ബ്രിട്ടണിലെ ആരോഗ്യ പ്രവർത്തകർക്ക് ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായേക്കുമെന്ന് റിപ്പോർട്ട്. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന് അടുത്ത ആഴ്ചയോടെ ബ്രിട്ടൻ അനുമതി നൽകിയേക്കും.
തുടർന്ന് ആരോഗ്യ പ്രവർത്തകർക്ക് വാക്സിൻ ലഭ്യമാക്കാനാണ് ബ്രിട്ടന്റെ തീരുമാനം. ക്ലിനിക്കൽ ട്രയലിൽ 95 ശതമാനം കാര്യക്ഷമമാണെന്ന് വിലയിരുത്തപ്പെട്ട ഫൈസറിനെ പ്രതീക്ഷയോടെയാണ് വൈദ്യശാസ്ത്രലോകം നോക്കിക്കാണുന്നത്.
ഫൈസറിന്റെ 40 ദശലക്ഷം ഡോസുകൾക്ക് ബ്രിട്ടൻ ഇതിനകം ഓർഡർ നൽകിക്കഴിഞ്ഞു. ഡിസംബർ ഏഴോടെ വാക്സിന്റെ ആദ്യഘട്ട വിതരണം ബ്രിട്ടണിൽ ആരംഭിക്കും.
ബുവാനോസ് ആരീസ്: ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ മാറഡോണയുടെ മരണത്തില്‍ ഉത്തരവാദിത്തമില്ലെന്ന് ഡോക്ടര്‍ ലിയോപോള്‍ഡ് ലൂക്കെ. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മറഡോണയുടെ മരണത്തില്‍ തനിക്ക് ഉത്തരവാദിത്തമില്ലെന്നും ലിയോപോൾഡ് ലൂക്കെ പറഞ്ഞു. ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയമുയര്‍ന്നിരുന്നു. ചികിത്സപ്പിഴവ് ആരോപണമുയർന്നതോടെ പിതാവിന് എന്തു ചികിത്സയാണ് നല്‍കിയതെന്നു വ്യക്തമാക്കണമെന്നു മാറഡോണയുടെ മക്കളായ ഡെല്‍മയും ഗിയാന്നിനയും ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പോലീസ് റെയ്ഡ് നടന്നതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
മസ്തിഷ്ക ശസ്ത്രക്രിയയ്ക്കു വിധേയനായ മാറഡോണ(60) ഹൃദയാഘാതത്തെത്തുടര്‍ന്നു ബുധനാഴ്ചയാണു മരിച്ചത്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് നവംബർ ആദ്യമാണു ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്.
കൊലപ്പെടുത്തിയ മധ്യവയസ്‌കന്റെ മൃതദേഹം വീടിനകത്ത് കുഴിയെടുത്ത് കുഴിച്ചിട്ട സംഭവത്തിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. വിതുര പേപ്പാറ പട്ടൻ കുളിച്ചപ്പാറയിൽ വീടിനകത്ത് 50കാരന്റെ മൃതദേഹം കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. ഞായറാഴ്ച പുലർച്ചെ വീടിനടുത്ത ഉൾവനത്തിൽ നിന്നാണ് വിതുര പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രദേശവാസിയായ താജുദ്ദീൻ കുഞ്ഞിനെയാണ് പോലീസ് പിടികൂടിയത്.
ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് കൊലപാതകം നടന്നതെന്നാണ് വിവരം. വ്യാജവാറ്റുകാരനായ പ്രതിയുടെ വീട്ടിൽ ഉച്ചയോടെ താജുദ്ദീന്റെ വീട്ടിൽ വാറ്റുചാരായം കുടിക്കാൻ എത്തിയതായിരുന്നു കൊല്ലപ്പെട്ട മാധവൻ. രണ്ട് പേരും ചേർന്ന് മദ്യപിക്കുകയും ചെയ്തു. എന്നാൽ മാധവന്റെ കൈയിൽ ചാരായത്തിന് കൊടുക്കാൻ പണം ഉണ്ടായിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ വഴക്കാവുകയും തുടർന്ന് താജുദ്ദീൻ അവിടെ കിടന്ന റബ്ബർ കമ്പ് കൊണ്ട് മാധവന്റെ തലയ്ക്കു അടിക്കുകയുമായിരുന്നു.
അടി കൊണ്ട മാധവൻ ഉറക്കെ നിലവിളിച്ചതോടെ പ്രതി തുണികൊണ്ട് വായ് തിരുകി മൂക്ക് പൊത്തി വീണ്ടും തലയ്ക്കടിച്ചു. ഇതോടെ മാധവന് ബോധം നഷ്ടപ്പെട്ടു. തുടർന്ന് ഇയാളെ വീട്ടിൽ ഉപേക്ഷിച്ച് താജുദ്ദീൻ പുറത്തേക്കിറങ്ങിപ്പോയി. തിരികെ വന്നുനോക്കിയപ്പോൾ മാധവൻ മരിച്ചതായി മനസ്സിലാക്കി.
മൃതദേഹം ഉപേക്ഷിക്കാനിയി ശ്രമിച്ചെങ്കിലും സാഹചര്യം ഒത്തുവരാത്തതിനെ തുടർന്ന് മൃതദേഹം വീട്ടിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. എന്നാൽ വ്യാഴാഴ്ച ആയതോടെ മൃതദേഹത്തിൽ നിന്ന് ദുർഗന്ധം വമിച്ചുതുടങ്ങി. ഇതോടെ വെള്ളിയാഴ്ച്ച രാവിലെ മുറിക്ക് ഉള്ളിൽ കുഴിയെടുത്ത് മൃതദേഹം മണ്ണിട്ട് മൂടി ഇയാൾ ഒളിവിൽ പോവുകയായിരുന്നു. സമീപത്ത് പണിയെടുത്തിരുന്ന തൊഴിലാളികളാണ് ദുർഗന്ധം വരുന്നതായി അയൽക്കാരെ അറിയിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയും ചെയ്തത്. ഇതിന് പിന്നാലെയാണ് വീടിനകത്തുനിന്നും മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. പ്രതി വീട്ടിൽ വാറ്റ് ചാരായം നിർമ്മിക്കുന്നതായി പോലീസ് കണ്ടെത്തി. ചാരായവും കണ്ടെത്തി. ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും.
കൊച്ചി പാലാരിവട്ടം ചക്കരപ്പറമ്പില്‍ കെഎസ്ആര്‍ടിസി ബസ് മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്സ് ബസാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസ്സിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി റോഡിലേയ്ക്ക് വീണു. ശേഷം, മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. അപകടത്തില്‍ പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടിനുള്ളിൽ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. വിതുരയിലാണ് സംഭവം. പട്ടംകുളിച്ച പാറയിൽ താജുദ്ദിന്റെ വീട്ടിൽ നിന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.
താജുദ്ദീൻ ഒളിവിൽ പോയിരിക്കുകയാണ്. താജുദ്ദീനുവേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
താജുദ്ദീന്റെ സുഹൃത്തായ മാധവന്റെ മൃതദേഹമാണതെന്ന് പോലീസ് സംശയിക്കുന്നു. അഞ്ച് ദിവസം മുൻപാണ് മാധവനെ കാണാതായത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാകാം കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ സംശയം
പിതാവും മകളും ഷാര്‍ജയില്‍ മുങ്ങിമരിച്ച സംഭവം കഴിഞ്ഞ ദിവസംആയിരുന്നു. കോഴിക്കോട് ബാലുശേരി ഇയ്യാട് താഴേചന്തം കണ്ടിയില്‍ ഇസ്മഈല്‍ (47), മകള്‍ പ്ലസ് ടു വിദ്യാര്‍ഥിനി അമല്‍ ഇസ്മഈല്‍ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയായിരുന്നു അപകടം. ഷാര്‍ജ അജ്മാന്‍ അതിര്‍ത്തിയിലെ കടലില്‍ കുളിക്കാനായി കുടുംബസമേതം പോയപ്പോഴാണ് ദാരുണമായ അപകടമുണ്ടായത്.
അന്തരീക്ഷത്തില്‍ തണുത്ത കാറ്റും പ്രതികൂല കാലാവസ്ഥയുമായതിനാല്‍ കടലില്‍ ശക്തമായ വേലിയേറ്റമുണ്ടായ സമയമായിരുന്നു. ആദ്യം മകള്‍ അമല്‍ ശക്തമായ കടല്‍ച്ചുഴിയില്‍പെട്ടു, പിന്നാലെ മകളെ രക്ഷിക്കാന്‍പോയ ഇസ്മഈലും അപകടത്തില്‍ പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടിയെ രക്ഷപ്പെടുത്തി.
ഉടന്‍ പൊലീസും പാരാമെഡിക്കല്‍ സംഘവുമെത്തി ഷാര്‍ജ അല്‍ഖാസിമി ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരുടേയും ജീവന്‍ രക്ഷിക്കാനായില്ല. കരയില്‍നിന്നു ദുരന്തം നേരിട്ട് കണ്ട ഇസ്മഈലിന്റെ ഭാര്യ നഫീസ, മറ്റ് മക്കളായ അമാന, ആലിയ എന്നിവരെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നല്‍കി പിന്നീട് അവരെ ഇസ്മഈലിന്റെ സഹോദരന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മരിച്ച് കിടക്കുന്നവരുടെ മുഖം കാണുമ്പോള്‍ നിര്‍വികാരരായി നോക്കി നില്‍ക്കാനല്ലാതെ മരണമെന്ന യാഥാര്‍ത്ഥ്യത്തില്‍ നിന്നും അവരെ രക്ഷപ്പെടുത്തുവാന്‍ ഒരു ശാസ്ത്രത്തിനും,സാങ്കേതികതക്കും ആവാതെ വരുമ്പോള്‍ മനുഷൃന്‍റെ ദുര്‍ബലത എത്രമാത്രമാണമെന്ന് ബോധ്യമാകുന്നു.
കഴിഞ്ഞ ദിവസം ഷാര്‍ജ ബീച്ചില്‍ മുങ്ങി മരണപ്പെട്ട പിതാവിന്‍റെയും മകളുടെയും മയ്യത്തുകള്‍ എംബാമിംഗ് കഴിഞ്ഞ് നാട്ടിലേക്ക് അയച്ചു. പിതാവും മകളും തമ്മില്‍ നല്ല സുഹൃത്തുക്കളായിരുന്നു.പഠിക്കുന്ന കാര്യത്തിലും,മറ്റുളള കാര്യത്തിലും പ്രായത്തില്‍ കവിഞ്ഞ അതി സാമര്‍ത്ഥ്യം ഉണ്ടായിരുന്നു മകളായ അമലിന്.
ഉപ്പായും മോളും ഇഷ്ടത്തിന്‍റെ കാര്യത്തിലും,സ്നേഹത്തിന്‍റെ കാരൃത്തിലും മത്സരം തന്നെയായിരുന്നു.വിധി മരണത്തിന്‍റെ കാര്യത്തിലും വേര്‍പിരിച്ചില്ല.
ഷാര്‍ജ അജ്മാന്‍ ബോര്‍ഡറിലുളള ബീച്ചില്‍ കുളിച്ചോണ്ടിരിക്കുന്നതിനിടയിലാണ് കോഴിക്കോട് ബാലുശ്ശേരി സ്വദേശി ഇസ്മായിലിനെയും മകള്‍ അമലിനെയും ജീവന്‍ നഷ്ടപ്പെട്ടത്.അപ്രതീക്ഷിതമായെത്തിയ വേലിയേറ്റമാണ് അപകടം വരുത്തിയത്.
ഇസ്മായിലിന്‍റെ മൂന്ന് മക്കളും,അനുജന്‍റെ രണ്ട് മക്കളുമാണ് ഒഴുക്കില്‍പ്പെട്ടത്.നാല് പേരെയും രക്ഷിച്ച് കരക്കെ ത്തിച്ച ഇസ്മായില്‍ അമലിനെ രക്ഷിക്കാന്‍ വെളളത്തിലേക്ക് ചാടി,എന്നാല്‍ ഇരുവരും മുങ്ങിത്താഴുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് അവധി ആഘോഷിക്കാന്‍ മൂന്ന് മാസത്തെ വിസിറ്റ് വിസയില്‍ ഇസ്മായിലിന്‍റെ കുടുംബം ഇവിടെത്തിയത്.14 വര്‍ഷമായി ദുബായ് RTO യില്‍ ജീവനക്കാരനാണ് ഇസ്മായില്‍.ഭാരൃ നഫീസ,മറ്റ് മക്കള്‍ അമാന,ആലിയ.ഇസ്മായിലിന്‍റെ ഭാര്യ നഫീസ കുറച്ച് നാള്‍ അജ്മാനിലെ ഒരു സ്വകാരൃ സ്കൂളിലെ അദ്ധ്യാപികയായിരുന്നു.
നഫീസയുടെയും,മറ്റ് മക്കളും നോക്കി നില്‍ക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
ഈ കുടുംബത്തിന് എങ്ങനെ താങ്ങുവാന്‍ കഴിയും ഉപ്പായുടെയും,മകളുടെയും വേര്‍പ്പാടിനെ.പടച്ചവന്‍ അതിനുളള ധെെര്യം ഈ കുടുംബത്തിന് നല്‍കുമാറാകട്ടെ.ആമീന്
‘നാളെ നമ്മുക്ക് എന്താണ് സംഭവിക്കുക എന്ന് ഒരാളും അറിയുകയില്ല. നമ്മള്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ആരും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു.
പടച്ചവന്‍ നമ്മെ എല്ലാപേരെയും അപകടമരണങ്ങളില്‍ നിന്നും,മാരക രോഗങ്ങളില്‍ നിന്നും,ആളുകള്‍ വെറുക്കുന്ന രോഗങ്ങളില്‍ നിന്നും കാത്ത് രക്ഷിക്കട്ടെ ആമീന്‍
പിതാവിന്‍റെയും മകളുടെയും വിയോഗം മൂലം കൂടുംബത്തിനുണ്ടായ വേദനയില്‍ പങ്ക് ചേരുന്നതോടപ്പം,ഇരുവരുടെയും പരലോകജീവിതം പടച്ചതമ്പുരാന്‍ ധന്യമാക്കി കൊടുക്കട്ടെ ആമീന്‍.
ASHRAF THAMARASSERY
പാലക്കാട് സ്വദേശി ഒമാനിലെ ബുറൈമിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു. പട്ടാമ്പി വല്ലപ്പുഴ സ്വദേശിയായ ഷറഫുദ്ദീൻ (29) ആണ് മരിച്ചത്. ബുറൈമി അൽ വാഹ സൂപ്പർ മാർക്കറ്റിന് സമീപം സഹോദരനുമൊത്ത് മൊബൈൽ ഷോപ്പ് നടത്തിവരുകയായിരുന്നു. നേരത്തേ വസ്ത്ര വ്യാപാര രംഗത്തും പ്രവർത്തിച്ചിരുന്നു.
ഞായറാഴ്ച രാവിലെയാണ് താമസിക്കുന്ന കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചത്. ഭാര്യയും ഒമ്പത് മാസം പ്രായമായ കുട്ടിയുമുണ്ട്. കുട്ടിയെ കാണാൻ ഡിസംബർ ആദ്യം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മൃതദേഹം ബുറൈമി ആശുപത്രി മോർച്ചറിയിൽ.
യമനില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള 14 ഇന്ത്യക്കാര്‍ക് മോചനം. കഴിഞ്ഞ ഒന്‍പത് മാസമായി യമനില്‍ തടഞ്ഞുവയ്ക്കപ്പെട്ടവര്‍ക് ഒമാന്‍ സര്‍കാറിന്റെ ഇടപെടലിലാണു ഇപ്പോള്‍ മോചനം സാധ്യമായത്. സന ഇന്ത്യന്‍ എംബസിയും മസ്‌കത്ത് ഇന്ത്യന്‍ എംബസിയും ഇവരുടെ മോചനം സ്ഥിരീകരിച്ചു. ഒമാന്‍ സര്‍കാറിന്റെ സഹായത്തിന് ഇന്ത്യന്‍ എംബസി നന്ദി രേഖപ്പെടുത്തി.
കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, വെസ്റ്റ് ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 14 പേരാണ് ഒമ്പത് മാസങ്ങള്‍ക്ക് മുമ്പ് യമനില്‍ തടഞ്ഞുവെക്കപ്പെട്ടത്. ഇവരുടെ മോചനത്തിനായി ഇന്ത്യ നിരന്തരമായി ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഒമാന്‍ സര്‍കാരിന്റെ സഹായം ലഭ്യമായതോടെ മോചനത്തിന് വഴി തുറന്നു. 14 പേരെയും ഉടന്‍ ഇന്ത്യയിലെത്തിക്കും. ഒമാന്‍ വഴിയാണ് നിലവില്‍ ഒമാനില്‍ ഇന്ത്യയിലേക്ക് വിമാന യാത്രാ സൗകര്യമുള്ളത്.
കളി എന്ന മലയാള സിനിമയിലുടെ സിനിമ രംഗത്തേക്ക് കടന്നു വന്ന താരമാണ് ഐശ്വര്യ സുരേഷ്, കുറച്ചു യുവതാരങ്ങളെ മുന്‍ നിര്‍ത്തി നജിം കോയ സംവിധാനം ചെയ്യ്ത സിനിമയാണ് കളി. ഇതിലുടെ ഐശ്വര്യ ശ്രദ്ധ നേടി പിന്നിട് ഇന്സ്ടഗ്രം ഫേസ്ബുക്ക് എന്നിവ വഴിയും ഫോട്ടോസ് ഒക്കെ ഷയര്‍ ചെയ്യ്ത് ആയിരക്കണക്കിനു ആരാധകരെ നദി സ്വന്തമാക്കി..
ഒട്ടനവധി ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന വ്യക്തിയാണ് ഐശ്വര്യ സുരേഷ്. ടിക് ടോക്കിനിടെ ഇൻസ്റ്റാഗ്രാമിൽ വീഡിയോകളും വീഡിയോകളും പുറത്തിറക്കിയ ഐശ്വര്യയ്ക്ക് സോഷ്യൽ മീഡിയയിൽ ധാരാളം ഫോളോവേഴ്‌സ് ഉണ്ട്. മഴവില്‍ മനോരമയിൽ സൂപ്പർ ഡാൻസർ ജൂനിയർ വഴിയാണ് ഐശ്വര്യയെ മലയാളികള്കാണുന്നത്.
കഴിഞ്ഞ ദിവസം ഐശ്വര്യ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഒരു ബിക്കിനി ഫോട്ടോ പോസ്റ്റ് ചെയ്യുകയും ഒരു സ്ക്രീൻഷോട്ട് എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഫോട്ടോ ചോർന്നില്ലെന്നും എന്നാൽ കഥയായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതായും ഐശ്വര്യ പറഞ്ഞു. ഫോട്ടോ മോശമാണെന്ന് ഒരിക്കലും കരുതിയിട്ടില്ലെന്ന് ഐശ്വര്യ പറഞ്ഞിരുന്നു.
വർക്കലയിലെ ക്ലിഫ് സ്റ്റോറീസ് റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് നടി ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുന്നത്. ജലം കണക്ക് കുറ്റമറ്റവളും മോടിയുള്ളവളുമായ ആരോടും സാമ്യപ്പെടുത്താനാവാത്ത ആന്തരിക സൗന്ദര്യം കൈമുതലായുള്ളവളുമായവൾ, ജലം പോലെ ലോകം മുഴുവൻ അവസാനമില്ലാതെ അവൾ ഒഴുകുകയാണ്, നടി കുറിച്ചിരിക്കുകയാണ്.
ഭൂമിക്ക് അവളുടെ നിറം നൽകിക്കൊണ്ട്, ഒരു ദേവതയെപ്പോലെ അവൾ ഒഴുകുകയാണ്, എന്നാണ് ചിത്രങ്ങൾ പങ്കുവെച്ച് ഐശ്വര്യ കുറിച്ചിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ സത്യൻ രാജനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ അടുപ്പില്‍ നിന്ന് തീ പകര്‍ന്ന് 29കാരനായ സെബിന്‍ എബ്രഹാം മരിച്ചത്. സെബിന്റെ വിയോഗം വിവാഹം കഴിഞ്ഞ് ഒരു മാസം പൂര്‍ത്തിയാകുന്ന നാളില്‍ ആയിരുന്നു സെബിന്റെ വിയോഗം. ഇത് ഇന്ന് ഭാര്യ ദിയയെ ആകെ തകര്‍ത്തിരിക്കുകയാണ്. വിവാഹത്തിന്റെ നല്ല നിമിഷങ്ങളും സ്‌നേഹിച്ച് കൊതിതീരും മുന്‍പേ സെബിനെ വിധി തട്ടിയെടുത്തതിന്റെ ആഘാതത്തിലുമാണ് ദിയ.
ദിയയെ ആശ്വസിപ്പിക്കാന്‍ കുടുംബവും ബുദ്ധിമുട്ടുകയാണ. വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രിയങ്കരന്‍ ആയ സെബിന്റെ വേര്‍പാട് ആര്‍ക്കും വിശ്വസിക്കാന്‍ ആവുന്നില്ല. സൗമ്യ സ്വാഭാവം ഉള്ള സെബിന് വലിയ സൗഹൃദ വലയങ്ങള്‍ കൂടിയുണ്ട്. രാമപുരം മാര്‍ അഗ്‌നിയോസ് വിദ്യാര്‍ത്ഥി ആയിരിക്കെ ക്യാപസ് കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെ ക്യാപസ് സെലെക്ഷന്‍ വഴി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിയമനം ആയിരുന്നു സെബിന്റേത്.
ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റ സെബിന്‍ ഒരാഴ്ചയില്‍ ഏറെ ആയി ഹോസ്പിറ്റലില്‍ ചികിത്സയില്‍ ആയിരുന്നു. ചികിത്സയിലിരിക്കെയാണ് സെബിന്‍ മരണത്തിന് കീഴടങ്ങിയത്. കട്ടപ്പന ഇരട്ടിയാര്‍ സ്വാദേശിനിയെ ആണ് സെബിന്റെ ഭാര്യ ദിയ. പാചകവാതക ചോര്‍ച്ചയുണ്ടായതാണ് തീപടര്‍ന്ന് പിടിക്കാന്‍ ഇടയാക്കിയത്.
അപകടത്തില്‍ സെബിനും അമ്മ ആനിക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുതിയ പാചക വാതക സിലിന്‍ഡറിലേക്ക് സ്റ്റൗ ബന്ധിപ്പിച്ചപ്പോഴായിരുന്നു അപകടം. ചോര്‍ച്ച പരിഹരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ തൊട്ടടുത്ത വിറകടുപ്പില്‍നിന്ന് തീപടരുകയായിരുന്നു. ബഹളംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അടുക്കളയിലേക്ക് വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു. സെബിന് എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അമ്മ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.