നടിയും നര്‍ത്തകിയുമാണ് രചന നാരായണന്‍കുട്ടി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറാന്‍ രചനയ്ക്കായി. ഇപ്പോള്‍ സ്വിമ്മിംഗ് പൂളില്‍ വെച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടി. ‘വെള്ളത്തില്‍ കിടക്കുമ്പോള്‍ എങ്ങനെയാണ് ഡാന്‍സ് ചെയ്യാതിരിക്കുക?’എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്.
പൂളില്‍ ഡാന്‍സ് ചെയ്യുന്നതിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് വീഡിയോ ആണ് രചന പങ്കുവെച്ചിരിക്കുന്നത്. ഷാരൂഖ് ഖാന്‍-കരീന കപൂര്‍ ചിത്രമായ ‘അശോക’യിലെ ‘സന്‍ സനന’ എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചന നൃത്തം ചെയ്യുന്നത്.
ഇന്‍സ്റ്റഗ്രാം പേജില്‍ നടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കമന്റും ലൈക്കുകളുംമായി നിരവധി ആരാധകരാണ് എത്തുന്നത്. ചേച്ചീ കേറി വാ എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള വീഡിയോ എന്തുകൊണ്ട് പോസ്റ്റ് ചെയ്തു എന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.
കമന്റുകള്‍ ഇടുന്നവരുടെ കൂട്ടത്തില്‍ നടിയും നര്‍ത്തകിയുമായ പാരിസ് ലക്ഷ്മിയുമുണ്ട്. പൂളില്‍ ഡാന്‍സ് ചെയ്യാനായി താനും കൂടി കൂടിക്കോട്ടേ എന്ന അര്‍ത്ഥത്തില്‍ ‘വരട്ടേ?’ എന്നാണ് ലക്ഷ്മി രചന നാരായണന്‍കുട്ടിയോട് ചോദിക്കുന്നത്.
View this post on Instagram
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിലും കാര്യമായ മുന്നേറ്റമുണ്ടാക്കാനാകില്ലെന്ന് ബിജെപിയുടെ വിലയിരുത്തൽ. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളും വിജയസാധ്യതയും പരിശോധിച്ചാണ് കേന്ദ്ര നേതൃത്വം ഇത്തരമൊരു നിഗമനത്തിലെത്തിയത്. സംസ്ഥാന നേതൃത്വം ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് കേന്ദ്രത്തിന് കൈമാറി.
നിലവിൽ കൈയിലുള്ള ഏക സീറ്റ് നിലനിര്‍ത്താന്‍ കഴിയുമോ എന്ന ആശങ്കയാണ് അവസാനവട്ട വിലയിരുത്തലില്‍ കേന്ദ്രത്തിനുള്ളത്. നേമത്ത് ഒ.രാജഗോപാല്‍ വിജയിച്ചുകയറിയ സാഹചര്യം കുമ്മനം രാജശേഖരന് മത്സരിച്ചപ്പോള്‍ ഉണ്ടായില്ലെന്ന വിലയിരുത്തലിലാണ് പാർട്ടി എത്തിയിരിക്കുന്നത്.
പതിവുപോലെ വോട്ടിംഗ് ശതമാനം കൂടാനുള്ള സാധ്യതമാത്രമാണ് കേന്ദ്ര നേതൃത്വം കാണുന്നത്. അഞ്ച് സീറ്റെങ്കിലും ലഭിക്കുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതാക്കള്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നത്.
എന്നാല്‍ ശക്തമായ അടിയൊഴുക്കളുണ്ടായതായും പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ ആശങ്കയുണ്ടെന്നും നേതാക്കള്‍ പറയുന്നു. നേതാക്കളുടെ ആത്മവിശ്വാസം തകര്‍ക്കുന്ന റിപ്പോര്‍ട്ടുകളാണ് താഴെക്കിടയില്‍ നിന്നും തെരഞ്ഞെടുപ്പിനു ശേഷം ലഭിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് മല്‍സരിച്ച മഞ്ചേശ്വരത്തു മാത്രമാണ് പ്രതീക്ഷയുള്ളതെന്ന വിലയിരുത്തലാണുള്ളത്. പല മണ്ഡലങ്ങളിലും ബിജെപി സംഘടനാസംവിധാനം നിര്‍ജീവമായിരുന്നുവെന്നാണ് വിലയിരുത്തൽ. അനുകൂലമായ അടിയൊഴുക്കുകള്‍ ഉണ്ടായില്ലെങ്കില്‍ കാര്യമായ നേട്ടം ഇത്തവണയും പാര്ട്ടിക്കുണ്ടാകില്ലെന്നും വിലയിരുത്തപ്പെടുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
രാത്രി ഒമ്പതു മുതൽ രാവിലെ അഞ്ചുവരെയാണ് കർഫ്യൂ. പൊതു ഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വർക് ഫ്രം ഹോം നടപ്പാക്കും. പൊതു ഇടങ്ങളിൽ തിരക്ക് കുറയ്ക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരും.
മാളുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും. ട്യൂഷൻ സെന്‍ററുകൾ പ്രവർത്തിക്കാൻ പാടില്ല. ഓൺലൈൻ ക്ലാസുകൾ മാത്രമാണ് അനുവദിക്കുക. തീയറ്ററുകൾ ഏഴുമണിവരെ പ്രവർത്തിക്കും.
: കൊവിഡ് ബാധിച്ച വിദ്യാര്‍ത്ഥിക്ക് സുരക്ഷിതമായി പരീക്ഷയെഴുതാന്‍ വാഹന സൗകര്യമൊരുക്കി ഡിവൈഎഫ്ഐ. കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്ത് പാലമറ്റത്താണ് ഡിവൈഎഫ്ഐ വിദ്യാര്‍ത്ഥിയെ പരീക്ഷയ്ക്ക് എത്തിച്ചത്.
ഒരാഴ്ച്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച കുട്ടിയെ അയൽവാസിയായ യുവാവായിരുന്നു തുടക്കത്തിൽ സ്ക്കൂളിലെത്തിച്ചിരുന്നത്. എന്നാൽ പിന്നീട് അദ്ധേഹത്തിന് കോവിഡ് പോസിറ്റീവായി.
അതേതുടർന്ന് തിങ്കളാഴ്ച്ച കുട്ടിയെ സ്ക്കൂളിലെത്തിക്കാൻ പലരേയും സമീപിച്ചെങ്കിലും, ആരും തയാറാകാതിരിക്കുകയും ചിലർ വലിയ പ്രതിഫലം ആവശ്യപ്പെടുകയും ചെയ്തതിനാൽ പരീക്ഷ എഴുതാനാവില്ലെന്ന നിരാശയിലായിരുന്നു കുട്ടിയും വീട്ടുകാരും.എന്നാൽ, കുട്ടിയെ സ്ക്കൂളിലെത്തിക്കാനുള്ള ചുമതല പാലമറ്റം യൂണിറ്റിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ സുമിത്തും ശ്രീലാലും ഏറ്റെടുത്തു.
കുട്ടിയുമായി അവർ കുറുമ്പനാടം സ്കൂളിലേക്ക് പോയി, പരീക്ഷ തീരുംവരെ കാത്തിരുന്ന് തിരികെ വീട്ടിൽ എത്തിക്കുകയും ചെയ്തു
അഭിമാനം❤️
Posted by ഷാജഹാൻ പി.എസ്സ് on Tuesday, 20 April 2021
മലപ്പുറം വളാഞ്ചേരി വെട്ടിച്ചിറയില്‍ നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചേറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സുബീറ ഫര്‍ഹത്താണ് മരിച്ചത്.
കഴിഞ്ഞ മാസം പത്തിനാണ് പെണ്‍കുട്ടിയെ കാണാതായത്. സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയാണ് സുബീറ. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ വളാഞ്ചേരി സി ഐ പി.എം. ഷമീര്‍ ആണ് കേസ് അന്വേഷിച്ചത്.
ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ കുട്ടിയെ കണ്ടെത്താനും പൊലീസ് ശ്രമം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.
ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ മറ്റു രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുമുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യയിൽ നിന്നുള്ള യാത്രകൾക്ക് ബ്രിട്ടൺ വിലക്കേർപ്പെടുത്തുകയും ഇന്ത്യയെ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതിനു പുറകെ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശവും നൽകി.
ഇതേസമയം, ഹോങ് കോങ്ങ് ”എമർജൻസി സർക്യൂട്ട് ബ്രേക്കർ” കൊണ്ടുവരികയും, ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഏപ്രിൽ 20 മുതൽ 14 ദിവസത്തേക്ക് നിരോധിക്കുകയും ചെയ്തു. ഈ മാസം ആദ്യം മുതൽ ന്യൂസിലാൻഡും ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
എന്ത് കൊണ്ടാണ് മറ്റു രാജ്യങ്ങൾ ഇന്ത്യയിലേക്കും തിരിച്ചുമുള്ള യാത്രകൾ വിലക്കുന്നത്?
രാജ്യത്ത് 103 പേരിൽ കോവിഡിന്റെ ഇന്ത്യൻ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് ഇന്ത്യയെ ട്രാവൽ ”റെഡ് ലിസ്റ്റിൽ” ഉൾപ്പെടുത്തിയത് എന്നാണ് ബ്രിട്ടൺ അറിയിച്ചത്. ഹോങ് കോങ്ങും സമാന സാഹചര്യം ചൂണ്ടിക്കാണിച്ചാണ് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിന്നും ജനിതക വ്യതിയാനം സംഭവിച്ച വൈറസാണ് വരുന്നത് എന്നാണ് ഹോങ് കോങ്ങ് പറയുന്നത്.
ഇതോടൊപ്പം മറ്റു രാജ്യങ്ങളും ഇന്ത്യയിലെ കോവിഡ് വ്യാപനത്തിൽ ആശങ്ക പങ്കുവെക്കുന്നുണ്ട്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഇന്ത്യയെ ലെവൽ മൂന്ന് കാറ്റഗറിയിൽ നിന്ന് ലെവൽ നാല് കാറ്റഗറിയിലേക്ക് ഉൾപ്പെടുത്തി. കോവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളെയാണ് ലെവൽ നാല് കാറ്റഗറിയിൽ ഉൾപ്പെടുത്തുന്നത്. ചൊവ്വാഴ്ച രാവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 20,31,977 കോവിഡ് രോഗികളാണ് ഉള്ളത്.
ബ്രിട്ടനും യുഎസും വിലക്കേർപ്പെടുത്തിയോ ?
ബ്രിട്ടൺ സർക്കാരിന്റെ മാനദണ്ഡ പ്രകാരം നിങ്ങൾ ഏപ്രിൽ 23 വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് മുൻപാണ് ബ്രിട്ടനിൽ എത്തുന്നതെങ്കിൽ പത്തു ദിവസത്തേക്ക് ക്വാറന്റൈനിൽ പോവുകയും രണ്ടാം ദിവസവും എട്ടാം ദിവസവും കോവിഡ് ടെസ്റ്റ് ചെയ്യുകയും വേണം. ഏപ്രിൽ 23 വെള്ളിയാഴ്ച്ച മുതൽ കഴിഞ്ഞ പത്തു ദിവസം ഇന്ത്യയിൽ ഉണ്ടായിരുന്ന ആളാണെങ്കിൽ ബ്രിട്ടീഷ് വംശജനോ ഐറിഷ് വംശജനോ ബ്രിട്ടണിൽ താമസിക്കാൻ അവകാശമുള്ള ആളാണെങ്കിൽ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകു. ഇങ്ങനെയുള്ളവർക്ക് പത്ത് ദിവസത്തെ ഹോട്ടൽ ക്വാറന്റൈനും നിർബന്ധമാണ്.
ഇതുസംബന്ധിച്ച് സിഡിസി ഇറക്കിയ പ്രസ്താവനയിൽ ഇപ്രകാരമാണ് പറഞ്ഞിരിക്കുന്നത്, “ഇന്ത്യയിലെ നിലവിലെ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് പോലും കോവിഡ് -19 വകഭേദം ബാധിക്കുന്നതിന് സാധ്യതയുണ്ട്. അതിനാൽ ഇന്ത്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കുക.” അതോടൊപ്പം, “നിങ്ങൾ നിർബന്ധമായും ഇന്ത്യയിലേക്ക് പോകേണ്ടതുണ്ടെങ്കിൽ, യാത്രയ്ക്ക് മുമ്പ് രണ്ട് ഡോസ് വാക്സിനേഷൻ എടുക്കുക. എല്ലാ യാത്രക്കാരും മാസ്ക് ധരിക്കണം, മറ്റുള്ളവരിൽ നിന്ന് ആറടി അകലം പാലിക്കണം, ജനക്കൂട്ടം ഒഴിവാക്കണം, കൈകൾ കഴുകണം,” എന്നും ഡിസിസി പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ വിമാന കമ്പനികളായ എയർ ഇന്ത്യ, വിസ്താര, യുണൈറ്റഡ്, ബ്രിട്ടീഷ് എയർവേസ് എന്നിവ യുഎസിൽ നിന്നും ബ്രിട്ടണിൽ നിന്നും ഇന്ത്യയിലെ ഡൽഹി, മുംബൈ, ബാംഗ്ലൂർ, തുടങ്ങിയ എയർപോർട്ടുകളിലേക്കും തിരിച്ച് ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിലേക്കും സർവിസുകൾ നടത്തുന്നുണ്ട്.
അമ്മയുടെ അർബുദ ചികിത്സയ്ക്ക് സഹായങ്ങൾ ചെയ്തു തരികയും ശസ്ത്രക്രിയ സ്പോൺസർ ചെയ്യുകയും ചെയ്ത നടൻ സൽമാൻ ഖാന് നന്ദി പറയുകയാണ് മുൻ ബിഗ് ബോസ് മത്സരാർത്ഥിയും നടിയുമായ രാഖി സാവന്ത്. തന്റെ അമ്മയുടെ ചികിത്സയ്ക്ക് സഹായിച്ചത് സൽമാൻ ഖാൻ ആണെന്നും ശസ്ത്രക്രിയയ്ക്ക് വേണ്ട എല്ലാ ചെലവുകളും സൽമാൻ തന്നെ ഏറ്റെടുത്തെന്നും രാഖി പറയുന്നു.
“ഞാനെന്റെ കൈകൾ കൂപ്പി സൽമാൻ ഖാനോട് നന്ദി പറയുന്നു. ചികിത്സയ്ക്ക് പണമില്ലാത്തതിനാൽ ഞാനെപ്പോഴും ജീസസിനോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു, ചികിത്സ ലഭിക്കാതെ മരിച്ചുപോവുമെന്ന് ഞാൻ കരുതി. എന്നാൽ, ഞങ്ങളുടെ പ്രാർത്ഥന കേട്ട ദൈവം സൽമാൻ ഖാനെ മാലാഖയുടെ രൂപത്തിൽ ഞങ്ങൾക്ക് അരികിലേക്ക് അയച്ചു. അദ്ദേഹവും അദ്ദേഹത്തിന്റെ കുടുംബവും ചികിത്സയിൽ ഉടനീളം ഞങ്ങളുടെ കൂടെ നിന്നു. ദൈവത്തിനും സൽമാനും നന്ദി,” എന്നാണ് രാഖിയുടെ അമ്മ ജയ സാവന്ത് പറഞ്ഞത്.
അമ്മ രക്ഷപ്പെടാൻ കാരണക്കാരനായ സൽമാന് രാഖിയും നന്ദി പറഞ്ഞു. “ലോകത്തിലെ ഏറ്റവും നല്ല ഡോക്ടറെ തന്നെ നിങ്ങൾ ഞങ്ങൾക്കു തന്നു. എല്ലാ വീടുകളിലും നിങ്ങളെയും സോഹൈൽ ഖാനെയും പോലുള്ള മക്കളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ പ്രാർത്ഥിക്കുകയാണ്. ഞങ്ങളുടെ കുടുംബത്തിന് രണ്ട് മാലാഖമാരെ തന്നെ താങ്കളുടെ രക്ഷിതാക്കൾക്ക് നന്ദി.”
മകൾ വൈഗയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് കേസിലെ പ്രതിയും പിതാവുമായ പ്രതി സനുമോഹനോട് ചോദിച്ചറിഞ്ഞ് പോലീസ്. ഇയാളെ തെളിവെടുപ്പിനയി കാക്കനാട് കങ്ങരപ്പടിയിലെ ഫ്‌ലാറ്റിൽ എത്തിച്ചു. സനുവും കുടുംബവും താമസിച്ചിരുന്ന ശ്രീഗോകുലം ഹാർമണി ഫ്‌ലാറ്റിലെത്തിച്ചാണ് ചൊവ്വാഴ്ച രാവിലെ 11 മണിയോടെ തെളിവെടുപ്പ് ആരംഭിച്ചത്.
ഇവിടെ നിന്നും തെളിവെടുപ്പ് പൂർത്തിയാക്കി മുട്ടാർ പുഴയ്ക്ക് സമീപം പ്രതിയെ എത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. മകൾ വൈഗയെ ഫഌറ്റിൽവെച്ച് ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം മുട്ടാർ പുഴയിൽ എറിഞ്ഞെന്നായിരുന്നു സനുമോഹന്റെ മൊഴി. അതിനാൽ ഫ്‌ലാറ്റിലെ തെളിവെടുപ്പിന് ഏറെ പ്രധാന്യമുണ്ട്.
അതേസമയം, ഫ്‌ലാറ്റിൽ രക്തക്കറ കണ്ടെത്തിയ സംഭവം പോലീസിനെ വല്ലാതെ കുഴക്കുകയാണ്. ഈ രക്തക്കറ സനു മോഹന്റേയോ വൈഗയുടേതോ അല്ലെന്നാണ് നിലവിലെ കണ്ടെത്തൽ. എങ്കിൽ ഈ രക്തക്കറ ആരുടേതാണെന്നും പോലീസ് സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്.
സനു മോഹന്റെ മൊഴികളിലെ പൊരുത്തക്കേടുകൾ തീർക്കാനായി തെളിവെടുപ്പിന് ശേഷം സനുമോഹനെയും ഭാര്യയെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതും മൊഴികളിലെ പൊരുത്തക്കേടുകളും പോലീസിനെ കുഴക്കുകയാണ്.
ഉത്തർപ്രദേശിലെ ബിജെപി മന്ത്രി ഹനുമാൻ മിശ്ര കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച രാവിലെ ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വെച്ചായിരുന്നു അന്ത്യം.
ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു. രാജ്യത്ത് തന്നെ ഉത്തർ പ്രദേശിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയിൽ 58,924 പേർക്കും യുപിയിൽ 28,211 പേർക്കും ഡൽഹിയിൽ 23,686 പേർക്കുമാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ യുപി സർക്കാർ സംസ്ഥാനത്ത് കൊറോണ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി എട്ട് മണി മുതൽ രാവിലെ ഏഴ് വരെയാണ് രാത്രി കർഫ്യൂ. ഏപ്രിൽ 24 മുതൽ വാരാന്ത്യ കർഫ്യൂ നിലവിൽ വരികയും ചെയ്യും. 500 ആക്ടീവ് കോവിഡ് കേസുകൾ ഉള്ള ജില്ലകളിലാണ് രാത്രി കർഫ്യൂ കർശനമാക്കാൻ നിർദേശിച്ചിരിക്കുന്നത്.
അഞ്ചൽ ഏരൂരിൽ ദൃശ്യം സിനിമയുടെ മാതൃകയിൽ കൊലപാതകം നടന്നെന്ന് കണ്ടെത്തി. രണ്ടു വർഷം മുമ്പ് കാണാതായ ആളെ കൊന്നു കുഴിച്ചുമൂടിയതാണെന്നാണ് കണ്ടെത്തിയത്. ഭാരതിപുരം സ്വദേശി ഷാജിയാണ് മരിച്ചത്.
ഷാജിയെ കാൺമാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഷാജിയെ കൊന്നു കുഴിച്ചിട്ടതാണെന്ന് പൊലീസിന് വിവരം കിട്ടിയത്. മരിച്ച ഷാജിയുടെ സഹോദരനെയും അമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷാജിയുടെ സഹോദരൻ സജിന്റെ ഭാര്യയുടെ പേരിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. സജിൻ ഷാജിയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നെന്നാണ് സൂചന. വീടിനോട് ചേർന്നുള്ള കിണറിനടുത്ത് കുഴിയെടുത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. കുഴിച്ചിട്ടതായി വിവരം ലഭിച്ച സ്ഥലത്ത് നാളെ പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം മാത്രമേ വിവരം സ്ഥിരീകരിക്കാനാവൂ എന്നും പൊലീസ് പറഞ്ഞു.
ഷാജി പല മോഷണക്കേസുകളിലും പ്രതിയാണ്. അതുകൊണ്ട് ഇയാളെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ടായിരുന്നു. എവിടെയോ മാറിത്താമസിക്കുകയാണെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നത്. ഇയാളെ കൊലപ്പെടുത്തി മറവ് ചെയ്തതാണെന്ന വിവരം ഇന്നലെയാണ് പൊലീസിന് ലഭിച്ചത്. അതനുസരിച്ച് ഷാജിയുടെ സഹോദരനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അപകടപ്പെടുത്തി മറവ് ചെയ്തതാണെന്ന് ഇയാൾ പൊലീസിന് മൊഴി നൽകിയെന്നാണ് വിവരം.
പത്തനംതിട്ട ഡിവൈഎസ്പിക്കാണ് ഷാജിയുടെ തിരോധാനം സംബന്ധിച്ച നിർണായക വിവരം ലഭിച്ചത്. ഇദ്ദേഹം ഈ വിവരം പുനലൂർ ഡിവൈഎസ്പിക്ക് കൈമാറുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അങ്ങേയറ്റം മദ്യപിച്ചെത്തിയ ഒരാൾ പത്തനംതിട്ട ഡിവൈഎസ്പി ഓഫീസിലെത്തി വിവരം കൈമാറിയത്. ആദ്യമൊന്നും ഇയാളുടെ മൊഴി മുഖവിലയ്ക്കെടുക്കാൻ പൊലീസ് തയ്യാറായില്ല. എന്നാൽ, വിശദമായി ചോദിച്ചറിഞ്ഞപ്പോൾ കാര്യങ്ങൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഷാജിയുടെ ബന്ധുവാണ് ഇയാൾ. ഷാജി സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് ആവശ്യപ്പെട്ട പ്രകാരമാണ് താൻ പൊലീസിനെ കാണാനെത്തിയതെന്നാണ് ഇയാൾ പറഞ്ഞത്. താൻ മരിച്ചിട്ടും പൊലീസ് അന്വേഷണം വേണ്ടനിലയിൽ എത്തിയില്ല എന്ന് ഷാജി സ്വപ്നത്തിൽ പറഞ്ഞെന്നാണ് ബന്ധു പൊലീസിനെ അറിയിച്ചത്.