മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ട് ബൈക്കോടിച്ച യുവാവിനെ പിടികൂടി കോയമ്പത്തൂര്‍ സിറ്റി പോലീസ്. കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് (35) പിടിയിലായത്.
വ്യാഴാഴ്ച രാത്രി ഗാന്ധിപുരം ഫ്‌ലൈ ഓവറിലാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധിപുരം നൂറടി റോഡില്‍ മേല്‍പാലത്തിനു മുകളിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയില്‍, വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ടിവി സീരിയല്‍ കാണുകയായിരുന്നു ഇയാള്‍.
യുവാവിന്റെ ഈ പ്രവര്‍ത്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ നടപടി. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്. ഇതോടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പോലീസ് രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തമിഴ് സീരിയലായ ‘രാജാ റാണി’യാണ് ഇയാള്‍ ബൈക്കോടിക്കുന്നതിനിടെ മൊബൈല്‍ ആപ്പില്‍ കണ്ടതെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും 1,200 രൂപ പിഴ ഈടാക്കി. കൂടാതെ ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്ത ശേഷം ഉപദേശവും നല്‍കിയാണ് പോലീസ് മുത്തുസ്വാമിയെ വിട്ടയച്ചത്.
കോവിഡ് പ്രതിരോധത്തിന് അശ്വഗന്ധയുടെ ഉപയോഗസാധ്യതകളറിയാന്‍ യുകെയുമായി ചേര്‍ന്ന് പഠനം നടത്താനൊരുങ്ങി ആയുഷ് മന്ത്രാലയം. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനുമായി സഹകരിച്ചായിരിക്കും പഠനം നടത്തുക.
യുകെയിലെ രണ്ടായിരത്തോളം പേരില്‍ അശ്വഗന്ധയുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനായി ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയും എല്‍എസ്എച്ച്ടിഎമ്മും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ലെയ്‌സെസ്റ്റര്‍, ബര്‍മിംങ്ഹാം, ലണ്ടന്‍ എന്നീ മൂന്ന് നഗരങ്ങളിലായിരിക്കും പരീക്ഷണം.
ഇന്ത്യന്‍ വിന്റര്‍ ചെറി എന്നറിയപ്പെടുന്ന ഔഷധ സസ്യമാണ് അശ്വഗന്ധ.ഇവയ്ക്ക് പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്.അശ്വഗന്ധ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ കോവിഡ് ചികിത്സയില്‍ അത് നിര്‍ണായകമാവും. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതിക്ക് ശാസ്ത്രീയസാധുത നല്‍കാനും ഇതിലൂടെ സാധിക്കും.
അശ്വഗന്ധയുടെ ഗുണഫലങ്ങള്‍ അറിയുന്നതിനായി നിരവധി പഠനങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും ഒരു വിദേശ സ്ഥാപനവുമായി ചേര്‍ന്ന് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ഇതാദ്യമാണ്.
രാമനാട്ടുകരയില്‍ പിതാവിനെയും മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട:ടെക്ക്നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്(61), മകള്‍ ശാരിക(31) എന്നിവരെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച (ആഗസ്റ്റ്-2) വൈകിട്ടോടെയാണ് സംഭവം.
ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളില്‍ കെട്ടിയത്. ആത്മത്യാ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പീതാംബരന്റെ ഭാര്യ പ്രഭാവതി. മകന് പ്രജിത്(എഞ്ചിനീയര്‍ ബാംഗ്ലൂര്‍). അസി.കമ്മീഷന് എ.എം സിദിഖിന്റെ നേതൃത്വത്തില്‍ ഫറോക്ക് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
നാല് പതിറ്റാണ്ടിലെ ചരിത്രം തിരുത്തി ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഒളിംപിക്സിനിറങ്ങിയ ഇന്ത്യ ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രിട്ടനെ തോല്‍പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 3-1 നാണ് ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്. സെമിയില്‍ കരുത്തരായ ബെല്‍ജിയം ഇന്ത്യയുടെ എതിരാളികള്‍.
ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിംഗ് ഇന്ത്യക്ക് ലീഡ് ഒരുക്കി. 9ാം മിനിറ്റില്‍ ഗുര്‍ജന്ദ് സിംഗും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍: 2-0. 46-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി വാര്‍ഡ് ബ്രിട്ടനായി ഒരു ഗോള്‍ മടക്കി.
എന്നാല്‍ 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗ് ഗോള്‍ വല ചലിപ്പിച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. വനിതാ ഹോക്കിയിലും ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് തുണയായി.
ഇതിനു മുമ്പ് 1980 മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സെമി കളിച്ചത്. അന്ന് ഫൈനലില്‍ കടന്ന ഇന്ത്യ തങ്ങളുടെ എട്ടാം സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ ഏറ്റവും അവസാനം മെഡലണിഞ്ഞിട്ട് 41 വര്‍ഷത്തിനു ശേഷമാണ് ഇപ്പോഴത്തെ സെമിഫൈനല്‍ പ്രവേശനം.
പത്തനംതിട്ട: കേരളത്തിലെ 140 എം എൽഎമാരുടെ പേരുകൾ നൊടിയിടയിൽ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ തരംഗമായ മലാലയെ യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിൻ്റെ ദേശീയ റിക്കാർഡിന് ശുപാർശ ചെയ്തു. ഏതു മണ്ഡലത്തിലെ എംഎൽഎയുടെ പേരും അക്ഷര സ്ഫുടതയോടെ പറയും ഈ കൊച്ചു മിടുക്കി.യുആർഎഫ് ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയാണ് ദേശിയ റിക്കോർഡിനായി ശുപാർശ ചെയ്തത്.
യൂ ആർഎഫ് -സി ഇ ഒ സൗദീപ് ചാറ്റർജി (കൽക്കട്ട), ഇൻറർനാഷണൽ ജൂറി അംഗങ്ങൾ എന്നിവരടങ്ങിയ റിക്കോർഡ് മാനേജ്മെൻ്റ് ടീം രേഖകൾ പരിശോധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് ഇൻറർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു. അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളാണ് അഞ്ചു വയസ്സുകാരി മലാല ലില്ലി ഏബ്രഹാം.
തര്‍ക്ക പ്രശ്‌നം പരിഹരിക്കാനെത്തിയ പോലീസുകാരനെയും കൗണ്‍സിലറെയും വിരട്ടിയോടിച്ച് വീട്ടമ്മ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. തര്‍ക്കപ്രശ്നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കറ്റോട് കളപുരക്കല്‍ വീട്ടില്‍ അമ്മാളുവും ഭര്‍തൃ സഹോദരി രജനിയും തമ്മിലുണ്ടായ വസ്തുതര്‍ക്കം വസ്തു തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു എസ് ഐയും കൗണ്‍സിലറും. ഇരുവരെയും അമ്മാളുവാണ് വിരട്ടി ഓടിച്ചത്.തിരുവല്ല നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, തിരുവല്ല എസ്ഐ രാജന്‍ എന്നിവരെയാണ് അമ്മാളു ആക്രമിച്ചത്.
എസ്.ഐയെ തള്ളിയിടുകയും മുനിസിപ്പല്‍ കൗണ്‍സിലറെ വലിയ കല്ല് വെച്ച് എറിയുന്നതും വീഡിയോയില്‍ കാണാം. അമ്മാളുവിന്റെ അയല്‍വാസി ആണ് വീഡിയോ പകര്‍ത്തിയത്. വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ ഇരുവര്‍ക്കും അമ്മാളുവിനെ കീഴടക്കാന്‍ സാധ്യമായില്ല.
അമ്മാളുവിന്റെയും രജനിയുടെയും ഭര്‍ത്താക്കന്മാര്‍ മരിച്ചതാണ്. ഇതോടെയാണ്, പ്രശ്നം സംസാരിച്ച് രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. സ്ത്രീകള്‍ ആയതിനാല്‍ തന്നെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ഇവര്‍ കരുതിയത്.
എന്നാല്‍ പ്രതീക്ഷിക്കാതെയായിരുന്നു ആക്രമണം. കൗണ്‍സിലറെ ആണ് അമ്മാളു ആദ്യം കയ്യേറ്റം ചെയ്തത്. ഇത് തടയാന്‍ ശ്രമിച്ച എസ്ഐ രാജനെ അമ്മാളു തള്ളി താഴെയിട്ടു. തുടര്‍ന്ന് ജേക്കബ് ജോര്‍ജിന് നേരേ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ കൗണ്‍സിലര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ അമ്മാളുവിനെതിരെ പോലീസ് കേസെടുത്തു.
ഭീഷണിപ്പെടുത്തി പുതുമുഖ നടിമാരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ച ചലച്ചിത്രതാരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളി നടി നന്ദിത ദത്തയാണ് പോലീസ് പിടിയിലായത്. നന്ദിതയെ കൂടാതെ സഹായിയും സന്തതസഹചാരിയുമായ മൈനക് ഘോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
നന്ദിത ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായി പുതുമുഖ നായികമാരായ രണ്ട് പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.
നാൻസി ഭാഭി എന്നറിയപ്പെടുന്ന നന്ദിത സോഫ്റ്റ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചാണ് ശ്രദ്ധ നേടിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലും ആൻഡ്രോയിഡ് ആപ്ലികേഷനുകൾ വഴിയും നിരവധി അശ്ലീല ചിത്രങ്ങളാണ് നന്ദിതയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. മോഡലുകളെയും പുതുമുഖ താരങ്ങളെയും നന്ദിത തന്നെയാണ് അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ വേണ്ടി നിർബന്ധിക്കുന്നത്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനും ഇവർ മടിക്കാറില്ലെന്നും കൊലപ്പെടുത്തും എന്നുവരെ പറഞ്ഞെന്നും പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു.
സ്പിരിച്ച്വൽ ഡെസ്ക്.
ദൈവം കൊടുത്ത കുഞ്ഞുങ്ങളെ സ്വീകരിക്കണമെന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതിൽ തെറ്റ് എന്തെങ്കിലുമുണ്ടോ?
ക്രിസ്ത്യാനികളുടെ കുടുംബത്തിൽ നിർബന്ധമായും അഞ്ച് കുട്ടികൾ ഉണ്ടായിരിക്കണം എന്ന കല്പന പിതാവ് നൽകിയോ? പിന്നെ എന്താണ് കുഴപ്പം? ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ ചോദിക്കുന്നു. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദേഹം.
പ്രാർത്ഥനയുടെ സമയത്തെ ഇല്ലായ്മ ചെയ്യുന്ന ചാനൽ ചർച്ചകൾ കാണരുത്. സ്വർഗ്ഗത്തിൽ പോകാൻ അതൊന്നും വേണ്ട. അത് കേട്ടാൽ സ്വർഗ്ഗത്തിൽ പോകാതിരുന്നുവെന്നും വരാം. സഭ എന്ത് പറഞ്ഞാലും അതെടുത്ത് അമ്മാനമാടുന്ന സന്തോഷമാണ് ചാനലുകാർക്ക്.
കത്തോലിക്കാ സഭ നടത്തുന്ന ഒരു പ്രസ്ഥാനവും ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമുള്ളതല്ല. അക്രൈസ്തവരായ ആളുകൾ എത്രയോ നമ്മുടെ ദേവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നു. അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത് മനുഷ്യത്വത്തിൻ്റെ പേരിലാണ്.
മാധ്യമങ്ങളിലൂടെ വിജാരണ ചെയ്യപ്പെടുന്ന വിജാരണയ്ക്ക് നിന്ന് കൊടുക്കേണ്ടവരല്ല കത്തോലിക്കർ.
മാധ്യമങ്ങൾ ഒന്നോർക്കണം. വർഗ്ഗീയത പ്രചരിപ്പിക്കുന്നവരല്ല ക്രിസ്ത്യാനി. പക്ഷേ, വർഗ്ഗ ബോധമുള്ളവരാണ്.
പാലാ രൂപതാധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയെ വളച്ചൊടിച്ച മാധ്യമങ്ങൾക്ക് നൽകിയ മറുപടിയായിരുന്നു കുറവിലങ്ങാട്ട് മർത്തമറിയം ഫൊറോനാ പള്ളിയിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിൽ നടത്തിയ വചന സന്ദേശം.
പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.
മെട്രിസ് ഫിലിപ്പ്
കളക്ടർ ബ്രോ, മേയർ ബ്രോ, ചങ്ക് ബ്രോ, അങ്ങനെ അങ്ങനെ ബ്രോകളുടെ, ലോകമായി നമ്മുടെ സമൂഹം മാറിയിരിക്കുന്നു. കൂട്ടത്തിൽ ‘സിസ്’ന്റെയും ഉണ്ട്ട്ടോ. കൂടുതൽ സ്നേഹം ആ വ്യക്തികളോട് ഉള്ളത് കൊണ്ടല്ലേ, നമ്മളൊക്കെ അവരെ ബ്രോസ് എന്ന് വിളിച്ചുകൊണ്ട്, തങ്ങളുടെ സ്നേഹം പ്രകടിപ്പിക്കുന്നത് കളിക്കൂട്ടുകാർ, പ്രവാസികൂട്ടുകാർ, നാട്ടിലെയും മറുനാട്ടിലെയും കൂട്ടുകാർ ഒന്നിക്കുമ്പോൾ, ഹായ് ബ്രോ, അളിയോ എന്ന് ഒക്കെ വിളിച്ചുകൊണ്ട്, കെട്ടിപിടിക്കുന്ന ഒരു സമൂഹം ഉണ്ടായിരുന്നു. എന്നാൽ കെട്ടിപ്പിടുത്തം കൊറോണ കൊണ്ട് മാറ്റിയെങ്കിലും, ബ്രോ വിളി എന്തായാലും ഉണ്ട്. നമ്മൾ വിളിക്കുന്ന ബ്രോസുമാർ, എന്നും എപ്പോഴും നമ്മളെ ഒക്കെ തിരക്കികൊണ്ടിരിക്കുന്നുണ്ടാവും അല്ലെ. എന്നാലും ഉറപ്പില്ല.
ഈ തിരക്കുപിടിച്ചോടികൊണ്ടിരിക്കുന്ന ആധുനികലോകത്തിൽ, ബ്രോകളുടെ സ്നേഹവും, കരുതലും കാണുമ്പോൾ നമുക്ക് എന്ത് സന്തോഷം ആണല്ലേ. എന്നാൽ നമ്മൾ വിളിക്കുന്ന, നമ്മളെ വിളിക്കുന്ന ബ്രോകളുടെ സ്നേഹം എത്രമാത്രം ആഴത്തിൽ ഉണ്ട് എന്ന് പരീക്ഷിക്കാൻ പല വഴികൾ ഉണ്ട്. ഈ ചെറിയ പരിക്ഷണം കൊണ്ട് ഒട്ടേറെ പഠിക്കുവാനും സാധിക്കും.
ഇപ്പോൾ ഊണിലും ഉറക്കത്തിലും വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, എല്ലാം നമ്മളെ വലവീശിപിടിച്ചിരിക്കുകയാണല്ലോ. ഒരാൾ ജീവനോടെ ഉണ്ടോ എന്ന് അറിയണമെങ്കിൽ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് നോക്കിയാൽ മതി. അത്രമാത്രം സോഷ്യൽമീഡിയ സമൂഹത്തിൽ പടർന്നുപിടിച്ചിരിക്കുന്നു. വാട്ട്സ്ആപ്പ് ഇല്ലാത്തവർ വളരെ ചുരുക്കം. സ്കൂൾ, ഫാമിലി, ജോലിസ്ഥലം, അങ്ങനെ അങ്ങനെ നിരവധി ഗ്രൂപ്പുകൾ എല്ലാവർക്കും ഉണ്ട്.
ഇനിയാണ് ആ ചലഞ്ച്, വൺ വീക്ക്, നെറ്റ് ഓഫ് ചെയ്തു വെയ്ക്കുക. പിന്നീട് ഓപ്പൺ ചെയ്തു നോക്കുമ്പോൾ ഗ്രൂപ്പ് ചാറ്റിൽ നൂറ്കണക്കിന് മെസ്സേജുകൾ കാണാം. എന്നാൽ, നമ്മൾ ചങ്ക് ബ്രോസ് എന്ന് വിളിക്കുന്നവരുടെ ഒരു മെസ്സേജ് വിരളമായിരിക്കും. “ബ്രോ എവിടെ ആയിരുന്നു, എന്ത് പറ്റി” എന്നുള്ള ഒരു മെസ്സേജ് കാണുക വളരെ വളരെ ചുരുക്കം. എന്ത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഈ ലോകം തിരക്കുപിടിച്ചു കൊണ്ടുള്ള ഓട്ടത്തിൽ ആണ്. ഫേസ്ബുക്കിൽ, നോക്കുമ്പോൾ, അപ്പപ്പോൾ, കാണുന്നവരുടെ പോസ്റ്റുകളിൽ, നമ്മൾ ലൈക്ക്, കമന്റ് ഇട്ട് പോകും, എന്നാൽ അൽപ്പം കഴിഞ്ഞു അവരെയൊക്കെ മറന്നുപോകും. ഫോണിൽ, സ്ക്രോൾ ചെയ്തു പോകുന്നതിനനുസരിച്ചു, നമ്മുടെ ഒക്കെ മനസ്സുകളിൽ പുതിയവർ കടന്നു വന്നുകൊണ്ടിരിക്കും. അത്രമാത്രം എന്ന് കരുതുക. അല്ലാതെ, ബ്രോസ് ഒക്കെ മറന്നു എന്ന് കരുതേണ്ടതില്ല.
ഏറ്റവും വേണ്ടപ്പെട്ടവർ മരണപ്പെട്ടു കഴിയുമ്പോൾ, ദുഃഖവുമായി, കഴിയുന്നവരെ, എത്രനാൾ നമ്മളൊക്കെ ഓർക്കും. കുറച്ചു ദിവസങ്ങൾ മാത്രം അല്ലെ. ജീവിതത്തിന്റെ ഓട്ടത്തിന്റെ സ്പീഡ് കൂടുതൽ ആയത്കൊണ്ട് എല്ലാവരും എല്ലാവരെയും മറക്കും. സാഹചര്യമങ്ങനെ ആക്കിതീർക്കും.
നമ്മളെ സഹായിക്കുന്നവരെയും നമ്മൾ സഹായിച്ചവരെയും കുറിച്ച് ഓർക്കണം. അവർ ഓർത്തില്ലെങ്കിലും, നന്ദിയും സ്‌നേഹവും എപ്പോഴും അവരോട് ഉണ്ടാകണം. ജീവിതം ഒന്നേ ഒള്ളു. പുഞ്ചിരിക്കുന്ന മുഖവുമായി മറ്റുള്ളവരോട് ഇടപെടാം. വാശിയും അഹങ്കാരവും അരിശവും കൊണ്ട് ഒന്നും നേടാൻ കഴിയില്ല എന്ന് ഓർക്കുക. നമ്മളെ ഓർമിച്ചില്ല എന്ന് കരുതി വിഷമിക്കാതെ, നമുക്ക് ഓർത്തുകൂടെ.
കാണാതെപോയ ആടിനെ കണ്ട് കിട്ടിയപ്പോൾ ആട്ടിടയൻ ആടിനെ ചേർത്തുപിടിച്ചപോലെ, ധൂർത്തപുത്രൻ തിരിച്ചു വന്നപ്പോൾ അപ്പൻ മകനെ ചേർത്തുപിടിച്ചപോലെ, നമ്മുടെ ബ്രോസ്മാരെ ചേർത്തുപിടിക്കാം. ഹായ് ബ്രോ… ഹായ് സിസ് എന്ന് ഉറക്കെ വിളിച്ചുകൊണ്ട് സ്നേഹിക്കാം..
മലയാളി യുവതിയും നവജാത ശിശുവും സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. ആലുവ കപ്രശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോന്റെ ഭാര്യ ഗാഥയും (27) മകളുമാണ് മരിച്ചത്. ആറ് മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഖത്വീഫിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സ്ഥിതി വഷളായതോടെ ശസ്ത്രക്രിയയിലൂടെയാണ് പെണ്‍കുഞ്ഞിനെ പുറത്തെടുത്തത്. ഇതിന് പിന്നാലെ ഗാഥ മരിച്ചു. അധികം വൈകാതെ കുഞ്ഞും മരണപ്പെടുകയായിരുന്നു. സന്ദര്‍ശന വിസയിലെത്തിയ ഗാഥ ഭര്‍ത്താവിനൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിനായുള്ള തയ്യാറെടുപ്പിനിടെയാണ് രോഗം ബാധിച്ചത്. കരിങ്കുന്നം തടത്തില്‍ ടി.ജി മണിലാലിന്റെയും ശോഭയുടേയും മകളാണ്. മനു ഏക സഹോദരനാണ്.