാലിച്ച് നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ചടങ്ങില്‍ 750 കസേരകള്‍ ഇടും. പൊതുജനത്തിന് പ്രവേശനമില്ല. രണ്ട് വാക്സിനേഷന്‍ എടുത്തു എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ചടങ്ങിനെത്തുന്നവര്‍ കരുതണം. മന്ത്രിമാരും അടുത്ത ബന്ധുക്കളും, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് പങ്കെടുക്കുന്നത്. മാധ്യമങ്ങള്‍ക്ക് പി.ആര്‍.ഡി തല്‍സമയ ദൃശ്യങ്ങള്‍ നല്‍കും. വിവാഹത്തിനും മരണാനന്തര ചടങ്ങുകള്‍ക്കും പോലും 20 പേരെന്ന കര്‍ശനനിയന്ത്രണം നിലനില്‍ക്കവേയാണ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് ഇത്രവലിയ സന്നാഹങ്ങള്‍.

സാമൂഹിക അകലം പാലിച്ചായാല്‍ പോലും ഇത്രയും പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നത് തെറ്റായസന്ദേശം നല്‍കുമെന്ന വിമര്‍ശനം ശക്തമാണ്. ഇത് കണക്കിലെടുത്താണ് സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ആളുകളെ കുറക്കാന്‍ ആലോചിക്കുന്നത്.

ഇ​സ്ര​യേ​ലി​ൽ റോ​ക്ക​റ്റ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട സൗ​മ്യ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹം ഇ​ടു​ക്കി കി​രീ​ത്തോ​ട്ടി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. വീ​ട്ടി​ലെ ച​ട​ങ്ങു​ക​ൾ​ക്ക് ശേ​ഷം ഇന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കീ​രി​ത്തോ​ട് നി​ത്യ​സ​ഹാ​യ​മാ​താ പ​ള്ളി​യി​ൽ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കും.

ടെ​ൽ അ​വീ​വി​ൽ നി​ന്നും പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ എ​ത്തി​ച്ച മൃ​ത​ദേ​ഹം കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ ആ​ണ് ഏ​റ്റു​വാ​ങ്ങി​യ​ത്. തു​ട​ർ​ന്ന് മൃ​ത​ദേ​ഹം നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചു. നെ​ടു​ന്പാ​ശേ​രിയിൽ സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് സ​ന്തോ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് അ​ട​ക്കം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ഇവിടെ എ​ത്തി​യി​രു​ന്നു.

ഇ​സ്ര​യേ​ൽ- പാ​ല​സ്തീ​ൻ സം​ഘ​ർ​ഷ​ത്തി​നി​ടെ ചൊ​വ്വാ​ഴ്ച​യാ​ണ് സൗ​മ്യ സ​ന്തോ​ഷ് കൊ​ല്ല​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ൽ കെ​യ​ർ ടേ​ക്ക​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു സൗ​മ്യ.

 

RECENT POSTS
Copyright © . All rights reserved