മക്കളെ ഉപേക്ഷിച്ച് സുഹൃത്തുക്കൾക്കൊപ്പം നാടുവിട്ട യുവതികളും ഇവർക്കൊപ്പമുണ്ടായിരുന്ന യുവാക്കളും പോലീസിന്റെ പിടിയിൽ. പള്ളിക്കൽ കെ.കെ.കോണം ഹീബ മൻസിലിൽ ജീമ(29), ഇളമാട് ചെറുവക്കൽ, വെള്ളാവൂർ നാസിയ മൻസിൽ നാസിയ(28) എന്നിവരാണ് മക്കളെ ഉപേക്ഷിച്ച് നാടുവിട്ടത്.
വർക്കല രഘുനാഥപുരം ബി.എസ്.മൻസിലിൽ ഷാൻഷൈൻ(38), കരുനാഗപ്പള്ളി, തൊടിയൂർ, മുഴങ്ങോട് മീനത്തോട്ടത്തിൽവീട്ടിൽ റിയാസ്(34) എന്നിവരുടെ കൂടെയാണ് വീട്ടമ്മമാർ കടന്നുകളഞ്ഞത്. നാലുപേരുമാണ് പള്ളിക്കൽ പോലീസിന്റെ പിടിയിലായത്. 26-ന് രാത്രി 9.30-നാണ് അടുത്ത ബന്ധുക്കൾ കൂടിയായ സ്ത്രീകൾ നാടുവിട്ടത്.
ജീമ, ഒന്നര, നാല്, പന്ത്രണ്ട് വയസ്സുകളുള്ള മൂന്ന് പെൺമക്കളെയാണ് ഉപേക്ഷിച്ചത്. നാസിയ ആകട്ടെ, അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും. ഇരുവരുടെയും ഭർത്താക്കന്മാർ ഗൾഫിലാണ്. പിടിയിലായ സുഹൃത്തുക്കളിലെ ഷൈൻ ഇത്തരത്തിൽ ഭർത്താവും കുട്ടികളുമുള്ള അഞ്ച് സ്ത്രീകളെ കൂട്ടിക്കൊണ്ട് പോയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളുടെ പേരിൽ എഴുകോൺ, ഏനാത്ത് പോലീസ് സ്റ്റേഷനുകളിലും, റിയാസിന് കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട, ശൂരനാട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ നിലവിലുണ്ട്.
കുട്ടികളെ ഉപേക്ഷിച്ചിറങ്ങിയ സ്ത്രീകൾ അയൽവാസികളിൽ നിന്ന് 50,000 രൂപ കടം വാങ്ങിയിരുന്നു. ഈ തുകയുമായി നാലുപേരും ചേർന്ന് ബെംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നിവിടങ്ങളിൽ കറങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. അതേസമയം, ഉപേക്ഷിക്കപ്പെട്ടതിനെ തുടർന്ന് കുട്ടികളുടെ മനോനിലയും, ആരോഗ്യവും നഷ്ടപ്പെട്ടു. കുടുംബക്കാരുടെ പരാതിയെ തുടർന്ന് വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് സംഘം തെന്മലയിലെ ഒരു റിസോർട്ടിൽ നിന്നാണ് പ്രതികളെ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
സ്ത്രീകളെ കാട്ടിക്കൊടുക്കുന്നതിനായി ബന്ധുക്കളോട് ഷൈനും റിയാസും ചേർന്ന് രണ്ടു ലക്ഷം രൂപ പ്രതിഫലം ആവശ്യപ്പെട്ടതായും, പണ സമ്പാദിക്കാനായി സ്ത്രീകളെ വശീകരിച്ച് കടത്തിക്കൊണ്ടു പോയി ലൈംഗിക ചൂഷണം നടത്തുകയും, ബന്ധുക്കളിൽ നിന്ന് പണം ആവശ്യപ്പെടുന്നതുമായ ക്രിമിനൽ സ്വഭാവക്കാരാണ് പിടിയിലായതെന്ന് പോലീസ് വ്യക്തമാക്കി.
മൃഗങ്ങളെ വെറുതെ ഉപദ്രവിക്കുന്നത് ചിലക്ക് ഒരു ഹരമാണ്. നായകളെയും പൂച്ചകളെയും കന്നുകാലികളെയും എന്നുവേണ്ട ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്ന ആനകളെ പോലും ഇത്തരക്കാർ വെറുതെവിടാറില്ല. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. വെറുതേ പോകുന്ന ഒട്ടകത്തിന്റെ വാലില്‍ പിടിച്ച് വലിച്ച് യുവാവ് ചവിട്ട് മേടിച്ചു. അവനവന്‍ ചെയ്യുന്ന കര്‍മത്തിന്റെ ഫലം അവനവന്‍ അനുഭവിക്കണം എന്ന് പഴമക്കാര്‍ പറയാറുണ്ട്. ഈ ചൊല്ലിനെ ഓര്‍പ്പെടുത്തും വിധമുള്ള ഒരു സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഒരു വീഡിയോയിലുള്ളത്.
യുവാവ് വാലില്‍ പിടിക്കുന്നതും പിന്‍കാലുകൊണ്ട് ഒട്ടകം തൊഴിച്ച് ഇയാളെ താഴെയിടുന്നതും ഞൊടിയിട കൊണ്ടാണ് സംഭവിക്കുന്നത്. സംഭവം നടന്നതെവിടെയാണെന്ന് വ്യക്തമല്ല.’കര്‍മ’ എന്ന അടിക്കുറിപ്പോടെ ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് ദൃശ്യം ട്വിറ്ററില്‍ പങ്ക് വച്ചിരിക്കുന്നത്. ചെയ്യുന്ന കര്‍മത്തിനനുസരിച്ചാണ് ഫലവും എന്ന അടിക്കുറിപ്പോടെ നിരവധി പേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നുണ്ട്.
Karma 🙏🙏 pic.twitter.com/JFld1QYaQW
— Susanta Nanda IFS (@susantananda3) January 13, 2022
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി വിഐപിയെ തിരിച്ചറിയാൻ പോലീസ് കാണിച്ച ചിത്രങ്ങളിൽ വ്യവസായി മെഹബൂബിന്റെ ഫോട്ടോയുമുണ്ടെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഈ ഘട്ടത്തിൽ വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ തനിക്ക് പറയാൻ സാധിക്കില്ലെന്നും പക്ഷെ കാണിച്ച മൂന്നു ഫോട്ടോകളിലൊന്നിൽ മെഹബൂബിന്റേതുമുണ്ടായിരുന്നെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഇതിനിടെ, വാർത്തകളിൽ പറയുന്ന വിഐപി താൻ അല്ലെന്ന് വ്യക്തിമാക്കി മെഹബൂബ് വാർത്താസമ്മേളനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന്റെ പരാമർശം.
ബാലചന്ദ്രകുമാർ പറഞ്ഞത്: ”വിഐപി മെഹബൂബ് ആണെന്നോ അല്ലെന്നോ പറയാൻ സാധിക്കില്ല. പക്ഷെ പൊലീസ് കാണിച്ച ഫോട്ടോകളുടെ കൂട്ടത്തിൽ ഇദ്ദേഹത്തിന്റെ ഫോട്ടോയുമുണ്ടായിരുന്നു. അത് എനിക്ക് വ്യക്തമായി പറയാൻ സാധിക്കുന്ന കാര്യമാണ്. ഇദ്ദേഹത്തിന്റെ പേര് മെഹബൂബ് ആണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ആറു വ്യക്തികളുടെ ഫോട്ടോ കാണിച്ചു. അതിൽ മൂന്നെണ്ണമായി ചുരുക്കി. ഇതിലൊന്ന് ഇദ്ദേഹമായിരുന്നു. ഇദ്ദേഹത്തിന്റെ പേര് ഞാൻ പറഞ്ഞിട്ടില്ല. പേര് ഇപ്പോഴാണ് അറിഞ്ഞത്. ഇദ്ദേഹം നിരപരാധിയായിരിക്കാം. ആ ദിവസം എവിടെയാണെന്ന് മാത്രം പോലീസിനോട് പറഞ്ഞാൽ മതി.”-ബാലചന്ദ്രകുമാർ പറഞ്ഞു.
അതേസമയം, ദിലീപിന്റെ വീട്ടിൽ പോയ ദിവസം തനിക്ക് ഇപ്പോൾ ഓർമയില്ലെന്ന് മെഹബൂബ് പറഞ്ഞു. രേഖകൾ നോക്കി ആ ദിവസം കൃത്യമായി പറയാൻ സാധിക്കും. പോലീസിന് മുന്നിൽ സംശയം തോന്നുന്നവരുടെ ഫോട്ടോകൾ ഉണ്ടാകും. ഇത് ബന്ധപ്പെട്ടവരോട് ചോദിച്ചിരിക്കാം. അതു കൊണ്ട് ഞാൻ തെറ്റുകാരൻ ആവണമെന്നുണ്ടോ? ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ തന്നെ വിളിച്ചിട്ടില്ലെന്നും മെഹബൂബ് പ്രതികരിച്ചു. തന്റെ പേരിൽ വ്യാജപ്രചരണം നടക്കുന്നത് കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിക്കുന്നതെന്നും മെഹബൂബ് കൂട്ടിച്ചേർത്തു.
”ദേ പുട്ടിന്റെ ഖത്തർ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തവണ മാത്രമാണ് ദിലീപിന്റെ വീട്ടിൽ പോയത്. മൂന്ന് വർഷം മുൻപായിരുന്നു ദിലീപിനെ വീട്ടിൽ സന്ദർശിച്ചത്. അവിടെ ചെല്ലുമ്പോൾ കാവ്യയും അമ്മയും അച്ഛനും ഉണ്ടായിരുന്നു. മറ്റാരും ഇല്ലായിരുന്നു. ദിലീപിന്റെ സഹോദരനെയോ അളിയനെയോ അറിയില്ല. കാവ്യ തന്നെ വിളിക്കുന്നത് ഇക്കാ എന്നാണ്’- മെഹബൂബ് പറഞ്ഞു.
ചുരുങ്ങിയ കാലത്തെ ബന്ധം മാത്രമാണ് ദിലീപുമായുള്ളത്. ആ സമയത്ത് നല്ല രീതിയിലാണ് പെരുമാറിയത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും ആവശ്യമെങ്കിൽ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മെഹബൂബ് പറഞ്ഞു.
കന്നഡ റിയാലിറ്റി ഷോ ബാലതാരം വാഹനാപകടത്തിൽ മരിച്ചു. ആറുവയസുകാരി സമൻവി രൂപേഷ് ആണ് മരണപ്പെട്ടത്. ‘നന്നമ്മ സൂപ്പർ സ്റ്റാർ’ റിയാലിറ്റിഷോയിലെ മികച്ച മത്സരാർഥിയായിരുന്നു സമൻവി.അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറിൽ സഞ്ചരിക്കവെയായിരുന്നു അപകടം നടന്നത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ കനകപുരറോഡിലെ വജറഹള്ളി ക്രോസിൽ 223-ാം നമ്പർ മെട്രോ തൂണിനുസമീപം ടിപ്പർ സ്‌കൂട്ടറിലിടിക്കുകയായിരുന്നു.
ടെലിവിഷൻ താരമായ അമ്മ അമൃത നായിഡുവിനെ (34) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സമൻവിയുടെ അച്ഛൻ രൂപേഷ് ഹുളിമാവിൽ ട്രാഫിക് വാർഡനാണ്. ഷോപ്പിങ്ങിനുശേഷം അമൃതയും സമൻവിയും സ്‌കൂട്ടറിൽ വീട്ടിലേക്കു പോകവെയായിരുന്നു അപകടം നടന്നത്. ഈ സമയം കൊനനകുണ്ഡെ ക്രോസിൽനിന്ന് നൈസ് റോഡിലേക്ക് അതിവേഗത്തിൽ പോയ ട്രക്ക് സ്‌കൂട്ടറിന്റെ പിറകിൽ ഇടിച്ചു.
ഇതേത്തുടർന്ന് ഇരുവരും റോഡിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സമൻവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ഹരികഥ കലാകാരൻ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ് സമൻവി.
കന്യാസ്ത്രീയെ വർഷങ്ങളോളം പീഡിപ്പിച്ചുവെന്ന കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന് ജന്മനാട്ടിൽ വൻ സ്വീകരണം. പൂമാലകൾ അണിയിച്ചും കതിനകൾ പൊട്ടിച്ചുമാണ് സ്വീകരിച്ചത്. വിശ്വാസികളും ബന്ധുക്കളും ഉൾപ്പടെ വൻ ജനാവലിയാണ് ഫ്രാങ്കോയെ സ്വീകരിക്കാനായി തൃശൂർ മറ്റത്ത് തടിച്ചു കൂടിയത്.
കാറിൽ വന്നിറങ്ങിയ ഉടനെ പൂമാലകൾ അണിയിക്കുകയായിരുന്നു. ആദ്യം ബിഷപ്പ് മറ്റം പള്ളിയിൽ പ്രിയപ്പെട്ടവരുടെ കുഴിമാടത്തിൽ പോയി പ്രാർത്ഥന ചൊല്ലി. തുടർന്ന് ദേവാലയത്തിലെ ആരാധനാ ചടങ്ങിൽ പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി പള്ളി മുറ്റത്ത് 105 കതിനയാണ് പൊട്ടിച്ചത്. 105 ദിവസം നീണ്ട വിചാരണയുടെ പ്രതീകമായാണ് ഫ്രാങ്കോയ്ക്ക് വേണ്ടി 105 കതിനകൾ പൊട്ടിച്ചത്.
വീട്ടിൽ എത്തി ബന്ധുക്കളുമായി സംസാരിച്ച ശേഷമായിരുന്നു ഫ്രാങ്കോയുടെ മടക്കം. ചാലക്കുടി പള്ളിയിൽ സഹോദരിയുടെ കുഴിമാടത്തിനരികിലും പോയി. ഇവിടെയും നിരവധി പേരാണ് ബിഷപ്പിനെ സ്വീകരിക്കാനായി കാത്തുനിന്നത്. ബലാത്സംഗം, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ തുടങ്ങിയവ ഉൾപ്പെടെ ഏഴു വകുപ്പുകൾപ്രകാരമുള്ള കുറ്റങ്ങളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.
ഈ കേസുകളിലെല്ലാം ബിഷപ്പിനെ കുറ്റവിമുക്തനാക്കി കൊണ്ടായിരുന്നു കോടതി വിധി. നാളിതുവരെ ബിഷപ്പിന്റെ നിരപരാധിത്വത്തിൽ വിശ്വസിച്ചവർക്കും നിയമസഹായം നൽകിയവർക്കും നന്ദി അറിയിക്കുന്നതായും ജലന്ധർ രൂപത അറിയിച്ചിരുന്നു. കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽവെച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്നായിരുന്നു ഇയാൾക്ക് എതിരെ ചുമത്തിയ കേസ്. ജലന്ധർ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളയ്ക്കൽ 13 തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി.
തന്നെ, പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്നും ബിഷപ്പ് ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിലുണ്ടായിരുന്നു. ഒട്ടേറെ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഒടുവിലാണ് ബിഷപ്പിന് എതിരെ കേസെടുത്തത്. തന്നെ വധിക്കാൻ ശ്രമിച്ചെന്നും കന്യാസ്ത്രീ ഇതിനിടെ പരാതി നൽകിയിരുന്നു.
മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന.പല പ്രതിസന്ധികളിലൂടെയും കടന്നുപോയ താരം കന്നഡ ചലച്ചിത്ര നിർമ്മാതാവ് നവീനുമൊത്തുള്ള വിവാഹ ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരുന്നു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം നവീനുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. വൻ സ്വീകാര്യതയാണ് ചിത്രങ്ങൾക്ക് ലഭിക്കാറുള്ളത്.
2017ല്‍ പുറത്തിറങ്ങിയ ആദം ജോണ്‍ എന്ന ചിത്രമാണ് മലയാളത്തില്‍ ഭാവന അവസാനമായി വേഷമിട്ട ചിത്രം. കുറച്ചുനാളത്തെ ഇടവേളക്ക് ശേഷം ’96’ എന്ന ഹിറ്റ് തമിഴ് ചിത്രത്തിന്റെ കന്നട റീമേക്കിൽ നായികയായാണ് അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത്. ചിത്രത്തിൽ കൈകാര്യം ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കന്നഡ സിനിമയായ ഭജറംഗി 2 ആണ് ഭാവന ഒടുവിൽ വേഷമിട്ട ചലച്ചിത്രം.
സിനിമയിലും പുറത്തും സുഹൃത്ത് ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന വ്യക്തിത്വമാണ് ഭാവനയുടേത്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഭാവനയുടെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളാണ്. മഞ്ജുവുമായുള്ള ചിത്രങ്ങൾ ഭാവന തന്റെ ഇൻസ്റ്റാഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.
ഭാവന പങ്കുവെച്ച ഏറ്റവും പുതിയ ഒരു കാന്റീഡ് ഫോട്ടോയാണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമാകുന്നത്. മഞ്ജുവാണ് ചിത്രം പകർത്തിയിരിക്കുന്നത്. വാം ടോണിലുള്ള ചിത്രം ഒരു റെസ്റ്റോറന്റ്ന് അകത്തുവെച്ചുള്ളതാണ്. ഭാവനയുടെ കയ്യിൽ ഒരു ഫോർക്കും ഉണ്ട്.
“ഞങ്ങളെല്ലാം അല്പം മുറിവേറ്റവരാണ്, ആ മുറിവിലൂടെയാണ് പ്രകാശം കടന്നുവരുന്നതും.” ഫോട്ടോക്ക് താഴെ ഭാവന കുറിച്ചു. ഇതിനോടകം തന്നെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായി കഴിഞ്ഞു.
View this post on Instagram
മെട്രിസ് ഫിലിപ്പ്
മലയാളി അടിപൊളിയാണ്. കഴിഞ്ഞ 5-6 വർഷം കൊണ്ട് കുടിച്ചു തീർത്തത് 47000 കോടിയുടെ മദ്യമാണ്. 2021 ഡിസംമ്പറിൽ 140 കോടി. ബിയർ, വൈൻ, ബാർ അതിന്റെ കണക്ക് വേറെ വരുമേ. ഈ കോടിയെല്ലാം എന്തിനാണ് ചിലവഴിക്കുന്നത്, സർക്കാർ ജോലിക്കാർക്ക് ശമ്പളം, പെൻഷൻ, ബിയർ കെഎസ്ആർടിസിക്ക് 100 കോടി, അങ്ങനെ പോകുന്നു. റോഡ് മുഴുവൻ കുഴിയായി കിടന്നലും കുഴപ്പമില്ല. വാഹനം ഓടിക്കുന്നവർ, കുഴിയിൽ വീഴാതെ വെട്ടിച്ചുകൊണ്ട് പൊയ് ക്കൊള്ളും.
കേരളത്തെ ഇത്രയും താങ്ങി നിർത്തുന്ന മദ്യപൻമാർക്ക്, അവർ ആഗ്രഹിക്കുന്ന ബ്രാൻഡുകൾ, നോക്കി മേടിക്കാൻ പറ്റുന്ന സാഹചര്യമുണ്ടോ കേരളത്തിൽ. പാവങ്ങൾ മഴയും വെയിലും കൊണ്ട്, വൃത്തിഹീനമായ സ്ഥലത്ത് , ക്യു പോലും തെറ്റിക്കാതെ, വളരെ അച്ചടക്കത്തോടെ നിൽക്കുന്നവരുടെ നൊമ്പരം ആരറിയുന്നു. ചിലർ ഹെൽമെറ്റ് വെച്ചാണ് നിൽപ്പ്. ഇത്രയും കഷ്ടപ്പെട്ട്, ക്യാഷരുടെ അടുത്ത് ചെല്ലുമ്പോൾ ആഗ്രഹിച്ച ബ്രാൻഡ് കിട്ടാതെ, വരുമ്പോൾ, പെട്ടെന്ന് എടുക്കുവാൻ പോകുന്ന തീരുമാനം കൊണ്ട്, എത്ര ടെൻഷൻ അടിക്കേണ്ടി വരും. അവസാനം ബില്ല് വാങ്ങി, കളക്ഷൻ പോയിന്റിൽ എത്തുമ്പോൾ, ഒരു ന്യൂസ്‌പേപ്പറിൽ പോലും പൊതിഞ്ഞു തരാതെ, വഴിയിൽ ഉള്ളവരെ മുഴുവൻ കാണിച്ചുകൊണ്ട് പോകുമ്പോൾ ഉണ്ടാകുന്ന അരിശം അത് വേറെ. ബ്രാണ്ടി ഷോപ്പിന്റെ മുന്നിൽ, ഷെയറിനായി കാത്തുനിൽക്കുന്നവരെ വെട്ടിച്ചു പോയി വാങ്ങണം. ബില്ലുകൾ ആരും തന്നെ കൊണ്ട് പോകാറില്ല. അതെല്ലാം റോഡിലും, കൗണ്ടറിന്റെ മുന്നിലും ചിതറികിടക്കുന്നു. ചിലർ ബിഗ്‌ഷോപ്പർ ബാഗുമായിട്ടാണ് വരുന്നത്. ചിലർ ഹാഫ് ബോട്ടിൽ അരയിൽ, തിരുകുന്നത് കാണുമ്പോൾ പേടിയാകും. ദൈവമേ, ഇതെങ്ങാനും താഴെപോയാൽ ഉള്ള അവസ്ഥ എന്താകും. ഇത്രയും കോടികൾ സർക്കാരിലേയ്ക്ക് നൽകുന്നവർക്ക് , അർഹമായ പരിഗണന നൽകണം.
വിദേശരാജ്യങ്ങളിൽ എല്ലാം സൂപ്പർമാർക്കറ്റുകളിലിലും, പെട്ടികടകളിൽ വരെ സുലഭമായി മദ്യം വാങ്ങാം. നമുക്ക് ആഗ്രഹിച്ചത്, നോക്കിയെടുക്കാം. നല്ല കവറിൽ പൊതിഞ്ഞു തരും. അതുപോലെ ഉള്ള സമാധാനം ആണ് നമ്മുടെ നാട്ടിലും വേണ്ടത്. ലോകം, ഉള്ള കാലം മുഴുവൻ മദ്യപിക്കുന്നവർ ഉണ്ടാകും. അവരാണ് സർക്കാരിനെ സാമ്പത്തികമായി പിടിച്ചുനിർത്തുന്നവർ. അതിനാൽ അവർക്കു അവകാശപ്പെട്ട ഫെസിലിറ്റി ചെയ്ത്കൊടുക്കണം. മഴയും വെയിലും കൊള്ളേണ്ടവർ അല്ലെന്ന് ഓർക്കുക. സാധിക്കുന്നിടത്തെല്ലാം, ഷോപ്പുകൾ തുറന്നുകൊടുക്കണം. എന്നോർത്തു മദ്യപാനത്തെ പ്രോൽസാഹപ്പിക്കുകയല്ല.
മദ്യം ഉപയോഗിക്കുന്നവർ ആരൊക്കെയാണ്. പാടത്തും പറമ്പിലും പണിയുടുത്തു, വൈകുന്നേരം, ഒരു കുപ്പി കള്ള് അല്ലെങ്കിൽ 100 മില്ലി ചാരായം കുടിക്കുന്നവരുടെ ഒരു കാലം ഉണ്ടായിരുന്നു. അവരൊകെ 90-100 വയസ്സ് വരെ ജീവിച്ചവരാണ്. എന്നാൽ ഇന്ന് ആ രീതികളും ആളുകളും മാറിയിരിക്കുന്നു. മദ്യപാനം ഒരു ഫാഷൻ ആയി. ഒരു റിലാക്‌സേഷനു വേണ്ടി കുടിക്കുന്നവർ തുടങ്ങി, മദ്യത്തിന് അടിമ ആയവർ വരെ ആയിക്കഴിഞ്ഞിരിക്കുന്നു. രാവിലെ മുതൽ ഒരു ജോലിയും ചെയ്യാതെ കുടിക്കുന്നവർ കുടുംബത്തിനും സമൂഹത്തിനും ബാധ്യതയാണ്. എന്നാൽ അവർ കാരണം, വല്ലപ്പോഴും കഴിക്കുന്നവർ കുറ്റപെടുത്തലുകൾ കേൾക്കേണ്ടിവരുന്നു. പകൽ അരുത് എന്നാണ് പറയുന്നത്, എന്നാൽ ചിലർ പതറിപോകുന്നു.
മദ്യപിക്കുന്നവർ, യൂറോപ്യൻസിനെ കണ്ട് പഠിക്കണം എന്നാണ് പറയുക. അവരുടെ രാജ്യത്തെ, തണുപ്പുള്ള കാലാവസ്ഥയ്ക്ക്, ഒരു പെഗ് അടിക്കും. അതും സിപ് ചെയ്താണ് കഴിക്കുന്നത്. എന്നാൽ നമ്മളോ ഒറ്റവലി. പിന്നെ രണ്ട്, മൂന്ന്, ബോട്ടിൽ തീർക്കുക, ഒരെണ്ണം കൂടി വാങ്ങുക, ഓഫ് ആയി കിടക്കുക. മാക്സിമം 2/3, അതേ ആകാവൂ. ചിലർ പറയും എത്ര അടിച്ചാലും പൂസാക്കില്ല എന്ന്. അവർക്കുള്ളിൽ ഗുരുതര പരുക്ക് ഉണ്ടെന്ന് ഉറപ്പാണ് എന്നാണ് ഡോക്ടേഴ്‌സ് പറയുന്നത്.
ഓരോ സാഹചര്യങ്ങൾ കൊണ്ടാണ് ഒരു വ്യക്തി മദ്യപിക്കുന്നവർ ആകുന്നത്. വല്ലപ്പോഴും, എന്നത് മാറി ദിവസേന ആകും. രണ്ടെണ്ണം അടിക്കണം എന്ന് പറഞ്ഞു തുടങ്ങിയിട്ട് പൂസായി ആടി പോകുന്നത്, നല്ലതാണോ. ഫുഡ് കൂടുതലായി കഴിക്കുമ്പോൾ ആരോഗ്യ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകും. അതിനാൽ മദ്യപാനം കൊണ്ട്, ശരീരത്തിന് ദോഷം അല്ലാതെ ഒരു ഗുണവും ഉണ്ടാകുന്നില്ല. മുഖവും വീർത്ത് , വയറും ചാടി ആരോഗ്യമില്ലാതെ വരും. രണ്ടെണ്ണം അടിച്ചു വലിയ ഷോ ഒന്നും കാട്ടാതെ വീട്ടിൽ പോയി കുടുംബത്തെ സന്തോഷിപ്പിക്കുന്നവരും ഉണ്ടാകാം. അപ്പോൾ എങ്ങനെ ആണ് ഒരെണ്ണം.
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം. അതിനാൽ ജാഗ്രതയോടെ മൂന്നോട്ടു പോകാം. Life is beautiful .
കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്വാറന്റൈൻ മാനദണ്ഡങ്ങൾ അതി കഠിനമാക്കി ചൈനീസ് സർക്കാർ. നിരീക്ഷണത്തിലിരിക്കുന്നവരെ വീടുകൾക്ക് പകരം മെറ്റൽ ബോക്‌സുകളിൽ താമസിപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇത്തരത്തിൽ താമസിപ്പിക്കുന്നതിനായി രോഗികളെയും രോഗ ലക്ഷണങ്ങളുള്ളവരെയും നൂറ് കണക്കിന് ബസുകളിൽ കൊണ്ട് പോകുന്ന വീഡിയോകളും വൈറലാവുകയാണ്.
2019ൽ ചൈനയിലെ വുഹാനിൽ നിന്ന് ഉത്ഭവിച്ച കൊവിഡ് ഇന്ന് ലോകമൊട്ടാകെ നാശം വിതച്ച് മുന്നേറുകയാണ്. ചൈനയിലും രോഗികളുടെ എണ്ണവും മരണനിരക്കും ദിനംപ്രതി വർദ്ധിക്കുന്നു. അടുത്ത മാസം രാജ്യത്ത് നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സും സർക്കാരിന് വെല്ലുവിളി ഉയർത്തുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ പുതിയ നീക്കം. സർക്കാർ പിന്തുടരുന്ന ഡൈനാമിക് സീറോ എന്ന ഫോർമുല പ്രകാരം കർശന ലോക്‌ഡൗൺ, അടിയന്തര കൂട്ട പരിശോധന എന്നീ മാർഗങ്ങളും രാജ്യത്ത് തുടരുന്നുണ്ട്.
ഗർഭിണികളും കുട്ടികളും, പ്രായമായവരുമടക്കം നിർബന്ധമായും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിൽ നിരീക്ഷണത്തിലിരിക്കണം. രണ്ടാഴ്ചയാണ് ക്വാറന്റൈൻ കാലയളവ്. ഓരോ ബോക്സിനകത്തും തടിക്കട്ടിലുകളും ടോയ്‌ലറ്റുമുണ്ടാകും. പ്രദേശത്തെ ആരെങ്കിലും ഒരാൾ രോഗബാധിതനായാൽ അവിടത്തെ എല്ലാ നിവാസികളും പുതിയ ക്വാറന്റൈൻ കേന്ദ്രത്തിലേയ്ക്ക് മാറണം. രോഗികളെയും രോഗലക്ഷണമുള്ളവരെയും അധികൃതർ ആപ്പുകളുടെ സഹായത്തോടെ കർശനമായി നിരീക്ഷിക്കുകയും ചെയ്യുന്നു.
20 ദശലക്ഷത്തോളം ആളുകൾ ചൈനയിൽ വീടുകളിൽ തന്നെ ബന്ധനാവസ്ഥയിലെന്ന പോലെ കഴിയുകയാണെന്നാണ് റിപ്പോർട്ടുകൾ. ഭക്ഷണം വാങ്ങാൻ പുറത്തിറങ്ങാൻ പോലും അനുവാദമില്ല. എന്നാൽ അടുത്തിടെ കർശന ലോക്‌ഡൗണിനെത്തുടർന്ന് ഒരു യുവതിയുടെ ഗർഭം അലസിയത് ചൈനയിൽ വലിയ ജനരോഷത്തിന് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ പുതിയ ക്വാറന്റൈൻ മാർഗങ്ങൾ അവലംബിച്ചിരിക്കുന്നത്.
Millions of chinese people are living in covid quarantine camps now!
2022/1/9 pic.twitter.com/wO1cekQhps— Songpinganq (@songpinganq) January 9, 2022
നിയമപോരാട്ടത്തിൽ ഓസ്ട്രേലിയൻ സർക്കാരിനെതിരെ നേടിയ വിജയത്തിനും ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ രക്ഷിക്കാനായില്ല. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന നൊവാക് ജോക്കോവിച്ചിന്റെ വീസ രാജ്യത്തെ ഇമിഗ്രേഷൻ മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഓസ്ട്രേലിയൻ സർക്കാർ വീണ്ടും റദ്ദാക്കി. ഇതോടെ താരത്തെ ഉടൻ ഓസ്ട്രേലിയയിൽനിന്ന് നാടുകടത്തും. ഫലത്തിൽ നിലവിലെ ചാംപ്യനായ ജോക്കോവിച്ചിന് ഈ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
അതേസമയം, ഓസീസ് സർക്കാരിന്റെ നടപടിക്കെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് വിവരം. ഈ മാസം 17ന് തുടങ്ങുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നതിന് എത്രയും വേഗം കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കാനാണ് ശ്രമം. കോടതിയെ സമീപിക്കുമെന്ന് ജോക്കോവിച്ചിന്റെ ലീഗൽ ടീം സ്ഥിരീകരിച്ചതായി വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഓസ്ട്രേലിയൻ സർക്കാർ ഇമിഗ്രേഷൻ മന്ത്രിയുടെ സവിശേഷാധികാരം ഉപയോഗിച്ച് വീണ്ടും വീസ റദ്ദാക്കിയത്. ഇതോടെ ജോക്കോവിച്ച് ഉടൻ ഓസ്ട്രേലിയ വിടേണ്ടിവരും. മാത്രമല്ല, മൂന്നു വർഷത്തേക്ക് താരത്തിന് ഓസ്ട്രേലിയയിൽ കാലുകുത്താനും കഴിയില്ല.
ഓസ്ട്രേലിയൻ ഇമിഗ്രേഷൻ മന്ത്രി അലക്സ് ഹോക് ആണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ നാടുകടത്താനുള്ള നിർണായക തീരുമാനം കൈക്കൊണ്ടത്. സെക്ഷൻ 133 സി (3) പ്രകാരമാണ് ജോക്കോവിച്ചിന്റെ വീസ റദ്ദാക്കി അദ്ദേഹത്തെ ഓസ്ട്രേലിയയിൽനിന്നും പുറത്താക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ജോക്കോവിച്ചും ആഭ്യന്തര വകുപ്പും ഓസ്ട്രേലിയൻ അതിർത്തി സേനയും നൽകിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷമാണ് ഈ തീരുമാനമെന്നും മന്ത്രി വിശദീകരിച്ചു.
കുളിക്കുന്നത് കൊണ്ട് ഒരുപാട് ഗുണങ്ങൾ ഉണ്ടെങ്കിലും ജീവിതത്തിൽ ഒരു തവണ മാത്രം കുളിക്കുന്ന സമ്പ്രദായം ഉള്ള ഒരു ഗോത്രം സ്ത്രീകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ?. അതെ അവിടെയുള്ള സ്ത്രീകൾ അവരുടെ ജീവിതത്തിൽ ഒരിക്കൽ മാത്രമേ കുളിക്കു. എന്നിട്ടും പുരുഷന്മാർക്ക് അവരെ വളരെ ഇഷ്ടമാണ്.
ജീവിതകാലത്ത് ഒരിക്കൽ മാത്രം കുളിക്കുന്ന ദക്ഷിണാഫ്രിക്കയിലെ ഹിംബ ഗോത്രത്തിലെ സ്ത്രീകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ലോകമെമ്പാടും പ്രശസ്തമായ ആഫ്രിക്കയിൽ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നാഗരികതയും ആചാരങ്ങളും പിന്തുടരുന്ന ഗോത്രങ്ങളുണ്ട്. അതിലൊന്നാണ് ഹിംബ ഗോത്രം ഇവിടെ സ്ത്രീകൾ അവരുടെ തനതായ പാരമ്പര്യത്തിനും വസ്ത്രധാരണത്തിനും പേര്കേട്ടതാണ്. ഹജാസ് വയലൻസ് കമ്മ്യൂണിറ്റിയിലെ 20 മുതൽ 50 വരെ ആളുകൾ ഈ ഗോത്രത്തിൽ താമസിക്കുകയും ഒരു കുടുംബം പോലെ ഒരുമിച്ച് ജീവിക്കുന്നു.
ഈ ഗോത്രത്തിലെ സ്ത്രീകളെ അതീവ സുന്ദരികളായി കണക്കാക്കുന്നു. ഈ സ്ത്രീകൾ ജീവിതത്തിലൊരിക്കലേ കുളിക്കാറുള്ളൂ എന്നതാണ് പ്രത്യേകത. അവർ വിവാഹിതരാകുന്ന സമയത്താണ്ആ ദിവസം വരുന്നുത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗോത്രത്തിലെ ഹിംബ ആളുകൾ നാടോടികളാണ്. അവർ മരുഭൂമിയിലെ കഠിനമായ കാലാവസ്ഥയിൽ ജീവിക്കാൻ ശീലിച്ചവരാണ്. പുറം ലോകവുമായുള്ള അവരുടെ ബന്ധം വളരെ കുറവാണ്. അവരുടെ ഭക്ഷണത്തിൽ പ്രധാനമായും ചോളം അല്ലെങ്കിൽ തിന മാവ് കൊണ്ട് ഉണ്ടാക്കുന്ന കഞ്ഞിയുണ്ട്.
ഈ ഗോത്രത്തിലെ മില്ലറ്റിനെ മഹാംഗു എന്ന് വിളിക്കുന്നു. ഇതുകൂടാതെ ഈ ആളുകൾ ഏത് വിവാഹ ചടങ്ങുകളിലും സന്തോഷകരമായ അവസരങ്ങളിലും മാംസം കഴിക്കാൻ ഇഷ്ടപ്പെടുന്നു. ആഫ്രിക്കയിലെ മറ്റ് ഗോത്ര സമൂഹങ്ങളെപ്പോലെ ഹിംബയിലെ ജനങ്ങളും പശുവിനെ ആശ്രയിക്കുന്നു. കൂട്ടത്തിൽ ഒരാളുടെ വീട്ടിൽ പശു ഉണ്ടായിരിക്കുന്നത് ഒരു ബഹുമതിയായി കണക്കാക്കപ്പെടുന്നു. പശുവിനെ കൂടാതെ ആടുകളെയും വളർത്തുന്നവരാണ് സമുദായക്കാർ. പശുവിന്റെ പാൽ ദിവസവും ഊറ്റിയെടുക്കുക എന്നത് വീട്ടിലെ സ്ത്രീകളുടെ ചുമതലയാണ്.
ഹിംബ ഗോത്രത്തിലെ സ്ത്രീകൾക്ക് കുളിക്കാൻ അനുവാദമില്ല അവിടെയുള്ള സ്ത്രീകളുടെ കൈ കഴുകാൻ വെള്ളം ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് പല മാധ്യമ റിപ്പോർട്ടുകളിലും അവകാശപ്പെടുന്നു. സ്ത്രീകൾക്ക് ഒരു ദിവസം മാത്രമേ കുളിക്കാൻ കഴിയൂ അതും വിവാഹദിനത്തിൽ. ഈ ബുദ്ധിമുട്ടുകൾക്കിടയിലും ഹിംബ സ്ത്രീകൾ സ്വയം വൃത്തിയായി സൂക്ഷിക്കാൻ ഒരു അതുല്യമായ മാർഗം കണ്ടെത്തിയിരിക്കുന്നു. അത് കേട്ടാൽ നിങ്ങളും ആശ്ചര്യപ്പെടും.
ഗോത്രത്തിലെ സ്ത്രീകൾ വൃത്തിയും പുതുമയും നിലനിർത്താൻ ഒരു പ്രത്യേകതരം ഔഷധസസ്യങ്ങൾ ഉപയോഗിക്കുന്നു. ഈ ഔഷധസസ്യങ്ങൾ തിളപ്പിക്കുമ്പോൾ അവരുടെ ശരീരത്തെ അതിന്റെ പുക കൊണ്ട് ഫ്രഷ് ആയി നിലനിർത്തുന്നു. ഇക്കാരണത്താൽ അവരുടെ ശരീരത്തിൽ മണം ഇല്ല. ഇതുകൂടാതെ അവളുടെ ചർമ്മത്തെ സൂര്യനിൽ നിന്ന് സംരക്ഷിക്കാൻ അവൾ ഒരു പ്രത്യേക തരം ലോഷൻ ഉപയോഗിക്കുന്നു. ഇത് കാരണം ഗോത്രത്തിലെ എല്ലാ സ്ത്രീകളും ചുവപ്പായി കാണപ്പെടുന്നു. മൃഗങ്ങളുടെ കൊഴുപ്പ്, ഹെമറ്റൈറ്റ് (ഇരുമ്പിന് സമാനമായ ധാതു മൂലകം) പൊടി എന്നിവയിൽ നിന്നാണ് ഈ ലോഷൻ തയ്യാറാക്കുന്നത്.
ഈ ലോഷനിൽ നിന്ന് അവര്‍ക്ക് ധാരാളം ഗുണങ്ങൾ ലഭിക്കുന്നു. കൂടാതെ പ്രാണികളും കൊതുകുകളും അവയിൽ നിന്ന് അകന്നുനിൽക്കുന്നു. ‘ചുവന്ന മനുഷ്യൻ’ എന്നാണ് ഈ സ്ത്രീകളെ പുറംലോകത്ത് അറിയുന്നത്. ഗോത്രത്തിലെ സ്ത്രീകളുടെ വസ്ത്രധാരണവും വിചിത്രമാണ്. ഹിംബ ജനങ്ങളും വളരെ മതവിശ്വാസികളാണ്. അവർ തങ്ങളുടെ ദേവതയായ ‘മുകുരു’വിനോട് പ്രാർത്ഥിക്കാൻ അഗ്നി ഉപയോഗിക്കുന്നു. കുട്ടികളുടെ സംരക്ഷണം മുതൽ മറ്റെല്ലാ ജോലികളും സ്ത്രീകളാണ് ചെയ്യുന്നത്. സ്ത്രീകൾ പലപ്പോഴും പുരുഷന്മാരേക്കാൾ കഠിനാധ്വാനം ചെയ്യുന്നു.