Latest News

മെയ്ഡ്സ്റ്റോൺ: കഴിഞ്ഞ ഡിസംബർ 29 -ന് വിട പറഞ്ഞ മോഹൻദാസ് കുന്നംചേരിക്ക് കെന്റിലെ മലയാളികൾ ബുധനാഴ്ച യാത്രാമൊഴി നൽകും. എയ്‌ൽസ്‌ഫോർഡ് ഡിറ്റൻ കമ്മ്യൂണിറ്റി ഹാളിൽ ജനുവരി 19 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 വരെയാണ് പൊതു ദർശനം ക്രമീകരിച്ചിരിക്കുന്നത്. മെയ്ഡ്സ്റ്റോൺ മലയാളികളുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടു നിന്ന പ്രിയപ്പെട്ട ദാസേട്ടന്റെ പ്രവർത്തനമണ്ഡലത്തിൽ വച്ച് തന്നെയാണ് വിടപറയൽ ചടങ്ങും നടത്തപ്പെടുന്നത്. പൊതുദർശനത്തിന് ശേഷം വൈകിട്ട് 5 മണിക്ക് അനുശോചനയോഗവും നടത്തപ്പെടും. ദാസേട്ടന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചനയോഗത്തിൽ സംബന്ധിച്ച് സംസാരിക്കും.

കഴിഞ്ഞ ഡിസംബർ 29 ന് രാവിലെ മെയ്ഡ്സ്റ്റോണിലെ താമസസ്ഥലത്തു വച്ച് ഹൃദയാഘാതം മൂലമാണ് മോഹൻദാസ് വിടവാങ്ങിയത്. നാട്ടിലുള്ള കുടുംബാംഗങ്ങളുടെ ആഗ്രഹപ്രകാരം ശവസംസ്‌കാരം നാട്ടിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയായിരുന്നു. ഇതേതുടർന്ന് ഫ്യൂണറൽ ഡയറക്ടേഴ്സിന് മൃതദേഹം കൈമാറുകയും നാട്ടിലേക്ക് ബോഡി എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു. മറ്റു തടസങ്ങൾ ഒന്നും ഇല്ലെങ്കിൽ വ്യാഴാഴ്ച തന്നെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ പതിനഞ്ചു വർഷക്കാലം തങ്ങളോടൊപ്പം നിഴൽ പോലെ ഉണ്ടായിരുന്ന സുഹൃത്തിന്റെ ആകസ്മിക വേർപാടിൽ അതീവദുഃഖിതരാണ് മെയ്ഡ്സ്റ്റോണിലെ മലയാളികൾ. ദാസേട്ടന്റെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും ബന്ധപ്പെട്ട കാര്യങ്ങൾക്കുമായി സജീവ പ്രവർത്തനങ്ങളുമായി ഇവർ മുൻപന്തിയിൽ തന്നെ ഉണ്ട്. നാട്ടിലുള്ള അദ്ദേഹത്തിന്റെ ഭാര്യക്കും മക്കൾക്കും അവസാനമായി അന്തിമോപചാരം അർപ്പിക്കുവാൻ ഉള്ള അവസരം ഉണ്ടാക്കികൊടുക്കുവാൻ പ്രതിജ്ഞാബദ്ധരായി കെന്റിലെ മലയാളി സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു.

പൊതുദർശനം നടക്കുന്ന ഹാളിന്റെ അഡ്രസ്: Ditton Community Centre, Ditton, Aylesford, Kent ME20 6AH

 

ഫാസില്‍  പുതുമുഖങ്ങളെ അണിനിരത്തി ഒരു സിനിമ ഒരുക്കി. എന്നെന്നും കണ്ണേട്ടന്റെ എന്നായിരുന്നു സിനിമയുടെ പേര്. സിനിമയുടെ റിലീസിന് രണ്ടാഴ്ച മുന്‍പ് മാത്രമാണ് സിനിമയുടെ പേര് പുറത്ത് വിട്ടത്. നായകനും നായികയും പുതുമുഖങ്ങളായിരുന്നു.

വിഷു റിലീസായിട്ടായിരുന്നു സിനിമ പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം വിജയം നേടിയില്ല. വിഷു റിലീസായി എത്തിയ ഹരിഹരന്‍ ചിത്രം നഖക്ഷതങ്ങള്‍ ഗംഭീര വിജയം നേടുകയും ചെയ്തു. ഫാസില്‍ സിനിമയില്‍ അവതരിപ്പിച്ച പുതുമുഖങ്ങളെല്ലാം പിന്നീട് തിരക്കുള്ള അഭിനേതാക്കളായി മാറിയെങ്കിലും എന്നെന്നും കണ്ണേട്ടന്‍ സിനിമയിലൂടെ അരങ്ങേറിയ നായകനും നായികയും പിന്നീട് സിനിമകളിലൊന്നും അഭിനയിച്ചില്ല.

തിയേറ്ററുകളില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല എങ്കിലും മികച്ച ഒരു ഫാസില്‍ ചിത്രമായി ഇപ്പോഴും പ്രേക്ഷകര്‍ വിലയിരുത്തുന്ന സിനിമയാണ് എന്നെന്നും കണ്ണേട്ടന്റെ. സിനിമയിലെ പാട്ടുകളും ഇപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഗാനരചയിതാവായി തുടക്കം കുറിച്ച സിനിമ കൂടിയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ജെറി അമല്‍ദേവായിരുന്നു സംഗീതം. മധു മുട്ടം എഴുതിയ കഥയ്ക്ക് ഫാസില്‍ തന്നെയാണ് തിരക്കഥയൊരുക്കിയത്.

കണ്ണന്‍ എന്ന റ്റൈറ്റില്‍ കഥാപാത്രമായി എത്തിയത് സംഗീത് പിള്ള ആയിരുന്നു. സംഗീതിന്റെ ആദ്യ ചിത്രവുമായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. മീശമുളച്ച് തുടങ്ങുന്ന കണ്ണന്‍ എന്ന കൗമാരക്കാരനായ കഥാപാത്രത്തെ നവാഗതനായ സംഗീത് മനോഹരമാക്കുകയും ചെയ്തു. ദേവദുന്ദുഭി സാന്ദ്രലയം ദിവ്യ വിഭാത സോപാന രാഗലയം എന്ന യേശുദാസ് പാടിയ സൂപ്പര്‍ഹിറ്റ് ഗാനം സിനിമയില്‍ സംഗീത് ആണ് പാടി അഭിനയിച്ചിരിക്കുന്നത്. ഗായകനും നടനുമായ കൃഷ്ണചന്ദ്രനാണ് സംഗീതിന് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ ആസ്‌ട്രേലിയയില്‍ പഠിക്കുകയായിരുന്നു സംഗീത്. ഓസ്‌ട്രേലിയയില്‍ ജോലിചെയ്യുകയായിരുന്നു സംഗീതിന്റെ രക്ഷിതാക്കള്‍.

സിനിമയില്‍ അഭിനയിക്കുവാന്‍ വേണ്ടിയാണ് സംഗീത് കേരളത്തില്‍ എത്തുന്നത്. പിന്നീട് ഓസ്‌ട്രേലിയയിലേക്ക് മടങ്ങുകയും ചെയ്തു. പഠനത്തിന് ശേഷം ഇന്റഗ്രേറ്റഡ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡ് ഡെവലപ്‌മെന്റ് തുടങ്ങിയ മേഖലകളില്‍ ജോലി ചെയ്തു. രണ്ടായിരത്തി അഞ്ച് മുതല്‍ ബിബിഡിഓ എന്ന മള്‍ട്ടിനാഷണല്‍ പരസ്യ കമ്പനിയില്‍ ജോലി ചെയ്യുന്നു. രണ്ടായിരത്തി എട്ടുമുതല്‍ പത്ത് വരെ ഈ കമ്പനിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ ഭാഗമായി കുറച്ച് നാള്‍ ഇന്ത്യയിലും ജോലി ചെയ്തിരുന്നു. ഇപ്പോള്‍ കുടുംബസമേതം ന്യൂയോര്‍ക്കിലാണ് മലയാളികളുടെ പ്രിയപ്പെട്ട കണ്ണേട്ടന്‍. വന്ദനയാണ് ഭാര്യ. മൂന്ന് കുട്ടികളാണ് സംഗീതിനും വന്ദനയ്ക്കും. അര്‍ജുന്‍, അവിനാശ്, ലീല.

കണ്ണേറ്റന്റെ രാധികയായി സിനിമയില്‍ തിളങ്ങിയ നടി സോണിയ ജി നായര്‍ ആണ്. സോണിയ ബാലതാരമായിട്ടാണ് സിനിമയിലേക്ക് തുടക്കം കുറിക്കുന്നത്. മനോരഥം, തീക്കടല്‍, ഞാനൊന്ന് പറയട്ടെ തുടങ്ങിയ സിനിമകളില്‍ ബാലതാരമായി സോണിയ അഭിനയിച്ചിരുന്നു. നായികയാകുന്ന ആദ്യ സിനിമയായിരുന്നു എന്നെന്നും കണ്ണേട്ടന്റെ. ഭാഗ്യലക്ഷ്മിയാണ് സോണിയയ്ക്ക് സിനിമയില്‍ ശബ്ദം നല്‍കിയിരിക്കുന്നത്. കോട്ടയം ബിസിഎം കോളേജില്‍ പ്രിഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് സോണിയ സിനിമയില്‍ അഭിനയിക്കുന്നത്. എന്നാല്‍ ആദ്യ സിനിമയ്ക്ക് ശേഷം സോണിയ അഭിനയത്തോട് ബൈ പറയുകയായിരുന്നു. ശരറാന്തല്‍ എന്ന ദൂരദര്‍ശന്‍ സീരിയലിലും സോണിയ അഭിനയിച്ചിരുന്നു.

മികച്ചൊരു നര്‍ത്തകി കൂടിയായിരുന്നു നടി. കോളേജ് പഠനകാലത്ത് മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയുടെ കലാതിലകപട്ടവും സോണിയ നേടിയിരുന്നു. വിവാഹത്തിന് ശേഷം സോണിയ ഓസ്‌ട്രേലിയയിലേക്ക് പോകുകയാരുന്നു. എന്നാല്‍ നൃത്തപഠനം തുടരുകയും ചെയ്തു. വെസ്റ്റേന്‍ ആസ്‌ട്രേലിയന്‍ അക്കാഡമി ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സില്‍ നിന്ന് പിച്ച്ഡിയും കരസ്ഥമാക്കി സോണിയ. ഇപ്പോള്‍ നൃത്താധ്യാപിക കൂടിയാണ് കണ്ണേറ്റന്റെ രാധിക. മകള്‍ മാളവികയും നര്‍ത്തകിയും പാട്ടുകാരിയുമാണ്. കുടുംബസമേതം ഓസ്‌ട്രേയിലയിലെ പെര്‍ത്തിലാണ് താമസം.

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആരോഗ്യനില വഷളായി. കൊവിഡിന് പുറമെ ന്യുമോണിയ കൂടി ബാധിച്ചതോടെയാണ് ലതാ മങ്കേഷ്കറുടെ ആരോഗ്യസ്ഥിതി വഷളായത്. ഇതേ തുടർന്ന് ലതാ മങ്കേഷ്‌കറെ ഐ.സി.യുവിലേക് മാറ്റി.

വീട്ടിലെ സഹായിയിൽ നിന്നാണ് ലതാ മങ്കേഷ്‌കർക്ക് കൊവിഡ് ബാധയേറ്റത്. ലതാ മങ്കേഷ്‌കർ ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന് ചകിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞു. ആരോഗ്യനില കണക്കിലെടുത്ത് ആശുപത്രിയിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

1942 ൽ പതിമൂന്നാം വയസിൽ ചലച്ചിത്ര ഗായികയായ ഇവർ വിവിധ ഇന്ത്യൻ ഭാഷകളിൽ 30000 ലധികം ഗാനങ്ങൾ ആലപിച്ചത്.

സംവിധായകനാണ് ബാലചന്ദ്ര കുമാർ . മാധ്യമ പ്രവർത്തകനായ നികേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ടി വിയാണ് ബാലചന്ദ്ര കുമാറിന്റെ ആരോപണങ്ങളെല്ലാം പുറത്ത് വിട്ടത്. എന്നാൽ ദിലീപിനെതിരെയുള്ള തെളിവുകളുമായി ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റ് പ്രമുഖ ചാനലുകളെയായിരുന്നു എന്നും എന്നാൽ ദിലീപിന്റെ ഭീഷണി മൂലം അതിൽ ഒരു മാധ്യമ സ്ഥാപനം തന്നെ ഒഴിവാക്കുകയായിരുന്നു എന്ന് കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരിക്കുകയാണ് ബാലചന്ദ്ര കുമാർ. റിപ്പോർട്ടർ ടിവിയുടെ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.

തന്റെ കയ്യിലുള്ള തെളിവുകളുമായി ആദ്യം സമീപിച്ചത് മലയാളത്തിലെ മറ്റ് രണ്ട് ചാനലുകളെയായിരുന്നു, അതിൽ ഒരു മാധ്യമം പല കാര്യങ്ങള്‍ പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ മറ്റൊരു മാധ്യമം എന്നെ വിളിക്കുകയും ബൈറ്റ്സ് എടുക്കുകയും ചെയ്തു. പൊലീസില്‍ പരാതി കൊടുത്ത് ഒരു ആഴ്ചയ്ക്ക് ശേഷമായിരുന്നു അത്. എന്നാൽ കുറച്ച്‌ ദിവസങ്ങള്‍ കഴിഞ്ഞിട്ടും അത് പുറത്ത് വരാതിരുന്നതോടെ അതേ കുറിച്ച്‌ ഞാന്‍ അന്വേഷിച്ചു. അപ്പോള്‍ ആ റിപ്പോര്‍ട്ടര്‍ക്ക് എന്നോട് മറുപടി പറയാന്‍ ഒരു ബുദ്ധിമുട്ട് പോലെയായി. ഒടുവില്‍ അദ്ദേഹത്തിന് നടന്ന കാര്യങ്ങള്‍ തുറന്ന് പറയേണ്ടി വന്നു. ന്യൂസ് ഇവിടെ എഡിറ്റ് ചെയ്യുന്ന കാര്യം ദിലീപ് അറിഞ്ഞു. അപ്പോള്‍ തന്നെ അദ്ദേഹം മുകളിലേക്ക് വിളിച്ചു. ഇതേ തുടര്‍ന്നാണ് ഈ സാധനങ്ങള്‍ പുറത്ത് വിടേണ്ടതില്ലെന്ന് നിര്‍ദേശം ഞങ്ങള്‍ക്ക് ലഭിച്ചതെന്നായിരുന്നു ആ റിപ്പോര്‍ട്ട് പറഞ്ഞതെന്നും ബാലചന്ദ്ര കുമാര്‍ പറയുന്നു.

തുടര്‍ന്ന് മറ്റ് പല ചാനലുകളേയും സമീപിച്ചെങ്കിലും പലരും ഒഴിവാക്കി. അതിന് ശേഷമാണ് റിപ്പോര്‍ട്ടറിലേക്ക് വരുന്നത്. ഞാന്‍ പുറത്ത് വിട്ട തെളിവുകളിലെ ശബ്ദങ്ങള്‍ തങ്ങളുടേതല്ലെന്ന് ഇന്നുവരെ ദിലീപോ അദ്ദേഹത്തിന്റെ സഹോദരനോ മറ്റ് ആരെങ്കിലും പറഞ്ഞിട്ടില്ല. അതിന്റെ പ്രധാന കാരണം എന്ന് പറയുന്നത്. അത് ഞങ്ങള്‍ പറഞ്ഞ കാര്യമാണെന്ന് നൂറ് ശതമാനം അവര്‍ക്ക് തന്നെ ബോധ്യമുള്ളതുകൊണ്ടാണ്. അവര് കോടതിയില്‍ കൊടുത്ത ഹര്‍ജികളിലും ഇത് മെന്‍ഷന്‍ ചെയ്തതായി അറിവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം കേസിലെ വി ഐപിയ്ക്കായുള്ള തിരച്ചലിലാണ് പോലീസ് ഇപ്പോൾ ഏകദേശം ആളെ തിരിച്ചറിഞ്ഞു എന്നാണ് ലഭിക്കുന്ന സൂചനകൾ. തുടരെ തുടരെ നടൻ ദിലീപിനും കുടുംബത്തിനുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്ന് വരുന്നത്. കേസിന്റെ ​ഗതി ഇനി എന്താകുമെന്ന് നോക്കാം. ചൊവ്വാഴ്ച്ചയാണ് ദിലീപ് സമർപ്പിച്ച ജാമ്യ ഹർജി പരിഹണിക്കുന്നത്.

യുഎസ് കോടതിയില്‍ ലൈംഗിക പീഡനക്കേസ് വിചാരണ നേരിടുമ്പോള്‍ ആന്‍ഡ്രൂ രാജകുമാരന്‍ സാധാരണ പൗരനായി ഹാജരാകണം. ചാള്‍സം വില്യമും തള്ളിപ്പറഞ്ഞതോടെ ആന്‍ഡ്രൂ രാജകുമാരന്റെ രാജകീയ സംരക്ഷണചട്ട എടുത്തുമാറ്റാന്‍ രാജ്ഞിനിര്‍ബന്ധിതമായി. ഈ മാസം ആദ്യം ന്യൂയോര്‍ക്കില്‍ ലൈംഗിക പീഡന കേസുമായി മുന്നോട്ട് പോകാന്‍ കോടതി തീരുമാനിച്ചതോടെയാണ് 73-കാരനായ ചാള്‍സും, 39-കാരന്‍ വില്ല്യമും രാജ്ഞിക്ക് മുന്നില്‍ വിഷയം അവതരിപ്പിച്ചത്. തനിക്കും സമാനമായ നിലപാടാണുള്ളതെന്ന് രാജ്ഞി പ്രതികരിച്ചു.

ബുദ്ധിമുട്ടേറിയ തീരുമാനമാണെങ്കിലും മറ്റ് വഴികളൊന്നും ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എച്ച്ആര്‍എച്ച് ടൈറ്റില്‍ ഉപയോഗിക്കുന്നത് നിര്‍ത്തലാക്കാന്‍ രാജ്ഞി ഉത്തരവ് നല്‍കിയത്. യോര്‍ക്ക് ഡ്യൂക്കിന്റെ സൈനിക, ചാരിറ്റിബിള്‍ അഫിലിയേഷനുകള്‍ ഇതുവരെ റദ്ദാക്കാതിരുന്നത് ഇതുവഴി ആരോപിക്കപ്പെടുന്ന കുറ്റങ്ങള്‍ ശരിയാണെന്ന നില വരാതിരിക്കാനായിരുന്നു.

തനിക്കെതിരായ ആരോപണങ്ങള്‍ ആന്‍ഡ്രൂ ഇപ്പോഴും നിഷേധിക്കുന്നുണ്ട്. എന്നാല്‍ വിര്‍ജിനിയ റോബര്‍ട്‌സിന്റെ പരാതി ടെക്‌നിക്കല്‍ കാരണങ്ങളുടെ പേരില്‍ തള്ളിക്കളയണമെന്ന ആന്‍ഡ്രൂവിന്റെ ആവശ്യം കോടതി തള്ളിയതോടെ വിചാരണ നേരിടേണ്ടി വരുമെന്നതാണ് സ്ഥിതി.

ആരോപണങ്ങള്‍ ഉറപ്പാക്കുന്ന തരത്തിലുള്ള അവസ്ഥ ഒഴിവാക്കാനാണ് ഇതുവരെ ബക്കിംഗ്ഹാം കൊട്ടാരം ശ്രമിച്ച് വന്നിരുന്നതെന്ന് ഉറവിടം വ്യക്തമാക്കുന്നു. എന്നാല്‍ ഇത് തങ്ങളുടെ കടമയല്ല, മറിച്ച് കോടതി നടപടികളാണ് ഇതിന് ആവശ്യമെന്ന് തിരിച്ചറിഞ്ഞാണ് നിലപാട് മാറ്റിയത്. ആന്‍ഡ്രൂ ജയിച്ചാലും, തോറ്റാലും ചീത്തപ്പേര് ഒരിക്കലും മാറില്ലെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്.

ഇത്തരം ആരോപണങ്ങളില്‍ പേര് നന്നാക്കാന്‍ രാജകുടുംബത്തില്‍ നിന്നും രാജപദവികളുമായി ഒരാള്‍ എത്തുന്നത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യവുമാണ്, ഉറവിടം പറഞ്ഞു. ഈ ആഴ്ചയിലെ കോടതി വിധി ആന്‍ഡ്രൂവിന് മുന്നിലുള്ള എല്ലാ വഴികളും അടയ്ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അതേസമയം ആന്‍ഡ്രൂവിനെ റോയല്‍ ഹൈനസ് ടൈറ്റിലില്‍ നിന്നും പുറത്താക്കിയെങ്കിലും ഇദ്ദേഹത്തിന്റെ മുന്‍ ഭാര്യ ഡച്ചസ് പദവിയില്‍ തുടരും.

ഈ വർഷത്തെ ക്രിസ്മസ് – പുതുവത്സര ബംപർ ലോട്ടറി ഒന്നാം സമ്മാനമായ 12 കോടി കോട്ടയത്തെ പെയിൻ്റിംഗ് തൊഴിലാളിക്ക്. കോട്ടയം കുടയംപടി സ്വദേശി സദനാണ് ഈ ഭാഗ്യശാലി. ബംപർ സമ്മാന ടിക്കറ്റ് സദൻ്റെ കൈയിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്.

ഇന്ന് രാവിലെ ഇറച്ചി വാങ്ങാനായി പുറത്തേക്കിറങ്ങിയ സദൻ വഴിയിൽ വച്ച് സുഹൃത്തായ ശെൽവൽ എന്ന ലോട്ടറി വിൽപനക്കാരനിൽ നിന്നുമാണ് ടിക്കറ്റ് വാങ്ങിയത്. രാവിലെ ഒൻപതരയോടെ വഴിയിൽ വച്ച് ശെൽവനെ കണ്ട സദൻ പണം കൊടുത്ത് ഏതേലും ഒരു ടിക്കറ്റ് തരാൻ ആവശ്യപ്പെടുകയും. വിൽക്കാൻ ബാക്കിയുണ്ടായിരുന്ന ടിക്കറ്റുകളിൽ ഒന്ന് ശെൽവൻ സദന് കൈമാറുകയായിരുന്നു.സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളല്ല താൻ എന്നും എന്നാൽ ഇക്കുറി ക്രിസ്മസ് ബംപർ എടുക്കുണമെന്ന് കരുതിയിരുന്നുവെന്നും സദൻ പറയുന്നു.

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണം… നിറക്കണ്ണുകളോടെ സദൻ പറയുന്നു.

കുടയംപടിയിലെ ചെറിയ വീട്ടിലാണ് സദനും കുടുംബവും താമസിക്കുന്നത്. സദന് രണ്ടു മക്കള്‍ ആണ് ഉള്ളത്. സനീഷ് സദനും , സഞ്ജയ് സദനും. ഇരുവരും വിവരമറിഞ്ഞ് ജോലിസ്ഥലത്ത് നിന്ന് വീട്ടിലേക്ക് എത്തുകയായിരുന്നു. ഏറെ ആരോ​ഗ്യപ്രശ്നങ്ങൾ സദനെ അലട്ടിയിരുന്നു. ഈ പ്രശ്നങ്ങൾക്ക് ഇടയിലാണ് ഭാ​ഗ്യകടാക്ഷം.

അൻപത് വർഷത്തിലേറെയായി പെയിൻ്റിംഗ് തൊഴിൽ ചെയ്തു ജീവിക്കുന്നയാളാണ് സദൻ. ഒന്നര രൂപ കൂലിക്ക്ചെയ്തു തുടങ്ങിയ പണിയാണ് ഇപ്പോഴും ഉപജീവനമാർഗ്ഗം. ഒരുപാട് കടമുണ്ട് അതെല്ലാം തീർക്കണം. മക്കൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നും നിറക്കണ്ണുകളോടെ സദനും കുടുംബവും പറയുന്നു.

 

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പൾസർ സുനി എന്ന സുനിൽ കുമാർ ആശുപത്രിയിൽ. തുടർച്ചയായ ഉറക്ക കുറവ് മൂലമുണ്ടായ അസ്വാസ്ഥ്യം നേരിട്ട പൾസർ സുനിയെ തൃശൂർ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

മാനസിക സംഘർഷമാണ് ഉറക്കകുറവിന് കാരണമെന്നും ഡോക്ടർമാർ പറഞ്ഞു. ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പോലീസാണ് പൾസർ സുനി ആശുപത്രിയിലെത്തിച്ചത്.

സെക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷം വൈകുന്നേരത്തോടെ പൾസർ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

മലയാള ചലച്ചിത്ര താരസംഘടനയായ ‘അമ്മ’യുടെ നിലപാടിനെ വിമർശിച്ച് നടി പത്മപ്രിയ. അമ്മ സംഘടന അതിജീവിതയ്‌ക്കൊപ്പമാണ് എന്നു പറയുന്നത് വെറുതെയാണ്. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതിൽ കാര്യമുള്ളൂവെന്നും താരം പറഞ്ഞു.

എന്നാൽ, പുറത്തുപോയവർ പുതിയ അംഗത്വ അപേക്ഷ നൽകണമെന്നാണ് അമ്മയുടെ നിലപാടെന്നും പത്മപ്രിയ പറഞ്ഞു.

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനും ഇടപെടൽ തേടി വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവിയുമായി കോഴിക്കോട് കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പത്മപ്രിയ.

ആക്രമിക്കപ്പെട്ട നടിയെ സോഷ്യൽ മീഡിയയിൽ പിന്തുണച്ചവരുടെ പ്രൊഡക്ഷൻ കമ്പനികൾ നിയമം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് നടി പാർവതി തിരുവോത്ത്.

സമൂഹമാധ്യമങ്ങളിൽ പിന്തുണ അറിയിച്ചാൽ മാത്രം പോരെന്നും പാർവതി പറഞ്ഞു. ‘അതിജീവിച്ചവളെ പിന്തുണച്ച് പലരും സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്.

അവരുടെയൊക്കെ പ്രൊഡക്ഷൻ ഹൗസിൽ ഇൻറേണൽ കംപ്ലെയ്ൻറ് കമ്മിറ്റി ഉണ്ടോ എന്നുള്ളത് മീഡിയയും വനിതാ കമ്മീഷനും കണ്ടുപിടിക്കണം.

എല്ലാവരും പിന്തുണയ്ക്കുന്നു എന്ന ഹെഡ്‌ലൈൻ മാത്രം വന്നിട്ടുപോയാൽ പോരാ. നിയമപരമായിട്ട് കംപ്ലെയിൻറ് സെൽ പ്രൊഡക്ഷൻ കമ്പനികളിലുണ്ടോ എന്ന് പരിശോധിച്ചാൽ ഒരു ശതമാനം പോലും ഇല്ല എന്നു കണ്ടുപിടിക്കാനാവുമെന്നും പാർവതി പറഞ്ഞു.

വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളായ നടിമാരായ പാർവതി, പത്മപ്രിയ, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ എന്നിവരാണ് സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.

 

നടൻ മമ്മൂട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി നേരിയ ജലദോഷവും തൊണ്ട വേദനയും അനുഭവപ്പെട്ടതിന് തുടർന്ന് നടത്തിയ പരിശോധനയിലാണ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ, നടത്തിയ ആരോഗ്യ പരിശോധനയിൽ പരിപൂർണ ആരോഗ്യവാനാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.എല്ലാ മുൻകരുതലുകളും സ്വീകരിച്ചിരുന്നെങ്കിലും കോവിഡ് ടെസ്റ്റ് പോസ്റ്റീവ് ആയെന്ന് മമ്മൂട്ടിയും ഫേസ്ബുക്കിലൂടെ അറിയിച്ചു. ചെറിയ പനിയല്ലാതെ മറ്റ് അസ്വസ്ഥതകൾ നിലവിലില്ലെന്നും വീട്ടിൽ ക്വാറന്റൈനിൽ ആണെന്നും താരം പറഞ്ഞു.

താരത്തിന് കോവിഡ് പോസിറ്റീവായതോടെ കൊച്ചിയിൽ പുരോഗമിക്കുന്ന സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം രണ്ടാഴ്ചത്തേക്ക് നിർത്തി വെച്ചു. എസ്എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ട് 60 ദിവസങ്ങളോളം ആയിരുന്നു. അപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിൽ കഴിയുന്ന ജഗതി ശ്രീകുമാറും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ന്യൂസ് ഡെസ്ക്. മലയാളം യുകെ.

20 വയസ്സ് മാത്രമുള്ള ആൻ ട്രീസാ ജോസഫ് എന്ന കോളേജ് വിദ്യാർത്ഥിനി തൻ്റെ ആദ്യ പുസ്തകം “ദി ഓഷ്യൻ ഇൻ മൈ സ്കൈ” പ്രകാശനം ചെയ്തു. എറണാകുളം തേവെക്കൽ സെന്റ് മാർട്ടിൻ ഡി പോറസ് ചർച്ച് ഹാളിൽ നടന്ന ചടങ്ങിൽ റവ. ഫാ. ഡോ. ജോർജ് പോൾ പുസ്തകം പ്രകാശനം നിർവഹിച്ചു. റോൾഡന്റ്‌സ് ഗ്രൂപ്പിന്റെ സി എം ഡി ഡോ. വിപിൻ വി റോൾഡന്റ് ആദ്യ പുസ്തകം ഏറ്റുവാങ്ങി. ഫാ. ഷിജോ കോലുപറമ്പിൽ സന്നിഹിതനായിരുന്നു.

കങ്ങരപ്പടി സ്വദേശിനിയായ ഈ യുവപ്രതിഭ അഡ്വ.ജോസഫ് സെബാസ്റ്റ്യന്റെയും ലീത ജോസഫിന്റെയും മകളാണ്. ഒരു സഹോദരനുണ്ട്. ജോ സെബാസ്റ്റ്യൻ പത്താം ക്ലാസിൽ പഠിക്കുന്നു.
രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൽ ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്മ്യൂണിക്കേഷൻ, ജേർണലിസം അവസാന വർഷ വിദ്യാർത്ഥിനിയാണ്.

@treapod എന്ന തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തൻ്റെ എഴുത്തുകൾക്ക് തുടക്കം കുറിച്ചത്. ഫാൻ്റസി ഫിക്ഷനായ ഈ പുസ്തകം പരമ്പരാഗത ശൈലിയിൽ നിന്ന് വഴിമാറി ലളിതമായ സ്ട്രോക്കുകൾ ഉപയോഗിക്കുന്ന ചിത്രങ്ങളുടെയും ആലങ്കാരിക അർത്ഥം നൽകിക്കൊണ്ട് അതിമനോഹരവും ലളിതവുമായ എഴുത്തുകളുടെയും കൂടി ചേരലാണ്. ചിത്രങ്ങളോടുള്ള മതിവരാത്ത ഇഷ്ടം കാരണം ഓൺലൈൻ കോഴ്‌സുകളുടെ കഠിനാധ്വാനത്തിലൂടെയാണ് ഒരു അമേച്വർ ആർട്ടിസ്റ്റിൽ നിന്ന് ചിത്രകാരിയിലേക്ക് സഞ്ചരിച്ചത്. ഈ കൃതി നീണ്ട രണ്ട് വർഷത്തിൻ്റെ പരിശ്രമഫലമാണ്.

മരണാനന്തര ജീവിതം/ നിത്യത, അനശ്വരങ്ങൾ, മരണം, സ്വപ്നങ്ങൾ, പേടിസ്വപ്നങ്ങൾ, ബന്ധങ്ങൾ, പ്രണയം എന്നീ വിഷയങ്ങളെ പറ്റിയാണ് എഴുത്തുകൾ. ബുക്ക്‌മാർക്ക്‌സ്, മാജിക് ഇൻ ദ വില്ലോസ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ദി ടേബിൾ ടോക്ക്‌സ്, എക്കോസ് ഫ്രം ദി പ്ലെയിൻ എന്നീ സമാഹാരങ്ങളിൽ തൻ്റെ എഴുത്താടയാളങ്ങൾ അവശേഷിപ്പിച്ചിട്ടുണ്ട്. എഴുത്തുകാരിയും ചിത്രകാരിയുമായ ആനിൻ്റെ ജീവിതത്തിലെ പുതിയ ഒരു വഴിത്തിരിവിന്  തുടക്കം കുറിക്കുകയാണ്.

ജനുവരി 9 തിന് ആമസോൺ ഹോട്ട് റിലീസസിൽ റാങ്കിംഗിൽ ഒന്നാമതും ആമസോൺ ബെസ്റ്റ് സെല്ലർ റാങ്കിംഗിൽ പതിനൊന്നാമതുമായി.
പുസ്തകം ഓൺലൈനായി വാങ്ങുവാനുള്ള ലിങ്കുകൾ ചുവടെ ചേർക്കുന്നു.

https://www.amazon.in/Ocean-Sky-Ann-Treasa-Joseph/dp/935446419X India

https://www.amazon.com/dp/B09PW3TQW5 USA

https://www.amazon.co.uk/dp/B09PW3TQW5 UK

https://www.amazon.fr/dp/B09PW3TQW5 France

https://www.amazon.es/dp/B09PW3TQW5 Spain

https://www.amazon.it/dp/B09PW3TQW5 Italy

https://www.amazon.de/dp/B09PW3TQW5 Germany

https://www.amazon.com.au/dp/B09PW3TQW5 Australiya

https://www.amazon.ca/dp/B09PW3TQW5 Canada

 

RECENT POSTS
Copyright © . All rights reserved