Latest News

വിക്കിലീക്സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ യുഎസിന് കൈമാറാമെന്ന് ലണ്ടൻ ഹൈക്കോടതി ഉത്തരവിട്ടു. അസാൻജിന്റെ മാനസികാരോഗ്യം പരിഗണിച്ച് അദ്ദേഹത്തെ യുഎസിനു കൈമാറരുതെന്ന കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി.

യുഎസ് അധികൃതർ നൽകിയ അപ്പീലിലാണിത്. നീതിയുടെ ലംഘനമാണിതെന്നും അപ്പീൽ നൽകുമെന്നും അസാൻജിന്റെ കാമുകി സ്റ്റെല്ല മോറിസ് അറിയിച്ചു. 175 വർഷം ജയിൽശിക്ഷ ലഭിക്കാവുന്ന 17 ചാരവൃത്തി കുറ്റങ്ങളാണ് യുഎസ് അസാൻജിനെതിരെ ചുമത്തിയിട്ടുള്ളത്. 2010–11 ലാണ് വിക്കിലീക്സ് യുഎസ് രഹസ്യരേഖകൾ പ്രസിദ്ധീകരിച്ചത്.

2007 ൽ ബഗ്ദാദിൽ യുഎസ് ആക്രമണത്തിൽ 2 റോയിട്ടേഴ്സ് റിപ്പോർട്ടർമാർ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ പൊരുളറിയിച്ചായിരുന്നു തുടക്കം. സ്വീഡനിൽ ലൈംഗിക ആരോപണം നേരിടുന്ന അസാൻജ് അവർക്കു കൈമാറുന്നത് ഒഴിവാക്കാൻ 2012 ൽ ലണ്ടനിലെ ഇക്വഡോർ എംബസിയിൽ അഭയം തേടിയതാണ്. എംബസി വിട്ടു പുറത്തിറങ്ങാത്തതിനാൽ ബ്രിട്ടന് ഒന്നും ചെയ്യാനായില്ല. എന്നാൽ, ഇക്വഡോറുമായി ഇടഞ്ഞതോടെ 2019 ൽ അവരുടെ അനുമതിയോടെ ബ്രിട്ടിഷ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.

മാനസികനില തകരാറിലായതിനാൽ ആത്മഹത്യ ചെയ്തേക്കും എന്ന വാദമാണ് കീഴ്ക്കോടതി വിധി അസാൻജിന് അനുകൂലമാക്കിയത്. എന്നാൽ, ഏറ്റവും കൂടുതൽ സുരക്ഷയുള്ള കൊളറാഡോ ജയിലിൽ അസാൻജിനെ സുരക്ഷിതമായി പാർപ്പിക്കുമെന്ന് യുഎസ് അപ്പീലിൽ ഉറപ്പുനൽകി. യുഎസ് ഭരണകൂടത്തിന്റെ അധികാര ദുരുപയോഗ നടപടികൾക്കെതിരെ പോരാടുന്ന അസാൻജിന് ലോകമെങ്ങും ആരാധകരുണ്ട്.

യുകെയിൽ 24 മണിക്കൂറിനിടെ 448 പുതിയ ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് മൊത്തം കേസുകൾ 1,265 ആയി. വ്യാഴാഴ്ച 249 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി (യുകെഎച്ച്എസ്എ) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കാണിക്കുന്നത് ഇംഗ്ലണ്ടിൽ 443 കേസുകളും സ്കോട്ട്ലൻഡിൽ ഒന്ന്, വെയിൽസിൽ നാല് കേസുകളും രേഖപ്പെടുത്തിയതായാണ്.

വടക്കൻ അയർലണ്ടിൽ കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. അതേസമയം യുകെയിലുടനീളം മൊത്തം 58,194 പുതിയ കോവിഡ് അണുബാധകളും പോസിറ്റീവ് പരിശോധനയുടെ 28 ദിവസത്തിനുള്ളിൽ 120 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ജനുവരി 9 ന് ശേഷമുള്ള കേസുകളുടെ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്, യുകെയിലെ റെക്കോർഡിലെ ആറാമത്തെ വലിയ വർദ്ധനവും.

വ്യഴാഴ്ച യുകെയിൽ 24,039 പേർക്ക് ആദ്യ വാക്സിൻ ലഭിച്ചു, ഇതോടെ വാക്സിൻ ലഭിച്ചവരുടെ എണ്ണം 51,207,496 ആയി. 33,824 പേർക്ക് രണ്ടാമത്തെ ഡോസ് ലഭിച്ചതോടെ ആകെ 46,674,061 പേർക്ക് ഇപ്പോൾ ഇരട്ട വാക്സിൻ ലഭിച്ചിട്ടുണ്ട്. മറ്റൊരു 469,479 ബൂസ്റ്റർ അല്ലെങ്കിൽ മൂന്നാം ജബ്സ് നൽകപ്പെട്ടു, അതായത് 22,184,983 ആളുകൾക്ക് ബൂസ്റ്റർ വാക്സിൻ ലഭിച്ചിട്ടുണ്ട്.

ഒമിക്രോണ്‍ ഈ രീതിയില്‍ വ്യാപിച്ചാല്‍ പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്ക് കാരണമായേക്കാമെന്ന് പ്രൊഫ. നീല്‍ ഫെര്‍ഗൂസണ്‍ മുന്നറിയിപ്പ് നൽകി. പുതിയ വേരിയന്റ് മൂലം യുകെ സ്‌ഫോടനാത്മകമായ നിലയില്‍ ഇന്‍ഫെക്ഷന്‍ നേരിടുന്നുവെന്നാണ് ഫെര്‍ഗൂസന്റെ മുന്നറിയിപ്പ്. എന്‍എച്ച്എസിനെ പ്രതിസന്ധിയിലേക്ക് തള്ളിവിടാനും, പ്രതിദിനം 10,000 ആശുപത്രി പ്രവേശനങ്ങള്‍ക്കും ഇടയാക്കാന്‍ ഒമിക്രോണ്‍ വേരിയന്റിന് സാധിച്ചേക്കുമെന്ന്
ഫെര്‍ഗൂസണ്‍ ഗാര്‍ഡിയനോട് വ്യക്തമാക്കി. ദിവസേന 10,000 പേരെങ്കിലും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയും വന്നേക്കും.

നിലവില്‍ ഏറ്റവും ഉയര്‍ന്ന തോതില്‍ രോഗികള്‍ ആശുപത്രിയിലെത്തിയ റെക്കോര്‍ഡ് ഈ വര്‍ഷം ജനുവരി 12ന് 4582 കോവിഡ് രോഗികള്‍ ചികിത്സ തേടിയതാണ്. ഒമിക്രോണിനെ നേരിടാന്‍ പുതിയ ദേശീയ ലോക്ക്ഡൗണ്‍ വന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് രോഗികളുടെ ആശുപത്രി പ്രവേശനം അഞ്ചക്കം പിന്നിടുമെന്ന മുന്നറിയിപ്പ്. ബൂസ്റ്ററുകള്‍ ഉപയോഗിച്ച് സമയം നേടാനാണ് സാധിക്കുകയെന്നാണ് പ്രൊഫസര്‍ ഫെര്‍ഗൂസണ്‍ വ്യക്തമാക്കുന്നത്. ഈ മാസം അവസാനത്തോടെ 1 മില്ല്യണ്‍ കേസുകളാണ് ഹെല്‍ത്ത് സെക്രട്ടറി പ്രവചിച്ചിരിക്കുന്നത്.

ലണ്ടനിലെ 30 ശതമാനം പുതിയ കോവിഡ് കേസുകള്‍ക്കും പിന്നിലുള്ളത് ഒമിക്രോണ്‍ ആണെന്നാണ് മറ്റൊരു സ്ഥിരീകരണം. മന്ത്രിമാര്‍ക്ക് നല്‍കിയ രഹസ്യ ഡാറ്റയിലാണ് ക്രിസ്മസിലേക്ക് നീങ്ങുമ്പോള്‍ ബ്രിട്ടന്‍ നേരിടുന്ന വെല്ലുവിളി വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല്‍ കര്‍ശനമായ വിലക്കുകള്‍ ആവശ്യമായി വന്നേക്കാമെന്ന ആശങ്കയും ഉയരുകയാണ്.

മഹാമാരിയ്ക്ക് എതിരായ പോരാട്ടത്തിന്റെ അടുത്ത ഘട്ടം തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം കോബ്രാ യോഗം ചേര്‍ന്നു. ഒമിക്രോണ്‍ വേരിയന്റിന് എതിരായ വിവരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പോസിറ്റീവായതിനെ തുടര്‍ന്ന് യോഗത്തില്‍ വിര്‍ച്വലായി പങ്കെടുത്ത കമ്മ്യൂണിറ്റീസ് സെക്രട്ടറി മൈക്കിള്‍ ഗോവ് നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്ന് മുന്നറിയിപ്പ് നല്‍കി. ലണ്ടനും, സ്‌കോട്ട്‌ലണ്ടുമാണ് പുതിയ വേരിയന്റ് ഹോട്ട്‌സ്‌പോട്ടുകളെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ജീവിക്കാന്‍ വേണ്ടി ആരംഭിച്ച മീന്‍വില്‍പ്പന നിര്‍ത്തുകയാണെന്ന് നടുറോഡില്‍ ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായ ശ്യാമിലി. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയിരിക്കുകയാണെന്ന് ശ്യാമിലി പറഞ്ഞു.

കോഴിക്കോട്ട് അശോക പുരത്ത് വെച്ചാണ് മീന്‍വില്‍പ്പന നടത്തി ജീവിക്കുന്ന ശ്യാമിലിയെ ഭര്‍ത്താവ് നടുറോഡിലിട്ട് പൊതിരെ തല്ലിയത്. സംഭവത്തിന്റെ വീഡിയോ സൈബറിടത്ത് വൈറലായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് നിധിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജാമ്യത്തിലിറങ്ങി വീണ്ടും ഭീഷണിയുണ്ടെന്ന് ശ്യാമിലി കൂട്ടിച്ചേര്‍ത്തു. മീന്‍വില്‍പ്പന ഏക വരുമാനമാര്‍ഗമായിരുന്നു ശ്യാമിലിക്ക്.

തന്നെ നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല, പരാതി പറഞ്ഞ് മടുത്തുവെന്ന് ശ്യാമിലി പറയുന്നു. ജാമ്യത്തിലിറങ്ങിയ അയാള്‍ ജീവിക്കാന്‍ അനുവദിക്കിസ്സെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്, ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാവരും കൂടിയങ്ങ് ജീവിതം അവസാനിപ്പിക്കുമെന്നും നിറകണ്ണുകളോടെ പറഞ്ഞു.

ജോലിക്കൊന്നും പോകാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന്‍ സ്ഥിരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ കക്കോടിയിലെ മൂന്ന് പെണ്‍മക്കളെയും കൂട്ടി ശ്യാമിലി തന്റെ വീട്ടിലേയ്ക്ക് താമസം മാറിയിരുന്നു. ജീവിക്കാന്‍ മറ്റ് വരുമാന മാര്‍മില്ലാതായതോടെ ശ്യാമിലിയുടെ ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന അശോക പുരത്തെ മീന്‍ സ്റ്റാളാണ് കഴിഞ്ഞ 27 ന് നിധിന്‍ എത്തി അടിച്ചു നശിപ്പിച്ചത്.

പണം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാത്തിന്റെ പ്രകോപനമായിരുന്നു ആക്രമണം. മുഖത്ത് സാരമായി പരിക്കേറ്റ ശ്യാമിലി ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കേസില്‍ ബുധനാഴ്ച ജാമ്യം ലഭിച്ച നിധിന്‍ അടുത്ത ദിവസം രാവിലെ തന്നെ വീണ്ടുമെത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. കഴിഞ്ഞ ദിവസത്തെ നിധിന്റെ അതിക്രമം കൊണ്ടുമാത്രം ശ്യാമിലിക്ക് നഷ്ടപ്പെട്ടത് 20,000 രൂപയോളമാണ്. മീനെടുക്കുന്ന മാര്‍ക്കറ്റിലെ പണം കൊടുക്കാനുമായില്ല. നിധിന്‍ വീണ്ടുമെത്തി പ്രശ്‌നമുണ്ടാക്കുമെന്നതിനാല്‍ കച്ചവടം തന്നെ നിര്‍ത്താനുള്ള ആലോചനയിലാണ് താനെന്നും ശ്യാമിലി കൂട്ടിച്ചേര്‍ത്തു.

സംരക്ഷണം നല്‍കേണ്ട പോലീസോ, ജനപ്രതിനിധികളോ പോലും തിരിഞ്ഞ് നോക്കുന്നില്ല. മൂന്ന് പെണ്‍കുട്ടികളേയും പ്രായമായ അച്ഛനേയും അമ്മയേയും നോക്കാന്‍ മറ്റ് വഴിയില്ലെങ്കിലും ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും ശ്യാമിലി പറഞ്ഞു. സ്ഥിരമായി ഉപദ്രവിക്കുന്നതിനാല്‍ കുട്ടികള്‍ക്കും അയാളെ പേടിയാണ്. പക്ഷ അതൊന്നും അയാള്‍ക്കൊരു പ്രശ്‌നമില്ല. കക്കോടിയില്‍ നിന്ന് രാവിലെ നാല് മണിക്ക് അശോക പുരത്ത് എത്തിയാണ് ഓരോ ദിവസവും പണി തുടങ്ങുന്നതെന്നും അവര്‍ പറയുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജുവാര്യര്‍ക്ക് മികച്ച തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. അതേസമയം, ചിത്രത്തില്‍ അഭിനയിക്കരുതെന്ന രീതിയില്‍ സൂചനകള്‍ ലഭിച്ചിരുന്നെന്ന് വ്യക്തമാക്കി
നടന്‍ കുഞ്ചാക്കോ ബാബന്‍.

എന്നാല്‍, താന്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തത് സിനിമയുടെ നിര്‍മാതാവിനും സംവിധായകനും തിരക്കഥാകൃത്തിനുമായതിനാല്‍ അവരോട് സംസാരിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യു, രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആദ്യം തീരുമാനിച്ച സിനിമ നടക്കാതിരുന്നതിനാല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ തിരിച്ചുവരവിലെ ആദ്യ സിനിമയായി മാറുകയായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ട്രാഫിക്കിലൂടെ സിനിമാ ജീവിതത്തിലെ നിര്‍ണായക കഥാപാത്രം നല്‍കിയ സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു തനിക്ക് കൂടുതല്‍ പ്രതിബദ്ധതയെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

ഹൗ ഓള്‍ഡ് ആര്‍ യൂ ആദ്യം നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ലെന്നും ശ്രീനിവാസനുമായൊന്നിച്ചുള്ള ഒരു ചിത്രമായിട്ടാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും പിന്നീട് ശാലിനിയെ നായികയാക്കി തിരക്കഥ എന്ന രീതിയിലേക്ക് മാറ്റിയപ്പോഴാണ് പുതിയ രീതിയിലേക്ക് കഥ മാറിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ്സു തുറന്നത്.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍:

സത്യമുള്ള കാര്യങ്ങള്‍ പറയുക എന്നതേ ചെയ്തിട്ടുള്ളൂ, അതല്ലാതെ ആരെയെങ്കിലും മനപൂര്‍വം ഉപദ്രവിക്കാനോ ഏതെങ്കിലും രീതിയില്‍ കോര്‍ണര്‍ ചെയ്യാന്‍ മെനഞ്ഞെടുത്ത വാക്കുകളും കഥകളുമായി എവിടെയും ഉപയോഗിക്കാറില്ല. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ‘ഹൗ ഓള്‍ഡ് ആര്‍ യൂ’. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അതു കൊണ്ട് ഒരു രണ്ടാമത്തെ ചിത്രമായിട്ടാണ് ഈ സിനിമ വന്നിരുന്നത്.

അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും. മഞ്ജുവിനോക്കാള്‍ എനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ എനിക്ക് നല്‍കിയവരാണ്. എന്റെ തിരിച്ചുവരവ് സിനിമകളില്‍, അല്ലെങ്കില്‍ മലയാള സിനിമയുടെ പാത മാറ്റിയ സിനിമകളില്‍ ഒന്നാണ് ട്രാഫിക്ക്.

അതെന്റെ ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു. അങ്ങനെ ഒരു തിരക്കഥാകൃത്തുക്കള്‍ ഒരു കഥയുമായി വരുമ്പോള്‍ അവരോടായിരുന്നു എനിക്ക് കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. അതിന്റെ പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തത്.

മഞ്ജുവിന് മുമ്പും വേറെയും നായികമാരെ ആലോചിച്ചിരുന്നു. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല, ഞാനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വെച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്.

അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല, മഞ്ജുവാര്യരുടെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്താണ് ഇത് കമ്മിറ്റഡ് ആവുന്നതും സിനിമ സംഭവിക്കുന്നതും. അതിന് ശേഷം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തിരിക്കുന്നത്. അവരോട് സംസാരിക്കുക എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും ഞാന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു.

ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യുവതി മക്കൾക്കൊപ്പം ആത്മഹത്യ ചെയ്തു. പേരാമ്പ്ര മുളിയങ്ങലിലെ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (32) ആണ് മക്കളായ പുണ്യതീർഥ (13) നിവേദ്യ (4) എന്നിവർക്കൊപ്പം തീ കൊളുത്തി മരിച്ചത്. പ്രകാശൻ കഴിഞ്ഞ ജനുവരി നാലിനാണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഇന്നലെ പുലർച്ചെയാണ് പ്രിയയെയും കുട്ടികളെയും പൊള്ളലേറ്റ നിലയിൽ കണ്ടത്. കുട്ടികൾ രണ്ടു പേരും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ പ്രിയയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുണ്യതീർഥ നൊച്ചാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ്. നടുവണ്ണൂർ കാവുന്തറ റോഡിൽ തിരുപ്പുറത്ത് നാരായണൻ നായരുടെയും മീനാക്ഷി അമ്മയുടെയും മകളാണ് പ്രിയ. സഹോദരങ്ങൾ വിജയ, ഉഷ, ജയ, ബിജിലേഷ്.

ഏറെ സന്തോഷത്തോടെ കഴിഞ്ഞിരുന്ന കുടുംബത്തിന് പ്രകാശന്റെ പെട്ടെന്നുള്ള വിയോഗം താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഴിഞ്ഞ ജനുവരി 4ന് പ്രകാശൻ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പ്രകാശന്റെ മരണത്തിന് ശേഷം ഭാര്യ പ്രിയ അടുത്ത സുഹൃത്തുക്കളോടും ബന്ധുക്കളോടും പറഞ്ഞിരുന്നത് തങ്ങളും പ്രകാശേട്ടന്റെയടുത്ത് പോകുമെന്നായിരുന്നുവത്രേ. മക്കളായ പുണ്യതീർഥ, നിവേദ്യ എന്നിവർക്കൊപ്പം തീകൊളുത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ അത്യാസന്ന നിലയിൽ പ്രവേശിപ്പിച്ചപ്പോഴും പ്രിയ എല്ലാവരോടുമായ് പറഞ്ഞതും അതുതന്നെയാണ്.

കഴിഞ്ഞ ദിവസം പ്രിയ കുട്ടികളുമൊത്ത് മുളിയങ്ങൽ അങ്ങാടിലെത്തി മണ്ണെണ്ണ വാങ്ങിച്ചിരുന്നു. വീട്ടിലെ വെള്ളത്തിന്റെ വാൽവ് പൂട്ടിയ നിലയിലായിരുന്നു. ഇത് ആളുകൾ രക്ഷിക്കാതിരിക്കാൻ വേണ്ടിയായിരുന്നെന്നും കരുതുന്നു. പ്രകാശന്റെ അമ്മ ഓമനമ്മയുടെ അടുത്ത് ദിവസവും ഉറങ്ങാറുള്ള മൂത്ത മകളെയും പ്രിയ മാറ്റി കിടത്തുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ കുട്ടികളുടെ കരച്ചിൽ കേട്ട് ഉണർന്ന ഓമനമ്മയാണ് പ്രിയയെയും കുട്ടികളെയും തീപ്പൊള്ളലേറ്റ നിലയിൽ കണ്ടത്. ഇവരുടെ കരച്ചിൽ കേട്ട് നാട്ടുകാരും അയൽവാസികളും എത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ച ഇളയകുട്ടിയെ പ്രിയ ചേർത്ത് പിടിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.

മൂവരെയും ഉടൻ കോഴിക്കോട് മെഡിക്കൽ കോളജിൽ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികൾ അപ്പോഴേക്കും മരിച്ചു. മകൾ മരിച്ചതറിഞ്ഞിട്ടും തങ്ങളെ രക്ഷിക്കരുതെന്ന് പ്രിയ ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. തങ്ങളെ പ്രകാശേട്ടന്റെ അടുത്ത് തന്നെ അടക്കം ചെയ്യണമെന്ന് പ്രിയ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ പ്രിയയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം വൈകിട്ട് നാലു മണിയോടെ പ്രിയയുടെ ആഗ്രഹപ്രകാരം മുളിയങ്ങലിലെ വീട്ടുവളപ്പിൽ പ്രകാശന്റെ ശവകുടീരത്തിന് സമീപം മൂവരെയും സംസ്‌കരിച്ചു.

ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി അംഗവും മുൻ ബിസിഎംസി പ്രിസിഡന്റും , സിറോ മലബാർ സെന്റ് ബെനഡിക്‌ട് മിഷൻ സാറ്റിലി , കൊയർ ഗ്രൂപ്പ് അംഗവുമായ ജിബി ജോർജ് മട്ടക്കലിന്റ പിതാവ്
ജോർജ്‌ മട്ടക്കൽ (75)ആലമറ്റം , കുണ്ടുർ ഇന്നലെ നാട്ടിൽ നിര്യാതനായി.

ജിബിയുടേയും , പോൺസിയുടെയും കുട്ടികൾക്കുമൊപ്പം ഈ കുടുംബത്തിന്റ ദുഃഖത്തിൽ ബിസിഎംസി കമ്മറ്റി അനുശോചനം അറിയിച്ചു .

ജിബി ജോർജ് മട്ടക്കലിന്റ പിതാവിൻെറ നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പ്രവാസി മലയാളികളെ കോഴിക്കോട് വിമാന താവളത്തിൽ ആർടിപിസിആർ ചെക്കിംഗിൻ്റെ പേരിൽ അമിത തുക ഈടാക്കി ബുദ്ധിമുട്ടിച്ചു കൊണ്ടിരുന്ന ശ്രദ്ധയിൽ പെട്ട ശ്രീ കെ . മുരളിധരൻഎം.പി ഇടപെടുകയും അധികൃതരുമായി ചർച്ച ചെയ്ത് 1000 രൂപയോളം അധിക ചാർജ് ചെയ്തിരുന്നത് പിൻവലിപ്പിക്കുകയും ചെയ്തതിൽ OICC മാഞ്ചസ്റ്റർ റിജിയണൽ കമ്മറ്റി അഭിനന്ദിച്ചു . നെടുമ്പാശരി വിമാന താവളത്തിൽ നടക്കുന്ന അമിത ചാർജ് ഈടാക്കി പ്രവാസികളെ ദ്രോഹിക്കുന്നതിന് എത്രയും പെട്ടെന്ന് കോൺഗ്രസ് എം.പിമാർ ഇടപെടണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു ….

കെഎസ്ആർടിസി ബസിലെ സീറ്റിൽ കിടന്നപ്പോൾ മദ്യപനെന്ന് ആരോപിച്ചു കണ്ടക്ടർ മർദിച്ചതിൽ മനംനൊന്തു ജീവനൊടുക്കാൻ ശ്രമിച്ച കരൾ രോഗി ഭാരതീപുരം പൂവണത്തുംമൂട് ശ്രീവിലാസത്തിൽ എസ്.അനി (ഷൈജു– 46) മരിച്ചു. സംഭവത്തിൽ പുനലൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ ആർ.രാജീവിനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ഏരൂർ നെട്ടയം രാമഭദ്രൻ കൊലക്കേസിൽ പ്രതിയായി പിന്നീട് മാപ്പുസാക്ഷിയായ ആളാണു രാജീവ്.

നവംബർ 20ന് തിരുവനന്തപുരത്തുനിന്നു പുനലൂരിലേക്കുള്ള യാത്രയ്ക്കിടെ വെമ്പായത്തു വച്ച് കണ്ടക്ടറുടെ മർദനമേറ്റെന്നു കാട്ടി അനി പരാതി നൽകിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സ കഴിഞ്ഞ് തുടർചികിത്സയ്ക്കായി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലേക്കു സഹോദരനോടൊപ്പം പോകുകയായിരുന്നു. സീറ്റിൽ കിടന്ന അനിയെ മദ്യപനെന്നു കരുതി കണ്ടക്ടർ അപമാനിക്കുകയും വലിച്ചെഴുന്നേൽപിച്ചു മർദിക്കുകയും ചെയ്തെന്നു പരാതിയിൽ പറയുന്നു. കണ്ടക്ടറുടെ പരാതിപ്രകാരം വട്ടപ്പാറ പൊലീസ് അന്നു കസ്റ്റഡിയിൽ എടുത്തെങ്കിലും നിജസ്ഥിതി ബോധ്യപ്പെട്ടു വിട്ടയച്ചു.

മർദനത്തെത്തുടർന്നു രോഗം വഷളായതോടെ അനിയെ പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെനിന്ന് ഈ മാസം 3ന് ഏരൂരിലെ അമ്മയുടെ വീട്ടിലെത്തിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 10നു മരിച്ചു.

ഡിജിപിക്കും കെഎസ്ആർടിസി എംഡിക്കും മനുഷ്യാവകാശ കമ്മിഷനും നൽകിയ പരാതികളിൽ നടപടി ഇല്ലാത്തതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. സുമംഗലയാണു ഭാര്യ. മക്കൾ അഭിജിത്ത്, അഭിനന്ദ്. സംസ്കാരം പിന്നീട്.

സംവിധായകന്‍ അലി അക്ബര്‍ ഇസ്‌ലാം മതം ഉപേക്ഷിച്ചു. ഫേസ്ബുക്ക് ലൈവിലൂടെയാണ് താനും തന്റെ കുടുംബവും മതം ഉപേക്ഷിക്കുകയാണെന്ന് അലി അക്ബര്‍ വ്യക്തമാക്കിയത്.

ബിപിന്‍ റാവത്തിന്റെ മരണവാര്‍ത്തക്ക് താഴെ ചിരിക്കുന്ന ഇമോജികള്‍ ഇട്ട ആളുകളോടുള്ള തന്റെ ഉത്തരമാണിതെന്നും താന്‍ മുസ്‌ലിമല്ല ഭാരതീയനാണെന്നും അലി അക്ബര്‍ പറഞ്ഞു.

ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. ഇതിനെതിരെ പ്രതികരിച്ചതിന് ഫേസ്ബുക്ക് അക്കൗണ്ടിന് മുപ്പത് ദിവസത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്.

ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുകൂട്ടിരിക്കുകയാണെന്നും 30 ദിവസത്തേക്ക് തന്നെ ഫേസ്ബുക്കില്‍ നിന്നും വിലക്കിയതിന് പിന്നില്‍ അവരാണെന്നും അലി അക്ബര്‍ പറഞ്ഞു.

നാളെ തന്റെയും വീട്ടുകാരുടേയും തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. ആരെയും കൂടെ കണ്ടിട്ടല്ല മതം ഉപേക്ഷിക്കുന്നത്, അലി അക്ബര്‍ പറയുന്നു.

ചില സംഭവങ്ങള്‍ കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും. ആ പൊട്ടിത്തെറിക്കലിന് രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ട് പോകണം.

തന്റെ പേര് രാമസിംഹന്‍ എന്നാക്കുകയാണെന്നും വരും ദിവസം മുതല്‍ തന്നെ എല്ലാവര്‍ക്കും അങ്ങനെ വിളിക്കാമെന്നും അലി അക്ബര്‍ പറഞ്ഞു.

അലി അക്ബറിന്റെ വാക്കുകള്‍

ഫേസ്ബുക്കിന്റെ തലപ്പത്ത് ജിഹാദികള്‍ കൂടുക്കൂട്ടിയിരിക്കുന്നു. 30 ദിവസത്തെ ഫേസ്ബുക്ക് വിലക്കിന് പിന്നില്‍ ഇവരാണ്. ഞാന്‍ ഇനി ഈ മതത്തിന്റെ കൂടെയില്ല. ഞാനും കുടുംബവും ഈ മതം ഉപേക്ഷിക്കുന്നു. ഇനി മതമില്ല ഞങ്ങള്‍ക്ക്. മതമില്ലാത്ത ഒരു സംസ്‌കാരത്തിന്റെ കൂടെ ഞങ്ങള്‍ പോകാന്‍ തീരുമാനിച്ചു. മതമില്ലാത്ത ഒരു സംസ്‌കാരമേയുള്ളൂ, അത് ഭാരതീയ സംസ്‌കാരമാണ്. ആ സംസ്‌കാരത്തിന്റെ കൂടെ പൂര്‍ണമായും അലിഞ്ഞുപോകാന്‍ തീരുമാനിക്കുന്നു. ഇനി മതമില്ല. ധര്‍മ്മത്തിന്റെ ഭാഗം മാത്രമേയുള്ളൂ. ആ ധര്‍മ്മത്തിന്റെ കൂടെ ഞങ്ങള്‍ ചലിക്കാന്‍ തീരുമാനിച്ചു. ജന്മം കൊണ്ട് കിട്ടിയ ഉടുപ്പ് ഇന്ന് ഞാന്‍ വലിച്ചെറിയുന്നു.

ഭാരതത്തിന്റെ ഏറ്റവും വലിയ പൗരന്‍ അന്തരിച്ചപ്പോള്‍ ചിരിക്കുന്ന ആയിരക്കണക്കിന് ഇമോജികള്‍ ഇട്ട തെണ്ടികളോടുള്ള എന്റെ ഉത്തരമാണിത്. ഇന്ന് മുതല്‍ ഞാന്‍ മുസ്‌ലിമല്ല, ഭാരതീയനാണ്. ഞാനും എന്റെ കുടുംബവും ഭാരതീയരാണ്. ഞങ്ങള്‍ തീരുമാനിച്ചു. ആ മതത്തെ ഇന്ന് ഞങ്ങള്‍ ഉപേക്ഷിക്കുകയാണ്. ഇമോജിയിടുമ്പോള്‍ അതിനെതിരെ ശബ്ദിക്കാത്ത ഇവിടുത്തെ മുസല്‍മാന്റെ മതത്തെ ഞാന്‍ ഉപേക്ഷിക്കുകയാണ്. അതീവ ദുഃഖമുണ്ട്. ഇത് ഔദ്യോഗികമായി പറയുന്ന കാര്യമാണ്.

നാളെ എന്റെ തലക്ക് ഏതെങ്കിലും കോണ്‍ഗ്രസ് എം.എല്‍.എ വിലയിടാം. എന്റെ കുടുംബത്തിന്റെ തലക്കും വിലയിടാം. ഒരു പേടിയുമില്ല. ആരെയും കൂടെ കണ്ടിട്ടല്ല ഈ പറയുന്നത്. ഒരാളും കൂടെയുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരാളും എന്റെ കൂടെയുണ്ടാകില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. എന്റെ പാര്‍ട്ടിയോ ചുറ്റുമുള്ളവരോ കൂടെയുണ്ടാകില്ലെന്ന് എനിക്കുറപ്പുണ്ട്. ചിലത് കാണുമ്പോള്‍ പൊട്ടിത്തെറിക്കേണ്ടി വരും, ആ പൊട്ടിത്തെറിക്കലിന് സാധ്യതയില്ലെങ്കില്‍ രാജ്യത്തെ ഒരു പൗരന് സാധ്യതയില്ലെങ്കില്‍ ഉപേക്ഷിച്ചിട്ടു പോകണം.

എന്റെ പേര് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വിളിക്കാം. അച്ഛനും അമ്മയും തന്ന പേര് മാറ്റണമെന്ന് ചില സുഡാപികള്‍ പറയുന്നുണ്ട്. പട്ടിക്കും പൂച്ചക്കും പേരിടും. തിരിച്ചറിയാനുള്ള ഒരു വ്യവസ്ഥ മാത്രമാണത്. പക്ഷേ തിരിച്ചറിയുന്ന ഒരു പേരുണ്ടല്ലോ. ആ പേര് വേണ്ടാന്ന് വെച്ചു. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് വിളിക്കാം. രണ്ട് ദിവസത്തെ എന്റെ വേദനയാണ്.

എന്റെ പേര് നാളെ മുതല്‍ രാമസിംഹന്‍ എന്നാക്കുകയാണ്. ഈ കേരളത്തില്‍ സംസ്‌കാരത്തോട് ചേര്‍ന്നു നിന്നപ്പോള്‍ കൊല ചെയ്യപ്പെട്ട വ്യക്തിത്വമാണ് രാമസിംഹന്‍. നാളെ അലി അക്ബറിനെ രാമസിംഹന്‍ എന്ന പേര് വിളിച്ചോ. ബെസ്റ്റ് പേരാണത്. സുഡാപികളും അത് വിളിച്ചോളു.

ക​ന്യാ​സ്ത്രീ​ക​ളെ അ​വ​ഹേ​ളി​ച്ച് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ൽ വ​ന്ന ലേ​ഖ​ന​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ പ്ര​തി​ക​രി​ച്ച് ക​ന്യാ​സ്ത്രീ​ക​ൾ. “കോ​ടാ​നു​കോ​ടി ക​ന്യാ​സ്ത്രീ​ക​ളു​ടെ ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളും, പാ​ലൂ​ട്ടാ​ത്ത അ​വ​രു​ടെ മാ​റി​ട​ങ്ങ​ളും സ​ഭാ നേ​തൃ​ത്വ​ത്തോ​ട് പ​ക​രം ചോ​ദി​ക്കും’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​യി​രു​ന്നു ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. ഒ​രു ന്യൂ​സ് പോ​ർ​ട്ട​ൽ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടാ​നും പ​ത്ത് കാ​ശ് ഉ​ണ്ടാ​ക്കാ​നും ഇ​ത്ത​രം ത​രം​താ​ണ മാ​ർ​ഗ്ഗം തേ​ടു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഏ​തെ​ങ്കി​ലും വ​ഴി​യ​രി​കി​ൽ ഒ​രു തു​ണി​യും വി​രി​ച്ച് ഇ​രി​ക്കു​ന്ന​താ​യി​രു​ന്നു എ​ന്ന് സി. ​സോ​ണി​യ തെ​രേ​സ് ഡി​എ​സ് ജെ ​സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ക​ന്യാ​സ്ത്രീ​ക​ളു​ടെ മാ​റി​ട​ങ്ങ​ളെ​യും ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളെ​യും ഓ​ർ​ത്ത് വേ​ദ​നി​ക്കു​ന്ന​വ​ർ​ക്ക് ഒ​രു ക​ന്യാ​സ്ത്രീ ന​ൽ​കു​ന്ന മ​റു​പ​ടി…😉

സു​രേ​ഷ് ജോ​സ​ഫ് എ​ന്ന ക്രി​സ്ത്യ​ൻ നാ​മ​ധാ​രി NEWSGIL എ​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ന് വേ​ണ്ടി എ​ഴു​തി​യ പോ​സ്റ്റ് ശ്ര​ദ്ധ​യി​ൽ പെ​ടു​ക​യു​ണ്ടാ​യി. ആ​ദ്യം ത​ന്നെ ഈ ​ന്യൂ​സ് പോ​ർ​ട്ട​ലി​ന്‍റെ ഉ​ട​മ​യോ​ട് ഒ​രു ന്യൂ​സ് പോ​ർ​ട്ട​ൽ സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ടാ​നും പ​ത്ത് കാ​ശ് ഉ​ണ്ടാ​ക്കാ​നും ഇ​ത്ത​രം ത​രം​താ​ണ മാ​ർ​ഗ്ഗം തേ​ടു​ന്ന​തി​നേ​ക്കാ​ൾ ന​ല്ല​ത് ഏ​തെ​ങ്കി​ലും വ​ഴി​യ​രി​കി​ൽ ഒ​രു തു​ണി​യും വി​രി​ച്ച് ഇ​രി​ക്കു​ന്ന​താ​യി​രു​ന്നു എ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്നു… 😠

ലേ​ഖ​നം എ​ഴു​തി​യ മോ​നേ സു​രേ​ഷേ… ക​ഴി​ഞ്ഞ 2000 വ​ർ​ഷ​ത്തോ​ള​മാ​യി ലോ​ക​ത്തി​ൻ്റെ ഓ​രോ മു​ക്കി​ലും മൂ​ല​യി​ലും ക്രി​സ്തു​വി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച് ത​ങ്ങ​ളു​ടെ ചു​റ്റി​ലു​മു​ള്ള സ​ഹോ​ദ​ര​ങ്ങ​ൾ​ക്കാ​യി സ്വ​ജീ​വി​തം ത്യ​ജി​ച്ച ല​ക്ഷോ​പ​ല​ക്ഷം ക​ന്യാ​സ്ത്രീ​ക​ൾ ഈ ​ലോ​ക​ത്തി​ൽ കൂ​ടി ക​ട​ന്നു പോ​യി​ട്ടും ഉ​ണ്ട്, ഇ​പ്പോ​ൾ ക​ട​ന്ന് പോ​കു​ന്നു​ണ്ട്, ഇ​നി​യും ക​ട​ന്ന് പോ​കു​ക​യും ചെ​യ്യും…

ക​ന്യാ​സ്ത്രീ​മാ​രു​ടെ മാ​റി​ട​ങ്ങ​ളെ നോ​ക്കി കൊ​തി ഊ​റി​യും അ​വ​രു​ടെ ഗ​ർ​ഭ​പാ​ത്ര​ങ്ങ​ളെ സ​ങ്ക​ല്പ​ത്തി​ൽ ക​ണ്ട് അ​സൂ​യ​പ്പെ​ട്ട് വെ​ള്ളം ഇ​റ​ക്കി​യി​ട്ടും ഒ​രു കാ​ര്യ​വും ഇ​ല്ല. കാ​മ​വെ​റി പൂ​ണ്ട ഹൃ​ദ​യ​വും ക​ണ്ണു​ക​ളും കൊ​ണ്ട് നോ​ക്കു​മ്പോ​ൾ ഇ​ത​ല്ല ഇ​തി​ൻ്റെ അ​പ്പു​റ​വും എ​ഴു​തി പി​ടി​പ്പി​ക്കും എ​ന്ന​റി​യാം. വ​യ​ലി​ൽ കു​ത്തി​വ​ച്ചി​രി​ക്കു​ന്ന ഒ​രു പെ​ൺ കോ​ല​ത്തെ​പ്പോ​ലും കാ​മാ​സ​ക്തി​യോ​ടെ നോ​ക്കു​ന്ന താ​ങ്ക​ളെ​പ്പോ​ലു​ള്ള​വ​രു​ടെ ഹൃ​ദ​യ​ത്തി​ൻ്റെ നി​റ​വി​ൽ നി​ന്ന് ഇ​ത്ര പ​ര​സ്യ​മാ​യി ഇ​ത്ത​രം വാ​ക്കു​ക​ൾ കു​ത്തി​ക്കു​റി​ക്കു​മ്പോ​ൾ താ​ങ്ക​ളു​ടെ ഭ​വ​ന​ത്തി​ലു​ള്ള പാ​വ​പ്പെ​ട്ട ഒ​രു സ്ത്രീ​യും അ​വ​ൾ നൊ​ന്ത് പ്ര​സ​വി​ച്ച ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളും എ​ത്ര​മാ​ത്രം സു​ര​ക്ഷി​ത​രാ​യി​രി​ക്കും എ​ന്ന് അ​ല്പം വേ​ദ​ന​യോ​ടെ ഞാ​ൻ ഓ​ർ​ക്കു​ക​യും നൊ​മ്പ​ര​പ്പെ​ടു​ക​യും ചെ​യ്യു​ന്നു…😰

“കു​ഞ്ഞു സ​ഹോ​ദ​രി​ക​ൾ​ക്കാ​യി ദൈ​വ​വി​ളി ക്യാ​മ്പ് എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന റി​ക്രൂ​ട്ടിം​ഗു​ക​ൾ മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​മാ​ണ്” എ​ന്ന് വ്യാ​കു​ല​പ്പെ​ടു​ന്ന താ​ങ്ക​ൾ മ​റ​ന്നു പോ​യ പ​ല കാ​ര്യ​ങ്ങ​ളു​മു​ണ്ട്. ക്രൈ​സ്ത​വ സ​ന്യ​സ്ത​രു​ടെ ഭ​വ​ന​ങ്ങ​ളി​ൽ മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​ന​മാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന് വി​ല​പി​ക്കു​ന്ന താ​ങ്ക​ൾ ത​ന്നെ അ​ല്ലേ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ത​ൻ്റെ പൗ​ര​ൻ​മാ​ർ​ക്ക് ന​ൽ​കു​ന്ന മൗ​ലീ​ക അ​വ​കാ​ശ​മാ​യ ഏ​ത് ജീ​വി​താ​ന്ത​സും തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ൽ കൈ​ക​ട​ത്തി മ​നു​ഷ്യാ​വ​കാ​ശ ധ്വം​സ​നം ന​ട​ത്തു​ന്ന​ത്..?

18 വ​യ​സ് പൂ​ർ​ത്തി​യാ​യ ഏ​തൊ​രു സ്ത്രീ​ക്കും വി​വാ​ഹം ക​ഴി​ക്കാ​ൻ സ്വാ​ത​ന്ത്ര്യ​മു​ള്ള ഈ ​രാ​ജ്യ​ത്ത് ഒ​രു ക​ന്യാ​സ്ത്രീ പോ​ലും 19 വ​യ​സി​ന് മു​മ്പ് സ​ന്യാ​സി​നി​യാ​യി വ്ര​തം ചെ​യ്യാ​റി​ല്ല എ​ന്ന പ​ച്ച​യാ​യ സ​ത്യം താ​ങ്ക​ൾ​ക്ക് അ​റി​യി​ല്ലെ​ങ്കി​ൽ അ​ങ്ങ് വ്യ​ക്ത​മാ​ക്കി ത​രാം. പി​ന്നെ 19 ആം ​വ​യ​സി​ലോ 20 ആം ​വ​യ​സി​ലോ ആ​ദ്യ​വ്ര​തം ചെ​യ്യു​ന്ന സ​ന്യാ​സി​നി​ക​ളി​ൽ ആ​രും ത​ന്നെ 24 വ​യ​സി​ന് മു​മ്പ് നി​ത്യ​വ്ര​തം ചെ​യ്യാ​റു​മി​ല്ല…

ആ​ദ്യ​വ്ര​തം മു​ത​ൽ നി​ത്യ​വ്ര​തം വ​രെ​യു​ള്ള 6 വ​ർ​ഷ​ക്കാ​ലം അ​വ​രി​ൽ ആ​ർ​ക്കെ​ങ്കി​ലും സ​ന്യാ​സം ഉ​പേ​ക്ഷി​ക്ക​ണം എ​ന്ന് തോ​ന്നു​ക​യാ​ണെ​ങ്കി​ൽ തി​രി​ച്ച് പോ​കാ​നു​ള്ള എ​ല്ലാ സ്വാ​ത​ന്ത്ര്യ​വും ഓ​രോ സ​ന്യാ​സ​സ​ഭ​യു​ടെ​യും നി​യ​മാ​വ​ലി വ്യ​ക്ത​മാ​യി ന​ൽ​കു​ന്നു​ണ്ട്. നി​ത്യ​വ്ര​തം ചെ​യ്താ​ൽ പോ​ലും ഏ​തെ​ങ്കി​ലും സ​ന്യാ​സി​നി​ക്ക് സ​ന്യാ​സം ഉ​പേ​ക്ഷി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​ൻ ആ​ഗ്ര​ഹം തോ​ന്നി​യാ​ൽ ആ​രും അ​വ​രെ നി​ർ​ബ​ന്ധി​ച്ച് പി​ടി​ച്ച് വ​യ്ക്കാ​റി​ല്ല.

എ​തെ​ങ്കി​ലും സ​ന്യാ​സി​നി ഇ​ങ്ങ​നെ ഒ​രു ആ​ഗ്ര​ഹം അ​വ​രു​ടെ അ​ധി​കാ​രി​ക​ളോ​ട് തു​റ​ന്ന് പ​റ​യാ​ൻ ഇ​ട​യാ​യാ​ൽ (നി​ർ​ഭാ​ഗ്യ​വ​ശ​ൽ പ​ല​രും തു​റ​ന്ന് പ​റ​യാ​ൻ ധൈ​ര്യം കാ​ട്ടാ​തെ പ​ല​രു​ടെ​യും കൂ​ടെ ഒ​ളി​ച്ചോ​ടു​ന്ന​ത് ഞ​ങ്ങ​ളു​ടെ കു​റ്റ​മ​ല്ല) ആ ​സ​ന്യാ​സ​സ​ഭ​യു​ടെ അ​ധി​കാ​രി​ക​ൾ ത​ന്നെ മാ​താ​പി​താ​ക്ക​ളു​ടെ സ്ഥാ​ന​ത്ത് നി​ന്ന് വി​വാ​ഹം ന​ട​ത്തി കൊ​ടു​ക്കു​ക​യും മു​ന്നോ​ട്ടു​ള്ള ജീ​വി​തം സു​ര​ക്ഷി​ത​മാ​ക്കാ​ൻ സ്വ​ന്ത​മാ​യി ജോ​ലി ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഒ​രു ജോ​ലി സം​ഘ​ടി​പ്പി​ച്ച് കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത് അ​ധി​ക​മാ​ർ​ക്കും അ​റി​യാ​ത്ത സ​ത്യ​മാ​ണ്.

സ​ന്യാ​സ വ്ര​തം, ക​ന്യാ​മ​ഠ​ങ്ങ​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചൊ​ന്നും ബൈ​ബി​ളി​ല്‍ എ​വി​ടെ​യും പ്ര​തി​പാ​ദി​ക്കു​ന്നി​ല്ല എ​ന്ന താ​ങ്ക​ളു​ടെ ആ​കു​ല​ത കാ​ണു​മ്പോ​ൾ ത​ന്നെ അ​റി​യാം ക്രി​സ്ത്യാ​നി ആ​ണെ​ങ്കി​ലും ബൈ​ബി​ൾ കൈ ​കൊ​ണ്ട് തൊ​ടാ​റി​ല്ല എ​ന്ന സ​ത്യം. മ​ത്താ​യി 19 ആം ​അ​ധ്യാ​യം എ​ടു​ത്ത് വാ​യി​ക്കു​മ്പോ​ൾ ക്രി​സ്തു​വി​ൻ്റെ വാ​ക്കു​ക​ൾ ഗ്ര​ഹി​ക്കാ​ൻ ക​ഴി​വു​ള്ള​വ​ർ​ക്ക് അ​റി​യാം സ്വ​ര്‍​ഗ്ഗ​രാ​ജ്യ​ത്തെ പ്ര​തി ത​ങ്ങ​ളെ​ത്ത​ന്നെ ഷ​ണ്‌​ഡ​രാ​ക്കു​ന്ന​വ​രു​ടെ മ​ഹി​മ.

സ്ത്രീ​യെ ലൈം​ഗീ​ക സം​തൃ​പ്തി​ക്ക് വേ​ണ്ടി മാ​ത്രം മാ​റ്റി നി​ർ​ത്തി​യി​രി​ക്കു​ന്ന ത​ന്നെ പോ​ലെ​യു​ള്ള​വ​രോ​ട് ബ്ര​ഹ്മ​ച​ര്യ​ത്തെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് പോ​ത്തി​നോ​ട് വേ​ദം ഓ​തു​ന്ന​തി​ന് തു​ല്ല്യ​മാ​ണ്… അ​ല​സ​ന് എ​ന്ത് അ​ദ്ധ്വാ​നം! ആ​ർ​ത്തി പൂ​ണ്ട​വ​ന് എ​ന്ത് ആ​ശ​യ​ട​ക്കം! കാ​മ​പൂ​രി​ത​ന് എ​ന്ത് ബ്ര​ഹ്മ​ച​ര്യം അ​ല്ലേ…!!!

വി​ല​ക്കു​ക​ളി​ല്ലാ​തെ സ്വ​ന്തം ഭ​വ​ന​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ സ​ന്യാ​സി​നി​ക​ൾ​ക്കാ​യി തു​റ​ന്നു ന​ൽ​ക​ണം എ​ന്ന് ഉ​പ​ദേ​ശി​ക്കു​ന്ന താ​ങ്ക​ൾ അ​ട​ങ്ങു​ന്ന സ​മൂ​ഹം അ​ല്ലേ ആ​ദ്യം മാ​റേ​ണ്ട​ത്…? ഏ​തെ​ങ്കി​ലും സ​ന്യ​സ്ത​ർ സ​ന്യാ​സ​ജീ​വി​തം ഉ​പേ​ക്ഷി​ച്ച് വി​വാ​ഹം ക​ഴി​ച്ചാ​ൽ അ​ത് ആ​ഘോ​ഷ​മാ​ക്കി അ​വ​രു​ടെ ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കൂ​ടി പാ​റി പ​റ​ത്തു​ന്ന പ​ക​ൽ മാ​ന്യ​ന്മാ​ർ അ​വ​രും അ​വ​രു​ടെ കു​ടും​ബാ​ഗ​ങ്ങ​ളും അ​നു​ഭ​വി​ക്കു​ന്ന നാ​ണ​ക്കേ​ട് ഓ​ർ​ക്കാ​റു​ണ്ടോ…?

സ​ന്യ​സ്ത​രോ​ട് കാ​ട്ടു​ന്ന ഈ ​പ്ര​ത്യേ​ക​സ്നേ​ഹം ഭ​യ​ന്നാ​ണ് പ​ല സ​ന്യ​സ്ത​രു​ടെ​യും സ്വ​ന്ത​ക്കാ​ർ സ​ന്യാ​സം ഉ​പേ​ക്ഷി​ക്കു​ന്ന​വ​ളു​ടെ മു​മ്പി​ൽ ത​ങ്ങ​ളു​ടെ ഭ​വ​ന​ത്തി​ൻ്റെ വാ​തി​ലു​ക​ൾ കൊ​ട്ടി​യ​ട​യ്ക്കു​ന്ന​ത്. ഇ​വി​ടെ ആ​ദ്യം മാ​റേ​ണ്ട​ത് വി​ക​ല​മാ​യ കാ​ഴ്ച്ച​പാ​ടു​ള്ള ഒ​രു സ​മൂ​ഹം ആ​ണ്. സ​മൂ​ഹം മാ​റി​യാ​ൽ വ്യ​ക്തി​ക​ളും കു​ടും​ബ​ങ്ങ​ളും മാ​റും. കേ​ര​ള​ത്തി​ൽ ഇ​ന്നു​വ​രെ​യും സ്വ​ന്തം ഭാ​ര്യ​യെ അ​ല്ലെ​ങ്കി​ൽ ഭ​ർ​ത്താ​വി​നെ ഉ​പേ​ക്ഷി​ച്ച് മ​റ്റൊ​രാ​ളു​ടെ കൂ​ടെ പോ​കു​ന്ന ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി​യു​ടെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ടു​ത്തി​ട്ട് നി​ങ്ങ​ൾ ആ​ഘോ​ഷി​ക്കാ​റു​ണ്ടോ…?

അ​യ്യോ അ​ങ്ങ​നെ ചെ​യ്താ​ൽ അ​ത് മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തി​ലേ​ക്കു​ള്ള ഒ​ളി​ഞ്ഞ് നോ​ട്ടം ആ​യി​പ്പോ​കി​ല്ലേ എ​ന്ന് ചി​ന്തി​ക്കു​ന്ന ത​നി​ക്ക് ഒ​ക്കെ സ​ന്യാ​സി​നി​ക​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​ന്ന് ഒ​ളി​ഞ്ഞ് നോ​ക്കി​യി​ല്ലെ​ങ്കി​ൽ ഒ​രു സു​ഖം ഇ​ല്ല​ല്ലോ…? ഈ ​അ​സു​ഖ​ത്തി​ന് പ​റ​യു​ന്ന പേ​ര് വേ​റെ​യാ​ണ് കേ​ട്ടോ…

മ​ഠ​ങ്ങ​ളി​ൽ ‘Me too’ ക്യാ​മ്പെ​യ്നു​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​വ​ണം എ​ന്ന പൂ​തി ന​ല്ല ത​മാ​ശ​യാ​ണ് കേ​ട്ടോ… ലോ​ക​ത്തി​ൻ്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഉ​യ​രു​ന്ന ‘Me too’ ക​ഥ​ക​ൾ വാ​യി​ച്ച് സം​തൃ​പ്തി​യാ​യി​ല്ലേ…!! ഓ, ​ജെ​സ്മി​യേ​പ്പോ​ലു​ള്ള​വ​രു​ടെ ഇ​ക്കി​ളി ക​ഥ​ക​ൾ കു​റ​ച്ചൊ​ന്നും അ​ല്ല​ല്ലോ സു​ഖം ത​രു​ന്ന​ത് എ​ന്ന കാ​ര്യം ഞാ​ൻ അ​ങ്ങ് മ​റ​ന്നു പോ​യി… ക​ണ്ണി​ലെ​ണ്ണ​യു​മൊ​ഴി​ച്ച് കാ​ത്തി​രു​ന്നോ… ജെ​സ്മി​യേ​പ്പോ​ലു​ള്ള ചി​ല​ർ വ​ന്നെ​ങ്കി​ല്ലോ… അ​ല്ലെ​ങ്കി​ൽ ‘ആ​മേ​നും, പി​ന്നെ ‘ഞാ​നി​വി​ടെ ത​നി​ച്ചാ​ണേ’ എ​ന്ന ഒ​ന്നു ര​ണ്ട് ‘Me too’ കൊ​ണ്ട് അ​ങ്ങ് സം​തൃ​പ്തി​യ​ട​യു​ന്ന​ത് അ​ല്ലേ ന​ല്ല​ത്…

സ​ന്യാ​സ​വ​സ്ത്രം ധ​രി​ക്കു​ന്ന ക​ന്യാ​സ്ത്രീ​ക​ളെ ഓ​ർ​ത്ത് വേ​ദ​നി​ക്കു​ന്ന താ​ങ്ക​ൾ എ​ന്നെ​ങ്കി​ലും അ​വ​ർ എ​ന്തി​നാ​ണ് ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ന്ന​ത് എ​ന്ന് ആ​ത്മാ​ർ​ത്ഥ​മാ​യി ചി​ന്തി​ച്ചി​ട്ടു​ണ്ടോ? ഇ​ല്ലെ​ങ്കി​ൽ ഞാ​ൻ അ​ങ്ങ് പ​റ​ഞ്ഞ് ത​രാം. അ​വി​വാ​ഹി​ത​ക​ളാ​യ ക​ന്യ​ക​ക​ളും രാ​ജ​കു​മാ​രി​മാ​രും നൂ​റ്റാ​ണ്ടു​ക​ളാ​യി ധ​രി​ക്കാ​റു​ള്ള വ​സ്ത്ര​മാ​ണ് കൈ ​നീ​ള​മു​ള്ള നീ​ണ്ട അ​ങ്കി.

യ​ഹൂ​ദ-​ക്രൈ​സ്ത​വ പാ​ര​മ്പ​ര്യം ആ​ണ് കേ​ട്ടോ… ലൈം​ഗി​ക​ത​യ്ക്കും സു​ഖ​ലോ​ലു​പ​ത​യ്ക്കും മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കി നെ​ട്ടോ​ട്ടം ഓ​ടു​ന്ന കോ​ടാ​നു​കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ഈ ​നീ​ണ്ട വ​സ്ത്രം ധ​രി​ച്ച സ​ന്യാ​സി​നി​മാ​ർ ഒ​രു സാ​ക്ഷ്യ​മാ​ണ്. അ​താ​യ​ത് ഈ ​ലോ​ക സു​ഖ​ങ്ങ​ൾ​ക്ക് അ​പ്പു​റ​ത്ത് മ​റ്റൊ​രു ജീ​വി​തം ഉ​ണ്ട്; ഇ​ന്ന് നി​ങ്ങ​ൾ നേ​ടു​ന്ന നേ​ട്ട​ങ്ങ​ളും സു​ഖ​ങ്ങ​ളും വെ​റും വ്യ​ർ​ത്ഥ​മാ​ണ് എ​ന്ന ഒ​രു ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ… ഈ ​യാ​ഥാ​ർ​ത്ഥ്യം വ്യ​ക്ത​മാ​യി മ​ന​സി​ലാ​ക്കി​യ ഒ​രു സ​ന്യാ​സി​നി​യും ഒ​രി​ക്ക​ലും അ​ല​ങ്കാ​ര​ത്തി​ന് വേ​ണ്ടി സ​ന്യാ​സ​വ​സ്ത്രം ധ​രി​ക്കി​ല്ല. ജീ​ൻ​സും ടീ ​ഷ​ർ​ട്ടും ബെ​ർ​മു​ഡ​യും അ​വ​ർ​ക്ക് വെ​റും തൃ​ണ​മാ​ണ് സ​ഹോ​ദ​രാ, തൃ​ണം…

ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റി​ല്ല എ​ന്ന് വി​ല​പി​ക്കു​ന്ന താ​ങ്ക​ളു​ടെ വി​വ​രം അ​പാ​രം ത​ന്നെ. ഒ​രു ക​ന്യാ​സ്ത്രീ​യാ​യ ഞാ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി ത​ന്നെ​യാ​ണ് താ​ങ്ക​ൾ​ക്ക് മ​റു​പ​ടി ത​രു​ന്ന​തും. പി​ന്നെ ഒ​രു പ​ച്ച​യാ​യ സ​ത്യം പ​റ​യാം. ഒ​രു പെ​ണ്ണി​ൻ്റെ കോ​ല​ത്തെ​പ്പോ​ലും ആ​സ​ക്തി​യോ​ടെ നോ​ക്കു​ന്ന ത​ന്നെ​പ്പോ​ലു​ള്ള​വ​രു​ടെ മു​മ്പി​ൽ സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ഗി​ക്കു​ന്ന സ​ന്യ​സ്ത​ർ വ​ന്ന് പെ​ട്ടാ​ലു​ള്ള ദു​ര​ന്തം ഊ​ഹി​ക്കാ​വു​ന്ന​ത് അ​ല്ലേ..?

ദാ​രി​ദ്ര്യ​രേ​ഖ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലോ​കം മു​ഴു​വ​ൻ പ​രി​ഷ്ക്ക​രി​ക്ക​പ്പെ​ട്ടു​വെ​ങ്കി​ലും മ​ഠ​ങ്ങ​ളി​ലെ ദാ​രി​ദ്ര്യ വ്ര​തം ഇ​ന്നും മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്നു എ​ന്ന സ​ത്യം കു​ത്തി​ക്കു​റി​ച്ച​തി​ൽ സ​ന്തോ​ഷ​മു​ണ്ട്. ലോ​ക​ത്തി​ൻ്റെ മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ച് ജീ​വി​ക്കാ​ൻ ആ​ണെ​ങ്കി​ൽ എ​ന്തി​ന് സ​ന്യാ​സം സ്വീ​ക​രി​ക്ക​ണം? ലോ​ക​ത്തി​ൽ ത​ന്നെ അ​ങ്ങ് ജീ​വി​ച്ചാ​ൽ പോ​രെ…? ദൈ​വ​പു​ത്ര​നാ​യ ക്രി​സ്തു കാ​ട്ടി​ത്ത​ന്ന മാ​തൃ​ക​യാ​ണ് ഓ​രോ സ​ന്യാ​സി​നി​യും അ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ദാ​രി​ദ്ര്യ​വ്ര​തം വ​ഴി അ​നു​ഷ്ഠി​ക്കു​ന്ന​ത്. ഒ​ന്നും ത​നി​ക്കാ​യി സ്വ​ന്ത​മാ​ക്കാ​തെ ഓ​രോ സ​ന്യ​സ്ത​രു​ടെ​യും ക​ഴി​വു​ക​ളും സ​മ​യ​വും സ​മൂ​ഹ​ത്തി​ൻ്റെ മൂ​ല​യി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ​വ​ർ​ക്കാ​യി പ​കു​ത്തു ന​ൽ​കു​ക എ​ന്ന​ത്.

പ​ത്രോ​സ് വി​വാ​ഹി​ത​നാ​യി​രു​ന്നു, മോ​ശ​യും വി​വാ​ഹി​ത​നാ​യി​രു​ന്നു എ​ന്ന് ത​ട്ടി വി​ടു​ന്ന​ത് കേ​ട്ടാ​ൽ ഓ​ർ​ക്കും ഈ ​ലോ​ക​ത്തി​ലു​ള്ള ക​ന്യാ​സ്ത്രീ​മാ​ർ എ​ല്ലാം അ​വ​രെ ര​ണ്ടു​പേ​രെ​യും ആ​ണ് അ​നു​ഗ​മി​ക്കു​ന്ന​ത് എ​ന്ന്..!! ക്രി​സ്ത്യ​ൻ നാ​മ​ധാ​രി​യാ​യ താ​ങ്ക​ളോ​ട്: ശ്ശൊ ​ഈ പ​ഴ​യ നി​യ​മ​ത്തി​ലെ മോ​ശ​യെ​യും വി​വാ​ഹം ക​ഴി​ച്ച പ​ത്രോ​സി​നെ​യും വി​വാ​ഹം ക​ഴി​ക്കാ​ത്ത പൗ​ലോ​സി​നെ​യും ഒ​ക്കെ അ​ങ്ങ് വെ​റു​തെ വി​ട​ന്നേ… ക​ഴി​ഞ്ഞ 2000 വ​ർ​ഷ​മാ​യി ല​ക്ഷ​ക​ണ​ക്കി​ന് ക​ന്യ​ക​ക​ൾ മ​ര​ണ​ത്തെ​പ്പോ​ലും ഭ​യ​ക്കാ​തെ ബ്ര​ഹ്മ​ച​ര്യം കാ​ത്ത് സൂ​ക്ഷി​ക്കു​ന്ന​ത് ഒ​രേ ഒ​രു​വ​നി​ൽ ദൃ​ഷ്ടി​യു​റ​പ്പി​ച്ചാ​ണ്.

അ​ത് ദൈ​വ​പു​ത്ര​നും ബ്ര​ഹ്മ​ചാ​രി​യു​മാ​യ യേ​ശു​ക്രി​സ്തു അ​ല്ലാ​തെ മ​റ്റാ​രു​മ​ല്ല. ദൈ​വ​മാ​യി​രു​ന്നി​ട്ടും സ്വ​യം ശൂ​ന്യ​നാ​യി മ​നു​ഷ്യാ​വ​താ​രം ചെ​യ്ത് ദൈ​വ​ത്തി​ൻ്റെ യ​ഥാ​ർ​ത്ഥ സ​ത്ത​യെ​ന്തെ​ന്ന് പ​റ​ഞ്ഞും പ​ഠി​പ്പി​ച്ചും സ്വ​ന്തം ജീ​വി​തം സാ​ക്ഷ്യ​മാ​ക്കി​യും ഇ​സ്രാ​യേ​ലി​ൻ്റെ ഒ​ര​റ്റം മു​ത​ൽ അ​ങ്ങേ​യ​റ്റം വ​രെ ഓ​ടി​ന​ട​ന്ന 33-കാ​ര​നാ​യ ആ ​ന​സ്രാ​യ​ൻ ആ​ണ് ഞ​ങ്ങ​ളു​ടെ ഹീ​റോ​യും മ​ണ​വാ​ള​നും…😍

ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ഇ​വി​ടെ ഒ​ന്ന് കോ​റി​യി​ടു​ന്നു: “റോ​മ​ൻ ക​ത്തോ​ലി​ക്കാ​സ​ഭ എ​പ്പോ​ഴും ഊ​ർ​ജ്ജ​സ്വ​ല​മാ​യി നി​ല​കൊ​ള്ളു​ന്ന​ത് പു​രോ​ഹി​ത​രു​ടെ​യും ക​ന്യാ​സ്ത്രീ​ക​ളു​ടെ​യും ബ്ര​ഹ്മ​ച​ര്യം മൂ​ല​മാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നു…

എ​ല്ലാ ദേ​ശ​ങ്ങ​ളി​ലും ബ്ര​ഹ്മ​ച​ര്യ​ത്തി​ൽ വി​ശ്വ​സ്ത​രാ​യ സ്ത്രീ​ക​ളു​ടെ​യും പു​രു​ഷ​ന്മാ​രു​ടെ​യും ഒ​രു കൂ​ട്ടം ആ​ൾ​ക്കാ​ൻ മ​നു​ഷ്യ​വം​ശ​ത്തി​ൻ്റെ സേ​വ​ന​ത്തി​നാ​യി സ്വ​യം സ​മ​ർ​പ്പി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണ്. എ​ല്ലാ​വ​ർ​ക്കും സാ​ധ്യ​മ​ല്ലെ​ന്ന് യേ​ശു​വി​ന് ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നെ​ങ്കി​ലും ദൈ​വ​രാ​ജ്യ​ത്തി​നു​വേ​ണ്ടി സ്വ​യം ഷ​ണ്ഡ​ന്മാ​രാ​ക്കി​യ​വ​രെ​ക്കു​റി​ച്ച​ല്ലേ യേ​ശു അ​ന്ന് പ​റ​ഞ്ഞ​ത്…” അ​തെ ആ ​മ​ഹാ​ത്മാ​വി​നെ​പ്പോ​ലെ ശൂ​ദ്ധ​മാ​യ മ​ന​സും ഹൃ​ദ​യ​വും ഉ​ള്ള​വ​ർ​ക്ക് മാ​ത്ര​മേ അ​പ​ര​നി​ലെ ന​ന്മ​യെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കൂ…😍

സ്നേ​ഹ​പൂ​ർ​വ്വം,

സി. ​സോ​ണി​യ തെ​രേ​സ് ഡി. ​എ​സ്. ജെ.

 

Copyright © . All rights reserved