നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
അതേസമയം, ഓസീസ് സർക്കാരിന്റെ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗൽ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കിയത്. ഇതോടെ ജോക്കോവിച്ച് ഉടൻ ഓസ്ട്രേലിയ വിടേണ്ടിവരും. മാത്രമല്ല, മൂന്നു വർഷത്തേക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല.
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്ട്രേലിയയിൽനിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
കുളിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു തവണ മാത്രം കുളിക്കുന്ന സമ്പ്രദായം ഉള്ള ഒരു ഗോത്രം സ്ത്രീകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ?. അതെ അവിടെയുള്ള സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ കുളിക്കു. എന്നിട്ടും പുരുഷന്മാർക്ക് അവരെ വളരെ ഇഷ്ടമാണ്.
ജീവിതകാലത്ത് ഒരിക്കൽ മാത്രം കുളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഹിംബ ഗോത്രത്തിലെ സ്ത്രീകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ലോകമെമ്പാടും പ്രശസ്തമായ ആഫ്രിക്കയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയും ആചാരങ്ങളും പിന്തുടരുന്ന ഗോത്രങ്ങളുണ്ട്. അതിലൊന്നാണ് ഹിംബ ഗോത്രം ഇവിടെ സ്ത്രീകൾ അവരുടെ തനതായ പാരമ്പര്യത്തിനും വസ്ത്രധാരണത്തിനും പേര്കേട്ടതാണ്. ഹജാസ് വയലൻസ് കമ്മ്യൂണിറ്റിയിലെ 20 മുതൽ 50 വരെ ആളുകൾ ഈ ഗോത്രത്തിൽ താമസിക്കുകയും ഒരു കുടുംബം പോലെ ഒരുമിച്ച് ജീവിക്കുന്നു.
ഈ ഗോത്രത്തിലെ സ്ത്രീകളെ അതീവ സുന്ദരികളായി കണക്കാക്കുന്നു. ഈ സ്ത്രീകൾ ജീവിതത്തിലൊരിക്കലേ കുളിക്കാറുള്ളൂ എന്നതാണ് പ്രത്യേകത. അവർ വിവാഹിതരാകുന്ന സമയത്താണ്ആ ദിവസം വരുന്നുത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗോത്രത്തിലെ ഹിംബ ആളുകൾ നാടോടികളാണ്. അവർ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയിൽ ജീവിക്കാൻ ശീലിച്ചവരാണ്. പുറം ലോകവുമായുള്ള അവരുടെ ബന്ധം വളരെ കുറവാണ്. അവരുടെ ഭക്ഷണത്തിൽ പ്രധാനമായും ചോളം അല്ലെങ്കിൽ തിന മാവ് കൊണ്ട് ഉണ്ടാക്കുന്ന കഞ്ഞിയുണ്ട്.
ഈ ഗോത്രത്തിലെ മില്ലറ്റിനെ മഹാംഗു എന്ന് വിളിക്കുന്നു. ഇതുകൂടാതെ ഈ ആളുകൾ ഏത് വിവാഹ ചടങ്ങുകളിലും സന്തോഷകരമായ അവസരങ്ങളിലും മാംസം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ആഫ്രിക്കയിലെ മറ്റ് ഗോത്ര സമൂഹങ്ങളെപ്പോലെ ഹിംബയിലെ ജനങ്ങളും പശുവിനെ ആശ്രയിക്കുന്നു. കൂട്ടത്തിൽ ഒരാളുടെ വീട്ടിൽ പശു ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കപ്പെടുന്നു. പശുവിനെ കൂടാതെ ആടുകളെയും വളർത്തുന്നവരാണ് സമുദായക്കാർ. പശുവിന്റെ പാൽ ദിവസവും ഊറ്റിയെടുക്കുക എന്നത് വീട്ടിലെ സ്ത്രീകളുടെ ചുമതലയാണ്.
ഹിംബ ഗോത്രത്തിലെ സ്ത്രീകൾക്ക് കുളിക്കാൻ അനുവാദമില്ല അവിടെയുള്ള സ്ത്രീകളുടെ കൈ കഴുകാൻ വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് പല മാധ്യമ റിപ്പോർട്ടുകളിലും അവകാശപ്പെടുന്നു. സ്ത്രീകൾക്ക് ഒരു ദിവസം മാത്രമേ കുളിക്കാൻ കഴിയൂ അതും വിവാഹദിനത്തിൽ. ഈ ബുദ്ധിമുട്ടുകൾക്കിടയിലും ഹിംബ സ്ത്രീകൾ സ്വയം വൃത്തിയായി സൂക്ഷിക്കാൻ ഒരു അതുല്യമായ മാർഗം കണ്ടെത്തിയിരിക്കുന്നു. അത് കേട്ടാൽ നിങ്ങളും ആശ്ചര്യപ്പെടും.
ഗോത്രത്തിലെ സ്ത്രീകൾ വൃത്തിയും പുതുമയും നിലനിർത്താൻ ഒരു പ്രത്യേകതരം ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നു. ഈ ഔഷധസസ്യങ്ങൾ തിളപ്പിക്കുമ്പോൾ അവരുടെ ശരീരത്തെ അതിന്റെ പുക കൊണ്ട് ഫ്രഷ് ആയി നിലനിർത്തുന്നു. ഇക്കാരണത്താൽ അവരുടെ ശരീരത്തിൽ മണം ഇല്ല. ഇതുകൂടാതെ അവളുടെ ചർമ്മത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ അവൾ ഒരു പ്രത്യേക തരം ലോഷൻ ഉപയോഗിക്കുന്നു. ഇത് കാരണം ഗോത്രത്തിലെ എല്ലാ സ്ത്രീകളും ചുവപ്പായി കാണപ്പെടുന്നു. മൃഗങ്ങളുടെ കൊഴുപ്പ്, ഹെമറ്റൈറ്റ് (ഇരുമ്പിന് സമാനമായ ധാതു മൂലകം) പൊടി എന്നിവയിൽ നിന്നാണ് ഈ ലോഷൻ തയ്യാറാക്കുന്നത്.
ഈ ലോഷനിൽ നിന്ന് അവര്‍ക്ക് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. കൂടാതെ പ്രാണികളും കൊതുകുകളും അവയിൽ നിന്ന് അകന്നുനിൽക്കുന്നു. ‘ചുവന്ന മനുഷ്യൻ’ എന്നാണ് ഈ സ്ത്രീകളെ പുറംലോകത്ത് അറിയുന്നത്. ഗോത്രത്തിലെ സ്ത്രീകളുടെ വസ്ത്രധാരണവും വിചിത്രമാണ്. ഹിംബ ജനങ്ങളും വളരെ മതവിശ്വാസികളാണ്. അവർ തങ്ങളുടെ ദേവതയായ ‘മുകുരു’വിനോട് പ്രാർത്ഥിക്കാൻ അഗ്നി ഉപയോഗിക്കുന്നു. കുട്ടികളുടെ സംരക്ഷണം മുതൽ മറ്റെല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. സ്ത്രീകൾ പലപ്പോഴും പുരുഷന്മാരേക്കാൾ കഠിനാധ്വാനം ചെയ്യുന്നു.
20 കോടി വർഷങ്ങൾക്കപ്പുറം ഭൂമിക്ക് സംഭവിക്കുന്ന മാറ്റങ്ങൾ പ്രവചിച്ച് ഗവേഷകർ. സോമാലിയ ഉൾപ്പെടുന്ന കിഴക്കൻ ആഫ്രിക്കൻ മേഖലക്ക് കാലക്രമേണ ചലനം സംഭവിച്ച് വൻകരയിൽ നിന്ന് വേർപ്പെട്ട് ഇന്ത്യൻ ഉപഭൂഖണ്ഡവുമായി കൂടിച്ചേരുമെന്നാണ് അമേരിക്കൻ ജേണൽ ഓഫ് സയൻസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപായ മഡഗാസ്‌കറും ഇന്ത്യയുമായി ചേരും. ഇന്ത്യയുടെ പശ്ചിമതീര മേഖലയിൽ വൻ പർവതം രൂപപ്പെടുമെന്നും പഠനത്തിന് നേതൃത്വം നൽകിയ നെതർലൻഡിലെ യൂട്രെക്ട് സർവകലാശാലയിലെ ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഭൂമിക്കടിയിലെ ടെക്ടോണിക് പ്ലേറ്റുകളുടെ ചലനം പഠിച്ചാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.
സോമാലിയ, കെനിയ, ടാസ്മാനിയ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെടുന്ന കരഭാഗം ആഫ്രിക്കൻ വൻകരയിൽ നിന്ന് വേർപ്പെട്ട് കടലിലൂടെ നീങ്ങി ഇന്ത്യൻ കരയോട് ചേരും. ഇത് ‘സോമാലയ’ എന്ന പുതിയ പർവതത്തിന്‍റെ രൂപീകരണത്തിന് വഴിയൊരുക്കും -പഠനത്തിന് നേതൃത്വം നൽകിയ പ്രഫ. ഡോവ് വാൻ ഹിൻസെൻബർഗ് പറയുന്നു. ടെക്‌റ്റോണിക് പ്ലേറ്റുകളുടെ നാടകീയമായ മാറ്റം ഹിമാലയത്തിന്റെ കൊടുമുടികളെ ഓര്‍മ്മയിലേക്ക് നയിക്കും, സോമാലയ പര്‍വതങ്ങള്‍ മുംബൈയ്ക്ക് മുകളില്‍ ഉയരും. അക്കാലത്ത്, രണ്ട് വ്യത്യസ്ത ഭൂഖണ്ഡങ്ങളില്‍ ഉള്‍പ്പെട്ടിരുന്ന രാജ്യങ്ങള്‍ ഒരേ സൂപ്പര്‍ ഭൂഖണ്ഡം പങ്കിടും.
ഭൂഖണ്ഡങ്ങൾ എല്ലാക്കാലവും നമ്മൾ ഇന്ന് കാണുന്നത് പോലെ നിലനിൽക്കുമെന്ന് കരുതരുതെന്ന് ഗവേഷകസംഘത്തിലെ തോമസ് സ്കൗട്ടൻ ചൂണ്ടിക്കാട്ടുന്നു. ഒമ്പത് കോടി വർഷം മുമ്പ് മഡഗാസ്കറിൽ നിന്ന് വേർപ്പെട്ടതാണ് ഇന്ത്യ. ഇന്ന് നമ്മൾ കാണുന്ന രീതിയിൽ ഇന്ത്യ രൂപപ്പെട്ടിട്ട് ഏതാനും ദശലക്ഷം വർഷങ്ങൾ മാത്രമേ ആയിട്ടുള്ളൂ. വർഷങ്ങൾ പിന്നിടുമ്പോൾ മലബാറിലെ തീരങ്ങൾ ഇല്ലാതാകും. പവിഴപ്പുറ്റുകളും തീരങ്ങളും താഴ്ന്ന പ്രദേശങ്ങളും ഉയർന്ന കൊടുമുടികളായി മാറും. ലക്ഷദ്വീപിന് അടുത്തായി സീഷെൽസും എത്തും. മലബാർ മേഖലയോടൊപ്പം അവ എട്ട് കിലോമീറ്റർ ഉയരമുള്ള ഒരു പർവതനിരയായി മാറിയേക്കാം. എവറസ്റ്റ് പോലുള്ള പർവതങ്ങളുടെ മുകളിൽ പഴയ പവിഴപ്പുറ്റുകളുടെ അവശിഷ്ടങ്ങൽ ഇന്ന് നാം കാണുന്നുണ്ട് -അദ്ദേഹം പറഞ്ഞു.
ഭൗമോപരിതലത്തിലെ ഫലകങ്ങളുടെ ചലനം വര്‍ധിക്കുകയാണെന്നാണ് ശാസ്ത്രം പറയുന്നത്. അതിനാല്‍ ഭൂഖണ്ഡങ്ങള്‍ ചലിക്കുന്നതിന്‍റെ തോത് ഏറുകയാണ്. ‘ഫലകചലന സിദ്ധാന്തം’ അനുസരിച്ച് ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങളാലും ഇരുപതോളം ചെറുഫലകങ്ങളാലുമാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ ഈ ഫലകങ്ങള്‍ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നിനീങ്ങുന്നതാണ് സമുദ്രങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സൃഷ്ടിക്ക് കാരണമെന്ന് ഫലകചലന സിദ്ധാന്തം പറയുന്നു. ഫലകചലനങ്ങളുടെ നേരിട്ടുള്ള ഫലമാണ് ഭൂകമ്പങ്ങള്‍.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജലന്ദർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയെന്ന ഒറ്റവരി വിധി പ്രസ്താവത്തിന് എതിരെ പ്രോസിക്യൂഷൻ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനാണെന്നും വെറുതെ വിട്ട കോടതി വിധി അംഗീകരിക്കാൻ സാധിക്കാത്തതാണെന്നും കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം മുൻ എസ്പി ഹരിശങ്കർ പ്രതികരിച്ചു.
ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും അറിയിച്ചു.
കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ല. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും കോട്ടയം മുൻ എസ്പി പ്രതികരിച്ചു.
കേസിൽ ഇരക്ക് വേണ്ടി സത്യസന്ധമായി മൊഴി നൽകിയ ആളുകൾക്കും ഈ വിധി തിരിച്ചടിയാണ്. അവരുടെ നിലനിൽപ്പിനേയും വിധി ബാധിക്കും. എത്ര ഉന്നതൻ പ്രതിയാകുന്ന കേസിലും ഇര ധൈര്യത്തോടെ മുന്നോട്ട് വന്നാൽ പ്രതി ശിക്ഷിക്കപ്പെടുമെന്ന സന്ദേശം നൽകാവുന്ന കേസിൽ ഇത്തരത്തിലൊരു വിധി പ്രതീക്ഷിച്ചിരുന്നില്ല. കേസ് ഇവിടെ അവസാനിപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും തീർച്ചയായും അപ്പീല് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിടുകയായിരുന്നു. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാനെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ദൈവത്തിന് സ്തുതി പറഞ്ഞാണ് സഹോദരങ്ങളായ ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം മടങ്ങിയത്. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡിവൈഎസ്പി കെ സുഭാഷ്, എസ്‌ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
കോട്ടയം∙ പീഡനക്കേസില്‍ ജലന്തര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കി. കോട്ടയം ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ജി.ഗോപകുമാറാണ് വിധി പറഞ്ഞത്. മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നല്‍കിയ പരാതിയിലാണു കുറവിലങ്ങാട് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. നു വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ജിതേഷ് ജെ.ബാബുവും സുബിന്‍ കെ. വര്‍ഗീസും പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ കെ.രാമന്‍പിള്ള, സി.എസ്.അജയന്‍ എന്നിവരുമാണു ഹാജരായത്
കോടതിക്കു സമീപം വൻ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ ഉയർത്തി. ബോംബ്, ഡോഗ് സ്ക്വാഡുകൾ കോടതിയിലെത്തി പരിശോധന നടത്തി. വിധി കേൾക്കുന്നതിനായി ബിഷപ് ഫ്രാങ്കോ പിൻവാതിലിലൂടെ കോടതിയിലെത്തിയിരുന്നു.
ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ കോടതി വിധി ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നു കേസന്വേഷണത്തിനു മേൽനോട്ടം നൽകിയ കോട്ടയം മുൻ ജില്ലാ പൊലീസ് മേധാവി എസ്. ഹരിശങ്കർ. ഇന്ത്യയിൽത്തന്നെ വേറിട്ടു നിൽക്കുന്ന വളരെ അസാധാരണമായ കോടതി വിധിയാണിതെന്നും ഇതിനെതിരെ അപ്പീൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് വിചാരണ തുടങ്ങിയത്. പിന്നീട് കോട്ടയത്തെ ജില്ലാ അഡീഷനൽ സെഷൻസ് കോടതിയിലേക്കു മാറ്റി. ഒന്നര വർഷം കൊണ്ടാണു വിചാരണ പൂർത്തിയാക്കിയത്. വൈക്കം മുൻ ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തിയ കേസിൽ 2018 സെപ്റ്റംബർ 21ന് ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു. 25 ദിവസത്തെ ജയിൽവാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചത്. വിചാരണ ദിവസങ്ങളിൽ തൃശൂരിലെ കുടുംബവീട്ടിൽ തങ്ങിയാണ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ ഹാജരായത്. നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനു മാധ്യമങ്ങൾക്കു കോടതിയുടെ വിലക്കുണ്ടായിരുന്നു.
പീഡനം, തടഞ്ഞുവയ്ക്കൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെ ഏഴു വകുപ്പുകളാണു ബിഷപ് ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയത്. 2000 പേജുള്ള കുറ്റപത്രത്തിൽ അഞ്ചു ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, ഏഴു മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 89 സാക്ഷികളാണ് ഉണ്ടായിരുന്നത്. 10 പേരുടെ രഹസ്യമൊഴിയുണ്ട്. കർദിനാൾ മാർ ജോർജ് ആലഞ്ചേരി, പഞ്ചാബിലെ ഭഗത്പുർ ബിഷപ് ഡോ. കുര്യൻ വലിയകണ്ടത്തിൽ, ഉജ്ജയിൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ, പാലാ രൂപത വികാരി ജനറൽ ഫാ. ജോസഫ് തടത്തിൽ തുടങ്ങി 39 സാക്ഷികളെ വിസ്തരിച്ചു. ഇരയായ കന്യാസ്ത്രീയെ 12 ദിവസം വിസ്തരിച്ചു. 122 പ്രമാണങ്ങളും 4 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് 6 സാക്ഷികളെ വിസ്തരിച്ചു.
അഡ്വ. എ. ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനുള്ള തീരുമാനം റദ്ദാക്കി സി.പി.ഐ. ജയശങ്കറിന്റെ പരാതിയിന്‍മേല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിച്ചതിന് ശേഷമാണ് സി.പി.ഐയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനം റദ്ദാക്കിയത്.
സി.പി.ഐ ബ്രാഞ്ച് കമ്മിറ്റി അംഗമായ ജയശങ്കര്‍ സോഷ്യല്‍ മീഡിയയിലും ചാനല്‍ ചര്‍ച്ചയിലും ഭരണത്തെയും ഭരണകര്‍ത്താക്കളേയും നിരന്തരമായി വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കും മുന്നണി സംവിധാനത്തിനും ദോഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയശങ്കറിനെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനമെടുത്തിരുന്നത്.
ഇതിനെ തുടര്‍ന്ന് സി.പി.ഐ ബ്രാഞ്ച് തലത്തില്‍ ജയശങ്കറിന്റെ അംഗത്വം പുതുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.2020 ജൂലായിലെ ബ്രാഞ്ച് പൊതുയോഗത്തില്‍ ഇതേ കാര്യങ്ങള്‍ക്ക് ശാസിച്ചിട്ടും അനുസരിച്ചില്ല, പാര്‍ട്ടിയുടെയും പാര്‍ട്ടി ബഹുജന സംഘടനകളുടെയും യോഗങ്ങളിലും പ്രവര്‍ത്തനങ്ങളിലും ക്യാംപെയ്‌നുകളിലും പങ്കെടുത്തില്ല എന്നിവയായിരുന്നു നടപടിക്ക് ആധാരമായ മറ്റ് കാരണങ്ങള്‍.
പാര്‍ട്ടി ലെവിയായ 1330 രൂപ തിരിച്ചു നല്‍കിയതായും ബ്രാഞ്ച് സെക്രട്ടറി അറിയിച്ചിരുന്നു.എന്നാല്‍ ബ്രാഞ്ച് തീരുമാനങ്ങള്‍ക്കെതിരായി ജയശങ്കര്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അധ്യക്ഷന്‍ സി.പി. മുരളിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി.
അന്വേഷണത്തില്‍ ജയശങ്കറിന്റെ ഭാഗത്ത് തെറ്റില്ലെന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് അംഗത്വം പുനഃസ്ഥാപിക്കണമെന്ന് ഏകകണ്ഠമായി പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.റിപ്പോര്‍ട്ട് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗീകരിച്ചു.
നടന്‍ ദിലീപിന്റെ കൈവശമുള്ള തോക്കിനെക്കുറിച്ചും ഫോണ്‍ നമ്പറുകളെക്കുറിച്ചും ഗുരുതര വെളിപ്പെടുത്തലുകളുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ദിലീപിന്റെ കൈവശം പത്ത് നമ്പറുകളുണ്ടെന്നും എന്നാല്‍ ഇതൊന്നും സ്വന്തം പേരിലുള്ളത് അല്ലെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി. ദിലീപിന്റെ കൈയിലുള്ള തോക്ക് വിദേശനിര്‍മിതമാണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
”അനൂപിന്റെ വീട്ടില്‍ ദിലീപ് താമസിച്ചു കൊണ്ടിരിക്കുമ്പോള്‍ മുകളിലെ ബെഡ് റൂമിലാണ് തോക്ക് കണ്ടത്. ആലുവയിലെ പത്മസരോവരത്തില്‍ അല്ല. ലൈസന്‍സുള്ള തോക്കാണെന്നാണ് ദിലീപ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു. വിദേശ തോക്കാണ്. മെയ്ഡ് ഇന്‍ സ്‌പെയിന്‍ ആണെന്ന് തോന്നുന്നു. വിദേശരാജ്യത്തിന്റെ പേരായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ചെറിയ തോക്കാണ്.”
”10 മൊബൈല്‍ നമ്പറുകളാണ് ദിലീപിനുള്ളത്. ഇതില്‍ കാനഡ, മലേഷ്യന്‍ നമ്പുകളുണ്ട്. ഇതില്‍ അന്വേഷണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആ നമ്പറുകള്‍ റോമിംഗില്‍ കേരളത്തിലും ഉപയോഗിക്കുന്നുണ്ട്. മലേഷ്യന്‍ നമ്പറില്‍ എന്നെ ദിലീപ് വിളിച്ചിട്ടുണ്ട്. അതുകൊണ്ട് നമ്പറുകള്‍ ദിലീപേട്ടന് എന്ന് സേവ് ചെയ്തിട്ടുണ്ട്. പത്തു നമ്പറുകളും പലരുടെയും പേരുകളിലുള്ളതാണ്. ഒരിക്കല്‍ അനൂപ് ദിലീപിനോട് പറയുന്നത് ഒരു ഓഡിയോയില്‍ കേട്ടിട്ടുണ്ട്. സ്വന്തം പേരില്‍ ഇനിയെങ്കിലും ഒരു നമ്പര്‍ എടുക്കാന്‍.”
പിന്നാലെ പുതിയ വെളിപ്പെടുത്തലുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കരയും. ദിലീപ് ജയിലില്‍ കിടന്ന സമയത്ത് ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ നടനെ രക്ഷിക്കാന്‍ പത്ത് കോടി ആവശ്യപ്പെട്ടു എന്നാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ദിലീപിന്റെ സുഹൃത്തായ ഒരു സംവിധായകനോട് ഫോണ്‍ കോള്‍ മുഖാന്തരമാണ് അയാള്‍ ദിലീപിനെ രക്ഷിക്കാം എന്ന് വാഗ്ദാനം ചെയ്തത്. ഇയാളുടെ ശബ്ദരേഖ ദിലീപിന്റെ പക്കല്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. ബൈജു കൊട്ടാരക്കരയുടെ വെളിപ്പെടുത്തല്‍.
ബൈജു കൊട്ടാരക്കരയുടെ വാക്കുകള്‍: ദിലീപ് ജയിലില്‍ കിടന്നപ്പോള്‍ ഒരു സംവിധായകന് കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ നേതാവിന്റെ മകന്റെ ഫോണ്‍ വന്നിരുന്നു. ആ സംവിധായകന്‍ എന്ന് പറയുന്നത് ദിലീപിന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അയാളെ വെച്ച് ഒരു സിനിമ സൂപ്പര്‍ഹിറ്റ് ആക്കുകയും ചെയ്ത സംവിധായകനുമാണ്. ആ സംവിധായകന് വന്ന ഫോണ്‍ കോളില്‍ ‘പത്ത് കോടി രൂപ നിന്റെ ബോസിന്റെ കൈയില്‍ നിന്നും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യമൊക്കെ ഞങ്ങള്‍ നോക്കിക്കൊളളാം. നീ ബോസുമായി സംസാരിക്ക്’ എന്നാണ് പറഞ്ഞത്. ഇത് കേട്ട് വിറളി പിടിച്ച സംവിധായകന്‍ ഫോണ്‍ കട്ട് ചെയ്തു.
പിന്നാലെ അയാള്‍ വിളിച്ചിട്ട് ‘പത്ത് ഇല്ലെങ്കില്‍ മൂന്ന് കുറയ്ക്കാം, ഏഴെങ്കിലും മേടിച്ച് തന്നാല്‍ പ്രോസിക്യൂഷന്റെ കാര്യം ഞങ്ങള്‍ നോക്കിക്കൊള്ളാം. ജാമ്യം ഞങ്ങള്‍ ഉണ്ടാക്കി തരാം’ എന്ന് പറഞ്ഞു. ഈ ഫോണ്‍ കോള്‍ സംവിധായകന്‍ റെക്കോര്‍ഡ് ചെയ്തു. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സംവിധായകന്‍ ഈ കോളിന്റെ കാര്യം ദിലീപിനെ അറിയിച്ചു. അത് എന്തേ എന്ന് ദിലീപ് ചോദിച്ചപ്പോള്‍ ‘അത് ഞാന്‍ ഡിലീറ്റ് ചെയ്തു’ എന്ന് സംവിധായകന്‍ മറുപടി നല്‍കി. ‘നിന്നോട് ആര് പറഞ്ഞു ഡിലീറ്റ് ചെയ്യാന്‍’ എന്ന് ദിലീപ് ചൂടായി.
പിന്നാലെ ഈ ഫോണ്‍ പെന്റാ മേനകയിലെ സലീഷ് എന്ന ആളുടെ പക്കല്‍ റിട്രീവ് ചെയ്യാന്‍ ഏല്‍പ്പിച്ചു. ഐഫോണിന്റെ സിക്‌സ് എസ് മോഡല്‍ ഫോണ്‍ ആയിരുന്നു. ആ സലീഷ് മരിച്ചു പോയി. ആലുവയില്‍ ഒരു അപകടത്തിലാണ് അദ്ദേഹം മരിച്ചു പോയത്. സലീഷ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും അത് റിട്രീവ് ചെയ്യാന്‍ സാധിച്ചില്ല. തുടര്‍ന്ന് അയാള്‍ ഡോക്ടര്‍ ഫോണ്‍ എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് റിട്രീവ് ചെയ്യാന്‍ ശ്രമിക്കാം എന്ന് പറഞ്ഞു. അങ്ങനെ 90,000 രൂപ മുടക്കി ഡോക്ടര്‍ ഫോണ്‍ വാങ്ങുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഇത് വാങ്ങിയത്. എന്നാല്‍ അത് ഉപയോഗിച്ചും ഇത് റിട്രീവ് ചെയ്യാന്‍ കഴിയുന്നില്ല.
തുടര്‍ന്ന് ദിലീപിന്റെ ഒരു സുഹൃത്തിന്റെ മുഖാന്തരം ഫോണ്‍ അമേരിക്കയില്‍ കൊടുത്തയച്ചു. ഏകദേശം ഒമ്പത് ലക്ഷം രൂപയോളം ചെലവാക്കി ആ ശബ്ദം ദിലീപ് റിട്രീവ് ചെയ്തു. ആ ശബ്ദരേഖ ദിലീപിന്റെ കൈയിലുണ്ട് എന്നാണ് വിശ്വസിനീയമായ ഒരു കേന്ദ്രത്തില്‍ നിന്നും ലഭിച്ച വിവരം. പൊലീസ് കണ്ടുപിടിച്ച ശേഷം ഈ പ്രമുഖനായ രാഷ്ട്രീയ നേതാവ് ആരെന്ന് പറയാം. ഇന്ന് കൊണ്ടുപോയ ഫോണിന്റെ കൂട്ടത്തില്‍ ആ ഫോണും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ആ രാഷ്ട്രീയ നേതാവിന്റെ മകന്‍ ആരെന്ന് കേരളം അറിയും.
കുടുക്ക് 2025ലെ സോംഗ് ഇറങ്ങിയിരുന്നു. ആ പാട്ടിന്റെ അവസാനമുണ്ടായിരുന്ന ലിപ് ലോക് സീനാണ് ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം.
ആ പാട്ടിറങ്ങിയതിനു പിന്നാലെ ഞാനും എന്റെ കൂടെ അഭിനയിച്ച നടനും ഒരു അഭിമുഖം കൊടുത്തിരുന്നു.ലിപ് ലോക്ക് രംഗത്തില്‍ അഭിനയിക്കുന്നതില്‍ തങ്ങളുടെ പങ്കാളികള്‍ എങ്ങനെയെടുത്തു എന്നു ചോദിച്ചു.
ഞങ്ങളുടെ രണ്ടുപേരുടെ പങ്കാളികളും വളരെ സപ്പോര്‍ട്ടീവാണ് എന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു.സിനിമയെ സിനിമയായിട്ടും ജീവിതത്തെ ജീവിതമായും കാണാനറിയാവുന്ന പങ്കാളികളാണ് ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു കിട്ടിയത് എന്നാണ് ഞാന്‍ പറഞ്ഞത്.
ഇന്റര്‍വ്യൂവിന് ശേഷം എന്നെ സപ്പോര്‍ട്ട് ചെയ്ത എന്റെ ഭര്‍ത്താവ് നാണമില്ലാത്തവനും എന്റെ സഹപ്രവര്‍ത്തനെ സപ്പോര്‍ട്ട് ചെയ്ത അദ്ദേഹത്തിന്റെ ഭാര്യ വളരെ സപ്പോര്‍ട്ടീവുമായി.
അതെങ്ങനെയാണ് എന്ന് എനിക്കു മനസിലായില്ല. ഞങ്ങള്‍ ചെയ്ത കാര്യം ഒന്നാണ്. എന്നാല്‍, വിമര്‍ശനം എനിക്കു മാത്രമാണ്. ഞാന്‍ ഒറ്റയ്ക്കു പോയിട്ടല്ല ലിപ് ലോക്ക് ചെയ്തിരിക്കുന്നത്. -ദുർഗ കൃഷ്ണ
രാത്രി വൈകി കടലില്‍ കണ്ട പോത്തിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ രക്ഷപ്പെടുത്തി കരക്കെത്തിച്ച് മത്സ്യതൊഴിലാളികള്‍. കോഴിക്കോട് കല്ലായി കോതിപ്പാലത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് കടലില്‍ നിന്ന് പോത്തിനെ രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം.
ബുധനാഴ്ച രാത്രി 12നാണ് എ.ടി.ഫിറോസ്, എ.ടി.സക്കീര്‍, ടി.പി.പുവാദ് എന്നിവര്‍ മീന്‍പിടിത്തത്തിനായി അറഫ ഷദ എന്ന വള്ളത്തില്‍ കടലിലേക്ക് പോയത്. കരയില്‍ നിന്ന് 2 കിലോമീറ്ററോളം ദൂരത്തെത്തി മീന്‍പിടിക്കുന്നതിനായി വല ഇട്ടപ്പോഴാണ് അസാധാരണ ശബ്ദം കേട്ടത്. ആദ്യം ഭയന്നെങ്കിലും ടോര്‍ച്ചടിച്ച് നോക്കിയപ്പോഴാണ് പോത്തിനെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് വല വേഗത്തില്‍ എടുത്ത ശേഷം പോത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി. എന്നാല്‍, ഭയന്ന പോത്ത് അടുക്കുന്നുണ്ടായിരുന്നില്ല. വലിച്ചു വള്ളത്തില്‍ കയറ്റാനും സാധിച്ചില്ല. തുടര്‍ന്ന് അടുത്ത് മത്സ്യബന്ധനത്തിലേര്‍പ്പെട്ട സല റിസ വള്ളത്തിലുള്ളവരെ സഹായത്തിനായി വിളിക്കുകയായിരുന്നു. മുഹമ്മദ് റാഫി, ദില്‍ഷാദ് എന്നിവരും എത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോത്തിനെ വള്ളത്തിലേക്ക് അടുപ്പിക്കാനായത്.
മുഹമ്മദ് റാഫി വെള്ളത്തിലേക്ക് ചാടി പോത്തിന്റെ കഴുത്തിലെ കയറില്‍ മറ്റൊരു കയര്‍ കെട്ടിയാണ് അതിനെ വള്ളത്തിലേക്ക് അടുപ്പിച്ചത്. ഇതിനിടയില്‍ പോത്തിന്റെ ചവിട്ടടക്കം ഇവര്‍ക്ക് ഏല്‍ക്കേണ്ടിവന്നു. പിന്നീട് പോത്തിനെ വള്ളത്തോട് ചേര്‍ത്ത് നിര്‍ത്തി തിരികെ കരയിലേക്കു യാത്ര തിരിച്ചു. വളരെ സാവധാനത്തില്‍ മാത്രമാണ് സഞ്ചരിക്കാനായത്. വേഗത കൂട്ടുമ്പോള്‍ പോത്ത് വെള്ളത്തിലേക്ക് താഴ്ന്നു പോകുന്ന സ്ഥിതിയായിരുന്നു.
ഒടുവില്‍ രാവിലെ എട്ടു മണിയോടെയാണ് പോത്തിനെ കരയിലെത്തിച്ചത്. മീന്‍ പിടിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു ദിവസത്തെ വരുമാനം നഷ്ടമായെങ്കിലും ജീവനുള്ള പോത്തിനെ കടലിലുപേക്ഷിച്ച് പോരാന്‍ മനസ് വന്നില്ലെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ ഫിറോസ് പറഞ്ഞു. കരയിലെത്തിച്ച പോത്തിനെ പിന്നീട് ഇവര്‍ ഉടമക്ക് കൈമാറി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി അന്‍വര്‍ സാദത്ത് എം.എല്‍.എ അല്ലെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.
നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ദിലീപിനെ ഏല്‍പ്പിച്ചത് വി.ഐ.പി ആണെന്നതുള്‍പ്പെടെ ബാലചന്ദ്രകുമാര്‍ നേരത്തെ പരഞ്ഞിരുന്നു. വി.ഐ.പിയുടെ വേഷം ഖദര്‍ മുണ്ടും ഷര്‍ട്ടുമാണെന്നും ഇയാള്‍ ആലുവയിലെ ഉന്നതാനാണെന്നും രാഷ്ട്രീയ പ്രവര്‍ത്തകനാകാമെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ സംശയങ്ങളും പലരിലേക്കും ഉയര്‍ന്നിരുന്നു.
അക്കൂട്ടത്തില്‍ ഒരാള്‍ ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് ആയിരുന്നു. ഈ സാഹചര്യത്തിലാണ് വി.ഐ.പി അന്‍വര്‍ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.