Latest News

ന്യൂഡല്‍ഹി: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ അന്തിമകര്‍മങ്ങളില്‍ പങ്കെടുത്ത് രാഹുല്‍ ഗാന്ധി. രാജീവ് ഗാന്ധിയുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന സതീഷ് ശര്‍മയോടുള്ള പ്രത്യേക ആദരവ് ചടങ്ങിലുടനീളം രാഹുല്‍ ഗാന്ധി പ്രകടിപ്പിച്ചു. മുന്‍ കേന്ദ്രമന്ത്രി കൂടിയായ ക്യാപ്റ്റന്‍ സതീഷ് ശര്‍മയ്ക്ക് ആദാരഞ്ജലി അര്‍പ്പിക്കുന്നതായും ജനങ്ങള്‍ക്കായി അദേഹം നല്‍കിയ സംഭാവനകള്‍ എക്കാലവും ഓര്‍മിക്കപ്പെടുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ട്വിറ്ററിലൂടെ അറിയിച്ചു.

ശര്‍മയുടെ ശവമഞ്ചം ചുമന്ന് നീങ്ങുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടി പങ്കുവച്ചു. ഫെബ്രുവരി 17ന് ഗോവയില്‍ വച്ചായിരുന്നു സതീഷ് ശര്‍മ അന്തരിച്ചത്. ക്യാപ്റ്റന്‍ സതീഷ് ശര്‍മയുടെ മരണത്തില്‍ അതിയായ ദുഃഖമുണ്ടെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. അദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും സ്‌നേഹവും അനുശോചനുംഅറിയിച്ചതിനൊപ്പം സതീഷ് ശര്‍മയുടെ വേര്‍പാട് എക്കാലവും തീരാനഷ്ടമായിരിക്കുമെന്നും ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.

1993 മുതല്‍ 1996 വരെ നരസിംഹറാവു മന്ത്രിസഭയില്‍ പെട്രോളിയം മന്ത്രിയായിരുന്നു അദേഹം. ഗാന്ധി കുടുംബത്തിന് സ്വാധീനമുള്ള റായ്ബറേലി, അമേഠി മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മൂന്ന് തവണ പാര്‍ലമെന്റ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മൂന്നു തവണ രാജ്യസഭാംഗവുമായിരുന്നു അദേഹം.

ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയറിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ലെന്ന് താരം കുറിക്കുന്നു.

മലയാളത്തിലെ കള്‍ട്ട് സിനിമയുടെ സീക്വല്‍ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ അത് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആ സമ്മര്‍ദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകുമെന്നും പൃഥ്വിരാജ് കുറിക്കുന്നു.

എന്നാല്‍ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോര്‍ജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയില്‍ എന്തെങ്കിലും മയപ്പെടുത്തല്‍ നടത്തിയോ? അയാളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാള്‍ കൂടുതല്‍ സാമര്‍ഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സര്‍പ്രൈസ് ആണ് ഈ സിനിമയില്‍ ഉള്ളതെന്നും താരം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ദൃശ്യം 2 വിനെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് കുറെ നാളായി വിചാരിക്കുന്നു. സിനിമയുടെ വേള്‍ഡ് പ്രീമിയറിന് മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതുകൊണ്ടു തന്നെ എനിക്ക് അധിക നേരം സഹിച്ചിരിക്കാനും പറ്റുന്നില്ല. മലയാളത്തിലെ കള്‍ട്ട് സിനിമയുടെ സീക്വല്‍ ഒരുക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. സിനിമകളിലെ സാമ്പ്രദായകമായ ശീലങ്ങളെ പൊളിച്ചെഴുതിയ ദൃശ്യം പോലൊരു സിനിമയുടെ രണ്ടാം ഭാഗമാകുമ്പോള്‍ അത് നല്‍കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. ആ സമ്മര്‍ദ്ദം എനിക്ക് നല്ലതു പോലെ മനസ്സിലാകും.

എന്നാല്‍ ജീത്തു എത്ര മനോഹരമായാണ് ആ സിനിമയെ കൈകാര്യം ചെയ്തിരിക്കുന്നത്. ആറ് വര്‍ഷത്തിന് ശേഷം ജോര്‍ജ്കുട്ടിയെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോയത് ? ജോര്‍ജ്കുട്ടി മെനഞ്ഞെടുത്ത ആ സാങ്കല്പികവും അവശ്വസനീയവുമായ കഥയില്‍ എന്തെങ്കിലും മയപ്പെടുത്തല്‍ നടത്തിയോ? അയാളില്‍ എന്തെങ്കിലും വീഴ്ച സംഭവിച്ചോ? അയാള്‍ കൂടുതല്‍ സാമര്‍ഥ്യം കാണിക്കുന്നുണ്ടോ? സമയവും നിയമവും അയാളെ പിടിക്കുന്നുണ്ടോ? ഇതിനെക്കുറിച്ചൊക്കെ നിങ്ങള്‍ക്ക് എന്തെങ്കിലും അറിയാമെങ്കില്‍, നിങ്ങളുടെയൊക്കെ ധാരണകളെ തിരുത്തുന്ന സര്‍പ്രൈസ് ആണ് ഈ സിനിമയില്‍ ഉള്ളത്.

ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിന് ശേഷമുള്ള ജീത്തുവിന്റെ ഏറ്റവും മികച്ച സിനിമയാണ് ദൃശ്യം 2 . സിനിമ കണ്ടതിനു ശേഷം ജീത്തുവിനെയാണ് ഞാന്‍ ആദ്യം വിളിച്ചത്. അതിനു ശേഷം ഞാന്‍ ഒരാളെ കാണുവാനായി എന്റെ തൊട്ടടുത്തുള്ള അപ്പാര്‍ട്‌മെന്റില്‍ എത്തി. മോഹന്‍ലാല്‍ ആയിരുന്നു അത്. ക്ലാസ് ശാശ്വതമാണ്. ഞാന്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.. ശാശ്വതമാണ്! മലയാള സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒരാളാണ് ജോര്‍ജ്ജ്കുട്ടി എന്നതില്‍ സംശയമില്ല. ചേട്ടാ..നിങ്ങള്‍ എന്നെ സംവിധാനം ചെയ്യുന്നതും ഞാന്‍ നിങ്ങളെ സംവിധാനം ചെയ്യുന്ന നിമിഷങ്ങള്‍ക്കായി കാത്തിരിക്കുവാന്‍ വയ്യ.

രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായിരിക്കെ കാണാതായ ജസ്‌നയെ കണ്ടെത്താൻ ഇനി സിബിഐയുടെ അന്വേഷണം. ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക.കേസിലെ ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ടും ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചു.

അതേസമയം ജസ്‌ന തിരോധാനക്കേസിൽ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജൻസി കേസ് അന്വേഷിക്കുന്നതിൽ എതിർപ്പില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കേസ് ഏറ്റെടുക്കാൻ സിബിഐ സന്നദ്ധമാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തർ സംസ്ഥാന ബന്ധങ്ങൾ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടൽ ഉണ്ടാവണമെന്നുമുള്ള സോളിസിറ്റർ ജനറലിന്റൈ അപേക്ഷയും അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്.

കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി ആകാന്‍ താന്‍ തയ്യാറാണെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ബിജെപിയെ കേരളത്തില്‍ അധികാരത്തില്‍ എത്തിക്കാനുള്ള ഉദ്ദേശത്തോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കടക്കെണിയില്‍ നിന്ന് രക്ഷിക്കാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാകും പ്രാമുഖ്യം നല്‍കുകയെന്നും ശ്രീധരന്‍ പ്രതികരിച്ചു. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഭരണഘടനാ പദവിയായ ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരമില്ല. അതു കൊണ്ട് തന്നെ ആ സ്ഥാനത്ത് നിന്നുകൊണ്ട് സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് ശ്രീധരന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

‘കേരളത്തിലേക്ക് വ്യവസായങ്ങള്‍ വരണം. കഴിഞ്ഞ 20 വര്‍ഷമായി ഒരു നല്ല വ്യവസായം കേരളത്തില്‍ വന്നിട്ടില്ല. വരാന്‍ സമ്മതിക്കുന്നില്ല ഇവിടുത്തെ ആള്‍ക്കാര്‍. ആ സ്വഭാവം മാറണം. വ്യവസായങ്ങള്‍ വരാതെ ആളുകള്‍ക്ക് ജോലി കിട്ടില്ല. അടിസ്ഥാന സൗകര്യ വികസനത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താല്പര്യമുള്ളത് മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

രാജ്യത്തിന് ഗുണം നോക്കി ചെയ്യുന്നില്ല. ഉദാഹരണത്തിന് സില്‍വര്‍ ലൈന്‍. അതുകൊണ്ട് ഒരു ഗുണവും കേരളത്തിന് ഉണ്ടാകാന്‍ പോകുന്നില്ല. അവര്‍ക്ക് രാഷ്ട്രീയ സൗകര്യം കിട്ടുന്നത് ചെയ്തിട്ട് കാര്യമില്ല. രാജ്യത്തിന് എന്താണ് വേണ്ടത് അതാണ് ചെയ്യേണ്ടത്.’ – ശ്രീധരന്‍ പറഞ്ഞു.

ചെയ്യുന്ന കര്‍മം നാടിന് ഉപകാരപ്പെടണം എന്നതാണ് ചിന്തയെന്നും അദ്ദേഹം പറഞ്ഞു. അതല്ലെങ്കില്‍ പലാരിവട്ടം പാലം ഏറ്റെടുക്കേണ്ട ആവശ്യമില്ല. പാലാരിവട്ടം ഞങ്ങള്‍ എടുത്തില്ലെങ്കില്‍ അത് കഴിയാന്‍ ഒരു 18 മാസമെടുക്കും. അതുവരെ നാട്ടുകാര്‍ക്ക് വലിയ ഉപദ്രവമായിരിക്കും. തങ്ങള്‍ അഞ്ചര മാസം കൊണ്ടാണ് പൂര്‍ത്തിയാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബിർമിങ്ങ്ഹാം ∙ ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയിലെ ലണ്ടൻ റീജിയനിലേക്കു ഫാ. അനീഷ് നെല്ലിക്കലിനെയും ഫാ. ജോസഫ് മുക്കാട്ടിനെയും രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പുതിയതായി നിയമിച്ചതായി രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു. റവ. ഫാ. ജോ മാത്യു മൂലശ്ശേരിയിൽ ചങ്ങനാശ്ശേരി രൂപത , റവ. ഫാ. മാത്യു മുണ്ടനടക്കൽ പാലാ രൂപത എന്നിവരെയും ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സേവനം അനുഷ്ഠിക്കാനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.

ലണ്ടൻ റീജിയണിലെ ഹോളി ക്വീൻ ഓഫ് റോസറി മിഷൻ, ഔർ ലേഡി ഓഫ് ഡോളേഴ്‌സ് പ്രോപോസ്ഡ് മിഷൻ, സെന്റ് സേവ്യേഴ്സ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന റവ .ഫാ. അനീഷ് നെല്ലിക്കൽ തൃശൂർ അതിരൂപത അംഗമാണ്. സെന്റ് മേരീസ് ആൻഡ് ബ്ലെസ്സഡ് കുഞ്ഞച്ചൻ മിഷൻ, സെന്റ് മോണിക്ക മിഷൻ, സെന്റ് പീറ്റർ പ്രൊപ്പോസഡ്‌ മിഷൻ, സെന്റ് ജോർജ് പ്രോപോസ്ഡ് മിഷൻ എന്നീ മിഷനുകളുടെ ചുമതല നൽകിയിരിക്കുന്ന ഫാ. ജോസഫ് മുക്കാട്ട് ബൽത്തങ്ങാടി രൂപത അംഗമാണ്.

പുതുതായി നിയോഗിതരായ എല്ലാ വൈദികരെയും രൂപതാ കുടുംബത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായും ഇവരുടെ എല്ലാ പ്രവർത്തനങ്ങൾക്കും പ്രാർഥനാ നിർഭരമായ ആശംസകൾ നേരുന്നതായും രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഒരു പ്രവാസി മലയാളി കൂടി കോവിഡിന് കീഴടങ്ങി. തിരുവനന്തപുരം വർക്കല ഇടവ സ്വദേശി മാന്തറ ടി.ചന്ദ്രകുമാർ നായർ (70) ആണ് കേറ്ററിംഗ് ജനറൽ ഹോസ്പിറ്റലിൽ ചൊവ്വാഴ്ച മരണത്തിന് കീഴടങ്ങിയത്. നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങവേയാണ് രോഗബാധിതനായത്. മക്കൾ യുകെയിൽ ആയതിനാൽ ചന്ദ്രകുമാറും ഭാര്യയും ഒരു വർഷത്തിലേറെയായി യുകെയിലാണ്. നോർത്താംപ്ടൺഷെയറിലെ കോർബിയിൽ നേഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയാണ് മകൻ ശ്രീജിത്ത്.പരേതന്റെ മറ്റു മക്കളും യുകെയിൽ തന്നെ താമസിക്കുന്നവരാണ്. കോവിഡിൻെറ പശ്ചാത്തലത്തിൽ സംസ്കാരം മാർച്ച്‌ 1 നു യുകെയിൽ തന്നെ നടത്താനാണ് കുടുംബത്തിൻെറ തീരുമാനം.

ടി.ചന്ദ്രകുമാർ നായരുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

കൊച്ചി: ജസ്‌ന തിരോധാനക്കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുക. ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചു.

അതേസമയം ജസ്‌ന തിരോധാനക്കേസില്‍ മനുഷ്യസാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഐയോട് ആവശ്യപ്പെട്ടത്.

അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ ഹാജരായി കേസ് ഏറ്റെടുക്കാന്‍ സിബിഐ സന്നദ്ധനാണെന്ന് അറിയിച്ചു. ജസ്‌നയുടെ തിരോധാനം ഗൗരവമുള്ളതാണെന്നും അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ കേസിനുണ്ടെന്നും അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.

സിബിഐക്ക് ഉദ്യോഗസ്ഥരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാനുള്ള ഇടപെടല്‍ ഉണ്ടാവണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ അറിയിച്ചു. ഇത് അംഗീകരിച്ചുകൊണ്ടാണ് കേസ് സിബിഐക്ക് കൈമാറുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ഷെറിൻ പി യോഹന്നാൻ

പല രാജ്യങ്ങളിലായി, വിവിധ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട മലയാള ചിത്രമെന്ന നിലയിൽ മാത്രമല്ല ദൃശ്യം ഇന്നും പ്രേക്ഷകമനസ്സുകളിൽ നിറഞ്ഞുനിൽക്കുന്നത്. ഒരു ഫാമിലി ഡ്രാമ പ്രതീക്ഷിച്ചുപോയവരെ ഞെട്ടിപ്പിച്ചുകൊണ്ടാണ് ജീത്തു ജോസഫ് കഥ പറഞ്ഞത്. ‘ദൃശ്യം എഫക്ട്’ പിന്നീട് വന്ന മലയാള സിനിമകളെയും സ്വാധീനിച്ചിരുന്നു. ഒരു മാസ്റ്റർപീസ് സിനിമയുടെ സീക്വലുമായി അതെ സംവിധായകൻ എത്തുമ്പോൾ ആ ആത്മവിശ്വാസത്തെ കുറച്ചുകാണരുതെന്ന മുന്നറിയിപ്പുണ്ടായിരുന്നു. യഥാർത്ഥത്തിൽ ദൃശ്യം 2 ന്റെ വിജയം അവിടുന്നാണ് ആരംഭിച്ചത്.

positives : രണ്ടാം ഭാഗത്തിന്റെ ഭൂരിഭാഗവും ഒരു ഫാമിലി ഡ്രാമ എന്ന നിലയിൽ ആണെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് ‘ഇനിയെന്ത്’ എന്നുള്ള ചോദ്യം തന്നെയാണ്. ആദ്യപകുതിയുടെ അവസാനം മുതലുള്ള സീനുകൾ എൻഗേജിങ് ആയിരുന്നു. പ്രേക്ഷകൻ പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകൾ തന്നെയാണ് ഈ സിനിമയുടെ ശക്തിയും. അത് അനുയോജ്യമായ സമയത്ത് പ്ലേസ് ചെയ്തതുകൊണ്ടാണ് ചിത്രം കൂടുതൽ ശക്തമായത്. ആദ്യപകുതിയിൽ അപ്രധാനമെന്ന് തോന്നിയ പലതും ക്ലൈമാക്സിൽ വളരെ സുപ്രധാന സംഗതികളായി മാറ്റിയെടുക്കാൻ ജീത്തു ജോസഫിന് കഴിഞ്ഞിട്ടുണ്ട്.

വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ആയിട്ടും സിംപിൾ ആയ മേക്കിങ് സ്റ്റൈൽ, നല്ല സബ്പ്ലോട്ടുകൾ, ക്ലാസ്സ്‌ ബിജിഎം, കഥാഗതിയെ നിർണയിക്കുന്ന ശക്തമായ പ്രകടനങ്ങൾ എന്നിവ ദൃശ്യം 2നെ തൃപ്തികരമാക്കി മാറ്റുന്നു. കണ്ടിന്യൂവിറ്റി അടക്കമുള്ള കാര്യങ്ങളിൽ സൂക്ഷ്മമായി ശ്രദ്ധ ചെലുത്തിയാണ് ചിത്രം ഒരുക്കിയെടുത്തിട്ടുള്ളത്. മോഹൻലാലിന്റെ പ്രകടനം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും പഴയ ലാലേട്ടനെ അതേപടി തിരിച്ചുകിട്ടിയെന്ന് പറയുന്നവരോട് വ്യക്തിപരമായി യോജിപ്പില്ല. ക്ലൈമാക്സിൽ നായകനെ വെള്ളപൂശി കാണിക്കാനുള്ള ശ്രമവും നടന്നിട്ടില്ല.

 

negatives : ചിത്രത്തിന്റെ തുടക്കം മികച്ചതായി തോന്നിയില്ല. ജോർജ്കുട്ടിയുടെ വക്കീലിന്റെ കോർട്ട് റൂം പെർഫോമൻസ്, ഔട്ടോ ഡ്രൈവർമാരുടെ പ്രകടനം എന്നിവ നന്നായിരുന്നില്ല. പല ട്വിസ്റ്റുകളും അൺറിയലിസ്റ്റിക് പാതയിലൂടെ സഞ്ചരിച്ചതായി അനുഭവപ്പെട്ടു. എന്നാൽ ആദ്യകാഴ്ചയിൽ അതൊരു പോരായ്മയായി തോന്നില്ല.

last word – ദൃശ്യത്തെക്കാൾ മികച്ചതെന്ന് അവകാശപ്പെടാനില്ല. എന്നാൽ ആദ്യ ഭാഗത്തോട് നീതി പുലർത്തിയ രണ്ടാം വരവ്. കണ്ടിരിക്കേണ്ട ചിത്രം.

സൂപ്പർസ്റ്റാർ ചിത്രങ്ങൾ ഇറക്കിയാൽ തീരാവുന്ന അയിത്തമേ ഒടിടിയോട് ഉള്ളൂ എന്നതിന്റെ തെളിവാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രൈം മെമ്പർഷിപ്പ് എടുത്തവരുടെ എണ്ണം. ഇൻഡസ്ട്രി ഹിറ്റ് ആവേണ്ട ചിത്രമായിരുന്നുവെന്ന വിലാപം മുഴക്കി ടെലിഗ്രാം തേടിപോകുന്നവരുടെ എണ്ണവും ചെറുതല്ല. ഈ ചിത്രം കാശ് മുടക്കിതന്നെ കാണുക. ആ വിജയം ജീത്തു ജോസഫും ദൃശ്യം 2വും അർഹിക്കുന്നുണ്ട്.

‘കാറ്റടിച്ചപ്പോള്‍ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു…’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്.

താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ അസഹ്യമായ വേദന അനുഭവപ്പെട്ടു. ഉടൻ തന്ന അടുത്തുള്ള കമ്യൂണിറ്റി ക്ലിനിക്കിലേക്ക് എത്തി. അവിടെവെച്ച് പ്രസവിക്കുകയായിരുന്നു. യുവതി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്.

എന്തായാലും ഈ വിചിത്രപ്രസവത്തിന്റെ വാർത്ത വളരെ വേഗം പുറത്ത് പ്രചരിച്ചു. സോഷ്യൽ മീഡിയയിലും വൈറലായി. ഇതോടെ സിതിയുടെ വീട്ടിലേക്ക് നാട്ടുകാർ എത്തിച്ചേരാൻ തുടങ്ങി. വാർത്ത പ്രചരിച്ചതോടെ ആരോഗ്യപ്രവർത്തകരും സിതിയെ സന്ദർശിച്ചു. അവരോടും സിതി ഇതേ വാദം തന്നെ ആവർത്തിച്ചു. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും എന്നാൽ സിതി പറയുന്ന വാദം തള്ളിക്കളയുന്നുവെന്നുമാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്.

പ്രസവിക്കാനായി പോകുന്നത് വരെ സ്ത്രീകൾ താൻ ഗർഭിണിയാണെന്ന് തിരച്ചറിയാത്ത ക്രിപ്റ്റിക് പ്രഗ്നൻസിയാണ് സിതിയുടേത് എന്നാണ് കമ്യൂണിറ്റ് ക്ലിനിക് തലവൻ പറയുന്നത്. ഇത്തരം അബദ്ധവാദങ്ങളെ പ്രോൽസാഹിപ്പിക്കില്ലെന്നും വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ദുബായ് : ദുബായിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനം ക്രിപ്റ്റോ കറൻസിയിൽ പേയ്‌മെന്റുകൾ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നു. യു എ  ഇ  കറൻസിയായ ദിർഹത്തിന് പകരം ബിറ്റ് കോയിൻ, ഈതർ, ടെതർ എന്നിവ പേയ്‌മെന്റിനായി സ്വീകരിക്കാൻ തുടങ്ങിയതതായി സ്ഥാപനം അറിയിക്കുന്നു . ദുബായിൽ ഷോപ്പ് ആരംഭിക്കാൻ കമ്പനികളെ സഹായിക്കുന്ന ഒരു സ്വതന്ത്ര വ്യാപാര മേഖലയാണ് കിക്ലബ് ട്രേഡ്. അതോടൊപ്പം മറ്റ് ലൈസൻസുകളും പ്രോസസ്സ് വിസകളും കിക്ലബ് നൽകുന്നുണ്ട്. ദുബായിലെ പോർട്ട് റാഷിദിൽ നങ്കൂരമിട്ട ക്വീൻ എലിസബത്ത് 2 ക്രൂയിസ് ലൈനറിലെ കപ്പലിൽ ഉപഭോക്താക്കൾക്ക് ഓഫീസ് സ്ഥലം നൽകുന്നു. ഇവയ്‌ക്കും മറ്റ് സേവനങ്ങൾക്കുമുള്ള പേയ്‌മെന്റുകൾ ദിർഹത്തിന് പകരം ഇപ്പോൾ ബിറ്റ്‌കോയിനിൽ ( ബിടിസി ) നടത്താമെന്ന് കമ്പനി അറിയിക്കുന്നു.

ബ്ലോക്ക് ചെയിൻ, ഫിൻ‌ടെക് (ഫിനാൻഷ്യൽ ടെക്‌നോളജി) മേഖലകളിലെ നിരവധി ഉപഭോക്താക്കൾക്ക് ക്രിപ്‌റ്റോകറൻസിയോടുള്ള വർദ്ധിച്ചുവരുന്ന താൽപ്പര്യത്തിന് മറുപടിയായാണ് തീരുമാനം എടുത്തതെന്ന് കിക്ലബിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തസവർ ഉൽഹാക്ക് പറഞ്ഞു. ക്രിപ്റ്റോ കറൻസി അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റുകൾ യു‌ എ ഇയിൽ ഒരു ബിസിനസ്സ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആഗോള സംരംഭകർക്ക് കൂടുതൽ പ്രചോദനം ആകും. “ഭാവിയിലെ പേയ്‌മെന്റ് രീതിയാണ് ക്രിപ്‌റ്റോകറൻസികൾ.” ഉൽഹാക്ക് കൂട്ടിച്ചേർത്തു.

ക്രിപ്റ്റോകറൻസി പേയ്‌മെന്റുകൾ സ്വീകരിക്കുന്ന യു എ ഇയിലെ ആദ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള ലൈസൻസിംഗ് സ്ഥാപനമാണ് ഇത്. ഈ വർഷം സർക്കാർ ഇടപാടുകളിൽ അമ്പത് ശതമാനത്തിൽ ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ ഉപയോഗിക്കാൻ യു എ ഇ പദ്ധതിയിടുന്നു. ബ്ലോക്ക് ചെയിൻ, ക്രിപ്റ്റോ കറൻസി ഉപയോഗം എന്നിവയിലൂടെ രാജ്യത്തിന് 3 ബില്യൺ ഡോളറിലധികം ലാഭിക്കാൻ കഴിയുമെന്ന് ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷൻ കണക്കാക്കുന്നു.

2021 അവസാനത്തോട് കൂടി ലോകരാജ്യങ്ങൾ പൂർണ്ണമായും അതാത് രാജ്യങ്ങളിലെ കറൻസികൾക്കൊപ്പം അനേകം മറ്റ് ക്രിപ്റ്റോ കറൻസികളെയും പേയ്‌മെന്റുകൾക്കായി ഉപയോഗപ്പെടുത്തുന്ന സാഹചര്യമാണ് ഇപ്പോൾ ലോകത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത് . ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും കോടീശ്വരന്മാരായ ടെസ്ല കാറുകളുടെ ഉടമ എലോൺ മസ്‌ക്കും , ആമസോണിന്റെ ഉടമ ജെഫ് ബിസോസ്സും കോടികണക്കിന് തുകയുടെ ക്രിപ്റ്റോ കറൻസികൾ വാങ്ങിച്ചതും , പല ക്രിപ്റ്റോ കറൻസികളും ഉപയോഗിച്ച് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങുവാൻ അവസരം ഒരുക്കുന്നതും ലോകം പൂർണ്ണമായും ക്രിപ്റ്റോ കറൻസിയിലേയ്ക്ക് നീങ്ങുന്നതിന്റെ തെളിവുകളാണ്.

ക്രിപ്‌റ്റോ കറൻസികളായ ബിറ്റ് കോയിൻ ( ബി ടി സി ),  എഥീരിയം , ക്രിപ്റ്റോ കാർബൺ ( സി സി ആർ ബി ) ,  തുടങ്ങിയവ എങ്ങനെ സൗജന്യമായി നേടാം , വില കൊടുത്ത് എങ്ങനെ വാങ്ങിക്കാം , കൂടുതൽ വിലയിൽ വിറ്റ് എങ്ങനെ ലാഭമുണ്ടാക്കാം , അവ ഉപയോഗിച്ച് ഓൺലൈനിലും , നേരിട്ട് കടകളിലും എങ്ങനെ ഷോപ്പിംഗ് നടത്താം തുടങ്ങിയ കാര്യങ്ങളെപ്പറ്റി അറിയുവാൻ ആഗ്രഹിക്കുന്നവർ  താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുകയോ 000447394436586 എന്ന നമ്പരിലോ ബന്ധപ്പെടുക .

ക്രിപ്റ്റോ കറൻസികൾ സൗജന്യമായി നേടുവാൻ ഈ ലിങ്ക് സന്ദർശിക്കുക

RECENT POSTS
Copyright © . All rights reserved