Latest News

മുൻ മിസ് കേരളയ്ക്കും സുഹൃത്തുക്കൾക്കും നമ്പർ 18 ഹോട്ടൽ ഉടമ റോയിയെ മുൻ പരിചയമുണ്ടെന്ന് പോലീസ്. പോലീസിന്റെ കസ്റ്റഡി അപേക്ഷയിലാണിത് പറയുന്നത്. ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കായി ഒത്തുകൂടിയ മുൻ മിസ് കേരള അൻസി കബീർ, മിസ് കേരള മുൻ റണ്ണറപ്പ് അൻജന ഷാജൻ, അബ്ദുൾ റഹ്മാൻ എന്നിവരുമായി റോയി പരിചയം പുതുക്കിയെന്നാണ് അപേക്ഷയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കെ.എ. മുഹമ്മദ് ആഷിഖിനെ മാത്രമാണ് റോയി ആദ്യമായി പരിചയപ്പെടുന്നത്.

മുൻ പരിചയം വെച്ച് അൻസി കബീറിനും സുഹൃത്തുക്കൾക്കും ഡി.ജെ. നടന്ന സ്ഥലത്തുവെച്ചോ ഒന്ന്, രണ്ട് നിലയിൽ വെച്ചോ മദ്യമോ മയക്കുമരുന്നോ റോയി കൊടുത്തെന്നാണ് സംശയം.

പാർട്ടിയിൽ വെച്ച് ദുരുദ്ദേശ്യത്തോടെ ഇവർക്ക് മദ്യം അമിതമായി റോയി നൽകിയെന്നും പോലീസ് പറയുന്നു. റോയിയുടെ താത്‌പര്യങ്ങൾ നടക്കാതെ വന്നപ്പോൾ വഴക്കുണ്ടാവുകയും മിസ് കേരള അടങ്ങുന്ന സംഘം ഹോട്ടലിൽനിന്ന് പുറത്തേക്ക് പോരുകയുമായിരുന്നെന്നാണ് സംശയം.

മുൻ മിസ് കേരളയടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ച കേസിൽ തേവര കണ്ണങ്ങാട്ട് പാലത്തിനടിയിൽ കായലിൽ ക്രൈംബ്രാഞ്ച് തിരച്ചിൽ നടത്തും. അഗ്നിരക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാകും ഇത്. ഇതിനായി ക്രൈംബ്രാഞ്ച് സഹായം തേടിയിട്ടുണ്ട്. എന്നാൽ, സി.സി.ടി.വി. ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക് കായലിൽ കളഞ്ഞു എന്നത് പോലീസിനെ പറ്റിക്കാൻ പറഞ്ഞതാണോ എന്നും സംശയമുണ്ട്.

ഹോട്ടലിലെ ഒന്നാം നില, രണ്ടാം നില, പാർക്കിങ് ഏരിയ എന്നിവിടങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളാണ് റോയിയും സംഘവും മാറ്റിയത്. ഇവിടെ അസ്വാഭാവികമായി എന്തോ നടന്നിട്ടുണ്ടെന്നാണ് കരുതുന്നത്. ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് അഴിക്കുന്നതിനുള്ള രീതി ടെക്നീഷ്യൻ വാട്‌സാപ്പ് വഴി അയച്ചുനൽകി. ഇതുപ്രകാരം ഹോട്ടലിലെ ജോലിക്കാർ ഡി.വി.ആറിൽനിന്ന് ഹാർഡ് ഡിസ്ക് അഴിച്ചുമാറ്റി പകരം കാലിയായ ഹാർഡ് ഡിസ്ക് സ്ഥാപിക്കുകയായിരുന്നു. അഴിച്ചെടുത്ത ഹാർഡ് ഡിസ്ക് ഹോട്ടലുടമയുടെ നിർദേശപ്രകാരം പിന്നീട് കായലിൽ വലിച്ചെറിഞ്ഞെന്നാണ് മൊഴി.

ഒക്ടോബർ 13-ാം തീയതി ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടലിൽ വമ്പൻ ഡി.ജെ. പാർട്ടി നടന്നതായി വിവരം. പ്രമുഖ ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിലായിരുന്നു പാർട്ടി. സംഘാടകർ ഇതിന്റെ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങൾ വഴി പ്രമുഖർക്ക് അയച്ചിരുന്നു. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ, ഇതിലേക്ക് അന്വേഷണം നടത്താനോ നടപടിയെടുക്കാനോ പോലീസ് തുനിഞ്ഞില്ല.

ഫാഷൻ കൊറിയോഗ്രാഫറുടെ നേതൃത്വത്തിൽ നടത്തിയ പാർട്ടിയിൽ സിനിമ, ഫാഷൻ രംഗത്തെ പ്രമുഖർ എത്തി. ദുബായിൽനിന്ന് പാർട്ടിക്കായി മയക്കുമരുന്ന് എത്തിക്കുന്നതായും രഹസ്യ വിവരമുണ്ട്.

മുമ്പ് നടന്ന പാർട്ടികളെ കുറിച്ച് എക്‌സൈസ് അന്വേഷിക്കുന്നുണ്ടെങ്കിലും പോലീസ് ഇത്തരം വിപുലമായ അന്വേഷണത്തിന് തയ്യാറല്ല. അപകടവുമായി ബന്ധപ്പെട്ട സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനാണ് ജില്ലാ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുള്ള നിർദേശം.

നമ്പർ 18 ഹോട്ടലിൽ ഡി.ജെ. പാർട്ടിക്കെത്തിയവരുടെ വിവരങ്ങൾ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടില്ല. ജീവനക്കാരെ ചോദ്യം ചെയ്താൽ ഒക്ടോബർ 13-ന് പാർട്ടി നടത്തിയവരെ കുറിച്ചും പങ്കെടുത്തവരെ കുറിച്ചും വിവരം ലഭിക്കുമെന്നാണ് എക്‌സൈസിന്റെ പ്രതീക്ഷ.

ചാ​യ​ക്ക​ട​യി​ലെ വ​രു​മാ​നം​കൊ​ണ്ട് ലോകം ചുറ്റിയ ഹോ​ട്ട​ലു​ട​മ വി​ജ​യ​ൻ (76) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നായിരുന്നു അ​ന്ത്യം. എ​റ​ണാ​കു​ളം ഗാ​ന്ധി​ന​ഗ​റി​ൽ ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി വി​ജ​യ​ൻ ശ്രീ​ബാ​ലാ​ജി എ​ന്ന പേ​രി​ൽ ഹോ​ട്ട​ൽ ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു.

16 വർഷം കൊണ്ട് ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. ജപ്പാനിലേക്ക് അടുത്ത യാത്ര നടത്താനിരിക്കെയായിരുന്നു അപ്രതീക്ഷിതമായ വിജയന്റെ മരണം. 2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും.

ചെ​റു​പ്പം മു​ത​ൽ യാ​ത്രാ​ക​മ്പ​മു​ണ്ടാ​യി​രു​ന്ന വി​ജ​യ​ൻ പി​താ​വി​നൊ​പ്പം ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​മാ​യി​രു​ന്നു. കോ​വി​ഡി​നെ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷം ഒ​ഴി​ച്ചു​നി​ർ​ത്തി​യാ​ൽ എ​ല്ലാ വ​ർ​ഷ​വും കു​റ​ഞ്ഞ​ത് ര​ണ്ടു രാ​ജ്യ​ങ്ങ​ളെ​ങ്കി​ലും സ​ന്ദ​ർ​ശി​ക്കു​ക പ​തി​വാ​യി​രു​ന്നു.

26 രാ​ജ്യ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​ൽ ഏ​റ്റ​വും മ​നോ​ഹ​രം ന്യൂ​സി​ല​ൻ​ഡും സ്വി​റ്റ്‌​സ​ർ​ല​ൻ​ഡു​മാ​ണെ​ന്ന് വി​ജ​യ​ൻ നി​സം​ശ​യം പ​റ​യു​മാ​യി​രു​ന്നു. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു. മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

അനുപമയുടെ കുഞ്ഞിനെ അഞ്ച് ദിവസത്തിനകം തിരിച്ചെത്തിക്കണമെന്ന് ശിശു സംരക്ഷണ സമിതിക്ക് സിഡബ്ല്യുസിയുടെ നിർദ്ദേശം. ഇന്നലെ രാത്രിയാണ് ഉത്തരവ് ഇറങ്ങിയത്. നിലവിൽ ആന്ധ്രായിലെ ദമ്പതിമാർക്കൊപ്പമാണ് കുഞ്ഞ്. കുടുംബ കോടതി മറ്റന്നാള്‍ കേസ് പരിഗണിക്കാനിരിക്കെയാണ് ഉത്തരവ്.

കുഞ്ഞിനുവേണ്ടിയുള്ള അനുപമയുടെ സത്യാഗ്രഹം ഏഴാം ദിവസത്തിലേക്ക് കടക്കവെയാണ് നടപടി. ഇന്ന് 11 മണിക്ക് ശിശു സംരക്ഷണ സമിതിക്ക് മുമ്പിലെത്താൻ അനുപമയ്ക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഉത്തരവിൽ വലിയ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. എന്നാൽ സമരം പിൻവലിക്കില്ലെന്നും തെറ്റ് ചെയ്തവർക്ക് ശിക്ഷ ലഭിക്കുന്നവരെ സമരം തുടരുമെന്നും അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

കൊച്ചിയിൽ മോഡലുകളുടെ കാറിനെ പിന്തുടരാൻ ഡ്രൈവർ ഷൈജുവിനെ അയച്ചത് താനെന്ന് ഹോട്ടലുടമ റോയ് വയലാറ്റിന്റെ മൊഴി. മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന് മോഡലുകളോട് ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കാകാതെ യാത്ര തുടർന്നതിനാലാണ് ഷൈജുവിനെ അയച്ചതെന്നാണ് മൊഴി. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഷൈജു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

മദ്യപിച്ചുള്ള യാത്ര ഒഴിവാക്കണമെന്ന ആവശ്യം മോഡലുകൾ കേട്ടില്ല. അഭ്യർത്ഥന കണക്കാക്കാതെ യാത്ര തുടർന്ന സാഹചര്യത്തിലാണ് ഡ്രൈവറെ പിറകെ അയച്ചതെന്നും റോയ് പറഞ്ഞു. അപകട വിവരം അറിയിക്കാൻ വിളിച്ച ഡ്രൈവറോട് ആശുപത്രിയിൽ തുടരാൻ റോയ് നിർദ്ദേശിച്ചെന്നും മൊഴിയിൽ വ്യക്തമാകുന്നു.

സിസിടിവി ദൃശ്യങ്ങൾ മാറ്റിയത് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തവരുടെ സ്വകാര്യത കണക്കിലെടുത്താണെന്നും റോയ് പറയുന്നു. നവംബർ ഒന്നിനാണ് ഹാർഡ് ഡിസ്ക് മാറ്റിയത്. അതേസമയം നമ്പർ 18 ഹോട്ടലിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ട്‌ സമർപ്പിക്കാൻ എക്സൈസ് കമ്മീഷണർ നിർദ്ദേശം നൽകി. അതിനിടെ ഇ.സിജിയിൽ വ്യതിയാനം കാണിച്ചതിനെ തുടർന്ന് പ്രതി റോയ് വയലാറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മോഡലുകൾ മരിച്ച സംഭവത്തിൽ രജിസ്റ്റർ ചെയ്ത കേസിലെ തെളിവ് നശിപ്പിച്ചതിനാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാറ്റും അഞ്ചു ജീവനക്കാരും അറസ്റ്റിലായത്. ഇവരെ ഇന്ന് എറണാകുളം ജില്ലാ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

പ്രിയ നടന്‍ പുനീത് രാജ്കുമാറിന്റെ വിയോഗത്തില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ച് ഭാര്യ അശ്വനി രേവന്ത്. ഹൃദയഭേദകമായ അവസ്ഥയിലും തന്നെയും കുടുംബത്തെയും ചേര്‍ത്ത് പിടിച്ചവര്‍ക്ക് നന്ദി പറയുന്നുവെന്ന് അശ്വിനി കുറിച്ചു.

മാത്രമല്ല, പുനീതിന്റെ നേത്രം ദാനം ചെയ്ത പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ രജിസ്റ്റര്‍ ചെയ്തത് തന്നെ വികാരാധീനയാക്കുന്നുവെന്ന് അശ്വിനി കുറിച്ചു.

‘ശ്രീ പുനീത് രാജ്കുമാറിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല മുഴുവന്‍ കര്‍ണാടകയെയും ദുഖത്തിലാഴ്ത്തി. നിങ്ങളാണ് അദ്ദേഹത്തെ പവര്‍ സ്റ്റാര്‍ ആക്കിയത്, അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗം നിങ്ങളിലുണ്ടാക്കിയ വേദന എനിക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ്. കടുത്ത ഹൃദയവേദനയിലും നിങ്ങള്‍ നിയന്ത്രണം വിടുകയോ, അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവുകയോ ചെയ്തില്ല. അത് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല യാത്രയയപ്പായിരുന്നു.

സിനിമയില്‍ നിന്നുമാത്രമല്ല, ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നും പ്രായഭേദമന്യേ പൂനീതിന് നല്‍കിയ അനുശോചനങ്ങളെ ഞാന്‍ ഹൃദയഭാരത്തോടെ തിരിച്ചറിയുന്നു. പ്രിയപ്പെട്ട അപ്പുവിന്റെ പാത പിന്തുടര്‍ന്ന് ആയിരങ്ങള്‍ നേത്രദാനത്തിന് രജിസ്റ്റര്‍ ചെയ്യുന്നത് കാണുമ്പോള്‍ ഞാന്‍ കണ്ണീരണിയുന്നു.

നിങ്ങളുടെ ഈ സത്പ്രവൃത്തിയുടെ പേരില്‍ പൂനീത് ആയിരങ്ങളുടെ ഹൃദയങ്ങളില്‍ ജീവിക്കും. ഞങ്ങളുടെ കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും ഞാന്‍ ഈ അവസരത്തില്‍ അറിയിക്കുന്നു- അശ്വിനി കുറിച്ചു.

ഒക്ടോബര്‍ 29 നാണ് പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിക്കുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ശാരീരികാസ്ഥാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമിറങ്ങിയ യാത്രികന്‍ അന്തരിച്ചു. ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പികെ അബ്ദുള്‍ റഊഫ്(71) ആണ് മരിച്ചത്. സൗദി ദമാമില്‍ അല്‍മുഹന്ന ട്രാവല്‍സ് മാനേജരായിരുന്നു.

നെടുമ്പാശേരി വിമാനത്താവളം ഉദ്ഘാടനം ചെയ്ത ശേഷം ആദ്യം എത്തിയ ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു റഊഫ്. വിമാനത്തില്‍ നിന്ന് ആദ്യമിറങ്ങിയ റഊഫിനെ അന്നത്തെ സിയാല്‍ എംഡി വി.ജെ കുര്യന്‍ പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്.

ആലുവ ഐക്കരക്കുടി തോപ്പില്‍ അസ്മാ ബീവിയാണ് ഭാര്യ. മക്കള്‍ : റഫ്‌ന(ദുബായ്), ഹാത്തിബ് മുഹമ്മദ്(സൗദി), ഹിബ(ദുബായ്), മരുമക്കള്‍ : ഷാജഹാന്‍(ദുബായ്), റൈസ(സൗദി), അസ്‌ലം(ദുബായ്)

കാണാതായ ബാങ്ക് മാനേജരുടെ മൃതദേഹം വാമനപുരം ആറ്റിലെ അയണിക്കുഴിക്കു സമീപം കണ്ടെത്തി. കോയമ്പത്തൂര്‍ നാച്ചിപ്പാളയം കനറാ ബാങ്ക് ശാഖാ മാനേജര്‍ പുല്ലമ്പാറ കൂനന്‍വേങ്ങ സ്നേഹപുരം ഹിള്‍വ്യൂവില്‍ ഷെമി(49)യെയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നര മുതല്‍ ഇവരെ കാണാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പോലീസുമെല്ലാം അന്വേഷിക്കുന്നതിനിടെയാണ് ബുധനാഴ്ച രാവിലെ വാമനപുരം ആറ്റില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസെത്തി അഗ്‌നിരക്ഷാസേനയുടെ സഹായത്തോടെ മൃതദേഹം കരയ്ക്കെടുത്തു.

തിരുവനന്തപുരത്താണ് ഇവര്‍ കുടുംബസമേതം താമസിച്ചുവന്നിരുന്നത്. ഒരാഴ്ച മുന്‍പ് ഷെമിക്ക് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. തുടര്‍ന്ന് വിശ്രമത്തിനായാണ് കൂനന്‍വേങ്ങയിലുള്ള കുടുംബവീട്ടിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം മാനസിക പിരിമുറുക്കം അനുഭവിച്ചിരുന്നതായി പോലീസ് പറഞ്ഞു. ബാങ്ക് ജോലി സംബന്ധിച്ചും കടുത്ത മാനസിക സംഘര്‍ഷമാണെന്ന് വീട്ടുകാരോടു പറഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍നിന്ന് തിരുവനന്തപുരത്തേക്കു ജോലി മാറ്റുന്നതിന് ബന്ധുക്കള്‍ ശ്രമം നടത്തിവരികയായിരുന്നു. ഷെമിയുടെ മൊബൈല്‍ഫോണ്‍ വീട്ടില്‍ തന്നെയുണ്ടായിരുന്നു.

കാണാതായ ചൊവ്വാഴ്ച പോലീസ് നായയുടെ സഹായത്താല്‍ അന്വേഷണം ആരംഭിച്ചു. ജെറി എന്ന പോലീസ് നായ വീട്ടില്‍നിന്ന് അരക്കിലോമീറ്റര്‍ വരുന്ന വാമനപുരം ആറിന്റെ കൈവഴിയായ തോട്ടില്‍ വരെ എത്തിയിരുന്നു. പേരൂര്‍ക്കട കനറാ ബാങ്ക് ഉദ്യോഗസ്ഥനായ സലീമാണ് ഭര്‍ത്താവ്. അക്ബര്‍ സലിം ഏക മകനാണ്. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് സ്‌നേഹപുരം കിഴക്കേകുഴി മസ്ജിദ് കബര്‍സ്ഥാനില്‍.

ഇ​ന്ത്യ​യി​ലേ​ക്ക്​ പോ​വു​ന്ന അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​ർ ഉ​ത്​​ക​ണ്​​ഠ​പ്പെ​ടേ​ണ്ട പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ലൊ​ന്ന്​ ബ​ലാ​ത്സം​ഗ സാ​ധ്യ​ത​യാ​ണെ​ന്ന്​ യു.​എ​സ്​ വി​ദേ​ശ​കാ​ര്യ വി​ഭാ​ഗം. ബ്യൂ​റോ ഓ​ഫ്​ കോ​ൺ​സു​ല​ർ അ​ഫ​യേ​ഴ്​​സ്​ ഇ​റ​ക്കി​യ പു​തി​യ മു​ൻ​ക​രു​ത​ൽ യാ​ത്ര നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ബ​ലാ​ത്സം​ഗ​പ്പേ​ടി.

ഇ​ന്ത്യ​യി​ൽ അ​തി​വേ​ഗം പെ​രു​കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലൊ​ന്നാ​യി ഇ​ന്ത്യ​ൻ അ​ധി​കൃ​ത​ർ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ ബ​ലാ​ത്സം​ഗ​മാ​ണെ​ന്ന്​ ജാ​ഗ്ര​ത നി​ർ​ദേ​ശ​ത്തി​ൽ വി​വ​രി​ച്ചു. ഭീ​ക​ര​ത, വം​ശീ​യ സം​ഘ​ങ്ങ​ളു​ടെ ഒ​ളി​പ്പോ​ര്, മാ​​വോ​വാ​ദി പ്ര​ശ്​​നം എ​ന്നി​വ​യു​ടെ കാ​ര്യ​ത്തി​ലും ജാ​ഗ്ര​ത വേ​ണം. ജ​മ്മു-​ക​ശ്​​മീ​രി​ലെ ടൂ​റി​സ്​​റ്റ്​ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്ക​ണം. അ​വി​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നും അ​ക്ര​മാ​സ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്.

ഒ​ളി​പ്പോ​രാ​ളി പ്ര​ശ്​​ന​മു​ള്ള വ​ട​ക്കു കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലേ​ക്കും യാ​ത്ര വേ​ണ്ട. കി​ഴ​ക്ക​ൻ മ​ഹാ​രാ​ഷ്​​​ട്ര, തെ​ല​ങ്കാ​ന​യു​ടെ വ​ട​ക്ക​ൻ മേ​ഖ​ല, ഛത്തി​സ്​​ഗ​ഢി​െൻറ​യും ഝാ​ർ​ഖ​ണ്ഡി​െൻറ​യും ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും യാ​ത്ര വേ​ണ്ട. കാ​ര​ണം, ന​ക്​​സ​ൽ പ്ര​ശ്​​നം. യു.​എ​സ്. ഗ​വ​ൺ​മെൻറ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​സം, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്, നാ​ഗാ​ലാ​ൻ​ഡ്, മേ​ഘാ​ല​യ, ത്രി​പു​ര, മ​ണി​പ്പൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ കൊ​ൽ​ക്ക​ത്ത യു.​എ​സ്​ കോ​ൺ​സു​ലേ​റ്റി​െൻറ അ​നു​മ​തി​യി​ല്ലാ​തെ പോ​കാ​ൻ പാ​ടി​ല്ല. ഇ​ത്ത​ര​മൊ​രു ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ യു.​എ​സ്​ പൗ​ര​ന്മാ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന രാ​ജ്യ​ങ്ങ​ളു​​ടെ പ​ട്ടി​ക​യി​ൽ ‘ലെ​വ​ൽ 2’ വി​ഭാ​ഗ​ത്തി​ലാ​യി ഇ​ന്ത്യ.

പ്രേതഭീതിയില്‍ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ കള്ളക്കുറുശ്ശി ജില്ലയില്‍ പെരുമ്പാക്കത്താണ് 33കാരനായ പൊലീസുകാരന്‍ ആത്മഹത്യ ചെയ്തത്. പൊലീസ് ക്വര്‍ട്ടേഴ്‌സിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

ഭാര്യ വിഷ്ണുപ്രിയയും മക്കളും അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനായി പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് പ്രഭാകരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞെത്തിയ അയല്‍ക്കാര്‍ ഉടന്‍ തന്നെ സമീത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

അടുത്തിടെ ക്വാര്‍ട്ടേഴ്‌സില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്ത സ്ത്രീയുടെ പ്രേതം തന്നെ പിന്തുടരുന്നതായി പ്രഭാകരന്‍ പറഞ്ഞതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. പതിനഞ്ച് ദിവസത്തെ സിക്ക് ലീവെടുത്ത് വീട്ടിനകത്തെ പൂജാമുറിയില്‍ തന്നെ കഴിയുകയായിരുന്നു. പിന്നീട് പ്രേതത്തെ ഭയന്ന് ക്വാര്‍ട്ടേഴ്‌സിലെ റൂമിനകത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. എന്നാല്‍ ജോലി ഭാരമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം

വനിതകളുടെ ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇറാൻ ജയിച്ചത് പുരുഷ താരത്തെ ഇറക്കിയാണെന്ന ഗുരുതര ആരോപണവുമായി ജോർദാൻ. യോഗ്യതാ മത്സരത്തിൽ ഇറാൻ രണ്ടിനെതിരെ നാലു ഗോളുകൾക്ക് ജോർദാനെ തോൽപ്പിച്ചിരുന്നു. മത്സരത്തിൽ രണ്ടു പെനൽറ്റികൾ ഉൾപ്പെടെ ഒട്ടേറെ സേവുകൾ നടത്തിയ ഇറാന്റെ ഗോൾകീപ്പർ പുരുഷനാണെന്നാണ് ജോർദാന്റെ ആരോപണം. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ജോർദാൻ ഫുട്ബോൾ അധികൃതർ രംഗത്തെത്തി.

ഇറാൻ ഗോൾകീപ്പർ സുഹ്റ കൗദേയിക്കെതിരെയാണ് ജോർദാന്റെ ആരോപണം. ജോർദാനെ വീഴ്ത്തി ഇറാൻ ഏഷ്യാ കപ്പിനു യോഗ്യത നേടിയ മത്സരത്തിൽ രണ്ടു പെനൽറ്റികളാണ് സുഹ്റ രക്ഷപ്പെടുത്തിയത്. ഇതിനു പിന്നാലെയാണ് ജോർദാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് അലി ബിൻ ഹുസൈൻ രാജകുമാരൻ സുഹ്റ കൗദേയിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിച്ചത്. പുരുഷ താരമായ സുഹ്റ വനിതാ താരമായി അഭിനയിക്കുകയാണെന്നാണ് രാജകുമാരന്റെ ആരോപണം.

മുൻപ് ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് ആരോപണം ഉയർത്തിയ അലി ബിൻ ഹുസൈൻ രാജകുമാരൻ. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന് ജോർദാൻ ഫുട്ബോൾ ഫെഡറേഷൻ ജനറൽ സെക്രട്ടറി സമാർ നാസർ അയച്ച കത്ത് ട്വീറ്റ് ചെയ്താണ് അദ്ദേഹം ആരോപണം പരസ്യമായി ഉന്നയിച്ചത്. ‘സത്യമാണെങ്കിൽ അതീവ ഗുരുതരമായ വിഷയ’മാണ് ഇതെന്ന് ട്വിറ്ററിലൂടെ രാജകുമാരൻ ചൂണ്ടിക്കാട്ടി.

ജോർദാൻ ഫുട്ബോൾ അസോസിയേഷൻ സമർപ്പിച്ചിരിക്കുന്ന തെളിവുകളും ടൂർണമെന്റിന്റെ ഗൗരവവും പരിഗണിച്ച് താരത്തിന്റെ ലിംഗ പരിശോധന നടത്തണമെന്നാണ് കത്തിലെ ആവശ്യം. ഇതിനായി സ്വതന്ത്രരായ ആരോഗ്യ വിദഗ്ധരുടെ പ്രത്യേക പാനൽ രൂപീകരിക്കണമെന്ന ആവശ്യവും കത്തിലുണ്ട്. ഇറാന്റെ വനിതാ ഫുട്ബോൾ ടീമുമായി ബന്ധപ്പെട്ട് സമാനമായ പ്രശ്നങ്ങൾ മുൻപും ഉയർന്നിട്ടുണ്ടെന്നും ജോർദാൻ ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved