റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. 16ന് പൂർത്തിയാകും. 15 ഇനം സാധനങ്ങളാണ് ഓണക്കിറ്റിലുള്ളത്.
ഇന്നു മുതൽ ഓഗസ്റ്റ് രണ്ടു വരെ മഞ്ഞകാർഡുകാർക്കും (എഎവൈ) നാലു മുതൽ ഏഴു വരെ പിങ്ക് കാർഡുകാർക്കും (പിഎച്ച്എച്ച്) ഒമ്പതു മുതൽ 12 വരെ നീല കാർഡുകാർക്കും (എൻപിഎസ്) 13 മുതൽ 16 വരെ വെള്ള കാർഡുകാർക്കും (എപിഎൻഎസ്) കിറ്റ് വിതരണം ചെയ്യും.
സഹോദരിയുടെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെ പോലീസ് സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) ആണ് പോലീസിന്റെ പിടിയിലായത്.
തെളിവെടുപ്പിനിടെ നാട്ടുകാരുടെ എതിര്‍പ്പ് ഉണ്ടാകുമെന്ന സൂചനയെതുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ 11 ഓടെ പട്ടണക്കാട് സ്റ്റേഷന് ഓഫീസര്‍ ആര്.എസ്.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ് ആരംഭിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശ്ശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26) കൊല്ലപ്പെട്ടത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ചപ്പോള്‍ വീട്ടമ്മമാരടക്കം പ്രദേശവാസികള്‍ പ്രതിഷേധം പ്രകടിപ്പിച്ചു.
പോലീസിനൊപ്പം ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിദഗ്ദരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. നടന്നതെല്ലാം എങ്ങനെയെന്ന് വിവരിച്ചും പോലീസ് സേനയിലെ ഒരാളെ ഡമ്മിയാക്കി ചെയ്തു കാണിച്ചുമായിരുന്നു തെളിവെടുപ്പ്. എല്ലാം വിവരിച്ചും ചെയ്തു കാണിച്ചു. തങ്കികവലയില്‍ നിന്നും സ്കൂട്ടറില്‍ വീട്ടിലെത്തിച്ചു.
സ്വന്തം വീട്ടിലെത്തിക്കാതെ പ്രതിയുടെ വിട്ടിലെത്തിച്ചത് എന്തിനെന്ന് വിടിനകത്ത് കയറുന്നതിനു മുമ്പേ യുവതി ചോദിച്ചിരുന്നു. ഒപ്പം ജോലി ചെയ്യുന്ന ആളെക്കുറിച്ചു സംസാരിക്കാനാണ് എന്നു പറഞ്ഞാണ് മുറിയ്ക്കുള്ളില്‍ കയറ്റി ഇരുത്തിയത്. അകത്ത് ഇരുത്തിയ ശേഷം യുവതിയുടെ കൂടെ ജോലി ചെയ്യുന്ന ആളെക്കുറിച്ചു ചോദിച്ചു.
അയാളെ വിവാഹം കഴിക്കാന്‍ സമ്മതിക്കില്ലെന്നും അങ്ങനെ ഉണ്ടായാല്‍ യുവതിയേയും ഒപ്പം ജോലി ചെയ്യുന്നയാളെയും തന്റെ രണ്ടു മക്കളെയും കൊന്നശേഷം നാട് വിട്ടുപോകുമെന്നും പ്രതി ഭീഷണിപ്പെടുത്തി.തര്‍ക്കമുണ്ടായപ്പോള്‍ അവളെ മര്‍ദ്ദിച്ചു. കഴുത്തിന് കുത്തിപ്പിടിച്ച് തല ജനലില്‍ ഇടിപ്പിച്ചു.
ബോധരഹിതയായി നിലത്തുവീണ യുവതിയെ ബലാത്സംഗം ചെയ്തു. തുടര്‍ന്ന് കഴുത്തിന് കുത്തിപിടിക്കുകയും മൂക്കും വായും പൊത്തിപിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതി വിവരിച്ചു. ഇതിനിടയില്‍ യുവതിയുടെ വീട്ടില്‍ നിന്നും പ്രതിയെ ഫോണില്‍ വിളിച്ചു.
യുവതി അന്നു വീട്ടിലേക്കു വരില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ടുചെയ്തു. യുവതിയുടെ ഫോണ്‍ സൈലന്റ് ആക്കി. മരിച്ചെന്നുറപ്പിച്ച ശേഷം മൃതദേഹം മറവു ചെയ്യാന്‍ മുറ്റത്തേക്ക് വലിച്ചുകൊണ്ടുപോയി. ഇറങ്ങുന്നപടിയില് മൃതദേഹം വച്ചതോടെ കമിഴ്ന്നു മണ്ണില്‍ വീണു.
അപ്പോള്‍ മുതുകില്‍ ആഞ്ഞു ചവിട്ടി. അപ്പോള്‍ മഴ കനത്തതിനാല്‍ മൃതദേഹം മറവു ചെയ്യാതെ വലിച്ചിഴച്ച് വീട്ടിലെ മറ്റൊരു മുറിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇതെല്ലാം ഡമ്മിയെ വെച്ചു ചെയ്തും കാട്ടിയായിരുന്നു തെളിവെടുപ്പ്.
മലയാള സിനിമ പ്രേഷകരുടെ പ്രിയങ്കരിയായ ബാലതാരം ആയിരുന്നു സനൂഷ സന്തോഷ്. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച താരം വളരെ പെട്ടന്ന് തന്നെ പ്രേഷകരുടെ പ്രിയങ്കരി ആയി മാറുകയായിരുന്നു. ബാലതാരമായി അഭിനയിച്ച് കുറച്ച് വർഷങ്ങൾ സിനിമയിൽ നിന്ന് വിട്ട് നിന്ന താരം പിന്നീട് നായികയായാണ് തിരിച്ച് വരവ് നടത്തിയത്. കുറച്ച് നല്ല ചിത്രങ്ങളിൽ നായികയായി അഭിനയിച്ച ശേഷം ഇപ്പോൾ സിനിമയിൽ നിന്ന് ഒരിടവേള എടുത്തിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇത്തരത്തിൽ കുറച്ച് നാളുകൾക്ക് മുൻപ് താൻ അഭിമുഖീകരിച്ച വിഷാദ രോഗത്തെ കുറിച്ചും സനൂഷ തുറന്ന് പറഞ്ഞിരുന്നു. വിഷാദം കൂടുതൽ ആയപ്പോൾ ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചുവെന്നും എന്നാൽ അനുജൻ സനൂപിനെ ഓർത്താണ് താൻ അതിൽ നിന്ന് പിന്മാറിയത് എന്നും സനൂഷ പറഞ്ഞിരുന്നു. എന്നാൽ സനൂഷയുടെ തുറന്ന് പറച്ചിലിന് ശേഷം പലതരത്തിൽ ഉള്ള വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത്.
പ്രണയത്തകർച്ച മൂലമാണ് സനൂഷയ്ക്ക് വിഷാദരോഗം പിടിപെട്ടത് എന്നൊക്കെയുള്ള സംസാരമായിരുന്നു സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് സനൂഷ, സനൂഷയുടെ വാക്കുകൾ ഇങ്ങനെ, എനിക്ക് ഒരു റിലേഷൻഷിപ് ഉണ്ടായിരുന്നുവെന്നും എന്നാൽ അത് ചില കാരണങ്ങളാൽ തകർന്നത് കൊണ്ടാണ് എനിക്ക് വിഷാദരോഗം ഉണ്ടായതൊന്നൊക്കെ പലരും പറയുന്നതായി ഞാൻ അറിഞ്ഞു. ഇങ്ങനെ പറയുന്നവർ ഓർക്കേണ്ടത് ഈ പറയുന്ന നിങ്ങളാരും എന്റെ കൂടെയല്ല ജീവിക്കുന്നത്. ഞാൻ ആരാണെന്നോ എന്റെ പ്രേശ്നങ്ങൾ എന്താണെന്നോ നിങ്ങൾക്ക് എങ്ങനെ ഊഹിച്ച് വിധി എഴുതാൻ പറ്റും? എന്തെങ്കിലും കാരണങ്ങൾ അങ്ങ് ഊഹിച്ചു പറയുന്നതിൽ അല്ല വ്യക്തമായി അറിഞ്ഞതിനു ശേഷം പറയുന്നതിൽ ആണ് മാന്യത ഉള്ളത്. എന്റെ വിഷാദത്തിന്റെ കാരണം ഇതൊന്നുമല്ല. തീർത്തും അത് എന്റെ വ്യക്തിജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു കാര്യം ആണെന്നും എന്നാൽ അത് ഞാൻ പുറത്ത് പറയാൻ ആഗ്രഹിക്കുന്നുമില്ല എന്നുമാണ് സനൂഷ ഈ വിഷയത്തോട് പ്രതികരിച്ചത്.
1998 ൽ കല്ലുകൊണ്ടൊരു പെണ്കുട്ടിയെന്ന ചിത്രത്തിലൂടെ ബാലതാരമായി എത്തിയ നടിയാണ് സനുഷ. ശേഷം നിരവധി ചിത്രങ്ങളിൽ തന്റെ അഭിനയ മികവ് കാഴ്ചവെച്ച ത്. വളരെ പെട്ടന്ന് തന്നെ താരം പ്രേക്ഷക മനസ്സിൽ ഇടം നേടി കഴിയുകയും ചെയ്തിരുന്നു. ബാലതാരമായി എത്തിയ താരം പെട്ടന്ന് തന്നെ സിനിമയിൽ നായികയായും വേഷമിട്ടു. മിസ്റ്റർ മരുമകൻ എന്ന ദിലീപ് ചിത്രത്തിൽ കൂടെയാണ് സനുഷ നായികയായി അരങ്ങേറ്റം നടത്തിയത്. നായികയായും താരത്തിന് സ്വീകരണം പ്രേക്ഷക ഭാഗത്ത് നിന്നും ലഭിച്ചിരുന്നു. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സനുഷ ഈ ചുരുങ്ങിയ കാലയളവിൽ അഭിനയിച്ചു കഴിഞ്ഞു. 2004-ൽ പുറത്തിറങ്ങിയ കാഴ്ചയെന്ന ചിത്രത്തിലെ അഭിനയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് സനുഷ സ്വന്തമാക്കിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയുടെ മകളെയാണ് സനൂഷ വേഷമിട്ടത്. സനൂഷയ്ക്ക് പിന്നാലെ സഹോദരൻ സനൂപും സിനിമയിലേക്ക് എത്തിയിരുന്നു. സനൂഷയോടുള്ളത് പോലെയുള്ള സ്നേഹമാണ് ആരാധകർക്ക് സനൂപിനോടും ഉള്ളത്.
കൊച്ചി: പ്രണയനൈരാശ്യത്തിന്റെ പേരിൽ പെൺകുട്ടിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത രഖിൽ വളരെ ആസൂത്രിതമായാണ് കൃത്യം നടത്തിയതെന്ന് നിഗമനത്തിലാണ് പൊലീസ്. ഒരു മാസമായി പ്രതി രഖിൽ നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായാണ് വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രഖിൽ പരിചയപ്പെടുത്തിയത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
നാടിനെ നടുക്കിയ കൊലപാതകമാണ് മാനസയുടേത്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ കൂട്ടുകാരികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് രഖിൽ എത്തിയത്. ‘നീയെന്തിന് ഇവിടെ വന്നു?’ എന്നായിരുന്നു രഖിലിനെ കണ്ട മാനസയുടെ പ്രതികരണമെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞത്.
ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും മാനസയുടെ മുറിയിൽ കയറിയ രഖിൽ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് വിവരം. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. കഴുത്തിന് പിറകിലും വയറിലുമാണ് വെടിയേറ്റത്. രഖിലിന് തലക്കാണ് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു. കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രഖിൽ തലശേരി സ്വദേശിയാണ്. ഇയാൾ കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തെത്തിയതെന്നാണ് സംശയം.
കാസർക്കോട് ജില്ലയിൽ വാക്സിനേഷൻ ക്യാമ്പിൽ കൂട്ടത്തല്ല്. രണ്ട് വാർഡുകൾക്ക് ആയി നടത്തിയ വാക്സിനേഷൻ ക്യാമ്പിൽ മറ്റ് വാർഡിൽ നിന്ന് ആളുകൾ എത്തിയെന്ന് പറഞ്ഞാണ് തല്ല് നടന്നത്.
കാസർകോട് ജില്ലയിലെ മെഗ്രാൽപുത്തൂരിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവമെന്ന് റിപ്പോർട്ട് ചെയ്തു. ലീഗ് പ്രവർത്തകരാണ് തല്ല് ഉണ്ടാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളിലെ ജനങ്ങൾക്ക് വാക്സിനെടുക്കുന്നതിനായാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നത്.
പുറത്ത് നിന്ന് എത്തി വാക്സിൻ സ്വീകരിച്ചവരെ ചോദ്യം ചെയ്യുകയും ഇത് തർക്കത്തിലേക്ക് വഴിമാറിയതുമാണ് കൂട്ടത്തല്ലിന് കാരണം. പലർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസ് കാവലിലാണ് ബാക്കിയുള്ളവർക്ക് വാക്സിനേഷൻ നൽകിയത്.
ഡെന്റൽ ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തിരുന്ന മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്നു സൂചന. മാനസയെ മുൻപും രാഹിൽ പ്രണയാഭ്യർഥനയുമായി ശല്യപ്പെടുത്തിയിരുന്നു. എന്നാൽ ശല്യപ്പെടുത്തൽ രൂക്ഷമായതോടെ പൊലീസിൽ പരാതി നൽകുകയും പ്രശ്നം കണ്ണൂർ ഡിവൈഎസ്പിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കിയതുമാണ്.
ശല്യപ്പെടുത്തുകയില്ലെന്ന് രാഹിൽ ഉറപ്പു നൽകിയതിനാലാണ് പൊലീസ് കേസെടുക്കാതെ ഒത്തുതീർപ്പാക്കിയത്. എന്നാൽ പക വളർന്നതാണ് മാനസയെ കൊലപ്പെടുത്താൻ കാരണമെന്നാണ് സൂചന. കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയാണ് രാഹിൽ കോതമംഗലത്ത് എത്തിയതെന്നു പൊലീസ് പറയുന്നു. രാഹിലിനെ മറ്റാരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കുന്നുണ്ട്.
രാഹിലിന് തോക്ക് എവിടെനിന്നു ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള വിവരങ്ങളും വ്യക്തമാകാനുണ്ട്. മാനസ രണ്ടു മൊബൈൽ ഫോണുകൾ ഉപയോഗിച്ചിരുന്നു. ഇവ രണ്ടും പൊലീസ് പരിശോധിക്കും. ഇതിലേക്കു വന്ന കോളുകളും രാഹിലിന്റെ മൊബൈൽ ഫോണിലെ വിവരങ്ങളും പരിശോധിച്ചാൽ കൊലപാതകത്തിനു മറ്റാരുടെയെങ്കിലും സഹായമുണ്ടായോ എന്ന് അറിയാനാകും.
ഇരുവരും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നെന്നും സൂചനകളുണ്ട്. എന്നാൽ ഇവർ പരസ്പരം പ്രശ്നങ്ങൾ പറഞ്ഞു തീർത്തതായിരുന്നെന്നും സഹപാഠികളായിരുന്ന ചിലർ പറയുന്നു. മാനസയെ രാഹിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു. രാഹിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു.
നെല്ലിക്കുഴിയിൽ വെടിയേറ്റ് മരിച്ച മാനസയുടെ സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് പെണ്‍കുട്ടികളെയാണ് ചോദ്യം ചെയ്യുന്നത്.നെല്ലിക്കുഴിയിലെ ഇന്ദിരാഗാന്ധി ഡെന്റൽ കോളജിന് സമീപത്തെ ഒരു വീട്ടിലെ മുകളിലെ നിലയിലാണ് മാനസയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.
ഉച്ചയോടെ മാനസയുടെ മുറിയിലെത്തിയ രാഹുൽ മാനസയുമായി ഒരു മുറിയിൽ നിൽക്കുന്നതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇവർ തമ്മിൽ നേരത്തെ ബന്ധമുണ്ടായിരുന്നെന്നാണ് സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന.
രാഖിൽ ഒരു മാസമായി നെല്ലിക്കുഴിയിൽ കൊല്ലപ്പെട്ട മാനസ താമസിച്ചിരുന്ന വീടിന് സമീപം റൂം എടുത്ത് താമസിച്ചിരുന്നതായും വിവരം. മാനസ താമസിച്ച വീടിനു മുന്നിൽ ആയിരുന്നു റൂം വാടകയ്ക്ക് എടുത്തിരുന്നത്. എന്നാൽ ഇക്കാര്യം മാനസയ്ക്ക് അറിയില്ലായിരുന്നു. പ്ലൈവുഡ് വ്യാപാരിയെന്നായിരുന്നു വീട്ടുടമസ്ഥനോട് രാഖിൽ പറഞ്ഞിരുന്നത്. ഒരു മാസം മുമ്പ് വന്ന് ഏതാനും ദിവസം ഈ വീട്ടിൽ താമസിച്ചു. അതിന് ശേഷം വ്യാഴാഴ്ച തിരിച്ച് കണ്ണൂരിലേക്ക് പോയി. തിങ്കളാഴ്ച വീണ്ടും തിരികെ വന്നു. ഈ വരവിലാകും കണ്ണൂരിൽ നിന്ന് തോക്ക് കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇരുവരും പരിചയപ്പെട്ടത് സമൂഹമാധ്യമത്തിലൂടെയാണ്. രാഖില്‍ മാനസയുമായി സൗഹൃദത്തിലായത് ഇന്‍സ്റ്റാഗ്രാമിലൂടെയെന്ന് ബന്ധുക്കള്‍. പ്രണയത്തിലായിരുന്ന ഇരുവരും പിന്നീട് പിരിഞ്ഞു. പൊലീസ് മധ്യസ്ഥതയില്‍ തര്‍ക്കം പരിഹരിച്ചിരുന്നുവെന്നും വിവരം. മാനസയെ രാഖിൽ ക്ലോസ് റേഞ്ചിൽ വെടിവയ്ക്കുകയായിരുന്നു. ചെവിപ്പുറകിൽ വെടിയേറ്റ മാനസ ഉടൻ തന്നെ നിലത്തു വീണു.
രാഖിലും സ്വയം വെടിയുതിർത്തു മരിക്കുകയായിരുന്നു. മാനസ ഏതാനും പെൺകുട്ടികൾക്കൊപ്പം വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിൽ രാഹിൽ അതിക്രമിച്ചു കയറി വെടിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച, ഉച്ചയ്ക്കു മൂന്നുമണിയോടെ പെണ്‍കുട്ടികള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടെയാണ് രാഖിൽ വീട്ടിലെത്തിയതെന്ന് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികള്‍ പറയുന്നു. ഇയാളെന്തിനാണ് ഇവിടെ വന്നത് എന്നു ചോദിച്ച് എഴുന്നേറ്റ മാനസയെ കയ്യില്‍ പിടിച്ചു ബലമായി ഒരു മുറിയിലേയ്ക്കു കൂട്ടിക്കൊണ്ടു പോയി.
മുറിയില്‍ നിന്നു ബഹളം കേട്ട് കൂടെയുണ്ടായിരുന്ന കുട്ടികള്‍ മുറിയിലേയ്ക്കു ചെല്ലുമ്പോഴേയ്ക്കും വെടിവച്ചിരുന്നു. ശബ്ദം കേട്ട് എല്ലാവരും ബഹളം വച്ചതോടെ അടുത്ത വെടിയും മുഴങ്ങി. കതക് തുറന്ന് അകത്തു ചെല്ലുമ്പോള്‍ രണ്ടു പേരും വെടിയേറ്റു വീണു കിടക്കുകയായിരുന്നു. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നു പൊലീസ് പറയുന്നു.
എറണാകുളം കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി. മൃതദേഹം ചാക്കിലാക്കി മണല്‍കൂനയില്‍ താഴ്ത്തിയ നിലയിലായിരുന്നു. അസം സ്വദേശി രാജാദാസ് ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളി സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.
പുതൃക്കയിലെ അള്‍ട്ടിമ പവര്‍സ് ഇന്റര്‍ലോക്ക് നിര്‍മാണ യൂണിറ്റിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ ജോലിക്കെത്തിയ സ്ത്രീകള്‍ പരിശോധന നടത്തിയപ്പോഴാണ് ഷെഡ് മുതല്‍ തൊട്ടടുത്തുള്ള മണല്‍ കൂന വരെ രക്തം ശ്രദ്ധയില്‍ പെട്ടത്. മണല്‍ കൂന ഇളക്കിമാറ്റിയത് പോലെയും കണ്ടു. ഇതോടെ മണല്‍ മാറ്റി നോക്കുകയിരുന്നു
അസം സ്വദേശിയായ രാജാദാസിന് ഒപ്പം താമസിച്ചിരുന്ന ബംഗാളില്‍ നിന്നുള്ള ദീപന്‍ കുമാര്‍ ദാസ് നാടുവിട്ടതായി ആലുവ റൂറല്‍ എസ്പി കെ കാര്‍ത്തിക്ക് അറിയിച്ചു. ഇയാള്‍ പിടിയിലായാല്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂ. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
കോതമംഗലം ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍സുഹൃത്ത് വെടിവച്ചു കൊന്നു. കണ്ണൂര്‍ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. ഇരുപത്തിനാലു വയസ്സുണ്ട്. വെടിവച്ച കണ്ണൂര്‍ സ്വദേശിയായ രാഗിന്‍ എന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിലും കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിന് സമീപത്താണ് സംഭവം നടന്നത്. കൊല്ലപ്പെട്ട മാനസ ഹൗസ് സര്‍ജസി പഠിക്കുകയായിരുന്നു. കോളേജിനു സമീപത്തെ ഇവരുടെ താമസ സ്ഥലത്തു വച്ചാണ് കൊലപാതകം നടന്നത്. തോക്കുമായി എത്തിയ പ്രതി മാനസയെ വിളിച്ചു മാറ്റി നിര്‍ത്തിയ ശേഷം പോയിന്റ് ബ്‌ളാങ്കില്‍ വെടിയുതിര്‍ക്കുകയായിരുന്നു.
മൃതദേഹങ്ങള്‍ കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷമാണ് സംഭവമുണ്ടായത്. ഇവര്‍ തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു വെന്നും പിന്നീട് അകന്നതാണെന്നും പറയപ്പെടുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണമെന്നാണ് കരുതുന്നത്. പൊലീസ് അന്വേഷണം തുടങ്ങി,
രാഗിന്‍ സ്ഥിരമായി മാനസയെ ശല്യപ്പെടുത്താറുണ്ടായിരുന്നു എന്ന വിവരവും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. പിണങ്ങി പിരിഞ്ഞ മാനസയെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കോതമംഗലത്ത് എത്തിയതെന്നാണ് കരുതുന്നത് . തോക്ക് കണ്ണൂരില്‍ നിന്നും ഇയാള്‍ കൊണ്ടുവന്നതാണെന്നും സൂചനയുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു. സുഹൃത്തുക്കളുടെ മൊഴികള്‍ ഉടന്‍ രേഖപ്പെടുത്തും.
മലയാളികളുടെ പ്രിയപ്പെട്ട നടനും എംപിയുമാണ് സുരേഷ് ഗോപി. ഇപ്പോള്‍ തനിക്ക് സിദ്ധിഖും ലാലും ചേര്‍ന്ന് ബിയര്‍ വാങ്ങി തന്ന കഥ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അദ്ദേഹം. മനസിന്റെ ദുഖം മാറ്റാന്‍ ആലപ്പുഴയിലെ ഒരു ബാറില്‍ കൊണ്ടുപോയി സിദ്ധിഖും ലാലും ചേര്‍ന്ന് ബിയര്‍ വാങ്ങി തന്ന കാര്യമാണ് സുരേഷ് ഗോപി തുറന്ന് പറഞ്ഞത്.
അന്ന് മനസിന് എന്തോ വിഷമം ഉണ്ടായിരുന്നു. ഞാന്‍ പെട്ടെന്ന് വിഷാദത്തിലാകുന്ന ആളാണ്. അപ്പോള്‍, ഇങ്ങനെ ആയാല്‍ പറ്റില്ല എന്ന് പറഞ്ഞു സിദ്ധിക്കും ലാലും എന്നെ ഒരു ബാറില്‍ കൊണ്ടുപോയി ഒരു ഗ്ലാസ് ബിയര്‍ വാങ്ങി തന്നു. ഞാന്‍ ഇതൊന്നും കഴിക്കില്ല എന്ന് ഞാന്‍ പറഞ്ഞിരുന്നു പക്ഷെ എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞു ലാല്‍ നിര്‍ബന്ധിച്ചു. ഒരു മഗ് ബിയര്‍ കഴിച്ചു എന്നെ ധീരനാക്കി കൊണ്ടുവരാം എന്ന് വിചാരിച്ച ഇവര്‍ തന്നെ എന്നെ എടുത്തുകൊണ്ട് പോകേണ്ടി വന്നു.
സിനിമ വലിയൊരു ലഹരിയാണ്. ഒരു സ്സീനിന്റെ പ്രകടനം ഒരു വര്‍ഷത്തേക്ക്. ഇപ്പോഴും കമ്മീഷണറിലെ ഭാരത്ചന്ദ്രന്‍ എന്നെ ലഹരിപിടിപ്പിക്കുന്ന ഏറ്റവും ഉന്നതമായ മദ്യമാണ്. അത് പോലെ കളിയാട്ടത്തിലെ പെരുമലയനെ ഓര്‍ത്താല്‍ ലഹരിയാണ്, സുരേഷ് ഗോപി പറയുന്നു.
ഇപ്പോള്‍ ഒരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാവുകയാണ് സുരേഷ് ഗോപി. തിരക്കഥാകൃത്തും അഭിനേതാവുമായ രഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍, ജോഷി ഒരുക്കുന്ന പാപ്പന്‍, ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന മാത്യൂ തോമസ് ചിത്രം ഒറ്റക്കൊമ്പന്‍ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.