നോബി ജെയിംസ്
100 ഗ്രാം ഉണക്ക ചെമ്മീൻ
(ചെറുതായി വറുത്തെടുക്കുക. പച്ച ചെമ്മീൻ ആണെങ്കിൽ ഇതു ചേർക്കുന്ന സമയത്തു തന്നേ ചേർക്കാം )
1 പുളിയുള്ള മാങ്ങാ
2 പച്ചമുളക്
കറിവേപ്പില ആവശ്യത്തിന്
മാങ്ങാ കഷ്ണങ്ങൾ ആക്കി അരിഞ്ഞു ഒരു പാത്രത്തിൽ ഇട്ടു അതിൽ 2 പച്ചമുളകും ആവശ്യത്തിന് ഉപ്പും ചേർത്ത് തിളപ്പിക്കുക . മാങ്ങാ വെന്തു വരുമ്പോൾ ചെമ്മീൻ ഇട്ടു മാങ്ങയും ചെമ്മീനും ഒന്ന് പറ്റി വരുമ്പോൾ
1/2 തേങ്ങ ചിരണ്ടിയത്
2 ടീസ്പൂൻ മുളകുപൊടി
2 ടീസ്പൂൺ മല്ലിപൊടി
1 ടീസ്പൂൺ മഞ്ഞൾ പൊടി
2 അല്ലി വെളുത്തുള്ളി
അല്പം കറിവേപ്പില
ഇവ നന്നായി മിക്സിയിൽ അരച്ചെടുക്കുക. അത് വെന്തു വന്ന ചെമ്മീനിലും മാങ്ങയിലും ചേർത്ത് തിളച്ചു പച്ചമണം മാറുമ്പോൾ അതിലേക്ക്
1 1/2 ടീസ്പൂൺ കടുക് പൊട്ടിച്ചു
3 വറ്റൽ മുളകും
4 അരിഞ്ഞ ചെറു ഉള്ളിയും അല്പം കറിവേപ്പിലയും ഇട്ടു വറുത്തു വരുമ്പോൾ
1 ടീസ്പൂൺ മുളകുപൊടിയും ചേർത്ത് പച്ചമണം മാറുമ്പോൾ നമ്മുടെ ചെമ്മീനും മാങ്ങയിൽ ഒഴിച്ചു താളിച്ചു
ചോറിൻെറ കൂടെ ഒഴിക്കാൻ ഈ ഒറ്റ കറി മതിയല്ലോ. അപ്പോൾ നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകും .
മറ്റുപല നാടൻ വിഭവങ്ങളുടെയും വീഡിയോ ഉള്ള നോബിസ് കിച്ചൻ എന്ന എൻറെ യൂട്യൂബ് ചാനലിൽ നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഷെയറുചെയ്യാനും മറക്കരുതേ……
ഈസി കുക്കിങ്ങിൽ പുതിയ ഒരു വിഭവുമായി അടുത്ത ആഴ്ച വീണ്ടും കാണാം .
നോബി ജെയിംസ്
യുകെ മലയാളികൾക്ക് സുപരിചിതനായ പ്രമുഖ ഷെഫായ നോബി ജെയിംസാണ് മലയാളം യുകെയിൽ എല്ലാ ശനിയാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈസി കുക്കിംഗ് എന്ന പാചക പംക്തിയുടെ റെസിപ്പി തയ്യാറാക്കുന്നത്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും, പല മുൻനിര സ്ഥാപനങ്ങളിലും ചീഫ് ഷെഫായി പ്രവർത്തിച്ചിട്ടുള്ള നോബി ഇപ്പോൾ യുകെയിൽ സ്വകാര്യമേഖലയിലുള്ള പ്രമുഖ റസിഡൻഷ്യൽ സ്കൂളായ നോർത്ത് യോർക്ക്ഷെയറിലെ ഐസഗാർത്തിൽ കേറ്ററിംഗ് മാനേജരായിസേവനമനുഷ്ഠിക്കുന്നു.
കെപിസിസി അധ്യക്ഷൻ കെ.സുധാകരനെ ആക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്‍ ഡിസിസി പ്രസിഡന്റ് പി.രാമകൃഷ്ണന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് സുധാകരനെ കടന്നാക്രമിച്ചത്. സുധാകരന്‍റെ സമീപകാല വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മുഖ്യമന്ത്രിയുടെ ദീര്‍ഘ മറുപടി. അലഞ്ഞുനടന്നുവന്ന റാസ്കലാണ് സുധാകരനെന്ന് പി.രാമകൃഷ്ണന്‍ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സുധാകരന്‍ പലരെയും കൊന്ന് പണമുണ്ടാക്കി എന്നും പി.രാമകൃഷ്ണന്‍ ആരോപിച്ചിട്ടുണ്ട്.
സുധാകരന് വിദേശകറന്‍സി ഇടപാടുണ്ടെന്ന് രാമകൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ കുട്ടികളെ തട്ടിക്കൊണ്ടു പോകാനടക്കം സുധാകരന് പദ്ധതിയുണ്ടായിരുന്നെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നുവെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. സുധാകരന്റെ വിശ്വസ്തരായ കോണ്‍ഗ്രസ് നേതാക്കളാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. എന്നാല്‍ ഇതാരെന്ന് പറയാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കോളേജിൽ വച്ച് തന്നെ തല്ലിയെന്ന വാദം സുധാകരന്റെ പൊങ്ങച്ചം മാത്രമെന്നും മുഖ്യമന്ത്രി പരിഹസിച്ചു. കെ.സുധാകരനെ വിദ്യാര്‍ഥികള്‍ കോളജില്‍ അര്‍ധനഗ്നനാക്കി നടത്തിയിട്ടുണ്ട്.സുധാകരന് മോഹങ്ങള്‍ പലതുണ്ടാകും; വിചാരിക്കുന്നതുപോലെ വിജയനെ വീഴ്ത്താനാവില്ല– അദ്ദേഹം പറഞ്ഞു.
ബ്രണ്ണന്‍ കോളേജിലെ പഠനക്കാലത്തെ രാഷ്ട്രീയപ്രവര്‍ത്തന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായി വിജയനെ താന്‍ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും സുധാകരന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.
കെ സുധാകരന്‍ പറഞ്ഞത്: ”എസ്എഫ്‌ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെഎസ്‌യുവിന്റെ പ്ലാന്‍. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എകെ ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെഎസ്‌യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി. രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു അത്. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകര്‍ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. പോലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.”
ക്യാമ്പസില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്ന സഹപാഠിയെക്കുറിച്ചും സുധാകരന്‍ പറയുന്നുണ്ട്. ”ഒരിക്കല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചു.
പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപെട്ടത്. ഫ്രാന്‍സിസിന്റെ ആക്രമണത്തിനു പിന്നാലെ ഞാനും പ്രവര്‍ത്തകരും പിണറായിയെ തല്ലിയോടിച്ചു.”- സുധാകരന്‍ പറഞ്ഞു.
നഗ്നദൃശ്യങ്ങൾ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയതിനെതിരെ പരാതി നൽകിയ യുവതിയുടെ മുഖത്ത് ആസിഡൊഴിച്ചു കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിക്കായി അന്വേഷണം ശക്തമാക്കി പനങ്ങാട് പൊലീസ്. തൃപ്പൂണിത്തുറ കരിങ്ങാച്ചിറയിലെ ശിൽപി ഗാർഡനിൽ താമസിച്ചിരുന്ന നിലമ്പൂർ സ്വദേശി കെ.വി. വിപിനെയാണ് പൊലീസ് തിരയുന്നത്.
ഇയാൾക്കെതിരെ പത്തനംതിട്ട സ്വദേശിനിയായ യുവതിയാണ് മേയ് എട്ടിനു ഫോർട്ടു കൊച്ചി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇവിടെ എഫ്ഐആർ റജിസ്റ്റർ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തുകയും തുടരന്വേഷണത്തിനായി കുറ്റകൃത്യം നടന്ന സ്റ്റേഷൻ പരിധിയായ പനങ്ങാട് പൊലീസിനു കേസ് കൈമാറുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതിയെ ഇതുവരെ അറസ്റ്റു ചെയ്യാനായില്ലെന്ന് പൊലീസ് പറയുന്നു. ഇയാൾ കോട്ടയത്തുണ്ടെന്നു വിവരം ലഭിച്ചതിനെ തുടർന്ന് അവിടെയെത്തി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. വരും ദിവസങ്ങളിൽ അന്വേഷണം ശക്തമാക്കാനാണ് തീരുമാനമെന്ന് പനങ്ങാട് സിഐ പറഞ്ഞു. അതേസമയം, പ്രതി മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബോട്ടിം പോലെയുള്ള ആപ്പുകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്
കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു ഡേറ്റിങ് ആപ്് വഴിയാണ് വിവാഹബന്ധം വേർപെടുത്തിയ യുവതി വിപിനെ പരിചയപ്പെടുന്നത്. തുടർന്നു സിനിമയിൽ ചിലരെ പരിയപ്പെടുത്തി നൽകാമെന്നു വാഗ്ദാനം നൽകി കൊച്ചിയിലെ മുറിയിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പറയുന്നു. ശേഷം യുവതിയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്തു.
ദൃശ്യങ്ങൾ പുറത്തു വിടാതിരിക്കാൻ വീണ്ടും കൊച്ചിയിൽ എത്താൻ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈറ്റില മെട്രോ സ്റ്റേഷനു സമീപം വന്ന യുവതിയെ അവിടെനിന്നു കാറിൽ കയറ്റിക്കൊണ്ടു ഹോട്ടൽ മുറിയിൽ പോയി ഭീഷണിപ്പെടുത്തി ശാരീരികമായി ദുരുപയോഗം ചെയ്തു. ‘ഇത്രയും പ്രായമായ നിനക്ക് ഇനി എന്തു നഷ്ടപ്പെടാനാണ്, പുറത്തു പറഞ്ഞാൽ നിനക്കു തന്നെയാണ് നഷ്ടം’ എന്നു പറഞ്ഞായിരുന്നു ആക്രമണം. ഇതിനിടെ യുവതിയുടെ കൊലുസ് കൈവശപ്പെടുത്തുകയും ചെയ്തു. വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യുകയാണെന്നു പറഞ്ഞെങ്കിലും ചെയ്തില്ല. ആവശ്യം കഴിഞ്ഞു കാറിൽ കയറ്റി റോഡിൽ ഇറക്കി വിട്ടു.
വീണ്ടും ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തി പണം തട്ടുന്നതു പതിവാക്കി. ജോലി ചെയ്യുന്ന സ്ഥലത്തും താമസിക്കുന്ന ഇടങ്ങളിലുമെല്ലാം എത്തി പണം തട്ടുകയായിരുന്നു പതിവ്. ഇതോടെ പരാതി നൽകാൻ തീരുമാനിച്ചു. തുടർന്ന് വക്കീലിനെ ഉപയോഗിച്ച് ഇയാളെ ബന്ധപ്പെട്ട് പരാതി നൽകുകയാണെന്ന് അറിയിച്ചു. എന്നാൽ, പ്രശ്നം പറഞ്ഞു തീർക്കാമെന്നും കൊലുസിന്റെ പണം നൽകാമെന്നും പറഞ്ഞ് കൊച്ചിയിലെത്തി രണ്ടു പേരുടെയും അഭിഭാഷകരുടെയും സാന്നിധ്യത്തിൽ പ്രശ്നം തീർത്ത് കരാറുണ്ടാക്കി. എന്നാൽ കരാറിന്റെ കോപ്പി നൽകാതെ ഇയാൾ കടന്നു കളഞ്ഞു. ഇതിനിടെ വീണ്ടും ഇന്റർനെറ്റ് കോളിലൂടെ ഭീഷണിപ്പെടുത്തി
ഇന്ത്യയിൽനിന്നുള്ളതല്ലാത്ത നമ്പരിൽനിന്നു ഫോണിൽ വിളിച്ചായിരുന്നു ഭീഷണി. വിപിന് ക്വട്ടേഷൻ സംഘവുമായി ബന്ധമുണ്ടെന്നും ഒരു അപകടം എന്നപോലെ കൊന്നു കളയുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തി. മുഖത്ത് ആസിഡൊഴിച്ചു കൊല്ലുമെന്നും പറഞ്ഞു. ഇതോടെയാണ് പരാതി നൽകുന്നത്. പൊലീസ് ശരീര പരിശോധന നടത്തുകയും മൊഴി രേഖപ്പെടുത്തുകയുമെല്ലാം ചെയ്തെങ്കിലും പ്രതിയെ പിടികൂടുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരി പറയുന്നത്.
അതേസമയം, ഇത്തരത്തിലുള്ള പീഡനക്കേസ് പരാതികൾ ലഭിക്കുന്നതു വർധിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പ്രതിമാസം കൊച്ചി സിറ്റി പരിധിയിൽ മാത്രം പത്തു കേസെങ്കിലും റിപ്പോർട്ടു ചെയ്യുന്നുണ്ടെന്നാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വെളിപ്പെടുത്തൽ. സമാനമായ കേസുകളിൽ അടിയന്തര തുടർനടപടിയുണ്ടാകണമെന്നാണ് നിർദേശം.
എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിനു പൊലീസ് കടുത്ത വെല്ലുവിളിയാണു നേരിടുന്നത്. മറൈൻഡ്രൈവിൽ യുവതിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം രണ്ടു മാസം വരെ വൈകിപ്പിച്ച സംഭവത്തിൽ കടുത്ത നാണക്കേടാണ് കൊച്ചി പൊലീസിനുണ്ടായത്. ഇതോടെയാണ് ലൈംഗിക പീഡനക്കേസുകളിൽ അന്വേഷണം ശക്തമാക്കണമെന്നു എസ്എച്ച്ഒമാർക്കു പൊലീസ് നിർദേശം നൽകിയത്. കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ലഭിച്ച സമാന പരാതിയിൽ അടിയന്തര നടപടി സ്വീകരിച്ച് പ്രതിയെ പിടികൂടിയതു വാർത്തയായിരുന്നു.
വാക്സിന്‍ ക്ഷാമം പല രാജ്യങ്ങളിലും രൂക്ഷമാകുന്നു, അപകടകാരിയായ ഡെല്‍റ്റ വൈറസിന്റെ വ്യാപനം, പ്രതിസന്ധികള്‍ക്കിടയില്‍ ആഗോളതലത്തില്‍ കോവിഡ് മരണനിരക്ക് 40 ലക്ഷം പിന്നിട്ടു. അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സിന്റെ കണക്കുകള്‍ പ്രകാരമാണിത്.
ആദ്യ 20 ലക്ഷം മരണം സംഭവിക്കാന്‍ ഒരു വര്‍ഷത്തിലധികം സമയം എടുത്തിരുന്നു. എന്നാല്‍ കേവലം 166 ദിവസം കൊണ്ട് 20 ലക്ഷം ജീവനുകള്‍ കൂടി മഹാമാരി കവര്‍ന്നെടുത്തു. അമേിരിക്ക, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കൊ എന്നീ രാജ്യങ്ങളിലായാണ് 50 ശതമാനം മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മരണനിരക്ക് പെറു, ഹംഗറി, ബോസ്നിയ, ചെക്ക് റിപ്പബ്ലിക്ക് എന്നീ രാജ്യങ്ങളിലാണ് കൂടുതല്‍.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലാണ് കോവിഡ് അതിതീവ്രമായി തുടര്‍ന്നത്. ലോകത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന 100 കേസുകളില്‍ 43 എണ്ണവും ലാറ്റിന്‍ അമേരിക്കയിലായിരുന്നു. നിലവില്‍ മരണങ്ങല്‍ കൂടുതല്‍ രേഖപ്പെടുത്തുന്നതും പ്രസ്തുത മേഖലയില്‍ തന്നെ. ബൊളീവിയ, ചിലി, ഉറുഗ്വായ് തുടങ്ങിയ രാജ്യങ്ങളില്‍ 25-40 വയസിനിടയിലുള്ളവരെ കോവിഡ് രൂക്ഷമായി ബാധിച്ചിരിക്കുകയാണ്.
പല രാജ്യങ്ങളിലും മരണനിരക്ക് ക്രമാധീതമായി ഉയര്‍ന്നതോടെ ശവസംസ്കാരത്തിനുള്ള സൗകര്യങ്ങളും മതിയാകാത്ത അവസ്ഥയുണ്ട്. ഇന്ത്യയിലും ബ്രസീലിലുമാണ് കൂടുതല്‍ പ്രതിസന്ധി. ലോകത്ത് സംഭവിക്കുന്ന മൂന്നില്‍ ഒന്ന് മരണവും ഇന്ത്യയിലാണെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
കോവിഡ് മരണങ്ങള്‍ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല എന്ന് നിരവധി ആരോഗ്യ വിദഗ്ധന്മാര്‍ പറയുന്നു. ഇന്ത്യയിലെ ബീഹാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആയിരത്തിലധികം മരണങ്ങള്‍ പുതുതായി പട്ടികയില്‍ ചേര്‍ത്തു. ജനസംഖ്യക്ക് അനുസരിച്ച് വിതരണം ചെയ്യാനുള്ള വാക്സിന്‍ ഇല്ല എന്നതും പല രാജ്യങ്ങളിലേയും സ്ഥിതി കൂടുതല്‍ വഷളാക്കുകയാണ്.
രണ്ടാം സംവിധാന സംരംഭം തുടങ്ങാന്‍ ഒരുങ്ങി നടന്‍ പൃഥ്വിരാജ്. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിനു പേര്‍ ‘ബ്രോ-ഡാഡി.’ നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍. പൃഥ്വിയും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീജിത്ത് ബിബിന്‍.
‘എന്റെ അടുത്ത സംവിധാന സംരംഭമായ ‘ബ്രോ-ഡാഡി’യേയും മുന്നില്‍ നിന്ന് നയിക്കുന്നത് ലാലേട്ടന്‍ തന്നെയാണ്. ഒപ്പം ഞാന്‍ ഉള്‍പ്പടെയുള്ള അഭിനേതാക്കളുടെ നിരയുമുണ്ട്. ഇതൊരു ഫണ്‍-ഫാമിലി ഡ്രാമയാണ്. ഈ തിരക്കഥ നിങ്ങളെ ഏവരെയും പുഞ്ചിരിപ്പിക്കുന്ന, കുടുകുടെ ചിരിപ്പിക്കുന്ന, വീണ്ടും വീണ്ടും കാണാന്‍ തോന്നിപ്പിക്കുന്ന ഒരു ചലച്ചിത്രമാകും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു. നല്ല സന്തോഷം തരുന്ന ഒരു ചിത്രം നമുക്ക് കിട്ടേണ്ടത് ഈ സമയത്ത് അത്യാവശ്യവുമാണ്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നു. ഉടന്‍ എന്ന് പറഞ്ഞാല്‍ ഉടനടി,’ പൃഥ്വിരാജ് കുറിച്ചു.
ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ സ്ത്രീകളോട് അശ്ലീലം പറഞ്ഞ പ്രമുഖ തമിഴ് യൂ ട്യൂബർ പബ്ജി മദൻ (മദൻ കുമാർ) അറസ്റ്റിൽ. ധർമപുരിയിൽനിന്നുമാണ് ഇയാളെ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. ധർമപുരിയിൽ ഒരുസുഹൃത്തിന്റെ വീട്ടിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
കഴിഞ്ഞ തിങ്കളാഴ്ച മുതൽ മദൻ ഒളിവിലാണ്. കഴിഞ്ഞ ദിവസം മദന്റെ ഭാര്യ കൃതികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദന്റെ യൂ ട്യൂബ് ചാനൽ അഡ്മിനിസ്ട്രേറ്റർ ഭാര്യ കൃതികയാണ്. ഇവർക്കെതിരെയും കേസെടുത്തിരുന്നു.
മദന്റെ വീട്ടിൽനിന്ന് മൊബൈൽ ഫോണുകളും ലാപ്ടോപ്പും പോലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു. മദനെതിരെ 157 സ്ത്രീകളാണ് പോലീസിൽ പരാതി നൽകിയത്. ‘മദൻ’, ‘ടോക്സിക് മദൻ 18+’ എന്നിവ ഉൾപ്പെടെ മദന്‍ നിരവധി യൂ ട്യൂബ് ചാനലുകളുണ്ട്
2015 തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയുടെ മുഖത്തടിച്ചയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ബിജെപി പ്രവർത്തകനായ ദേബാശിഷ് ആചാര്യ ആണ് മരിച്ചത്. മമത ബാനർജിയുടെ മരുമകനാണ് അഭിഷേക് ബാനർജി.
വ്യാഴാഴ്ച ഉച്ചയോടെയാണ് ആചാര്യ മരിക്കുന്നത്. വ്യാഴാഴ്ച പുലർച്ചെ നാലോടെ ഒരു സംഘം അജ്ഞാതർ ദേബാശിഷിനെ ആശുപത്രിയിൽ എത്തിച്ചശേഷം കടന്നുകളയുകയായിരുന്നു. ദേബാശിഷിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും രാഷ്ട്രീയ കൊലപാതകണോ എന്ന് സംശയിക്കുന്നതായും കുടുംബാംഗങ്ങൾ ആരോപിച്ചു.
2015ൽ സ്റ്റേജിൽ കയറി അഭിഷേകിന്റെ പരസ്യമായി മുഖത്തടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ടിഎംസി അനുയായികള്‍ ക്രൂരമായി ആക്രമിക്കുകയും ഗുരുതരമായ അവസ്ഥയില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം ആചാര്യ ബിജെപി അംഗത്വം സ്വീകരിച്ചിരുന്നു. ദേവാശിഷ് ആചാര്യയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ബിജെപി നേതാക്കളും ആവശ്യപ്പെട്ടു.
സൗബിൻ ഷാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘പറവ’. ഈ ചിത്രത്തിലേക്ക് താൻ കയറിപറ്റുകയായിരുന്നു എന്ന് നടൻ ഷൈൻ ടോം ചാക്കോ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഷൈൻ പ്രതികരിച്ചത്.
തിരുവനന്തപുരത്ത് തൻറെ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമ്പോഴാണ് സൗബിന്‍ പടം അനൗണ്‍സ് ചെയ്തത്. ഉടൻ തന്നെ സൗബിനെ വിളിച്ച് പടത്തിന്റെ കാര്യങ്ങളും എവിടെയാണ് സ്റ്റേ എന്നൊക്കെ ചോദിച്ചു. ഫോര്‍ട്ട് കൊച്ചിയിൽ ആണെന്ന് സൗബിന്‍ പറഞ്ഞു.
തൻറെ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ് നേരെ സൗബിന്റെ അടുത്തേക്ക് പോയി. സൗബിനെ കണ്ടപ്പോള്‍ “എനിക്ക് ഡെയ്റ്റ് ഉണ്ട്, പടം തുടങ്ങുവല്ലേ” എന്ന് ചോദിച്ചു. “അതിന് നിന്നെ ആര് വിളിച്ചു?” എന്നാണ് സൗബിന്‍ പറഞ്ഞതെന്ന് ഷൈന്‍ പറയുന്നു.
സിനിമാ മേഖലയില്‍ തനിക്ക് നേരത്തേ അറിയാവുന്ന സുഹൃത്താണ് സൗബിൻ എന്ന് ഷൈൻ പറയുന്നു. സൗബിനൊക്കെ പടം ചെയ്യുമ്പോള്‍ വിളിച്ചില്ലെങ്കിലും നമ്മള്‍ കേറി പറ്റുകയാണ് വേണ്ടതെന്നും ഷൈൻ പറയുന്നു. സൗബിനോടല്ലാതെ മറ്റാരോടും താന്‍ അങ്ങനെ ചെയ്തിട്ടില്ലെന്നും താരം വ്യക്തമാക്കി.
ഹമാസിന്റെ ബലൂൺ ബോംബിനു മറുപടിയായി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണം. കിഴക്കൻ ജറൂസലെമിലെ പലസ്തീൻ മേഖലകളിൽ ഇസ്രയേലിൽനിന്നുള്ള തീവ്രദേശീയവാദികൾ മാർച്ച് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹമാസ് ബലൂൺ ബോംബുകൾ പ്രയോഗിച്ചത്. ഗാസയിൽ നിന്ന് തെക്കൻ ഇസ്രയേൽ ലക്ഷ്യമാക്കിയുള്ള ബലൂണ്‍ ബോംബുകൾക്കു മറുപടിയായി ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു.
തെക്കൻ ഗാസയിലെ ഖാൻ യൂനസ് മേഖലയിൽ ബുധനാഴ്ച പുലർച്ചെയാണ് അക്രമണമുണ്ടായത്. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യംവച്ചായിരുന്നു വ്യോമാക്രമണമെന്ന് ഇസ്രയേൽ സേന അറിയിച്ചു. ഏതു പ്രതിസന്ധിയും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇസ്രയേൽ വ്യക്തമാക്കി.
ഗാസയിൽ നിന്നുവന്ന ബലൂണുകൾ തെക്കൻ ഇസ്രയേലിലെ ഇരുപതോളം ഇടത്ത് തീപിടിത്തത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിനു പിന്നാലെയാണ് ഇസ്രയേലിന്റെ തിരിച്ചടി. പതിനൊന്നു ദിവസം നീണ്ട ആക്രമണം അവസാനിപ്പിച്ച് കഴിഞ്ഞ 21 നാണ് മേഖലയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നത്. ഇതിനു ശേഷമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ.
ഇസ്രയേലിൽ 12 വർഷത്തെ നെതന്യാഹു ഭരണത്തിന് ശേഷം പുതിയ സഖ്യ സർക്കാർ അധികാരം ഏറ്റെടുത്തതിനു പിന്നാലെ ഗാസയ്ക്കുനേരെയുള്ള ആദ്യ ആക്രമണമാണിത്. ബലൂൺ ബോംബിംഗിലും ഇസ്രയേലിന്റെ വ്യോമാക്രമണത്തിലും ഇരുപക്ഷത്തും ആളപായമില്ല. ബുധനാഴ്ച പുലർച്ചയോടെ മേഖലയിൽ സംഘർഷത്തിന് അയവുണ്ടാവുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.