Latest News

സ്നേഹത്തിന്റെ പേരിലെന്ന വ്യാജേനെ സ്ത്രീകളെ ഉപദ്രവിക്കുന്ന ഭർത്താക്കന്മാരെക്കുറിച്ച് തുറന്നെഴുതുകയാണ് ആൻസി വിഷ്ണു എന്ന യുവതി. അച്ഛനോ മകനോ ഭർത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാൻ അനുവദിക്കരുത്.ഒരിക്കൽ തല്ല് കൊണ്ടാൽ പിന്നെ നിരന്തരം നിങ്ങൾ തല്ല് കൊള്ളേണ്ടി വരും,ആരോഗ്യപരമായി അഭിപ്രായവ്യത്യാസങ്ങൾ പറഞ് തീർക്കുവാൻ ഇടമില്ലാത്തിടത്ത് ഒരു സ്നേഹവും നിലനിൽക്കുന്നില്ല എന്ന് വേണം മനസിലാക്കുവാനെന്ന് ആൻസി വിഷ്ണു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഭർത്താവിന് ഭാര്യയെ കരണം നോക്കിയൊന്ന് പൊട്ടിക്കാൻ, ഉപദ്രെവിക്കാൻ, അവകാശമുണ്ടോ?പുരുഷന് സ്ത്രീയെ തല്ലി ശെരിയാക്കാൻ അവകാശമുണ്ടോ? സ്നേഹം കൊണ്ട് കരുതൽ കൊണ്ട് സ്ത്രീയെ ശാരീരികമായി ഉപദ്രെവിക്കാൻ ആണിന് അവകാശമുണ്ടോ? അവന് നിന്നോടുള്ള സ്നേഹം കൊണ്ട് അല്ലെ, നിന്റെ ഭർത്താവല്ലേ തല്ലിയത് അവന് അതിനുള്ള അവകാശം ഉള്ളത് കൊണ്ട് അല്ലെ? സ്നേഹം കൊണ്ട് മനുഷ്യൻ മനുഷ്യനെ ഉപദ്രവിക്കുമോ? ഭർത്താവ് ഉപദ്രവിക്കുന്നത്, കിടപ്പറയിൽ, sex ൽ ഒക്കെയും വല്ലാതെ വേദനിപ്പിക്കുന്നത് സ്നേഹം കൊണ്ടാണെന്ന് പറയുന്ന സ്ത്രീകളോട് എനിക്ക് വല്ലാത്ത ദേഷ്യമാണ്.

ഭർത്താവ് തല്ലിയെന്ന്, തെറി പറഞ്ഞെന്ന് ഒക്കെയും പരാതികൾ പറയുമ്പോൾ സ്നേഹം കൊണ്ടെന്ന് പറഞ് സഹിക്കാൻ പഠിപ്പിക്കുന്ന അമ്മമാർ പെണ്മക്കളെ വേദനകൾ അനുഭവിക്കാൻ മാത്രമാണോ വളർത്തിയത്.ഈ അടുത്ത്‌ ഒരു കൂട്ടുകാരി എന്നോട് പറഞ്ഞു, കിടപ്പറയിൽ ഭർത്താവ് വല്ലാതെ തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്, sex ൽ വല്ലാതെ വേദനിപ്പിക്കുന്നുവെന്ന്, വീട്ടുകാരുടെ മുൻപിൽ കൂട്ടുകാരുടെ മുൻപിൽ ഒക്കെയും തന്റെ ശരീരത്തെ കളിയാക്കുന്നുവെന്ന്. ആ പെൺകുട്ടി രണ്ട് ആൺകുട്ടികളുടെ അമ്മയാണ്, കൗമാരത്തിൽ അവൾ അതീവ സുന്ദരിയായിരുന്നു,

രണ്ട് പ്രസവിച്ചപ്പോൾ തടി വെച്ചിട്ടുണ്ട്, മാറിടങ്ങൾ തൂങ്ങിയിട്ടുണ്ട്, ശരീരത്തിന്റെ ഭംഗി നഷ്ട്ടപെട്ടിട്ടുണ്ട്,തന്റെ ഭാര്യയെ, തന്റെ കുഞ്ഞുങ്ങളുടെ അമ്മയെ നിരന്തരം body shaming ചെയ്യുവാൻ മുതിരുന്ന ആണുങ്ങളോടാണ് ” നിങ്ങൾക്കും പഴയ സൗന്ദര്യം ഇല്ല, ആകെ മൊത്തം പഴകിയിട്ടുണ്ട്, ” എന്നിട്ടും കൂട്ടുകാരികളുടെ മുൻപിൽ, വീട്ടുകാരുടെ മുൻപിൽ bodyshaming ചെയ്യാത്തത് ഭാര്യയുടെ വിശാലമായ മനസാണ് എന്ന് വേണം കരുതാൻ.എത്രയൊക്കെ സ്നേഹത്തിന്റെ പേരിലും, കരുതലിന്റെ പേരിലും സ്ത്രീയെ ഉപദ്രവിക്കുവാൻ ആണിന് അവകാശമില്ല. അച്ഛനോ മകനോ ഭർത്താവോ കാമുകനോ സുഹൃത്തോ ആരുമാകട്ടെ തന്റെ ശരീരത്തെ വേദനിപ്പിക്കുവാൻ അനുവദിക്കരുത്.ഒരിക്കൽ തല്ല് കൊണ്ടാൽ പിന്നെ നിരന്തരം നിങ്ങൾ തല്ല് കൊള്ളേണ്ടി വരും,ആരോഗ്യപരമായി അഭിപ്രായവ്യത്യാസങ്ങൾ പറഞ് തീർക്കുവാൻ ഇടമില്ലാത്തിടത്ത് ഒരു സ്നേഹവും നിലനിൽക്കുന്നില്ല എന്ന് വേണം മനസിലാക്കുവാൻ. പെണ്ണിനെ തല്ലി ശെരിയാക്കുവാൻ ആണിന് അധികാരമില്ലെന്ന് ചുരുക്കം.

എത്ര പറഞാലും, എഴുതിയാലും, ഭാര്യ തനിക്ക് തീറെഴുതി കിട്ടിയ വസ്തുവാണെന്ന് മനുഷ്യർ വിശ്വസിക്കാൻ തീരുമാനിച്ചാൽ ലോകം ഒരിക്കലും ശെരിയാകില്ല. മാറേണ്ടത് പുരുഷ കേന്ദ്രകൃത സമൂഹമാണ്, സിനിമകളിൽ സീരിയലുകളിൽ നായികക്ക് നേരെ നായകൻ ശബ്‌ദം ഉയർത്തിയാൽ, നായികയെ പട്ടിയെ പോലെ ഉപദ്രേവിച്ചാൽ ഒക്കെ കയ്യടിക്കുന്ന, അത് പ്രണയം എന്ന് അതാണ് പ്രണയം എന്ന് കൊട്ടിഘോഷിക്കുന്ന സമൂഹത്തിലാണ് നമ്മൾ, ഇപ്പോഴും എത്ര സ്ത്രീവിരുദ്ധതയാണ് നമ്മൾ പുലമ്പി കൊണ്ടിരിക്കുന്നത്. എന്ന് മാറും…. എങ്ങനെ മാറും….നമുക്ക് പറഞ് കൊണ്ടിരിക്കാം എഴുതി കൊണ്ടിരിക്കാം

ലക്‌നൗവിൽ വിഷാദരോഗിയായ ഡോക്ടർ ഒമിക്രോൺ ഉൽക്കണ്ഠ മൂലം ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി. അതിദാരുണമായ മൂന്ന് കൊലപാതകങ്ങളാണ് കാൺപൂരിലുണ്ടായിരിക്കുന്നത്. ഒമിക്രോൺ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി തന്റെ രണ്ട് മക്കളെയും ഭാര്യയെയുമാണ് ഡോക്ടർ ഇല്ലാതാക്കിയത്. വെള്ളിയാഴ്ചയാണ് സംഭവം. കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ഡോക്ടർക്കായി പോലീസ് ശക്തമായ അന്വേഷണത്തിലാണ്.

കൊലപാതകം നടന്ന വീട്ടിൽ നടത്തിയ തിരച്ചിലിൽ ഡോക്ടറുടേത് എന്ന് കരുതുന്ന ഡയറി പോലീസിന് ലഭിച്ചിരുന്നു. ഇതിലാണ് ഒമിക്രോണിനെക്കുറിച്ചുള്ള ആശങ്ക ഡോക്ടർ പങ്കുവെച്ചിരിക്കുന്നത്. ‘ഒമിക്രോൺ എല്ലാവരെയും കൊല്ലും, ഇനി രക്ഷപ്പെടാൻ കഴിയാത്ത ഒരു അവസ്ഥയിലാണ് ഇപ്പോൾ ഞാൻ നിൽക്കുന്നത്, എന്റെ അശ്രദ്ധമൂലമാണ് അത് സംഭവിച്ചത്’ ഡയറിയിൽ ഇങ്ങനെയാണ് ഡോക്ടർ കുറിച്ചിരിക്കുന്നത്. ഏറെ നാളുകളായി ഇദ്ദേഹം വിഷാദരോഗം അനുഭവിക്കുകയാണെന്നാണ് വിലയിരുത്തൽ.

കാൺപൂർ ആശുപത്രിയിലെ ഫോറൻസിക് വിദഗ്ധനാണ് പ്രതിയായ ഡോക്ടർ സുഷീൽ കുമാർ. 48കാരിയായ ഭാര്യയെയും മക്കളെയുമാണ് ഇയാൾ കൊലപ്പെടുത്തിയത്. മകന് 18ഉം മകൾക്ക് പതിനഞ്ചുമാണ് പ്രായം. മൂവരെയും കൊലപ്പെടുത്തിയ ശേഷം വിവരം പോലീസിൽ അറിയിക്കാൻ ആവശ്യപ്പെട്ട് സഹോദരന് സന്ദേശമയച്ചു. സംഘം സ്ഥലത്തെത്തുമ്പോഴേക്കും ഡോക്ടർ രക്ഷപ്പെട്ടിരുന്നു. വീട്ടിൽ നിന്നും ചോരപ്പാടുകളുള്ള ഒരു ചുറ്റിക പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതുപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു.

മലയാള സിനിമയിലെ ശ്രദ്ധേയനായ താരമാണ് സ്ഫടികം ജോർജ്ജ്. 1995ൽ പുറത്തിറങ്ങിയ ഭദ്രൻ ചിത്രമായ സ്ഫടികം എന്ന ചിത്രത്തിലൂടെ യാണ് ശ്രദ്ധ നേടുന്നത്. ‘ആകാശഗംഗ -2′ ആണ് അദ്ദേഹം അഭിനയച്ചതിൽ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം.

സ്ഫടികത്തി’ന് പിന്നാലെ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരിൽ ഒരാളായി ഇദ്ദേഹം മാറി. വില്ലനായും സഹനടനായും കോമഡി വേഷങ്ങളിലു മൊക്കെയായി സ്ഫടികം ജോർജ്ജ് സിനിമയിൽ സജീവമായിരുന്നു. എന്നാലിപ്പോൾ കൊവിഡ് കാലമായതിനാൽ തൽക്കാലത്തേക്ക് സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ് അദ്ദേഹം.

ഇപ്പോളിതാ വൃക്കരോ​ഗം ബാധിച്ചപ്പോൾ അനുഭവിച്ച ദുരിതങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്ഫടികം. അപ്രതീക്ഷിതമായി തനിക്ക് രോഗം ബാധിച്ചതും മരിച്ചു പോയാൽ മതിയെന്ന് പ്രാർത്ഥിച്ചതിനെ കുറിച്ചുമാണ് താരം തുറന്നു പറയുന്നത്. വാക്കുകളിങ്ങനെ

ജീവിതം സിനിമയുമായി മുന്നോട്ട് പോകുന്നതിനിടയിൽ അപ്രതീക്ഷിതമായാണ് രോഗിയായത്. കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞു. ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ഉൾപ്പെടെ ഒട്ടേറെ പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. അതിനിടെ ഭാര്യ ത്രേസ്യാമ്മ അർബുദ രോഗത്തിന് ചികിത്സയിലായി. മരണത്തോളം പോന്ന അസുഖങ്ങൾ മുന്നിലെത്തിയപ്പോൾ തകർന്നു പോയി. എന്റെ പിതാവേ എനിക്ക് ഈ ഭൂമിയിലെ വാസം മതിയായി. എന്നെ അവിടത്തെ ലോകത്തേക്ക് കൊണ്ടുപോകണേ… എന്ന് കണ്ണീരോടെ പ്രാർത്ഥിച്ചിട്ടുണ്ട്. പക്ഷേ അവിടെ ദൈവം ജീവിതത്തിന്റെ മരുപ്പച്ചകാട്ടി തങ്ങളെ ആശ്വസിപ്പിക്കുകയും അവനോട് ചേർത്തുനിർത്തുകയും ചെയ്തു’

സിനിമയിൽ സജീവമായിരുന്നപ്പോഴും ദൈവ വിശ്വാസത്തോടെ ധ്യാനം കൂടാറുണ്ടായിരുന്നു. സിനിമയിൽ തിരക്ക് കുറഞ്ഞപ്പോഴും ആ പതിവ് തെറ്റിച്ചിരുന്നില്ല. മരിക്കണം എന്ന് ആത്മാർഥമായി ആഗ്രഹിച്ചുകൊണ്ട് നടത്തിയ പ്രാർത്ഥനകൾ ദൈവത്തിനുള്ളതായിരുന്നു. ആയിടക്കാണ് രോഗങ്ങൾ സുഖപ്പെടുന്നതായി സ്വപ്നം കാണുന്നത്. അത് പിന്നീട് യാഥാർഥ്യമായപ്പോൾ ദൈവത്തിന് എത്രമേൽ പ്രിയപ്പെട്ടവനായിരുന്നുവെന്ന് ബോധ്യപ്പെട്ടു. അവിശ്വസനീയമായ രീതിയിലാണ് ദൈവം എന്നെ അവനോട് ചേർത്ത് നിർത്തിയത്. 40 ദിവസം ചൂടുവെള്ളം മാത്രം കുടിച്ച് ഉപവസിച്ചിട്ടുണ്ട്

മലയാളി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം യുവതി വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. കോയമ്പത്തൂരിലെ പീളമേട്ടിലാണു സംഭവം. തിരുവനന്തപുരം കൊടിപുരം സ്വദേശി ആര്‍. രാകേഷിന്റെ (30) മുഖത്താണ് കാഞ്ചീപുരം മീനംപാക്കത്തുനിന്നുള്ള പി. ജയന്തി (27) ആസിഡ് ഒഴിച്ചത്. രാകേഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതും മറ്റൊരു വിവാഹം കഴിച്ചതുമാണ് പ്രകോപനത്തിന് കാരണം. രാകേഷ് 18 ലക്ഷം രൂപ വാങ്ങിച്ചെടുത്തതായും ജയന്തി പരാതി നല്‍കി.

ദുബായിലെ ഒരു സ്പായില്‍ രാകേഷിനൊപ്പം ജയന്തി ജോലി ചെയ്തിരുന്നു. ജയന്തിയും രാകേഷും അവിടെ ഒന്നിച്ച് താമസിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു ജയന്തി. ജൂലായില്‍ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ നാട്ടിലെത്തിയ രാകേഷ് മൂന്നു മാസം മുന്‍പു വിവാഹിതനായി. വിവാഹിതനായ വിവരം രാകേഷ് ജയന്തിയില്‍ നിന്ന് മറച്ചുവെച്ചിരുന്നു. ഇതിനിടെ ജയന്തിയും ചെന്നൈയിലേക്ക് മടങ്ങിയിരുന്നു.

പീളമേട്ടിലെ അപ്പാര്‍ട്‌മെന്റില്‍ എത്താന്‍ കഴിഞ്ഞ ദിവസം രാകേഷ് ജയന്തിക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചിരുന്നു. തുടര്‍ന്ന് കൂടിക്കാഴ്ചയില്‍ വിവാഹം കഴിക്കാന്‍ ജയന്തി രാകേഷിനോട് ആവശ്യപ്പെട്ടു. രാകേഷ് ഇത് നിരസിക്കുകയും വിവാഹിതനായ വിവരം അറിയിക്കുകയും ചെയ്തതോടെ ഇരുവരും തമ്മില്‍ വഴക്കായി. ഇതിനിടെ ബാഗില്‍ നിന്ന് ആസിഡ് ബോട്ടില്‍ എടുത്ത ജയന്തി രാകേഷിന്റെ മുഖത്തേക്ക് ഒഴിച്ചു.

രാകേഷിന് ഇടതു കണ്ണിന്റെ ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. രാകേഷിനെ ജയന്തി കത്തി ഉപയോഗിച്ച് ആക്രമിച്ചതായും പൊലീസ് അറിയിച്ചു. പിന്നീട് ജയന്തി വിഷം കഴിച്ചു. പാര്‍പ്പിട സമുച്ഛയത്തിലെ സെക്യൂരിറ്റിയാണ് ഇരുവരേയും കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരുടേയും നില ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു.

രാകേഷിന്റെ പരാതിയില്‍ ജയന്തിക്കെതിരേ പീളമേട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. രാകേഷ് തന്നില്‍നിന്നു 18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നതായി ജയന്തി പരാതി നല്‍കി. രാകേഷിനെതിരേയും പോലീസ് കേസ് എടുത്തിട്ടുണ്ട്.

മെട്രിസ് ഫിലിപ്പ്

ഒരിക്കൽ എങ്കിലും ഇത് അനുഭവിക്കേണ്ടി വരും പ്രീയ പ്രവാസികളെ…

കൊറോണമാറി ഇപ്പോൾ ഒമിക്രോണായി. കോവിഡ് 2019 എന്നപേരിൽ തുടങ്ങിയ മഹാമാരിയുടെ വൈറസ് പല വകഭേദങ്ങൾ ആയി പരിവർത്തനം ചെയ്തു, മനുഷ്യശരീരത്തിലേക്ക്, പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, എപ്സിലോൺ, സിറ്റ, കാപ്പ, ഇയോറ്റ,ഈറ്റ, തീറ്റ, ഡെൽറ്റ പ്ലസ് അവസാനം ഒമിക്രോണിൽ എത്തി നിൽക്കുന്നു. ഒമിക്രോൺ കൂടുതൽ മാരകശേഷി ഉണ്ട് എന്ന് ശാസ്ത്രലോകം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. കൂടുതൽ ജാഗ്രതയോടെ ഈ വിഷയത്തിൽ ഇടപെടണം എന്ന് സർക്കാർ നിർദേശിച്ചു കഴിഞ്ഞു. കോവിഡ് വന്നവർക്കും ഈ വൈറസ് പിടിപെടാം എന്ന് റിപ്പോർട്ട് ഉണ്ട്. അതിനാൽ
ജാഗ്രതയോടെ മൂന്നോട്ട്പോകാം.

കൊറോണ മനുഷ്യരിൽ ഉണ്ടോ എന്ന് കണ്ടുപിടിക്കാൻ ART ടെസ്റ്റ്, PCR ടെസ്റ്റ് ആണ് ചെയുന്നത്. ART ചെയ്യുമ്പോൾ, നെഗറ്റീവ് ആകാം, പോസിറ്റീവ് ആകാം. എന്നാൽ ART പോസിറ്റീവ് ആയ ഒരു രോഗി, തീർച്ചയായും PCR ടെസ്റ്റ് ചെയ്യണം. കൂടുതൽ വ്യക്തതയ്ക്കുവേണ്ടിയാണ് ഈ ടെസ്റ്റ് ചെയ്യുന്നത്. ഇപ്പോൾ യാത്ര ചെയ്യുന്നവർ പലപ്പോഴായി 3 തവണ PCR ചെയ്യേണ്ടിവരുന്നുണ്ട്.

കൊറോണ കാലം തുടങ്ങിയിട്ട് 2 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 2020 ലെ കൊറോണ പേടി 2021 ആയപ്പോൾ കുറഞ്ഞു കുറഞ്ഞു വന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ കൊറോണയിലൂടെ ജീവിക്കാൻ മനുഷ്യർ പഠിച്ചുകഴിഞ്ഞു. രോഗം പിടിപെട്ട് 10 ദിവസം കഴിഞ്ഞാൽ, മറ്റൊരാളിലേയ്ക്ക് രോഗം പടരില്ല എന്ന് ശാസ്ത്രലോകം പറയുന്നു. എന്നാൽ, ആ രോഗി, കൂടുതലായി, ഇമ്യൂണിറ്റി കൂട്ടാൻ ഉള്ള പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കണം. ഒരു കൊറോണ രോഗി ആയി കഴിഞ്ഞു, 10 ദിവസം കഴിഞ്ഞു വരുന്ന ഡിസ്ചാർജ് മെമ്മോയിൽ അടുത്ത 272 ദിവസം ART, RTPCR ടെസ്റ്റ് ചെയ്യേണ്ട എന്നുള്ള റിപ്പോർട്ട് നൽകുന്നുണ്ട്. എന്നാൽ വിദേശത്തുനിന്നും, ഇന്ത്യ ഉൾപ്പടെ ഉള്ള രാജ്യങ്ങളിലേക്ക് വരുന്നവർ 72 മണിക്കൂറിനുള്ളിൽ ഉള്ള, PCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം എന്ന് നിർബന്ധം ഉണ്ട്. ഈ ടെസ്റ്റിന് $120 മുതൽ $200 വരെയാണ്‌ ചാർജ്.

രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷം നാട്ടിലേക്കു വരുവാൻ ടിക്കറ്റ് എടുത്തിരിക്കുന്ന ഒരു വ്യക്തിക് PCR ടെസ്റ്റ് എന്ന ഡെമോക്ലസിന്റെ വാൾ പോലെ തലയ്ക്കുമുകളിൽ തൂങ്ങി നിൽപ്പുണ്ട് എന്നുള്ള ചിന്ത എപ്പോഴും ഉണ്ടാകണം. സാധാരണ രണ്ട് മാസം മുന്നേ എയർ ടിക്കറ്റ് എടുത്തുവെക്കും. എന്നാൽ കോവിഡ് ആ സമയത്തു പിടിപെട്ടാൽ, പിസിആർ ടെസ്റ്റ് നെഗറ്റീവ് ആകണം എന്ന് ഒരു ഉറപ്പും ഇല്ല താനും. എത്രയോ ആളുകളുടെ, വിവാഹം, മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. ടിക്കറ്റ് ക്യാൻസൽ ചെയ്താൽ അൽപ്പം തുക മാത്രമെ തിരികെ ലഭിക്കു.

നിങ്ങൾക്കു യാത്ര ചെയ്യണം എന്നുണ്ടെങ്കിൽ കൊറോണ പിടിക്കാതെ നോക്കുക. പിടിപെട്ടാൽ ചിലപ്പോൾ പിസിആർ ടെസ്റ്റ് പോസിറ്റീവ് വീണ്ടും കാണിച്ചേക്കാം. പക്ഷേ, യഥാർത്ഥത്തിൽ നിങ്ങൾ കൊറോണ രോഗി അല്ല എന്ന് ഓർത്തുകൊള്ളൂ. എന്നാൽ നിങ്ങളുടെ യാത്ര ക്യാൻസൽ ചെയ്യേണ്ടിയും വരും. പ്രീയമുള്ളവരെ, ഒമൈക്രോണിൽ നിന്നും രക്ഷപെടാൻ ജാഗ്രത പാലിക്കാം.

മെട്രിസ് ഫിലിപ്പ്

കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയായ മെട്രീസ് ഫിലിപ്പിൻെറ നിരവധി ലേഖനങ്ങൾ, വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. “നാടും മറുനാടും: ഓർമ്മകൾ കുറിപ്പുകൾ”, “ലൈഫ് ഈസ് ബ്യൂട്ടിഫുൾ” എന്നി ലേഖന സമാഹാരങ്ങൾ, സിംഗപ്പൂർ പ്രവാസി പബ്ലിക്കേഷൻ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ പ്രവാസി കോൺഗ്രസ് അവാർഡ്, സിംഗപ്പൂർ പ്രവാസി എക്സ്പ്രസ്സ് അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഈ കോവിഡ് കാലത്ത് അടുത്ത പുസ്‌തകം എഴുതി കൊണ്ടിരിക്കുന്നു. കലാ, വായന, എഴുത്ത്, സാമൂഹ്യപ്രവർത്തനം, എന്നിവ ചെയ്യുന്നു.
ഭാര്യ മജു മെട്രീസ്, മക്കൾ: മിഖായേൽ, നഥാനിയേൽ, ഗബ്രിയേൽ.
[email protected]
+6597526403
Singapore

ഹെലികോപ്റ്റര്‍ അപകടത്തിലായപ്പോള്‍ തന്നെ സഹായിച്ച കുമ്പളം സ്വദേശി രാജേഷിനും ഭാര്യ എ വി ബിജിക്കും നന്ദിയറിയിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. വനിതാ പൊലീസ് ഓഫീസര്‍ കൂടിയായ ബിജിയുടെ വീട്ടിലെത്തിയാണ് അദ്ദേഹം നന്ദി പറഞ്ഞത്. ഏപ്രില്‍ 11നായിരുന്നു എംഎ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്.

കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര്‍ ആശുപത്രിയിലേക്ക് പോവുന്നതിനിടെയാണ് സാങ്കേതിക തകരാര്‍ കാരണം ഹെലികോപ്റ്റര്‍ ചതുപ്പില്‍ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും മൂന്ന് ജീവനക്കാരും അടക്കം ആറുപേരായിരുന്നു ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ഈ സമയം ആശുപത്രിയിലെത്തിക്കും മുമ്പ് ഇവര്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയത് ബിജിയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് മുന്‍കൈ എടുത്ത ബിജിയെ കേരളാ പൊലീസും ആദരിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇടിച്ചിറങ്ങിയപ്പോള്‍ അവരെ രക്ഷിക്കാന്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ എവി ബിജി കാണിച്ച ധീരതയാര്‍ന്ന പ്രവര്‍ത്തനത്തിന് സര്‍ട്ടിഫിക്കറ്റും പാരിതോഷികവും നല്‍കിയിരുന്നു.

ഞാറയ്ക്കലിൽ വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കൾ. സമീപവാസിയായ യുവാവ് ശല്യം ചെയ്യുന്നുവെന്ന് പൊലീസിൽ പരാതി നൽകിയ വൈപ്പിൻ ഞാറയ്ക്കൽ സ്വദേശിയായ സിന്ധു എന്ന വീട്ടമ്മയെയാണ് ഇന്ന് പുലർച്ചെയോടെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സിന്ധു പിന്നീട് മരിച്ചു. സിന്ധുവിനൊപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ 18കാരനായ മകൻ അതുൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം മരിക്കുന്നതിന് മുമ്പുള്ള യുവതിയുടെ ശബ്ദസന്ദേശം ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതിൽ സമീപവാസിയായ യുവാവിന്‍റെ പേര് പറഞ്ഞിട്ടുണ്ട്. സ്ഥിരമായി വഴിയിൽ തടഞ്ഞുനിർത്തി യുവാവ് സിന്ധുവിനെ ശല്യം ചെയ്തിരുന്നു. ഇതേച്ചൊല്ലി സിന്ധുവിന്‍റെ സഹോദരനും യുവാവും തമ്മിൽ അടിപിടി നടന്നിരുന്നു. ഇതേത്തുടർന്നാണ് രണ്ട് ദിവസം മുമ്പ് യുവാവിനെതിരെ സിന്ധു പൊലീസിൽ കേസ് നൽകിയത്. പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അതിന് പിന്നാലെയാണ് സന്ധുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.

എന്നാൽ സിന്ധു ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം വരെ സിന്ധുവിന്റെ പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. പൊള്ളലേറ്റ സിന്ധുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി ബന്ധുക്കളോട് പറഞ്ഞ കാര്യങ്ങൾ അസ്വാഭാവിക മരണത്തിലേക്കു വിരല്‍ ചൂണ്ടുന്നതാണെന്നും വീട്ടുകാർ ആരോപിക്കുന്നു.

സിന്ധു പറഞ്ഞ കാര്യങ്ങൾ മൊബൈലിൽ റെക്കോർഡ് ചെയ്തു ബന്ധുക്കൾ പൊലീസിന് കൈമാറിയിട്ടുണ്ട്. കൂടാതെ വീട്ടിൽ കാർ ഷെഡ് നിർമ്മാണം നടന്നുവരികയായിരുന്നു. കാർ ഷെഡ് നിർമ്മാണ തൊഴിലാളികളോട് ഇന്ന് വീട്ടിലെത്താനും സിന്ധു ആവശ്യപ്പെട്ടിരുന്നു. ഇവർക്ക് നൽകാനായി ഭക്ഷണം തയ്യാറാക്കുന്നതിന്‍റെ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ഇങ്ങനെയൊരാൾ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

അതേസമയം വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നതിനാല്‍ ആത്മഹത്യയാണോ അപായപ്പെടുത്താനുള്ള ശ്രമമായിരുന്നോ എന്ന കാര്യത്തില്‍ പൊലീസ് അന്തിമ നിഗമനത്തില്‍ എത്തിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നാണ് പൊലീസ് നിലപാട്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്.

പാലക്കാട്‌ ആ​​​ല​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​താ​​​യ കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ത്ഥി​​​നി സൂ​​​ര്യ കൃ​​​ഷ്ണ​​​യെ (21) മും​​​ബൈ താ​​​നെ​​​യി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി. മും​​​ബൈ​​​യി​​​ൽ ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി ര​​​മേ​​​ഷ് സ്വാ​​​മി​​​യു​​​ടെ കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു താ​​​മ​​​സം.

മും​​​ബൈ​​​യി​​​ൽ എ​​​ത്തി​​​യ ശേ​​​ഷം റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​വ​​​ച്ച് പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട വ്യ​​​ക്തി​​​യാ​​​ണ് സൂ​​​ര്യ​​​യെ ത​​​മി​​​ഴ് കു​​​ടും​​​ബ​​​ത്തി​​​ൽ എ​​​ത്തി​​​ച്ച​​​ത്. താ​​​ൻ അ​​​നാ​​​ഥ​​​യാ​​​ണെ​​​ന്നും പോ​​​കാ​​​ൻ മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ല്ല എ​​​ന്നും പ​​​റ​​​ഞ്ഞ​​​പ്പോ​​​ൾ ത​​​നി​​​ക്ക് ഈ ​​​കു​​​ടും​​​ബം അ​​​ഭ​​​യം ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു സൂ​​​ര്യ പോ​​​ലീ​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. സ്വ​​​ന്ത​​​മാ​​​യി ജീ​​​വി​​​ക്ക​​​ണം എ​​​ന്ന ആ​​​ഗ്ര​​​ഹ​​​ത്തോ​​​ടെ​​​യാ​​​ണ് നാ​​​ടു​​​വി​​​ട്ട​​​തെ​​​ന്നാ​​​ണ് സൂ​​​ര്യ കൃ​​​ഷ്ണ​​​യു​​​ടെ മൊ​​​ഴി.

ഓ​​​ഗ​​​സ്റ്റ് മു​​​പ്പ​​​താം തീ​​​യ​​​തി​​​യാ​​​ണ് പു​​​തി​​​യ​​​ങ്കം തെ​​​ലു​​​ങ്ക​​​ത്ത​​​റ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍റെ​​​യും സു​​​നി​​​ത​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ സൂ​​​ര്യ​​​കൃ​​​ഷ്ണ​​​യെ ആ​​​ല​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു കാ​​​ണാ​​​താ​​​യ​​​ത്. ആ​​​ല​​​ത്തൂ​​​ർ ടൗ​​​ണി​​​ലെ ബു​​​ക്ക് സ്റ്റാ​​​ളി​​​ൽ​​​നി​​​ന്നു പു​​​സ്ത​​​കം വാ​​​ങ്ങാ​​​ൻ എ​​​ന്നു​​​പ​​​റ​​​ഞ്ഞ് രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്നി​​​നു​​​ശേ​​​ഷം വീ​​​ട്ടി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങി​​​യ സൂ​​​ര്യ കൃ​​​ഷ്ണ തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ​​​തു​​​ട​​​ർ​​​ന്നാ​​​ണ് വീ​​​ട്ടു​​​കാ​​​ർ അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​ങ്ങി​​​യ​​​ത്.

ബി​​​എ ഇം​​​ഗ്ലീ​​​ഷ് ര​​​ണ്ടാം​​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ത്ഥി​​​നി​​​യാ​​​ണ് സൂ​​​ര്യ കൃ​​​ഷ്ണ. ആ​​​ല​​​ത്തൂ​​​രി​​​ന​​​ടു​​​ത്തു​​​ള്ള ബ​​​സ് സ്റ്റോ​​​പ്പി​​​ലേ​​​ക്കു സൂ​​​ര്യ​​​കൃ​​​ഷ്ണ ന​​​ട​​​ന്നു പോ​​​കു​​​ന്ന ദൃ​​​ശ്യം സി​​​സി​​​ടി​​​വി​​​യി​​​ൽ പ​​​തി​​​ഞ്ഞി​​​രു​​​ന്നു. അ​​​വി​​​ടെ​​​നി​​​ന്നു നേ​​​രേ കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കാ​​​ണു പോ​​​യ​​​തെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. കോ​​​യ​​​മ്പ​​ത്തൂ​​​ർ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്നു മ​​​റ്റൊ​​​രു പേ​​​രി​​​ൽ മും​​​ബൈ​​​യി​​​ലേ​​​ക്കു ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്തു.

ഇ​​​താ​​​ണ് സൂ​​​ര്യ​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു പോ​​​ലീ​​​സി​​​നു ത​​​ട​​​സ​​​മാ​​​യ​​​ത്. സൂ​​​ര്യ​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി രാ​​​ജ്യ​​​വ്യാ​​​പ​​​ക​​​മാ​​​യി പോ​​​ലീ​​​സ് തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ ഫോ​​​ട്ടോ സ​​​ഹി​​​തം നോ​​​ട്ടീ​​​സ് പ​​​തി​​​പ്പി​​​ച്ചു. അ​​​വി​​​ടെ​​​യു​​​ള്ള മ​​​ല​​​യാ​​​ളി അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണം തേ​​​ടി. എ​​​ന്നാ​​​ൽ കാ​​​ര്യ​​​മാ​​​യി ഒ​​​രു വി​​​വ​​​ര​​​വും ല​​​ഭി​​​ച്ചി​​​ല്ല. മൂ​​​ന്നു​​​മാ​​​സ​​​ത്തോ​​​ളം പു​​​റം​​​ലോ​​​ക​​​വു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​തെ​​​യാ​​​ണ് സൂ​​​ര്യ ക​​​ഴി​​​ഞ്ഞ​​​ത്.

മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നി​​​ല്ല. കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പോ​​​ലീ​​​സ് സം​​​ഘം സൈ​​​ബ​​​ർ സെ​​​ല്ലു​​​മാ​​​യി ചേ​​​ർ​​​ന്ന് സൂ​​​ര്യ​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ കൃ​​​ത്യ​​​മാ​​​യി നി​​​രീ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം സൂ​​​ര്യ മ​​​റ്റൊ​​​രു പേ​​​രി​​​ൽ ഫേ​​​സ്ബു​​​ക്ക് അ​​​ക്കൗ​​​ണ്ട് ആ​​​രം​​​ഭി​​​ച്ച​​​താ​​​ണ് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​യ​​​ത്. അ​​​ക്കൗ​​​ണ്ട് ആ​​​രം​​​ഭി​​​ച്ച​​​ശേ​​​ഷം നാ​​​ട്ടി​​​ലു​​​ള്ള ചി​​​ല സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കു ഫ്ര​​​ണ്ട് റി​​​ക്വ​​​സ്റ്റ് അ​​​യ​​​യ്ക്കു​​​ക​​​യും ചെ​​​യ്തു. പോ​​​ലീ​​​സ് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ അ​​​തു സൂ​​​ര്യ ത​​​ന്നെ​​​യാ​​​ണെ​​​ന്നും മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നാ​​​ണ് അ​​​ക്കൗ​​​ണ്ട് ക്രി​​​യേ​​​റ്റ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഇ​​​തി​​​നി​​​ടെ മും​​​ബൈ​​​യി​​​ൽ​​​നി​​​ന്നു ര​​​മേ​​​ഷ് സ്വാ​​​മി സൂ​​​ര്യ​​​യു​​​ടെ വീ​​​ട്ടു​​​കാ​​​രു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടി​​​രു​​​ന്നു. സൂ​​​ര്യ​​​ സു​​​ര​​​ക്ഷി​​​ത​​​യാ​​​ണെ​​​ന്നും അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടെ ആ​​​ല​​​ത്തൂ​​​ർ സി​​​ഐ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം ഇ​​​ക്ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച മും​​​ബൈ​​​യി​​​ലെ​​​ത്തി സൂ​​​ര്യ കൃ​​​ഷ്ണ​​​യെ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ആ​​​ല​​​ത്തൂ​​​രി​​​ൽ എ​​​ത്തി​​​ച്ച സൂ​​​ര്യ​​​കൃ​​​ഷ്ണ​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി. ര​​​ക്ഷി​​​താ​​​ക്ക​​​ളോ​​​ടൊ​​​പ്പം തി​​​രി​​​ച്ച​​​യ​​​ച്ചു.

മോ​ഹ​ൻ​ലാ​ൽ ചി​ത്രം “മ​ര​യ്ക്കാ​ർ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം’ വ്യാ​ജ പ​തി​പ്പ് ടെ​ല​ഗ്രാ​മി​ൽ പ്ര​ച​രി​പ്പി​ച്ച​യാ​ൾ പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി ന​ഫീ​സാ​ണ് പി​ടി​യി​ലാ​യ​ത്.

സി​നി​മ ക​മ്പ​നി എ​ന്ന ആ​പ്പി​ലൂ​ടെ​യാ​ണ് വ്യാ​ജ​പ​തി​പ്പ് പ്ര​ച​രി​പ്പി​ച്ച​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ ക​ണ്ടെ​ത്തി പി​ടി​കൂ​ടി​യ​ത്.

ജിദ്ദ : സൗദിയിൽ അഞ്ചംഗ മലയാളി കുടുംബം അപകടത്തിൽ മരിച്ചതിന്റെ ആഘാതം വിട്ടുമാറാതെ പ്രവാസി സമൂഹം. ഭാര്യയും ഭർത്താവും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഗൾഫിലെ വിവിധ രാജ്യങ്ങളിലും, കേരളത്തിലുമുള്ള ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഉറ്റവരുടെ മരണം താങ്ങാനാവുന്നതിലുമപ്പുറമാണ്. ജുബൈലിൽ നിന്ന് ജിസാനിലേക്കുള്ള യാത്രക്കിടയിൽ അൽ റെയ്‌ൻ എന്ന സ്ഥലത്ത്‌ ഇന്ന് (ശനി) പുലർച്ചെയാണ് കോഴിക്കോട് ബേപ്പൂർ സ്വദേശി പാണ്ടികശാലകണ്ടി മുഹമ്മദ്‌ ജാബിർ (48), ഭാര്യ ഷബ്‌ന (36), മക്കളായ സൈബ (7), സഹ (5), ലുത്ഫി എന്നിവർ മരിച്ചത്. ഇവർ സഞ്ചരിച്ച കാറിന് പിറകിൽ സൗദി പൗരന്റെ കാർ ഇടിക്കുകയായിരുന്നു.

അബ്ദുൽ ലത്തീഫ് ജമീൽ കമ്പനിയിലെ ഫീൽഡ് ഓഫിസറായിരുന്നു മുഹമ്മദ് ജാബിർ. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ഇവിടേക്കു കുടുംബത്തെ കൂട്ടി മടങ്ങുന്നതിനിടയിലാണ് അപകടം. മറ്റൊരു വാഹനത്തിൽ വീട്ടു സാധനങ്ങൾ കയറ്റി അയച്ചതിന് ശേഷം സ്വന്തം കാറിലാണ് ജാബിറും കുടുംബവും യാത്ര പുറപ്പെട്ടത്. വീട്ടു സാധനങ്ങൾ ജിസാനിലെത്തിയിട്ടും കുടുംബത്തെ കാണാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടതായി അറിയുന്നത്. മൃതദേഹങ്ങൾ അൽ റെയ്‌ൻ ജനൽ ആശുപത്രി മോർച്ചറിയിലാണുള്ളത്.

എല്ലാവരോടും സൗമ്യനായി പെരുമാറാറുള്ള ജാബിർ സാമൂഹിക രംഗത്തും സജീവമായി ഇടപെടുന്ന വ്യക്തിയായിരുന്നു. ജോലിയിലും വളരെ ആത്മാർഥത കാണിച്ചിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. റിയാദിലെ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, അൽ റെയ്നിലെ കെഎംസിസി പ്രവർത്തകൻ ഷൗക്കത്ത്, ജിസാനിലെ സാമൂഹിക പ്രവർത്തകൻ ഹാരിസ് കല്ലായി എന്നിവർ മൃതദേഹങ്ങൾ വിട്ടുകിട്ടാനുള്ള തുടർ നടപടികൾ നടത്തിവരുന്നു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

Copyright © . All rights reserved