ഡോക്ടർ എ. സി. രാജീവ് കുമാർ
മനുഷ്യാരോഗ്യത്തിന് ആഹാരം എത്രത്തോളം പ്രധാനമെന്ന് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ആയുർവേദ സംഹിതകളിലൂടെ നമ്മെ പഠിപ്പിക്കുന്നു.
“ഷഡ്ത്രിശത് സഹസ്രാണി
രാത്രീണാം ഹിത ഭോജന:
ജീവതി അനാതുരോ ജന്തു
ജിതാത്മാ സമ്മതം സതം ”
ഹിതമായ ആഹാരം നിഷ്ഠയോടെ ശീലിക്കുന്ന ഒരുവൻ രോഗാതുരത ഇല്ലാതെ സജ്ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മൂവായിരത്തി അറുനൂറ് രാത്രികൾ അതായത് നൂറു വർഷം ജീവിക്കും എന്ന് ചാരകസംഹിത.
ആഹാരം, ഉറക്കം, വ്യായാമം എന്നീ മൂന്നു കാര്യങ്ങൾ ആയുരാരോഗ്യ രക്ഷയിൽ എത്ര പ്രധാനം എന്ന് അറിഞ്ഞു ആയുർവ്വേദം നൽകുന്ന നിർദേശങ്ങൾ ഇന്നും പുതുമയോടെ ലോകം ശ്രദ്ധിക്കുന്നു അംഗീകരിക്കുന്നു.
1988ൽ ഫ്രഞ്ച് ന്യൂട്രിഷനിസ്റ്റ് ഡോക്ടർ അലയിൻ ഡെലബോസ് പ്രൊഫസർ ജീൻ റോബർട്ട് റാപിൻ എന്നിവർ ചിട്ടപ്പെടുത്തിയ ക്രോണോന്യൂട്രിഷൻ എന്ന ആഹാരക്രമം ആയുർവേദ ആഹാരരീതിയുമായി ഏറെ സമാനത പുലർത്തുന്നു.
നമ്മുടെ ഭക്ഷണ രീതിയിലെ ആഹാരം കഴിക്കുന്ന സമയം ആഹാര ദഹന രീതി വ്യത്യസ്ത ഭക്ഷണത്തോട് ശരീരം പുലർത്തുന്ന ആഭിമുഖ്യം എന്നിവ നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോഷക ഗുണങ്ങൾ എന്നിവ ശരീര ഘടികാരവുമായി ഏറെ ബന്ധം നിലനിർത്തുന്നു എന്നതാണ് ഈ സമ്പ്രദായം മുന്നോട്ട് വെക്കുന്ന വിഷയം.
ആഹാര രീതി ശരീര ഘടികാര സമയവുമായി ബന്ധപ്പെടുത്തി നിജപ്പെടുത്തുക പുനർ നിർണയിക്കുക വഴി ആരോഗ്യം കൂടുതൽ മെച്ചപ്പെടുത്തുക ആണ് ലക്ഷ്യം. ശരീര പ്രവർത്തന ക്ഷമത , ഊർജസ്വലത , ഉറക്കം , ഉറക്കമുണരൽ, ഹോർമോൺ നിലയും പ്രവർത്തനവും, ആഹാരകാര്യങ്ങളിൽ ഉള്ള മനോഭാവം താല്പര്യം എന്നിവ എല്ലാം അപഗ്രഥിച്ചു ആഹാര കാര്യങ്ങൾ നിർണയിക്കുക ആണ് ക്രോണോന്യൂട്രിഷൻ. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം, ഭക്ഷ്യ സുരക്ഷ, ഓരോ തവണത്തേയും ആഹാരത്തിന്റെ അളവ്, ആഹാര സമയം എന്നിവ ഏറെ പ്രധാനമാണ്. മൂന്നു നേരത്തെ ഭക്ഷണം, നാലുമുതൽ അഞ്ച് മണിക്കൂർ വരെ ഇടവേള പാലിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ദോഷകരമായി ബാധിക്കും.
രാത്രി ഭക്ഷണവും പ്രഭാത ഭക്ഷണവും ആയി പന്ത്രണ്ടു മണിക്കൂർ ഇടവേള ഉണ്ടാവണം. ഭക്ഷണത്തിലെ കൊഴുപ്പ് ശരിയായി വിഘടിപ്പിച്ചു ഉപയോഗപ്പെടുത്താൻ ഇത് സഹായിക്കും.
അഷ്ടാംഗഹൃദയം മാത്രശ്രുതീയം അദ്ധ്യായത്തിൽ നൽകുന്ന നിർദേശങ്ങൾക്ക് സദദൃശമായ കാര്യങ്ങൾക്ക് കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടുള്ള സമീപനം ആണ് ഈ പോഷകാഹാര ശാഖ ഉൾക്കൊള്ളുന്നത് എന്ന് കരുതുന്നു.

ഡോക്ടർ എ. സി. രാജീവ് കുമാർ
അശ്വതിഭവൻ ചികിത്സാനിലയത്തിൽ നാൽപതു വർഷമായി ആതുര ശുശ്രൂഷ ചെയ്തു വരുന്ന രാജീവ് കുമാർ തിരുവല്ലയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തും സജീവമാണ്. ട്രാവൻകൂർ ക്ളബ്ബ്, ജെയ്സിസ്, റെഡ്ക്രോസ് സൊസൈറ്റി എന്നിവയുടെ ഭരണനിർവഹണ സമിതിയിലെ സ്ഥാപകാംഗമാണ്. മലയാള യുകെയിൽ ആയുരാരോഗ്യം എന്ന സ്‌ഥിരം പംക്‌തി എഴുതുന്നുണ്ട് . ഭാര്യ. വി സുശീല മക്കൾ ഡോക്ടർ എ ആർ അശ്വിൻ, ഡോക്ടർ എ ആർ ശരണ്യ മരുമകൻ ഡോക്ടർ അർജുൻ മോഹൻ.
രാജീവം അശ്വതിഭവൻ
തിരുവല്ലാ
9387060154

ഞാനും മരിച്ചെന്ന് കരുതിയാണ് അജ്ഞാത സംഘം മടങ്ങിയതെന്ന് ആക്രമണത്തിൽ കൊല്ലപ്പെട്ട ഹെയ്തി പ്രസിഡന്‍റ് ഷൊവ്നെല്‍ മൊയിസിൻ്റെ ഭാര്യ മാര്‍ട്ടിനി മോയ്സ്. അജ്ഞാത സംഘം വീട്ടിലേക്ക് അതിക്രമിച്ച് കയറിയതോടെ താൻ ഭയന്നു. മിനിറ്റുകൾ നീണ്ട ആക്രമണത്തിൽ ഞാൻ മരിച്ചെന്ന് കരുതിയാണ് അവർ പോയതെന്നും ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
ആക്രമണം നടക്കുമ്പോൾ വീടിന് പുറത്ത് അമ്പതോളം സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നു. പ്രസിഡൻ്റിൻ്റെ വസതിയിൽ അതിക്രമിച്ച് കയറി അജ്ഞാത സംഘം ആക്രമിച്ചിട്ടും സുരക്ഷാ ജീവനക്കാർക്ക് പരിക്ക് പോലും പറ്റിയില്ല. ആക്രമണം നടക്കുമ്പോൾ ഇവർ എവിടെയായിരുന്നുവെന്ന് പോലും വ്യക്തമല്ല. സർക്കാരുമായി ബന്ധപ്പെട്ട ഉയർന്ന ഉദ്യോഗസ്ഥരോ അല്ലെങ്കിൽ സർക്കാർ സംവിധാനങ്ങൾ തന്നെയോ ആണ് പ്രസിഡൻ്റിൻ്റെ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചതെന്ന് സംശയിക്കുന്നതായും മാര്‍ട്ടിനി മോയ്സ് വ്യക്തമാക്കി.
അജ്ഞാത സംഘത്തിൻ്റെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ ഷൊവ്നെല്‍ മൊയിസ് സുരക്ഷാ ജീവനക്കാരെ വിളിച്ചിരുന്നു. എന്നാൽ അവർ അവിടെ നിന്നും വിട്ടുനിന്ന അവസ്ഥയിലായിരുന്നു. ഈ സമയത്തിനിടെ അവർ കിടപ്പുമുറിയിൽ എത്തിയിരുന്നു. ഭര്‍ത്താവ് വെടിയേറ്റ് കിടക്കുമ്പോള്‍ വായില്‍ രക്തം നിറഞ്ഞ് താന്‍ ശ്വാസം മുട്ടുകയായിരുന്നുവെന്നും അവർ പറഞ്ഞു.
വീട്ടിൽ അതിക്രമിച്ച് കടന്നവർ സ്പാനിഷ് ഭാഷയിലാണ് സംസാരിച്ചിരുന്നത്. ഫോണിലൂടെയുള്ള നിർദേശ പ്രകാരമാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് മനസിലാക്കി. ഹെയ്തിയിൽ ക്രിയോളും ഫ്രഞ്ചുമാണ് കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ആരുടെയോ നിർദേശം അനുസരിച്ചാണ് അവർ പ്രവർത്തിക്കുന്നത് പരിക്കേറ്റ് കിടക്കുമ്പോൾ മനസിലായിരുന്നു.
ഗുരുതരമായി പരിക്കേറ്റതിനാൽ ചികിത്സയുടെ ഭാഗമായി കഴിയുകയാണ്. പ്രതികളെ പിടികൂടിയില്ലെങ്കിൽ തുടർന്നും വരുന്ന അധികാരികൾക്കും ഈ അനുഭവം തന്നെയുണ്ടാകും. പൂർണ ആരോഗ്യവതിയായി തിരിച്ചെത്തിയാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമെന്നും അഭിമുഖത്തിൽ മാര്‍ട്ടിനി മോയ്സ് വ്യക്തമാക്കി.
മൊബൈല്‍ ഫോണില്‍ ടിവി സീരിയല്‍ കണ്ട് ബൈക്കോടിച്ച യുവാവിനെ പിടികൂടി കോയമ്പത്തൂര്‍ സിറ്റി പോലീസ്. കോയമ്പത്തൂര്‍ കണ്ണപ്പനഗര്‍ സ്വദേശി മുത്തുസ്വാമിയാണ് (35) പിടിയിലായത്.
വ്യാഴാഴ്ച രാത്രി ഗാന്ധിപുരം ഫ്‌ലൈ ഓവറിലാണ് സംഭവം. ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഗാന്ധിപുരം നൂറടി റോഡില്‍ മേല്‍പാലത്തിനു മുകളിലൂടെ ബൈക്ക് ഓടിക്കുന്നതിനിടയില്‍, വാഹനത്തില്‍ ഘടിപ്പിച്ച മൊബൈല്‍ ഹോള്‍ഡറില്‍ ഉറപ്പിച്ച ഫോണിലൂടെ ടിവി സീരിയല്‍ കാണുകയായിരുന്നു ഇയാള്‍.
യുവാവിന്റെ ഈ പ്രവര്‍ത്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്നാണ് പോലീസിന്റെ നടപടി. ഇയാള്‍ ഓടിച്ചിരുന്ന ബൈക്കിന് പിന്നില്‍ സഞ്ചരിച്ച മറ്റൊരു ബൈക്കിലെ യാത്രക്കാരനാണ് ഈ രംഗം പകര്‍ത്തിയത്. ഇതോടെ വാഹനത്തിന്റെ നമ്പര്‍ കണ്ടെത്തിയ പോലീസ് രാത്രിയോടെ ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തമിഴ് സീരിയലായ ‘രാജാ റാണി’യാണ് ഇയാള്‍ ബൈക്കോടിക്കുന്നതിനിടെ മൊബൈല്‍ ആപ്പില്‍ കണ്ടതെന്ന് പോലീസ് പറയുന്നു. അപകടമുണ്ടാക്കുന്ന രീതിയില്‍ വാഹനമോടിച്ചതിനും മൊബൈല്‍ ഉപയോഗിച്ചതിനും 1,200 രൂപ പിഴ ഈടാക്കി. കൂടാതെ ബൈക്കില്‍ നിന്ന് മൊബൈല്‍ ഹോള്‍ഡര്‍ നീക്കം ചെയ്ത ശേഷം ഉപദേശവും നല്‍കിയാണ് പോലീസ് മുത്തുസ്വാമിയെ വിട്ടയച്ചത്.
കോവിഡ് പ്രതിരോധത്തിന് അശ്വഗന്ധയുടെ ഉപയോഗസാധ്യതകളറിയാന്‍ യുകെയുമായി ചേര്‍ന്ന് പഠനം നടത്താനൊരുങ്ങി ആയുഷ് മന്ത്രാലയം. യുകെയിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ട്രോപ്പിക്കല്‍ മെഡിസിനുമായി സഹകരിച്ചായിരിക്കും പഠനം നടത്തുക.
യുകെയിലെ രണ്ടായിരത്തോളം പേരില്‍ അശ്വഗന്ധയുടെ ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നതിനായി ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദയും എല്‍എസ്എച്ച്ടിഎമ്മും ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.ലെയ്‌സെസ്റ്റര്‍, ബര്‍മിംങ്ഹാം, ലണ്ടന്‍ എന്നീ മൂന്ന് നഗരങ്ങളിലായിരിക്കും പരീക്ഷണം.
ഇന്ത്യന്‍ വിന്റര്‍ ചെറി എന്നറിയപ്പെടുന്ന ഔഷധ സസ്യമാണ് അശ്വഗന്ധ.ഇവയ്ക്ക് പ്രതിരോധശക്തി വര്‍ധിപ്പിക്കാനുള്ള കഴിവുണ്ട്.അശ്വഗന്ധ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാവുകയാണെങ്കില്‍ കോവിഡ് ചികിത്സയില്‍ അത് നിര്‍ണായകമാവും. ഇന്ത്യയുടെ പരമ്പരാഗത ചികിത്സാരീതിക്ക് ശാസ്ത്രീയസാധുത നല്‍കാനും ഇതിലൂടെ സാധിക്കും.
അശ്വഗന്ധയുടെ ഗുണഫലങ്ങള്‍ അറിയുന്നതിനായി നിരവധി പഠനങ്ങള്‍ നേരത്തെയും നടന്നിട്ടുണ്ടെങ്കിലും ഒരു വിദേശ സ്ഥാപനവുമായി ചേര്‍ന്ന് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ഇതാദ്യമാണ്.
രാമനാട്ടുകരയില്‍ പിതാവിനെയും മകളെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട:ടെക്ക്നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്(61), മകള്‍ ശാരിക(31) എന്നിവരെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച (ആഗസ്റ്റ്-2) വൈകിട്ടോടെയാണ് സംഭവം.
ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളില്‍ കെട്ടിയത്. ആത്മത്യാ കുറിപ്പ് പോലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന. പീതാംബരന്റെ ഭാര്യ പ്രഭാവതി. മകന് പ്രജിത്(എഞ്ചിനീയര്‍ ബാംഗ്ലൂര്‍). അസി.കമ്മീഷന് എ.എം സിദിഖിന്റെ നേതൃത്വത്തില്‍ ഫറോക്ക് പോലീസ് സ്ഥലത്തെത്തി മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് ചെയ്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.
നാല് പതിറ്റാണ്ടിലെ ചരിത്രം തിരുത്തി ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. മലയാളി താരം പിആര്‍ ശ്രീജേഷിന്റെ നേതൃത്വത്തില്‍ ഒളിംപിക്സിനിറങ്ങിയ ഇന്ത്യ ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ കരുത്തരായ ബ്രിട്ടനെ തോല്‍പിച്ചാണ് അവസാന നാലില്‍ ഇടംപിടിച്ചത്.
41 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ ഒളിംപിക്‌സ് ഹോക്കി സെമിയില്‍ കടക്കുന്നത്. 3-1 നാണ് ഇന്ത്യ ബ്രിട്ടനെ പരാജയപ്പെടുത്തിയത്. സെമിയില്‍ കരുത്തരായ ബെല്‍ജിയം ഇന്ത്യയുടെ എതിരാളികള്‍.
ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഇന്ത്യന്‍ ജയം. ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിംഗ് ഇന്ത്യക്ക് ലീഡ് ഒരുക്കി. 9ാം മിനിറ്റില്‍ ഗുര്‍ജന്ദ് സിംഗും ലക്ഷ്യം കണ്ടതോടെ സ്‌കോര്‍: 2-0. 46-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കി വാര്‍ഡ് ബ്രിട്ടനായി ഒരു ഗോള്‍ മടക്കി.
എന്നാല്‍ 57-ാം മിനിറ്റില്‍ ഹാര്‍ദിക് സിംഗ് ഗോള്‍ വല ചലിപ്പിച്ചതോടെ ഇന്ത്യ വിജയം ഉറപ്പിച്ചു. വനിതാ ഹോക്കിയിലും ഇന്ത്യ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. മലയാളി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകള്‍ ഇന്ത്യയ്ക്ക് തുണയായി.
ഇതിനു മുമ്പ് 1980 മോസ്‌കോ ഒളിമ്പിക്സിലാണ് ഇന്ത്യ അവസാനമായി സെമി കളിച്ചത്. അന്ന് ഫൈനലില്‍ കടന്ന ഇന്ത്യ തങ്ങളുടെ എട്ടാം സ്വര്‍ണവും സ്വന്തമാക്കിയിരുന്നു. ഒളിമ്പിക്സ് ഹോക്കിയില്‍ ഇന്ത്യ ഏറ്റവും അവസാനം മെഡലണിഞ്ഞിട്ട് 41 വര്‍ഷത്തിനു ശേഷമാണ് ഇപ്പോഴത്തെ സെമിഫൈനല്‍ പ്രവേശനം.
പത്തനംതിട്ട: കേരളത്തിലെ 140 എം എൽഎമാരുടെ പേരുകൾ നൊടിയിടയിൽ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ തരംഗമായ മലാലയെ യൂണിവേഴ്സൽ റിക്കോർഡ് ഫോറത്തിൻ്റെ ദേശീയ റിക്കാർഡിന് ശുപാർശ ചെയ്തു. ഏതു മണ്ഡലത്തിലെ എംഎൽഎയുടെ പേരും അക്ഷര സ്ഫുടതയോടെ പറയും ഈ കൊച്ചു മിടുക്കി.യുആർഎഫ് ഏഷ്യൻ ജൂറി ഡോ. ജോൺസൺ വി. ഇടിക്കുളയാണ് ദേശിയ റിക്കോർഡിനായി ശുപാർശ ചെയ്തത്.
യൂ ആർഎഫ് -സി ഇ ഒ സൗദീപ് ചാറ്റർജി (കൽക്കട്ട), ഇൻറർനാഷണൽ ജൂറി അംഗങ്ങൾ എന്നിവരടങ്ങിയ റിക്കോർഡ് മാനേജ്മെൻ്റ് ടീം രേഖകൾ പരിശോധിച്ച് ഉടൻ പ്രഖ്യാപനം നടത്തുമെന്ന് ഇൻറർനാഷണൽ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു. അത്തിക്കയം കണ്ണമ്പള്ളി ചക്കിട്ടയിൽ ലിജോ ഏബ്രഹാം ഫിലിപ്പിന്റെയും ഷേബ ടിൻസി തോമസിന്റെയും മൂത്ത മകളാണ് അഞ്ചു വയസ്സുകാരി മലാല ലില്ലി ഏബ്രഹാം.
തര്‍ക്ക പ്രശ്‌നം പരിഹരിക്കാനെത്തിയ പോലീസുകാരനെയും കൗണ്‍സിലറെയും വിരട്ടിയോടിച്ച് വീട്ടമ്മ. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് സംഭവം. തര്‍ക്കപ്രശ്നം പരിഹരിക്കാനെത്തിയ എസ് ഐയെ വീട്ടമ്മ തള്ളി താഴെയിടുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
കറ്റോട് കളപുരക്കല്‍ വീട്ടില്‍ അമ്മാളുവും ഭര്‍തൃ സഹോദരി രജനിയും തമ്മിലുണ്ടായ വസ്തുതര്‍ക്കം വസ്തു തര്‍ക്കം പരിഹരിക്കാനെത്തിയതായിരുന്നു എസ് ഐയും കൗണ്‍സിലറും. ഇരുവരെയും അമ്മാളുവാണ് വിരട്ടി ഓടിച്ചത്.തിരുവല്ല നഗരസഭ പതിനൊന്നാം വാര്‍ഡ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കല്‍, തിരുവല്ല എസ്ഐ രാജന്‍ എന്നിവരെയാണ് അമ്മാളു ആക്രമിച്ചത്.
എസ്.ഐയെ തള്ളിയിടുകയും മുനിസിപ്പല്‍ കൗണ്‍സിലറെ വലിയ കല്ല് വെച്ച് എറിയുന്നതും വീഡിയോയില്‍ കാണാം. അമ്മാളുവിന്റെ അയല്‍വാസി ആണ് വീഡിയോ പകര്‍ത്തിയത്. വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ ഇരുവര്‍ക്കും അമ്മാളുവിനെ കീഴടക്കാന്‍ സാധ്യമായില്ല.
അമ്മാളുവിന്റെയും രജനിയുടെയും ഭര്‍ത്താക്കന്മാര്‍ മരിച്ചതാണ്. ഇതോടെയാണ്, പ്രശ്നം സംസാരിച്ച് രമ്യമായി പരിഹരിക്കാമെന്ന തീരുമാനത്തിലേക്ക് ഉദ്യോഗസ്ഥര്‍ എത്തിയത്. സ്ത്രീകള്‍ ആയതിനാല്‍ തന്നെ ആക്രമണം ഉണ്ടാകില്ലെന്നായിരുന്നു ഇവര്‍ കരുതിയത്.
എന്നാല്‍ പ്രതീക്ഷിക്കാതെയായിരുന്നു ആക്രമണം. കൗണ്‍സിലറെ ആണ് അമ്മാളു ആദ്യം കയ്യേറ്റം ചെയ്തത്. ഇത് തടയാന്‍ ശ്രമിച്ച എസ്ഐ രാജനെ അമ്മാളു തള്ളി താഴെയിട്ടു. തുടര്‍ന്ന് ജേക്കബ് ജോര്‍ജിന് നേരേ കല്ലെറിഞ്ഞു. കല്ലേറ് രൂക്ഷമായതോടെ കൗണ്‍സിലര്‍ സ്ഥലത്ത് നിന്നും ഓടി രക്ഷപെടുകയായിരുന്നു. സംഭവത്തില്‍ അമ്മാളുവിനെതിരെ പോലീസ് കേസെടുത്തു.
ഭീഷണിപ്പെടുത്തി പുതുമുഖ നടിമാരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ച ചലച്ചിത്രതാരത്തെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗാളി നടി നന്ദിത ദത്തയാണ് പോലീസ് പിടിയിലായത്. നന്ദിതയെ കൂടാതെ സഹായിയും സന്തതസഹചാരിയുമായ മൈനക് ഘോഷിനെയും പോലീസ് അറസ്റ്റ് ചെയ്തു.
നന്ദിത ഭീഷണിപ്പെടുത്തി അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായി പുതുമുഖ നായികമാരായ രണ്ട് പെൺകുട്ടികൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് നടപടി. നിരവധി പെൺകുട്ടികളെ ഇത്തരത്തിൽ അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചതായും പെൺകുട്ടികൾ പൊലീസിന് മൊഴി നൽകി.
നാൻസി ഭാഭി എന്നറിയപ്പെടുന്ന നന്ദിത സോഫ്റ്റ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചാണ് ശ്രദ്ധ നേടിയത്. ഒടിടി പ്ലാറ്റ്‌ഫോമുകളിലും ആൻഡ്രോയിഡ് ആപ്ലികേഷനുകൾ വഴിയും നിരവധി അശ്ലീല ചിത്രങ്ങളാണ് നന്ദിതയുടേതായി പുറത്തിറങ്ങിയിട്ടുള്ളത്. മോഡലുകളെയും പുതുമുഖ താരങ്ങളെയും നന്ദിത തന്നെയാണ് അശ്ലീല ചിത്രങ്ങളിൽ അഭിനയിക്കാൻ വേണ്ടി നിർബന്ധിക്കുന്നത്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്താനും ഇവർ മടിക്കാറില്ലെന്നും കൊലപ്പെടുത്തും എന്നുവരെ പറഞ്ഞെന്നും പെൺകുട്ടികൾ നൽകിയ പരാതിയിൽ പറയുന്നു.
സ്പിരിച്ച്വൽ ഡെസ്ക്.
ദൈവം കൊടുത്ത കുഞ്ഞുങ്ങളെ സ്വീകരിക്കണമെന്ന് കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതിൽ തെറ്റ് എന്തെങ്കിലുമുണ്ടോ?
ക്രിസ്ത്യാനികളുടെ കുടുംബത്തിൽ നിർബന്ധമായും അഞ്ച് കുട്ടികൾ ഉണ്ടായിരിക്കണം എന്ന കല്പന പിതാവ് നൽകിയോ? പിന്നെ എന്താണ് കുഴപ്പം? ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കൂട്ടിയാനിയിൽ ചോദിക്കുന്നു. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുന്നതിനെതിരെ പ്രതികരിക്കുകയായിരുന്നു അദേഹം.
പ്രാർത്ഥനയുടെ സമയത്തെ ഇല്ലായ്മ ചെയ്യുന്ന ചാനൽ ചർച്ചകൾ കാണരുത്. സ്വർഗ്ഗത്തിൽ പോകാൻ അതൊന്നും വേണ്ട. അത് കേട്ടാൽ സ്വർഗ്ഗത്തിൽ പോകാതിരുന്നുവെന്നും വരാം. സഭ എന്ത് പറഞ്ഞാലും അതെടുത്ത് അമ്മാനമാടുന്ന സന്തോഷമാണ് ചാനലുകാർക്ക്.
കത്തോലിക്കാ സഭ നടത്തുന്ന ഒരു പ്രസ്ഥാനവും ക്രിസ്ത്യാനികൾക്ക് വേണ്ടി മാത്രമുള്ളതല്ല. അക്രൈസ്തവരായ ആളുകൾ എത്രയോ നമ്മുടെ ദേവാലയത്തിൽ വന്ന് പ്രാർത്ഥിക്കുന്നു. അവർക്ക് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുക്കുന്നത് മനുഷ്യത്വത്തിൻ്റെ പേരിലാണ്.
മാധ്യമങ്ങളിലൂടെ വിജാരണ ചെയ്യപ്പെടുന്ന വിജാരണയ്ക്ക് നിന്ന് കൊടുക്കേണ്ടവരല്ല കത്തോലിക്കർ.
മാധ്യമങ്ങൾ ഒന്നോർക്കണം. വർഗ്ഗീയത പ്രചരിപ്പിക്കുന്നവരല്ല ക്രിസ്ത്യാനി. പക്ഷേ, വർഗ്ഗ ബോധമുള്ളവരാണ്.
പാലാ രൂപതാധ്യക്ഷൻ മാർ. ജോസഫ് കല്ലറങ്ങാട്ടിൻ്റെ പ്രസ്താവനയെ വളച്ചൊടിച്ച മാധ്യമങ്ങൾക്ക് നൽകിയ മറുപടിയായിരുന്നു കുറവിലങ്ങാട്ട് മർത്തമറിയം ഫൊറോനാ പള്ളിയിൽ ആർച്ച് പ്രീസ്റ്റ് റവ. ഡോ. അഗസ്റ്റ്യൻ കുട്ടിയാനിയിൽ നടത്തിയ വചന സന്ദേശം.
പൂർണ്ണരൂപം കാണുവാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക.