ഹൃദയം പകുത്തു നൽകിയ വ്യക്തിയിൽ നിന്നും ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും വിസ്മയയുടെ മനസിൽ പ്രതീക്ഷകളുടെ പുതുനാമ്പുകൾ ഉണ്ടായിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കു വച്ച വിഡിയോകളും ചിത്രങ്ങളും അതിനു തെളിവായിരുന്നു. ഫെയ്സ്ബുക്കിലെ വിസ്മയയുടെ അവസാന പോസ്റ്റും ഇപ്പോൾ സൈബർ ഇടത്ത് ചർച്ചയാവുകയാണ്. കാറിനുള്ളിൽ നിന്നെടുത്ത വിഡിയോയാണ് വിസ്മയ പേജിൽ അവസാനമായി പങ്കുവച്ചിരിക്കുന്നത്. ഭർത്താവ് കിരൺകുമാറിനെ ഈ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.
അച്ഛനെയും അമ്മയെയും ചേർത്ത്പിടിച്ച് സന്തോഷത്തോടെ ചിരിച്ച് നിൽക്കുന്ന വിസ്മയയുടെ ചിത്രങ്ങളാണ് ആ വീട് നിറയെ. പുഞ്ചിരിയോടെയല്ലാതെ വിസ്മയയെ കണ്ടിട്ടില്ലെന്ന് നാട്ടുകാരും പറയുന്നു. നൃത്തത്തിലും സ്പോർട്സിലും പഠനത്തിലും മിടുക്കിയായ പെൺകുട്ടി ഇന്ന് നാടിന്റെയാകെ കണ്ണീരാണ്. ഡോക്ടറാവണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് വിസ്മയ ജീവിതം അവസാനിപ്പിച്ചത്.
അച്ഛനാണ് വിസ്മയയുടെ പഠനച്ചിലവെല്ലാം നോക്കിയിരുന്നത്. മരിക്കുന്നതിന് തലേദിവസവും അമ്മയെ വിളിച്ചു കരഞ്ഞുകൊണ്ട് അവൾ പറഞ്ഞത്, ഭർത്താവ് പരീക്ഷ എഴുതാൻ സമ്മതിക്കില്ലെന്നാണ്. ഫീസ് അടയ്ക്കാൻ പണം വേണമെന്നും അവൾ അമ്മയോടു പറഞ്ഞു. അച്ഛനോടു പറഞ്ഞ് പണം അക്കൗണ്ടിൽ ഇടാമെന്ന് അമ്മ ഉറപ്പുനൽകിയിരുന്നു.കിരൺ ഇല്ലാത്ത സമയം നോക്കി സ്വന്തം വീട്ടിലേക്കു വരാൻ വിസ്മയ തീരുമാനിച്ചിരുന്നു. വീട്ടിലേക്ക് രക്ഷപ്പെടാൻ അവസരം കാത്തിരുന്ന മകൾ ആത്മഹത്യചെയ്യില്ലെന്നും അവളെ അപായപ്പെടുത്തിയതാണെന്നും ബന്ധുക്കൾ പറയുന്നു.
കിരണിന് സംശയരോഗമുണ്ടായിരുന്നതായും ബന്ധുക്കൾ പറയുന്നു. സഹപാഠികളോടു മിണ്ടുന്നതിനു പോലും വിസ്മയയ്ക്ക് മർദനമേറ്റിരുന്നു.അച്ഛൻ പൊതുപ്രവർത്തകനായതിനാൽ നാട്ടിൽ എല്ലാവരോടും നന്നായി ഇടപെട്ടിരുന്നു വിസ്മയ. അച്ഛനുമായി വലിയ അടുപ്പമായിരുന്നു വിസ്മയയ്ക്ക്. അവളെ വേദനിപ്പിക്കാനായി കിരൺ എപ്പോഴും അവളുടെ അച്ഛനെ മോശമാക്കി സംസാരിച്ചിരുന്നുവെന്നും വിസ്മയയുടെ അമ്മ പറയുന്നു.
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വീണ നായർ.ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞ് നിൽക്കുകയാണ് നടി.നടി എന്നതിലുപരി മികച്ച ഒരു നർത്തകിയും ഗായികയുമാണ് വീണ.ബിഗ്‌ബോസ് സീസൺ രണ്ടിലെ മത്സരാർത്ഥിയും ആയിരുന്നു വീണ.ഷോയിൽ മികച്ച പിന്തുണയാണ് വീണയ്ക്ക് ലഭിച്ചത്.അവസാന അഞ്ച് മത്സരാർത്ഥികളിൽ നില ഉറപ്പിച്ച മത്സരാർത്ഥിയുമായിരുന്നു വീണ നായർ.ബിഗ്‌ബോസിലൂടെ വീണയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരായി. ഗായകനും സംഗീതജ്ഞനും ഡാൻസറും റേഡിയോ ജോക്കിയുമായ സ്വാതി സുരേഷ് ഭൈമി ആണ് വീണയുടെ ഭർത്താവ്. അമ്പാടി എന്നു വിളിപ്പേരുള്ള ധൻവിൻ ആണ് ഇവരുടെ മകൻ.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് വീണ നായർ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്തത് വൻ വിവാദമായിരുന്നു.വിവാഹസമയത്ത് ധാരാളം ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന വീണയുടെ ചിത്രം മുൻനിർത്തി അവഹേളിക്കുന്ന കമന്റുകൾ വന്നതിനുപിന്നാലെയാണ് പോസ്റ്റ് മുക്കിയത്.
ഇപ്പോളിതാ അതിൽ വിശദീകരണവുമായെത്തിയിരിക്കുകയാണ് താരം. വാക്കുകൾ,
വിവാഹത്തിന് 44 ദിവസം മുമ്പ് അച്ഛനും ആറു മാസം മുമ്പ് അമ്മയും മരിച്ചു. സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കിയ കുറച്ച് സ്വർണമാണ് തനിക്കുണ്ടായിരുന്നത്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹവും അന്നത്തെ നാട്ടുനടപ്പും കാരണം ഒരുപാട് സ്വർണം ധരിക്കണമെന്നു തനിക്കുണ്ടായിരുന്നു. അതിനായി സുഹൃത്തിന്റെ ജ്വല്ലറിയിൽ നിന്നും ഒരു ദിവസത്തേയ്ക്കായി സ്വർണം എടുക്കുകയായിരുന്നു. ഇക്കാര്യം ഭർത്താവിന്റെ വീട്ടുകാർക്കും അറിയാം. അന്നത്തെ തന്റെ ഭ്രമം കൊണ്ടാണ് അങ്ങനെ ചെയ്തത്. അതിലിപ്പോൾ പശ്ചാത്താപമുണ്ട്. 7 വർഷം കൊണ്ട് തനിക്കു മാറ്റം വന്നിട്ടുണ്ട്. സ്വർണം ചോദിച്ച് വരുന്ന പുരുഷന്മാരെ പെൺകുട്ടികൾ വേണ്ടെന്നു തന്നെ പറയണമെന്നാണു തന്റെ നിലപാട്.
എസ്ബിഐ ഡെപ്യൂട്ടി മാനേജരായ യുവതിയെ ഭർത്തൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം ഉമയനല്ലൂർ പേരയം വൃന്ദാവനത്തിൽ വിഎസ് ഗോപുവിന്റെ ഭാര്യ എസ്എസ് ശ്രീജ(32)യാണ് മരിച്ചത്. കൊല്ലം ആനന്ദവല്ലീശ്വരം എസ്ബിഐ ശാഖയിൽ ഡെപ്യൂട്ടി മാനേജരായിരുന്നു.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അടുക്കളയോടു ചേർന്ന ഭാഗത്ത് തൂങ്ങിനിൽക്കുന്നനിലയിൽ ശ്രീജയെ കണ്ടത്. ഉടൻതന്നെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അഞ്ചു വർഷം മുൻപാണ് ശ്രീജയും ഗോപുവും വിവാഹിതരാവുന്നത്. തിരുവനന്തപുരം പൂജപ്പുര തമലം കൃഷ്ണഭവനിൽ ആർ.ശ്രീകണ്ഠന്റെയും സരസ്വതിയുടെയും മകളാണ്.
ഭർത്താവ് ഗോപു ഏഴുമണിയോടെ പാൽ വാങ്ങാൻ പുറത്തു പോയിരുന്നതായാണ് പോലീസിനു നൽകിയ മൊഴി. മടങ്ങിയെത്തിയപ്പോഴാണ് വർക്ക് ഏരിയയിൽ തൂങ്ങിനിൽക്കുന്നനിലയിൽ കണ്ടത്. ഉടൻതന്നെ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗോപുവിന്റെ പ്രായംചെന്ന അച്ഛൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
തിങ്കളാഴ്ച ആർ.ഡി.ഒ.യുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സ്രവപരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്നുമാസംമുൻപ് കോവിഡ് ബാധിച്ചെങ്കിലും ചികിത്സയ്ക്കുശേഷം കോവിഡ് മുക്തയായിരുന്നു. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.
മുംബൈയില്‍ മലയാളി യുവതി മരിച്ച സംഭവത്തിൽ അയൽവാസി അറസ്റ്റിൽ. പാലാ സ്വദേശിയും മുൻ മാധ്യമപ്രവർത്തകയുമായ രേഷ്മാ മാത്യുവാണ് ആറുവയസുകാരൻ മകനൊപ്പം ജീവനൊടുക്കിയത്. അയൽവാസിയുടെ ബുദ്ധിമുട്ട് സഹിക്കാൻ വയ്യാതെയാണ് ഇരുവരും ജീവിതം അവസാനിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇത് സാധൂകരിക്കുന്ന രേഷ്മയുടെ കുറിപ്പും പൊലീസ് കണ്ടെടുത്തു.
മുംബൈ ചാന്ദിവ്ലിയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രേഷ്മയുടെ മകൻ ബഹളം വയ്ക്കുകയും ചാടുകയും ചെയ്യുന്നതിന്റെ ശബ്ദം ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തൊട്ടുതാഴത്തെ നിലയിലുള്ള കുടുംബം ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കു പരാതി നൽകിയിരുന്നു. ഇവർ പൊലീസിൽ പരാതി നൽകിയിരുന്നതായും വിവരമുണ്ട്. രേഷ്മയുടെ ഭർത്താവ് മേയ് മാസത്തിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. താമസിച്ചിരുന്ന ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽ നിന്ന് വീണു മരിച്ച നിലയിലാണ് തിങ്കളാഴ്ച ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്.
കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ 2001 ജൂൺ 22-ന് ഉണ്ടായ തീവണ്ടി അപകടമാണ് കടലുണ്ടി തീവണ്ടിയപകടം. മദ്രാസ് മെയിൽ (മംഗലാപുരം-ചെന്നൈ എക്സ്പ്രസ് (6602)) കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോൾ പാലം പൊളിയുകയും 3 ബോഗികൾ പുഴയിലേക്ക് മറിയുകയും ചെയ്തു. ഈ അപകടത്തിൽ 52 പേർക്ക് ജീവഹാനി സംഭവിച്ചു, ഒപ്പം 222 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യൻ റെയിൽവേ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു.
കോഴിക്കോട് റെയിൽവേ സ്റേഷനിൽ നിന്നും വൈകുന്നേരം 4:45 നു പുറപ്പെട്ട മംഗലാപുരം-ചെന്നൈ എക്സ്പ്രസാണ് പാലത്തിൽ നിന്നും പുഴയിലേക്കു വീണത്. ട്രെയിനിന്റെ 3 ബോഗികൾ പാലത്തിൽ നിന്നും പുഴയിലേക്കു പതിച്ചു. ഇതിൽ 2 ബോഗികൾ പാലത്തിൽ തൂങ്ങിക്കിടന്നു. പഴക്കമുള്ള പാലമായതിനാൽ ഒരു തൂണു തകർന്ന് അപകടമുണ്ടായതെന്നാണ് കരുതുന്നത്. എന്നാൽ അപകടം നടന്നു വർഷങ്ങൾ കഴിഞ്ഞും ദുരന്തകാരണം റെയിൽവേയ്ക്ക് അജ്ഞാതമാണ്. ബോഗി പാളം തെറ്റിയതാണെന്ന് ഒരു വിഭാഗവും ഒരു തൂൺ ചരിഞ്ഞതോ താഴുകയോ ചെയ്തതാവാം ദുരന്തകാരണം എന്ന് മറ്റൊരു വിഭാഗവും വിശ്വസിക്കുന്നു. തകർന്ന തൂണിന്റെ മുകൾഭാഗം ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു. വർഷങ്ങൾക്കു ശേഷവും തകർന്ന തൂണിന്റെ ബാക്കിവരുന്ന ഭാഗം കുഴിച്ചെടുത്ത് ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല.
വിസ്മയയുടെ മരണത്തില്‍ ഭര്‍ത്താവ് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റിലെ ഉദ്യോഗസ്ഥനായ കിരണ്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് അറിയിച്ചത്. വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് കിരണിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് നടപടി. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിനോട് മന്ത്രി റിപ്പോര്‍ട്ട് തേടിയിരുന്നു.
കേസിലെ കണ്ടെത്തലുകള്‍ അനുസരിച്ച് കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇതനുസരിച്ച് വകുപ്പുതല നടപടികളിലും മാറ്റമുണ്ടാകും. അതിനിടെ, വിസ്മയയുടെ മരണത്തിന്റെ അന്വേഷണ ചുമതല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് നല്‍കി. ഐജി ഹര്‍ഷിത നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും. സംഭവത്തില്‍ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ അറിയിച്ചു. വിസ്മയുടെ മരണത്തിന് പിന്നില്‍ നേരിട്ടോ അല്ലാതെയോ ഉള്‍പ്പെട്ട എല്ലാവരെയും പ്രതിയാക്കും. കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ബെഹ്‌റ വ്യക്തമാക്കി.
വർഷങ്ങളായി യുഎന്നിന്റെ ആഗോള സന്തോഷ നിലവാരപ്പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഫിൻലൻഡ്. ജീവിതനിലവാരം, വ്യക്തി സ്വാതന്ത്ര്യം, ലിംഗനീതി തുടങ്ങി രാജ്യാന്തര സന്തോഷ നിലവാര മാനദണ്ഡങ്ങളിലെല്ലാം ഏറെ മുൻപിലാണ് രാജ്യം. അഴിമതിയും കുറ്റകൃത്യങ്ങളും മലിനീകരണ പ്രശ്‌നങ്ങളുമെല്ലാം വളരെ കുറവ്. അതൊക്കെത്തന്നെയാണ് ഫിൻലൻഡിനെ ഏറ്റവും സന്തോഷമുള്ള രാജ്യമാക്കുന്നതും.
എന്നാൽ, ഒരു കാര്യത്തിൽ ഫിൻലൻഡുകാർ ഇപ്പോൾ സന്തുഷ്ടരല്ല; പ്രത്യേകിച്ചും ഫിൻലൻഡിലെ തൊഴിൽരംഗം. മന്ദഗതിയിലുള്ള ജനസംഖ്യാ വളർച്ചയും വലിയ തോതിലുള്ള വൃദ്ധതലമുറയുമാണ് ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പല യൂറോപ്യൻ രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി കുടിയേറ്റക്കാർക്ക് വാതിൽതുറന്നു കാത്തിരിക്കുകയാണ് ഫിൻലൻഡ്.
രൂക്ഷമായ തൊഴിലാളിക്ഷാമമാണ് ഫിൻലൻഡ് ഇപ്പോൾ നേരിടുന്നത്. ജനസംഖ്യയുടെ വലിയൊരു ഭാഗം വരുന്ന വൃദ്ധതലമുറയുടെ ചെലവ് കണ്ടെത്താൻ വലിയ തോതിലുള്ള വിദേശ തൊഴിലാളികൾ ഫിൻലൻഡിന് ആവശ്യമുണ്ട്. ജനസംഖ്യാ വളർച്ചയിലെ ഈ മന്ദഗതി കാരണമുള്ള പ്രശ്‌നങ്ങൾ നേരിടുന്ന നിരവധി യൂറോപ്യൻ രാജ്യങ്ങളുണ്ട്. ഇക്കൂട്ടത്തിൽ മുന്നിലാണ് ഫിൻലൻഡ്.
55.2 ലക്ഷമാണ് ഫിൻലൻഡിന്റെ ജനസംഖ്യ. എന്നാൽ, 0.1 ശതമാനമാണ് രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്ക്. ഇതു തന്നെയാണ് ഫിൻലൻഡ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നവും. 43.1 ആണ് ഇവിടത്തെ ഇടത്തരം പ്രായം. ജനസംഖ്യാ വളർച്ചയിൽ വളരെ പിറകിലാണ് രാജ്യം.
39.2 ആണ് നിലവിലെ വാർധക്യ ആശ്രിത അനുപാതം. ഇത് 2030 ആകുമ്പോഴേക്കും 47.5 ആയി ഉയരുമെന്ന് ഫിന്നിഷ് ഭരണകൂടം ഭയക്കുന്നു. യുഎൻ റിപ്പോർട്ടിൽ ഏറ്റവും കൂടുതൽ വയോധിക ജനസംഖ്യയുടെ രാജ്യങ്ങളുടെ പട്ടികയിൽ ജപ്പാനു പിറകെ രണ്ടാം സ്ഥാനത്താണ് ഫിൻലൻഡ്.
കുടിയേറ്റക്കാർക്ക് സ്വാഗതം, പക്ഷെ അവർ നേരിടേണ്ടിവരിക
കുടിയേറ്റ ജനസംഖ്യ കൂട്ടി രാജ്യത്തെ ജനസംഖ്യാ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഫിൻലൻഡ് ഭരണകൂടം ലക്ഷ്യമിടുന്നത്. പ്രതിവർഷം 20,000-30,000 എന്ന തോതിൽ കുടിയേറ്റ നില ഉയർത്തിക്കൊണ്ട് വന്ന് പൊതു-സ്വകാര്യ തൊഴിൽ മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാമെന്ന് ഭരണകൂടം കണക്കുകൂട്ടുന്നു. അതുവഴി പെൻഷൻ ബാധ്യത കുറയ്ക്കാനാകുമെന്നും കരുതുന്നു.
വിദഗ്ധരായ കുടിയേറ്റക്കാരെ ആകർഷിക്കാനായി നേരത്തെ തന്നെ സർക്കാർ ടാലന്റ് ബൂസ്റ്റ് എന്ന പേരിലുള്ള റിക്രൂട്ടിങ് പരിപാടികളും തുടങ്ങിയിട്ടുണ്ട്. നാലു വർഷത്തോളമായി ഇതു നടന്നുവരുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമല്ലെന്നാണ് ഭരണകൂടത്തിന്റെ വിലയിരുത്തൽ. സ്‌പെയിനിൽനിന്നുള്ള ആരോഗ്യ പ്രവർത്തകർ, സ്ലോവാക്യയിൽനിന്നുള്ള മെറ്റൽ തൊഴിലാളികൾ, റഷ്യയിൽനിന്നും ഇന്ത്യയിൽനിന്നും മറ്റ് തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങളിൽനിന്നുമുള്ള ഐടി, സമുദ്ര തൊഴിൽ വിദഗ്ധരെയുമാണ് ഫിൻലൻഡ് കമ്പനികളും സർക്കാരും ലക്ഷ്യമിടുന്നത്.
ഫിൻലൻഡിലെ നിത്യോപയോഗ വസ്തുക്കൾക്കടക്കമുള്ള അമിതവില കുടിയേറ്റക്കാരെ ഇങ്ങോട്ട് ആകർഷിക്കുന്നതിൽനിന്നു തടയുന്ന പ്രധാന പ്രശ്‌നമാണ്. ഇതോടൊപ്പം കടുത്ത തണുപ്പുള്ള കാലാവസ്ഥയും പലർക്കും സഹിക്കാനാകുന്നതല്ല. ഒരു കണക്കു പ്രകാരം ഫിൻലൻഡിലെ പടിഞ്ഞാറൻ നഗരമായ വാസയിൽ ജോലിക്കെത്തിയ എട്ട് സ്പാനിഷ് നഴ്‌സുമാരിൽ അഞ്ചുപേരും ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു മടങ്ങിയിരുന്നു. ഇവിടത്തെ പ്രതികൂലാവസ്ഥകൾ തന്നെയാണ് ഇതിനു കാരണം.
സങ്കീർണമായ ഫിന്നിഷ് ഭാഷ മറ്റൊരു പ്രതിബന്ധമാണ്. യൂറോപിൽ പഠിച്ചെടുക്കാൻ പ്രയാസമുള്ള ഏറ്റവും സങ്കീർണ ഭാഷകളിലൊന്നാണ് ഫിന്നിഷ്. പല സ്വദേശ കമ്പനികളിലും ഫിന്നിഷ് ഭാഷ കർക്കശമാണ്. ഭാഷ വെറുതെ അറിഞ്ഞാൽ പോര, വിദഗ്ധനുമായിരിക്കണമെന്നാണ് പല കമ്പനികളും മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ.
മറ്റ് യൂറോപ്യൻ രാജ്യങ്ങളെപ്പോലെ തന്നെ കുടിയേറ്റ വിരുദ്ധ മനോഭാവം ഇവിടത്തുകാർക്കിടയിലും നിലനിൽക്കുന്നുണ്ട്. വിദേശികളെ തങ്ങളുടെ സ്ഥാപനങ്ങളിൽ നിയമിക്കാൻ പലർക്കും മടിയുണ്ട്. പ്രതിപക്ഷത്തുള്ള തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ കക്ഷിയായ ഫിൻസ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ വലിയ തോതിലുള്ള ജനകീയ പിന്തുണയും ലഭിക്കാറുണ്ട്. മുസ്ലിം കുടിയേറ്റക്കാരോട് പ്രത്യേക വിവേചനം ഇവിടത്തുകാർക്കിടയിൽ നിലനിൽക്കുന്നുണ്ടെന്ന് വാർത്താ ഏജൻസിയായ എഎഫ്പിയുടെ ഒരു റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തി ഏഷ്യയിൽനിന്നടക്കം കൂടുതൽ പ്രതിഭകളെ ആകർഷിക്കാനാണ് ഫിൻലൻഡ് ഭരണകൂടം പദ്ധതിയിടുന്നത്. നാടിന്റെ പ്രതിച്ഛായ കൂട്ടാനായി അന്താരാഷ്ട്ര പിആർ കമ്പനികളുടെ സഹായവും ഭരണകൂടം തേടിയിട്ടുണ്ട്.
‘മെയ്തീനേ ആ ചെറ്യേ സ്പാനറിങ്ങെടുത്തേ’…കുതിരവട്ടം പപ്പു തീര്‍ത്ത വിസ്മയത്തില്‍ പകുതിപങ്കും കൈപ്പറ്റിയിരുന്നത് അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയിലുള്ള അസാമാന്യമായ തഴക്കം തന്നെയായിരുന്നു. ചെറുപ്പം മുതലേ കോഴിക്കോടിന്റെ നാടകവളര്‍ച്ചയില്‍ പങ്കുചേര്‍ന്ന കുതിരവട്ടം പപ്പുവിന്റെ അഭിനയം നേരിട്ടുകണ്ട രാമുകാര്യാട്ട് പിടിച്ചപിടിയാലെ അദ്ദേഹത്തെ സിനിമയിലേക്കുകൊണ്ടുവന്നു. കുതിരവട്ടം പപ്പുവിന്റെ ഓര്‍മകള്‍ക്ക് ഇരുപത്തൊന്നാണ്ട് തികയുമ്പോള്‍ അച്ഛനെക്കുറിച്ച് സംസാരിക്കുകയാണ് മകന്‍ ബിനു പപ്പു.
മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കുതിരവട്ടം പപ്പു. അദ്ദേഹം വിട പറഞ്ഞിട്ടും താരത്തിന്റേ സിനിമകളും കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. തേൻമാവിൻ കൊമ്പത്ത്, മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്,മിന്നാരം എന്നിങ്ങനെ 1500ൽ പരം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇതെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. നരസിംഹമാണ് അദ്ദേഹം ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം.
അച്ഛന്റെ പാത പിന്തുടർന്ന് മകൻ ബിനു പപ്പുവും സിനിമയിൽ എത്തിയിട്ടുണ്ട്. 2015 മുതലാണ് ബിനു സിനിമയിൽ എത്തിയതെങ്കിലും പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ്. സൈബർ സെൽ ഉദ്യോഗസ്ഥനായി അദ്ദേഹം മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. അതുപോലെ തന്നെ മമ്മൂട്ടി ചിത്രമായ വണ്ണിലും മികച്ച വേഷത്തിലെത്തിയിരുന്നു. കൈയടക്കത്തോടെയുള്ള ബിനു പപ്പുവിന്റെ അഭിനയമായിരുന്നു പ്രേക്ഷകരുടെ ഇടയിൽ കൂടുതൽ ചർച്ചയായത്. ഇപ്പോഴിത അച്ഛൻ പപ്പു വേണ്ടെന്ന് വെച്ച ഹിറ്റ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ബിനു പപ്പു.
ഒരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്. സമ്മർ ഇൻ ബത്‌ലഹേം എന്ന ചിത്രത്തിൽ കലാഭവൻ മണി ചേട്ടന്റെ കഥാപത്രം ചെയ്യേണ്ടത് അച്ഛൻ ആയിരുന്നു. ഊട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം.
സുന്ദരകില്ലാഡി എന്ന ചിത്രത്തിന് ശേഷം അദ്ദേഹം നേരെ പോകുന്നത് ഊട്ടിയിലെ ഈ സെറ്റിലേയ്ക്കാണ്. കോയമ്പത്തൂരിൽ വെച്ചായിരുന്നു സുന്ദരകില്ലാഡിയുടെ ചിത്രീകരണം. ആ സമയം അവിടെ ഭയങ്കരമായ ചൂടായിരുന്നു. ചൂട് കൊണ്ട് ഉണ്ടാവുന്ന പ്രശ്നങ്ങൾ അച്ഛൻ ഉൾപ്പെടെയുള്ള എല്ലാ താരങ്ങൾക്കും ഉണ്ടായിരുന്നു. ചിത്രം ശ്രദ്ധിക്കുമ്പോൾ മനസ്സിലാകും, രണ്ടാം ഭാഗമാകുമ്പോൾ അച്ഛന്റേയും ദിലീപേട്ടന്റേയും നന്ദു ചേട്ടന്റേയുമൊക്കെ സ്കിൻ ടോൺ മാറിയിരിക്കുന്നത്. ഒരുപാട് മലകൾ ഉള്ള സ്ഥലത്തായിരുന്നു ചിത്രീകരണം.
ഈ ചൂടുള്ള കാലവസ്ഥയിൽ നിന്ന് നേരെ അച്ഛൻ പോയത് ഊട്ടിയിലെ സമ്മർ ഇൻ ബത്‌ലഹേമിന്റെ സെറ്റിലേയ്ക്കാണ്. ചിത്രത്തിൽ ആദ്യം എടുക്കുന്ന സീൻ ത് മണി ചേട്ടൻ ഓടി കയറുന്ന ആ പാട്ട് രംഗമായിരുന്നു. അത് ചെയ്തപ്പോൾ തന്നെ അച്ഛന് ശ്വാസം കിട്ടാതെ ആയി. ഉടൻ തന്നെ പറഞ്ഞിട്ട് അദ്ദേഹം റൂമിലേയ്ക്ക് പോയി. എന്നിട്ടും ഓക്കെ ആയിരുന്നില്ല. അങ്ങനെയാണ് ആ ചിത്രത്തിൽ നിന്ന് പിൻമാറുന്നത്. അവർ ആശുപത്രിയിൽ കൊണ്ട് പോകാമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം വേണ്ട സിനിമ ചെയ്യുന്നില്ലെന്ന് പറഞ്ഞ് തിരികെ വരുകയായിരുന്നു.
ഇങ്ങനെ അച്ഛനെ സംബന്ധിച്ചടത്തോളം സിനിമയും നാടകവുമായിരുന്നു ജീവിതം. അഭിനയമാണ് അച്ഛനെ വളർത്തിയത്. കാലും കയ്യും കെട്ടിയിട്ടാലും അദ്ദേഹം അഭിനയിക്കും. അങ്ങനെയുള്ള അച്ഛൻ സിനിമ ചെയ്യുന്നില്ല എന്ന് പറണമെങ്കിൽ അത്രയ്ക്ക് വയ്യാതായിരുന്നു. അത് കഴിഞ്ഞ് വീട്ടിൽഎത്തി പരിശോധിച്ചപ്പോഴാണ് നിമോണിയാണെന്ന് മനസ്സിലായത്. അതിന് ശേഷം ഒരു വർഷത്തോളം അദ്ദേഹത്തെ അഭിനയിക്കാൻ വിട്ടിരുന്നില്ല. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കൃത്യമായ നിർദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും അതിന് ശേഷവും അദ്ദേഹം അഭിനയിച്ചിരുന്നു. നരസിംഹമായിരുന്നു അവസാനം അഭിനയിച്ച ചിത്രം
കൊല്ലം തുളസിയെ മലയാളികൾക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങൾ ഈ നടൻ ചെയ്തിട്ടുണ്ട്. തൻറെ ചെറുപ്പം മുതൽ നാടക മേഖലയിൽ സജീവമായിരുന്നു ഇദ്ദേഹം. നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാള സിനിമയിലേക്ക് എത്തുന്നത്. അധികവും വില്ലൻ വേഷങ്ങളാണ് കൊല്ലം തുളസി ചെയ്തിട്ടുള്ളത്. കുറേയേറെ ഹാസ്യ കഥാപാത്രങ്ങളിൽ അദ്ദേഹം ചെയ്തിട്ടുണ്ട്. വളരെ രസകരമായ രീതിയിലാണ് ഈ കഥാപാത്രങ്ങൾ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്. ഏതാണ്ട് 200 ലധികം മലയാള സിനിമകളിലും, മുന്നൂറിലധികം റേഡിയോ നാടകങ്ങളിലും, ഇരുന്നൂറിൽപ്പരം ടെലിവിഷൻ സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്.
ഇപ്പോൾ ക്യാൻസർ ബാധിതനായിരുന്ന സമയത്തു അദ്ദേഹത്തിന് കിട്ടിയ സഹായത്തെ പറ്റി തുറന്നു പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു. അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു. അസുഖം ആയിരിക്കുന്ന സമയത്ത് നേരിട്ട് വിളിച്ചാണ് നടൻ ദിലീപ് കാര്യങ്ങളൊക്കെ തിരക്കിയിരുന്നത്.
അതുകൊണ്ടു തന്നെ ദിലീപിനെ ഒരിക്കലും മറക്കാൻ സാധിക്കില്ല. പലപ്പോഴും ഞാൻ ഇത് വ്യക്തമാക്കിയിട്ടുണ്ട്. നേരിട്ട് വിളിച്ച് ചേട്ടാ എങ്ങനെയുണ്ട് എന്നൊക്കെ അദ്ദേഹം ചോദിക്കും. ഒരിക്കൽ നമ്മുടെ പടത്തിൽ ഒരു ചെറിയ വേഷം ഉണ്ട് എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എന്നെ വിളിച്ചു. പഞ്ചായത്ത് പ്രസിഡൻറ് വേഷമായിരുന്നു. ചേട്ടൻ വന്നു അഭിനയിച്ചാൽ മാത്രമേ രസം ആവുകയുള്ളൂ എന്നൊക്കെ പറഞ്ഞു. അങ്ങനെ സുഖമില്ലാതെ കിടന്നിരുന്ന തന്നെ കൊണ്ടു പോയി അഭിനയിപ്പിച്ചു.
ആകെ രണ്ടു മൂന്നു ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടായിരുന്നുള്ളൂ തനിക്ക്. പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ പ്രതിഫലം ആണ് തനിക്ക് ലഭിച്ചത്. താൻ അഭിനയിച്ച സിനിമയുടെതല്ല പ്രതിഫലം എന്ന് മനസ്സിലായി. സാമ്പത്തികമായി സഹായിക്കാൻ സ്വീകരിച്ച വഴിയായിരുന്നു അത്. മറ്റു തരത്തിൽ തന്നാൽ ഞാൻ വാങ്ങില്ല എന്ന് അറിയാം. താൻ യാതൊരു ഔദ്ധാര്യവും സ്വീകരിക്കില്ല എന്ന് അറിഞ്ഞു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തത്. മഹാമനസ്കതയും, ദയാശീലവും കരുണയും ഒക്കെ ഉള്ള ആളാണ് ദിലീപ്. കൊല്ലം തുളസി വ്യക്തമാക്കി.
ലക്ഷദ്വീപിലെ വിവാദ ഉത്തരവുകൾക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഡയറി ഫാം അടച്ചു പൂട്ടിയതും ഉച്ചഭക്ഷണത്തിൽ നിന്ന് ബീഫ് ഒഴിവാക്കിയതുമാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.
ലക്ഷദ്വീപ് സ്വദേശി അജ്മൽ അഹമദ് സമർപ്പിച്ച ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവുകൾ സ്റ്റേ ചെയ്തത്.
ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള തീരുമാനം ഏകപക്ഷീയമാണെന്നും ആവശ്യമായ കൂടിയാലോചനകൾ ഇല്ലാതെയാണ് തീരുമാനം സ്വീകരിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
തീരുമാനങ്ങൾക്ക് പിന്നിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് ദുരുദേശങ്ങളുണ്ടായിരുന്നെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സ്‌കൂൾ ഭക്ഷണ മെനുവിൽ നിന്ന് ബീഫ് നീക്കം ചെയ്തതിന് പിന്നിലും രാഷ്ട്രീയ നീക്കമുണ്ടെന്നും ഹർജിയിൽ പറയുന്നു.
എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതു വരെ തുടർനടപടികൾ ഉണ്ടാകരുതെന്നാണ് നിർദേശം. ഇപ്പോൾ സ്റ്റേ ചെയ്ത രണ്ട് വിവാദ ഉത്തരവുകളെയും കുറിച്ചുള്ള പൊതുതാത്‌പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു.