കമൽഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രം എന്ന ചിത്രത്തിന്റെ പോസ്റ്റർ എത്തി. കമൽഹാസനൊപ്പം വിജയ് സേതുപതിയും ഫഹദ് ഫാസിലും പോസ്റ്ററിലുണ്ട്. നിമിഷങ്ങൾ കൊണ്ട് തന്നെ തമിഴ്–മലയാള സിനിമാലോകം ഇതേറ്റെടുത്തിരിക്കുകയാണ്.
കൈതി, മാസ്റ്റർ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ ലോകേഷ് കനകരാജ്. ചിത്രത്തിൽ ഫഹദിന്റേത് വില്ലൻ കഥാപാത്രമാണോ എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്. കമലിന്റെ 232–ാം ചിത്രമെന്ന പ്രത്യേകതയുമായി എത്തുന്ന വിക്രം നിർമിക്കുന്നത് അദ്ദേഹത്തിന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് തന്നെയാണ്. ഗ്യാങ്സ്റ്റര്‍ സിനിമയാകും വിക്രം. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.
കാസർകോട് ജില്ലയിൽ കോപ്പ എന്നറിയപ്പെടുന്നൊരു സ്ഥലമുണ്ട്. ഒരു ഫുട്ബോൾ ഗ്രാമം തന്നെയാണ് കാസർകോട് വിദ്യാനഗറിനടുത്തുള്ള കോപ്പ എന്ന പ്രദേശം. കോപ്പ അമേരിക്ക സീസണിൽ നാട്ടിൽ കോപ്പ ചാംപ്യൻസ് ലീഗ് നടത്തുന്നവരാണ് ഇവിടുത്തെ ഫുട്ബോൾ പ്രേമികൾ.കോപ്പ അമേരിക്ക ആവേശത്തിലാണ് കൊച്ചി ചെല്ലാനത്തെ അർജന്റീന ഫാൻസ്. മെസ്സിയുടെ കയ്യൊപ്പോടുകൂടിയുള്ള ഫുട്ബോൾ സ്വന്തമായുള്ള ഇവർ. ഇത്തവണ മെസ്സിയും സംഘവും വിജയക്കൊടിപാറിക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ്.
വർഷങ്ങളായി ഫുട്ബാൾ ലോകം കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയാണ്. റിയോ ഡീ ജനീറോയിലെ മാറക്കാന സ്റ്റേഡിയത്തിൽ ജൂലൈ 10ന് കോപ്പ അമേരിക്കയുടെ കലാശക്കളിയിൽ ഇറങ്ങുന്നു ലയണൽ മെസ്സിയുടെ അർജൻറീനയും നെയ്മറിെൻറ ബ്രസീലും. മുൻ ലോക ചാമ്പ്യൻമാരായ ഇറ്റലി മാറ്റുരക്കുന്ന യൂറോ കപ്പ് ഫൈനൽ കൂടി സമാഗതമാവുമ്പോൾ മലപ്പുറത്ത് കല്യാണവും വീടുകൂടലും ഒരുമിച്ച് വന്ന പ്രതീതി. ഒരുമാസം ഉറക്കമിളച്ച് കളി കണ്ടതിെൻറ അവസാനം ഇതിൽപരം ആവേശം ഇനി വരാനില്ല.
ലോകത്തുതന്നെ ഏറ്റവുമധികം ഇഷ്ടക്കാരുള്ള രണ്ട് ടീമുകൾ. നേർപ്പതിപ്പാണ് മലപ്പുറം. ഇവിടെ മഞ്ഞയോടാണോ നീലയോടാണോ പ്രിയം കൂടുതലെന്ന് ചോദിച്ചാൽ രണ്ടഭിപ്രായം ഉറപ്പ്. പെറുവിനെ തോൽപിച്ച് ബ്രസീൽ ഫൈനലിലെത്തിയതോടെ അധികം വീമ്പിളക്കണ്ട എന്ന് പറഞ്ഞവരാണ് അർജൻറീന ഫാൻസ്. കൊളംബിയക്കെതിരെ നിശ്ചിത സമയം 1-1 സമനില കടന്ന് ഷൂട്ടൗട്ടിൽ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസിെൻറ മികവിൽ അർജൻറീന കലാശപ്പോരിന് ടിക്കറ്റെടുത്തതോടെ കാണിച്ചുതരാം എന്ന മട്ടിൽ ബ്രസീലുകാരും.
മറ്റു ടീമുകളെ പിന്തുണക്കുന്നവരും ഇനി അർജൻറീനയോ ബ്രസീലോ ആയി മാറും. ഒരു പക്ഷത്തും നിൽക്കാതെ ‘ഗാലറിയിൽ ഇരുന്ന് കളികാണുന്ന’ മട്ടിൽ കുറേപ്പേരും. ആര് കപ്പ് നേടിയാലും ജയിക്കുന്നത് ഫുട്ബാളാവും.
ഇന്ധന വിലവര്‍ധനവിനെതിരായി പ്രതിഷേധിക്കുന്നതിനിടെ കാളവണ്ടി തകര്‍ന്ന് റോഡിലേയ്ക്ക് വീണ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. മുംബൈയില്‍ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. ഇന്ധന വിലവര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിഷേധിക്കുന്നതിനിടയിലാണ് കാളവണ്ടി പൊടുന്ന തകര്‍ന്നത്. നേതാക്കളും പ്രവര്‍ത്തകരും അടക്കം ഇരുപതോളം പേര്‍ കയറിയതോടെ ഭാരകൂടുതല്‍ മൂലം കാളവണ്ടി തകരുകയായിരുന്നു. പ്ലക്കാര്‍ഡുകളും ഗ്യാസ് സിലിണ്ടറും അടക്കമുള്ളവയുമായി കാളവണ്ടിയില്‍ കയറിനിന്നായിരുന്നു പ്രതിഷേധം.
#WATCH | Maharashtra: A bullock cart, on which Congress workers and leaders were protesting in Mumbai today, collapses. They were protesting against the fuel price hike. pic.twitter.com/INqHWpNi7C
— ANI (@ANI) July 10, 2021
പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായിരുന്ന മോഹൻലാൽ കുമാരൻ ലണ്ടനിൽ അന്തരിച്ചു.ഈസ്റ്റ് ഹാമിൽ താമസിക്കുന്ന കുമാരൻ ഹൃദയാഘാതത്തെത്തുടർന്നു ലണ്ടനിലെ സെന്റ് ബർത്തലോമിയോസ് ഹോസ്പിറ്റലിൽ ഇന്നലെ രാവിലെയായിരുന്നു മരണം. 64 വയസ്സായിരുന്നു. സംസ്കാരം പിന്നീട്.
കൊല്ലം കരുനാഗപ്പള്ളി കൊച്ചായത്തു വീട്ടിൽ മോഹൻലാൽ കുമാരൻ കുടുംബ സുഹൃത്തുക്കൾക്കു മണിചേട്ടനും ബിസിനസ് സുഹൃത്തുക്കൾക്കു മഹേന്ദ്രൻ അണ്ണനുമായിരുന്നു. ഭാര്യ രാഗിണി. അശ്വതി, ആരതി എന്നിവർ മക്കളാണ്.
മാസങ്ങൾക്കു മുമ്പ് കോവിഡ് ബാധിച്ചു മരിച്ച ഈസ്റ്റ് ലണ്ടനിലെ പ്രമുഖ വ്യവസായിയും ബോളീൻ സിനിമാ തിയറ്റർ ഉടമയുമായിരുന്ന ബോളീൻ മോഹനൻ എന്ന മോഹനൻ കുമാരൻ സഹോദരനാണ്. മോഹനൻ കുമാരന്റെ മരണത്തിനു പിന്നാലെയാണു കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ദു:ഖത്തിലാഴ്ത്തി മോഹൻലാലിന്റെയും മരണം.
ഒരിക്കൽ പരിചയപ്പെടുന്നവർ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഹൃദ്യമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് സുഹൃത്തുക്കൾ പറയുന്നു. ആദ്യകാലത്തു കേരളത്തിൽനിന്നെത്തുന്ന മലയാളികൾക്ക് ആശ്രയിക്കാവുന്ന സഹായമായിരുന്നു എന്നും സുഹൃത്തുക്കൾ അദ്ദേഹത്തെ അനുസ്മരിച്ചു പറഞ്ഞു
ഇലക്ട്രിക്കൽ എൻജിനീയറായ മോഹൻലാൽ സഹോദരൻ മോഹനനോടൊപ്പം തിയറ്റർ നടത്തിപ്പിലും മറ്റു ബിസിനസുകളിലും സജീവ സാന്നിധ്യമായിരുന്നു. എന്നിഷ്ടം നിന്നിഷ്ടം-2, ഇംഗ്ലീഷ് – ആൻ ഓട്ടം ഇൻ ലണ്ടൻ എന്നീ സിനിമകളുടെ നിർമാതാവാണ്.
കൊല്ലം: കല്ലുവാതുക്കലില്‍ പിഞ്ചുകുഞ്ഞിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച രേഷ്മയുടെ കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍. ഒരേസമയത്ത് രണ്ട് അനന്തുമാരോട് രേഷ്മ പ്രണയം നടിച്ച് സംസാരിച്ചു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജയില്‍പ്പുള്ളിയായ അനന്തുപ്രസാദുമായി രേഷ്മ സമൂഹമാധ്യമത്തിലൂടെ ബന്ധപ്പെട്ടിരുന്നു എന്നാണ് വിവരം. ജയില്‍പ്പുള്ളിയായ അനന്തുവിനോടും അനന്തു എന്ന ഫേക്ക് ഐഡിയോടും രേഷ്മ ഒരേസമയം സംസാരിച്ചിരുന്നത്രേ.
ആര്യയും ഗ്രീഷ്മയും ചേര്‍ന്ന് ഉണ്ടാക്കിയ അനന്തു എന്ന വ്യാജ ഐഡിയോട് രേഷ്മ ചാറ്റ് ചെയ്തിരുന്നു. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ രേഷ്മയോട് സംസാരിക്കുകയും ചെയ്തതാണ്. ചാത്തന്നൂര്‍ സ്വദേശിയായ അനന്തുപ്രസാദ് എന്ന ആളുമായും രേഷ്മ ചാറ്റ് ചെയ്തിരുന്നതായും രേഷ്മ വെളിപ്പെടുത്തി. ഈ അനന്തുപ്രസാദ് രേഷ്മയെ കബളിപ്പിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് ചോദ്യം ചെയ്യലില്‍ ഇക്കാര്യങ്ങള്‍ രേഷ്മ സമ്മതിച്ചിട്ടുണ്ടത്രെ.
രേഷ്മ ഒന്നര വര്‍ഷം മുന്‍പ് അനന്തുവിനെ കാണാന്‍ വേണ്ടി വര്‍ക്കലയില്‍ പോയിരുന്നു. ഇത് ഏത് അനന്തു ആണ് എന്ന കാര്യത്തില്‍ പോലിസിന് വിവരങ്ങള്‍ ലഭ്യമല്ല. രേഷ്മയുടെ ചാറ്റ് വിവരങ്ങള്‍ തേടി പോലീസ് ഫേസ്ബുക്കുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനിടെ ഗ്രീഷ്മയും ആര്യയും വെവ്വേറെ വ്യാജ ഐഡികളുണ്ടാക്കി അനന്തു എന്ന പേരില്‍ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നതായും വിവരമുണ്ട്. എന്തായാലും ഒന്നിലധികം അനന്തു എന്ന ഐഡിയുമായി രേഷ്മ ചാറ്റ് ചെയ്തിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.
അനന്തുവിനോടൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് താന്‍ കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് രേഷ്മയുടെ മൊഴി. എന്നാല്‍ ഇത് സത്യമാണോ എന്നും പോലീസ് തിരയുന്നുണ്ട്. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ രേഷ്മ തീരുമാനിച്ചതിന് പിന്നില്‍ മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കോവിഡ് ബാധിതയായി കഴിയുന്ന രേഷ്മയെ ജയിലില്‍ വെച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. സൈക്കോളജിസ്റ്റിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.
ഫേസ്ബുക്കില്‍ താന്‍ ചാറ്റ് ചെയ്തുകൊണ്ടിരുന്ന അനന്തു എന്ന ഐഡിക്ക് പിന്നില്‍ ആര്യയും ഗ്രീഷ്മയുമാണ് എന്ന കാര്യം വിശ്വസിക്കാന്‍ ആദ്യമൊന്നും രേഷ്മ തയ്യാറായില്ല. അവര്‍ രണ്ടുപേരും ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നാണ് രേഷ്മ തറപ്പിച്ച് പറഞ്ഞത്. എന്നാല്‍ പോലീസ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം രേഷ്മയ്ക്ക് ബോധ്യമാക്കിക്കൊടുക്കുകയായിരുന്നു. ഇരുവരുടെയും മരണവിവരം പോലും രേഷ്മയെ നേരിട്ട് അറിയിച്ചിട്ടില്ല.
ഈ വര്‍ഷം ജനുവരി അഞ്ചാം തീയതിയാണ് കല്ലുവാതുക്കല്‍ ക്ഷേത്രത്തിന് സമീപത്തുള്ള റബര്‍ തോട്ടത്തിലെ കുഴിയില്‍ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് രേഷ്മയെ പോലീസ് അറസ്റ്റ് ചെയ്തത്. രേഷ്മയുടെ കാമുകനായി നടിച്ച് ചാറ്റ് ചെയ്ത ഗ്രീഷ്മ, ആര്യ എന്നീ യുവതികളെ ഇത്തിക്കരയാറ്റില്‍ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രേഷ്മയുടെ അറസ്റ്റിന് ശേഷം പോലീസ് ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ച ഇരുവരെയും കാണാതാകുകയായിരുന്നു.
കബളിപ്പിച്ചത് ഒന്നരവര്‍ഷം
ബാങ്ക് ഉദ്യോഗസ്ഥനായ അനന്തു എന്ന വ്യാജേന ഒന്നര വര്‍ഷത്തിലധികമാണ് ഗ്രീഷ്മയും ആര്യയും രേഷ്മയോട് ചാറ്റ് ചെയ്തത്. രേഷ്മയുടെ ഭര്‍ത്താവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ. സഹോദരിയുടെ മകളാണ് ഗ്രീഷ്മ. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെക്കുറിച്ച് ബന്ധുക്കളോട് പറഞ്ഞതിന്റെ പേരില്‍ ഗ്രീഷ്മയ്ക്ക് തന്നോട് വൈരാഗ്യം തോന്നാന്‍ ഇടയുണ്ട് എന്നാണ് രേഷ്മ വിശ്വസിക്കുന്നത്. അനന്തു എന്നൊരാള്‍ ഉണ്ട് എന്നും അനന്തുവിനെ കാണാനായി താന്‍ വര്‍ക്കലയിൽ പോയിരുന്നു എന്നും രേഷ്മ പറയുന്നുണ്ട്.
ആലപ്പുഴ: മദ്യലഹരിയില്‍ പിതാവ് മകളെ കാലില്‍ തൂക്കിനിലത്തടിച്ചു. ആലപ്പുഴ ഹരിപ്പാട് നിന്നാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കിട്ട യുവാവ് ഏഴു വയസ്സുള്ള മകളെ മര്‍ദ്ദിക്കുകയും കാലില്‍ തൂക്കി നിലത്തടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടി ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഹരിപ്പാട് പത്തിയൂര്‍ സ്വദേശി രാജേഷ് ആണ് മകളെ മര്‍ദ്ദിച്ചത്. രാജേഷിനെ കരിയിലകുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു. ആന്തരിക രക്തസ്രാവവും തലയോട്ടിയില്‍ പൊട്ടലും സംഭവിച്ച് ഗുരുതരാവസ്ഥയിലായ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
ഇന്നലെ രാത്രിയാണ് സംഭവം. മൂന്നു മക്കളിൽ ഇളയ കുട്ടിക്ക് നേരെയാണ് ആക്രമണം. മദ്യപിച്ചെത്തി രാജേഷ് വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കുട്ടികളെ മര്‍ദ്ദിച്ചതിനെതിരെ ഇയാള്‍ക്കെതിരെ മുന്‍പും പരാതിയുണ്ട്. കുട്ടികള്‍ക്ക് ഇയാള്‍ ഭക്ഷണം പോലും നല്‍കാതെ വന്നതോടെ നാട്ടുകാരും പോലീസും ഭക്ഷണം എത്തിക്കുന്ന സാഹചര്യം വരെയുണ്ടായി.
നോബി ജെയിംസ്
500 ഗ്രാം കൊഴുവ
1 ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചത്
2 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ കുരുമുളകുപൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂൺ ഗരം മസാല
1 ടേബിൾസ്പൂൺ മൈദ പൊടി
1 ടേബിൾസ്പൂൺ കോൺ പൊടി
1 ടേബിൾസ്പൂൺ അരിപൊടി
1 ടേബിൾസ്പൂൺ നാരങ്ങാനീര്
ആവശത്തിന് ഉപ്പും ചേർത്ത് ഇളക്കി ഒരുമണിക്കൂർ വയ്ക്കുക പിന്നീട് എണ്ണ ചൂടാക്കി അതിലിട്ടു വറുത്തു വരുമ്പോൾ കറിവേപ്പിലയും 4 വെളുത്തുള്ളി ചതച്ചതും ഇട്ടു നന്നായി വറുത്തെടുത്താൽ കറുമുറാ കടിക്കുന്ന നത്തോലി വറുത്തത് റെഡി.
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
ശ്രീലങ്കന്‍ ക്യാമ്പിലെ കൂടുതല്‍ പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഈ മാസം 13-ന് ആരംഭിക്കേണ്ട ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം നീട്ടി. പുതുക്കിയ തിയതി അനുസരിച്ച് ഏകദിനങ്ങള്‍ ജൂലൈ 17, 19, 21 തിയതികളിലും ടി20 പരമ്പര 24, 25, 27 തിയതികളിലും നടക്കും.
ലങ്കന്‍ ബാറ്റിംഗ് കോച്ച് ഗ്രാന്‍ഡ് ഫ്‌ളവറിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ടീമിലെ മറ്റൊരു സപ്പോര്‍ട്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ടീമിന്റെ ഐസൊലേഷന്‍ കാലാവധി നീട്ടേണ്ടി വരും. ഈ സാഹചര്യത്തിലാണ് പരമ്പര നീട്ടിവെച്ചത്.
ലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇംഗണ്ട് ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങള്‍ക്കും നാല് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ലങ്കന്‍ ടീമിലും കോവിഡ് കടന്നു കൂടിയത്. അതിനാല്‍ തന്നെ ക്വാറന്റൈനില്‍ യാതൊരു ഇളവും ശ്രീലങ്കന്‍ താരങ്ങള്‍ക്ക് ലഭിക്കില്ല. സര്‍ക്കാര്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ ടീം ശക്തമായി പാലിക്കേണ്ടതുണ്ട്.
ഇംഗ്ലണ്ടില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയാണ് ശ്രീലങ്ക നാട്ടിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. മൂന്നു വീതം ഏകദിന-ടി20 മത്സരങ്ങളാണ് ഇന്ത്യ ലങ്കയില്‍ കളിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനം ആരംഭിക്കുക.
ഉത്തര്‍പ്രദേശിലെ അയോധ്യയിലെ ഗുപ്താര്‍ ഘട്ടില്‍ സരയു നദിയില്‍ കുളിക്കുന്നതിനിടെ ഒരു കുടംബത്തിലെ 12 പേര്‍ വെള്ളത്തില്‍ മുങ്ങി. മൂന്ന് പേരെ രക്ഷപ്പെടുത്തി. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അധികൃതര്‍ അറിയിച്ചു. നാല് പേരെ കാണാതായി. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
രക്ഷപ്പെട്ടവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഗ്ര സ്വദേശികളായ 15 അംഗ കുടുംബം അയോധ്യയില്‍ സന്ദര്‍ശനം നടത്താനെത്തിയതായിരുന്നു. ചിലര്‍ കൈകാലുകള്‍ കഴുകകയും മറ്റുള്ളവര്‍ കുളിക്കുകയുമായിരുന്നു. ഇതിനിടെയുണ്ടായ അപ്രതീക്ഷിത ജലപ്രവാഹത്തില്‍ ചിലര്‍ മുങ്ങിപോവുകയായിരുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ ഇറങ്ങിയതാണ് വലിയ അപകടത്തിലേയ്ക്ക് വഴിവെച്ചത്.
കൊച്ചി: മൂന്നുവയസ്സുകാരിയുടെ ചികിത്സാ സഹായത്തിനെന്ന മട്ടിൽ ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തിയ അമ്മയും മകളും അറസ്റ്റിലായി. പാലാ സ്വദേശിനിയും എരൂരിൽ ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്നവരുമായ മറിയാമ്മ സെബാസ്റ്റ്യൻ (59) അനിത ടി. ജോസഫ് (29) എന്നിവരാണ് ചേരാനല്ലൂർ പോലീസിന്റെ പിടിയിലായത്.
മറിയാമ്മയുടെ മകനും കൊച്ചിയിലെ ട്രാവൽ ഏജൻസിയിൽ ജോലിക്കാരനുമായ അരുൺ ജോസഫ് ഒളിലിവാണ്.
രായമംഗലം സ്വദേശി മൻമഥൻ പ്രവീണിന്റെ മകളുടെ ചികിത്സാ സഹായത്തിനായി സാമൂഹിക മാധ്യമങ്ങളിൽ ചിത്രം സഹിതം കുറിപ്പിട്ടിരുന്നു. ഈ കുറിപ്പ് തിരുത്തി തങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചേർത്ത് പ്രചരിപ്പിക്കുകയായിരുന്നു മറിയാമ്മയും മറ്റും.
ഇതുവഴി വൻതുക അക്കൗണ്ടിലേക്ക് എത്തുകയും ചെയ്തു. ഈ തുക മകൾ അനിതയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതിൽ ഒരു ലക്ഷത്തോളം രൂപ പിൻവലിച്ചിട്ടുമുണ്ട്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.
അക്കൗണ്ട് വിവരങ്ങൾ പോലീസ് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഇവർ വേറെയും ഇത്തരം തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് എറണാകുളം സെൻട്രൽ എ.സി.പി കെ. ലാൽജി പറഞ്ഞു. അരുൺ ജോസഫിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിൽ കുട്ടിയുടെ ചിത്രത്തോടൊപ്പം ചേർത്തിരുന്ന അക്കൗണ്ട്,ഗൂഗിൾ പേ നമ്പറുകളിൽ സംശയം തോന്നിയ ഒരു ഡോക്ടർ വിവരം കുട്ടിയുടെ പിതാവിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് മറിയാമ്മയുടെയും മക്കളുടേയും തട്ടിപ്പ് തിരിച്ചറിഞ്ഞത്.
പാലാ കീഴതടിയൂർ സഹകരണ ബാങ്കിൽ 50 ലക്ഷം രൂപ തിരിമറി നടത്തിയ കേസിൽ പ്രതിയാണ് മറിയാമ്മ. ഇതേ ബാങ്കിൽ ജോലി ചെയ്തുവരുമ്പോഴായിരുന്നു തട്ടിപ്പ്. മകൻ അരുൺ വ്യാജ നോട്ട് കേസിൽ മുമ്പ് അറസ്റ്റിലായിട്ടുണ്ട്. പാലായിൽ സിവിൽ സ്റ്റേഷന് സമീപം ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തുകയായിരുന്ന അരുൺ 2000 രൂപയുടെ കളർ പ്രിന്റെടുത്ത് എ.ടി.എം. കൗണ്ടറിലെ നിക്ഷേപ യന്ത്രത്തിൽ (സി.ഡി.എം.) നിക്ഷേപിക്കുകയും പിന്നീട് പിൻവലിക്കുകയുമായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ബിരുദധാരിയാണ് അനിത ടി. ജോസഫ്. തട്ടിപ്പിൽ ബന്ധമില്ലെന്നാണ് ഇവരുടെ മൊഴി. എന്നാൽ, ഇവരുടെ പങ്ക് വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.