Latest News

വായ്പകള്‍ അടയ്ക്കാത്തതിനാല്‍ ലണ്ടനിലെ ആഡംബര വസതിയില്‍ നിന്നും മദ്യ വ്യവസായി വിജയ് മല്യയെ ഒഴിപ്പിക്കുമെന്ന് സൂചന. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് നടപടി.

വീട് ജപ്തി ചെയ്യാനുള്ള ബാങ്കിന്റെ നീക്കത്തിനെതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടി സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു. മല്യക്ക് ഇനി കൂടുതല്‍ സമയം നല്‍കാനാകില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കിന് അഭിമുഖമായുള്ള 18/19 കോണ്‍വാള്‍ ടെറസ് ആഡംബര അപ്പാര്‍ട്ട്‌മെന്റ് ‘കോടിക്കണക്കിന് പൗണ്ട് വിലമതിക്കുന്ന അസാധാരണമായ സ്വത്ത് ‘ എന്നാണ് കോടതി വിശേഷിപ്പിച്ചത്.

നിലവില്‍ മല്യയുടെ 95 വയസ്സുള്ള അമ്മ ലളിതയാണ് വീട്ടില്‍ താമസിക്കുന്നത്. ഇവിടെ നിന്നൊഴിപ്പിച്ചാല്‍ മല്യയുടെ അമ്മയുള്‍പ്പടെ പ്രതിസന്ധിയിലാകുമെന്ന് മല്യയുടെ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി കനിഞ്ഞില്ല. മല്യ കുടുംബത്തിന് 20.4 മില്യണ്‍ പൗണ്ട് ലോണ്‍ തിരിച്ചടയ്ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുന്നതിന് അടിസ്ഥാനമില്ലെന്ന് ഡെപ്യൂട്ടി മാസ്റ്റര്‍ മാത്യു മാര്‍ഷ് ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവിനെതിരെ അപ്പീല്‍ പോകാനോ താല്ക്കാലിക സ്‌റ്റേ നല്‍കാനോ ഉള്ള അനുമതിയും ജഡ്ജി നിരസിച്ചു. കുടിശ്ശിക ഈടാക്കുന്നതിനായി ബാങ്കിന് ജപ്തി നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. വായ്പ തിരിച്ചടയ്ക്കാനും ഈ വീട്ടില്‍ കഴിയാനും 2020 ഏപ്രില്‍ 30 വരെ മല്യയ്ക്കും കുടുംബത്തിനും കോടതി സമയം അനുവദിച്ചിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി മൂലം ഇക്കാലയളവില്‍ ഒന്നും നടന്നില്ല.

നിയമപരമായി ഈ കേസുമായി മുന്നോട്ട് പോകാന്‍ 2021 ഏപ്രില്‍ വരെ യുബിഎസ് ബാങ്കിനും കഴിഞ്ഞില്ല. കഴിഞ്ഞ ഒക്ടോബറില്‍ ബാങ്ക് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇത് സ്റ്റേ ചെയ്യണമെന്ന മല്യയുടെ ആവശ്യമാണ് കോടതി തള്ളിയത്. 17 ബാങ്കുകളില്‍ നിന്ന് 9000 കോടി രൂപ വായ്പയെടുത്ത് വഞ്ചിച്ചുവെന്നാണ് മല്യയ്‌ക്കെതിരെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസ്. കോടതി വിലക്കിയെങ്കിലും അമ്മയുടെ സുരക്ഷ ചൂണ്ടിക്കാട്ടി മല്യ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് യുബിഎസ് ഉടന്‍ തന്നെ ജപ്തി നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.

തിങ്കൾ ആഴ്ച രാത്രി മംഗലുരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് ഈ നീച സംഭവം അരങ്ങേറിയത്. ഹോസ്പിറ്റലിൽ വെച്ച് ഏതാണ്ട് ഒരു മണിക്കൂർ മുമ്പ് മരണപ്പെട്ട യുവതിയെ, മെയിൽ നേഴ്സ് ബലാത്സംഗം ചെയ്യുക ആയിരുന്നു. ബന്ധുക്കൾ ഹോസ്പിറ്റലിൽ ബില് അടക്കാൻ പോയ നേരത്തു ആണ് പീഡനം അരങ്ങേറിയത്.

മോർച്ചറിയിലേക്ക് ചെന്ന താൻ ഞെട്ടിപ്പിക്കുന്ന കാഴ്ച ആണ് കണ്ടത് എന്നും, തുടർന്ന് മെയിൽ നഴ്സിനെ നന്നായി മർദിച്ചു എന്നും മരിച്ച സ്ത്രീയുടെ ഭർത്താവ് വെളിപ്പെടുത്തുന്നു. താൻ ഒരു സ്വപ്ന സാമാനം ആയ അവസ്ഥയിൽ ആയിരുന്നു എന്നും ആ ഉണ്മാതാവാസ്ഥയിൽ ചെയ്തു പോയ കുറ്റം ആണ് ഇതെന്നും ആണ് മെയിൽ നേഴ്സ് പോലീസിനോട് പറഞ്ഞത്.

തുടർന്ന് സ്ത്രീയുടെ ഭർത്താവിൽ നിന്നും അടി കിട്ടി ഞെട്ടി തെരിക്കുക ആയിരുന്നു എന്നും ഇയാൾ വെളിപ്പെടുത്തുന്നു. കർണാടകയിലെ മംഗളൂരുവിൽ ഒരു സ്വകാര്യ ആശുപത്രിയിൽ ആണ് ഈ നടുക്കുന്ന സംഭവം ഉണ്ടായത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് കാലടി ഓമന. നാടക രംഗത്ത് നിന്നുമാണ് അവര്‍ മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും എത്തിയത്. വീട്ടിലെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് നടി അഭിനയത്തില്‍ എത്തുന്നത്. സിനിമയില്‍ എത്തിയ നടി ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പഇപ്പോള്‍ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. ആനീസ് കിച്ചന്‍ എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് നടി മനസ് തുറന്നത്. ന്നത്.

കാലടി ഓമനയുടെ വാക്കുകള്‍ ഇങ്ങനെ, കുഞ്ഞുപ്രായത്തില്‍ തന്നെ അച്ഛനേയും അമ്മയേയും നോക്കി തുടങ്ങി. അഞ്ചാറ് വയസ്സ് ഉള്ളപ്പോള്‍ ആണ് അഭിനയം തുടങ്ങുന്നത്. കലയോടുള്ള സ്‌നേഹം ആയിരുന്നില്ല ദാരിദ്ര്യം ആയിരുന്നു അഭിനയ മേഖലയിലേക്ക് എത്തിച്ചത്. നമുക്ക് ജീവിക്കാന്‍ ഉള്ള ചുറ്റുപാടുകള്‍ ഉണ്ടായിരുന്നില്ല. അച്ഛന് ആകെ ഒരു മാടക്കട ആയിരുന്നു ഉണ്ടായിരുന്നത്. അച്ഛനും അമ്മയും അനുജത്തിയും അടങ്ങുന്നതായിരുന്നു കുടുംബം.

ജീവിക്കാനുള്ള പ്രയാസം കൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തിയത്. ഞാന്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ കഷ്ടപെട്ടിട്ടാണ് എന്റെ അച്ഛനെയും അമ്മയേയും നോക്കിയതെന്ന്. എന്റെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും കണ്ടിട്ടാകണം നല്ല ഹൃദയം ഉള്ള ഒരു മനുഷ്യന് എന്നോട് ഇഷ്ടം തോന്നുകയും വിവാഹം കഴിക്കാനുള്ള ആഗ്രഹം പറയുകയും നല്ലൊരു ജീവിതം തരികയും ചെയ്യുന്നത്.

ഒറ്റവരിക്ക് നിര്‍ത്താനുള്ള ജീവിതവും ആയിരുന്നില്ല എന്റേത്. ഒരുപാട് കഷ്ടതകളും യാതനകളും അനുഭവിച്ച ജീവിതം ആയിരുന്നു എന്റേത്. പതിനാറുവയസ്സ് ഉള്ളപ്പോള്‍ ആയിരുന്നു നാടകത്തില്‍ വരുന്നത്. കാശ് കളയാതെ സൂക്ഷിക്കണം വീട് വേണം, ദാരിദ്ര്യമില്ലാതെ ജീവിക്കണം എന്നായിരുന്നു ലക്ഷ്യവും. ഇന്നും എനിക്ക് ധൂര്‍ത്തടിക്കാന്‍ ഇഷ്ടമല്ല. ജീവിതത്തിലെ പ്രയാസം അറിഞ്ഞുകൊണ്ടുള്ള ജീവിതം ആയതുകൊണ്ടാണ് ഇന്നും തുടരുന്നത്.

നാടകത്തിലെ കഷ്ടപ്പാടുകളും, ദുരിതങ്ങളുമായി ജീവിക്കുമ്‌ബോഴാണ് അയല്‍വാസിക്കു പ്രണയം തോന്നുന്നത്. എന്നാല്‍ ഞാന്‍ കല്യാണം കഴിച്ചു പോയാല്‍ കുടുംബം പട്ടിണി ആകില്ലേ. അതുകൊണ്ടുതെന്ന് അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു ഞാന്‍ വിവാഹം കഴിക്കുന്നത്. ഞാന്‍ പോയാല്‍ എങ്ങനെ ജീവിക്കും എന്ന് ഓര്‍ത്തുകൊണ്ട് വിവാഹം പത്തുവര്ഷമാണ് നീണ്ടു പോയത്. നാടകനടി ആയതുകൊണ്ടുതന്നെ പുള്ളിയുടെ വീട്ടിലും പ്രശ്‌നങ്ങള്‍ ഉണ്ടായി.

പത്തുവര്‍ഷത്തെ സ്‌നേഹത്തിനു ശേഷമാണു ഞാന്‍ വിവാഹം കഴിച്ചത്. അനുജത്തിയുടെ വിവാഹം, അമ്മയ്ക്ക് വീട് ഇതൊക്കെ ചെയ്തു കുടുംബത്തെ ഒരു നിലക്ക് ആക്കിയ ശേഷമാണു ഞാന്‍ വിവാഹം കഴിക്കുന്നത്. അമ്മ ഒരുപാട് കഷ്ടപെട്ടിട്ടാണ് ജീവിച്ചത്, എന്ന് മക്കളോട് പറയാറുണ്ട് രണ്ടു പെണ്‍കുട്ടികള്‍ ആയിരുന്നു. അധ്യാപകന്‍ ആയിരുന്നു ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ ശേഷം അഭിനയം ഞാന്‍ നിര്‍ത്തുകയായിരുന്നു. മൂത്ത മകള്‍ക്ക് പത്തുവയസ്സ് ആയ ശേഷമാണ് പിന്നീട് അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നത്.

പതിനേഴുകാരി വീട്ടില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ യുവാവിനെ ചോദ്യം ചെയ്യും. കാമുകനും ബന്ധുവുമായ യുവാവുമായി ഫോണില്‍ സംസാരിച്ചതിന് ശേഷമായിരുന്നു പട്ടാഴി കന്നിമേല്‍ മാവിളമേലേതില്‍ പരേതനായ അജിയുടെയും ലതികയുടെയും മകള്‍ അഞ്ജലി ജീവനൊടുക്കിയത്. 17കാരിയായ അഞ്ജലി തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ജീവനൊടുക്കുകയായിരുന്നു.

കശുവണ്ടി തൊഴിലാളിയായ മാതാവ് ജോലിക്കായി പോയിരുന്ന സമയമാണ് സംഭവമുണ്ടായത്. കലയപുരം സ്വദേശിയും ബന്ധുവുമായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധം വീട്ടുകാരും സമ്മതിച്ചിരുന്നു എന്നാണ് വിവരം. യുവാവുമായി ഒരു മണിക്കൂറില്‍ അധികം ഫോണില്‍ സംസാരിച്ച ശേഷമാണ് കതകടച്ച് ഷാള്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയത്. ശബ്ദം കേട്ട് സഹോദരന്‍ ആദിത്യന്‍ ഓടിയെത്തി ഷാള്‍ അറുത്ത് അയല്‍വാസികളെ വിവരം അറിയിച്ചു. ഉടന്‍ ആശുപത്രിയില്‍ എത്തിയെങ്കിലും രക്ഷിക്കാനായില്ല.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാരിപ്പളളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സംസ്‌കാരം നടത്തി. കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ മുബാറഖിന്റെ നേത്യത്വത്തിലാണ് അന്വഷണം നടക്കുന്നത് .

പുലര്‍ച്ചെ രണ്ടു മണിക്കു ശേഷമായിരുന്നു ഷാഡോ പൊലീസിന് നിര്‍ണായക വിവരം കിട്ടുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ട്. വേഗം വന്നാല്‍ ആളെ പിടിക്കാമെന്നായിരുന്നു സന്ദേശം. പൊലീസ് സംഘം മൂന്നു മണിയാകുമ്പോഴേക്കും പാഞ്ഞെത്തി. ഹോസ്റ്റലിലേക്ക് ഇരച്ചുകയറി. മുറിയിലുണ്ടായിരുന്നത് കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി സ്വദേശിയായ അക്വില്‍ മുഹമ്മദ് ഹുസൈന്‍. ഹൗസ് സര്‍ജനാണ്. 15 ദിവസം കൂടിയാണു ഹൗസ് സര്‍ജന്‍ ഡ്യൂട്ടി. അതു കഴിഞ്ഞാല്‍ എംബിബിഎസ് പഠനം പൂര്‍ത്തിയാകേണ്ട വിദ്യാര്‍ഥിയാണ്.

അക്വിലിനെ പിടികൂടിയ ഉടനെ പൊലീസ് ചോദ്യം ചെയ്തു. സഹപാഠികളായ ആരെല്ലാം സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ട്? ചുരുങ്ങിയത് 15 പേരെങ്കിലും ലഹരി ഉപയോഗിക്കുന്നുണ്ടെന്നു മറുപടി. അഞ്ചു പേരുകളും പറഞ്ഞു. എത്ര കാലമായി ലഹരി ഉപയോഗിക്കുന്നു? മൂന്നു വര്‍ഷമായെന്നു മറുപടി. ലഹരിയുടെ പ്രത്യാഘാതങ്ങള്‍ നന്നായി അറിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍തന്നെ ഇങ്ങനെ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ കേട്ട് പൊലീസും ഞെട്ടി.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ ഹോസ്റ്റലില്‍ വന്ന് ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളതായും പ്രതി വെളിപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. ഉറക്കമൊഴിച്ച് ജോലി ചെയ്യുമ്പോള്‍ ‘ഉഷാര്‍’ കിട്ടാനാണ് ആദ്യം ലഹരി ഉപയോഗിച്ച് തുടങ്ങിയത്. പിന്നീട്, ഇതിന് അടിമപ്പെടുകയായിരുന്നു. ലഹരി ഉപയോഗത്തില്‍നിന്നു പിന്മാറാന്‍ പലകുറി ശ്രമിച്ചിട്ടും നടന്നില്ല. ലഹരി കിട്ടിയില്ലെങ്കില്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയാണെന്നാണു പൊലീസിന്റെ ചോദ്യംചെയ്യലിനിടെ പ്രതി പറഞ്ഞത്.

 

അക്വിലിന്റെ മാതാപിതാക്കള്‍ വിദേശത്താണ്. ഹോസ്റ്റലില്‍ കഴിയുന്നതിനാല്‍ ‘സ്വാതന്ത്ര്യം’ ലഭിച്ചിരുന്നു. സ്വകാര്യ ഹോസ്റ്റല്‍ ആയതിനാല്‍ വാര്‍ഡന്മാരും ഇല്ലായിരുന്നു. ഹോസ്റ്റലില്‍ വരുന്ന അപരിചതരെ നിയന്ത്രിക്കാന്‍ പൊലീസ് നിര്‍ദേശിച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ തുടരും. അക്വിലിന്റെ ഫോണ്‍വിളി പട്ടിക പരിശോധിക്കുന്നുണ്ട്. സ്ഥിരമായി വിളിക്കുന്നവരുടെ പേരുവിവരങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്.

ഭാര്യയുമായി പിണങ്ങിക്കഴിയുകയായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. മകന്‍റെ വേര്‍പ്പാടില്‍ മനംനൊന്ത പിതാവ് ഭാര്യ വീട്ടിലത്തെിയും ആത്മഹത്യചെയ്തു. കാലടി മരോട്ടിച്ചോട് വടക്കുംഭാഗം വീട്ടില്‍ ആന്‍റണി (72), മകന്‍ ആന്‍റോ (32) എന്നിവരാണ് മരിച്ചത്.

ആന്‍റോ ചൊവ്വാഴ്ച ഉച്ചയോടെ വീടിനടുത്തെ വേങ്ങൂര്‍ പാടശേഖരത്തിലത്തെിയാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ചെയ്തത്. ആന്‍റണി വൈകീട്ട് 4.15ഓടെ ആന്‍റുവിന്‍റെ ഭാര്യഗൃഹമായ കുന്നുകര കുറ്റിപ്പുഴ കപ്പേളക്ക് സമീപം പുതുവ വീട്ടില്‍ ജോസിന്‍റെ വീട്ടുമുറ്റത്തത്തെിയുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ജീവാഹുതി ചെയ്തത്.

2018ലായിരുന്നു ആന്‍റുവും നിയയും തമ്മിലെ വിവാഹം. രണ്ട് മക്കളുണ്ട്. രണ്ട് വര്‍ഷത്തിന് ശേഷം കുടുംബ വഴക്കിനെ തുടര്‍ന്ന് ഇരുവരും അകന്ന് കഴിയുകയായിരുന്നു. ഇതത്തേുടര്‍ന്ന് വീട്ടുകാരും ഇടവകക്കാരും പൊതുപ്രവര്‍ത്തകരുമടക്കം പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

നിയ കുന്നുകരയിലുള്ള വീട്ടില്‍ സ്ഥിരതാമസമാക്കി. അതിനിടെ വിദേശത്തായിരുന്നു ആന്‍റു ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാനാകുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ മാസം നാട്ടിലത്തെി. പല രീതിയില്‍ അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഏതാനും ദിവസങ്ങളായി നിരാശയിലായിരുന്ന ആന്‍റു ഉച്ചയോടെയാണ് വേങ്ങൂര്‍ പാടശേഖരത്തിലത്തെി ദേഹത്ത് പെട്രോളൊഴിച്ചത്. ശരീരമാസകലം തീ പടര്‍ന്ന ആന്‍റുവിനെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലുമത്തെിച്ചെങ്കിലും മരണം സംഭവിച്ചു.

മകന്‍റെ മരണം അറിഞ്ഞയുടന്‍ വീട്ടില്‍ നിന്നിറങ്ങിയ ആന്‍റണി പെട്രോള്‍ വാങ്ങിയ ശേഷമാണ് കുന്നുകരയിലേക്ക് വന്നത്. കപ്പേള കവലയില്‍നിന്ന് ഇടവഴിയിലൂടെ കാല്‍നടയായാണ് ആന്‍റണി ജോസിന്‍റെ വീട്ടിലത്തെിയത്. ഗേറ്റ് തുറന്ന ആന്‍റണി ജോസും കുടുംബവും നോക്കിനില്‍ക്കെ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവത്രെ.

ആന്‍റണി അഗ്നിക്കിരയാകുന്നത് കണ്ട് ഭീതിയിലായ ജോസും കുടുംബവും വാതിലടച്ചു. സംഭവം കണ്ട് നാട്ടുകാര്‍ ഓടിയത്തെി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും മരിച്ചിരുന്നു. സംഭവമറിഞ്ഞ് മുനമ്പം ഡിവൈ.എസ്.പി എസ്. ബിനുവിന്‍റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തത്തെി.

ശാസ്ത്രീയ പരിശോധന ഏജന്‍സികളും നടപടി പൂര്‍ത്തിയാക്കി. രാത്രിയോടെയാണ് ആന്‍റണിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മരിച്ച ആന്‍റണിയുടെ ഭാര്യ എല്‍സി. മറ്റ് മക്കള്‍: ബിജി, ജിനി, സിസ്റ്റര്‍ സിനി, ജിന്‍റോ. മരുമക്കള്‍: ആന്‍റണി, ബിജോയി, നിയ, അനു. ആന്‍റുവിന്‍റെ മക്കള്‍: ആന്‍മോള്‍, ജോസഫ്. അങ്കമാലി, ചെങ്ങമനാട് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

കൊച്ചിയിൽ പ്രമുഖ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുതിയ പല വഴിത്തിരിവുകളും സംഭവിച്ച്‌ കൊണ്ടിരിക്കുകയാണ്. ചിലവെളിപ്പെടുത്തലുകളും തെളിവുകളും ഇപ്പോഴെങ്കിലും കേസിൽ നടന്നിയില്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ ഈ കേസിൽ ഒളിഞ്ഞിരുന്ന ആക്രമണത്തിൽ പങ്കാളികളായ കുറ്റവാളികളിലേക്ക് കേസന്വേഷണം ഒരിക്കലും നീണ്ടു പോകുമായിരുന്നില്ല. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

കേസ് വീണ്ടും വാര്‍ത്തകളില്‍ നിറയവേ ക്ഷേത്രോത്സവത്തില്‍ പങ്കെടുക്കുന്ന ദിലീപിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. കൂവപ്പടിയിലെ ക്ഷേത്രത്തിലെ രഥോത്സവത്തിലാണ് ദിലീപ് മുഖ്യതിഥിയായി പങ്കെടുത്തത്. ഇത്രയും കോലഹലങ്ങളോക്കെ തന്നെ കേസുമായി ബന്ധപ്പെട്ട് നടക്കുമ്പോൾ കൂളായി രഥോത്സവത്തിൽ പങ്കെടുക്കുന്ന ദിലീപിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകൾ.

കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായ മറ്റൊരു റെയ്ഡ് കൂടി അന്വേഷണ സംഘം നടത്തുകയുണ്ടായി. അന്വേഷച്ചണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെ അടുത്ത കൂട്ടാളിയായ ആലുവ സ്വദേശി ശരത്തിന്റെ തോട്ടുമുഖത്തെ വീട്ടിലും ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ കൊച്ചിയിലെ ഫ്‌ലാറ്റിലുമാണ് ക്രൈംബ്രാഞ്ച് ഇന്നലെ രാത്രി അരിച്ച് പെറുക്കിയത്.

ശരത് റെയ്ഡ് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്ന് സൂചനയുണ്ട്. ‌‌ ഒളിവിലായ ഇയാളെ കണ്ടെത്തേണ്ടതുണ്ട്. ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത്താണ്. ഇരുവരും തൃശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. ആലുവ പോലീസ് അറസ്റ്റ് ചെയ്ത് ദിലീപിനെ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഒപ്പമുണ്ടായിരുന്നു.നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്നും ശരത്തിന്റേതാണ്.

കാറപകടത്തില്‍ വാവ സുരേഷിന് പരിക്ക്. അദ്ദേഹം സഞ്ചരിച്ച കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം.

ഇന്ന് തിരുവനന്തപുരം പോത്തന്‍കോട്ടായിരുന്നു സംഭവം.അപകടത്തില്‍ വാവ സുരേഷിന് പരിക്കേറ്റു.തലയ്ക്കാണ് പരിക്കേറ്റ വാവ സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പോത്തൻകോട് വെച്ചായിരുന്നു വാവ സുരേഷ് സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ വാവ സുരേഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുനേരം 6:30നായിരുന്നു വാവ സുരേഷിന് അപകടം സംഭവിച്ചത്. പോത്തെൻകോഡിൽ നിന്നും ശ്രീകാര്യത്തിലേക്ക് പോകുന്ന വഴിയാണ് അദ്ദേഹത്തിന് അപകടം ഉണ്ടായത്. എതിർ വശത്ത് നിന്ന് വന്ന കാറിൽ രണ്ടു സ്ത്രീകളും, രണ്ടു പുരുഷന്മാരും ഒമ്പത് ദിവസം പ്രായമുള്ള ഒരു കുഞ്ഞും ഉണ്ടായിരുന്നു. അപകടത്തിൽ ഇരുകൂട്ടർക്കും സാരമായ പരിക്കുകൾ ഉണ്ടായിട്ടുണ്ട്.

ആയിരക്കണക്കിന് പാമ്പുകളെ ആണ് വാവ സുരേഷ് പിടിച്ചിട്ടുള്ളത്. മുന്നൂറോളം തവണ വിഷപ്പാമ്പുകളുടെ കടിയേറ്റിട്ടുണ്ട് മൂന്നു തവണ വെന്റിലേറ്ററിലും ആറു തവണ ഐ സി യുവിലും കിടന്നിട്ടുണ്ട് സുരേഷ്. വാവ സുരേഷ് അവതരിപ്പിച്ചിരുന്ന സ്‌നേക് മാസ്റ്റർ എന്ന പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു.

പാമ്പുകൾ കയറിയ വീടുകളിലും സ്ഥലങ്ങളിലും ചെന്ന് അവിടെ നിന്നും പാമ്പിനെ പിടിക്കുന്ന ദൃശ്യങ്ങൾ ആണ് ഈ പരിപാടിയിലൂടെ പ്രേക്ഷകർക്ക് അദ്ദേഹം കാണിച്ചു കൊടുത്തത്. പാമ്പുകൾ മിക്ക ആളുകൾക്കും ഒരു പേടി സ്വപ്നം ആണ്. നമ്മുടെ നാടുകളിൽ വളരെ സാധാരണമായി കണ്ടു വരുന്ന ജീവിയാണ് പാമ്പുകൾ. പാമ്പുകൾ ഇഴയുന്നത് കാണുന്നതും ചിന്തിക്കുന്നത് പോലും അറപ്പും പേടിയും ഒക്കെ ആണ് പലർക്കും. പാമ്പുകൾക്ക് വിഷം ഉണ്ട് എന്നുള്ളത് കൊണ്ട് തന്നെ പാമ്പുകളെ പേടിയാണ് മിക്ക ആളുകൾക്കും. എന്നാൽ എല്ലാ പാമ്പുകൾക്കും വിഷമില്ല എന്നതാണ് സത്യം.

രണ്ടു ഇനം പാമ്പുകൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. വിഷം ഉള്ളതും വിഷം ഇല്ലാത്തതുമായ പാമ്പുകൾ. പാമ്പുകൾ വിഷം കുത്തി ഇരയെ കൊന്നു തിന്നുകയാണ് പതിവ്. എന്നാൽ വിഷമില്ലാത്ത പാമ്പുകൾ ഇരയെ ചുറ്റി വരിഞ്ഞു ശ്വാസം മുട്ടിച്ചു കൊന്നു തിന്നുകയാണ് ചെയ്യുക. പലപ്പോഴും പാമ്പിന്റെ ശല്യം അകറ്റുവാൻ ആയി മണ്ണെണ്ണ ഒഴിക്കുന്നത് കണ്ടു വരുന്നുണ്ട്. പാമ്പിനെ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങളും പല തരം പാമ്പുകളെ കുറിച്ചുള്ള അറിവും മലയാളികൾക്ക് പകർന്നു നൽകിയിട്ടുള്ള അതുല്യ പ്രതിഭയാണ് വാവ സുരേഷ്.

തമിഴ്താരം ധനുഷും സംവിധായകയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയും വിവാഹമോചിതരാകുന്നു. 18 വര്‍ഷത്തെ വൈവാഹിക ജീവിതമാണ് ഇരുവരും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

ജനുവരി 17ന് രാത്രിയോടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും ചേര്‍ന്ന് വഴിപിരിയുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള കുറിപ്പ് പുറത്ത് വിട്ടത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുകയും രണ്ട് വ്യക്തികള്‍ എന്ന നിലയില്‍ വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും യാത്രയായിരുന്നു എന്നും ഇരുവരുടെയും കുറിപ്പില്‍ പറയുന്നു.

‘മാതാപിതാക്കളായും പരസ്പരമുള്ള അഭ്യുദയകാംക്ഷികളായും സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഞങ്ങളുടെ ഒരുമിച്ചുനില്‍ക്കല്‍. വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും ഒത്തുപോവലിന്റെയുമൊക്കെ യാത്രയായിരുന്നു അത്. ഇന്ന് ഞങ്ങളുടെ വഴികള്‍ പിരിയുന്നിടത്ത് നില്‍ക്കുകയാണ്. വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസിലാക്കലിനും വേണ്ടി സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും വേര്‍പിരിയുകയാണ്. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കുകയും ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് ദയവായി നല്‍കണം.’

പതിനെട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ഫുള്‍ സ്റ്റോപ്പിടാന്‍ നടന്‍ ധനുഷും സംവിധായിക ഐശ്വര്യയും തീരുമാനിച്ചതിന്റെ ഞെട്ടലിലാണ് സിനിമാലോകം. സമൂഹ മാധ്യമ അക്കൗണ്ടുകള്‍ വഴിയാണ് ഇക്കാര്യം ഇരുവരും അറിയിച്ചത്. തീരുമാനത്തെ പിന്തുണയ്ക്കാനും ബഹുമാനിക്കാനും ഇരുവരും ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.

നാഗചൈതന്യ-സമാന്ത വിവാഹമോചനത്തിന് ശേഷം ചര്‍ച്ചയായിരിക്കുകയാണ് ധനുഷ് -ഐശ്വര്യ വേര്‍പിരിയല്‍. വാര്‍ത്ത സ്ഥിരീകരിച്ച ഉടനെ തന്നെ ഐശ്വര്യ രജനികാന്ത് ട്വിറ്റര്‍ അക്കൗണ്ട് ഡിപി മാറ്റി. അച്ഛന്‍ രജനികാന്തിനും സഹോദരി സൗന്ദര്യക്കുമൊപ്പമുള്ള ഫോട്ടോയാണു പുതിയ ട്വിറ്റര്‍ ഡിപിയാക്കിയത്. ഐശ്വര്യയും സഹോദരി സൗന്ദര്യയും കുട്ടികളായിരുന്ന കാലത്തെ ഫോട്ടോയാണ് അപ്ലോഡ് ചെയ്തിരിക്കുന്നത്. പുതിയ പ്രൊഫൈല്‍ ചിത്രം ശ്രദ്ധിക്കൂവെന്നാണു ഫോട്ടോയ്ക്കു താഴെ കുറിച്ചിരിക്കുന്നത്.

അതേസമയം, ഐശ്വര്യയുടെ സഹോദരിയായ സൗന്ദര്യയും പുതിയ ചിത്രം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. സൗന്ദര്യ പോസ്റ്റ് ചെയ്ത ഫോട്ടോ ക്ഷണ നേരം കൊണ്ടാണ് വൈറലായത്.

2004 നവംബര്‍ 18നായിരുന്നു ധനുഷും ഐശ്വര്യയും വിവാഹിതരായത്. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളും ഇവര്‍ക്കുണ്ട്. ഐശ്വര്യ രജിനികാന്ത്, ഗായിക കൂടിയാണ്. ധനുഷ് അഭിനയിച്ച ‘ത്രീ’ എന്ന ചിത്രം സംവിധാനം ചെയ്തത് ഐശ്വര്യയാണ്.

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു. വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിതയാണ് മരിച്ചത്. 46 വയസായിരുന്നു. കല്ലറ സി.എഫ്.എൽ.ടി.സിയിൽ കോവിഡ് ഡ്യൂട്ടിയിലായിരുന്നു സരിത. കഴിഞ്ഞ ദിവസമാണ് കടുത്ത ക്ഷീണം അനുഭവപ്പെട്ടത്.

തുടർന്ന് കൊവിഡ് പരിശോധനയ്ക്ക് വിധേയയാകുകയായിരുന്നു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഇതേതുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരണത്തിന് കീഴടങ്ങിയത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇന്ന് മരണപ്പെട്ടത് സംസ്ഥാനത്ത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. അതേസമയം, സരിതയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ മരണത്തിലേയ്ക്ക് വഴിവെച്ചതെന്നും അന്വേഷിച്ചുവരികയാണ്.

അതേസമയം, സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇരുപതിനായിരത്തിലധികം കേസുകളാണ് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. തിങ്കളാഴ്ച സംസ്ഥാനത്ത് 22,946 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂർ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂർ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസർഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സെക്രട്ടേറിയറ്റിലും കൊവിഡ് പടർന്നുപിടിക്കുകയാണ്. നേരത്തെ മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം താളംതെറ്റി. മുഖ്യമന്ത്രിയുടെ ഓഫീസ് ഭാഗികമായി അടച്ചു. മറ്റു മന്ത്രിമാരുടെ ഓഫീസുകളിലും നിരവധിപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സെക്രട്ടേറിയേറ്റ് ലൈബ്രറിയും അടച്ചു. വിവിധയിടങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററുകൾ ഓരോ ദിവസവും കൂടി വരികയാണ്.

വിവിധ മന്ത്രിമാരുടെ ഓഫീസുകളിലും വിവിധ വകുപ്പുകളിലും നിരവധിപ്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പലർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം ഭാഗികമായി അടച്ച നിലയിലാണ്. വനം, ദേവസ്വം മന്ത്രിമാരുടെ ഓഫീസിലും നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമാനമായി മറ്റ് പല മന്ത്രിമാരുടെയും ഓഫീസുകളിൽ നിരവധിപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.

Copyright © . All rights reserved