Latest News

കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയിൽ കുറ്റ്യാടി ഇല്ല. കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. കുറ്റ്യാടിയിലാണ് നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനെതിരെ സ്റ്റീഫന്‍ ജോര്‍ജ് മല്‍സരിക്കും. റാന്നിയില്‍ അഡ്വ. പ്രമോദ് നാരായണന്‍ സ്ഥാനാര്‍ഥി. ജോസ് കെ.മാണി (പാലാ), ഡോ.എന്‍.ജയരാജ് (കാഞ്ഞിരപ്പള്ളി), സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ (പൂഞ്ഞാര്‍), അഡ്വ. ജോബ് മൈക്കിള്‍ (ചങ്ങനാശേരി), പ്രഫ. കെ.ഐ.ആന്റണി (തൊടുപുഴ), റോഷി അഗസ്റ്റിന്‍ (ഇടുക്കി), ബാബു ജോസഫ് (പെരുമ്പാവൂര്‍), സിന്ധുമോള്‍ ജേക്കബ് (പിറവം), ഡെന്നിസ് കെ.ആന്റണി (ചാലക്കുടി), സജി കുറ്റ്യാനിമറ്റം (ഇരിക്കൂര്‍) എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികള്‍.

‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന ബാനറുമായി ആയിരുന്നു പ്രകടനം. കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്നും മുദ്രാവാക്യം. ഇന്ന് രാവിലെയാണ് സിപിഎം ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

പ്ര​തി​വാ​ര വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​നി​ടെ വ​നി​താ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് നേ​രെ സാ​നി​റ്റൈ​സ​ർ ചീ​റ്റി​ച്ച താ​യ് പ്ര​ധാ​ന​മ​ന്ത്രി പ്ര​യു​ത് ചാ​ൻ ഒ​ച്ച വി​വാ​ദ​ത്തി​ൽ. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഇ​ഷ്ട​പ്പെ​ടാ​ത്ത ചോ​ദ്യം ചോ​ദി​ച്ച​താ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ ചൊ​ടി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ബ​ന​റ്റ് പു​ന​സം​ഘ​ട​ന​യു​ണ്ടാ​കു​മോ എ​ന്നാ​യി​രു​ന്നു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്‍റെ ചോ​ദ്യം. ഇ​തു​കേ​ട്ട് ക്ഷു​ഭി​ത​നാ​യ പ്ര​ധാ​ന​മ​ന്ത്രി നി​ങ്ങ​ൾ ന​ങ്ങ​ളു​ടെ കാ​ര്യം നോ​ക്കാ​നും പ​റ​ഞ്ഞു.

പി​ന്നാ​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യ അ​ദ്ദേ​ഹം സാ​നി​റ്റൈ​സ​ർ ത​ളി​ക്കു​ക​യാ​യി​രു​ന്നു. നേ​ര​ത്തേ​യും നി​ര​വ​ധി വി​വാ​ദ​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ള്ള വ്യ​ക്തി​യാ​ണ് മു​ൻ സൈ​നി​ക ക​മാ​ൻ​ഡ​റാ​യ പ്ര​യു​ത്. 2014ലെ ​സൈ​നി​ക അ​ട്ടി​മ​റി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​തും അ​ദ്ദേ​ഹ​മാ​യി​രു​ന്നു.

കോട്ടപ്പടി മുട്ടത്തുപാറ വട്ടക്കുടിയിൽ പരേതനായ ഉലഹന്നാൻ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (84) യാണ്‌ നിര്യാതയായത്‌. സ്ംസ്കാരം വ്യാഴാഴ്ച്ച (11/3/2021) രാവിലെ 10 മണിയ്ക്ക്‌ കോട്ടപ്പടി സെന്റ്‌ സെബാസ്റ്റ്യൻസ്‌ പള്ളിയിൽ. നെല്ലിക്കുഴി കളമ്പുകാട്ട്‌ കുടുംബാംഗമാണ്‌ പരേത.

ജോർജ്ജ്കുട്ടിയുടെ ഭാര്യ സിജിയും മക്കളും (കവന്റ്രി) , സിജിയുടെ മൂത്ത സഹോദരി സിൽവിയും ഭർത്താവ്‌ ജോൺസനും മക്കളും (ബർമ്മിംഗ്‌ഹാം) എന്നിവർ യുകെയിലാണ്‌ താമസം.
മറ്റ്‌ മക്കൾ : ജോൺ, റാണി, സിസ്റ്റർ അനു സിഎംസി ( കാർമ്മൽ ആശുപത്രി അശോകപുരം)
മരുമക്കൾ: ഗ്രേസി പുളിക്കക്കുന്നേൽ വടക്കുംഭാഗം , ജോയി തോട്ടുമാരിക്കൽ അയിരൂർപാടം, ലിസി പൂണേലി അങ്കമാലി, റോയി അവരാപ്പാട്ട്‌ വെളിയേൽചാൽ, ജോൺസൺ മറ്റത്തിൽ പനയമ്പാൽ ജോർജ്ജ്കുട്ടി വടക്കേക്കൂറ്റ്‌ പൂവത്തിളപ്പ്‌.

ജോർജ്ജുകുട്ടി വടക്കേക്കൂറ്റിന്റെ ഭാര്യാമാതാവിൻെറ വിയോഗത്തിൽ മലയാളം യുകെ ന്യൂസിൻെറ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

പി.സി.ചാക്കോ കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് സോണിയയ്ക്കും രാഹുലിനും നല്‍കി . കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് അപചയം അവഗണിച്ചെന്ന് പരാതി. കോണ്‍ഗ്രസില്‍ സീറ്റ് വിഭജനം ഗ്രൂപ്പുകളുടെ വീതംവയ്പ്പെന്നും പി.സി. ചാക്കോ ആരോപിച്ചു. കെപിസിസി നേതൃത്വത്തിന് വിമര്‍ശനം. പാര്‍ട്ടിസ്ഥാനങ്ങള്‍ എയും ഐയും വീതംവച്ചു. കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതെ പ്രവര്‍ത്തിക്കാനാകില്ല. കോണ്‍ഗ്രസിന് ദേശീയതലത്തിലും വളര്‍ച്ചയില്ലെന്നും പിസി. ചാക്കോ ആരോപിച്ചു.

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതിന് പിന്നാലെ ഭാവി നീക്കത്തെപ്പറ്റി ഉദ്വേഗം. ഇടതുപക്ഷവും കോണ്‍ഗ്രസും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടവരാണെന്ന് ചാക്കോ പറഞ്ഞു. തന്നെ ഒരിക്കലും ബിജെപിയ്ക്കൊപ്പം കാണാന്‍ കഴിയില്ലെന്ന് പി.സി.ചാക്കോ കൂട്ടിച്ചേര്‍ക്കുന്നു.

രാജിക്ക് കാരണം കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമെന്ന് പി.സി.ചാക്കോ കുറ്റപ്പെടുത്തി. കേരളത്തിലെ കോണ്‍ഗ്രസ് തീര്‍ത്തും ജനാധിപത്യവിരുദ്ധസംഘടനയാണ്. ഗ്രൂപ്പിനതീതരായി നില്‍ക്കുന്ന ആര്‍ക്കും കേരളത്തിലെ സംഘടനയില്‍ നിലനില്‍പ്പില്ല.

ഗ്രൂപ്പില്ലാത്ത നേതാക്കളെ സംരക്ഷിക്കാന്‍ ഹൈക്കമാന്‍ഡ് തയാറാകുന്നില്ലെന്നും പി.സി.ചാക്കോ പറഞ്ഞു. ദേശീയനേതൃത്വം സജീവമല്ല, കോണ്‍ഗ്രസ് ഓരോദിവസവും ദുര്‍ബലമാകുന്നു. ഗുലാംനബി ആസാദ് അടക്കമുള്ള വിമത നേതാക്കളുടെ നിലപാടാണ് ശരിയെന്നും ചാക്കോ പറഞ്ഞു.

ന്യൂഡൽഹി: സ്ഥാനാര്‍ഥി നിര്‍ണയത്തെ സംബന്ധിച്ച് കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം നാളെ ഉണ്ടാകുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ അറിയിച്ചു. ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പുറത്തിറങ്ങിയേക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി.അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ ഡല്‍ഹിയില്‍ എംപിമാരുമായി ചര്‍ച്ച നടത്തുകയാണ്. ഗ്രൂപ്പ് വീതംവെപ്പില്‍ പ്രതിഷേധിച്ച് കെ.സുധാകരനും കെ.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല. ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നാണ് വിവരം. നിലവിലെ സീറ്റ് നിര്‍ണയ ചര്‍ച്ചകള്‍ ഗ്രൂപ്പ് വീതം വെപ്പായി മാറുന്നു എന്നാണ് ഇരുവരുടേയും ആരോപണം. പല മുതിര്‍ന്ന നേതാക്കള്‍ പോലും ഇഷ്ടക്കാരെ സ്ഥാനാര്‍ഥികള്‍ ആക്കാനുളള തിരക്കിലാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സ്‌ക്രീനിങ് കമ്മിറ്റി മുമ്പാകെ ഓരോ എംപിമാരും തങ്ങളുടെ നിര്‍ദേശം മുന്നോട്ടുവെച്ചെങ്കിലും കെ.മുരളീധരന്‍ ആ ഘട്ടത്തിലും വന്നിരുന്നില്ല.

ഇതിനിടയിലാണ് സ്ഥാനാര്‍ഥി പട്ടിക സംബന്ധിച്ച പ്രഖ്യാപനം താരിഖ് അന്‍വര്‍ നടത്തിയത്. നാളെത്തന്നെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാന്‍ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

സിറ്റിങ് എംഎല്‍എമാരുടെ പട്ടികയാണ് ആദ്യം ഇറങ്ങുക. നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവിടങ്ങളില്‍ ശക്തരായ സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതില്‍ ആശയക്കുഴപ്പം ഉണ്ട്. നേമത്ത് പി.സി.വിഷ്ണുനാഥും വട്ടിയൂര്‍ക്കാവില്‍ ജ്യോതി വിജയകുമാറുമാണ് പരിഗണനയിൽ ഉളളത്.

ടി.സിദ്ദിഖിനെ കല്പറ്റയില്‍ മത്സരിപ്പിക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടതായാണ് വിവരം. കെ.സി.ജോസഫിന്റെ സാധ്യത മങ്ങിയിട്ടുണ്ട്, കെ.സി.ജോസഫിനെതിരേ എംപിമാരും രംഗത്ത് വന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഉമ്മന്‍ചാണ്ടി കെ.സി.ജോസഫിന് വേണ്ടി ശക്തമായി തന്നെ രംഗത്തുണ്ടെങ്കിലും ഹൈക്കമാന്‍ഡ് അദ്ദേഹത്തിന്റെ പേര് വെട്ടാനാണ് സാധ്യത. എതിര്‍പ്പുകള്‍ കണ്ടില്ലെന്ന് നടിക്കനാവില്ലെന്നാണ് ഹൈക്കമാന്‍ഡിന്റെ അഭിപ്രായം.

തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന് വേണ്ടിയും ഉമ്മന്‍ചാണ്ടി ശക്തമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ബാബുവിനെതിരേയും എം.പിമാരുടെ പരാതിയുണ്ട്. എം.എം.ഹസനും ഇത്തവണ മത്സരിക്കില്ലെന്ന കാര്യത്തില്‍ തീരുമാനമായിട്ടുണ്ട്. കൊല്ലത്ത് ബിന്ദു കൃഷ്ണ, ആറന്മുളയില്‍ ശിവദാസന്‍ നായര്‍ എന്നിവരാണ് സാധ്യതാ പട്ടികയിലുളളത്. കഴക്കൂട്ടത്ത് എസ്.എസ്.ലാല്‍ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്, കോന്നിയില്‍ റോബിന്‍ പീറ്ററും സ്ഥാനാർഥിത്വം ഉറപ്പിച്ചു.

മലയാളി കുടുംബപ്രേക്ഷകരുടെ ജനപ്രിയ ടെലിവിഷൻ പരമ്പരയിൽ അമ്മവേഷത്തിലൂടെ പ്രേക്ഷകരുടെ പ്രീതി നേടിയെടുത്ത താരം ആണ് നിഷ. നിഷയ്ക്ക് ‘ഉപ്പും മുളകും’ എന്ന ജനപ്രിയ ടെലിവിഷൻ പരമ്പര വലിയ ജനപ്രീതിയും മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലുമുൾപ്പടെ കൂടുതൽ അവസരങ്ങളും നേടിക്കൊടുത്തു. എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിഷ ചർച്ചയാകുന്നത് ഒരു വിവാഹ വാർത്തയുടെ പേരിലാണ്. ‘നിഷ സാരംഗ് വീണ്ടും വിവാഹിതയാകുന്നു’ എന്ന തരത്തിലാണ് ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്ന വാർത്ത. ചിലർ ഒരു പടി കൂടി കടന്ന് ‘ഇളയ മകളുടെ വിവാഹത്തിന് മുൻപ് നിഷ സാരംഗ് വീണ്ടും വിവാഹിതയാകും’ എന്നും എഴുതി. സത്യത്തിൽ എന്താണ് സംഗതിയെന്നു തിരക്കിയപ്പോൾ നിഷയുടെ മറപടി ഒരു പൊട്ടിച്ചിരിയായിരുന്നു.

‘‘വാർത്തകൾ ഞാനും കണ്ടു. നൂറ്റമ്പതു ശതമാനം വ്യാജം’’.– നിഷ പറയുന്നു.

അപ്പോൾ എന്താണ് കാര്യം ? അതും നിഷ പറയും.

‘‘നടിയും സുഹൃത്തുമായ അനു ജോസഫിന്റെ യൂ ട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തില്‍ ഒരു തമാശ പോലെ പറഞ്ഞ കാര്യമാണ് ചിലർ വളച്ചൊടിച്ച് ഈ പരുവത്തിൽ എത്തിച്ചത്

മൂത്ത മോളെ കല്യാണം കഴിപ്പിച്ചു വിട്ടു. ഇനി രണ്ടാമത്തെ ആളുണ്ട്. നിന്നെക്കൂടി കെട്ടിച്ചു വിട്ടാൽ എനിക്കു സമാധാനമായി എന്ന് അവളോട് ഞാൻ പറയും. അപ്പോൾ അവൾ തമാശ പറയുന്നതാണ് ‘അമ്മയെ കെട്ടിച്ചിട്ടല്ലേ ഞാൻ കെട്ടുള്ളൂ’ എന്ന്. അവൾക്ക് ഇപ്പോഴേ കല്യാണം കഴിക്കാൻ താൽപര്യമില്ല. അതിനാണ് ഇങ്ങനെ പറയുന്നത്. അത്രേയുള്ളൂ. അതാണ് ഞാൻ ഇന്റർവ്യൂവിൽ പറഞ്ഞതും. പക്ഷേ, അതിനെ വേറെ പലരീതിയിലും വളച്ചൊടിച്ചാണ് പലരും വാർത്തകൾ കൊടുത്തത്’’. – നിഷ വ്യക്തമാക്കുന്നു.

‘‘ഇനി കല്യാണം കഴിക്കേണ്ട എന്നാണ് എന്റെ തീരുമാനം. കല്യാണം കഴിക്കേണ്ടി വരരുത് എന്നാണ് ആഗ്രഹവും. അതു ഞാൻ പറഞ്ഞിട്ടുമുണ്ട്. അപ്പോഴും ഭാവിയിൽ എന്തു സംഭവിക്കും എന്ന് നമുക്ക് പറയാൻ കഴിയില്ല. അത്രേയുള്ളൂ. എല്ലാം സാഹചര്യങ്ങൾക്കനുസരിച്ചാണല്ലോ. അത് എന്റെ മാത്രം കാര്യമല്ല, എല്ലാവരുടെയും ജീവിതത്തിൽ അങ്ങനെയൊക്കെയാണ്. ഭാവി പ്രവചിക്കാന്‍ കഴിവുണ്ടെങ്കിൽ ഞാൻ എവിടെ എത്തിയേനേ…’’.– നിഷ ചിരിയോടെ പറയുന്നു.

ഇനി ഒരു വിവാഹം എന്ന അബദ്ധം ഞാനെന്തായാലും കാണിക്കാൻ ഉദ്ദേശിക്കുന്നില്ല. ഉറപ്പാണ്. താൽപര്യമില്ല. അറിഞ്ഞു കൊണ്ട് ഇനിയും ഒരു ഏടാകൂടത്തിൽ കൊണ്ടു തല വയ്ക്കുന്നതെന്തിന്. ഒന്നു കെട്ടിയത് അബദ്ധമായി. ഇനി വയ്യ. ഇപ്പോൾ മനസമാധാനമുണ്ട്. അകാണ് വലുത്.

പണ്ടൊക്കെ, കുട്ടികൾ ചെറുതായിരുന്ന കാലത്ത്, പരിതാപകരമായിരുന്ന അവസ്ഥയിൽ, ഞാൻ ആഗ്രഹിച്ചിട്ടുണ്ട്, എന്റെ കുട്ടികളുടെ അച്ഛൻ നല്ല ഒരാളായിരുന്നു എങ്കില്‍ കഷ്ടപ്പാടൊന്നുമില്ലാതെ സുഖമായി ജീവിക്കാമായിരുന്നു എന്ന്. അന്നത് സാധ്യമായില്ല. ഇനി എന്തിന്. എനിക്കിപ്പോൾ സ്വന്തം കാലിൽ നിൽക്കാനുള്ള ശേഷിയുണ്ട്. അപ്പോള്‍ വീണ്ടും കല്യാണം കഴിച്ച് മണ്ടത്തരം കാണിക്കണോ.

മൂന്നര മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ. കുഞ്ഞിനെ കൊലപ്പെടുത്തിയ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തിൽ ദിവ്യ(24)യെയാണ് കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചിറ്റുമലയിൽ ആയുർവേദ ക്ലിനിക് നടത്തുന്ന ഭർത്താവ് ഉച്ചയ്ക്കു വീട്ടിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങി പോയിരുന്നു. തുടർന്ന് കുഞ്ഞ് കരഞ്ഞപ്പോൾ ബക്കറ്റിലെ വെള്ളത്തിൽ താഴ്ത്തി യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം.

പ്രസവത്തെ തുടർന്ന് ദിവ്യയ്ക്കു മാനസിക അസ്വസ്ഥത ഉണ്ടായിരുന്നു. നേരത്തെ ഒരു തവണ കൈ ഞരമ്പ് മുറിച്ച് ദിവ്യാ ആത്മഹത്യയ്ക്കു ശ്രമിച്ചതായും ബന്ധുക്കൾ പറഞ്ഞു.കുഞ്ഞിന്റെ മൃതദേഹം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.

രാജകുടുംബത്തില്‍ നിന്നും നേരിട്ട വംശീയാധിക്ഷേപങ്ങളെ കുറിച്ച് മേഗന്‍ മാര്‍ക്കിളും രാജകുമാരന്‍ ഹാരയും പ്രമുഖ ടെലിവിഷന്‍ താരം ഒപ്ര വിന്‍ഫ്രിയുമായുള്ള അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ഇത് വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരിക്കുകയാണ്. മേഗന്‍ മാര്‍ക്കിളിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരവും ടിവി അവതാരകയുമായ സിമി ഗരേവാള്‍.

”മേഗന്‍ പറഞ്ഞ ഒരു കാര്യങ്ങളും ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു വാക്ക് പോലും. ഇരയാണെന്ന് വിശ്വസിപ്പിക്കാന്‍ അവള്‍ കള്ളം പറയുകയാണ്. വംശീയത എന്ന മറ ഉപയോഗിച്ച് അവള്‍ സിംപതി നേടാനാണ് ശ്രമിക്കുന്നത്. പാപിയാണവള്‍” എന്നാണ് സിമി ഗരേവാളിന്റെ ട്വീറ്റ്.

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും പിന്‍വാങ്ങി കാലിഫോര്‍ണിയയിലേക്ക് താമസം മാറ്റിയതിന്റെ കാരണമാണ് മേഗനും രാജകുമാരന്‍ ഹാരിയും തുറന്നുപറഞ്ഞത്. ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രങ്ങളുടെ നിരന്തര ആക്രമണത്തില്‍ നിന്നും മേഗനെ സംരക്ഷിക്കുന്നതില്‍ രാജകുടുംബം മടിച്ചെന്നും മേഗനോടുള്ള വംശീയപരമായ സമീപനം തങ്ങളെ തളര്‍ത്തിയെന്നും ഹാരി പറയുന്നു.

ഗര്‍ഭിണിയായിരുന്ന സമയത്ത് ജനിക്കുന്ന കുഞ്ഞിന് ഇരുണ്ട നിറമായിരിക്കുമോ എന്നതില്‍ രാജകുടുംബത്തിലെ ചില അംഗങ്ങള്‍ ആശങ്കപ്പെട്ടിരുന്നു. അത്തരം സംഭാഷണം നടന്നിട്ടുണ്ടെന്നും രാജകുടുംബത്തില്‍ നിന്നും പടിയിറങ്ങാനുള്ള തീരുമാനം ഹാരിയുടേതായിരുന്നെന്നും തന്റെയും ഹാരിയുടെയും ജീവിതത്തെ ആ തീരുമാനം രക്ഷിച്ചെന്നും മേഗന്‍ പറഞ്ഞു.

 

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഫോട്ടോ വെച്ച് മരണാനന്തര പൂജ നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തതു. ചൊവ്വാഴ്ച ഗംഗാ നദീതീരത്ത് വെച്ചാണ് ഹിന്ദു ആചാര പ്രകാരമുള്ള മരണാനന്തര പൂജകൾ യുവാവ് നടത്തിയത്.

ബ്രിജേഷ് യാദവ് എന്ന യുവാവിനെതിരെ പരാതി ലഭിക്കുകയായിരുന്നു എന്ന് ബാലിയ അഡീഷണൽ പൊലീസ് സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു.

രേവതി പൊലീസ് സ്റ്റേഷന് കീഴിലുള്ള ദൽ‌ചപ്ര ഗ്രാമത്തിലെ സുധാകർ മിശ്രയടക്കം അഞ്ച് ബ്രാഹ്മണരാണ് യുവാവിനെതിരെ പരാതി നൽകിയത്. ഗംഗാ നദിയിലെ പരുഖിയ ഘട്ടിൽ വച്ച് തങ്ങളെകൊണ്ട് തെറ്റിദ്ധരിപ്പിച്ച് പൂജ ചെയ്യിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.

ഗംഗാ പൂജ നടത്താനാണെന്ന് പുരോഹിതരെ തെറ്റിദ്ധരിപ്പിക്കുകയും തുടർന്ന് ആദിത്യനാഥിന്റെ ഫോട്ടോ വെച്ച് മരണാനന്തര പൂജ നടത്തുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. ക്രമസമാധാന ലംഘനത്തിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നടി അഹാനയെ പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായ ബ്രഹ്മം എന്ന ചിത്രത്തില്‍ നിന്ന് ഒഴിവാക്കി എന്ന് വാർത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ആരോപണത്തിൽ പ്രതികരണവുമായി നടി രംഗത്ത് വന്നിരിക്കുകയാണ് .

തനിക്ക് ഈ വിഷയത്തിൽ യാതൊരു പങ്കുമില്ലെന്നും പൃഥ്വിരാജിന്റെ വലിയ ആരാധിക ആണെന്നും അഹാന പറഞ്ഞു. ഇൻസ്റ്റാഗ്രാമിലൂടെയാണ് നടിയുടെ പ്രതികരണം.

ഈ നാടകത്തിൽ എനിക്ക് ഒന്നും തന്നെ ചെയ്യാനില്ല. ഞാൻ ഇപ്പോൾ പോണ്ടിച്ചേരിയിലാണ്. എന്റെ മുഖവും വെച്ചുള്ള എന്തെങ്കിലും വാർത്തകൾ കണ്ടാൽ അത് ദയവായി അവഗണിക്കണം.

ഞാൻ ഒരു കടുത്ത പൃഥ്വിരാജ് ആരാധികയാണ്. പൃഥ്വിരാജ് സിനിമയിക്കലേക്ക് വന്ന നാൾ മുതൽ ഞാൻ അദ്ദേഹത്തിന്റെ ആരാധികയാണ്.

ചില സമയത്ത് അത് അങ്ങനെയാണ്. നമ്മൾ ഒന്നും തന്നെ ചെയ്യാത്ത കാര്യങ്ങളിലേക്ക് നമ്മുടെ പേര് വലിച്ചിഴക്കപ്പെടും. ഞാൻ ഒരുപാട് ആഗ്രഹിക്കുന്ന കാര്യമാണ് പൃഥ്വിരാജിനൊപ്പം ഒരുമിച്ച് അഭിനയിക്കാൻ.

ഈ തെറി വിളിക്കാൻ വരുന്നവർ അതിപ്പോ ഇടതാണെലും വലതാണേലും ആദ്യം നേരെ നോക്കണം. എന്നിട്ടു വേണം തെറി വിളിക്കാൻ പോകാൻ.

Copyright © . All rights reserved