Kerala

ലോകരാജ്യങ്ങള്‍ കോവിഡ് 19 മഹാമാരിയുടെ ഭീതിയില്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ അവസരം മുതലാക്കി ചൈനയുടെ സൈനീകനീക്കം.ദക്ഷിണ ചൈനീസ് മുദ്രത്തിന്റെ അവകാശം ഉറപ്പിക്കാന്‍ സൈനിക നീക്കം നടത്തി ചൈന യുദ്ധത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

എന്നാല്‍ കൊറോണപ്പോരാട്ടത്തിലാണെങ്കിലും ചൈനയുടെ ഈ നീക്കം മണത്തറിഞ്ഞ അമേരിക്ക മൂന്ന് യുദ്ധക്കപ്പലുകള്‍ ഇവിടേക്ക് അയക്കുകയും ചെയ്തതോടെ മേഖല കടുത്ത യുദ്ധഭീതിയിലായിരിക്കുകയാണ്. ദക്ഷിണ ചൈനീസ സമുദ്രത്തില്‍ കൊമ്പ് കോര്‍ക്കാന്‍ ഒരുങ്ങി റഷ്യയും രംഗത്തെത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ ഇവിടെ മൂന്ന് വന്‍ ശക്തികള്‍ രംഗത്തെത്തിയതോടെ ജപ്പാനും മലേഷ്യയും അടക്കമുള്ള ചെറിയ രാജ്യങ്ങള്‍ കടുത്ത ആശങ്കയിലാണകപ്പെട്ടിരിക്കുന്നത്.ഈ മേഖല കൈവശപ്പെടുത്താന്‍ പതിറ്റാണ്ടുകളായി ചൈന ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നാല്‍ മറ്റു രാജ്യങ്ങളുടെ ശക്തമായ എതിര്‍പ്പാണ് ചൈനയെ ഈ നീക്കത്തില്‍ നിന്ന് ഇതുവരെ തടഞ്ഞു നിര്‍ത്തിയിരുന്നത്.എന്നാല്‍ ഇപ്പോള്‍ ലോകത്തെ വന്‍ശക്തികളെല്ലാം കോവിഡ് വ്യാപനത്തില്‍ തളര്‍ന്നിരിക്കുന്നതിനാല്‍ ഇത് സുവര്‍ണാവസമായി കണ്ടാണ് ചൈനയുടെ ഈ നീക്കം.

പുതിയ നീക്കത്തിലൂടെ ചൈന അന്താരാഷ്ട്രനിയമങ്ങളെയാണ് മറി കടന്നിരിക്കുന്നതെന്ന ആരോപണം ശക്തമാണ്.ഇവിടുത്തെ ദ്വീപുകളിലെയും റീഫുകളിലെയും അതുല്യമായ ധാതുസമ്പത്ത് കൈപ്പിടിയിലൊതുക്കാന്‍ ചൈന നേരത്തെ തന്നെ കുത്സിത ശ്രമങ്ങള്‍ ആരംഭിക്കുകയും അതിനെതിരെ അമേരിക്കയും മറ്റ് നിരവധി രാജ്യങ്ങളും രംഗത്തെത്തുകയും ചെയ്തിരുന്നു.

ഈ പ്രദേശം അമേരിക്ക കൈവശപ്പെടുത്താന്‍ ശ്രമിച്ചാല്‍ അതിനെ എന്ത് വില കൊടുത്തും നേരിടുമെന്നാണ് ചൈനീസ് പ്രതിരോധ മന്ത്രിയായ ജനറല്‍ വെയ് ഫെന്‍ഗെ പ്രതികരിച്ചിരിക്കുന്നത്.

മലേഷ്യ, ഫിലിപ്പീന്‍സ്, വിയ്റ്റ്‌നാം, തായ് വാന്‍, ബ്രൂണൈ തുടങ്ങിയ സമീപത്തെ നിരവധി രാജ്യങ്ങള്‍ സൗത്ത് ചൈന കടലിന് അവകാശവാദം ഉന്നയിച്ച് വര്‍ഷങ്ങളായി രംഗത്തുള്ളത് ഇവിടുത്തെ സംഘര്‍ഷാവസ്ഥ വര്‍ധിപ്പിച്ചിരിക്കുകയാണ്.മേഖലയിലെ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നതില്‍ ഈ പ്രദേശത്തിനുള്ള പ്രാധാന്യമേറെയായതിനാലാണ് ആരും ഈ പ്രദേശം വിട്ട് കൊടുക്കാന്‍ തയ്യാറാവാത്തത്.

ഇവിടെ വിവിധ രാജ്യങ്ങള്‍ തമ്മില്‍ അവകാശതര്‍ക്കം നിലനില്‍ക്കുന്ന ദ്വീപുകളില്‍ ചൈന 2015ല്‍ തന്നെ അനധികൃത നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് അയല്‍രാജ്യങ്ങളെയും അമേരിക്കയെയും ചൊടിപ്പിച്ചിരുന്നു.ചൈന തങ്ങളുടെ സൈനിക ശക്തി ഉപയോഗിച്ച് മേഖലയിലെ ചെറുരാജ്യങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കിയിരിക്കുകയാണെന്നാണ് അമേരിക്കയുടെ ആരോപണം.

ഈ മേഖലയില്‍ സൈനിക ആവശ്യങ്ങള്‍ക്കായുള്ള ഒരു കൃത്രിമ ദ്വീപ് ചൈന നിര്‍മ്മിച്ച് വരുന്നുണ്ടെന്നും സാറ്റലൈറ്റ് ഇമേജുകളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.സമീപത്തുള്ള പാറക്കെട്ടില്‍ ദ്വീപു നിര്‍മ്മാണത്തിന് മണല്‍ വിതറുന്ന ചൈനീസ് കപ്പലുകളുടെ ചിത്രങ്ങള്‍ 2015ല്‍ പുറത്ത് വരികയും ചെയ്തിരുന്നു.

ജെയിംസ് ഡിഫെന്‍സ് വീക്ക്ലിയിലെ സെക്യൂരിറ്റി അനലിസ്റ്റാണ് ആശങ്കകളുയര്‍ത്തുന്ന പ്രസ്തുത ഫോട്ടോഗ്രാഫുകള്‍ പുറത്ത് വിട്ടത്.സമീപത്തുള്ള സുബു പാറക്കൂട്ടങ്ങളില്‍ 3000 മീറ്റര്‍ എയര്‍സ്ട്രിപ്പ് നിര്‍മ്മിച്ചുവെന്നാണ് ഈ ഫോട്ടോഗ്രാഫുകള്‍ വെളിപ്പെടുത്തുന്നത്.

സുപ്രധാനമായ കപ്പല്‍പ്പാതയായ പാര്‍സല്‍ ഐലന്റുകളിലേക്ക് റണ്‍വേ നീട്ടാനുള്ള പ്രവൃത്തിയും ചൈന തുടങ്ങിയിരുന്നു.3.3 ട്രില്ല്യന്‍ പൗണ്ടിന്റെ വ്യപാരം വര്‍ഷം തോറും നടക്കുന്ന സുപ്രധാനമായ കടല്‍പ്പാതയാണ് സൗത്ത് ചൈന കടലിലൂടെയുള്ളത്. അതിനാലാണ് ഏവരും ഈ മേഖലയുടെ നിയന്ത്രണം കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നതും.

തിരുവല്ല പാലിയേക്കരയിൽ കന്യാസ്ത്രീ വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. പാലിയേക്കര ബസേലിയൻ കോൺവെൻ്റിലെ സന്ന്യസ്ത വിദ്യാർഥിനിയായ ദിവ്യ പി ജോണിൻഅറെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് ജസ്റ്റിസ് ഫോർ സി. ലൂസി കൂട്ടായ്മയുടെ ആവശ്യം. സഭാധികാരികളുടെയും നേതാക്കളുടെയും സമ്മർദ്ദത്തിനു വഴങ്ങാതെ കുറ്റമറ്റ രീതിയിൽ കേസന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

21കാരിയായ യുവതിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവ്യ കിണറ്റിലേയ്ക്ക് എടുത്തു ചാടുന്നതായി കണ്ടെന്ന് ഒരു കന്യാസ്ത്രീ മൊഴി നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് ശരിയാകാൻ ഇടയില്ലെന്നാണ് ആഗോള മലയാളി കൂട്ടായ്മയുടെ വാദം.

ദിവ്യയുടേത് ആത്മഹത്യയല്ലെന്ന സംശയിക്കാൻ തക്കതായ കാരണങ്ങൾ ഇല്ലെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. ഇരുമ്പുമൂടിയും സംരക്ഷണഭിത്തിയുമുള്ള കിണറ്റിലേയ്ക്ക് അബദ്ധത്തിൽ കാൽ വഴുതി വീഴാനുള്ള സാധ്യതയില്ല. കിണറ്റിലേയ്ക്ക് എടുത്തു ചാടിയാൽ തന്നെയും അരയ്ക്കൊപ്പം മാത്രം വെള്ളമുള്ള കിണറ്റിൽ തലയ്ക്കു ക്ഷതമേൽക്കാത്ത തരത്തിൽ അത് മരണകാരണമാകില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

യുവതി കിണറ്റിൽ ചാടുന്നതു കണ്ടെന്നു പറയുന്ന കന്യാസ്ത്രീ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയോ യുവതിയോ രക്ഷിക്കാൻ ശ്രമിച്ചതായോ പറയുന്നില്ലെന്നും നിവേദനത്തിൽ ആരോപിക്കുന്നു. പോലീസ് എത്തുന്നതിനു മുൻപ് തന്നെ ആംബുലൻസിൽ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടന്നും ആരോപണമുണ്ട്. സന്യാസിനീസമൂഹവും രൂപതാനേതൃത്വവും തമ്മിൽ ഗൂഢാലോചന നടത്തി തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇവരുടെ ഫോൺ വിളികകളും യാത്രകളും നിരീക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിയായ ജോൺ ഫിലിപ്പോസിന്‍റെ മകളായ ദിവ്യയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിലേയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. മഠം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് 12അരയോടെയാണ് പോലീസ് എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. മലങ്കര സഭയുടെ കീഴിലുള്ള ബസേലിയൻ കോൺവെൻ്റില്‍ കന്യാസ്ത്രീയാകുന്നതിനു മുന്നോടിയായി അഞ്ചാം വര്‍ഷ നോവിഷ്യേറ്റ് വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോണ്‍വെന്റിലെ കിണറ്റില്‍ മെയ് 7ന് ദുരൂഹ സാഹചര്യത്തില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചു കൊണ്ടിരുന്ന ദിവ്യ. പി.ജോണ്‍ (21) മരണപ്പെട്ടതുമായി ബന്ധപ്പെട്ട് പോലീസും മഠാധികാരികളും ചേര്‍ന്ന് മാധ്യമങ്ങള്‍ക്ക് ആദ്യം നല്‍കിയ വിവരം പച്ചക്കള്ളമാണെന്ന് തെളിഞ്ഞു

കിണറ്റില്‍ വീണ ദിവ്യയെ ഉടന്‍ തന്നെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തി തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മരിച്ചു എന്നാണ് വാര്‍ത്ത വന്നത്.

പോലീസ് പറഞ്ഞതനുസരിച്ച്‌ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ വേണ്ടി ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ മരണപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാന്‍് ശ്രമിച്ചത് എന്നാണ് തെളിയുന്നത്. ദിവ്യയെ ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തേക്കെടുക്കുമ്ബോള്‍ ചിത്രീകരിച്ച വീഡിയോ പുറത്തായപ്പോഴാണ് പോലീസിന്റെ കള്ളി വെളിച്ചത്തായത്.

ഫയര്‍ഫോഴ്‌സ് കിണറ്റില്‍ നിന്ന് പുറത്തെടുത്തപ്പോള്‍ തന്നെ ദിവ്യ മരിച്ചിരുന്നെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .ദിവ്യ മരിച്ചെന്ന് ഉറപ്പ് വന്ന സാഹചര്യത്തില്‍ നിര്‍ബന്ധമായും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ പോലീസ് മൃതദേഹം കൊണ്ടു പോകേണ്ടത് സര്‍ക്കാര്‍ ആശുപത്രിയിലേക്കായിരുന്നു.

മലങ്കര കത്തോലിക്ക സഭയുടെ കീഴിലുള്ള തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ദിവ്യയുടെ മൃതദേഹം കൊണ്ടുപോയതില്‍ ദുരൂഹത ഉണ്ട്. അതേ സഭയില്‍ പെട്ട കോണ്‍വെന്റിലെ കിണറ്റിലാണ് ദിവ്യയുടെ മൃതദേഹം ‘ കണ്ടെത്തിയത്.

പോലീസ് നായയേയോ വിരലടയാള വിദഗ്ദ്ധരേയോ കൊണ്ട് വന്ന് അന്നേ ദിവസം അന്വേഷണം നടത്തിയില്ല. ഒരു ദിവസം കഴിഞ്ഞാണ് കൊണ്ട് വന്നത് . മെയ് എട്ടിനാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ദിവ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. പോസ്റ്റ്‌മോര്‍ട്ടം നടത്തി മിനിറ്റുകള്‍ക്കകം ചാനലുകളില്‍ ദിവ്യയുടേത് മുങ്ങിമരണമെന്ന വാര്‍ത്തയും നല്‍കി.

ആത്മഹത്യയാണെന്ന കാര്യം പറഞ്ഞ് ലോക്ക് ഡൗണിന്റെ മറവില്‍ കേസ് എഴുതിത്തള്ളാമെന്ന് ആരും കരുതേണ്ടെന്ന് പൊതുപ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍പറഞ്ഞു.

ദിവ്യയുടേത് മുങ്ങിമരണമാണെന് പോസ്റ്റ് മോര്‍ട്ടത്തില്‍ തെളിഞ്ഞതായി പത്രങ്ങള്‍ക്ക് വാര്‍ത്ത നല്‍കി ആഘോഷമാക്കിയ പോലീസ് ദിവ്യ മരിച്ചത് എപ്പോള്‍ എന്ന പോസ്റ്റ്‌മോര്‍ട്ടത്തിലെ സുപ്രധാന വിവരം പുറത്തു വിടാതെ രഹസ്യമാക്കി വച്ചിരിക്കുകയാണ്. മരിച്ച സമയം കേസിലെ സുപ്രധാന പോയിന്റ് ‘ ദിവ്യ മരിച്ചത് രാത്രിയിലാണോ പുലര്‍ച്ചെയാണോ അതോ പകല്‍ പതിനൊന്ന് മണിയോടെയാണോയെന്ന വിവരം വിലപ്പെട്ട തെളിവാണ് ‘ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ മരണസമയം പോലീസ് പുറത്ത് വിടാതെ ഒളിച്ചു വച്ചിരിക്കുന്നതില്‍ ‘ ദുരൂഹതയുണ്ട്.

മെയ് 9 നാണ് ദിവ്യയുടെ ‘മൃതദേഹം ചുങ്കപ്പാറയില്‍ സംസ്‌കരിച്ചത്. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജന്‍ സംഭവ സ്ഥലം സന്ദര്‍ശനം നടത്താത്തതും ഗുരുതര തെറ്റ് ആണ്. ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ പറഞ്ഞു.

ബംഗളൂരുവിൽനിന്ന് സ്വദേശത്തേക്ക് മലയാളി വിദ്യാർത്ഥികളുമായി തിരിച്ച ബസ് തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ടു. 10 വിദ്യാർഥികൾക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

തമിഴ്‌നാട്ടിലെ ഈറോഡിനും കരൂരിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഴ്‌സിങ്ങ് വിദ്യാർത്ഥികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് തിരിക്കുന്നതിനായി പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാർത്ഥികൾ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു

കോവിഡ് ബാധിതമേഖലകളിൽ പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള . ‘ഓപറേഷൻ സമുദ്രസേതു’വിന്റെ ഭാഗമായി മാലിദ്വീപിൽ നിന്നു പുറപ്പെട്ട കപ്പൽ കൊച്ചിയിലെത്തി. മാലിദ്വീപില്‍ നിന്നുള്ള 698 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വ രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം കൊച്ചിയിലെത്തിയത്. വെള്ളിയാഴ്‌ച രാത്രിയോടെയാണ് കപ്പൽ മാലിയിൽ നിന്നു പുറപ്പെട്ടത്.

കപ്പലിൽ 595 പേര്‍ പുരുഷന്മാരും 103 സ്ത്രീകള്‍ക്കും പുറമെ 10 വയസില്‍ താഴെയുള്ള 14 കുട്ടികളും 19 ഗര്‍ഭിണികളുമുണ്ട്. പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉൾപ്പെടെ ഒരുക്കങ്ങൾ പൂർത്തിയായി. എല്ലാ യാത്രക്കാരെയും പരിശോധനകൾക്ക് വിധേയമാക്കും. സാമൂഹിക അകലം പാലിച്ചായിരിക്കും പരിശോധനകൾ നടത്തുക. നടപടികൾക്ക് മുന്നോടിയായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മോക് ഡ്രില്ലുകൾ നടത്തിയിരുന്നു.

മൂന്നു ക്ലസ്റ്ററുകളായാണ് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. യാത്രക്കിടയിൽ കോവിഡ് ലക്ഷണം കാണിച്ചവരെ ഉടൻ തന്നെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിക്കും. മലയാളികൾക്ക് പുറമെ തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ജലശ്വയിലുണ്ട്. മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയിൽ നിരീക്ഷണത്തിലാക്കും. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവർക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം.

അതേസമയം, കപ്പലിലെ യാത്രക്കാരിൽ‌ ഭൂരിഭാഗവും കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവരാണെന്നാണ് സൂചന. യാത്രക്കാരില്‍ നിന്ന് 40 ഡോളര്‍ നാവികസേന ഈടാക്കിയിട്ടുണ്ട്.

 

 

 

ന്യൂസ് ഡെസ്ക് , മലയാളം യുകെ

കോവിഡ് കാലത്ത് ക്രിസ്ത്യാനികൾ ഏറ്റവും കൂടുതൽ പ്രകീർത്തിക്കുന്ന പ്രാർത്ഥനയും ചുണ്ടിൽ വന്നിരിക്കുന്ന മന്ത്രങ്ങളും എന്ന് പറയുന്നത് ഒരു പക്ഷേ തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനം ആയിരിക്കാം തൊണ്ണൂറ്റിയൊന്നാം സങ്കീർത്തനത്തിൻെറ വളരെ മനോഹരമായ ഒരു സംഗീത ആവിഷ്ക്കാരവുമായി ഒരുപറ്റം വൈദികരും വൈദിക ശ്രേഷ്ഠരും രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഈ സംഗീതാവിഷ്കാരം ഏതാനും മണിക്കൂറുകൾ കൊണ്ട് തന്നെ പതിനായിരങ്ങളാണ് കാണുകയും ഷെയർ ചെയ്യുകയും ചെയ്തിരിക്കുന്നത് . സീറോ മലങ്കര കത്തോലിക്കാ സഭയിലെ 21 ഓളം വൈദികരും നാലോളം ബിഷപ്പുമാരും ഒന്നു ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ആൽബത്തിന് പിന്നിലുള്ള പ്രയത്നം തികച്ചും അഭിനന്ദനാർഹമാണ്.

സെമിനാരികളിലും, ആശ്രമങ്ങളിലും,അരമനകളിലും, മഠങ്ങളിലും സന്ധ്യാ പ്രാർത്ഥനയിൽ ആലപിക്കുന്ന സങ്കീർത്തനമാണ് മെത്രാപ്പോലീത്താമാരും, വൈദികരും ചേർന്നാലിച്ചിരിക്കുന്നത്. അമേരിക്ക, യു.കെ, ഖത്തർ, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലുള്ളവരും ഒറീസാ, പൂനെ, തമിഴ്നാട് തുടങ്ങി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും, കേരളത്തിൻ്റെ തെക്ക് മുതൽ വടക്ക് വരെയുള്ള ജില്ലകളിൽ പെട്ടവരുമായ സഭാദ്ധ്യക്ഷന്മാരും വൈദികരുമാണ് കോവിഡ് കാലത്ത് പ്രാർത്ഥനാ ഗാനവുമായി ഒരുമിച്ചത്. ക്രൈസ്തവർ ഇക്കാലയളവിൽ [കോവിഡ് ] ഏറ്റം കൂടുതൽ പ്രാവശ്യം ചൊല്ലിയ, ചൊല്ലിക്കൊണ്ടിരിക്കുന്ന സംരക്ഷണത്തിൻ്റെ സങ്കീർത്തനമാണ് ഗാനാലാപനത്തിനായി തിരഞ്ഞെടുത്തത്.

ഇംഗ്ലീഷ്, സുറിയാനി, ഹിന്ദി, തമിഴ്, ഒഡിയ, മലയാളം എന്നീ 6 ഭാഷകളിലാണ് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലിരുന്ന് സങ്കീർത്തനമാലപിച്ചിരിക്കുന്നത്. മലങ്കര കത്തോലിക്കാ സഭാദ്ധ്യക്ഷൻ കർദ്ദിനാൾ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവയാണ് ഗാനത്തിന് ആമുഖം നൽകിയിരിക്കുന്നത്.
തിരുവല്ല അതിരൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ തോമസ് മാർ കൂറിലോസ്, മാർത്താണ്ഡം രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ വിൻസൻറ് മാർ പൗലോസ്, യു എസ് എ, ക്യാനഡ രൂപത അധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ ഫിലിപ്പോസ് മാർ സ്തേഫാനോസ്, മൂവാറ്റുപുഴ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ തിയഡോഷ്യസ് എന്നി പിതാക്കന്മാർ മറ്റ് 21 വൈദീകരോട് ചേർന്നാണ് സങ്കീർത്തനം ആലപിച്ചിരിക്കു ന്നത്.

എഡിറ്റിംഗ്, മിക്സിംഗ് ജോലികൾ ചെയ്തിരിക്കുന്നത്.
ഫാ.ഫിലിപ്പ് തായില്ലം.
ഫാ.സന്തോഷ് അഴകത്ത്, ഫാ.ഫിലിപ്പ് തായില്ലം കോർഡിനേറ്റർമാരായി പ്രവർത്തിച്ചു.Malankara Hymns എന്ന You Tube ചാനലിൽ കൂടിയാണ് സംപ്രഷണം ചെയ്തിരിക്കുന്നത്.

മാ​​​ല​​ദ്വീ​​​പി​​​ല്‍നി​​​ന്നു​​​ള്ള 698 ഇന്ത്യക്കാ​​​രു​​​മാ​​​യി നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ യു​​​ദ്ധ​​​ക്ക​​​പ്പ​​​ല്‍ ഇ​​​ന്നു കൊ​​​ച്ചി തു​​​റ​​​മു​​​ഖ​​​ത്തെ​​​ത്തും. രാ​​​വി​​​ലെ 9.30ന് ​​​സാ​​​മു​​​ദ്രി​​​ക ക്രൂ​​​യി​​​സ് ടെ​​​ര്‍​മി​​​ന​​​ലി​​​ല്‍ എ​​​ത്തു​​​ന്ന ‘ഐ​​​എ​​​ന്‍​എ​​​സ് ജ​​​ലാ​​​ശ്വ’ എ​​ന്ന ക​​പ്പ​​ലി​​ൽ 440 മ​​​ല​​​യാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ 20 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​രു​​​ണ്ട്. ഇ​​​വ​​​രി​​​ല്‍ 19 ഗ​​​ര്‍​ഭി​​​ണി​​​ക​​​ളും 14 കു​​​ട്ടി​​​ക​​​ളു​​​മു​​​ണ്ട്. യാ​​​ത്ര​​​ക്കാ​​​രി​​​ല്‍ ആ​​​ര്‍​ക്കും കോ​​​വി​​​ഡ് രോ​​​ഗ​​ല​​​ക്ഷ​​​ണ​​​ങ്ങ​​​ള്‍ ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നു നാ​​​വി​​​ക​​​സേ​​​ന അ​​​റി​​​യി​​​ച്ചു.

മ​​ല​​യാ​​ളികളെ അ​​​ത​​തു ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കും 14 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലു​​​ള്ള​​​വ​​​രെ അ​​​താ​​​തി​​​ട​​ങ്ങ​​ളി​​ലേ​​​ക്കും പ്ര​​​ത്യേ​​​ക വാ​​​ഹ​​​ന​​​ങ്ങ​​​ളി​​​ല്‍ ക​​​യ​​​റ്റി​​​വി​​​ടും. ത​​​മി​​​ഴ്നാ​​​ട്ടി​​ൽ​​നി​​ന്നു​​ള്ള 187 പേ​​​രു​​ണ്ട്. ആ​​​ന്ധ്ര (​എ​​​ട്ട്), ആ​​സാം (​ഒ​​​ന്ന്), ഡ​​​ല്‍​ഹി (​നാ​​​ല്), ഗോ​​​വ (​ഒ​​​ന്ന്), ഹ​​​രി​​​യാ​​​ന (​മൂ​​​ന്ന്), ഹി​​​മാ​​​ച​​​ല്‍​പ്ര​​​ദേ​​​ശ് (​മൂ​​​ന്ന്), ജാ​​​ര്‍​ഖ​​​ണ്ഡ് (​ര​​​ണ്ട്), ക​​​ര്‍​ണാ​​​ട​​​കം (​എ​​​ട്ട്), ല​​​ക്ഷ​​​ദ്വീ​​​പ് (​നാ​​​ല്), മ​​​ധ്യ​​​പ്ര​​​ദേ​​​ശ് (​ര​​​ണ്ട്), മ​​​ഹാ​​​രാ​​​ഷ്‌ട്ര (​മൂ​​​ന്ന്), ഒ​​​ഡീ​​​ഷ (​ര​​​ണ്ട്), പു​​​തു​​​ശേ​​​രി (​ര​​​ണ്ട്), രാ​​​ജ​​​സ്ഥാ​​​ന്‍ (​മൂ​​​ന്ന്), തെ​​​ലുങ്കാ​​​ന (​ഒ​​​ന്‍​പ​​​ത്), ഉ​​​ത്ത​​​ര്‍​പ്ര​​​ദേ​​​ശ് (​ര​​​ണ്ട്), ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ്, പ​​​ശ്ചി​​​മബം​​​ഗാ​​​ള്‍ (​ഏ​​​ഴ് വീ​​​തം) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​റ്റു യാ​​​ത്ര​​​ക്കാ​​​ര്‍.

 

ഇ​​ന്ന് മാ​​തൃദി​​നം. ചെ​​​ന്പ​​​ഴ​​​ന്തി അ​​​ണി​​​യൂ​​​ർ ക​​​ല്ലി​​​യ​​​റ ഗോ​​​കു​​​ല​​​ത്തി​​​ൽ ഗോ​​​പി​​​ക, ദേ​​വി​​ക, ഗോ​​പീ​​ഷ് എ​​ന്നി​​വ​​ർ​​ക്ക് ഈ ​​മാ​​തൃ​​ദി​​നം ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​വി​​ല്ല. കാ​​ര​​ണം ക​​ഴി​​ഞ്ഞ ദി​​വ​​സം ന​​ഷ്ട​​മാ​​യ അ​​വ​​രു​​ടെ അ​​മ്മ ലാ​​ലി ഈ ​​മാ​​തൃ​​ദി​​ന​​ത്തി​​ൽ പ​​ല​​ർ​​ക്കും പു​​തു​​ജീ​​വ​​നാ​​യി മാ​​റി. ഈ ​​അ​​മ്മ ആ​​യി​​ര​​ങ്ങ​​ൾ​​ക്ക് ലാ​​ലി​​ടീ​​ച്ച​​റാ​​ണ്. ആ​​​യി​​​ര​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​ക്ഷ​​​ര​​​വെ​​​ളി​​​ച്ചം പകർന്ന ലാ​​​ലിടീ​​​ച്ച​​​ർ ഇ​​​നി അ​​​ഞ്ചു പേ​​​രു​​​ടെ ജീ​​​വ​​​ന്‍റെ തു​​​ടി​​​പ്പാ​​​യി നി​​​റ​​​യു​​മെ​​ന്ന വാ​​ർ​​ത്ത​​യാ​​ണ് മ​​ല​​യാ​​ളി​​ക​​ളു​​ടെ മാ​​തൃ​​ദി​​ന​​ത്തെ മ​​ഹ​​ത്ത​​ര​​മാ​​ക്കു​​ന്ന​​ത്.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​യി​​രു​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ടീ​​​ച്ച​​​റു​​​ടെ മ​​​സ്തി​​​ഷ്കമ​​​ര​​​ണം. പാ​​​വ​​​പ്പെ​​​ട്ട കു​​​ട്ടി​​​ക​​​ളോ​​​ടു​​​ള്ള ക​​​രു​​​ത​​​ലും സ്നേ​​​ഹ​​​വു​​​മെ​​​ല്ലാ​​​മാ​​​ണു ലാ​​​ലിടീ​​​ച്ച​​​റെ കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്രി​​​യ​​​പ്പെ​​​ട്ട ടീ​​​ച്ച​​​റാ​​​ക്കി മാ​​​റി​​​യ​​​ത്. ഒ​​​ടു​​​വി​​​ൽ മ​​​സ്തി​​​ഷ്കമ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​പ്പോ​​​ഴും ആ ​​​ജീ​​വി​​തം മ​​റ്റു​​ള്ള​​വ​​ർ​​ക്കു പു​​തു​​ജീ​​വ​​നാ​​യി. ലാ​​​ലിടീ​​​ച്ച​​​റു​​​ടെ ഹൃ​​​ദ​​​യം ഇ​​​നി ഭൂ​​​ത​​​ത്താ​​​ൻ​​​കെ​​​ട്ട് സ്വ​​​ദേ​​​ശി​​​നി ലീ​​​ന​​​യിൽ തുടിക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പൗ​​​ണ്ട്ക​​​ട​​​വ് ഗ​​​വ​​​ണ്‍​മെ​​​ന്‍റ് എ​​​ൽ​​​പി സ്കൂ​​​ൾ അ​​​ധ്യാ​​​പി​​​ക​​​യാ​​​യ ചെ​​​ന്പ​​​ഴ​​​ന്തി അ​​​ണി​​​യൂ​​​ർ ക​​​ല്ലി​​​യ​​​റ ഗോ​​​കു​​​ല​​​ത്തി​​​ൽ ലാ​​​ലി ഗോ​​​പ​​​കു​​​മാ​​​റി(50)നെ ക​​​ഴി​​​ഞ്ഞ നാ​​​ലി​​​ന് പെ​​​ട്ടെന്ന് രക്തസമ്മർദം കൂ​​​ടി​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. എ​​​ട്ടി​​നു ടെ​​​സ്റ്റ് ന​​​ട​​​ത്തി മ​​​സ്തി​​​ഷ്കമ​​​ര​​​ണം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്ന് ലാ​​​ലി​​​യു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തി​​​നു ത​​​യാ​​​റാ​​യി. ഹൃ​​​ദ​​​യ​​​ത്തി​​​നു പു​​​റ​​​മേ വൃ​​​ക്ക​​​ക​​​ളും ക​​​ണ്ണു​​​ക​​​ളും ദാ​​​നം ചെ​​​യ്തു. എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള കോ​​​ത​​​മം​​​ഗ​​​ലം ഭൂ​​​ത​​​ത്താ​​​ന്‍​കെ​​​ട്ട് ശ​​​ങ്ക​​​ര​​​ത്തി​​​ല്‍ ഷി​​​ബു​​​വി​​​ന്‍റെ ഭാ​​​ര്യ ലീ​​​ന​​​(49)യ്ക്കാ​​​ണു ഹൃ​​​ദ​​​യം ന​​​ൽ​​​കി​​​യ​​​ത്.

ഒ​​​രു വൃ​​​ക്ക തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക്കും മ​​​റ്റൊ​​​രു വൃ​​​ക്ക കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലു​​​ള്ള രോ​​​ഗി​​​ക്കും കോ​​​ർ​​​ണി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് ക​​​ണ്ണാ​​​ശു​​​പ​​​ത്രി​​​ക്കും ന​​ൽ​​കി.

ലാ​​​ലി​​​യു​​​ടെ ശ​​​രീ​​​ര​​​ത്തി​​​ൽ​​നി​​​ന്നു ഹൃ​​​ദ​​​യം എ​​​ടു​​​ക്കാ​​നു​​​ള്ള ശ​​​സ്ത്ര​​​ക്രി​​​യ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നോ​​​ടെ കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ചു. ഇ​​​തി​​​നാ​​​യി കൊ​​​ച്ചി ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ഡോ. ​​​ജോ​​​സ് ചാ​​​ക്കോ പെ​​​രി​​​യ​​​പു​​​റ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഡോ​​​ക്ട​​​ർ​​​മാ​​​ർ രാ​​​വി​​​ലെ​​ത​​​ന്നെ എ​​​ത്തി​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.35 ഓ​​​ടെ ഹൃ​​​ദ​​​യ​​​വു​​​മാ​​​യി ആം​​​ബു​​​ല​​​ൻ​​​സ് കിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ​​നി​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്ക്. വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്നു ഹൃ​​​ദ​​​യ​​​മ​​​ട​​​ങ്ങി​​​യ പെ​​​ട്ടി​​​യും ഡോ​​​ക്ട​​​ർ​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​വു​​​മാ​​​യി 3.05ന് ​​​ആ​​​ണ് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ പ​​​റ​​​ന്നു​​​യ​​​ർ​​​ന്ന​​​ത്.

ഉ​​​ള്ളൂ​​​രി​​​ൽ ബി​​​സി​​​ന​​​സ് ന​​​ട​​​ത്തു​​​ന്ന ഗോ​​​പ​​​കു​​​മാ​​​റാ​​​ണ് ലാ​​​ലി​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വ്. ഗ​​​ൾ​​​ഫി​​​ൽ ന​​​ഴ്സാ​​​ണ് ഗോ​​​പി​​​ക, ബി​​​എ​​​ച്ച്എം​​​എ​​​സ് വി​​​ദ്യ​​​ർ​​​ഥി​​​നി​​യാ​​ണ് ദേ​​​വി​​​ക, ബി​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​യാ​​ണ് ഗോ​​​പീ​​​ഷ്.    ലാ​ലി​യു​ടെ ഹൃ​ദ​യം ലീ​ന​യി​ല്‍ സ്പ​ന്ദി​ച്ചു​തു​ട​ങ്ങി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ്. 3.55ന് ​കൊ​ച്ചി ബോ​ള്‍​ഗാ​ട്ടി​യി​ലെ സ്വ​കാ​ര്യ​ഹോ​ട്ട​ലി​ന്‍റെ ഹെ​ലി​പ്പാ​ഡി​ൽ ഇ​റ​ക്കി​യ ഹൃ​ദ​യ​വു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം ലി​സി ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ഉ​ട​ൻ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. അ​ഞ്ചു മി​നി​റ്റു​കൊ​ണ്ടു ഹൃ​ദ​യം ലി​സി​യി​ലെ​ത്തി​ക്കാ​ന്‍ സി​റ്റി പോ​ലീ​സ് വ​ഴി​യൊ​രു​ക്കി. 4.30 ന് ​ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ആ​രം​ഭി​ച്ചു. 6.12ന് ​ശ​സ്ത്ര​ക്രി​യ​യു​ടെ ആ​ദ്യ​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി പ​ര്യ​വ​സാ​നി​ച്ചു.

ലി​സി ആ​ശു​പ​ത്രി​യി​ലെ 27-ാമ​ത്തെ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ലി​സി ആ​ശു​പ​ത്രി​യി​ലെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​പോ​ള്‍ ക​രേ​ട​ന്‍ നേ​തൃ​ത്വം ന​ല്കി.

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ശരത് ദാസ് (46) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ഡല്‍ഹി അശോക് വിഹാറില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രാവിലെ എഴുന്നേറ്റപ്പോള്‍ ഭര്‍ത്താവ് ബോധരഹിതനായി കിടക്കുകയായിരുന്നുവെന്നും കൊറോണ വൈറസ് ബാധിച്ചാണ് ഭര്‍ത്താവ് മരിച്ചതെന്നും അനിത അയല്‍ക്കാരോട് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു.

തുടര്‍ന്ന് കൊറോണ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയും ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവ സ്ഥലത്തെത്തിയ പോലീസ് കൊല്ലപ്പെട്ട ശരത്ദാസിനെ ശവസംസ്‌കാരം നിര്‍ത്തിവെപ്പിക്കുകയും പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. രോഗവിവരങ്ങള്‍ പോലീസ് നല്‍കാന്‍ അനിതയോട് ആവശ്യപ്പെട്ടെങ്കിലും നല്‍കാന്‍ അവര്‍ തയ്യാറായില്ല.

കൂടാതെ കൊല്ലപ്പെട്ട ശരത് ദാസിന് വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്ന് പ്രദേശവാസികള്‍ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. ഇതോടെ സംശയം ഉണരുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു. ഇതിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ചോദ്യം ചെയ്യലില്‍ അനിത കുറ്റം സമ്മതിക്കുകയും ചെയ്തു.

സഞ്ജയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. ഇക്കാര്യമറിഞ്ഞ ശരത് ദാസ് തന്നോട് മോശമായി പെരുമാറുകയും ചെയ്തു. തുടര്‍ന്ന് കാമുകനായ സഞ്ജയിയെ വീട്ടിലേക്ക് വിളിച്ചു നവരുത്തി ഉറങ്ങിക്കിടന്നിരുന്ന ശരത്തിനെ പുതപ്പ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് അനിത പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

ലോക് ഡൗണ്‍ ലംഘിച്ച് ക്ഷേത്രത്തില്‍ ഭാഗവത പാരായണം നടത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ തനിക്കും കുടുംബത്തിനുമെതിരെ വര്‍ഗീയ പ്രചരണം നടത്തിയെന്ന ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ പ്രിയ എളവള്ളി മഠത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തു.

ലോക് ഡൗണ്‍ ലംഘിച്ച് എരുമപ്പെട്ടിയ്ക്ക് സമീപം പാഴിയോട്ടു മുറി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രാവിലെ 7.30 ന് ഭാഗവത പാരായണം നടത്തിയിരുന്നു. ഇതില്‍ നിരവധി പേര്‍ പങ്കെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ബിജെപി സംസ്ഥാന ഭാരവാഹി ഇ ചന്ദ്രന്‍ ഉള്‍പ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ഉള്‍പ്പെടെ മുന്‍നിര ചാനലുകള്‍ ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതില്‍ പ്രകോപിതരായ ബി ജെ പി-ആര്‍ എസ് എസ് സംഘം തനിക്കും കുടുംബത്തിനെതിരെ വര്‍ഗീയ പ്രചാരണവും സ്വഭാവഹത്യയും നടത്തിയെന്ന പ്രിയയുടെ പരാതിയിലാണ് എരുമപ്പെട്ടി പോലീസിന്റെ നടപടി. തന്റെ ഭര്‍ത്താവ് മുസ്ലീം ആയതു കൊണ്ട് ക്ഷേത്രം തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന രീതിയിലാണ് സമൂഹിക മാധ്യമങ്ങളില്‍ ആര്‍എസ്എസ്-ബിജെപി സംഘം പ്രചരണം നടത്തുന്നതെന്ന് പ്രിയ പരാതിയില്‍ പറയുന്നു.

തന്റെ വീടിനു പുറത്ത് ഇത്തരത്തിലുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ടെന്നും ആയതിനാല്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും പ്രിയ പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അജിത് ശിവരാമന്‍ എന്നയാള്‍ ഫോണില്‍ വിളിച്ച് മോശമായി സംസാരിക്കുകയും സ്ത്രീത്വത്തെ അപരമാനിക്കുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ഇടുകയും ചെയ്തതായി പരാതിയില്‍ ആരോപിക്കുന്നു.

Copyright © . All rights reserved