Latest News

കാ​ന​റാ ബാ​ങ്ക് ശാ​ഖ​യി​ല്‍ ജീ​വ​ന​ക്കാ​ര​ന്‍റെ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്. കൊ​ല്ലം സ്വ​ദേ​ശി വി​ജീ​ഷാ​ണ് വി​വി​ധ അ​ക്കൗ​ണ്ടു​ക​ളി​ല്‍​നി​ന്ന് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്.  ഏ​ക​ദേ​ശം 8.13 കോ​ടി രൂ​പ ന​ഷ്ട​മാ​യ​താ​യാ​ണ് വി​വ​രം. വി​വി​ധ സ​മ​യ​ങ്ങ​ളി​ലാ​യി പ​ണം ന​ഷ്ട​മാ​യ​തി​നെ തു​ട​ര്‍​ന്നു ബാ​ങ്ക് ന​ട​ത്തി​യ ഓ​ഡി​റ്റിം​ഗി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്.

കം​പ്യൂ​ട്ട​റു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. സം​ഭ​വ​ത്തി​ല്‍ മാ​നേ​ജ​ര്‍ അ​ട​ക്കം അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്‌​പെ​ന്‍​ഡു ചെ​യ്തു. വി​ജീ​ഷി​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി.

 

ബി.1.167 ​കോ​വി​ഡ് വൈറസ് വ​ക​ഭേ​ദ​ത്തെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് വി​ളി​ക്കു​ന്ന​തി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ (ഡ​ബ്ല്യു​എ​ച്ച്ഒ) റി​പ്പോ​ര്‍​ട്ടി​ല്‍ വൈ​റ​സി​നെ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദം എ​ന്ന് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ ക​ണ്ടെ​ത്തി​യ ബി.1617 ​വ​ക​ഭേ​ദം ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സം ഡ​ബ്ല്യു​എ​ച്ച്ഒ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വ​ക​ഭേ​ദ​മെ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ച്ച​ത്. ഇ​തി​നെ​തി​രേ​യാ​ണ് കേ​ന്ദ്രം രം​ഗ​ത്തെ​ത്തി​യ​ത്.

ഇ​പ്പോ​ൾ 44 രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വ​ക​ഭേ​ദം ഇ​തി​ന​കം ക​ണ്ടെ​ത്തി​യ​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു. ഇ​ന്ത്യ​യ്ക്ക് പു​റ​ത്ത് ഈ ​വ​ക​ഭേ​ദം ഏ​റ്റ​വും കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ബ്രി​ട്ട​നി​ലാ​ണ്. വൈ​റ​സി​ന് വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ണ്ടെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

 

കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മൺറോതുരുത്ത് സ്വദേശി എഡ്‌വേർഡിന്റെ ഭാര്യ വർഷ (26) മക്കളായ അലൻ (2 വയസ്), ആരവ് ( മൂന്നു മാസം) എന്നിവരാണ് മരിച്ചത്. എഡ്വേർഡിനെ ഗുരുതരാവസ്ഥയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടു. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം എഡ്വേർഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്നു സംശയം

നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ പരാജയത്തിന് പിന്നാലെ ബി.ജെ.പി കേരള ഘടകത്തിൽ കലാപക്കൊടി ഉയരുന്നു. ബി.ജെ.പി ജില്ലാ നേതൃയോ​ഗത്തിൽ നിന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ ഇറങ്ങി പോയി.ബിജെപി സംസ്ഥാന നേതൃത്വം പരാജയമെന്നും കേന്ദ്രമന്ത്രിയെക്കൊണ്ട് പാർടിക്ക് ഗുണമില്ലെന്നും ചൊവ്വാഴ്ച ചേർന്ന യോ​ഗത്തിൽ ജില്ലാ ഭാരവാഹികൾ കൂട്ടത്തോടെ വിമർശിച്ചു.

ഇതോടെ ഓൺലൈൻ യോ​ഗത്തിൽ നിന്നും വി. മുരളീധരൻ സംസാരിക്കാൻ പോലും തയ്യാറാവാതെ ലെഫ്റ്റ് അടിക്കുകയായിരുന്നു.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും മുരളീധരനുമാണ് തോൽവിയുടെ ഉത്തരവാദികളെന്നാണ് കോഴിക്കോട് ജില്ലയിലെ ഭൂരിഭാഗം ഭാരവാഹികളുടെയും വിലയിരുത്തൽ.

കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന ബിജെപി അവലോകന യോഗത്തിലും വാക്‌പോരുണ്ടായിരുന്നു.

ക​ള്ള​പ്പ​ണ​ക്കേ​സി​ൽ ജ​യി​ൽ ക​ഴി​യു​ന്ന ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ ജാ​മ്യാ​പേ​ക്ഷ ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​സു​ഖ ബാ​ധി​ത​നാ​യ പി​താ​വ് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ പ​രി​ച​രി​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. ക​ഴി​ഞ്ഞ ആ​ഴ്ച​യാ​ണ് ബി​നീ​ഷ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

ബി​നീ​ഷി​ന് ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​തി​നെ കു​റി​ച്ച് കോ​ട​തി ആ​രാ​ഞ്ഞി​രു​ന്നു. ഇ​തി​ൽ ഇ​ഡി​യു​ടെ വാ​ദം കോ​ട​തി ഇ​ന്ന് കേ​ൾ​ക്കും.

ഉത്തരാഖണ്ഡിലെ ദേവപ്രയാഗില്‍ മേഘവിസ്ഫോടനം. റോഡുകള്‍ ഒലിച്ചുപോയതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.

ദെഹ്റാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകുന്നേരമാണ് മേഘവിസ്ഫോടനമുണ്ടായത്. നദിയിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇതുവരെ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഉത്തരാഖണ്ഡ് പോലീസ് മേധാവി അശോക് കുമാറിനെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ആളുകള്‍ പൊതുനിരത്തില്‍ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കാന്‍ കാരണമായെന്ന് ഡിജിപി അശോക് കുമാര്‍ പറഞ്ഞു.

വളരെ കുറച്ച് സമയംകൊണ്ട് ഒരുപ്രദേശത്ത് പെയ്തിറങ്ങുന്ന അതിശക്തമായ മഴയാണ് മേഘവിസ്ഫോടനം. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം ജനജീവിതത്തെ കാര്യമായി ബാധിക്കുന്നു

ജനിതക വകഭേദം വന്ന ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് വൈറസിനെ ചൊല്ലി ആഗോളതലത്തിൽ ഉത്കണ്ഠ ഏറുകയാണെന്ന് ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ). ബി.1.617 വകഭേദം ആഗോള ഉത്കണ്ഠയാണെന്നും വകഭേദത്തിന്റെ വർധിച്ച രോഗവ്യാപനത്തെക്കുറിച്ച് ഗവേഷകർക്ക് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ പ്രതികരണം.

അതിനാൽ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി ബി.1.617നെ വിലയിരുത്തിയെന്നും സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കേർഖോവ് പറഞ്ഞു.

ഇതുവരെ കണ്ടെത്തിയ സാധാരണ കോവിഡ് വൈറസുകളെക്കാൾ അപകടകരവും വാക്‌സിൻ സുരക്ഷയെ മറികടക്കാനിടയുള്ളതുമാണ് ഇന്ത്യയിലെ വകഭേദം എന്നാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. നേരത്തെ, ഇന്ത്യയിൽ പടരുന്ന വകഭേദത്തെക്കുറിച്ച് ഇത്തരമൊരു മുന്നറിയിപ്പ് ഡബ്ല്യുഎച്ച്ഒ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥനും നൽകിയിരുന്നു. രോഗലക്ഷണങ്ങൾ ഇതിലേക്കു വിരൽചൂണ്ടുന്നതായും അവർ അഭിപ്രായപ്പെട്ടു.

ഡബ്ല്യുഎച്ച്ഒ ആഗോള ഉത്കണ്ഠയായി തരംതിരിക്കുന്ന നാലാമത്തെ വകഭേദമാണിത്. കഴിഞ്ഞമാസം ഒക്ടോബറിലാണ് ബി.1.617 വൈറസുകളെ ആദ്യമായി കണ്ടെത്തിയത്. 20ഓളം രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. ബി.1.617ന്റെ മൂന്ന് വകഭേദങ്ങളും ഇതുവരെ ഇന്ത്യയിൽ കണ്ടെത്തി. ബി.1.617.1, ബി.1.617.2, ബി.1.617.3 എന്നിവയാണവ. ഏറ്റവും രോഗവ്യാപനമുണ്ടായ മഹാരാഷ്ട്രയിലെ 50 ശതമാനം പേരെയും ബാധിച്ചത് ഇന്ത്യൻ വകഭേദമാണെന്നാണ് കണ്ടെത്തൽ.

അഭിനയത്തിൽ കൂടിയും മോഡലിംഗ് രംഗത്തിൽ നിന്നും വന്ന് മലയാളികളുടെ ഇഷ്ട്ട താരമായി മാറിയ താരമാണ് സാധിക വേണുഗോപാൽ. ഇനിപ്പോൾ സിനിമ സീരിയൽ രംഗത് ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരിക്കുകയാണ് ഈ യുവ നടി .മലയാളസിനിമയി ഇപ്പോൾ വലുതും ചെറുതുമായി നിരവധി വേഷങ്ങൾ ചെയ്യാനും താരത്തിന് സാധിച്ചിട്ടുണ്ട് . അതുകൊണ്ട് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ നടികുടിയാണ് താരം
അഭിനയത്രി എന്നതിലുപരി താരം അറിയപെടുന ഒരു മോഡൽ കൂടിയാണ് .നിരവധി ഫോട്ടോ ഷൂട്ടുകൾ താരം ഇടക്കിടെ നടത്താറുണ്ട് .

തന്റേതായ ആശയങ്ങളിലും വസ്‌ത്രങ്ങളിലും ആണ് താരം കുടുതലും മോഡൽ ഷൂട്ടുകൾ നടത്താർ അതൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയങ്ങൾ ആവാറുമുണ്ട് . ഗ്ലാമർ വേഷം ആയാലും നാടൻ വേഷം ആയാലും താരത്തിന് വളരെ യോജിക്കുന്നുണ്ട് എന്നതാണ് തരാതെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നത് .നിരവധി സൈബർ ആക്രമണത്തിനും വിമർശനങ്ങളും താരം ഇരയാവാറുണ്ട് അതൊന്നും താരം മൈൻഡ് കൂടി ചെയ്യാറില്ല .

ഏത് വേഷം കൊടുത്താലും അത് ചെറുതായാലും വലുതായാലും ഒരു മടിയും കൂടതെ നന്നായി ചെയ്യാൻ വേണ്ടി എന്നും ശ്രമിക്കാറുണ്ട് താരം .കൂടാതെ തന്റെ അഭിപ്രയം ആരുടെ മുന്നിൽ പറയാനും താരത്തിന് ഒരു മടിയും കാണിക്കാറില്ല എന്നതും താരത്തെ മറ്റുളവരിൽ നിന്നും മാറ്റിനിർത്തുന്നു .

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കാറുള എല്ലാ ചിത്രങ്ങളും വളരെ പെട്ടെന്ന് തന്നെ വൈറലായിമാറുകയും ചെയുന്നുണ്ട് .ഇൻസ്റ്റാഗ്രാമിൽ തന്നെ 5 ലക്ഷത്തിൽ പരം ആരാധകരാണ് തരാതെ ഫോളോ ചെയുന്നത് .ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം പറഞ്ഞ കുറച്ചു വാക്കുകകളാണ് തരംഗമായിരിക്കുന്നത് .

കുടുതലും താരം ഇപ്പോൾ ശരീര ഭാഗങ്ങൾ കാണുന്ന വിധത്തിയതാണ് ചിത്രങ്ങൾ പങ്കുവെയ്ക്കാറുള്ളത്. അത് ലൈക് കുട്ടനോ ഫോളവേര്ഴ്സ് കുട്ടന്നോ ഒന്നും അല്ല എനിക്ക് തോന്നുന്നത് ഞാൻ ചെയ്യും. അങ്ങനെ തുറന്ന് കാണിക്കുന്നത്തിൽ എനിക്കോ എന്റെ വീട്ടുകാർക്കോ ഒരു പ്രശ്നവും ഇല്ല പിന്നെ എന്തിനാ കാണുന്ന നിങ്ങൾക്ക് ഇത്ര പ്രശ്‌നം.

ഞാൻ ഒരു ഇന്ത്യൻ യുവതിയാണ് എനിക്ക് എവിടെ എന്ത് വേണേലും ധരിക്കാനുള്ള അവകാശം ഉടെന്നും താരം പറഞ്ഞ്. എന്റെ ചിത്രങ്ങൾക്ക് മോശപ്പെട്ട കമെന്റ് ഇടുന്നവർ ഇൻബോക്സിൽ വന്ന് ശരീരം ഭാഗം കാണിക്കുമോ എന്നൊക്കെ ചോദിക്കാറുണ്ടനും താരം വെളിപ്പെടുത്തി. ഞാൻ എന്നും ഞാൻ ധരിക്കുന്ന ഡ്രെസ്സിൽ ഞാൻ കോൺഫോർട് ആണോ എന്നാണ് ഞാൻ നോക്കാറുള്ളത്. താരം പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിയിരികുകയാണ്.

ഇസ്രായേലിൽ അഷ്കലോണിൽ പാലസ്തീനിയൻ തീവ്രവാദ ഗ്രൂപ്പായ ഹമാസിന്റെ നേതൃത്വത്തിൽ നടന്ന ആക്രണം വീഡിയോയിൽ പകർത്തി മലയാളി യുവാവ്. ഫേസ്ബുക്ക് ലൈവ് വഴിയാണ് ഇദ്ദേഹം സനോജ് വ്ലോഗ്സ് എന്ന തന്റെ എന്ന തന്റെ പേജ് വഴി ഇദ്ദേഹം പങ്കുവച്ചിരുന്നു.

ഇവിടേക്ക് മിസൈലുകൾ വന്നു പതിക്കുന്ന ദൃശ്യങ്ങളാണ് വ്ലോഗർ തന്റെ പേജ് വഴി പങ്കുവച്ചിരിക്കുന്നത്. അഷ്കലോണി ന്റെ അവസ്ഥ അതിഭീകരമാണെന്നും പരിക്കേറ്റിട്ടുണ്ടെന്നും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഇദ്ദേഹം തന്റെ വീഡിയോയിൽ പറയുന്നുണ്ട്.

നിരവധി മലയാളികൾ ഉള്ള പ്രദേശമാണ് അഷ്കലോൺ എന്നും ഇദ്ദേഹം പറയുന്നുണ്ട്. ഹമാസ് നടത്തിയ മിസൈൽ ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടിരുന്നു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിലെ അഷ്കലോണിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു യുവതി.

ആക്രമണം ചിത്രീകരിച്ചുകൊണ്ടുള്ള നിരവധി വീഡിയോകൾ വ്ലോഗർ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ ഒന്നിൽ ആക്രമണത്തിൽ ഒരു മലയാളി യുവതി കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറയുന്നുണ്ട്. ആക്രമണത്തിൽ മറ്റൊരു ഇസ്രായേൽ യുവതിയും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

ഹമാസിന്റെ നേതൃത്വം നൽകുന്ന ഗാസ മുനമ്പിലെ പാലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾ ചൊവ്വാഴ്ച മുഴുവൻ തെക്കൻ ഇസ്രായേലിന് നേരെ വൻതോതിൽ റോക്കറ്റ് ആക്രമണം നടത്തിയിരുന്നു. ഇതിനിടെയാണ് അഷ്ക ലോണിൽ ഒരു മലയാളി ഉൾപ്പടെ രണ്ട് സ്ത്രീകൾ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പരിക്കേൽക്കുകയും ചെയ്തത്. ഇതേത്തുടർന്ന് ഇസ്രായേൽ ശക്തമായ തിരിച്ചടി നടത്തി.

ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായതോടെ മിസൈൽ–റോക്കറ്റ് ആക്രമണങ്ങളിൽ മലയാളി നഴ്സ് അടക്കം 30 പേർ കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 9 കുട്ടികൾ ഉൾപ്പെടെ 28 പലസ്തീൻകാർ കൊല്ലപ്പെട്ടു. ഗാസയിൽനിന്നുള്ള റോക്കറ്റാക്രമണത്തിൽ ഇസ്രയേലി പട്ടണമായ അഷ്കെലോണിലാണ് ഇടുക്കി കീരിത്തോട് കാഞ്ഞിരന്താനം സന്തോഷിന്റെ ഭാര്യ സൗമ്യ (32) കൊല്ലപ്പെട്ടത്. റോക്കറ്റാക്രമണത്തിൽ ഇസ്രയേലിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്. 31 പേർക്കു പരുക്കേറ്റു. ഗാസയിൽ വ്യോമാക്രമണങ്ങളിൽ നൂറ്റൻപതിലേറെപ്പർക്കു പരുക്കേറ്റു. മേഖലയിൽ 2019 നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിത്.

സൗമ്യ ഇന്നലെ വൈകിട്ട് 5.30നു കീരിത്തോട്ടിലുള്ള ഭർത്താവുമായി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണു റോക്കറ്റ് താമസസ്ഥലത്ത് പതിച്ചത്. ഇവിടെത്തന്നെയുള്ള ബന്ധുവാണു പിന്നാലെ മരണവിവരം വിളിച്ചറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ അംഗങ്ങളായ സതീശന്റെയും സാവിത്രിയുടെയും മകളാണു സൗമ്യ. 7 വർഷമായി ഇസ്രയേലിലാണ്. 2 വർഷം മുൻപാണ് ഏറ്റവുമൊടുവിൽ നാട്ടിൽ വന്നത്. ഏക മകൻ: അഡോൺ (7).

അധിനിവേശ കിഴക്കൻ ജറുസലമിലെ അൽ അഖ്സ പള്ളി വളപ്പിൽ തിങ്കളാഴ്ച ആരംഭിച്ച സംഘർഷം അതിരൂക്ഷമായി. ഷെയ്ഖ് ജാറ മേഖലയിലെ പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഇവിടെ രണ്ടാഴ്ചയായി സംഘർഷം നിലനിന്നിരുന്നു. അൽ അഖ്സയിൽ നിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച തീർന്നതിനെ തുടർന്ന് ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തിയതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു. അൽ അഖ്സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നാനൂറോളം പലസ്തീൻകാർക്കു പരുക്കേറ്റിരുന്നു. സംഘർഷം നിയന്ത്രിക്കാൻ യുഎൻ നേതൃത്വത്തിൽ ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങൾ ശ്രമിക്കുന്നു.

അതേസമയം, ഗാസയിലെ ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ അടക്കം നേതാക്കളെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഗാസ സിറ്റിയിലെ അപാർട്മെന്റിനു നേരെയുണ്ടായ ആക്രമണത്തിൽ 3 നേതാക്കൾ കൊല്ലപ്പെട്ടെന്നു സംഘടനയും വ്യക്തമാക്കി.

റോക്കറ്റ് ആക്രമണത്തിൽ മലയാളി നേഴ്സ് ഇസ്രയേലിൽ കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് (32)അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത് .കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ . ആക്രമണത്തിൽ ഒരു ഇസ്രയേലി യുവതിയും മരണമടഞ്ഞു.

ഇന്നലെ ഭര്‍ത്താവുമായി വീഡിയോകോളില്‍ സംസാരിക്കുന്നതിനിടെയാണ്   ആക്രമണത്തിനിരയായത്. സൗമ്യ മരിച്ചതായി ജില്ലാ ഭരണകൂടത്തിനോ അധികൃതര്‍ക്കോ ഔദ്യോഗിക വിവരം ലഭിച്ചില്ലെങ്കിലും സൗമ്യ മരണപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍പഞ്ചായത്ത്‌മെമ്പര്‍ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved