കോട്ടയം പാമ്പാടി കോത്തലയിൽ നിന്നും സഹോദരിമാരായ പെൺകുട്ടികളെ കാണാതായി. കോട്ടയം പാമ്പാടി കോത്തല ഇല്ലിക്ക മലയിൽ സുരേഷിന്റെ മക്കളായ അമ്യത (17), അഖില (16) എന്നിവരെയാണ് കാണാതായത്.മറ്റൊരു പ്ലസ് ടു വിദ്യാർത്ഥിയെയും കാണാതായിട്ടുണ്ട്.രണ്ടു സംഭവവുമായി ബന്ധം ഉണ്ടന്നാണ് സൂചന
കോട്ടയം ജില്ലയിലെ കൂരോപ്പട പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. അമ്മ മഞ്ജു സുരേഷ് കോട്ടയം ടെക്സ്റ്റൈൽസ് ജീവനക്കാരിയാണ്. വെള്ളിയാഴ്ച രാവിലെ കുട്ടികൾക്ക് ക്ലാസ് ഇല്ലായിരുന്നു. ഇരുവരും വീട്ടിൽ തന്നെ ആയിരുന്നു.
ഇരുവരെയും കോട്ടയം റെയിൽവേ സ്റ്റേഷൻ ഭാഗത് ഉച്ചകഴിഞ്ഞു സിസിടിവി യിൽ കണ്ടതായി പറയപ്പെടുന്നു. അമൃത എസ് കോട്ടയം സെന്റ് അൻസ് സ്കൂൾ 12 വിദ്യാർത്ഥിനിയാണ്. അഖില എസ് , കോട്ടയം സെന്റ് അൻസ് സ്കൂളിൽ നിന്നും പത്താം ക്ലാസ് പൂർത്തിയായി. എന്തെങ്കിലും വിവരം കിട്ടുന്നവർ പാമ്പാടി പൊലീസ് സ്റ്റേഷൻ 04812505322 നമ്പറിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
മങ്കര മാങ്കുറുശ്ശിയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുറഹിമാൻ-കമറുലൈല ദമ്പതികളുടെ മകളും മാങ്കുറുശ്ശി കക്കാട് അത്താണിപറമ്പിൽ മുജീബിെൻറ ഭാര്യയുമായ നഫ്ലയാണ് (19) മരിച്ചത്. വ്യാഴാഴ്ച രാത്രി 8.30നാണ് മുജീബിെൻറ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
സംഭവസമയം മുജീബ് സ്ഥലത്തുണ്ടായിരുന്നില്ല. ഇയാൾ എത്തി നഫ്‌ലയെ പലതവണ വിളിച്ചിട്ടും വിളി കേൾക്കാത്തതിനെ തുടർന്ന് കിടപ്പുമുറിയിലെ വാതിൽ പൊളിച്ച് തുറന്നപ്പോഴാണ് സംഭവം കണ്ടത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.
നഫ്‌ലയുടെ സഹോദരൻ നഫ്സലിെൻറ മൊഴിയിൽ മങ്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആർ.ഡി.ഒ രാധാകൃഷ്ണെൻറയും ഡിവൈ.എസ്.പി ഹരിദാസെൻറയും സാന്നിധ്യത്തിൽ തുടർനടപടികൾ സ്വീകരിച്ചു.
നഫ്ല വ്യാഴാഴ്ച വൈകീട്ട് നാലിന് സഹോദരിയെ വിളിച്ചിരുന്നതായി നഫ്സൽ പറഞ്ഞു. നഫ്‌ലയുടെ ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. ഭർതൃവീട്ടിൽ ഭർത്താവ് ഒഴികെയുള്ളവരിൽനിന്ന് മാനസിക പീഡനമേൽക്കാറുെണ്ടന്ന് സഹോദരൻ നഫ്സൽ പറഞ്ഞു.
വിവാഹം കഴിഞ്ഞിട്ട് പത്ത് മാസമായിട്ടും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതുമായി ബന്ധപ്പെട്ടും മനോവിഷമമുണ്ടായിട്ടുെണ്ടന്നും മങ്കര പൊലീസ് പറഞ്ഞു. ഗർഭധാരണത്തിനുള്ള ചികിത്സക്കിടയിലാണ് നഫ്‌ലയുടെ മരണം. ശനിയാഴ്ച ഡിവൈ.എസ്പിക്ക് പരാതി നൽകുമെന്ന് സഹോദരൻ നഫ്സൽ പറഞ്ഞു. മൃതദേഹം നഫ്‌ലയുടെ സ്വദേശമായ ഉമ്മിനിയിൽ എത്തിച്ച് ഖബറടക്കി.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദത്തിന് (ബി.1.1.529) ‘ഒമൈക്രോൺ’ എന്ന് പേരിട്ടു. വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് പുതിയ വകഭേദത്തെ ഏറ്റവും വേഗത്തിൽ പടരുന്ന ഇനമെന്ന വിഭാഗത്തിൽ പെടുത്തിയത്. അന്താരാഷ്ട്രതലത്തിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ് ഒമൈക്രോൺ എന്ന് ലോകാരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
നിലവിൽ ഏറ്റവും വ്യാപനശേഷിയുള്ളതായി കണക്കാക്കിയിട്ടുള്ള ഡെൽറ്റ വകഭേദവും ഈ വിഭാഗത്തിലാണ്. അതിവേഗ മ്യൂേട്ടഷൻ (രൂപമാറ്റം) സംഭവിക്കുന്ന വൈറസ്, ശരീരത്തിലേക്ക് കടക്കാൻ സഹായിക്കുന്ന വൈറസിെൻറ സ്പൈക്ക് പ്രോട്ടീനിൽ മാത്രം 30 പ്രാവശ്യം മ്യൂേട്ടഷൻ സംഭവിക്കും. കൂടുതൽ രോഗബാധിതരും ചെറുപ്പക്കാർ.
ഒമൈക്രോൺ പടർന്നുപിടിക്കുന്നത് തടയാൻ രാജ്യങ്ങൾ വിമാന സർവീസുകൾ റദ്ദാക്കി. പുതിയ വകഭേദം കണ്ടെത്തിയ വാർത്തക്ക് പിന്നാലെ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞു. ഒമൈക്രോണിന്‍റെ വില സ്റ്റോക് മാർക്കറ്റിലുമ പ്രതിഫലിച്ചു.
ദക്ഷിണാഫ്രിക്കയിലാണ് ജനിതകമാറ്റം വന്ന പുതിയ വൈറസിനെ ആദ്യം കണ്ടെത്തിയത്. ബി.1.1.529 ആദ്യം കണ്ട ദക്ഷിണാഫ്രിക്കയിൽ പുതിയ ജനിതക വകഭേദം പിടികൂടിയവരുടെ എണ്ണം നൂറോളം വരും. പൂർണ വാക്സിൻ എടുത്തവർക്കും പിടിപെട്ടു. ബോട്സ്വാനയിൽ നാല്. ഫൈസർ വാക്സിൻ എടുത്ത രണ്ടുപേർക്കാണ് ഹോങ്കോങ്ങിൽ വൈറസ് ബാധ.
എച്ച്.ഐ.വി/എയ്ഡ്സ് ബാധിതരെപ്പോലെ രോഗപ്രതിരോധ ശേഷി കുറഞ്ഞവരിൽ ഉണ്ടായ കടുത്ത അണുബാധയിൽനിന്നാകാം വൈറസിെൻറ ജനിതക മാറ്റമെന്ന് വിദഗ്ധർ കരുതുന്നു. ഹോങ്കോങ്, ബോട്സ്വാന, ഇസ്രായേൽ എന്നിവിടങ്ങളിലും കണ്ടെത്തിക്കഴിഞ്ഞ ‘ഒമൈക്രോൺ’ ദക്ഷിണാഫ്രിക്കയുടെ അയൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചിരിക്കാമെന്നും ആശങ്കയുണ്ട്.
അന്താരാഷ്ട്ര വിമാന സർവിസുകൾ പഴയപടി പുനരാരംഭിക്കാൻ ഇന്ത്യ ഒരുങ്ങുന്നതിനിടയിലാണ് പുതിയ വിവരം. വിസ നിയന്ത്രണം ഇളവുചെയ്ത് അന്താരാഷ്ട്ര യാത്രക്ക് വാതിൽ തുറന്നത് ഈയിടെയാണ്. ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഹോങ്കോങ് എന്നിവിടങ്ങളിൽനിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നവരെ കർക്കശ പരിശോധനക്ക് വിധേയമാക്കും. കൂടുതൽ വിശദാംശങ്ങൾ കിട്ടാതെ പുതിയ വൈറസ് വകഭേദത്തെക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും അതിരുവിട്ട ആശങ്കക്ക് അടിസ്ഥാനമില്ലെന്നും ഡൽഹി ജീനോമിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.
യു.കെ, സിംഗപ്പൂർ, ഇസ്രായേൽ, ജർമനി, ഇറ്റലി എന്നീ രാജ്യങ്ങൾ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, മറ്റ് നാല് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിമാനങ്ങൾ വിലക്കി. തിരക്കിട്ട് തീരുമാനമെടുത്തതിൽ ദക്ഷിണാഫ്രിക്ക പ്രതിഷേധിച്ചു. മൂന്നു പതിറ്റാണ്ടായി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനുള്ള ദക്ഷിണാഫ്രിക്കയുടെ തീവ്രശ്രമങ്ങൾ പുതിയ വൈറസിെൻറ വരവോടെ പാളം തെറ്റി. അവിടേക്കുള്ള ടൂറിസ്റ്റുകളിൽ നല്ല പങ്കും യു.കെയിൽനിന്നാണ്.
‘ഒമൈക്രോൺ’ എങ്ങനെ പ്രവർത്തിക്കുമെന്ന കാര്യത്തിൽ കൂടുതൽ പഠനം ആവശ്യമുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വകഭേദത്തെക്കുറിച്ച് കേൾക്കുന്ന മാത്രയിൽ അതിർത്തി അടക്കുന്ന രീതി പാടില്ലെന്നും ഡബ്ല്യു.എച്ച്.ഒ കൂട്ടിച്ചേർത്തു. ഇതിന്റെ പ്രത്യാഘാതങ്ങൾ വിലയിരുത്താൻ രണ്ടാഴ്ചയെങ്കിലും വേണമെന്ന് ഫൈസർ കമ്പനി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം കുട്ടനാട് കാവാലം ചെറുകര അറുപതിൽ തോട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ കാൽ വഴുതി ഒഴുക്കിൽപ്പെട്ടിരുന്നു. സനലക്ഷ്മി, അമൽ ബിനീഷ് എന്ന കുട്ടികളാണ് കടവിന്റെ അരികിലായി കുളിക്കാൻ ഇറങ്ങിയത്. സനലക്ഷ്മിയുടെ അമ്മ സുചിത്ര കുട്ടികളെ നിരീക്ഷിച്ച് അടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി കുട്ടികൾ കല്ലിൽ നിന്ന് വഴുതി പുഴയിലേക്ക് വീഴുകയായിരുന്നു. സുചിത്ര പെട്ടെന്ന് പുഴയിലേക്ക് ചാടിയെങ്കിലും നീന്തലറിയാത്ത മൂവരും ആഴങ്ങളിലേക്ക് മുങ്ങുകയായിരുന്നു.
അപ്പോഴാണ് 12 വയസ്സുകാരനായ അതുൽ ബിനീഷ് ഈ കാഴ്ച കാണുകയും അതിവേഗം പുഴയിലേക്ക് ചാടുകയും ചെയ്തത്. രണ്ട് കുട്ടികളെ ആദ്യം കരയിലിലെത്തിച്ച ശേഷം സുചിത്രയേയും സാഹസികമായി രക്ഷപെടുത്തുവാൻ അതുലിന് കഴിഞ്ഞു. സ്വന്തം ജീവൻ പണയം വച്ച് മൂന്ന് ജീവനുകളാണ് അതുൽ ബിനീഷിന്റെ സമയോചിത ഇടപെടൽ മൂലം നാടിന് തിരിച്ച് കിട്ടിയത്. ഒരു നാട് മുഴുവൻ അതുൽ ബിനീഷെന്ന കൊച്ചു മിടുക്കനോട് കടപ്പെട്ടിരിക്കുന്നു. അതുൽ ചെറുകര SNDP UPS ലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
വിവാഹശേഷം ദമ്പതികളെ ആനയിച്ച് െകാണ്ട് റോഡിലൂടെ ആഘോഷപൂർവം പോവുകയായിരുന്ന വിവാഹസംഘത്തിലേക്ക് ലോറി പാഞ്ഞ് കയറി മൂന്ന് പേർ മരിച്ചു. ഹൈവേയുടെ ഒരു വശത്ത് കൂടി കൊട്ടും പാട്ടും നൃത്തവുമായി നടന്നുനീങ്ങിയവരുടെ കൂട്ടത്തിലേക്കാണ് നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറിയത്. ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ലയിലാണ് സംഭവം.
സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റോഡിന്റെ ഒരു സൈഡിലൂടെ ഡാൻസ് ചെയ്ത് മുന്നോട്ടുപോകുന്ന സംഘത്തെ കാണാം. ഇതിനിടയിലാണ് ഇരുട്ടിൽ ലോറി പാഞ്ഞെത്തിയത്. ഓടി മാറുന്നതിന് മുൻപ് ആളുകളുടെ മുകളിലൂടെ ലോറി കയറിപ്പോയി. വരന്റെ അച്ഛൻ അടക്കം മൂന്നുപേർ മരിക്കുകയും നാല് പേർക്ക് ഗുരുതരപരുക്കേൽക്കുകയും ചെയ്തു.ലോറി ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ ഇയാളെ കൈകാര്യം ചെയ്തു. പിന്നീടാണ് പൊലീസിൽ ഏൽപ്പിച്ചത്.
യുവരാജിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ടോവിനോ തോമസ്.ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാന് ഒപ്പമുള്ള ഫോട്ടോയാണ് ടോവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. സിനിമാജീവിതം ആരംഭിക്കുന്നതിനു മുമ്പ് തന്നെ, ആരും ഒന്ന് നോക്കി പോകുന്ന ശരീരപ്രകൃതി ഉണ്ടാക്കിയെടുക്കുന്നതിൽ തന്നെ പ്രചോദിപ്പിച്ച ആളാണ് സൽമാൻ ഖാൻ എന്ന് കുറിച്ചാണ് ടോവിനോ ഫോട്ടോ പങ്കുവെച്ചത്. ‘പക്ഷേ, എന്നെ ആനന്ദിപ്പിക്കുന്നത് ഇന്ത്യയുടെ എക്കാലത്തെയും സൂപ്പർസ്റ്റാറുകളിൽ ഒരാളായിരുന്നിട്ടും താങ്കൾ എന്നെ നിലകൊള്ളുന്നു എന്നതാണ്. അതിനാൽ വിനയത്തിന്റെ കാര്യത്തിലും നിങ്ങൾ ഒരു പ്രചോദനമാണ്.
താങ്കൾക്കൊപ്പം കുറച്ചു സമയം ചിലവഴിക്കാൻ കഴിഞ്ഞതിൽ അങ്ങേയറ്റം സന്തോഷമുണ്ട്’ – സൽമാൻ ഖാന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ടോവിനോ കുറിച്ചു. ഡോ ഷാജിർ ഗഫർ ആണ് ഇരുവരുടെയും കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. സൽമാൻ ഖാനൊപ്പമുള്ള ടോവിനോയുടെ പടത്തിന് താഴെ ‘ലവ്’ കമന്റുമായി ബേസിൽ എത്തി. എന്നാൽ ബേസിൽ ജോസഫിന്റെ കമന്റിന് താഴെയെത്തിയ ആരാധകർ ‘ഏട്ടനെ കൊണ്ടുപോയില്ലേ’ എന്നായി. ‘ഇല്ല, എന്നെ ചതിച്ചു’ എന്നാണ് ഇതിന് ബേസിൽ ജോസഫ് മറുപടി നൽകിയത്.
ബേസിൽ ജോസഫിന്റെ സങ്കടത്തിൽ പങ്കുചേരാനും ആരാധകർ എത്തി. ‘അങ്ങനായാൽ പറ്റുമോ, ഇനി ടോവിനോയെ വെച്ച് പടം ചെയ്യണ്ടാ’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘വല്ലാത്ത ചതി ആയി പോയി’, ‘സെഡ് ലൈഫ്’ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ. നേരത്തെ യുവരാജ് സിംഗിന് ഒപ്പമുള്ള ചിത്രം ടോവിനോയും ബേസിലും ഒരുമിച്ചാണ് പങ്കുവെച്ചത്. ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസിൽ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം മിന്നൽ മുരളി ഡിസംബറിൽ റിലീസ് ആകും. ബാംഗ്ലൂർ ഡേയ്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ടോവിനോ തോമസ് ചിത്രം മിന്നൽ മുരളി നിർമിക്കുന്നത്. 90കളിലെ ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അമാനുഷികനായി തീരുന്നതാണ് ചിത്രത്തിന്റെ കഥ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലാണ് ചിത്രം എത്തുന്നത്.
മൊബൈല്‍ ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഇടുക്കി കൊക്കയാർ നാരകപ്പുഴ വടക്കേപുളിക്കല്‍ വീട്ടിൽ ആരിഫിന്റെ മകൻ റസൽ മുഹമ്മദ് (15) ആണ് ആത്മഹത്യ(Suicide) ചെയ്തത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ റസല്‍ മൊബൈല്‍ അമിതമായി ഉപയോഗിക്കുന്നത് രക്ഷിതാക്കള്‍ ചോദ്യം ചെയ്തിരുന്നു.
ഇന്ന് പുലർച്ചെ നാലു മണിക്ക് മാതാവ് റസീല ഉണർന്നപ്പോൾ മകന്‍ റസൽ മൊബൈലിൽ കളിച്ചു കൊണ്ടിരിക്കുന്നത് കണ്ടു. തുടർന്ന് റസീല ഫോൺ വാങ്ങി വച്ചു. രാവിലെ മൊബൈൽ ചോദിച്ചപ്പോൾ 12 മണി വരെ പഠിച്ചാൽ തരാമെന്ന് പറഞ്ഞു. പന്ത്രണ്ടു മണിക്ക് ആവശ്യപ്പെട്ടപ്പോൾ നൽകാൻ വീട്ടുകാർ തയ്യാറായെങ്കിലും മൊബൈല്‍ വാങ്ങാതെ റസല്‍ വാങ്ങാതെ മുറിയിലേക്ക് പോയി.
റസല്‍ മുറിയിലേക്ക് പോയതിന് പിന്നാലെ അമ്മ തുണി ഉണക്കാൻ പുറത്തേക്കും പോയി. ഒരു മണിയോടെ തിരികെ എത്തി വിളിച്ചിട്ട് റസൽ കതക് തുറന്നില്ല. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ മുണ്ടക്കയത്തെ സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പെരുവന്താനം പൊലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
കർണാടകയിലെ ബെംഗളൂരുവിന് സമീപം വീണ്ടും ദുരൂഹമായ ഉഗ്രശബ്ദം കേട്ടതായി പ്രദേശവാസികൾ. ബെംഗളൂരുവിലെയും ബിഡദിയിലെയും സമീപ പ്രദേശങ്ങളായ ഹെമ്മിഗെപുര, കെങ്കേരി, ജ്ഞാനഭാരതി, രാജേശ്വരി നഗർ, കഗ്ഗലിപുര എന്നിവിടങ്ങളിലെയും നിവാസികളാണ് ദുരൂഹമായ ശബ്ദം കേട്ടത്. ശബ്ദത്തിന്റെ ഉറവിടം കൃത്യമായി തിരിച്ചറിയാൻ ഇതുവരെ അധികാരികൾക്ക് സാധിച്ചിട്ടില്ല. രാവിലെ വലിയ ശബ്ദം കേട്ടതായാണ് ആളുകൾ പറയുന്നത്. നിരവധി ക്വാറി ബിസിനസ്സുകളുടെ കേന്ദ്രമാണ് ബിഡദി. കഴിഞ്ഞ വർഷം മേയിലും ഈ വർഷം ജൂലായിലും സമാനമായ ശബ്ദങ്ങൾ ബെംഗളൂരുവിൽ കേട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്.
പ്രദേശത്ത് സ്‌ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ലോക്കൽ പൊലീസ് പറയുന്നത്. അതേസമയം, സ്‌ഫോടനം പോലുള്ള ശബ്ദം കേട്ടതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തങ്ങളുടെ നിരീക്ഷണ ഉപകരണങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കർണാടക സംസ്ഥാന പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഭൂകമ്പം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ഭൂകമ്പ നിരീക്ഷണശാലകളിൽ നിന്ന് ഡാറ്റ വിശകലനം ചെയ്‌തെന്നും പ്രാദേശിക ഭൂചലനത്തിന്റെയോ ഭൂകമ്പത്തിന്റെയോ യാതൊരു സൂചനയും ഡാറ്റകളിൽ കാണിക്കുന്നില്ലെന്നുമാണ് കർണാടക പ്രകൃതി ദുരന്ത നിരീക്ഷണ കേന്ദ്രം പറയുന്നത്.
ഈ വർഷം ജൂലൈയിൽ, ബംഗളൂരുവിലെ സർജാപൂർ, ജെപി നഗർ, ബെൻസൻ ടൗൺ, ഉൽസൂർ, ഐഎസ്ആർഒ ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട് എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലെ നിവാസികൾ തങ്ങൾ ഉച്ചത്തിലുള്ള സ്‌ഫോടന ശബ്ദം കേട്ടതായി പറഞ്ഞിരുന്നു. അത് ‘സോണിക് ബൂം’ ആണെന്ന നിഗമനത്തിലാണ് പിന്നീട് എത്തിയത്. ശബ്ദത്തേക്കാൾ വേഗത്തിൽ ചലിക്കുന്ന ഒരു വസ്തു സൃഷ്ടിക്കുന്ന ശബ്ദത്തെയാണ് സോണിക് ബൂം എന്ന് പറയുന്നത്.
കൊച്ചിയിലെ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഓഡി കാറിന്റെ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ അറസ്റ്റില്‍. നമ്പര്‍ 18 ഹോട്ടലില്‍ നിന്നിറങ്ങിയ മോഡലുകളെ പിന്തുടര്‍ന്നത് സൈജു തങ്കച്ചനായിരുന്നു. ഇയാള്‍ മോഡലുകളെ പിന്തുടര്‍ന്ന ഓഡി കാറും പിടിച്ചെടുത്തു. നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരല്‍ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സൈജു തങ്കച്ചനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കാനാണ് താന്‍ മോഡലുകളെ പിന്തുടര്‍ന്നത് എന്നായിരുന്നു സൈജുവിന്റെ അവകാശവാദം.
ഇന്ന് രണ്ടാം തവണ ഷൈജുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചിരുന്നു. ഏകദേശം 6 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. രാവിലെ അഭിഭാഷകര്‍ക്കൊപ്പം കളമശ്ശേരി മെട്രോ സ്റ്റേഷനിലെത്തിയ സൈജുവിനെ പിന്നീട് പോലീസ് ചോദ്യം ചെയ്യുകയായിരുന്നു.
ഇതിനിടെ ഫോര്‍ട്ടുകൊച്ചിയില്‍ ഡിജെ പാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടല്‍ ജീവനക്കാര്‍ കായലില്‍ തള്ളിയ ഒരു ഹാര്‍ഡ് ഡിസ്‌ക് മത്സ്യതൊഴിലാളികള്‍ക്ക് ലഭിച്ചതായി വിവരം ലഭിച്ചിരുന്നു. ദേശീയപാതയില്‍ മുന്‍ മിസ് കേരള ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ച സംഭവത്തിലെ നിര്‍ണായക തെളിവാണ് ഈ ഹാര്‍ഡ് ഡിസ്‌ക്.
മീന്‍പിടിക്കാനിട്ട വലയിലാണ് ഹാര്‍ഡ് ഡിസ്‌ക് കുടുങ്ങിയത്. ഡിവിആറാണെന്ന് മനസിലാകാതെ, ലഭിച്ച ഇലക്ട്രോണിക് വസ്തു കായലില്‍ തന്നെ ഉപേക്ഷിച്ചതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന മൊഴി.തിങ്കളാഴ്ചയായിരുന്നു സംഭവം. ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്താനായി ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം കായലില്‍ സ്‌കൂബ ഡൈവിങ് സംഘത്തെ ഇറക്കി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.
നമ്പര്‍ 18 ഹോട്ടല്‍ ഉടമയ്‌ക്കെതിരെ വിശദമായ അന്വേഷണമാണ് പെണ്‍കുട്ടികളുടെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. റോയ് വയലാട്ടിലിനെതിരെയും ഇവരുടെ വാഹനത്തെ പിന്തുടര്‍ന്ന സൈജുവിനെതിരെയും വിശദമായ അന്വേഷണം വേണമെന്ന് മരിച്ച അഞ്ജനാ ഷാജന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്. കാണാതായ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തി സംഭവത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്നാണ് മരിച്ച അന്‍സി കബീറിന്റെ കുടുംബത്തിന്റെ ആവശ്യം.
നവംബര്‍ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തില്‍ മിസ് കേരള 2019 അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ രാത്രി എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ച് അപകടത്തില്‍ പെടുകയായിരുന്നു.
ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് ദ റെഡ്‌ക്രോസിന്റെ അടുത്ത പ്രസിഡന്റായി സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഉന്നത നയതന്ത്രജ്ഞ മിര്‍ജാന സ്‌പോല്‍ജാറിക് എഗറിനെ തിരഞ്ഞെടുത്തു. റെഡ്‌ക്രോസിന്റെ 160 വര്‍ഷത്തെ ചരിത്രത്തിലെ ആദ്യ വനിത പ്രസിഡന്റ് ആണ് മിര്‍ജാന.
ഇപ്പോഴത്തെ പ്രസിഡന്റ് പീറ്റര്‍ മോറര്‍ അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് സ്ഥാനമൊഴിയുന്നത്. ഒക്ടോബര്‍ ഒന്നിനാണ് എഗര്‍ സ്ഥാനമേല്‍ക്കുക. 4 വര്‍ഷമാണ് കാലാവധി. നിലവില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ഡവലെപ്‌മെന്റ് പ്രോഗ്രാം ഉപമേധാവിയാണ് എഗര്‍. യൂറോപ്പ് കോമണ്‍വെല്‍ത്ത് ഓഫ് ഇന്‍ഡിപെന്‍ഡന്റ് സ്‌റ്റേറ്റ്‌സ് എന്നിവയുടെ യുഎന്‍ഡിപി റീജിയണല്‍ ബ്യൂറോയുടെ ചുമതലയും എഗറിനുണ്ട്.
അടിച്ചമര്‍ത്തപ്പെട്ടും അവഗണിക്കപ്പെട്ടും കഴിയുന്ന വിഭാഗത്തെ സഹായിക്കുന്നതിന് സംഘടന കെട്ടിപ്പടുത്തിരിക്കുന്ന മാനുഷിക മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ താന്‍ കഠിനമായി പരിശ്രമിക്കുമെന്ന് എഗര്‍ പ്രസ്താവനയില്‍ പറഞ്ഞു.