Kerala

കളമശേരിയിൽ 17കാരനെ മർദ്ദിച്ച സംഘത്തിലെ പ്രതികളിലൊരാളായ കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം.   കുട്ടിയുടെ മരണം പൊലീസ് മർദനത്തെ തുടർന്നാണെന്ന് ആക്ഷേപമുയർന്നു. കേസിലുൾപ്പെട്ട കുട്ടികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് നാട്ടുകാർ ആരോപിച്ചു. അവശനിലയിലായ കുട്ടികൾ വെള്ളി രാത്രി എറണാകുളം ജനറൽ ആശുപത്രിയിൽ ചികിൽസ തേടിയെന്നും കുട്ടികൾ മാനസിക സമ്മർദത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അതിനിടെ കുട്ടികളെ ഉപദ്രവിച്ചിട്ടില്ലെന്ന് കളമശേരി പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായതോടെ വീട്ടുകാര്‍ക്കൊപ്പം വിട്ടുവെന്ന് പൊലീസ് വിശദീകരിച്ചു. കുട്ടികൾക്ക് കൗൺസിലിങിന് വേണ്ടി ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറിയെന്നും ബന്ധുക്കൾ ആരോപിച്ചു.

കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനി സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഏഴംഗ സംഘമാണ് 17കാരനെ മർദ്ദിച്ചത്. ഇവരിൽ മരിച്ച കുട്ടിയടക്കം ആറ് പേരും പ്രായപൂർത്തിയാകാത്തവരായിരുന്നു. ഒരാളെ മാത്രമേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുള്ളൂ. മർദ്ദനമേറ്റ് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് കൂട്ടുകാരുടെ ക്രൂരതയെക്കുറിച്ച് തുറന്നു പറയാൻ പതിനേഴുകാരൻ തയ്യാറായത്. മർദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ആക്രമിച്ച കുട്ടികൾ തന്നെ വീഡിയോ ആയി പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നു.

സംഭവത്തിൽ ഉൾപ്പെട്ട ഏഴു പേരിൽ നാലു പേരെ കളമശ്ശേരി പൊലീസ് മാതാപിതാക്കൾക്കൊപ്പം വിളിച്ചു വരുത്തിയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ ചോദ്യം ചെയ്ത ശേഷം ഇവരെ വിട്ടയച്ചു. ഇവരുടെ മൊഴിയിൽ നിന്നാണ് പതിനെട്ടു വയസ്സുകാരനായ അഖിൽ വർഗീസിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നാണ് മർദ്ദനത്തിന് നേതൃത്വം കൊടുത്ത അഖിലിൻറെ അറസ്റ്റ് രേഖപ്പെടുത്തിയത്. അഖിലിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ബാക്കി ആറ് പേർക്കെതിരെ അന്വേഷണം നടത്തി റിപ്പോർട്ട് ചൈൽഡ് വെൽഫെയർ കമ്മറ്റിക്ക് കൈമാറുമെന്ന് പൊലീസ് പറഞ്ഞു. മർദ്ദനമേറ്റ കുട്ടി ആലുവ ജില്ല ആശുപത്രിയിൽ തുടർ ചികിത്സ തേടി.

വയനാട്ടിലെ മേപ്പാടിയില്‍ കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരത്തിനെത്തിയ യുവതി മരിച്ച സംഭവം കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. മേപ്പാടിയിലെ എലുമ്പിലേരി റിസോര്‍ട്ടില്‍ വെച്ചുണ്ടായ സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി ഷഹാനയാണ് മരിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു ഷഹാന മരിച്ചത്. വിവാഹമെന്ന സ്വപ്നം പൂവണിയാതെയാണ് ഷഹാന യാത്രയായത്. പ്രിയപ്പെട്ടവളുടെ മൃതദേഹത്തിനൊപ്പം ആംബുലന്‍സില്‍ യാത്ര ചെയ്ത വരന്‍ ലിഷാമിനെ കണ്ടവരുടെയെല്ലാം നെഞ്ചുതകര്‍ന്നു.

ലിഷാമിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് മനസിലാകാത്ത അവസ്ഥയിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലിഷാമും ഷഹാനയും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. ബഹ്‌റൈനിലായിരുന്ന ഇരുവരും നാട്ടില്‍ തന്നെ സെറ്റില്‍ ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ലോക്ക് ഡൗണ്‍ കാരണം വിവാഹം നീണ്ടുപോയി. ഇരുവരുടെയും വിവാഹത്തിനു പങ്കെടുക്കേണ്ടവര്‍ ഷഹാനയുടെ മരണാനന്തര ചടങ്ങില്‍ പങ്കാളിയാകേണ്ടി വന്ന ഗതികേടിലാണ്. ഷഹാനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളേജിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വയോധികയെ അപമാനിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്. ഇത്തരമൊരു പദവിയില്‍ ജോസഫൈനെ പോലെയുള്ളവരെ ഇരുത്തുന്നത് തന്നെ സര്‍ക്കാരിന് അപമാനമാണെന്ന ആരോപണവും ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.

ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. എംസി ജോസഫൈനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തിയാണ് ഹരീഷ് എത്തിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. തെരഞ്ഞെടുപ്പ് എത്തുന്നതിന് മുമ്ബ് തന്നെ ജോസഫൈനെ പദവിയില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ഹരീഷ് ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.

അതേസമയം, തനിക്കെതിരെ പ്രചരിക്കുന്നത് അധിക്ഷേപിക്കാന്‍ ലക്ഷ്യമിട്ടുള്ള വസ്തുതയ്ക്ക് നിരക്കാത്ത വാര്‍ത്തകളാണെന്ന്എം സി ജോസഫൈന്‍ പ്രതികരിച്ചു. വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്രദൃശ്യ മാധ്യമങ്ങള്‍ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ ചിന്തിക്കണമെന്നും വനിതാ കമ്മീഷന്‍ കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഹരീഷ് പേരടിയുടെ ഫേസ്ബുക് പോസ്റ്റ്:

”തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഇവരെ പടിയിറക്കണം…പിണറായി എത്ര നന്നായി ഭരിച്ചാലും ഇവരെയൊന്നും സഹിക്കാന്‍ കേരളത്തിന് പറ്റില്ല എന്നാണ് ഞങ്ങള്‍ അന്തം കമ്മികളുടെ അഭിപ്രായം…

പ്രമുഖ ടിക് ടോക് താരം റാഫി ഷെയ്ഖിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ സ്വന്തം വസതിയിലാണ് റാഫിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. റാഫിയുടെ മാതാപിതാക്കളില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്.

ടിക് ടോകിലും, ഇന്‍സ്റ്റഗ്രാമിലും ഉള്‍പ്പെടെ നിരവധി ആരാധകരുള്ള താരമാണ് റാഫി ഷെയ്ഖ്. എന്നാല്‍ റാഫി ആത്മഹത്യ ചെയ്യാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. റാഫിയുടെ സൂഹൃത്തുക്കളായ ചിലര്‍ ഉപദ്രവിച്ചിരുന്നു എന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്.

കുറച്ച് ദിവസം മുമ്പ് റാഫിയെ ചില സുഹൃത്തുക്കള്‍ തട്ടിക്കൊണ്ട് പോയതായും മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. മരിക്കുന്നതിന് മുമ്പ് കഫേ കോഫി ഡേയില്‍ ഒരു പെണ്‍കുട്ടിയെ കാണാന്‍ റാഫി പോയിരുന്നു. അതിന് ശേഷം നാരായണ റെഡി പേട്ടയില്‍ തന്റെ സുഹൃത്തുക്കളെ കാണാനും പോയി.

അവിടെ പോയി തിരികെ വന്നപ്പോള്‍ മര്‍ദ്ദനേറ്റ നിലയിലായിരുന്നു റാഫിയെന്നും മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. സുഹൃത്തുക്കള്‍ റാഫിയെ ഉപദ്രവിക്കുന്ന വീഡിയോ പകര്‍ത്തുകയും അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു എന്നും മാതാപിതാക്കള്‍ പറയുന്നു.

ദൂരൂഹ സാഹചര്യത്തിലുള്ള മരണമായതിനാല്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പൊലീസ് അന്വേഷണം പുരേഗമിക്കുകയാണ്. 2019ല്‍ നടന്ന ബൈക്ക് അപകടമാണ് റാഫി ഉള്‍പ്പെട്ടിരുന്ന മറ്റൊരു വിവാദ സംഭവം. റാഫിയും മറ്റൊരു ടിക് ടോക് താരമായ സോനിക കേതാവന്തും യാത്ര ചെയ്തിരുന്ന ബൈക്ക് അപകടത്തില്‍ പെടുകയായിരുന്നു.

അപകടത്തില്‍ സോനിക മരണപ്പെട്ടു. തുടര്‍ന്ന് ടിക് ടോകില്‍ വീഡിയോ പങ്കുവെക്കുന്നത് നിര്‍ത്തുകയാണെന്ന് റാഫി അറിയിച്ചിരുന്നു.

എറണാകുളം കളമശേരിയില്‍ ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചതിന്റെ പേരില്‍ പതിനേഴുകാരനെ മര്‍ദ്ദിച്ച കേസിലുള്‍പ്പെട്ട കുട്ടി ജീവനൊടുക്കി. ഇന്ന് രാവിലെ വീടിനുള്ളില്‍ തൂങ്ങിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചാണ് പതിനേഴുകാരനെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനമേറ്റ കുട്ടിക്കും മര്‍ദ്ദിച്ചവര്‍ക്കും പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകളാണ് ചുമത്തിയത്.

നാല് പേരെയും സറ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷം മാതാപിതാക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. കളമശ്ശേരി ഗ്ലാസ് ഫാക്ടറി കോളനിക്ക് സമീപമാണ് പതിനേഴുകാരന്‍ മര്‍ദനമേറ്റത്. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്നാരോപിച്ച് കുട്ടിയെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്‌തെങ്കിലും മര്‍ദ്ദനമേറ്റ കുട്ടിയുടെ സഹോദരന്‍ അവ വീണ്ടെടുത്തു. ശരീരമാസകലം ക്ഷതമേറ്റ കുട്ടി മെഡിക്കള്‍ കോളജ് ആശുപത്രി വിട്ടെങ്കിലും പതിനേഴുകാരന് എഴുന്നേറ്റ് നടക്കാനാകാത്ത സ്ഥിതിയാണ്.

കാസർകോട് നഗരത്തിൽ മധ്യവയസ്കൻ മർദനമേറ്റ് മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാണ് മരിച്ചത്. 45 വയസായിരുന്നു. സ്ത്രീയെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത് എന്നാണ് സൂചന. പുതിയ ബസ് സ്റ്റാൻഡ് പരിസരം വരെ ഇയാൾ ഓടി എന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ മർദനം തന്നെയാണോ മരണകാരണമെന്ന് പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. കാസർകോട് ജനറൽ ആശുപത്രിയിലുള്ള മൃതദേഹം ഉടൻ പരിയാരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും. ശല്യപ്പെടുത്തി എന്ന് പറയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്

പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന നിലപാടിലുറച്ച് മാണി സി കാപ്പന്‍. പാലയില്‍ത്തന്നെ മത്സരിക്കും. കുട്ടനാട്ടില്‍ പോയി നീന്താന്‍ അറിയില്ലെന്നും അതുകൊണ്ടു പാലാ വിടില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു.

എന്‍സിപിയിലെ വിമത യോഗം അസാധാരണമാണ്. താന്‍ ശശീന്ദ്രനെതിരെ പരാതി നല്‍കിയിട്ടില്ല. സീറ്റ് നല്‍കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. എപ്പോഴും സീറ്റ് ചോദിച്ചു നടക്കേണ്ടതില്ലെന്നും കാപ്പന്‍ പറഞ്ഞു. 27ന് എല്‍ഡിഎഫ് യോഗം ഉണ്ട്. അതില്‍ പങ്കെടുക്കും. നാലുപ്രാവശ്യം മത്സരിച്ച് പിടിച്ചെടുത്ത സീറ്റാണ് അത് വിട്ടുകൊടുക്കില്ലെന്നും കാപ്പന്‍ വ്യക്തമാക്കി.

എന്തു വന്നാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് കാപ്പന്‍ നേരത്തെയും വ്യക്തമാക്കിയിരുന്നു. പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ മാണിക്ക് നല്‍കാന്‍ എല്‍ഡിഎഫില്‍ ധാരണയായതുമായി ബന്ധപ്പെട്ടായിരുന്നു കാപ്പന്റെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍സിപിയെ വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞിരുന്നു.

അതേസമയം, നാളെ മുംബൈയിലെത്തി ശരത് പവാറിനെ കാണാനാണ് കാപ്പന്റെ തീരുമാനം. മുന്നണി മാറ്റത്തില്‍ പവാറുമായി നിര്‍ണായക ചര്‍ച്ചകള്‍ നടത്തും. സീറ്റ് ലഭിച്ചില്ലെങ്കില്‍ മുന്നണി മാറണമെന്ന് നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കും

ലഹരി ഉപയോഗം വീട്ടിലറിയിച്ചതിന് 17കാരനെ കൂട്ടുകാര്‍ ചേര്‍ന്ന് തല്ലിചതച്ചു. സംഭവത്തില്‍ ഏഴ് പേരെ പോലീസ് പിടികൂടി. കളമശ്ശേരിയിലാണ് ദാരുണ സംഭവം. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ തുടര്‍നടപടികള്‍ക്കായി ശിശുക്ഷേമ സമിതിക്ക് പോലീസ് റിപ്പോര്‍ട്ട് നല്‍കും.

മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെയാണ് പോലീസ് നടപടി. ഏഴ് പേര്‍ ചേര്‍ന്ന് കെട്ടിടത്തിന്റെ മുകളില്‍വെച്ചാണ് 17-കാരനെ മര്‍ദിച്ചത്. ഓരോരുത്തരും ഊഴമിട്ട് മര്‍ദിക്കുന്നതും മര്‍ദിച്ച് അവശനാക്കിയ ശേഷം 17-കാരനെ കൊണ്ട് ഡാന്‍സ് കളിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

അവശനായ കുട്ടിയെ മെറ്റലിന് മുകളില്‍ മുട്ടുകാലില്‍നിര്‍ത്തിയും ഇവര്‍ ഉപദ്രവിച്ചു. ക്രൂരമര്‍ദനത്തിന്റെ വീഡിയോ കൂട്ടത്തിലൊരാള്‍ മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഇത് പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പുറംലോകം അറിയുകയായിരുന്നു. മര്‍ദനമേറ്റ 17-കാരന്‍ നിലവില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.

ഷെറിൻ പി യോഹന്നാൻ

318 ദിവസങ്ങൾക്ക് ശേഷമാണ് ഒരു മലയാളം ചിത്രം തിയേറ്ററിൽ എത്തുന്നത്. അതുതന്നെ വലിയ സന്തോഷം. ജയസൂര്യയ്ക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടികൊടുത്ത ക്യാപ്റ്റനുശേഷം പ്രജേഷ് സെൻ- ജയസൂര്യ ടീം വീണ്ടും ഒന്നിക്കുന്ന ‘വെള്ള’വും യഥാർഥ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നിർമിച്ച സിനിമയാണ്. മുഴുക്കുടിയനായ മുരളിയുടെ ആത്മഹത്യാ ശ്രമത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. അവിടുന്ന് പിറകിലേക്ക് സഞ്ചരിക്കുന്ന സിനിമ, പ്രേക്ഷകൻ ചിന്തിക്കുന്ന പാതയിൽ നിന്നുകൊണ്ടാണ് കഥ പറയുന്നത്. കുടിച്ചു കുടിച്ച് അവസാനം ഒന്നുമില്ലാത്തവനായി പോയ മുരളിയുടെ കഥ.

പോസിറ്റീവ്സ്– ജയസൂര്യ എന്ന നടന്റെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ നട്ടെല്ല്. കരിയറിലെ ഏറ്റവും ചലഞ്ചിങ് ആയ വേഷം ഇതാണെന്ന് പറയാം. നോട്ടത്തിലും സംസാരത്തിലും നടത്തത്തിലുമെല്ലാം കഥാപാത്രത്തെ പെർഫെക്ട് ആക്കിയിട്ടുണ്ട് ജയസൂര്യ. നല്ലൊരു ആദ്യപകുതിയാണ് ചിത്രത്തിനുള്ളത്. ഷാപ്പിലെ പാട്ടും നഷ്ടപ്രണയത്തിന്റെ ഫ്ലാഷ്ബാക്ക് സീനുകളും ഒഴിവാക്കിയാൽ തൃപ്തികരമായ ആദ്യപകുതി. ബിജിബാലിന്റെ സംഗീതം പതിവ് പാറ്റേണിൽ തന്നെയാണെങ്കിലും ഷഹബാസ് അമൻ പാടിയ ഗാനം മനോഹരമായിരുന്നു.

നെഗറ്റീവ്സ് – റിയൽ ലൈഫ് സ്റ്റോറി എന്ന് കരുതിയാലും പ്രെഡിക്റ്റബിൾ സീനുകളുടെ പെരുമഴയാണ് രണ്ടാം പകുതിയിൽ. യാതൊരു ഇമ്പാക്റ്റും സൃഷ്ടിക്കാതെ കടന്നുപോയ രംഗങ്ങളും നിരവധിയാണ്. ഇടയ്ക്കിടെ കുത്തികയറ്റിയ പുരോഗമന സീനുകൾ ഒക്കെ കല്ലുകടിയായി നിലനിൽക്കുന്നു. മാറ്റമില്ലാതെ തുടരുന്ന പല ക്ലീഷേ സംഗതികളും രണ്ടാം പകുതിയെ വലിച്ചുനീട്ടുന്നതിൽ സഹായിച്ചിട്ടുണ്ട്. ക്ലൈമാക്സിലെ ‘മാസ്സ്’ സീനുകൾ ഒക്കെ ആരോചകമായി തോന്നി. സിനിമയുടെ താളം തെറ്റിക്കുന്ന ഒരു ക്ലൈമാക്സ്‌ !

അവസാന വാക്ക്– പ്രെഡിക്റ്റബിൾ ആയൊരു കഥയെ തന്റെ ഗംഭീര പ്രകടനം കൊണ്ട് ജയസൂര്യ താങ്ങിനിർത്തിയിട്ടുണ്ട്. പറയാൻ ഉദ്ദേശിച്ച വിഷയവും ഉപദേശവുമൊക്കെ നല്ലതുതന്നെ. എന്നാൽ ഒരു സിനിമയുടെ രൂപത്തിലെത്തുമ്പോൾ പ്രേക്ഷകന് പൂർണതൃപ്തി നൽകാൻ കഴിയാതെപോകുന്നു. മൊത്തത്തിൽ ഒരു ആവറേജ് അനുഭവം.

RECENT POSTS
Copyright © . All rights reserved