ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി കഴിഞ്ഞ ദിവസം മുങ്ങി മരിച്ചത് ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള അപമാനം സഹിക്കവയ്യാതെയെന്ന് ബന്ധുക്കള്‍. പച്ചക്കാട് അമ്പാടിയില്‍ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയെയാണ് ഇന്നലെ രാവിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ പാവുമ്പയിലെ കുടുംബവീട്ടില്‍ നിന്ന് പലര്‍ച്ചെ ക്ഷേത്രത്തിലേയ്ക്ക് എന്നു പറഞ്ഞ് ഇറങ്ങിയ ലക്ഷ്മിയെ ഏഴരയോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിജയലക്ഷ്മിയെ കാണാഞ്ഞ് രാവിലെ ബന്ധുക്കള്‍ അന്വേഷിച്ച് ക്ഷേത്രത്തിലെത്തിയെങ്കിലും മറ്റേതെങ്കിലും ക്ഷേത്രത്തില്‍പോയതായിരിക്കാം എന്ന കണക്കു കൂട്ടലിലില്‍ മടങ്ങിയിരുന്നു. തുടര്‍ന്ന് ഇവരുടെ സ്‌കൂട്ടര്‍ ചിറയ്ക്കു സമീപത്തു നിന്നു കണ്ടെത്തി. കുളത്തിന്റെ കടവില്‍ ചെരുപ്പും ലഭിച്ചു. ഇതോടെ നടത്തിയ പരിശോധനയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണം ആത്മഹത്യയാണെന്നു വിലയിരുത്തുന്നതായി പൊലീസും വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവിന്റെ പ്രവൃത്തികളിലുള്ള മനോവ്യഥയിലായിരുന്നു യുവതി. പ്രണയിച്ചായിരുന്നു ഇരുവരും വിവാഹം കഴിച്ചത്. വിവാഹ ശേഷം ചില കേസുകളില്‍ ഇയാള്‍ അറസ്റ്റിലുമായി. തുടര്‍ന്ന് ഭര്‍ത്താവിനെ സ്ഥലത്തു നിന്നു മാറ്റിയാല്‍ മാറ്റമുണ്ടായേക്കും എന്നു കരുതിയാണ് ബെംഗളുരുവിലേയ്ക്കു കൊണ്ടു പോയത്. അവിടെയും മോശം സ്വഭാവം തുടര്‍ന്നതോടെ നാട്ടിലേയ്ക്കു തിരികെ പോരുകയായിരുന്നത്രെ. ഇവര്‍ക്ക് രണ്ടു കുട്ടികളുമുണ്ട്. ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇതിനിടെ വീണ്ടും ജയിലിലായതോടെയാണ് യുവതി കടുത്ത ദുഃഖത്തിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മരണച്ചിറ എന്നറിയപ്പെടുന്ന ഈ കുളത്തില്‍ നേരത്തെ നിരവധിപ്പേര്‍ മുങ്ങിമരിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. ആഴത്തില്‍ കുഴിച്ചിട്ടുള്ളതിനാല്‍ ഇവിടെ ഏതുസമയത്തും വെള്ളമുണ്ട്. നൂറനാട് പോലീസാണ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നാണ് പൊലീസ് നിഗമനം.
മഞ്ജുവാര്യര്‍ക്കൊപ്പമുള്ള കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന ഒറ്റ ചിത്രം മതി മലയാളി പ്രേക്ഷകര്‍ക്ക് അബ്ബാസ് എന്ന നടനെ ഓര്‍ത്തിരിക്കാന്‍. വിനീതിനൊപ്പം കാതല്‍ദേശം എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറിയ അബ്ബാസ് നിരവധി മലയാള ചിത്രത്തില്‍ അഭിനയിച്ചിരുന്നു. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുന്ന താരം ഇപ്പോള്‍ ന്യൂസിലാന്‍ഡിലാണ്. അവിടുത്ത തന്റെ ജീവിതത്തെ കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് അബ്ബാസ് ഇപ്പോള്‍. ന്യൂസിലന്‍ഡില്‍ പെട്രോള്‍ പമ്പു മുതല്‍ കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ വരെ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയില്‍ ആയിരുന്നെങ്കില്‍ ഇത്തരമൊരു ജീവിതം ഒരിക്കലും നയിക്കാന്‍ കഴിയില്ലെന്നും അബ്ബാസ് പറയുന്നു. സ്‌കൂള്‍ കാലഘട്ടത്തിലെ ഒരുപാടു ഓര്‍മകളും താരം പങ്കുവച്ചു.
അബ്ബാസിന്റെ വാക്കുകള്‍ ഇങ്ങനെ:
ഇന്ത്യയില്‍ ഒരു ആര്‍ടിസ്റ്റ് അഭിനയത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചാലും അവര്‍ ചെയ്യുന്ന മറ്റു കാര്യങ്ങള്‍ നിരീക്ഷിക്കപ്പെടും. ന്യൂസിലന്‍ഡില്‍ എന്നെ ഇങ്ങനെ നോക്കാനോ വിലയിരുത്താനോ ആരുമില്ല. ഇവിടെ വന്നതിനു ശേഷം ഞാന്‍ പെട്രോള്‍ പമ്പില്‍ ജോലി എടുത്തിട്ടുണ്ട്. ബൈക്ക് മെക്കാനിക്ക് ആയി. അതെനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നു. കാരണം എനിക്ക് ബൈക്കുകള്‍ വളരെ ഇഷ്ടമാണ്. പിന്നെ, കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ ജോലി എടുത്തിട്ടുണ്ട്. ഇതിന് ഇടയില്‍ ഞാന്‍ ഓസ്ട്രേലിയയില്‍ പോയി പബ്ലിക് സ്പീക്കിങ്ങില്‍ സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് ചെയ്തു. അതിനും ഒരു കാരണമുണ്ട്. ആത്മഹത്യാ പ്രവണതയുള്ള ടീനേജേഴ്സിനെ അത്തരം ചിന്തകളില്‍ നിന്നു വ്യതിചലിപ്പിക്കുന്നതും അവരെ ബോധവല്‍ക്കരിക്കുന്നതിനും എനിക്ക് ആഗ്രഹമുണ്ട്. കാരണം എന്റെ കുട്ടിക്കാലവും അങ്ങനെയായിരുന്നു.
ഏറെ ആത്മഹത്യാപ്രവണതയുള്ള കുട്ടിയായിരുന്നു ഞാന്‍.കര്‍ശന സ്വഭാവക്കാരായിരുന്നു എന്റെ മാതാപിതാക്കള്‍. ഞാനാണെങ്കില്‍ പഠനത്തില്‍ മോശവും. എനിക്ക് പരീക്ഷ എഴുതാന്‍ ഇഷ്ടമല്ലായിരുന്നു. ചോദ്യങ്ങള്‍ക്ക് ഉത്തരം അറിയാമെങ്കിലും എഴുതില്ല. ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ കൃത്യമായി പറഞ്ഞു കൊടുക്കും. പക്ഷേ, എഴുതാന്‍ ഇഷ്ടമല്ല. അതുകൊണ്ട് പരീക്ഷകളില്‍ തോല്‍ക്കുന്നത് സ്ഥിരമായി. അതുമൂലം എനിക്ക് നിരന്തരം വഴക്കു കേട്ടുകൊണ്ടിരുന്നു. പലപ്പോഴും ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചു. രണ്ടു തവണയൊക്കെ ഞാന്‍ വീടു വിട്ടു പോയിട്ടുണ്ട്. ഓരോ തവണയും എന്നെ സുഹൃത്തുക്കള്‍ കണ്ടെത്തി വീട്ടില്‍ തിരിച്ചെത്തിക്കും. മാതാപിതാക്കളുടെയും അധ്യാപകരുടെയും വഴക്കു പറയലില്‍ നിന്നു രക്ഷപ്പെടാന്‍ നുണ പറയുന്നത് ശീലമാക്കി. ഇങ്ങനെ വളരെ സ്വാഭാവികമായി നുണ പറഞ്ഞു പറഞ്ഞാണ് ഞാനൊരു അഭിനേതാവായതു പോലും, അബ്ബാസ് പറഞ്ഞു.
തന്റെ ജീവിതാനുഭവങ്ങള്‍ കൗമാരപ്രായത്തിലുള്ള കുട്ടികള്‍ക്ക് തീര്‍ച്ചയായും പ്രചോദനകരമാകുമെന്ന് അബ്ബാസ് പറയുന്നു. അതുകൊണ്ടാണ് പബ്ലിക് സ്പീക്കിങ്ങില്‍ പരിശീലനം നേടിയതെന്നും താരം പറഞ്ഞു. എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഒരാളുടെ ജീവനെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞാല്‍, സിനിമയിലൂടെ കൈവരിച്ച നേട്ടത്തേക്കാള്‍ അതു തന്നെ സന്തോഷിപ്പിക്കുമെന്നും അബ്ബാസ് പറഞ്ഞു.
ഈയൊരു കാര്യം കൂടി മനസില്‍ വച്ചാണ് ഞാന്‍ ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇവിടെ എനിക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ അല്‍പം കൂടി സ്വാതന്ത്ര്യമുണ്ട്. ഇന്ത്യയില്‍ നമ്മള്‍ ഇപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ഏറെ തല പുകയ്ക്കുന്നവരാണ്. എനിക്ക് അതെല്ലാം ഉപേക്ഷിക്കണമായിരുന്നു. ജീവിതം ലളിതവും മനോഹരവുമാക്കുന്നതിനാണ് ഞാന്‍ കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് വന്നത്. ഇനി സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് അറിയില്ല. ഇപ്പോള്‍ ആയിരിക്കുന്നിടത്ത് ഞാന്‍ ഹാപ്പിയാണ് എന്നും അബ്ബാസ് പറഞ്ഞു.
കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം ഹിറ്റായെങ്കിലും അബ്ബാസിന് മലയാളത്തില്‍ കൂടുതല്‍ അവസരമൊന്നും നേടികൊടുത്തില്ല. സുരേഷ്‌ഗോപിക്കൊപ്പം ഡ്രീംസ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും അബ്ബാസിനു നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നില്ല ഇത്. മമ്മൂട്ടി നായകനായ കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നല്ല വേഷമായിരുന്നു ചെയ്തത്. തമിഴില്‍ നിരവധി ചിത്രത്തില്‍ നായകനായെങ്കിലും അവിടെയും വിജയിച്ച നായകന്‍ എന്ന പേരുണ്ടാക്കാന്‍ അബ്ബാസിന് സാധിച്ചില്ല.
ചാരുംമൂട് ∙താമരക്കുളം ചത്തിയറ പുതുച്ചിറ കുളത്തിൽ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. താമരക്കുളം പച്ചക്കാട് ആമ്പാടിയിൽ പ്രദീപിന്റെ ഭാര്യ വിജയലക്ഷ്മിയാണ് (33) മരിച്ചത്. പാവുമ്പയിലെ കുടുംബവീട്ടിൽ നിന്ന് ഇന്നലെ പുലർച്ചെ അഞ്ചരയോടെ സമീപത്തുള്ള ക്ഷേത്രത്തിലേക്കെന്നു പറഞ്ഞ് ഇറങ്ങിയ വിജയലക്ഷ്മിയെ രാവിലെ ഏഴരയോടെയാണ് കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതെന്ന് നൂറനാട് പൊലീസ് പറഞ്ഞു.
ഇവരുടെ സ്കൂട്ടർ ചിറയ്ക്ക് സമീപത്തു നിന്നു കണ്ടെത്തി. മൃതദേഹം കണ്ട ചിറയുടെ കടവിൽ നിന്നു ചെരിപ്പും ലഭിച്ചു. കഴിഞ്ഞ നാലു വർഷമായി ഭർത്താവിനും രണ്ടു കുട്ടികൾക്കുമൊപ്പം ബെംഗളൂരുവിലായിരുന്നു താമസം. ഒരു മാസം മുൻപ് കുട്ടികൾക്കൊപ്പം നാട്ടിലെത്തിയ വിജയലക്ഷ്മി പാവുമ്പയിലെ സ്വന്തം വീട്ടിൽ താമസിച്ചു വരികയായിരുന്നു. മക്കൾ: ദീപിക, കൈലാസ്.
ഭക്ഷ്യ നിർമാണ ശാലയിൽ രാസവസ്തു ചോർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ അഞ്ച് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അമേരിക്കയിലെ ജോർജിയയിലാണ് സംഭവം. നൈട്രജൻ ചോർന്നതാണ് അപകട കാരണം.
പരിക്കേറ്റവരിൽ മൂന്നു പേരുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. അഗ്നിശമന സേനാംഗങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.
എംപി ശശി തരൂരിനും മാധ്യമപ്രവർത്തകരായ രാജ്ദീപ് സർദേശായിക്കും വിനോദ് ജോസിനുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പോലീസ് കേസെടുത്തു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സോഷ്യൽമീഡിയ പോസ്റ്റുകൾക്കെതിരെ പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് നോയ്ഡ പോലീസിന്റെ വിശദജീരണം.
കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനൊപ്പം റിപ്പോർട്ടർമാർക്കു എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കേസ് നിയമപരമായി നേരിടുമെന്ന് വിനോദ് കെ ജോസ് പ്രതികരിച്ചു. അഭിഭാഷകർ ഇതിനായുള്ള നടപടികൾ തുടങ്ങിയെന്നും കാരവാൻ എഡിറ്റർ പറഞ്ഞു.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പോലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.
അതേസമയം, ഇന്ന് പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവർത്തകരും എംപിയുമടക്കമുള്ളവർക്ക് എതിരെ കേസെടുത്തത് വലിയ രാഷ്ട്രീയ കോലാഹലമായി മാറാൻ സാധ്യതയുണ്ട്.
കയത്തില്‍ മുങ്ങിത്താണ രണ്ടുജീവനുകളെ ജീവിതത്തിന്റെ കരയിലേയ്ക്ക് കൈപിടിച്ചു കയറ്റിയ അരുണ്‍ ആണ് ഇപ്പോള്‍ നാട്ടിലെ താരം. 2019ഏപ്രില്‍ 18നാണ് കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞുമോളുടെയും മകന്‍ അരുണ്‍ തോമസ് രണ്ട് ജീവനുകള്‍ക്ക് പുതുജന്മം നല്‍കിയത്. ഇപ്പോള്‍ ഈ കൊച്ചുമിടുക്കനെ തേടി പുരസ്‌കാരവും എത്തിയിരിക്കുകയാണ്. ജീവന്‍ രക്ഷാപതക് അവാര്‍ഡാണ് അരുണിന് ലഭിച്ചിരിക്കുന്നത്.
കൈനകരി ഒറ്റത്തെങ്ങില്‍ സജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ, മൂന്നു വയസ്സുള്ള മകള്‍ അപര്‍ണിക എന്നിവരെയാണ് അരുണ്‍ രക്ഷിച്ചത്. ആശുപത്രിയില്‍നിന്ന് വീട്ടിലേക്കു വരുന്ന വഴി തോടിന്റെ സംരക്ഷണഭിത്തിയിലൂടെ നടന്ന കൃഷ്ണപ്രിയയും ഒപ്പമുണ്ടായിരുന്ന ഇളയമകളും കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന മൂത്തമകള്‍ അനുപ്രിയയുടെ കരച്ചില്‍ കേട്ടാണു വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ അരുണ്‍ ഓടിയെത്തിയത്. ബന്ധുവീട്ടില്‍ കയറിയിരുന്ന കൃഷ്ണപ്രിയയുടെ ഭര്‍ത്താവ് സജിത്ത് ഓടിയെത്തിയപ്പോഴേക്കും അരുണ്‍ രണ്ട് പേരെയും കരയ്ക്ക് പിടിച്ചു കയറ്റിയിരുന്നു. 14 വയസ്സുകാരനായ അരുണ്‍ നിലവില്‍ കൈനകരി സെയ്ന്റ് മേരീസ് ഹൈസ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. നേരത്തെ സ്‌കൂളിലെ നീന്തല്‍ കോച്ചിങ് ക്യാമ്പിലെ സജീവ അംഗമായിരുന്നു.
ലണ്ടൻ . ലോകമെമ്പാടുമുള്ള മലയാളികളെ ഓൺലൈനിൽ കൂടി സംഗീതം അഭ്യസിപ്പിക്കുന്ന ലണ്ടൻ ആസ്ഥാനമായുള്ള ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി പുറത്തിറക്കിയ പ്രണയ സംഗീത ആൽബം നവ മാധ്യമങ്ങളിൽ വൈറലായി മുന്നേറുന്നു . യു കെ മലയാളികൾക്കിടയിലെ ശ്രദ്ധേയായ ഗായികായും ട്യൂട്ടേഴ്സ് വാലിയിലെ വിദ്യാർത്ഥിനിയുമായ ടെസ്സ ജോണും ,പ്രശസ്ത പിന്നണി ഗായകൻ കെ കെ നിഷാദും ചേർന്നാലപിച്ച രമേശന്റെ തോൾ സഞ്ചി എന്ന സംഗീത ആൽബത്തിലെ എന്ന ഗാനം ഇതിനോടകം തന്നെ സംഗീതാസ്വാദകർക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചു കഴിഞ്ഞിട്ടുണ്ട് .
പ്രണയം തുളുമ്പി നിൽക്കുന്ന മനോഹരമായ ദൃശ്യങ്ങൾ കോർത്തിണക്കി ചിത്രീകരിച്ചിരിക്കുന്ന ഈ മനോഹര ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ബനേഷ് വലപ്പാടും , സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമിയിലെ തന്നെ സംഗീത അധ്യാപകനുമായ സച്ചിദാനന്ദൻ വലപ്പാടും ആണ് . മഴയുടെയും , ഗ്രാമീണ ഭംഗി നിറഞ്ഞു നിൽക്കുന്ന പശ്ചാത്തലത്തിലും കേരളത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ മനോഹരഗാനം നിർമ്മിച്ചിരിക്കുന്നത് ട്യൂട്ടേഴ്സ് വാലിക്കുവേണ്ടി ലണ്ടനിൽ നിന്നും നോർഡി ജേക്കബ് ആണ് .ഈ ഗാനം കാണുവാനും കേൾക്കുവാനും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലയാളി മെയില്‍ നഴ്‌സ് കുവൈത്തില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു. കോട്ടയം തൃക്കൊടിത്താനം കൊടിനാട്ട്കുന്ന് കണ്ണന്‍കുളം വീട്ടില്‍ ആന്റണിയുടെയും ത്രേസ്യാമയുടെയും മകന്‍ ജോബിന്‍ ആന്റണി (34) ആണ് വ്യാഴാഴ്ച രാവിലെ (പ്രാദേശിക സമയം) മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്. രാവിലെ ജോലിക്ക് കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോള്‍ കട്ടിലില്‍ മരിച്ച് കിടക്കുന്നതാണ് കണ്ടത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി കുവൈറ്റിലുള്ള ജോബിന്‍ അല്‍ഗാനീം ഇന്‍ഡസ്ട്രീസിന്റെ അല്‍ സൂര്‍ റിഗ് ക്യാമ്പില്‍ മെയില്‍ നഴ്‌സായി ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യജില്‍മി (തൊടുപുഴ വാഴക്കുളം) സ്വദേശനിയാണ്. ഒരു വയസായ മകളുണ്ട്. മൃതദേഹം ഫര്‍വാനിയദജീജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിയ്ക്കിടെ രക്തസാക്ഷിയായത് നവവരന്‍. ഉത്തര്‍പ്രദേശ് രാംപുര്‍ സ്വദേശിയായ 27കാരന്‍ നവരീത് സിംഗിനാണ് പ്രതിഷേധത്തിനിടെ ജീവന്‍ നഷ്ടമായത്.
അടുത്തിടെ വിവാഹിതനായ നവരീത് വിവാഹ പാര്‍ട്ടി നടത്തുന്നതിനായാണ് നവരീത് ഓസ്‌ട്രേലിയയില്‍ നിന്ന് നാട്ടിലെത്തിയത്. അമ്മാവന്മാരുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് നവരീത് ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓസ്‌ട്രേലിയയില്‍ വച്ച് നാളുകള്‍ക്ക് മുന്‍പായിരുന്നു നവരീതിന്റെ വിവാഹം. വിവാഹത്തിന്റെപാര്‍ട്ടി നടത്തുന്നതിന് വേണ്ടിയാണ് നാട്ടിലെത്തിയതായിരുന്നു. അമ്മാവന്‍മാര്‍ നിര്‍ബന്ധിച്ചതോടെ റാലിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ട്രാക്ടര്‍ റാലി അക്രമാസക്തമാകുകയും ഐടിഒയില്‍വച്ച് നവരീത് മരിക്കുകയുമായിരുന്നു.
കര്‍ഷകരുടെ ട്രാക്ടര്‍ പരേഡിനിടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്ടര്‍ മറിഞ്ഞാണ് വാഹനമോടിച്ച നവരീത് സിങ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.
അതേസമയം, ‘മുഖം രക്ഷിക്കാന്‍ പോലീസ് കള്ളം പറയുകയാണെന്ന് കൊല്ലപ്പെട്ട നവരീത് സിങിന്റെ മുത്തച്ഛന്‍ ഹര്‍ദീപ് സിങ് പറഞ്ഞു. പോലീസുകാര്‍ മുന്നില്‍ നിന്ന് വെടിയുതിര്‍ത്തു. വെടിയുണ്ട തലയിലൂടെ കടന്നുപോയി. സമാധാനപരമായ പ്രക്ഷോഭത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ വലിയ ഗൂഢാലോചനയാണിത്. എന്റെ ചെറുമകന്റെ കൊലപാതകത്തിനു പിന്നില്‍ സര്‍ക്കാരാണ്. നവരീതിന്റെ മുത്തച്ഛന്‍ പറഞ്ഞു.
‘ട്രാക്ടര്‍ തകരായാണ് അദ്ദേഹം മരിച്ചതെങ്കില്‍, പോലീസ് അവനെ ആശുപത്രിയില്‍ എത്തിക്കാത്തത് എന്തുകൊണ്ടാണ്? മൂന്ന് മണിക്കൂറോളം എന്തുകൊണ്ടാണ് റോഡില്‍ കിടന്നത്. കാരണം പോലീസ് അവനെ വെടിവച്ച് ഓടിപ്പോയതാണെന്നും അദ്ദേഹം മുത്തച്ഛന്‍ ആരോപിച്ചു.
പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നവരീതിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ നാട്ടിലെത്തിച്ചു. വിവാഹാഘോഷം നടക്കേണ്ട വീട്ടില്‍ മരണം സംഭവിച്ചതിന്റെ വേദനയിലാണ് ബന്ധുക്കളും നവരീതിന്റെ സുഹൃത്തുക്കളും.
ഉന്നത വിദ്യാഭ്യാസത്തിന് വേണ്ടിയാണ് നവരീത് സിംഗ് ഓസ്‌ട്രേലിയയിലേയ്ക്ക് പോയത്. വിവാഹം കഴിഞ്ഞതോടെ ആഘോഷങ്ങള്‍ക്കായി നാട്ടിലെത്തിയപ്പോഴാണ് ദുരന്തം.
ബാലികാദിനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത മകളുടെ ഫോട്ടോയില്‍ അശ്ലീലപരാമര്‍ശം നടത്തിയ സംഭവം വലിയ ചര്‍ച്ചയായി മാറിയിരുന്നു. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി ലക്ഷ്മി രാജീവ്.
താങ്കളും ബിജെപിയും മാത്രം വളര്‍ത്തിയ അശ്ലീല സംസ്‌കാരമാണ് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നതെന്ന് കെ സുരേന്ദ്രനോട് ലക്ഷ്മി രാജീവ് പറഞ്ഞു. മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അസഭ്യവും അശ്ലീലവും അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെയെങ്കിലും മകളോ, ഭാര്യയോ അമ്മയോ ആണെന്ന് അണികളോട് പറയണമെന്നും ലക്ഷ്മി രാജീവ് ആവശ്യപ്പെട്ടു.
”ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകളില്‍ നിന്ന് , വിശ്വാസത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട നൂറുകണക്കിന് മനുഷ്യരുടെ അക്കൗണ്ടുകളില്‍ നിന്ന് അസഭ്യവും അശ്ലീലവും മാത്രം സംസാരിക്കുന്ന ബിജെപി സംഘപരിവാര്‍ അണികളില്‍ നിന്ന്, ബിന്ദു അമ്മിണിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ ക്രൂരതയില്‍ നിന്ന് വോട്ടു തേടി – ഇതുവരെ അതേക്കുറിച്ചു ഒന്നും ഒരക്ഷരം പോലും മിണ്ടാത്ത ഒരു ബിജെപിയുടെ സംസ്ഥാന അധ്യക്ഷന് ഇത്രയും നിഷ്‌കളങ്കമായി ചിരിക്കുന്ന ഒരു മകള്‍ ഉണ്ടെന്നു അറിഞ്ഞതില്‍ സന്തോഷം. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഇവരുടെ വീട്ടിലുള്ള സ്ത്രീകളെക്കുറിച്ചും.”- ലക്ഷ്മി രാജീവ് പറയുന്നു.
”മോളെ ചീത്ത പറഞ്ഞ ആളിനെ അറസ്റ്റ് ചെയ്യിക്കണം സുരേന്ദ്രന്‍. അതുപോലെ അണികളോട് പറയണം നിങ്ങള്‍ അസഭ്യവും അശ്ലീലവും?അസംബന്ധവും വിളമ്പി ഓടിക്കാന്‍ ശ്രമിക്കുന്ന സ്ത്രീകളും ആരുടെ എങ്കിലും മകളോ, ഭാര്യയോ അമ്മയോ ഒക്കെ ആണെന്ന്. ഇത്തരമൊരു ഫോട്ടോ മകളോടൊപ്പം സൈബര്‍ ലോകത്ത് ഇടാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല സുരേന്ദ്രന്‍. തക്കം കിട്ടിയാല്‍ താങ്കളുടെ സംഘപരിവാര്‍ കൂട്ടാളികള്‍ അതെടുത്തുമോര്‍ഫ് ചെയ്തു അശ്ളീല സൈറ്റില്‍ ഇടും. താങ്കള്‍ കേരളത്തില്‍ വളര്‍ത്തിയ രാഷ്ട്രീയമാണത്.”- ലക്ഷ്മി വ്യക്തമാക്കി.
”താങ്കളും താങ്കളുടെ പാര്‍ട്ടിയും മാത്രം വളര്‍ത്തിയ അശ്ളീല സംസ്‌കാരമാണ് ഇന്ന് താങ്കളുടെ മകളുടെ നേരെ തിരിഞ്ഞിരിക്കുന്നത്. ?ഇത് പറയാന്‍ ഇത്രയും പെട്ടന്ന് ഒരവസരം വരുമെന്ന് ഓര്‍ത്തില്ല ? സുരേന്ദ്രന്‍. ഇത് മാത്രമല്ല അവളും അവളുടെ പരമ്പരയും വേദനിക്കാനുള്ള സകല പാപവും താങ്കള്‍ ഈ നാട്ടില്‍ ചെയ്തു കഴിഞ്ഞു.താങ്കള്‍ മകളോട് മാപ്പ് പറയുക. ആദ്യം.നല്ല അച്ഛനാണ് നിങ്ങള്‍. താങ്കളുടെ സര്‍വ സ്വാധീനവും ഉപയോഗിച്ച് അവനെ ജയിലില്‍ അടക്കാന്‍ ശ്രമിക്കണം. മകളുടെ ചിത്രം പങ്കു വച്ചതിനു നന്ദി. ഇനിയെങ്കിലും? അന്തസ്സുള്ള ഒരു മനുഷ്യനാവാന്‍, രാഷ്ട്രീയക്കാരന്‍ ആകാന്‍ താങ്കള്‍ക്ക് ഈ മകള്‍ വെളിച്ചമാകട്ടെ.”- ലക്ഷ്മി രാജീവ് കൂട്ടിച്ചേര്‍ത്തു.