കൊച്ചി: ചമ്പക്കര മഹിളാമന്ദിരത്തിന് ബുധനാഴ്ച ഉത്സവ ദിനമായിരുന്നു. മന്ദിരത്തിലെ മൂന്ന് യുവതികളാണ് കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്. അമൃത, മഹേശ്വരി, സംഗീത എന്നിവരുടെ വിവാഹമാണ് ഒറ്റപ്പന്തലില്‍ നടന്നത്. അനില്‍കുമാര്‍, ഷനോജ്, രാജ് നാരായണന്‍ എന്നിവരാണ് വരന്മാര്‍. ബുധനാഴ്ച രാവിലെ 10.45നും 11.15നും ഇടയില്‍ ചമ്പക്കര ഗന്ധര്‍വ്വസ്വാമി ക്ഷേത്രത്തിലായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം വിവാഹ ചടങ്ങുകളില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍, നഗരസഭ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ഡി മാര്‍ട്ടിന്‍, കൗണ്‍സിലര്‍ വി.പി ചന്ദ്രന്‍, മഹിളാ മന്ദിരം സൂപ്രണ്ട് ബീന എസ് ആര്‍, വനിതാശിശു വികസനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
യുവതികളുടെ വിവാഹത്തിനായി വനിതാശിശു വികസന വകുപ്പില്‍ നിന്നും ഒരു ലക്ഷംരൂപ വീതം അനുവദിച്ചിരുന്നു. സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും മംഗള കര്‍മ്മത്തിനായി സഹായ സഹകരണങ്ങളും ലഭിച്ചു. ജില്ലാ കളക്ടര്‍ എസ്. സുഹാസ് മന്ദിരത്തിലെ എല്ലാ അംഗങ്ങള്‍ക്കും പുതു വസ്ത്രങ്ങള്‍ സമ്മാനിക്കുകയും ആശംസകള്‍ നേരുകയും ചെയ്തിരുന്നു.
18 വയസ് കഴിഞ്ഞ വിധവകള്‍, അഗതികള്‍, അശരണരായ സ്ത്രീകള്‍, വിവാഹമോചിതരായ സ്ത്രീകള്‍ എന്നിവര്‍ക്ക് സംരക്ഷണവും തൊഴില്‍ പരിശീലനവും നല്‍കുകയാണ് വനിതാശിശു വികസന വകുപ്പിന് കീഴിലുളള ഈ സര്‍ക്കാര്‍ മഹിളാ മന്ദിരം, അനാഥാലയങ്ങള്‍, ചില്‍ഡ്രന്‍സ് ഹോമുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 18 വയസ് പൂര്‍ത്തിയായവരെയും ഇവിടെയാണ് സംരക്ഷിക്കുന്നത്. ഇത്തരത്തിലുള്ള 23 പേരാണ് മഹിളാ മന്ദിരത്തിലുള്ളത്. വിവാഹ പ്രായമാകുന്നവര്‍ക്ക് ആലോചന വരുന്നതനുസരിച്ച് വിശദാംശങ്ങള്‍ വനിതാ ശിശു വികസന വകുപ്പിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വരന്‍റെ ജില്ലയിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിവാഹം ഉറപ്പിക്കുകയുമാണ് ചെയ്യുന്നത്.
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ നടനും സംവിധായകനുമായ വിജയ് രാസ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ നിന്നാണ് താരത്തിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ യുവതിയാണ് നടനെതിരെ പരാതി നല്‍കിയത്.
വിദ്യാ ബാലന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷേര്‍ണി എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് സംഭവം നടന്നത്. മധ്യപ്രദേശില്‍ സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെയാണ് അണിയറ പ്രവര്‍ത്തകരില്‍ ഒരാളായ യുവതിയെ വിജയ് പീഡിപ്പിച്ചത്. കെക്യൂ, മണ്‍സൂണ്‍ മാംഗോസ് തുടങ്ങിയ മലയാള ചിത്രങ്ങളില്‍ വിജയ് രാസ് വേഷമിട്ടിട്ടുണ്ട്.
വാളയാർ കേസിലെ പ്രതിയായിരുന്ന ആൾ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന പ്രദീപ് ആണ് ജീവനൊടുക്കിയത്.
ആലപ്പുഴ വയലാറിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് പ്രദീപിനെ കണ്ടെത്തിയത്. നേരത്തെ, പോക്‌സോ കോടതി തെളിവില്ലെന്ന് കണ്ട് പ്രദീപിനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് പിന്നാലെ സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ രോഷം ഉയരുകയും സർക്കാർ കേസിൽ ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.
കേസ് പുനരന്വേഷിക്കുന്നതിനായി അനുമതി തേടി സർക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്. മരിച്ച പെൺകുട്ടികളും മാതാപിതാക്കൾ സമരവും ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
എടത്വ: വളർത്ത് നായ്ക്ക് ബെൽറ്റ് മേടിച്ചപ്പോൾ ‘ 11 ലക്ഷം’രൂപ ‘ഭാഗ്യ’ സമ്മാനമായി എത്തി.ചില മാസങ്ങൾക്ക് മുമ്പ് ഇളയ മകൻ ദാനിയേലിൻ്റെ താത്പര്യ പ്രകാരം വളർത്ത് നായ്ക്ക് കഴുത്തിൽ അണിയുന്ന ബെൽറ്റ് ‘സ്നാപ്ഡീൽ ‘ കമ്പിനിയിൽ നിന്ന് തലവടി വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുള വാങ്ങിയത്.
കഴിഞ്ഞ ദിവസം ഒരു കവർ തപാലിൽ കൽക്കട്ടയിൽ നിന്നും എത്തി.കവറിനുള്ളിൽ ഉണ്ടായിരുന്ന വിശദമായ അറിയിപ്പുകൾ അടങ്ങിയ കത്തിനോടൊപ്പം 2 കൂപ്പണുകൾ ഉണ്ടായിരുന്നു.സ്ക്രാച്ച് ആന്റ് വിൻ എന്ന പദ്ധതിയിലൂടെ നേടുന്നതിന് ഉള്ള കൂപ്പൺ ആയിരുന്നു കവറിനുള്ളിൽ .സ്നാപ്ഡീൽ കമ്പിനിയിൽ നിന്നും സാധനങ്ങൾ വാങ്ങിയിട്ടുള്ളതിനാലും യാതൊരു വിധ സംശയങ്ങൾ ഉണ്ടാകാത്ത വിധം ഉള്ള അറിയിപ്പ് ആയിരുന്നു കവറിനുള്ളിലെ നോട്ടീസിൽ പ്രതിപാദിച്ചിരുന്നത്.കൂടുതൽ വിവരം അറിയാൻ ഒരു ‘ഹെൽപ് ലൈൻ’ നമ്പരും.ചുരണ്ടി നോക്കിയപ്പോഴേക്കും 11 ലക്ഷം രൂപ ‘ഭാഗ്യ സമ്മാനം ‘
രണ്ട് ദിവസം കഴിഞ്ഞപ്പോഴേക്കും ഓൺ ലൈൻ തട്ടിപ്പിന്റെ യഥാർത്ഥ മുഖം വ്യക്തമായത്.പലരും മാറി മാറി അദ്ദേഹത്തെ വിളിക്കുവാൻ തുടങ്ങി. ഇംഗ്ലീഷും ഹിന്ദിയും കലർന്ന വാചാലമായ സംസാരം.”ആപ് ഹമാരാ ഗോൾഡൻ കസ്റ്റമർ ലിസ്റ്റ് മെ ആയാ ”.തൊട്ടടുത്ത ദിവസം തന്നെ 11 ലക്ഷം രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്നും ഉടൻ തന്നെ അക്കൗണ്ട് നമ്പർ കൊടുക്കണമെന്നും ജി.എസ്.ടിയായുള്ള അയ്യായിരം രൂപ ഉടൻ അവർ നല്കുന്ന അക്കൗണ്ടിലേക്ക് ‘ അടയ്ക്കണമെന്നും ആവശ്യപെട്ടു. ഫോൺ വിളികൾ തുടർന്നു.11 ലക്ഷം രൂപായിൽ നിന്നും ജി.എസ്.ടിയായുള്ള തുക കുറവ് ചെയ്തിട്ട് അക്കൗണ്ടിലേക്ക് അയച്ചാൽ മതി എന്ന് സാമൂഹ്യ പ്രവർത്തകനായ ഡോ.ജോൺസൺ വി.ഇടിക്കുള മറുപടി നല്കിയപ്പോൾ വിളിയുടെ ആവേശം കുറഞ്ഞു.
ഒടുവിൽ സ്നാപ്ഡീൽ കമ്പിനി അധികൃതരുമായി ബന്ധപെട്ട് തനിക്ക് ലഭിച്ച കത്തിനെ കുറിച്ച് സൂചിപ്പിച്ചു.അങ്ങനെ യാതൊരു വിധ പദ്ധതികളും കമ്പിനിക്ക് ഇല്ലെന്നും ഇതുപോലെയുള്ള ഒരു ഓഫറുകളിലും കസ്റ്റമേഴ്സ് ബാങ്ക് വിവരങ്ങൾ നല്കരുതെന്നും കമ്പിനി അധികൃതർ വ്യക്തമാക്കി..
ഒരു ദിവസം നിരവധി പേർക്കാണ് ഓൺലൈനിലൂടെ സാധനങ്ങൾ എത്തുന്നത്.സമാനമായ നിലയിൽ ഉള്ള ധാരാളം തട്ടിപ്പുകൾ ആണ് ഇപ്പോൾ കേരളത്തിൽ വർദ്ധിച്ചു വരുന്നത്.രാജ്യവ്യാപകമായി നൂറു കണക്കിന് വ്യക്തികൾ ഇവരുടെ കെണിയിൽ വീഴുന്നുണ്ടെങ്കിലും ആരും പുറത്തു പറയാത്തതുമൂലവും നിയമനടപടികൾ സ്വീകരിക്കാത്തതു മൂലവും വർദ്ധിച്ചു വരികയാണ്.
സമാന്തരമായി പ്രവർത്തിക്കുന്ന ഇത്തരം വ്യാജ കമ്പിനികൾ തപാൽ വകുപ്പിനെ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപെട്ട് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ കൂടിയായ ഡോ.ജോൺസൺ വി. ഇടിക്കുള കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിന് പരാതി നല്കി.
കൂടാതെ അനധികൃതമായി പ്രവർത്തിച്ചു വരുന്ന കമ്പനി നേടിയെടുത്തിരിക്കുന്ന പ്രി പെയ്ഡ് പോസ്റ്റൽ ഫെസിലിറ്റി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വെസ്റ്റ് ബംഗാൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ, പി.എം.ജി, ഡയറക്ടർ എന്നിവർക്കും പരാതി നല്കി.
കൊച്ചി : സംസ്‌ഥാനത്ത് കോവിഡ് പാരമ്യഘട്ടം പിന്നിട്ടതായി സൂചന. നൂറുപേരെ പരിശോധിക്കുമ്പോള്‍ 11.22 ശതമാനമായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതാണ് ആശ്വാസമായത്. കഴിഞ്ഞ മാസത്തില്‍ തന്നെ 18 % പോസിറ്റിവിറ്റി രേഖപ്പെടുത്തിയതില്‍നിന്നാണ് ഇത്രയും കുറഞ്ഞത്.
തിങ്കളാഴ്‌ച പോസിറ്റിവിറ്റി നിരക്ക് 12.41 ശതമാനമായിരുന്നു. ഇന്നലെ നടന്ന പരിശോധനയില്‍ പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തോളം കുറഞ്ഞു. ഇന്നലെ 61138 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 11.22 % ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. തിങ്കളാഴ്‌ച 33345 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 12.41 ശതമാനമായിരുന്നു പോസിറ്റിവിറ്റി. പരിശോധന ഇരട്ടിയോളമാക്കിയപ്പോഴും ടെസ്‌റ്റ് പോസിറ്റിവിറ്റി കുറഞ്ഞതാണ് സംസ്‌ഥാനം കോവിഡ് പീക്ക് പിന്നിട്ടുവെന്ന സൂചന നല്‍കുന്നത്. സംസ്‌ഥാനത്ത് ഒക്‌ടോബറില്‍ പോസിറ്റിവിറ്റി ഏറ്റവും ഉയര്‍ന്നനിലയില്‍ എത്തുമെന്നും പിന്നീട് താഴുമെന്നുമായിരുന്നു വിലയിരുത്തല്‍.
പോസിറ്റിവിറ്റി നിരക്ക് പത്തിനു താഴേക്കു കൊണ്ടുവരാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ച്ചിട്ടുള്ളത് ടെസ്‌റ്റ് പോസിറ്റിവിറ്റി അഞ്ചു ശതമാനത്തില്‍ കൂടരുതെന്നാണ്.
ഇന്നലെ 6862 പേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം കുറഞ്ഞതും ആശ്വാസകരമാണ്. എല്ലാ ജില്ലകളിലും രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്.
സംസ്‌ഥാനത്താകെ 84,714 പേരാണ് ചികിത്സയിലുള്ളത്. ഒരു ജില്ലയിലും 10000 മുകളില്‍ രോഗികളില്ല. തിരുവനന്തപുരം ഉള്‍പ്പെടെ രോഗവ്യാപനമുണ്ടായ സ്‌ഥലങ്ങളില്‍ സ്‌ഥിതി നിയന്ത്രണവിധേയമായെന്നാണു വിലയിരുത്തല്‍. ഹോട്ട് സ്‌പോട്ടുകളുടെ എണ്ണത്തിലും കുറവുണ്ട്. ഇന്നലെ നാല് ഹോട്ട് സ്‌പോട്ടുകളാണ് കണ്ടെത്തിയത്. തിങ്കളാഴ്‌ച അഞ്ചു ഹോട്ട് സ്‌പോട്ടുകളാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരം∙ ബിനീഷ് കൊടിയേരിയുടെ ബെനാമി ഇടപാടുകൾ അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് സംഘം മരുതുംകുഴിയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നു. ബെംഗളൂരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കർണാടക പൊലീസും സിആർപിഎഫും സംഘത്തോടൊപ്പമുണ്ട്.
ഇന്നലെ തിരുവനന്തപുരത്തെത്തിയ സംഘം രാവിലെ 9.30ഓടെയാണ് മരുതുംകുഴിയിലെ വീട്ടിലെത്തിയത്. കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിനു മുന്നിലെ ഫ്ലാറ്റിലാണ് ഇപ്പോൾ താമസം.
ബിനീഷുമായി ബന്ധമുള്ളവരുടെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. ബിനീഷുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകളും ഇഡി പരിശോധിക്കും. ബിനീഷിന്റെ ബിസിനസ് പങ്കാളി അബ്ദുൾ ലത്തീഫിന്റെ ഫർണിച്ചർ ഇലക്ട്രിക് സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയേക്കും. ഇഡി ചോദ്യം ചെയ്യേണ്ടവരുടെ പട്ടികയിൽ അബ്ദുൾ ലത്തീഫുമുണ്ട്.
2012–19ൽ ബിനീഷിന്റെ അക്കൗണ്ടുകളിലെ വന്‍ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
തിരുവനന്തപുരം∙ സിപിഎം യുവനേതാവും യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാനുമായ പി.ബിജു (43) അന്തരിച്ചു. കോവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു. ഒക്ടോബർ 21നാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
പത്തു ദിവസത്തിനുശേഷം നടത്തിയ പരിശോധനയിൽ കോവിഡ് നെഗറ്റീവായെങ്കിലും രോഗം ബാധിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് ആശുപത്രിയിൽ തുടർന്നു. പ്രമേഹവും രക്തസമ്മർദവും കൂടുതലായിരുന്നു. വൃക്കകൾ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസിനു വിധേയനാക്കിയിരുന്നു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്ഐ സംസ്ഥാന ട്രഷററായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മറ്റി അംഗമാണ്. തിരുവനന്തപുരം കാരേറ്റിനടുത്ത് മേലാറ്റുകുഴിയിലാണ് ബിജുവിന്റെ വീട്. മികച്ച സംഘാടകനെന്ന് പേരെടുത്തയാളാണ് പി.ബിജു. എൽഎൽബി, ജേണലിസം ബിരുദധാരിയാണ്. സിന്‍ഡിക്കേറ്റ് അംഗമായിരുന്നു.
ന്യൂസ് ഡെസ്ക് , മലയാളം യുകെ
വയോമിങ് : ക്രിപ്റ്റോ കറൻസി ബാങ്കുകൾ തുറക്കാൻ അമേരിക്കൻ ധനകാര്യ സ്ഥാപനങ്ങളും തുടക്കം കുറിച്ചു. അമേരിക്കയിലെ ആദ്യത്തെ ക്രിപ്റ്റോ ബാങ്ക് അവന്തി 2021 ൽ സമാരംഭിക്കുന്നു. അമേരിക്കയിലെ അവന്തി ധനകാര്യ ഗ്രൂപ്പിനാണ് വയോമോങ്ങിൽ ക്രിപ്റ്റോ കറൻസി ബാങ്ക് തുടങ്ങാനുള്ള ലൈസൻസ് വയോമിങ് സ്റ്റേറ്റ് ബാങ്കിംഗ് ബോർഡ് നൽകിയത്.
വയോമിങ്ങിൽ നാഷണൽ ബാങ്കായി പ്രവർത്തിക്കാനുള്ള ലൈസൻസ് ആണ് അവന്തി ഗ്രൂപ്പിന് ലഭിച്ചത്. ക്രിപ്റ്റോ കറൻസികളും ഡോളറും കൈവശം വയ്ക്കാനും വിറ്റഴിക്കാവാനും കഴിയുമെന്നതാണ് പ്രധാന പ്രത്യേകത. 2021ൽ ആരംഭിക്കാനാണ് ഇപ്പോൾ പദ്ധതിയിടുന്നത്. ഒക്ടോബർ 28 ന് പ്രസിദ്ധീകരിച്ച പ്രസ്താവന പ്രകാരം , പലതരം ക്രിപ്റ്റോ അസറ്റുകൾ കൈവശം വയ്ക്കാൻ ഇപ്പോൾ കമ്പനിക്ക് സാധിക്കും. അതേസമയം ടോക്കണൈസ്ഡ് യുഎസ് ഡോളറായ അവിറ്റ് സൃഷ്ടിക്കുന്നതിനുള്ള പദ്ധതിയുമായി അവന്തി ഗ്രൂപ്പ് മുന്നോട്ട് നീങ്ങുകയാണ്.
ലൈസൻസിനായുള്ള കമ്പനിയുടെ അപേക്ഷ ജൂലൈയിൽ സ്വീകരിച്ചതായി ദി ബ്ലോക്ക് റിപ്പോർട്ട് ചെയ്തു. ക്രാക്കൻ ഫിനാൻഷ്യലിന് ശേഷം ബാങ്കായി മാറുന്ന രണ്ടാമത്തെ ക്രിപ്റ്റോ സ്ഥാപനമാണ് അവന്തി. നിലവിൽ ഡിജിറ്റൽ അസറ്റുകളും യുഎസ് ഡോളറും തമ്മിലുള്ള വ്യാപാരം ഒരേ സമയം നടത്താനാവുന്ന യുഎസ് ധനകാര്യ സ്ഥാപനമാണ് അവന്തിയെന്ന് സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെയ്റ്റ്‌ലിൻ ലോംഗ് പറഞ്ഞു. ഒരു ബാങ്ക് എന്ന നിലയിൽ ബാങ്ക് സീക്രസി ആക്ട്, ആന്റി – മണി ലോണ്ടറിങ്, ഒഎഫ്എസി സംബന്ധമായ നിയമങ്ങൾ പാലിക്കാനുള്ള നടപടികൾ അവന്തി ആരംഭിച്ചു .
ഇപ്പോൾ ലോകത്തെ എല്ലാ സാമ്പത്തിക ശക്തികളും ക്രിപ്റ്റോ കറൻസികൾ നടപ്പിൽ വരുത്തുവാനുള്ള നടപടികൾ വേഗത്തിലാക്കുമ്പോൾ ചുരുങ്ങിയ വിലയിൽ ക്രിപ്റ്റോ കറൻസികൾ വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ് . കാരണം ഇന്ന് നിസാരമായ വിലയിൽ ലഭിക്കുന്ന നിയമസാധുതയുള്ള ക്രിപ്റ്റോ കറൻസികൾ ഉപയോഗപ്പെടുത്തി വൻ ലാഭം ഉണ്ടാകുവാനുള്ള അവസരമാണ് വരും നാളുകളിൽ കൈവരുന്നത് .
ക്രിപ്‌റ്റോ കറൻസികളായ ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) , ബിറ്റ് കോയിൻ ( ബി ടി സി ) എഥീരിയം തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് വാങ്ങിക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .
ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക
ബിനീഷ് കോടിയേരിക്കു മേല്‍ കുരുക്കു മുറുക്കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണെന്നും കോടതിയെ അറിയിച്ചു. ബിനീഷും ബംഗളുരു ലഹരി ഇടപാട് കേസിലെ പ്രതി അനൂപ് മുഹമ്മദും തമ്മില്‍ നടന്ന കോടികളുടെ കള്ളപണ ഇടപാടിനെ കുറിച്ച് അന്വേഷണം ആരംഭിച്ചു. അതിനിടെ ബിനീഷിനെ കാണാന്‍ ബിനോയ് കോടിയേരിക്ക് അവസാന നിമിഷം കോടതി അനുമതി നല്‍കിയില്ല. കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന കഴിഞ്ഞ് എത്താന്‍ നിര്‍ദേശം. ആന്റിജന്‍ സ്വീകാര്യമല്ലെന്നും ഇ.ഡി. കോടതിയെ സമീപിക്കുമെന്ന് ബിനോയി.
ബെംഗളൂരുവില്‍ നിന്നുളള ഇ.ഡി. സംഘം തിരുവനന്തപുരത്ത്. ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയേക്കുമെന്നു സൂചനയുണ്ട്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ബിനീഷിന്റെ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിനീഷിനുമേല്‍ കുരുക്കു മുറുക്കി കൂടുതല്‍ കാര്യങ്ങള്‍ ഇ.ഡി കോടതിയെ അറിയിച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നുവെന്നും കേരളത്തിലും ദുബൈയിലും കേസുള്ള കുറ്റവാളിയാണ് ബിനീഷെന്നും കസ്റ്റഡി നീട്ടാനുള്ള അപേക്ഷയോടപ്പം നല്‍കിയ രേഖയില്‍ പറയുന്നു.
തുടര്‍ച്ചയായ ആറാം ദിവസത്തെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഇതിനകം നാല്‍പതു മണിക്കൂറിലധികം സമയം ബിനീഷ് ഇ.ഡിയുടെ ചോദ്യങ്ങള്‍ നേരിട്ടു. കസ്റ്റഡി നീട്ടാന്‍ നല്‍കിയ അപേക്ഷയിലാണ് കേസിനപ്പുറം ബിനീഷിന് നാണക്കേടാകുന്ന വിവരങ്ങള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചത്. ബിനീഷ് കൊക്കൈയ്ന്‍ ഉപയോഗിക്കുന്ന ആളാണെന്നതാണ് ഇതില്‍ പ്രധാനം. ലഹരിമരുന്ന് വില്‍പനയുണ്ടെന്നും ഇതുസംബന്ധിച്ചു മൊഴികള്‍ ലഭിച്ചതായും അപേക്ഷയില്‍ പറയുന്നു.
ലഹരിമരുന്ന് ഉപയോഗത്തിലൂടെയാണ് ബിനീഷിനെ പരിചയപെട്ടതെന്ന് അനൂപും മൊഴി നല്‍കിയിട്ടുണ്ടെന്നും കസ്റ്റഡി അപേക്ഷയില്‍ ഇ.ഡി വ്യക്തമാക്കുന്നു. ഈ ബന്ധം വളര്‍ന്നു 2012 നും 2019 നും ഇടയില്‍ അഞ്ചു കോടി പതിനേഴ് ലക്ഷത്തി മുപ്പതിതിയാറായിരത്തി അറുന്നൂറ് രൂപയുടെ ഇടപാട് നടന്നു. ഇതില്‍ മൂന്നര കോടിയും കള്ളപണമാണ്.ഇവയെ സംബന്ധിച്ചാണ് ചോദ്യം ചെയ്യല്‍. അതേ സമയം അനൂപിന് കൂടെ അറസ്റ്റിലായ മറ്റൊരു മലയാളി റിജേഷ് രവീന്ദ്രന്റെ പേരില്‍ കൊച്ചിയിലുള്ള റിയാന്‍ഹ ഇവന്റ് മാനേജ്മെന്റ് കമ്പനിയും ബംഗളുരുവിലെ യാഷ് ഇവന്റ് മാനേജ്മെന്റ് പ്രൊഡക്ഷനെ സംബന്ധിച്ചും ഇ.ഡി വിശദമായ അന്വേഷണം തുടങ്ങി. ഇവ ബിനീഷിന്റെ ബെനാമി കമ്പനികളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു
ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം, യുവജനക്ഷേമം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്കുണ്ട്.
ന്യൂസിലാൻഡ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്.
കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലാൻഡ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിൻറെ വികസനത്തിലും സാമൂഹ്യ പുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.
കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ജെന്നി സെയിൽസയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക. എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്‌സണാണ് ഭർത്താവ്.