Latest News

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ഭാഗീരഥി നദിക്കരയിലുള്ള കേദാര്‍ഘട്ടില്‍ തെരുവ് നായ്ക്കള്‍ മൃതദേഹങ്ങള്‍ കടിച്ചുവലിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. ഇതേതുടര്‍ന്ന് ഭാഗീരഥി നദിയിലെ ജലനിരപ്പ് ഉയര്‍ന്ന നിലയിലാണുള്ളത്. ഇതോടെ പകുതി കത്തിക്കരിഞ്ഞ മൃതദേഹങ്ങളുടെ ശരീരഭാഗങ്ങള്‍ നദിയുടെ തീരത്തേക്ക് അടിയുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

കൂടാതെ നദീതീരത്ത് മണലില്‍ സംസ്‌ക്കരിച്ച മൃതദേഹങ്ങളും നായ്ക്കള്‍ കടിച്ചു വലിക്കുന്നതായി പരാതി ഉയര്‍ന്നു. നദിയിലെ വെള്ളം ഉയര്‍ന്ന് ഇറങ്ങിയപ്പോള്‍ നദിയുടെ വശങ്ങളിലായി അടക്കം ചെയ്ത മൃതദേഹങ്ങള്‍ തെളിഞ്ഞു വരികയായിരുന്നു. ഇതും നായ്ക്കള്‍ കടിച്ചു വലിക്കുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടു.

ഇക്കാര്യത്തില്‍ മുനിസിപ്പല്‍ കോര്‍പറേഷനും ജില്ലാ ഭരണകൂടവും ഗുരുതരാവസ്ഥ മനസ്സിലാക്കി ഉടനടി നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്.വളരെ ആശങ്കാജനകമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും’ പ്രദേശവാസികളിലൊരാള്‍ പറഞ്ഞു. അതേസമയം പ്രദേശവാസികളുടെ പരാതി കിട്ടിയതനുസരിച്ച് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മുന്‍സിപ്പാലിറ്റി അധ്യക്ഷന്‍ രമേശ് സെംവാള്‍ പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു കാര്യമാണ് താരങ്ങളെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ചില വീഡിയോകളും ചിത്രങ്ങളും ഒക്കെ. എന്നാൽ ഇതിൻറെ സത്യാവസ്ഥ എന്താണെന്ന് അറിയാതെ പലരും ഇത് ഷെയർ ചെയ്യുന്നുണ്ട്. ഷെയർ ചെയ്യുന്നവർ ഒന്നും മനസ്സിലാക്കാതെ പോകുന്ന മറ്റൊരു വേദനിപ്പിക്കുന്ന കാര്യമുണ്ട്. ഇതിൽ സത്യം ഉണ്ടോന്ന്. ഇപ്പോൾ അത്തരത്തിലൊരു വേദനയെ പറ്റി പറയുകയാണ് നടി രമ്യ സുരേഷ്. ആക്ഷൻ ഹീറോ ബിജു, ഞാൻ പ്രകാശൻ എന്ന ചിത്രങ്ങളിലൊക്കെ ശ്രദ്ധേയമായ വേഷങ്ങളിൽ ആയിരുന്നു രമ്യ സുരേഷ് തിളങ്ങിയിരുന്നത്.

ഈ ചിത്രങ്ങളിൽ മാത്രമല്ല രമ്യ അഭിനയിച്ചിട്ടുള്ളത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, കുട്ടൻപിള്ളയുടെ ശിവരാത്രി,ഏറ്റവും പുതിയതായി ഇറങ്ങിയ നിഴൽ എന്നീ ചിത്രങ്ങളിലെല്ലാം താരം തന്റെ ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഇപ്പോൾ തനിക്ക് അനുഭവപ്പെട്ട ഒരു ദുരനുഭവം ത്തെക്കുറിച്ച് തുറന്നുപറയുകയാണ് രമ്യ സുരേഷ്. തൻറെ അതെ രൂപസാദൃശ്യമുള്ള ഒരു പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ സജീവമാകുന്നുണ്ട്. അത് താനാണ് എന്ന രീതിയിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. പക്ഷേ താൻ ഇത് അറിഞ്ഞിട്ടു പോലുമില്ല പക്ഷേ ഒരു കാര്യം തനിക്ക് മനസ്സിലായി ആ പെൺകുട്ടിക്ക് താനുമായി നല്ല രൂപ സാദൃശ്യമുണ്ട്.

വളരെ മോശമായ രീതിയിലുള്ള ഒരു വീഡിയോയാണ്. തനിക്ക് അടുത്തറിയാവുന്ന ചിലർ തന്നെ ഈ കാര്യം തന്നെ അറിയിച്ചു. ഇപ്പോൾ താൻ ഇതിനെതിരെ നടപടിയെടുക്കാൻ ആയി സൈബർസെല്ലിലും പോലീസ് ഓഫീസിലും ഒക്കെ ചെന്നിരുന്നു. അവർ പറയുന്നത് തന്നെ അടുത്ത കാണുമ്പോൾ മാത്രമാണ് ഒരു വ്യത്യാസം തോന്നുന്നത് എന്നാണ്. അല്ലാതെ വീഡിയോ കാണുമ്പോൾ ശരിക്കും അത് താനാണെന്ന് തന്നെയാണ് തോന്നിപ്പോകുന്നത്. പൂർണമായും തകർന്നു പോയ ഒരു അവസ്ഥയായിരുന്നു അത്. പക്ഷേ തൻറെ ഭർത്താവും കുടുംബവും ഒക്കെ തനിക്ക് പിന്തുണ നൽകി. തനിക്ക് പറയാനുള്ളത് ഒന്ന് മാത്രമാണ് സിനിമ കൊണ്ട് മാത്രം ജീവിക്കുന്ന ഒരു ആളൊന്നുമല്ല താൻ. സിനിമയില്ലെങ്കിലും തനിക്ക് ജീവിക്കാൻ സാധിക്കുന്നത് ആണ്. അതുകൊണ്ടുതന്നെ സിനിമയിൽ പിടിച്ചുനിൽക്കാൻ വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാക്കുന്ന ഒരാൾ ഒന്നുമല്ല.

എല്ലാ സ്വഭാവങ്ങളും ഉള്ളവർ എല്ലാ മേഖലയിലും ഉണ്ട്. അതുകൊണ്ട് തന്നെ നമുക്ക് ആരെയും ഒറ്റവാക്കിൽ പറയാൻ സാധിക്കില്ല. എല്ലാവരെയും ഒരു കണ്ണോട് കാണരുത്. പിന്നെ ഇത് ഷെയർ ചെയ്യുന്നവർ ഇതിൻറെ സത്യാവസ്ഥ മനസ്സിലാക്കുവാൻ ശ്രദ്ധിക്കേണ്ടതാണ്. വെറുതെ അങ്ങ് ഇത് ഷെയർ ചെയ്യുന്നത് ശരിയല്ല. ഇത് പറയുന്നവർക്കും ഒക്കെ ഒരു കുടുംബമുണ്ട് എന്ന് ഓർക്കുന്നത് നല്ലതാണ്. അവർക്കും നാട്ടുകാരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. ഒറ്റനോട്ടത്തിൽ കാണുന്ന എല്ലാവരും ഇത് തൻറെ വീഡിയോ ആണെന്ന് മാത്രമായിരിക്കും വിശ്വസിക്കുന്നത്. ഇനി ആരോടൊക്കെ തനിക്ക് ഇങ്ങനെ ഇത് താനല്ല എന്ന് പറഞ്ഞിട്ട് വിശ്വസിപ്പിക്കുവാൻ സാധിക്കും എന്നാണ് രമ്യ ചോദിക്കുന്നത്.

തിയേറ്ററുകളെ ഇളക്കിമറിച്ച ഒരു ചിത്രമായിരുന്നു ഇറങ്ങിയ സമയത്ത് പ്രേമം എന്ന ചിത്രം. വലിയ പ്രചാരം ആയിരുന്നു പ്രേമം എന്ന ചിത്രം നേടിയിരുന്നത്. മലർ മിസ്സിനെയും മേരിയെയും ജോർജിനെയും കൂട്ടുകാരെയുമൊക്കെ വലിയ ഇഷ്ടത്തോടെ ആയിരുന്നു ആളുകൾ സ്വീകരിച്ചത്. ഇവർ തീയറ്ററിൽ ഉത്സവം ബാക്കിയാക്കി ആയിരുന്നു സിനിമ തിയേറ്ററിൽ നിന്നും പോയിരുന്നത്. ന്യൂജനറേഷൻ ചിത്രങ്ങളിൽ ഒരു മികച്ച പ്രമേയം കൊണ്ടുവന്ന ചിത്രമായിരുന്നു പ്രേമം. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത സിനിമ ഒരു പുരുഷൻറെ ജീവിതത്തിലെ മൂന്ന് കാലഘട്ടങ്ങൾ വളരെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുകയായിരുന്നു ചെയ്തത്.

2015 മെയ് 29 ന് തിയേറ്ററിൽ എത്തിയ സിനിമ ബോക്സോഫീസിൽ 50 കോടി കളക്ഷൻ ആയിരുന്നു നേടിയിരുന്നത്. ഏറ്റവുമധികം വ്യാജ കോപ്പികൾ ഇറങ്ങിയ ചിത്രം പ്രേമമായിരുന്നു. പക്ഷേ അതൊന്നും ചിത്രത്തിൻറെ ബോക്സ് ഓഫീസിനെ തകർക്കാൻ പോകുന്നത് ആയിരുന്നില്ല. ഒരു പുരുഷനു സ്കൂളിൽ പഠിക്കുന്ന കാലത്തും കോളേജ് കാലത്തും പിന്നീട് ഉള്ളതുമായ പ്രണയം ഒക്കെയായിരുന്നു ചിത്രത്തിൻറെ പ്രമേയമായി വന്നിരുന്നത്. ചിത്രം കൊണ്ട് സായി പല്ലവി എന്ന് നായിക വളരെയധികം പ്രശസ്തിയിൽ എത്തിയിരുന്നു. അതുപോലെതന്നെ അനുപമ പരമേശ്വരൻ ഈ ചിത്രത്തിലൂടെയായിരുന്നു ആളുകൾക്ക് സുപരിചിതരായി മാറുന്നത്.

ഇപ്പോൾ പ്രേമം റിലീസ് ആയിട്ട് ആറുവർഷം ആയിരിക്കുകയാണ്. താരങ്ങൾ എല്ലാവരും പ്രേമത്തിൻറെ ഓർമ്മകൾ അയവിറക്കി കൊണ്ടിരിക്കുകയാണ്. ചിത്രം റിലീസ് ആയിട്ട് ആറു വർഷങ്ങളായി എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല എന്നായിരുന്നു നിവിൻപോളി പറഞ്ഞത്. സത്യത്തിൽ ചിത്രം നിവിൻ പോളിക്ക് വേണ്ടി ഒരുങ്ങിയത് ആയിരുന്നില്ല. ദുൽഖർ സൽമാൻ ആയിരുന്നു ചിത്രത്തിൽ ജോർജ് ആവേണ്ടിയിരുന്നത്. ചില കാരണങ്ങൾ കൊണ്ടായിരുന്നു നിവിൻപോളിയിലേക്ക് ഈ കഥാപാത്രം എത്തുന്നത്. പക്ഷേ ഇപ്പോൾ നിവിൻ പോളി അല്ലാതെ മറ്റാരും ആസ്ഥാനത്തേക്ക് ആരാധകർക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. എല്ലാവരും പ്രേമത്തിൻറെ വാർഷികമാഘോഷിച്ചു കൊണ്ടിരിക്കുന്ന സമയമാണിത്.

മിനിസ്ക്രീൻ പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ട താരമായിരുന്നു ബീന ആൻറണി. താരത്തിന്റെ വിശേഷങ്ങൾ അറിയുന്നതും ആളുകൾക്ക് വലിയ ഇഷ്ടമായിരുന്നു. അടുത്ത കാലത്ത് താരത്തിന് കോവിഡ് ബാധിച്ചപ്പോൾ എല്ലാ ആളുകൾക്കും അത് വലിയ വേദനയായിരുന്നു സമ്മാനിച്ചിരുന്നത്. ഭർത്താവായ മനു തന്നെയായിരുന്നു തൻറെ യൂട്യൂബ് ചാനലിലൂടെ വിവരം പങ്കുവെച്ചത്. ഏറെ വേദനയോട് ആയിരുന്നു പ്രിയപ്പെട്ടവൾക്ക് കോവിഡാണ് എന്ന വിവരം പ്രേക്ഷകർക്ക് മുന്നിലേക്ക് പങ്കുവെച്ചിരുന്നത്. പിന്നീട് പൂർണ്ണ ആരോഗ്യവതിയായി തിരികെ വന്നിരുന്നു എന്നും പറഞ്ഞിരുന്നു. അതിനു ശേഷം നേരിട്ട് തന്നെ ബീന ക്യാമറയ്ക്കു മുൻപിൽ എത്തി. അതിനുശേഷം സംസാരിക്കുകയും ചെയ്തിരുന്നു.

 

തന്റെ ആരോഗ്യം തീർത്തും മോശമായ സമയത്തും ആശുപത്രിയിലേക്ക് പോകാതെ വീട്ടിൽ തന്നെ ഇരുന്ന് ആയിരുന്നു തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ് ആയിരുന്നു ആ സമയത്ത് ബീന പറഞ്ഞിരുന്നത്. ആശുപത്രിയിൽ പോവുകയാണെങ്കിൽ പിന്നെ തിരിച്ച് വീട്ടിലേക്ക് മടങ്ങി വരാൻ സാധിക്കുമോ എന്ന പേടിയായിരുന്നു അതിൻറെ കാരണം. മറ്റൊന്നുമല്ല എൻറെ പ്രിയപ്പെട്ട ബെന്നിന്റെ മരണം കാരണം ആയിരുന്നു അങ്ങനെ പേടിച്ചത് എന്ന് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ബീന പറയുന്നത്. വാക്കുകൾ ഇങ്ങനെ…

 

“ആറു മാസം മുൻപായിരുന്നു ചേച്ചി ആയ ബിന്ദുവിനെ മകൻ 23 വയസ്സുകാരൻ കോവിഡ് ബാധിച്ച് മരിച്ചത്. ആശുപത്രിയിൽ പ്രിയപ്പെട്ടവരെ കാണാൻ പോലും സാധിക്കാതെ ആയിരുന്നു കിടന്നത്. പിന്നെ അവൻ മടങ്ങി വന്നില്ല. ആശുപത്രിയിലേക്ക് പോയാൽ എനിക്കും ആ വിധി ഉണ്ടാകുമോ എന്ന ഭയം എന്നിൽ ഉണ്ടായിരുന്നു. മോന്റെ മരണം ഞങ്ങളെ എല്ലാവരെയും അത്രമേൽ പിടിച്ചുലച്ച കഴിഞ്ഞിരുന്നു. മോൻ പോയി ആറുമാസം കഴിഞ്ഞിട്ടും ആ ഞെട്ടലിൽ നിന്നും ഞങ്ങളാരും മോചിതരായിട്ടില്ല.ചെറിയ പ്രായമല്ലേ 22 വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ അവൻ. ഏത് പ്രായമായാലും മക്കളെ നഷ്ടപ്പെടുന്നത് ദുഃഖം അത് വളരെ വലുതല്ലേ. ബെൻ ഫ്രാൻസ് എന്നായിരുന്നു പേര്. ഞങ്ങളുടെ വീട്ടിൽ മൂന്നു പെൺകുട്ടികളാണ് ആദ്യമുണ്ടായ ആൺകുട്ടിയായിരുന്നു അവൻ. എല്ലാവരും അവനെ ഒമനിച്ച് ആയിരുന്നു വളർത്തിയിരുന്നത്.താൻ പോലും ഷൂട്ടിങ്ങിന് പോകാതെ അവനെ നോക്കിയിരുന്നിട്ടുണ്ട്. ബെന്നച്ചി എന്ന് ആയിരുന്നു അവനെ വിളിച്ചിരുന്നത്. ഞങ്ങളുടെ വീട്ടിലെ ഓമന ആയിരുന്നു. ആരോടും ദേഷ്യപ്പെടുക പോലും ഇല്ല.എപ്പോഴും ചിരിച്ച മുഖം ആണ്. എപ്പോഴും ഞങ്ങളുടെ കുടുംബങ്ങൾ ഒത്തുകൂടും. ആ സമയത്ത് ഞങ്ങളെ കാത്തിരിക്കുന്നതാണ് അവന് പ്രധാനപ്പെട്ട സന്തോഷം. കഴിഞ്ഞവർഷം പോകാൻ പറ്റിയില്ല. വലിയ വിഷമം ഉണ്ടായിരുന്നു ഇനി എൻറെ മോൻ ഇല്ല എന്നെ കാത്തിരിക്കാൻ. ബോഡി പോലും ആരും കണ്ടില്ല. ഞാനും…അതോടെ ഞാൻ തകർന്നു പോയിരുന്നു അഭിമുഖത്തിൽ ബീന പറയുന്നു.”

എ​ന്‍​ഡി​എ​യി​ൽ ചേ​രാ​ൻ സി.​കെ. ജാ​നു പ​ണം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് വെ​ളി​പ്പെ​ടു​ത്ത​ൽ. ഇ​തു​സം​ബ​ന്ധി​ച്ച് ശ​ബ്ദ​രേ​ഖ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി (ജെ​ആ​ർ​പി) സം​സ്ഥാ​ന ട്ര​ഷ​റ​ർ പ്ര​സീ​ത അ​ഴീ​ക്കോ​ട്ട് പു​റ​ത്തു​വി​ട്ടു. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നു​മാ​യു​ള്ള പ്ര​സീ​ത​യു​ടെ ഫോ​ൺ സം​ഭാ​ഷ​ണം വാ​ട്സ്ആ​പ്പി​ലൂ​ടെ നേ​ര​ത്തെ പു​റ​ത്താ​യി​രു​ന്നു.

സി.​കെ.​ജാ​നു​വി​ന് പ​ത്ത് ല​ക്ഷം രൂ​പ കെ. ​സു​രേ​ന്ദ്ര​ന്‍ ന​ല്‍​കി​യെ​ന്നാ​ണ് പ്ര​സീ​ത​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. 10 കോ​ടി രൂ​പ​യും പാ​ര്‍​ട്ടി​ക്ക്‌ അ​ഞ്ച്‌ നി​യ​മ​സ​ഭ സീ​റ്റും കേ​ന്ദ്ര​മ​ന്ത്രി സ്ഥാ​ന​വു​മാ​ണ്‌ സി.​കെ. ജാ​നു ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും പ്ര​സീ​ത പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത്‌ ന​ട​ന്ന ച​ര്‍​ച്ച​യി​ല്‍ സി.​കെ. ജാ​നു​വി​ന്‍റെ ആ​വ​ശ്യം കെ.​സു​രേ​ന്ദ്ര​ന്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ടാ​ണ്‌ സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട്‌ പ​റ​ഞ്ഞ്‌ 10 ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും പ്ര​സീ​ത പ​റ​ഞ്ഞു.

വി​ജ​യ് യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മാ​ർ​ച്ച് ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ചാ​ണ് കെ.​സു​രേ​ന്ദ്ര​ൻ ജാ​നു​വി​ന് പ​ണം ന​ൽ​കി​യ​ത്. അ​മി​ത്‌ ഷാ​യു​ടെ പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്ന​തി​ന്‌ മു​മ്പാ​യി​രു​ന്നു ഇ​ത്. പ​ണം കി​ട്ടി​യ​തോ​ടെ​യാ​ണ് അ​മി​ത് ഷാ ​പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​ക്ക് ജാ​നു എ​ത്തി​യ​ത്. സു​രേ​ന്ദ്ര​ൻ ജാ​നു​വി​ന് പ​ണം കൊ​ടു​ത്ത​ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ത്തി​ന​ല്ലെ​ന്നും വ്യ​ക്തി​പ​ര​മാ​യാ​ണ് ന​ൽ​കി​യ​തെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

ത​ല​പോ​യാ​ലും താ​മ​ര ചി​ഹ്ന​ത്തി​ൽ മ​ത്സ​രി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞ ജാ​നു പ​ണ​ത്തി​ന് വേ​ണ്ടി​യാ​ണ് വാ​ക്കു മാ​റ്റി​യ​തെ​ന്നും പ്ര​സീ​ത ആ​രോ​പി​ക്കു​ന്നു. ബ​ത്തേ​രി​യി​ൽ മാ​ത്രം ഒ​ന്നേ​മു​ക്കാ​ൽ കോ​ടി രൂ​പ തെ​ര​ഞ്ഞെ​ടു​പ്പി​നെ​ന്ന് പ​റ​ഞ്ഞ് ഒ​ഴു​ക്കി​യെ​ന്നാ​ണ് വി​വ​രം. പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ന് ആ​കെ കി​ട്ടി​യ​ത് ഒ​രു ല​ക്ഷം രൂ​പ​യാ​ണെ​ന്നും പ്ര​സീ​ത പ​റ​ഞ്ഞു.