കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കി.
ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി. തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു.
അതേസമയം രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയാകുമ്പോൾ പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതീക്ഷയില്‍. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആരും മൊഴി മാറ്റിയില്ല. അതിവേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു.
ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ വക്കീല്‍ പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കേസിൽ രമ്യാ നമ്പീശന്റെ മൊഴി അതി നിര്‍ണ്ണായകമാണ്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു.
പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്.
നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ ഒരുങ്ങുന്നതിനായി മുറിയിലേക്ക് കയറിയ ടാന്‍സി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അയല്‍ക്കാരെ വിളിച്ചുവരുത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ടെല്‍വിന്റെ അടുത്തേക്ക് അടുത്തമാസം പോകാനിരിക്കെയാണ് ടാന്‍സി ആത്മഹത്യ ചെയ്തത്. പുത്തന്‍വേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ടാന്‍സി എന്തിന് ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. “നിങ്ങളുടെ സ്നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്നേഹിക്കുന്നു…ഞാന്‍ കുറെ തെറ്റ് ചെയ്തു..ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്നേഹം മനസിലാക്കി തന്നത്. ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്..എന്നൊക്കെയാണ് ഡയറി കുറിപ്പുകളില്‍ പറയുന്നത്.
ഞായറാഴ്ചയാണ് ടാന്‍സിയെ ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോകുന്നതിനായി ഒരുങ്ങാന്‍ മുറിയില്‍ കയറിയ ടാന്‍സിയെ ഏറെ നേരം കഴിഞ്ഞും ഭര്‍ത്തൃമാതാവ് അയല്‍ക്കാരെ ഇളിച്ചു വരുത്തി കതകു തുറന്നു നോക്കിയപ്പോഴാണ് ടാന്‍സിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം. മരിക്കുന്നതിന്റെ തലേന്നും ടാന്‍സി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു.
വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭര്‍തൃവീട്ടിലും ടാന്‍സിക്ക് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു തവണ ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാന്‍ ടാന്‍സി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ കാരണം നടന്നില്ല. അടുത്തമാസം ഭര്‍ത്താവിനടുത്തേക്ക് പോകാനിരിക്കെയാണ് ആത്മഹത്യാ.
അയനിക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകള്‍ ഹരിത (20) യെയാണ് കാണാതായത്. ജനുവരി 31 നു രാവിലെ വീട്ടില്‍ നിന്നും കോളജിലേക്ക് പോയതാണ്. ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിനിയാണ് ഹരിത. കാണാതാകുമ്ബോള്‍ കാപ്പി കളര്‍ ടോപ്പും കറുത്ത പാന്റുമാണ് വേഷം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയാം. വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പയ്യോളി പോലീസ് അറിയിച്ചു. ഫോണ്‍ : 0496 – 2602034.
നുഷ്യത്വം എന്ന വാക്ക് പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ നിങ്ങൾക്കും തോന്നിയേക്കാം. നദിയിലെ ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന മനുഷ്യനെ രക്ഷിക്കാൻ കൈ നീട്ടി നിൽക്കുന്ന ആൾക്കുരങ്ങിന്റേതാണ് ചിത്രം. ബോർണിയോയിലെ സംരക്ഷിത വനപ്രദേശത്ത് നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബോർണിയോയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടെ മലയാളിയായ അനിൽ പ്രഭാകറിന്റെ ക്യാമറയാണ് ഈ നിമിഷം ഒപ്പിയെടുത്തത്.
ബോർണിയോ ഒറാങ്ങുട്ടാൻ സംരക്ഷണ സമിതിയിലെ അംഗമാണ് ചെളിയിൽ പുതഞ്ഞയാളെന്ന് അനിൽ പ്രഭാകർ പറയുന്നു. രക്ഷിക്കാൻ കൈ നീട്ടിയെങ്കിലും ആൾക്കുരങ്ങിന്റെ സഹായം നദിയിൽ വീണയാൾ സ്വീകരിച്ചില്ല. വന്യജീവി ആയതിനാലാണ് സഹായം സ്വീകരിക്കാതിരുന്നതെന്ന് ഇയാൾ അനിലിനോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തി.
ആൾക്കുരങ്ങുകൾ കഴിയുന്നഭാഗത്ത് പാമ്പിനെ കണ്ടതായി വാർഡൻ അറിയിച്ചതോടെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ.
സ്വകാര്യ ലോഡ്ജുമുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്‌സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്പില്‍ അനീനമോള്‍ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരേമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുറി ഉള്ളില്‍നിന്ന് പൂട്ടിയനിലയിലായിരുന്നു. ജോലിക്കു പോവുകയാണെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിന്‍ മണാശ്ശേരിയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങിയത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവര്‍ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. മണാശ്ശേരിയിലെ കെ.എം.സി.ടി. സ്വകാര്യമെഡിക്കല്‍ കോളേജ് അനസ്ത്യേഷ്യ വിഭാഗത്തിലെ വിദ്യാര്‍ഥിനിയാണ് അനീന.
ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിലെ ടെക്നീഷ്യനാണ് എബിന്‍. മൂന്നുവര്‍ഷം മുമ്പാണ് അരീക്കോട് പെരുമ്പറമ്പ് സ്വദേശി കിളിയത്തൊടി ശഹീര്‍ അനീനയെ വിവാഹം ചെയ്തത്. അനീനയെ കാണാനില്ലെന്ന പരാതിയില്‍ അരീക്കോട് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്.ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇരുവരും കുത്തിവെച്ച് മരിച്ചെന്നാണ് സംശയമെന്നും കസബ എസ്.ഐ. വി. സിജിത്ത് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.
മുസ്ലിം സമുദായത്തിനെതിരെ വർഗീയ വിഷം തുപ്പി യുവാവിൻ്റെ ഫേസ്ബുക്ക് വീഡിയോ. ആൽബിച്ചൻ മുരിങ്ങയിൽ എന്ന യുവാവാണ് തുടർച്ചയായി വർഗീയ വിഷം തുപ്പുന്ന വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. കൃസ്ത്യൻ ലീഗ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചാരണം നടക്കുന്നത്. മുസ്ലിം വിരുദ്ധ വീഡിയോകൾക്കൊപ്പം ഹിന്ദു വിരുദ്ധതയും ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്.
‘ഡിഫൻഡേഴ്സ് ഓഫ് കൃസ്ത്യാനിറ്റി’ എന്ന വിശേഷണത്തോടെയാണ് കൃസ്ത്യൻ ലീഗ് എന്ന പേജ്. ഈ പേജിലാണ് ആൽബിച്ചൻ തൻ്റെ വീഡിയോകളും പോസ്റ്റുകളും അപ്ലോഡ് ചെയ്യുന്നത്. മനപൂർവം വർഗീയ കലാപങ്ങൾ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് വീഡിയോകളെല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും വർഗീയതയും പ്രചരിപ്പിക്കുന്ന വീഡിയോകൾക്ക് ലഭിക്കുന്ന കമൻ്റുകൾക്കെല്ലാം കൃസ്ത്യൻ ലീഗ് മറുപടി നൽകുന്നുമുണ്ട്. പേജ് 3540 പേർ ലൈക്ക് ചെയ്തിട്ടുണ്ട്.
2019 ഏപ്രിൽ മുതലാണ് പേജിൽ വീഡിയോകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ പേജിൽ വീഡിയോകൾ വന്നു തുടങ്ങി. പലയിടങ്ങളിൽ നിന്നുള്ള ക്ലിപ്പുകളായിരുന്നു ഇത്. ജനുവരി 27 മുതൽ ആൽബിച്ചൻ സ്വയം വീഡിയോകൾ അവതരിപ്പിക്കാൻ തുടങ്ങി. കടുത്ത ഇസ്ലാം വിരുദ്ധത ഇങ്ങനെയാണ് ഇയാൾ പ്രചരിപ്പിക്കുന്നത്. വിവിധ തരം ലവ് ജിഹാദുകൾ എന്ന പേരിലാണ് ഇയാൾ അവസാനത്തെ വീഡിയോ അപ്ലോഡ് ചെയ്തത്.
രണ്ട് ഭാഗങ്ങളായി പോസ്റ്റ് ചെയ്തിരിക്കുന്ന ഈ വീഡിയോയിലൂടെ ഇയാൾ കടുത്ത വിദ്വേഷ പരാമർശങ്ങളാണ് നടത്തുന്നത്. പൊളിറ്റിക്കൽ ജിഹാദ്, ലവ് ജിഹാദ്, ഫുഡ് ജിഹാദ്, നേഴ്സിംഗ് ജിഹാദ് തുടങ്ങി പല പേരുകൾ ഉന്നയിച്ച് ഇയാൾ മുസ്ലിങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നു. ഇതിലൂടെയൊക്കെ മുസ്ലിങ്ങൾ മതം പ്രചരിപ്പിക്കുകയാണെന്നാണ് ഇയാളുടെ വാദം.
ഇയാളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ കൃസ്ത്യൻ ലീഗ് സ്ഥാപകൻ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പാലാ സ്വദേശിയായ ഇയാൾ കെഎം മാണിയുടെ മരണ ദിവസം വിവാദ വിഡിയോയിട്ടു നാട്ടുകാർ കൈകാര്യം ചെയ്തതായിരുന്നു. സമീപപ്രദേശമായ ഈരാറ്റുപേട്ടയെപ്പറ്റിയും വർഗീയ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്.
പിണറായി സർക്കാറിന്റെ അവസാനത്തെ സമ്പൂർണ ബജറ്റ് അവതരിച്ച ധനമന്ത്രി തോമസ് ഐസക് ഇത്തവണ കണക്കുകൾക്കൊപ്പം ഉദ്ധരിച്ചത് പുതിയ തലമുറയുടെ വരികളും നിലപാടുകളും. ടോം വട്ടക്കുഴിയുടെ ഗാന്ധിയുടെ മരണം എന്ന പെയിന്റിങ് ആയിരുന്നു തോമസ് ഐസക് നിയമസഭയിൽ അവതരിച്ചിച്ച തന്റെ 11മത് ബജറ്റിന്റെ കവർ. കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾ മുതൽ പേരെടുത്ത സാഹിത്യകാരൻമാരുടെ വരികൾ ചേർത്തു പിടിച്ച അദ്ദേഹം ടാഗോറിന്റെ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ വരികൾ ചൊല്ലി പൗരത്വ പ്രക്ഷോഭകർക്ക് അഭിവാദ്യം അർപ്പിച്ച് കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.
രാജ്യം അഭിമുഖീകരിക്കുന്ന, അസാധാരണമായ െവല്ലുവിളികളുെട പശ്ചാത്തലത്തിലാണ് 2020-21 ധനകാര്യ വർഷേത്തയ്ക്കുള്ള ബജറ്റ് സഭ മുമ്പാകെ സമർപ്പിക്കുന്നതെന്നും ബജറ്റിലേക്ക് രാജ്യത്തെ സാഹചര്യങ്ങളുടെ ഗൗരവം നാം മനസിലാക്കേണ്ടതുണ്ട് എന്ന് പരാമർശത്തോടെ കവി അൻവർ അലിയുടെ വരികളെയാണ് തോമസ് ഐസക് ആദ്യം ഉദ്ധരിച്ചത്.
“മനസ്സാലെ നമ്മൾ
നിനയ്ക്കാത്തെതല്ലാം
കൊടുങ്കാറ്റുപോലെ
വരുന്ന കാല”ത്താണ്ഇന്നു നമ്മൾ ജീവിക്കുന്നത്. “പകയാണ് പതാക
ഭീകരതയാണ് നയത്രന്തം
ആക്രമണമാണ് അഭിവാദനം..”
പിന്നാലെ, പൗരത്വനിയമത്തെ വിമർസിച്ച തോമസ് ഐസക് ഒപി സുരേഷിന്റെ ‘ഓരോ പൗരനും ഒരോ പൊട്ടിത്തെറി’ എന്ന വാചകം ഇന്നത്തെ സാഹചര്യത്തെ അക്ഷരാർത്ഥത്തിൽ വരച്ചിടുന്നതാണെന്നും ചൂണ്ടിക്കാട്ടി.
വയനാട് മീനങ്ങാടി ഹയർ സെക്കഡറി സ്കൂളിലെ ദ്രുപത് ഗൗതം എന്ന പതിനഞ്ചുകാരനായ വിദ്യാർത്ഥിയെയാണ് പൗരത്വ നിയമത്തെയും, തടങ്കൽ പാളയങ്ങളെയും വിശേഷിപ്പിക്കാൻ തോമസ് ഐസക്ക് ചേർത്ത് പിടിച്ചത്. ‘ഭയം ഒരു രാജ്യമാണ് അവിടെ നിശ്ശബ്ദത ഒരു (ആ)ഭരണമാണ്’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രജകളുടെ പൗരത്വം ഭരണാധികാരികൾ മായിച്ചു കളയാനൊരുങ്ങുന്നത് എന്ന്
“തെറ്റിവരച്ച വീട്
ഒരു കുട്ടി റബ്ബർ െകാണ്ട്
മാച്ചു കളഞ്ഞതു പോലെ’ എന്ന പിഎന്‍ ഗോപീകൃഷ്ണന്റെ വരികളെ കൂട്ട് പിടിച്ച് ധനമന്ത്രി നിയമ സഭയിൽ വ്യക്തമാത്തി.
പിന്നാലെ പ്രഭാവർമ്മ, റഫീഖ് അഹമ്മദ്, എന്നിവരുടെ വരികളും തോമസ് ഐസക് ഉപയോഗിച്ചു. സ്വത്രന്ത ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോ കാലത്തിലൂടെയാണ് നാം കടന്നുപോവുന്നത് എന്നും വിദ്യാർത്ഥികളും സ്ത്രീകളും യുവാക്കളുമാണ് ഈ പ്രക്ഷാഭത്തിന്റെ മുൻപന്തിയിൽ എന്നും പ്രഭാവർമ്മയുടെ വരികളെ ഉദ്ധരിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അട്ടഹാസത്തിന്റെ മുഴക്കവും,
ചിലമ്പുന്ന െപാട്ടിക്കരച്ചിലിന്റെ കലക്കവും,
നിതാന്തമായ ൈവരക്കരിന്തേളിളക്കവും’
ഭരണകൂടം സൃഷ്ടിക്കുന്ന ഭീതിയ്ക്ക് കീഴടങ്ങില്ല എന്ന മുഷ്ടി ചുരുട്ടലിൽ ഇരമ്പുകയാണ് കാമ്പസുകൾ എന്നും പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
“മഞ്ഞിന്റെ മീതേ
പന്തമായ് പെൺകുട്ടികൾ,
സംഘവാദ് സേ ആസാദി മുഴക്കുന്നു” എന്ന വിനോദ് വൈശാഖിയുടെ വരികളും
“ഞങ്ങളാണ്, ഞങ്ങളാണ് ഞങ്ങളാണ് യൗവ്വനം
നിങ്ങൾ വീണിടാതെ വയ്യ
ഹാ ചവറ്റു കൂനയിൽ ..”
എന്ന റഫീഖ് അഹമ്മദിന്റെ വരികൾ ഭാവിയുടെ പ്രതീക്ഷയാണെന്നും അത് യാഥാർത്ഥ്യമാവുക തന്നെ ചെയ്യുമെന്നും അദ്ദേഹം ആമുഖത്തിൽ പറഞ്ഞു വയ്ക്കുന്നു.
ബെന്യാമന്റെ മഞ്ഞ നിറമുള പകലുകൾ എന്ന നോവലിലെ വരികളുടെ ഊഴമായിരുന്നു പിന്നീട്.
“ഉച്ച കഴിഞ്ഞ് മൂന്നു മണിയായേപ്പാഴേയ്ക്കും ജനങ്ങൾ തെരുവിലൂെട പതിയെപ്പതിയെ ഒഴുകാൻ തുടങ്ങി…. ചിലർ രാജ്യത്തിന്റെ ദേശീയ പതാകയും ചിലർ സമാധാനത്തിന്റെവെള്ളെക്കാടിയും പിടിച്ചിട്ടുണ്ടായിരുന്നു. ചിലരാകെട്ട, േദശീയപതാക പുതച്ചുകൊണ്ടാണ് നടന്നത്. ഈ രാജ്യം മറ്റാരുടേതുമല്ല , ഞങ്ങളുടെ സ്വന്തമാണ് എന്ന സേന്ദശമാണ് അവർ അതിലൂടെ നൽകിയത്”. എൽഡിഎഫ് തീർത്ത് മനുഷശ്യ ശൃംഖലയെയായിരുന്നു ധനമന്ത്രി വാക്കുകളിലൂടെ പറഞ്ഞുവച്ചത്. ഒപ്പം ‘നിലവിളി കെടുത്താൻ ഓടിക്കൂടുന്ന നന്മെയക്കാൾ സുന്ദരമായി ഒന്നുമില്ല’ എന്ന കെജിഎസിന്റെ വരികളും അദ്ദേഹം കൂട്ടിച്ചേർത്തു.
\ജനകീയ ചെറുത്തുനിൽപ്പിന്റെ ഏറ്റവും ഉജ്ജ്വലമായ പ്രകടനമായിരുന്നു ജനുവരി 8ലെ ദേശീയ പണിമുടക്കെന്നും കവിതയെ കുട്ടു പിടിച്ച് അദ്ദേഗം ഓർമ്മിപ്പിച്ചു.
“ഇന്നെല വരെ ഒരു ജാഥയിലും നിന്നിട്ടില്ലെങ്കിലെന്ത്
ഇന്ന് ജാഥയുടെ മുന്നിൽ കയറിനിന്ന് മുഷ്ടി ചുരുട്ടുന്നു പടുവൃദ്ധർ
ചരിത്രം പഠിക്കാൻപോയ കുട്ടികൾ ചരിത്രം സൃഷ്ടിക്കാൻ
തെരുവുകളെ സ്വന്തം ചോരെകാണ്ട് നനയ്ക്കുന്നു.” എന്ന് വിഷ്ണുപ്രസാദിന്റെ വരികളും ബജറ്റ് പ്രസംഗത്തിൽ ഇടം പിടിച്ചു.
രവീന്ദ്ര നാഥ ടാഗോറിന്റെ പ്രസിദ്ധമായ ഗീതാഞ്ജലിയിലെ മുപ്പത്തഞ്ചാം സർഗ്ഗം ഉദ്ധരിച്ച് കൊണ്ടായിരുന്നു ഡോ. തോമസ് ഐസക് തന്റെ ബജറ്റ് പ്രസംഗം ഉപസംഹരിച്ചത്.
എൻ.പി. ച്രന്ദേശഖരന്റെ തർജ്ജമയാണ് ഇതിനായി ഉദ്ധരിച്ചത്.
‘എവിടെ മനം
ഭയശൂന്യം
എവിടെ ശീർഷമനീതം
എവിടെ സ്വത്രന്തം ജ്ഞാനം…’.
അതാണ് സ്വാത്രന്ത്യത്തിന്റെ സ്വർഗ്ഗം, ഇന്ത്യക്കാരെ അവിടേയ്ക്ക് വിളിച്ചുണർത്തേണ എന്നായിരുന്നു ടാഗോറിന്റെ പ്രാർത്ഥനയെന്നു പറഞ്ഞുവയ്ക്കുന്ന അദ്ദേഹം. സ്വാത്രന്ത്യത്തിന്റെ ആ സ്വർഗ്ഗത്തിനു വേണ്ടി പ്രക്ഷോഭ രംഗത്ത് നിലയുറപ്പിച്ച യുവേപാരാളികൾക്ക് അഭിവാദ്യം അർപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമിയുടെ ന്യായവില 10 ശതമാനം വർധിപ്പിക്കും. ഇതുവവഴി പ്രതീക്ഷിക്കുന്ന വരുമാനം 200 കോടിയാണ്.
മൂല്യവർധിത നികുതിയിലെ മുഴുവൻ പലിശയും പിഴപ്പലിശയും ഒഴിവാക്കും. അഡ്മിറ്റഡ് ടാക്സ് പൂർണമായും അടയ്ക്കണം. തർക്കത്തിലുള്ള നികുതിയുടെ 50 ശതമാനം ഇളവ് അനുവദിക്കും. അപ്പീലിൽ ഉൾപ്പെട്ടിട്ടുള്ളവയ്ക്ക് ഉൾപ്പെടെ ഇത് ബാധകമാക്കും. 2020 ജൂലൈ 31നകം അപേക്ഷ നൽകണം. ആംനസ്റ്റി ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തുക അടയ്ക്കുന്നവർക്ക് 10 ശതമാനം റിബേറ്റ് നൽകും. തവണവ്യവസ്ഥ സ്വീകരിക്കുന്നവർ കുടിശിക തുകയുടെ 20 ശതമാനം ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം നൽകണം. ബാക്കി തുക നാലു തവണകളായി 2020 ഡിസംബറിന് മുൻപ് അടച്ചു തീർക്കണം.
മൂല്യ വർധിത നികുതി നിയമപ്രകാരം റിട്ടേൺ റിവൈസ് ചെയ്യുന്നതിന് 2019 സെപ്റ്റംബർ 30വരെ അവസരം നൽകിയിരുന്നു. വ്യാപാരികളുടെ ആവശ്യം മാനിച്ച് ഇത് 2020 ഡിസംബർ 31 വരെ നീട്ടി.
കേരള പൊതുവിൽപ്പന നികുതി നിയമത്തിന് കീഴിലുള്ള കുടിശികയ്ക്ക് പ്രഖ്യാപിച്ച ആംനസ്റ്റി ഈ വർഷവും തുടരും.
കഴിഞ്ഞ ബജറ്റിൽ 5 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികളുടെ നികുതി നിർണയങ്ങൾ നിബന്ധനകൾക്ക് വിധേയമായി പൂർത്തിയായതായി പ്രഖ്യാപിച്ചിരുന്നു. ഈ ആനുകൂല്യം 10 ലക്ഷംരൂപവരെ വിറ്റുവരവുള്ള വ്യാപാരികൾക്കും ബാധകമാക്കും.
ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യ അഞ്ചുവർഷത്തെ നികുതി പൂർണമായും ഒഴിവാക്കി.
പുതുതായി വാങ്ങുന്ന പെട്രോൾ, ഡീസൽ ഓട്ടോറിക്ഷകളുടെ ആദ്യ 5 വർഷത്തെ നികുതിയിൽ ഏർപ്പെടുത്തിയിരുന്ന റിബേറ്റ് എടുത്തു കളഞ്ഞു. ഇത്തരം വാഹനങ്ങളുടെ ആദ്യ അഞ്ചു വർഷത്തെ ഒറ്റത്തവണ നികുതി 2500 രൂപയായി നിജപ്പെടുത്തി.
പുതുതായി വാങ്ങുന്ന ഇലക്ട്രിക്ക് കാറുകൾ, മോട്ടർ സൈക്കിളുകൾ, സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രിക് പ്രൈവറ്റ് സർവീസ് വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ നികുതി അഞ്ചു ശതമാനമായി നിജപ്പെടുത്തി.
ഡീലർമാരുടെ കൈവശമുള്ളതും ഡെമോ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതുമായ വാഹനങ്ങൾക്ക് ഒരു വർഷത്തേക്ക് ഇതേ തരത്തിലുള്ള വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ അടയ്ക്കേണ്ട നികുതിയുടെ പതിനഞ്ചിൽ ഒന്ന് നികുതി ഏർപ്പെടുത്തും. ഇത്തരം വാഹനങ്ങൾ റജിസ്റ്റർ ചെയ്യുമ്പോൾ 15 വർഷത്തെ ഒറ്റത്തവണ നികുതി ബാധകമാക്കും.
ടിപ്പർ വിഭാഗത്തിൽപ്പെടാത്തതും 20000 കിലോഗ്രാം റജിസ്ട്രേഡ് ലെയ്ഡൻ വെയിറ്റിൽ കൂടുതലുമായ ചരക്കുവാഹനങ്ങളുടെ നികുതിയിൽ 25 ശതമാനം കുറവ് വരുത്തി.
രണ്ട് ലക്ഷം വരെ വില വരുന്ന മോട്ടർസൈക്കിളുകൾക്ക് ഒരു ശതമാനവും, 15 ലക്ഷംവരെ വിലവരുന്ന മോട്ടോർകാറുകൾ, സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്ന പ്രൈവറ്റ് സർവീസ് വാഹനങ്ങൾ എന്നിവയുടെ നികുതിയിൽ രണ്ട് ശതമാനവും വർധനവ് വരുത്തി. ഇതുവഴി പ്രതീക്ഷിക്കുന്ന വരുമാനം 200 കോടി.
സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ നികുതിയിൽ രണ്ട് ശതമാനം വർധന വരുത്തി.
പൊല്യൂഷൻ ടെസ്റ്റിങ് സ്റ്റേഷനുകളുടെ ലൈസന്‍സ് ഫീ 25,000 രൂപയായി വർധിപ്പിച്ചു.
എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസുകളുടെ നികുതി സീറ്റുകളുടെ എണ്ണത്തിന് ആനുപാതികമായി വർധിപ്പിച്ചു. ഇരുപത് സീറ്റുകളുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 50 രൂപ. 20 സീറ്റുകൾക്ക് മുകളിലുള്ള ബസുകൾക്ക് സീറ്റ് ഒന്നിന് 100 രൂപ.
തറ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഈടാക്കുന്ന സ്റ്റേജ് കാര്യേജുകളുടെ നികുതിയിൽ 10 ശതമാനം കുറവു വരുത്തി.
ഇതര സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലേക്ക് മേൽവിലാസം മാറ്റുന്നതിന് മറ്റു സംസ്ഥാനങ്ങളിൽനിന്നും എൻഒസി എടുത്ത തീയതി മുതൽ കേരളത്തിലെ നികുതി അടച്ചാൽ മതിയാകും.
വൻകിട പ്രോജക്ടുകൾ നടപ്പിലാക്കുമ്പോൾ, തൊട്ടടുത്തുള്ള ഭൂമിക്ക് വിജ്ഞാപനം ചെയ്ത ന്യായവിലയേക്കാൾ 30 ശതമാനംവരെ വില പുനർനിർണയിക്കാം. 50 കോടിയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്.
ആഡംബര നികുതി പുതുക്കി:
278.7–464.50 ചതുരശ്രമീറ്റർ–5000രൂപ
(3000–5000 ചതുരശ്രഅടി)
464.51–696.75 ചതുരശ്രമീറ്റർ–7500 രൂപ
(5001–7500 ചതുരശ്രഅടി)
696.76–929 ചതുരശ്രമീറ്റർ–10000രൂപ
(7501–10000ചതുരശ്രയടി)
929 ചതുരശ്രമീറ്ററിനു മുകളിൽ 12500 രൂപ
(10000 ചതുരശ്ര അടിക്ക് മുകളിൽ)
5 വർഷത്തേക്കോ അതിൽ കൂടുതൽ കാലത്തേക്കോ ഉള്ള ആഡംബര നികുതി ഒരുമിച്ചു മുൻകൂറായി അടച്ചാൽ ആകെ നികുതിയിൽ 20 ശതമാനം ഇളവ് അനുവദിക്കും. 16 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
ഒറ്റത്തവണ കെട്ടിട നികുതി പരമാവധി 30 ശതമാനത്തിൽ കവിയാത്ത വിധം പുനർനിർണയിക്കും.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കെട്ടിട നമ്പർ അനുവദിക്കുന്നതിനു മുന്നോടിയായി ഒറ്റത്തവണ കെട്ടിടനികുതി ഒടുക്കിയെന്ന് ഉറപ്പാക്കും. 50 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു.
പോക്കുവരവ് ഫീസ് പുതുക്കി:
10 ആർവരെ 100 രൂപ
11–20 ആർവരെ–200 രൂപ
21–50 ആർവരെ–300 രൂപ
51– 1 ഹെക്ടർവരെ–500 രൂപ
1 ഹെക്ടറിന് മുകളിൽ 2വരെ–700 രൂപ
2 ഹെക്ടറിനു മുകളിൽ 1000 രൂപ
(ഇതിലൂടെ പ്രതീക്ഷിക്കുന്ന വരുമാനം 8 കോടി)
വില്ലേജ് ഓഫിസുകളിൽനിന്ന് സ്ഥലപരിശോധന നടത്തി നൽകുന്ന ലൊക്കേഷൻ മാപ്പുകൾക്ക് 200 രൂപ ഫീസ് ഏർപ്പെടുത്തി. സർക്കാർ ഭവന പദ്ധതികൾക്കായി നൽകുന്ന ലൊക്കേഷൻ മാപ്പുകളെ ഈ ഫീസിൽനിന്നും ഒഴിവാക്കും. 50 കോടിയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു.
വില്ലേജോഫിസുകളിൽനിന്ന് നൽകുന്ന തണ്ടപ്പേർ പകർപ്പിന് 100 രൂപ ഫീസ് ഏർപ്പെടുത്തി. സർക്കാർ ഭവന പദ്ധതികള്‍ക്കായി തണ്ടപേര്‍ പകർപ്പുകളെ ഈ ഫീസുകളിൽനിന്ന് ഒഴിവാക്കി. ഇതിലൂടെ 50 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.
ക്ഷേമ പെൻഷനുകൾ വാങ്ങുന്ന അനർഹരെ ഒഴിവാക്കും. ഇതിലൂടെ 700 കോടിയുടെ ചെലവ് ഒഴിവാക്കാനാകും
തദ്ദേശ വകുപ്പിലെ ഡിആർ ഡിഐ, പെർഫോമൻസ് ഓഡിറ്റ് എന്നീ വിഭാഗങ്ങളിലെ 700 ജീവനക്കാരെ പുനർവിന്യസിക്കും. ഇവരുടെ ചുമതലകൾക്ക് ഇന്ന് പ്രസക്തിയില്ലാത്തതിനാലാണ് പുനർവിന്യസിക്കുന്നത്. ചരക്കുനികുതി വകുപ്പിൽ അധികമായുള്ളവരെ പഞ്ചായത്തിലേക്ക് പുനർവിന്യസിക്കും.
കാറുകൾ വാങ്ങുന്നതിനു പകരം മാസവാടകയ്ക്ക് എടുക്കും. ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങാനായാൽ 7.5 കോടിരൂപ ലാഭിക്കാനാകും. മേൽപറഞ്ഞ നടപടികളിലൂടെ 1500 കോടിരൂപയുടെ അധിക ചെലവെങ്കിലും ഒഴിവാക്കാനാകും.
ജിഎസ്‌ടി വകുപ്പിലെ 75 ശതമാനം ഉദ്യോഗസ്ഥരെയും ജിഎസ്ടി നികുതി പിരിവിനായി വിന്യസിക്കും.
ഒരു ലക്ഷത്തോളം പുതിയ രജിസ്ട്രേഷനുകൾ ഉൾപ്പെടുത്തി നികുതി ശൃംഖല വിപുലീകരിക്കും.
അതിർത്തിയിൽ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിക്കും.
റജിസ്ട്രേഡ് വ്യാപാരികളുടെ റിട്ടേൺ ഫയലിങ്, നികുതി ഒടുക്കൽ എന്നിവ കൃത്യമായി നിരീക്ഷിക്കുന്നതിന് അസി. സ്റ്റേറ്റ് ടാക്സ് ഓഫിസർമാരെ ചുമതലപ്പെടുത്തും.
നികുതി വെട്ടിപ്പ് സാധ്യതയുള്ള ചരക്കുകൾക്കും സേവനങ്ങൾക്കും നിർബന്ധിത ഇ–ഇൻവോയിസുകൾ ഏർപ്പെടുത്തും.
2020ലെ കേന്ദ്ര ഫിനാൻസ് ബില്ലിൽ ഉൾപ്പെടുത്തിബജറ്റിലെ നികുതി നിർദ്ദേശങ്ങൾ എന്തെല്ലാം?യിട്ടുള്ള സിജിഎസ്ടി ഭേദഗതികൾക്ക് സമാനമായ ഭേദഗതികൾ സംസ്ഥാന ജിഎസ്ടി നിയമത്തിലും ഉൾപ്പെടുത്തും
കൊല്ലത്ത് ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊന്ന് മൃതദേഹത്തിനൊപ്പമുള്ള വിഡിയോ സിനിമാ പാട്ടിനൊപ്പം പങ്കുവച്ചു. മൊബൈൽ ഫോണിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. അബ്ദുൾ അലി തന്റെ ബന്ധു കൂടിയായ ജലാലുദ്ദീനെ കോഴിയെ വെട്ടാൻ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് വെട്ടിക്കൊന്നത്.
സമാനമായ 3 വിഡിയോകൾ ഇയാൾ സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. അഞ്ചൽ ചന്തമുക്കിലെ ഇറച്ചിക്കടയിലെ ജോലിക്കാരായിരുന്നു ഇരുവരും.
കൊലപാതകത്തിന് ശേഷം അബ്ദുല്‍ അലി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രതിയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. പോസ്റ്റുമോർട്ടത്തിനു ശേഷം ജലാലുദ്ദീന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി അസമിലേക്ക് കൊണ്ടുപോയി.
മലയാളി യുവാവിനെ കാനഡയിലെ നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെ മലയാളി നഴ്സാണ് നാട്ടില്‍ വിവരം അറിയിച്ചത്. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല. കാഞ്ചിയാര്‍ പള്ളിക്കവല അമ്പാട്ടുകുന്നേല്‍ ഗോപിയുടെ മകന്‍ നിതിന്‍(25) നീന്തല്‍ കുളത്തില്‍ മുങ്ങി മരിച്ചതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്.
ദക്ഷിണ കാനഡയിലെ ഒന്റാറിയോ മേഖലയില്‍ താമസിക്കുന്ന നിതിനെ ബുധനാഴ്ച നീന്തല്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെന്നാണ് വിവരം. ബിടെക് പൂര്‍ത്തിയാക്കിയശേഷം ഉപരി പഠനത്തിനായി 3 വര്‍ഷം മുന്‍പാണ് നിതിന്‍ കാനഡയിലേക്കു പോയത്. അവിടെ പഠനത്തിനുശേഷം ജോലിയില്‍ പ്രവേശിച്ചിരുന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. അമ്മ: ബീന(നഴ്‌സ്, കട്ടപ്പന ഗവ. താലൂക്ക് ആശുപത്രി). സഹോദരങ്ങള്‍: ജ്യോതി, ശ്രുതി.
ഗായകന്‍ യേശുദാസിന്റെ ഇളയ സഹോദരന്‍ കെജെ ജസ്റ്റിന്‍ സാമ്പമ്ബത്തിക പ്രയാസം മൂലം ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നതായി പൊലീസ്. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണത്തിനു ശേഷമേ വ്യക്തത വരൂവെന്ന് പൊലീസിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെയാണ് ജസ്റ്റിസിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജസ്റ്റിന്‍ കടുത്ത സാമ്പത്തിക പ്രയാസത്തില്‍ ആയിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി മുളവുകാട് പൊലീസ് പറഞ്ഞു. ഇതിനെത്തുടര്‍ന്ന് ജീവനൊടുക്കിയതാണോയെന്നു സംശയിക്കുന്നു.
കാക്കനാട് അത്താണിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ജസ്റ്റിനും കുടുംബവും. രാത്രിയായിട്ടും ജസ്റ്റിന്‍ വീട്ടിലെത്താത്തതിനാല്‍ ബന്ധുക്കള്‍ തൃക്കാക്കര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കാനെത്തിയിരുന്നു. അപ്പോഴാണ് ഇതേ പ്രായത്തിലുള്ള ഒരാളുടെ മൃതദേഹം മുളവുകാട് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ടെന്ന വിവരം അറിഞ്ഞത്. വല്ലാര്‍പാടം ഡി.പി. വേള്‍ഡിന് സമീപം കായലിലാണ് മൃതദേഹം കണ്ടത്. രാത്രി 11.30 ഓടെ ബന്ധുക്കള്‍ സ്‌റ്റേഷനിലും തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തി മൃതദേഹം ജസ്റ്റിന്റേതാണെന്ന് സ്ഥിരീകരിച്ചു.