ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കോഴിക്കോട് ബീച്ചില്‍ പെരുന്നാള്‍ ആഘോഷം. കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ പ്രോട്ടോക്കോള്‍ പാലിക്കണമെന്ന നിര്‍ദേശമുണ്ടായിട്ടും ഇരുപതോളം യുവാക്കള്‍ ബീച്ചില്‍ ഒത്തുകൂടുകയായിരുന്നു. മാസ്‌ക് ധരിക്കാതെ എത്തിയ ഇവര്‍ പോലീസിനെ കണ്ടതോടെ ഓടിരക്ഷപെട്ടു. ഇവരുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ വീടിനുള്ളില്‍ ഒതുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. പരിശോധന കര്‍ശനമാണെന്നും പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. പ്രദേശവാസികളായ ചെറുപ്പാക്കാരാണ് ബീച്ചിലെത്തിയത്.
ബൈക്കിലെത്തിയ പോലീസിനെ കണ്ടതോടെ ഇവര്‍ ഇടവഴികളിലൂടെ ഓടി രക്ഷപെട്ടു. ലോക്ക്ഡൗണ്‍ ലംഘിക്കപ്പെട്ടതോടെ കൂടുതല്‍ പോലീസിനെ ബീച്ച് മേഖലകളില്‍ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് രോഗികള്‍ കൂടുതലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്.
എറണാകുളം: ഓക്സിജൻ ടാങ്കറുകളുടെ സാരഥ്യം ഏറ്റെടുക്കാൻ സന്നദ്ധരായി കെഎസ്ആർടിസി ഡ്രൈവർമാർ. ഡ്രൈവർമാരുടെ കുറവു കാരണം ദ്രവീകൃത ഓക്സിജന്റെ വിതരണം താളം തെറ്റാതിരിക്കാനാണ് പുതിയ ക്രമീകരണം. സ്വമേധയാ തയ്യാറായ ഡ്രൈവർമാർക്ക് എറണാകുളത്ത് മോട്ടോർ വാഹനവകുപ്പ് രണ്ടു ദിവസത്തെ പരിശീലനം നൽകും. ഇതിനു ശേഷം ഇവരെ ഓക്സിജൻ ടാങ്കറുകളിൽ നിയോഗിക്കും.
പാലക്കാട് ഡിപ്പോയിൽ നിന്നും 35 ഉം എറണാകുളത്തു നിന്നും 25 ഡ്രൈവർമാർക്കുമാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ ഇവരെ ഓക്സിജൻ നീക്കത്തിന് ഉപയോഗിക്കാനാകും. ദ്രവീകൃത ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നത് ഡ്രൈവർമാരുടെ കുറവ് അനുഭവപ്പെട്ടതിനെ തുടർന്നാണ് മോട്ടോർ വാഹനവകുപ്പ് കെഎസ്ആർടിസിയുടെ സഹായം തേടിയത്.
പാലക്കാട് കഞ്ചിക്കോടാണ് പ്രധാന പ്ലാന്റുള്ളത്. ഇവിടെനിന്നും ദ്രവീകൃത ക്രയോജനിക് ടാങ്കറുകൾ സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിലേക്ക് എത്തിക്കേണ്ടതുണ്ട്. ടാങ്കറിൽ കൊണ്ടു വരുന്ന ഓക്സിജൻ ആശുപത്രികളുടെ ടാങ്കുകളിലേക്ക് നിശ്ചിത മർദ്ദത്തിൽ പകർത്തണം. ഇതിനാവശ്യമായ പരിശീലനവും ഡ്രൈവർമാർക്ക് നൽകും.
അടിയന്തര സാഹചര്യം വന്നതോടെ കമ്പനിയുടെ ഡ്രൈവർമാർ വിശ്രമമില്ലാതെ ടാങ്കറുകൾ ഓടിച്ചു കൊണ്ടിരിക്കുകയാണ്. ഓക്സിജൻ നിറച്ച ടാങ്കറുകൾ 50 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ ഓടിക്കാൻ കഴിയില്ല. അതിനാൽ ലോഡ് ഇറക്കിയതിനു ശേഷം ടാങ്കറുകൾ പരമാവധി വേഗതയിൽ തിരിച്ചെത്തിക്കുകയാണ്. പ്ലാന്റിൽ നിന്നും വീണ്ടും ഓക്സിജൻ നിറച്ച് അടുത്തൊരു സ്ഥലത്തേക്ക് ഉടൻ എത്തിക്കേണ്ടി വരുന്നുണ്ട്. നിലവിലെ അവസ്ഥയിൽ പരിഭ്രാന്തിക്ക് വകയില്ലെങ്കിലും ഈ ക്രമീകരണം താളം തെറ്റിയാൽ അപകട സാധ്യതയുണ്ട്. ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ കിട്ടാത്ത അവസ്ഥയുണ്ടാകും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻനിരയിലുള്ള ആരോഗ്യവകുപ്പ്, റവന്യൂ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും കെഎസ്ആർടിസി ഡ്രൈവർമാരെ നൽകുന്നുണ്ട്. ബസുകൾ ഓടിക്കാത്തിനാൽ ഡ്രൈവർമാരെ നിയോഗിക്കാനാകും. ആംബുലൻസ് ഡ്രൈവർമാർക്ക് പകരമായും കോർപ്പറേഷൻ ഡ്രൈവർമാർ ചുമതലയേറ്റിട്ടുണ്ട്.
30 ക്രയോജനിക് ടാങ്കറുകളാണ് സംസ്ഥാനത്തുള്ളത്. ഉത്തരേന്ത്യൻ കമ്പനി ഉപയോഗിക്കാതിട്ടിരുന്ന മൂന്ന് ടാങ്കറുകൾ മോട്ടോർ വാഹനവകുപ്പ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. ഇവ ഉപയോഗിക്കാൻ കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു.
ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ സുചിത്ര എല്ലാ ട്വിറ്ററിലൂടെയാണ് അറിയിച്ചത്. കോവാക്‌സി്‌ന്റെ വിതരണവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കമ്പനിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നത്.
വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികള്‍ തങ്ങളുടെ സംഘത്തെ വേദനിപ്പിച്ചതായുള്ള മുഖവുരയോടെയാണ് 50 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം സുചിത്ര എല്ലാ ട്വിറ്ററില്‍ കുറിച്ചത്. ലോക്ക്ഡൗണിനിടയിലും 24 മണിക്കൂറും വാക്‌സിന്‍ നിര്‍മ്മാണം തുടരുകയാണെന്നും വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി കമ്പനി അറിയിച്ചു.
അതേസമയം ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചത് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. എങ്ങനെയാണ് ഇവര്‍ക്ക് കോവിഡ് ബാധിച്ചത്, ഇവര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നില്ലേ എന്ന തരത്തില്‍ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്.
‘ബിരിയാണി’ സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയ നടന്‍ തോന്നയ്ക്കല്‍ ജയചന്ദ്രന് നേരെ സൈബര്‍ ആക്രമണം. ചിത്രത്തിലെ രംഗങ്ങള്‍ ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരില്‍ പ്രചരിപ്പിക്കുന്നു എന്ന പരാതിയോടെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്. ബിരിയാണിയില്‍ കനി കുസൃതിയുടെ ഭര്‍ത്താവ് നാസര്‍ എന്ന കഥാപാത്രത്തെയാണ് ജയചന്ദ്രന്‍ അവതരിപ്പിച്ചത്.
ബിരിയാണി ഒ.ടി.ടി റിലീസ് ആയതിന് ശേഷം ചിത്രത്തിലെ രംഗങ്ങള്‍ ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കാന്‍ ആരംഭിച്ചു. ലൈംഗിക ദൃശ്യങ്ങള്‍ എന്ന പേരിലാണ് വളരെ മോശം കമന്റുകളോടെ പ്രചരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള പോസ്റ്റുകള്‍ക്ക് നേരെയും ഇത്തരം പ്രചാരണങ്ങള്‍ നടക്കുന്നുണ്ട് എന്ന് നടന്‍ പ്രതികരിച്ചു.
സിനിമ കണ്ടവര്‍ക്ക് ഈ രംഗങ്ങള്‍ എന്താണെന്ന് മനസ്സിലാകും. എന്നാല്‍ കാണാത്ത തന്റെ നാട്ടുകാരും ബന്ധുക്കളും അടങ്ങുന്നവര്‍ക്ക് ഇത് മനസ്സിലാവില്ല. നാട്ടിന്‍പുറത്താണ് താന്‍ ജീവിക്കുന്നത്. അവിടെയുള്ളവര്‍ക്ക് താന്‍ സിനിമയില്‍ അഭിനയിച്ചതാണ് എന്ന് അറിയില്ല. താന്‍ ഏതോ കെണിയില്‍ പെട്ടു എന്നാണ് അവര്‍ കരുതുക എന്ന് നടന്‍ പറയുന്നു.
ഇത്ര നല്ല ചിത്രം ചെയ്തിട്ടും ഇങ്ങനെ സംഭവിക്കുന്നതില്‍ സങ്കടമുണ്ട്. കോവിഡ് ലോക്ഡൗണ്‍ ആയതിനാല്‍ നിയമനടപടി സ്വീകരിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങളുണ്ടെങ്കിലും നിമയപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് തോന്നയ്ക്കല്‍ ജയചന്ദ്രന്‍ വ്യക്തമാക്കി. സജിന്‍ ബാബു സംവിധാനം ചെയ്ത ബിരിയാണിക്കെതിരെ നേരത്തെയും സൈബര്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.
ജറുസലേമിനെയും പുണ്യസ്ഥലങ്ങളെയും പ്രതിരോധിക്കാനുള്ള പലസ്തീനികളുടെ പോരാട്ടത്തെ പ്രശംസിച്ച് ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച് മേധാവി ആർച്ച് ബിഷപ്പ് അറ്റല്ല ഹന്ന.
“അൽ അക്സാ പള്ളിക്ക് അകത്തും പുറത്തുമായി നടത്തിയ പര്യടനത്തിനിടയിൽ നിരവധി ധീരന്മാരെ കണ്ടുമുട്ടി, അവർ ഇസ്രായേലിന് മുന്നിൽ കീഴടങ്ങാൻ തയ്യാറായിരുന്നില്ല,” ആർച്ച് ബിഷപ്പ് അറ്റല്ല ഹന്ന പറഞ്ഞതായി റായ് അൽ യൂം റിപ്പോർട്ട് ചെയ്തു.
മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യം വെച്ചുള്ള സയോണിസ്റ്റ് പദ്ധതിയും ഇരുണ്ട അധിനിവേശ നയങ്ങളും നേരിടാൻ ഈ വീരന്മാർ തയ്യാറാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
ഇസ്രായേൽ അധിനിവേശം, കൊളോണിയലിസം, അടിച്ചമർത്തൽ, സ്വേച്ഛാധിപത്യം എന്നിവയ്‌ക്കെതിരെ നിലകൊള്ളുന്നതിനാൽ ഈ വീരന്മാർ മുഴുവൻ പുണ്യസ്ഥലങ്ങളെയും പ്രതിരോധിക്കുകയാണെന്ന് ആർച്ച് ബിഷപ്പ് ഊന്നിപ്പറഞ്ഞു.
ഇസ്രായേലിന്റെ അധിനിവേശത്തിൽ നിന്നും ജറുസലേമിനെ മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരുമിച്ച് സംരക്ഷിക്കണമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
വിശുദ്ധ നഗരത്തിന്റെ പൈതൃകവും ചരിത്രവും തങ്ങൾ സംരക്ഷിക്കുകയാണെന്ന് ജറുസലേമികൾ ലോകത്തോട് പറയാൻ ആഗ്രഹിക്കുന്നതായി അറ്റല്ല ഹന്ന പറഞ്ഞു. തന്റെ ദേശീയത കാരണം വളരെയധികം ഇസ്രായേലി ഉപദ്രവങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വിധേയനായ വ്യക്തിയാണ് ഹന്ന.
പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രായേല്‍ ഇന്നലെ നടത്തിയ കടുത്ത സൈനികാക്രമണത്തില്‍ ഹമാസിന്റെ 10 മുതിര്‍ന്ന സൈനിക നേതാക്കള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ തുടര്‍ വ്യോമാക്രമണങ്ങളില്‍ ഹമാസിന്റെ നിരവധി ഉയര്‍ന്ന കെട്ടിടങ്ങള്‍ നിലം പതിച്ചതായും വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു.
ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസയില്‍ 14 കുട്ടികളും മൂന്ന് സ്ത്രീകളും ഉള്‍പ്പെടെ 48 പലസ്തീന്‍ സ്വദേശികള്‍ കൊല്ലപ്പെട്ടു. 86 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടെ മുന്നൂറിലധികം പേര്‍ക്കു പരുക്കേറ്റു. മധ്യ ഗാസ നഗരത്തിലെ ബഹുനില മന്ദിരത്തിന്റെ ഭൂരിഭാഗവും നിരന്തര വ്യോമാക്രമണത്തില്‍ നിലംപതിച്ചു. കെട്ടിടം തകരുന്ന ദൃശ്യങ്ങള്‍ ഇസ്രായേലി ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തു. ആക്രമണത്തിന് മറുപടിയായി ഹമാസ് 130 റോക്കറ്റുകള്‍ ഇസ്രായേലിലേക്കു തൊടുത്തതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ഗാസയിലും ഖാന്‍ യൂനിസിലും നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാരെ കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം നേരത്തെ അറിയിച്ചിരുന്നു. ”സങ്കീര്‍ണവും ഈ തരത്തിലുള്ള ആദ്യത്തേതുമായ ഒരു പ്രവര്‍ത്തനം” നടത്തിയെന്ന് ഇസ്രായേല്‍ സൈന്യം ബുധനാഴ്ച പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറഞ്ഞു. ലക്ഷ്യം വച്ചവര്‍ ”ഹമാസ് ജനറല്‍ സ്റ്റാഫിന്റെ പ്രധാന ഭാഗമാണ്” എന്നും ഗ്രൂപ്പിന്റെ സൈനിക വിഭാഗത്തിന്റെ തലവനുമായി അടുപ്പമുള്ളവരാണെന്നും ഇസ്രായേല്‍ സൈന്യം പറഞ്ഞു.
ബുധനാഴ്ച പുലര്‍ച്ചെ ഗാസയില്‍ നൂറുകണക്കിനു വ്യോമാക്രമണങ്ങളാണ് ഇസ്രായേല്‍ നടത്തിയത്. തങ്ങളുടെ ജെറ്റുകള്‍ നിരവധി ഹമാസ് രഹസ്യാന്വേഷണ നേതാക്കളെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അറിയിച്ചു. മറുപടിയായി ഹമാസും മറ്റ് പലസ്തീന്‍ സംഘടനകളും ഇസ്രായേലിലെ ടെല്‍ അവീവിലും ബീര്‍ഷെബയിലും നിരവധി റോക്കറ്റ് ആക്രമണം നടത്തി. ഇസ്രായേലില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച ജറുസലേമിലെ അല്‍ അക്‌സാ പള്ളിയില്‍ വച്ചാണ് സംഘര്‍ഷത്തിന് തുടക്കമാകുന്നത്. തിങ്കളാഴ്ച മുതല്‍ ഏറ്റുമുട്ടല്‍ രൂക്ഷമാവുകയായിരുന്നു.
ഇസ്രായേലിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ബൈഡന്‍ പറഞ്ഞു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണിലൂടെ ബന്ധപ്പെട്ടശേഷമായിരുന്നു ബൈഡന്റെ പ്രതികരണം. ”സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് എന്റെ പ്രതീക്ഷ, ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്,” ബൈഡന്‍ പറഞ്ഞു.
അതേസമയം, പാക്കിസ്താന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഗാസയ്ക്കും പലസ്തീനുമൊപ്പമാണെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഞങ്ങൾ വീടിനകത്ത് മാസ്ക് വച്ച്, ചിട്ടയായി മരുന്നുകളും മറ്റു ക്രമീകരണങ്ങളും പിന്തുടർന്നു. സാനിറ്റയ്സറിൽ എല്ലാത്തിനെയും മുക്കി. അനിയത്തിയ്ക്ക് ഒരു മുറിയിൽ ക്വാറന്റൈൻ സ്പേസ് നൽകി, എല്ലാ ആവശ്യങ്ങളും നടത്തികൊടുത്തു. ഇടയ്ക്കൊരു ദിവസത്തെ വൊമിറ്റിംഗ് ഒഴിച്ചാൽ അങ്ങനെ വേറെ പ്രശ്നങ്ങളൊന്നും അവൾക്കുണ്ടായില്ല. ഞങ്ങൾക്കാർക്കും വേറെ ബുദ്ധിമുട്ടുകളും ഉണ്ടായില്ല.
അങ്ങനെ ഒടുവിൽ അനിയത്തിയും അളിയനുമൊക്കെ കോവിഡ് നെഗറ്റീവായി. ഇന്നലെ വൈകിട്ട് അവൾ പ്രസവിച്ചു, നോർമൽ ഡെലിവറി ആയിരുന്നു. മിടുക്കനായി അവൻ ഈ ലോകത്തേക്കു കൺതുറന്നു. ഞാനൊരു അമ്മാവനായിരിക്കുന്നു.
കോവിഡ് വന്നു എന്ന ഭീതിയിൽ ടെൻഷനടിച്ചു നിൽക്കരുത്. ധൈര്യത്തോടെ നേരിടുക.” ബിലഹരി കുറിക്കുന്നു.
കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ശ്രീരഞ്ജിനിയും പെരുമ്പാവൂർ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനും തമ്മിലുള്ള വിവാഹം.
‘മൂക്കുത്തി’, ‘ദേവിക പ്ലസ് ടു ബയോളജി’ തുടങ്ങിയ ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ശ്രീരഞ്ജിനിയുടെ സിനിമാ അരങ്ങേറ്റം ‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ചിത്രത്തിലെ അശ്വതി ടീച്ചർ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
സംഗീത കുടുംബത്തിൽ നിന്നുമാണ് ശ്രീ രഞ്ജിനിയുടെ വരവ്. അച്ഛൻ ഉണ്ണിരാജ് സംഗീതജ്ഞനാണ്. അമ്മ രമാദേവിയും കലാരംഗത്ത് സജീവമാണ്. ‘തണ്ണീർമത്തൻ ദിനങ്ങളിൽ’ മാത്യു തോമസിന്റെ അമ്മയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് രമാദേവിയായിരുന്നു. കാലടി യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ബിരുദം നേടിയ ശ്രീരഞ്ജിനി ഒരു സ്കൂളിൽ ഡാൻസ് ടീച്ചറായി ജോലി ചെയ്യുകയാണ്.
മരണക്കിടക്കയിലും തന്റെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളെ അറിയിക്കണമെന്ന് മാലാഖ രഞ്ജു. ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് രഞ്ചു മരിക്കുന്നതിനു മുമ്പ് മുഖ്യമന്ത്രിയേയും അറിയിക്കണമെന്നറിയിച്ച് അയച്ചത് നിരവധി വാട്ട്‌സാപ്പ് സന്ദേശങ്ങളായിരുന്നു. തന്റെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങളെയും അറിയിക്കാനും രഞ്ചു ആവശ്യപ്പെട്ടിരുന്നു.
മരണകിടക്കയിലും നല്ല ചികിത്സക്കായി കേരളത്തില്‍ എത്തണമെന്ന ആഗ്രഹത്തിലായിരുന്നു രഞ്ചു. കേരളത്തിലെ ചികിത്സയും പരിചരണവുമൊന്നും അവിടെയില്ലെന്നും നൊമ്പരത്തോടെ വാട്‌സപ്പില്‍ അയച്ച സന്ദേശത്തില്‍ രഞ്ജു പറയുന്നു. തന്റെ പ്രശ്‌നങ്ങള്‍ മാധ്യമ സംഘത്തെ അറിയിക്കണമെന്ന് വാട്ട്‌സാപ്പ് സന്ദേശത്തിലൂടെ രഞ്ചു സഹോദരിയോട് ആവശ്യപ്പെട്ടു.
അവിടെ ഓക്‌സിജന്റെ കുറവുണ്ടെന്നും നല്ല ചികിത്സ ലഭിക്കാത്തതിനാല്‍ ശ്വാസകോശത്തിന് അണുബാധയുണ്ടായെന്നും രഞ്ജു സഹോദരിക്ക് അയച്ച സന്ദേശത്തില്‍ പറഞ്ഞു.
അവിവാഹിതയായ രഞ്ചു കുടുംബത്തെ സംരക്ഷിക്കാനാണ് കൊല്ലം എന്‍.എസ്.നഴ്‌സിംങ് കോളേജില്‍ നിന്ന് നഴ്‌സിംങ് പഠനം പൂര്‍ത്തിയാക്കി ഉത്തര്‍ പ്രദേശില്‍ ജോലി തേടി പോയത്. വീട് വെച്ചു,തന്റെ ഇളയ സഹോദരിയുടെ വിവാഹം നടത്തി പ്രാരാബ്ദങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു ഈ മാലാഖ.
ഉത്തർപ്രദേശിൽ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം അമ്പലംകുന്ന് സ്വദേശിനി ആർ. രഞ്ചുവാണ് മരിച്ചത്. 29 വയസായിരുന്നു.
കഴിഞ്ഞ മാസം 17നാണ് രഞ്ചുവിന് രോഗം സഥിരീകരിച്ചത്. രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നിട്ടും നല്ല ചികിത്സ ലഭിച്ചില്ലെന്ന് മരിക്കുന്നതിന് മുമ്പ് രഞ്ചു സഹോദരി രജിതക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
ഗ്രേറ്റർ നോയിഡയിലെ ആശുപത്രിയിലെ നഴ്സായിരുന്നു രഞ്ചു. ആശുപത്രിയിൽ ജോലിക്കുകയറി രണ്ടാഴ്ച കഴിഞ്ഞപ്പോൾ രഞ്ചുവിന് രോഗം പിടിപെടുകയായിരുന്നു. രോഗം ബാധിച്ച് 26 ദിവസത്തിന് ശേഷമാണ് രഞ്ചുവിന്‍റെ മരണം.
കോവിഡ് നെഗറ്റീവായെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നുവെന്നാണ് വിവരം. രഞ്ചുവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാൻ സർക്കാർ ഇടപെടണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
മോഹന്‍ലാലിന്റെ ആദ്യസിനിമയായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളെക്കുറിച്ച് മനസ്സുതുറന്ന് മലയാളത്തിന്റെ സംവിധായകന്‍ ഫാസില്‍.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ മുതല്‍ ലാലിന് ഷൂട്ട് ഉണ്ടായിരുന്നില്ലെന്നും ഇരുപത്തൊന്നു ദിവസം വരെ ലാലിന് സെറ്റില്‍ വെറുതെ നോക്കിനില്‍ക്കേണ്ടി വന്നെന്നുമാണ് ഫാസില്‍ പറയുന്നത്.
അത്രയും ദിവസം ലാല്‍ ഷൂട്ടിങ് കണ്ട് കണ്ട് തഴമ്പിക്കുകയായിരുന്നെന്നും അവസാനം എങ്ങനെയെങ്കിലും എനിക്കൊന്ന് അഭിനയിച്ചാല്‍ മതി, എന്റെയൊരു ഷോട്ട് എടുത്താല്‍ മതിയെന്ന ചിന്തയിലേക്ക് ലാല്‍ വന്നുവെന്നും ഫാസില്‍ അഭിമുഖത്തില്‍ പറയുന്നു.
ഉല്‍ക്കടമായ ആ ആഗ്രഹം ലാലിന്റെ മനസില്‍ വന്ന് തിങ്ങുമ്പോഴാണ് ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത്. ഞാനിതിന് വേണ്ടി ജനിച്ചവനാണെന്നത്ര അനായാസേനയാണ് ലാല്‍ ആ കഥാപാത്രത്തെ ഡെലിവര്‍ ചെയ്തത്. വളരെ ഫ്‌ളക്‌സിബിള്‍ ആയിരുന്നു. പില്‍ക്കാലത്ത് മോഹന്‍ലാലിനെ ഏറ്റവും ഹെല്‍പ് ചെയ്തത് ആ ഈസിനെസും ഫ്‌ളക്‌സിബിലിറ്റിയുമാണ്.
ഒരുപക്ഷേ ആദ്യ ദിനങ്ങളില്‍ തന്നെ ആ രംഗങ്ങള്‍ എടുത്തിരുന്നെങ്കില്‍ ഒരു അങ്കലാപ്പും സങ്കോചവുമൊക്കെ ലാലിന് ഉണ്ടായേനെ. സഭാകമ്പമൊക്കെ വന്ന് ചിലപ്പോള്‍ വഴിമാറിപ്പോകാനും ഇടയാക്കിയേനെ. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും ലാല്‍ അങ്ങ് പാകപ്പെട്ടിരുന്നു. അത് വിധി മോഹന്‍ലാലിന് നല്‍കിയ സഹായമാണ്.
ലാല്‍ ചെയ്യുന്നതൊക്കെ ഓക്കെയാണല്ലോ, ഓക്കെയാണല്ലോയെന്ന് എനിക്കങ്ങ് തോന്നിത്തുടങ്ങി. ലാലിനെ ഇന്റര്‍വ്യൂ ചെയ്യുന്ന സമയത്ത് ആദ്യ ഡയലോഗ് പറയുന്നതൊക്കെ ചെയ്യിച്ചിട്ടുണ്ട്. ഹലോ മിസ്റ്റര്‍ പ്രേം കൃഷ്ണന്‍ എന്ന് തുടങ്ങുന്ന ആ ഡയലോഗ് പറയിപ്പിച്ചിട്ടുണ്ട്. അതേ ഡയലോഗാണല്ലോ പറയേണ്ടത്. ഷൂട്ടില്‍ ലാല്‍ കറക്ടായി ചെയ്യാന്‍ തുടങ്ങി. ഒരു ഷോട്ടു പോലും റീടേക്ക് വേണ്ടി വന്നില്ല. അത്ര ഭംഗിയായാണ് ചെയ്തുകൊണ്ടിരുന്നത്. അന്നും ലാല്‍ ടാലന്റഡാണ്. ജന്മസിദ്ധി കൊണ്ടുണ്ടായ ടാലന്റാണത്. അത്ര പെര്‍ഫക്ടായിരുന്നു ലാലിന്റെ അഭിനയം. ആ തുടക്കക്കാരനായ ലാലിനെയാണ് ഇന്നും നമ്മള്‍ മലയാളികള്‍ സ്‌ക്രീനില്‍ കാണുന്നത്, ഫാസില്‍ പറഞ്ഞു.